അശ്വത്ഥാമാവ് | Is Ashwathama of Mahabharatha still alive | Travel diaries with Rejith Thampi Mayuram

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • #ashwathama
    #munipara
    #traveldiarieswithrejiththampimayuram
    Liked this video, feel free to subscribe here:- / @rejiththampimayuram
    mail :- thampimayuram@gmail.com
    Gujarat series :-
    • GUJARAT SERIES
    Hills & trekking :- • Hills
    Cam credits:- Blackshutter
    Passionate travel from place to place...to history...adventure....meet strangers.. respectful blending of traditions,festivals, culture,food and whatever...feel it with me ✍️Rejith Thampi Mayuram
    ദ്രോണാചാര്യർക്ക് കൃപിയിലുണ്ടായ പുത്രനാണ് അശ്വത്ഥാമാവ്.അശ്വത്തെ പോലെ ബലമുള്ളവൻ എന്നാണ് അശ്വത്ഥാമാവ് എന്ന വാക്കിനർത്ഥം. മഹാഭാരതയുദ്ധത്തിൽ കൗരവപക്ഷത്ത് ചേർന്ന അശ്വത്ഥാമാവ് ദ്രൗപദീ പുത്രന്മാരെയടക്കം പാ‍ണ്ഡവപക്ഷത്തെ പല പ്രമുഖരെയും വധിച്ചു. സപ്തചിരഞ്ജീവികളിലൊരാളായി അശ്വത്ഥാമാവ് ഗണിക്കപ്പെടുന്നു
    അശ്വത്ഥാമാവ് അതിബുദ്ധിമാനായിരുന്നു. അശ്വത്ഥാമാവിനും അർജ്ജുനനും ദ്രോണാചാര്യർ മറ്റു ശിഷ്യന്മാർക്കറിയാത്തതായ പലവിധ നിഗൂഢവിദ്യകളും ഉപദേശിച്ചു കൊടുത്തിരുന്നു. എങ്കിലും നിഗൂഢവിദ്യകളിൽ കേമനായ അശ്വത്ഥാമാവിനെയാണ് മഹാഭാരതകാവ്യത്തിൽ വ്യാസൻ എടുത്തു കാട്ടുന്നത്. വെറും ഒരു പുൽക്കൊടിയിൽ നിന്നു പോലും 'ബ്രഹ്മശിരസ്സ്' പോലുള്ള ദിവ്യാസ്ത്രങ്ങളെ പ്രകടമാക്കുവാൻ അശ്വത്ഥാമാവിന് സാധിച്ചിരുന്നു
    ഇദ്ദേഹം ദുര്യോധനന് വേണ്ടി കൗരവപക്ഷത്തു നിന്ന് പാണ്ഡവരോട് യുദ്ധം ചെയ്തു. യുദ്ധത്തിലെ പതിനെട്ടാം നാളിലെ രാത്രിയിൽ അശ്വത്ഥാമാവായിരുന്നു കൗരവ സർവ്വസൈന്യാധിപൻ. പാണ്ഡവ ശിബിരത്തിൽ കടന്നുകയറി പാണ്ഡവരുടെ അവശേഷിച്ച സൈന്യങ്ങളെയും പാണ്ഡവർക്ക് ദ്രൗപദിയിൽ ജനിച്ച സന്താനങ്ങളെയും സേനാനായകനായ ധൃഷ്ടദ്യുമ്നനെയും ശിഖണ്ഡിയേയും കൊന്നൊടുക്കി. തുടർന്ന് പാണ്ഡവർക്ക് ഇനി മക്കളാരും ജീവിച്ചിരിപ്പില്ലെന്നും അനന്തരാവകാശികളായി ആരുമില്ലെന്നും ഉറപ്പു വരുത്തിയിട്ടാണ് അദ്ദേഹം ശിബിരം വിട്ടത്. മരണാസന്നനായി കിടന്ന ദുര്യോധനനെ ഈ വിവരം അദ്ദേഹം അറിയിക്കുകയും ചെയ്തു.
    മക്കളെല്ലാം മരിച്ചെന്നറിഞ്ഞു ദ്രൗപദി ദുഃഖം സഹിക്കവയ്യാതെ ബോധരഹിതയായി വീണു . ഇതുകണ്ട് ഭീമന് സഹിക്കാനായില്ല . ദുഖിതയായ ദ്രൗപദിയെ ആശ്വസിപ്പിക്കാനായും അശ്വത്ഥാമാവിനെ ശിക്ഷിക്കാനുമായും ഭീമസേനൻ നകുലനെ തേരാളിയാക്കി അശ്വത്ഥാമാവിനെ തേടി പുറപ്പെട്ടു .വ്യാസാശ്രമത്തിനു സമീപമായി ഭീമൻ അശ്വത്ഥാമാവിനെ കണ്ടെത്തി . ഭീമന് പിന്നാലെ അര്ജുനനും മറ്റുള്ള പാണ്ഡവരുമെത്തിച്ചേർന്നു. ഇത് കണ്ടു ഭയന്നുപോയ അശ്വത്ഥാമാവ് ഭയാനകമായ ബ്രഹ്മശിരസ്സിനെ ഒരു ഐഷീകപ്പുല്ലിൽ[ദർഭപ്പുല്ല്] ആവാഹിച്ചു "അപാണ്ഡവായ" എന്നുച്ചരിച്ചു പാണ്ഡവർക്ക് നേരെ തൊടുത്തു വിട്ടു . അപ്പോൾ ലോകത്തെ മുഴുവനും കത്തിക്കുവാൻ പോന്ന അഗ്നി ആകാശത്തു പ്രകടമായി . ആ സമയം ശ്രീകൃഷ്ണന്റെ നിര്ദ്ദേശപ്രകാരം അതേ അസ്ത്രം തന്നെ അര്ജുനൻ അശ്വത്ഥാമാവിന്റെ അസ്ത്രത്തിനെതിരായി തൊടുത്തു വിട്ടു . "അസ്ത്രം അസ്ത്രം കൊണ്ട് അടങ്ങട്ടെ . ആചാര്യപുത്രനും തങ്ങള്ക്കും സ്വസ്തി " എന്നുച്ചരിച്ചാണ് അര്ജുനൻ അസ്ത്രം പ്രയോഗിച്ചത് . ആ അസ്ത്രവും അശ്വത്ഥാമാവിന്റെ അസ്ത്രം പോലെ കത്തി ജ്വലിക്കാൻ തുടങ്ങി . അപ്പോൾ പ്രകൃതിയിൽ അനേകം ദുർനിമിത്തങ്ങൾ കാണപ്പെട്ടു . നക്ഷത്രങ്ങൾ പോലും കുലുങ്ങി .
    രണ്ടു മഹാസ്ത്രങ്ങൾ കൂടിമുട്ടാൻ തയ്യാറെടുക്കുംപോൾ, വസിഷ്ഠൻ ,വിശ്വാമിത്രൻ ,വ്യാസൻ തുടങ്ങിയ മുനിമാര് രണ്ടു അസ്ത്രങ്ങൽക്കും മധ്യേ വന്നു നിന്നു. തേജോഗോളങ്ങളായി നില്ക്കുന്ന ആ ഋഷിമാർ , അസ്ത്രങ്ങളെ തല്ക്കാലം അമര്ത്തുകയും , അശ്വത്ഥാമാവിനോടും അര്ജുനനോടും അവരവരുടെ അസ്ത്രങ്ങളെ പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു . അതിനു കാരണമുണ്ട് . ഇവർക്ക് മുൻപുള്ള ആരും ഈ മഹാസ്ത്രം മനുഷ്യരിൽ പ്രയോഗിച്ചിട്ടില്ല . അർജുനന് അസ്ത്രം പിൻവലിക്കാൻ സാധിച്ചു .എന്നാൽ അസ്ത്രം തിരിച്ചെടുക്കാനാകാതെ അശ്വത്ഥാമാവ് കുഴങ്ങി . തനിക്കു അസ്ത്രം വഴങ്ങുന്നില്ലെന്നും , അതിനാൽ അതപപോയി
    മറ്റാരുടെയെങ്കിലും നേരെ തിരിച്ചുവിട്ടു പാണ്ഡവരെ ഒഴിവാക്കാമെന്നും അശ്വത്ഥാമാവ് ഋഷിമാരോട് പറഞ്ഞു . ഋഷിമാർ അത് സമ്മതിച്ചു .
    ഈ തഞ്ചത്തിൽ അശ്വത്ഥാമാവ് അസ്ത്രത്തെ പാണ്ഡവരിൽ അര്ജുനന്റെ പുത്രനായ അഭിമന്യുവിന്റെ ഭാര്യയായ ഉത്തരയുടെ ഗർഭത്തിലേക്കു തിരിച്ചു വിട്ടു . പാണ്ഡവരുടെ ഇനിയുള്ള ഏക രാജ്യാവകാശി ഉത്തരയുടെ ഗർഭത്തിൽ വളരുന്ന പരീക്ഷിത്താണ് . അത്തരത്തിൽ പരീക്ഷിത്ത്‌ മരിച്ചാൽ പാണ്ഡവരുടെ വംശം നശിച്ചു അവര്ക്ക് ഉന്മൂല നാശം വരുമെന്ന് കരുതിയാണ് അശ്വത്ഥാമാവ് അങ്ങനെ ചെയ്തത്.
    തുടർന്ന് ഭീമൻ അടുത്തെത്തി .അപ്പോൾ വ്യാസൻ ഇടപെട്ടു . അശ്വത്ഥാമാവിനോട് അയാളുടെ ശിരസ്സിലുള്ള ചൂഡാമണി പാണ്ഡവർക്കു നല്കുവാനും , അങ്ങനെ പാണ്ഡവരിൽ നിന്നും രക്ഷപ്പെടുവാനും വ്യാസൻ ഉപദേശിച്ചു .അശ്വത്ഥാമാവ് ഇപ്രകാരം പറഞ്ഞു . " പാണ്ഡവർ നേടിയിട്ടുള്ള രത്നങ്ങളിൽ ഏറ്റവും വിശിഷ്ടമാണ് എന്റെയീ മണി . ഇതണിഞ്ഞാൽ ദേവന്മാരെയോ അസുരന്മാരെയോ അസ്ത്രങ്ങളെയോ രോഗങ്ങളെയോ ഭയപ്പെടേണ്ട കാര്യമില്ല . വിശിഷ്ടമായ ഈ മണി ഞാൻ ഉപേക്ഷിക്കുകയില്ല. മറ്റെന്തു വേണമെങ്കിലും ചോദിച്ചോളൂ ."
    എന്നാൽ ഒടുവിൽ മണി പാണ്ഡവര്ക്ക് നല്കുവാനും ജീവൻ രക്ഷിക്കുവാനും അശ്വത്ഥാമാവ് തീരുമാനിച്ചു .ഹൃദയവേദനയോടെ അശ്വത്ഥാമാവ് തന്റെ ശിരസ്സിലുള്ള ചൂഡാമണി കുത്തിത്തുരന്നെടുത്തു ഭീമന് നല്കി .
    അശ്വത്ഥാമാവിന്റെ പ്രവൃത്തി കൃഷ്ണനെ വല്ലാതെ കോപിപ്പിച്ചിരുന്നു. അദ്ദേഹം അശ്വത്ഥാമാവിനെ ഇങ്ങനെ ശപിച്ചു .
    " നീ ബാലഘാതകിയും ദുഷ്ടനുമാണെന്നു ലോകം മനസ്സിലാക്കിയിരിക്കുന്നു . ബുദ്ധിമാന്മാർ നിന്നെ പാപിയെന്നു വിളിക്കും . നിനക്ക് ജനങ്ങൾക്കിടയിൽ ഇരിപ്പിടം കിട്ടുകയില്ല . നിന്റെ ശരീരത്തിൽ സകല വ്യാധികളും പടര്ന്നു പിടിക്കും . ഇത്തരത്തിൽ അശരണനായി നീ മൂവായിരത്താണ്ട് കൊല്ലം ഭൂമിയിൽ അലഞ്ഞു തിരിയും . നിന്നാൽ വധിക്കപ്പെട്ട ഗർഭസ്ഥ ശിശുവിനെ ഞാൻ ജീവിപ്പിക്കും . നീ നോക്കി നില്ക്കെ , അവൻ അടുത്ത കുരുരാജാവെന്നു പ്രസിദ്ധനാകും ".
    ഇതുകേട്ട് അശ്വത്ഥാമാവ് ദുഖിതനായി വ്യാസനോടൊപ്പം വനത്തിലേക്ക് പോയി newschannellink • Video

ความคิดเห็น • 398

  • @royalbeauty9234
    @royalbeauty9234 3 ปีที่แล้ว +108

    കർമ്മഫലം ഭഗവാനും അനുഭവിക്കണം എന്ന ഭഗവത്ഗീതയിലെ വരികൾ ഓർമിക്കുമ്പോൾ 3000 വർഷം ശാപമോക്ഷത്തിന് വേണ്ടി അലയുന്ന അശ്വത്ഥാമാവിൻ്റെ ഈ വീഡിയോ കാണുമ്പോൾ എവിടെയോ ഒരു വേദന.ഓം നമഃ ശിവായ 🕉️ ഹരേ കൃഷ്ണ 🙏

    • @tapasyavarma8086
      @tapasyavarma8086 3 ปีที่แล้ว +2

      🕉🕉🕉🙏🙏🙏

    • @spalathitta
      @spalathitta 3 ปีที่แล้ว +7

      He is an ardent devotee of Lord Mahadeva. He only prays to him and wanders throughout India and visits only Mahadeva temples in India.

    • @jr.dexter9777
      @jr.dexter9777 3 ปีที่แล้ว +3

      Kaliyugam theeranel 3000 varsham alla vendathe...426877 varsham kudi venam...

    • @mmkingofking8383
      @mmkingofking8383 3 ปีที่แล้ว +2

      @@jr.dexter9777 ബ്രാ മണൻ ഇവിടെ വന്നതിനു ശേഷമുള്ള പുസ്തകത്തിലാണു യുഗങ്ങൾ പറയുന്നത് അവർ ഇ വി ടെ വന്നത്-8- നൂറ്റാണ്ട് ബാക്കി മുഴുവൻ നുണയാണു കെട്ടോ

    • @Amaleshkrishnayogi1
      @Amaleshkrishnayogi1 3 ปีที่แล้ว

      🙏🙌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @arunmadhav7055
    @arunmadhav7055 3 ปีที่แล้ว +73

    ബ്രോ നിങ്ങളെ യാത്രകൾ വ്യത്യസ്തമാണ്.. യാത്രകൾ തുടരുക... ദൈവം അനുഗ്രഹിക്കട്ടെ 😊😊😊

  • @sreejithmohan8396
    @sreejithmohan8396 3 ปีที่แล้ว +58

    മഹാഭാരതം അനുസരിച്ച്,ജന്മം കൊണ്ട് ശ്രെഷ്ഠൻ ആണെങ്കിലും കർമം കൊണ്ട് ഒരു ദുരത്മാവ് ആയിതീർന്ന കഥാപാത്രം ആണ് അശ്വതാമാവ്. നമുക്ക് വേണ്ടി ഈ വീഡിയോ ചെയ്ത രെജിത്തിന് അഭിനന്ദനങ്ങൾ 🙏

    • @sreejithmohan8396
      @sreejithmohan8396 3 ปีที่แล้ว +2

      ഹായ് രജിത്, എന്റെ മൂലകുടുംബവും ഞ്ഹാൻ വിവാഹം ചെയ്തിരിക്കുന്നതും തക്കലയിൽ നിന്നാണ്. അതുകൊണ്ടുതന്നെ എനിക്ക് ശിവാലയ ഓട്ടം നടക്കുന്ന അമ്പലങ്ങളെക്കുറിച്ച് അറിയാൻ ആഗ്രഹം ഉണ്ട്. കഴിയുമെങ്കിൽ അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ. 🙏

    • @ramankuttypillai7901
      @ramankuttypillai7901 7 หลายเดือนก่อน +1

      രഞ്ജിത് പ്ലീസ് ഈ സ്ഥലത്തിന്റെ വിഡിയോ മാപ്പ് ഇടണേ

  • @narasimhanarasimha9094
    @narasimhanarasimha9094 3 ปีที่แล้ว +31

    ചിരംജീവി കളിൽ ഒരാളായ അശ്വദ്ധാമാവ് മഹാ ഭാരത യുദ്ധത്തിന് ശേഷം ഇന്നും ജീവിച്ചിരിക്കുന്നു !!! എന്നതിൽ വളരെ അത്ഭുതം തോന്നുന്നു!!!"
    ആ സങ്കൽപ്പങ്ങൾ
    ഭാരതത്തിൽ ചിലയിടങ്ങളിൽ കാണാൻ സാധിക്കുന്നു എന്നുള്ള വീഡിയോ കാണിച്ചതിൽ വളരെ സന്തോഷം!!!!

  • @abi_rami_01
    @abi_rami_01 3 ปีที่แล้ว +56

    മഹാഭാരതം പകരം വയ്ക്കാനാവാത്ത മഹാ ഇതിഹാസം❣️

  • @navaneeth273
    @navaneeth273 3 ปีที่แล้ว +23

    പൃഥ്വിരാജ് chauhan muhammed ഘോരിയുമായുള്ള avasana യുദ്ധത്തിൽ ghori chauhan ന്റെ കണ്ണുകൾ ചൂഴ്നെടുത്തു കാബൂളിലേക്ക് കൊണ്ട് പോയി. പൃഥ്വിരാജ് chauhan കാഴ്ചയില്ലെങ്കിലും ലക്ഷ്യസ്ഥാനത്തേക്ക് അസ്ത്രം ചെയ്യാനുള്ള വിദ്യ അറിയാമായിരുന്നു. ആ വിദ്യ ഉപയിഗിച്ചാണ് chauhan ഘോറിയെ വധിക്കുന്നതും. ആ വിദ്യ ആശ്വാധാമാവുമായി വനത്തിൽ കണ്ടുമുട്ടിയപ്പോൾ അഭ്യസിച്ചതാണെന്നും പറയപ്പെടുന്നു

  • @avishkarvp5003
    @avishkarvp5003 2 ปีที่แล้ว +4

    Ashwathama gert warrior🔥🔥🔥💖

  • @babyusha8534
    @babyusha8534 3 ปีที่แล้ว +26

    ഞാൻ...... കാണാൻ ആഗ്രഹിച്ചത് ഈ മോൻ കാട്ടിത്തന്നു നന്ദി മോനെ 🙏♥️♥️🔥🌷🌷🙏

  • @vikramannairvikramannair6498
    @vikramannairvikramannair6498 3 ปีที่แล้ว +21

    വിനോദേ ഈ മുനിപാറയുടെ തൊട്ടടുത്ത അമ്പലത്തിൽ ഇന്നും സന്ധ്യാപൂജക്ക് ശേഷം അമ്പലത്തിനു പുറത്ത് പൂജാരി വിളക്കുകളും പൂജാദ്രവ്യങളും വച്ചിട്ട്പോകാറുണ്ട് കാരണം രാത്രി അശ്വത്ഥാത്മാവ് വന്ന് പൂജ നടത്താറുണ്ട് അത് രാവിലെ പോകുന്ന ഭക്തർക്ബോധ്യമായിട്ടുള്ളതാണ്

    • @vimibkumar
      @vimibkumar 3 ปีที่แล้ว +1

      Thank you brother for this wonderful video. Am inspired to visit this place

  • @Mpramodkrishns
    @Mpramodkrishns 3 ปีที่แล้ว +18

    🙏🙏🧡🙏🙏👍😍😍 നന്ദി നമസ്തേ ചേട്ട ഈ വീഡിയോ കാണിച്ച് തന്നതിന്🙏🙏 ഹരേ കൃഷ്ണാ🙏🌷

  • @sarathlalraghuvamshi2634
    @sarathlalraghuvamshi2634 3 ปีที่แล้ว +25

    ഒരിക്കലും കേൾക്കാത്ത ചരിത്രം അറിയിച്ചു തന്നതിന് നന്ദി.🙏 ഇനിയും ഇത്തരം പുരാണ ചരിത്രങ്ങൾ പ്രേക്ഷകർക്ക് മുമ്പിൽ എത്തിക്കും എന്ന് പ്രതീക്ഷിക്കുന്നു.♥️♥️

  • @RethikaRitesh
    @RethikaRitesh 3 ปีที่แล้ว +61

    Hinduism is not just a belief but its a culture, mystery and plenty of myths. simply cannot explore, nice travel vlog ❤️

    • @spalathitta
      @spalathitta 3 ปีที่แล้ว +6

      Sis, it's not a CULTURE. You are wrong. 'It's a way of life' which have culture as an ingredients apart from others like duty, responsibility, honesty etc etc. In-short this way of living was only found in Bharatha and not anywhere in the world. We are HINDUS means people who lived on the other side of River Sindhu/Indhus now dried and in Pakistan.

  • @girijadevi2324
    @girijadevi2324 3 ปีที่แล้ว +8

    പരമശിവൻ തന്നെയാണ് ഇദ്ദേഹം. മഹാപാപം ചെയ്യാതെ ഇരിക്കാൻ ജനങ്ങളോടെ ഉറക്കെ പറയുകയാണ് ഇതിലൂടെ. 🙏🙏🙏🌹👌

  • @rajeshkuttappan1497
    @rajeshkuttappan1497 3 ปีที่แล้ว +8

    വളരെയധികം സന്തോഷം ഇപ്പോഴും ഇങ്ങനെ ഒരു വീഡിയോ തന്നതിന്

  • @shijump9708
    @shijump9708 3 ปีที่แล้ว +8

    ഞാൻ ആദ്യമായിട്ട് കാണുകയാണ് ചേട്ടന്റെ വീഡിയോ..... അത്ഭുതം തന്നെ.... നല്ല അറിവ്. 🙏🙏🙏

  • @ashwinshaji8316
    @ashwinshaji8316 3 ปีที่แล้ว +4

    Idakk mahabharath bgm koodi kodukkumbol kittunna feel..uff😍😍😍

  • @bullstarrock2986
    @bullstarrock2986 3 ปีที่แล้ว +23

    എനിക്കെന്തോ അശ്വധ്വമാവിനെ ഇഷ്ട്ടമാണ്

  • @sreekalapillai2929
    @sreekalapillai2929 3 ปีที่แล้ว +3

    ഈ തപോ ഭൂമി എന്നും ഇങ്ങനെ നില നിൽക്കട്ടെ. താങ്കളുടെ ഓരോ വീഡിയോ കാണുമ്പോഴും നേരിട്ട് കാണുന്ന അനുഭവം ആണ്

  • @athiravinod2972
    @athiravinod2972 3 ปีที่แล้ว +5

    Bro.. ഈ അടുത്താണ് നിങ്ങളുടെ വീഡിയോസ് കാണാൻ ഇടയായത്..its awesome... ഇത്പോലെ ഇങ്ങനെ travel ചെയ്തു ഭാരതത്തിലെ നിഗൂഢമായ പല സ്ഥലങ്ങളും സന്ദർശിക്കണം എന്ന് എന്റെയും വല്യ ആഗ്രഹമാണ് പക്ഷെ സാധിക്കുന്നില്ല...U r soo lucky bro..

  • @eswarynair2736
    @eswarynair2736 3 ปีที่แล้ว +1

    ചരിത്രവും നിഗൂഢതകൾനിറഞ്ഞ കാഴ്ചകളും മറ്റുള്ളവരിലേക്ക് എത്തിക്കുന്ന താങ്കൾക് കോടാനുകോടി നമസ്ക്കാരം 🙏🙏

  • @anugrahasreekuttanas5009
    @anugrahasreekuttanas5009 3 ปีที่แล้ว +3

    ചേട്ടാ.... നിങ്ങൾക്ക് വലിയ എന്തൊക്കെയോ നിയോഗങ്ങൾ ഉണ്ട്‌.... അത് കൊണ്ടാണ് നിങ്ങൾ ഈ ആധുനിക ലോകത്തിൽ, ഇത്രയും ഡെഡിക്കേഷനോട് ഇവിടെയൊക്ക എത്തി ചേരുന്നതും.... ലോകത്തിനു ഈ മഹത്വം വെളിപ്പെടുത്തി കൊടുക്കുന്നതും.... God bless u

  • @sparkzlg8384
    @sparkzlg8384 3 ปีที่แล้ว +6

    Star Plus mahabharat bgm ♥️♥️Nice video bro,👌

  • @ibeedkatti2914
    @ibeedkatti2914 3 ปีที่แล้ว +10

    Kings of the traveller
    Congratulations

  • @narayananpottykottavatom5651
    @narayananpottykottavatom5651 2 ปีที่แล้ว +3

    എന്നെ ഏറെ സ്വാധീനിച്ച കഥാപാത്രം - കഴിഞ്ഞ 15 വർഷമായി അശ്വത്ഥാമാവിനെ അറിയാൻ ശ്രമിക്കുകയായിരുന്നു ഞാൻ - തിരിച്ചറിഞ്ഞവയും. സ്വപ്നത്തിൽ കാതോരം വന്ന് പറഞ്ഞവയും ഞാൻ വരികളാക്കി - രാജസം എന്ന നോവലിൽ പകർത്തി -
    അശ്വത്ഥാമാവിനെ ആരെങ്കിലും ശപിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നില്ല. എപ്പോഴും വ്യാസ നോട് ചേർന്നിരിക്കുന്നതായ കരുതി വിശ്വസിച്ച് ആരാധിച്ചു പോരുന്ന അശ്വത്ഥാമാ എന്ന ദേവസങ്കല്പം ശാപഗ്ര സ്ഥനാണന്ന് കരുതാൻ പറ്റുന്നില്ല.
    നല്ല അവതരണമുള്ള വീഡിയോ,

  • @malooty9970
    @malooty9970 3 ปีที่แล้ว +7

    Tnq ഒരുപാട് അറിയാൻ agrahicha വിഷയം. ഇതു എന്റെ വീടിന്റെ adutha പക്ഷേ ഞാൻ ആദ്യം aya kelkunnath

  • @sudhia4643
    @sudhia4643 3 ปีที่แล้ว +9

    തീർച്ചയായും........ വിശ്വസിക്കാതെ. വയ്യ...... 🙏.. കാണണം.... ഈ. വന്നതിനുള്ളിലെ. ക്ഷേത്രം... വീഡിയോ. കണ്ടപ്പോൾത്തന്നെ. വല്ലാത്തൊരു.. സന്തോഷം.. 🙏🙏🙏.. സുധി. EKM. വെണ്ണല.

  • @hitheshyogi3630
    @hitheshyogi3630 3 ปีที่แล้ว +51

    ബ്രാഹ്മണനായ ഒരാൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് അശ്വതമാവ് ചെയ്തത്, പ്രത്യേകിച്ച് ഉത്തരയുടെ ഗർഭപാത്രത്തിനു നേരെ ബ്രഹ്മസ്ത്രം പ്രയോഗിച്ചത്. അതിനാലാണ് ഇത്ര വലിയ ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നത്

    • @fyjjsssgkgdkk7196
      @fyjjsssgkgdkk7196 3 ปีที่แล้ว

      പോടാ

    • @fyjjsssgkgdkk7196
      @fyjjsssgkgdkk7196 3 ปีที่แล้ว +1

      അയാളുടെ അഛനെ കോന്നത് ഏത് രീതിയിലാണ്?

    • @hitheshyogi3630
      @hitheshyogi3630 3 ปีที่แล้ว +19

      @@fyjjsssgkgdkk7196കൗരവ പക്ഷത്തു നിന്ന ദ്രോണാചാര്യരെ ഏതു വിധേനയും കൊല്ലേണ്ടത് അത്യാവശ്യമായിരുന്നു. ഇല്ലെങ്കിൽ അന്തിമ വിജയം അനീതിക്കും അധർമത്തിനും ആകും. ദ്രോണർ അതോടു കൂടി മോക്ഷം പ്രാപിക്കുകയാണ് ചെയ്തത്.

    • @vishnuvk1421
      @vishnuvk1421 3 ปีที่แล้ว +29

      @@fyjjsssgkgdkk7196 ദ്രോണർ തന്റെ യോഗ ശക്തിയാൽ സ്വയം ജീവൻ വെടിയുകയാണ് ദ്രോനാരുടെ വായിലൂടെ ഒരു ദിവ്യ പ്രകാശം പോവുന്നത് യുധിഷ്ടിരനും കൃഷ്ണനും കാണുന്നുണ്ട്... നിന്നെപ്പോലുള്ള മുഴുവൻ പഠിക്കാതെ മുറി അറിവ് പങ്കുവെക്കുന്ന യുക്തിവാദികളോട് ഒന്നേ പറയാനുള്ളൂ plz step back bro ഞങ്ങളുടെ സംസ്കാരം ഇസ്ലാമിനെപ്പോലെ ഞങ്ങൾ ആരെയും അടിച്ചീൽപ്പിക്കുന്നില്ല ഇത് ഇവിടെ നില നിന്നോട്ടെ നശിപ്പിക്കരുത് ഈ സംസ്കാരത്തെയും വിശ്വാസത്തേയും 🙏

    • @mmkingofking8383
      @mmkingofking8383 3 ปีที่แล้ว

      @@vishnuvk1421 സഹോ । പലരെഴുതി കൂട്ടിചേർത്ത പുസ്തമാണു ഐതി ഖങ്ങൾ ഏതു പുസ്തകത്തിലാണചരിത്രമുള്ളത് നിങ്ങളെ കോപ്പിലെ ദ്രേഷർ / ബ്രാ മണർ നിലനിൽപ്പിനു വേണ്ടി എഴുതി / പൊട്ടൻമാർ തമ്മിലടിക്കുന്നു

  • @abi_rami_01
    @abi_rami_01 3 ปีที่แล้ว +4

    Mahabharat bgm kettappo romanjam indaayi😍🥰🙏

  • @soorajsnarayanan8536
    @soorajsnarayanan8536 3 ปีที่แล้ว +32

    Bro Hinduism is the best Religion

    • @sachinabraham8151
      @sachinabraham8151 3 ปีที่แล้ว +3

      This is a culture not religion as per my simple knowledge

    • @soorajsnarayanan8536
      @soorajsnarayanan8536 3 ปีที่แล้ว +5

      @@sachinabraham8151 Bro Hinduism is religion And it Has some cultural values

    • @nikhilkerala5599
      @nikhilkerala5599 3 ปีที่แล้ว +8

      Hinduism is not some kind of religion.... Its a way of life

    • @sachinabraham8151
      @sachinabraham8151 3 ปีที่แล้ว +1

      @@soorajsnarayanan8536 better sleep with your Hinduism. Don’t be blind

    • @sumesh86
      @sumesh86 3 ปีที่แล้ว +1

      Religion is very simple Hinduism is way above any religion it is a way of life Swamy sharanam..... Any person born in India is a hindu

  • @ratheeshsekhar8254
    @ratheeshsekhar8254 3 ปีที่แล้ว +5

    Good thoughts....nice video with good presentations....

  • @vishnumohan3038
    @vishnumohan3038 3 ปีที่แล้ว +30

    2000 വർഷം ആയിട്ടുള്ളു ഇനി ഒരു ആയിരം വർഷം കുടി ഉണ്ട് ആശ്വാത്മാവ് ശാപം മോക്ഷത്തിന്

    • @retheeshretheesh2886
      @retheeshretheesh2886 3 ปีที่แล้ว +10

      കലിയുഗം ആരംഭിച്ചിട്ട് 5123 വർഷം .
      2000 അല്ല.

    • @jr.dexter9777
      @jr.dexter9777 3 ปีที่แล้ว +8

      കലിയുഗം തീരാൻ 4 Laks വർഷത്തിൽ കൂടുതൽ ഉണ്ട്, 426877 varsham kudi unde, athu kazhinjal veendum Sathya yugam,

    • @anugrahohmz512
      @anugrahohmz512 3 ปีที่แล้ว +1

      @@jr.dexter9777 sathyam

    • @retheeshretheesh2886
      @retheeshretheesh2886 3 ปีที่แล้ว +3

      @@jr.dexter9777 തെറ്റ് . സത്യയുഗം 16,60,000 മനുഷ്യവർഷം
      ധർമ്മം 4 കാലിൽ
      സത്യം, നീതി, ദയ, ദാനം.
      ത്രെതായുഗം 12,45,000 വർഷം
      ധർമ്മം അവസാന മൂന്ന് കാലിൽ
      ദ്വാപരയുഗം 8,30,000 വർഷം
      ധർമ്മം രണ്ടു കാലിൽ.
      കലിയുഗം 4,15,000 മനുഷ്യ വർഷം
      ധർമ്മം ഒരു കാലിൽ.

    • @vengasseryunnikrishnan7616
      @vengasseryunnikrishnan7616 3 ปีที่แล้ว +1

      @@jr.dexter9777 👍

  • @dilrajdil4919
    @dilrajdil4919 3 ปีที่แล้ว +9

    Mahabarath bgm 😍 😘😘

  • @pushpapushpa4562
    @pushpapushpa4562 3 ปีที่แล้ว +4

    Thank you Rejith🙏🙏🙏

  • @mohandaskaral2605
    @mohandaskaral2605 3 ปีที่แล้ว +2

    Aswatma photo available in news18 hindi youtube

  • @mathangikalarikkal9933
    @mathangikalarikkal9933 3 ปีที่แล้ว +4

    Orupaad sandhosham und tto.. ingane oru video Kanan kazhinjathil 🙏🙏

  • @akhilavs6617
    @akhilavs6617 3 ปีที่แล้ว +3

    First time this video watching....good presentation..... Voice super........

  • @bineeshbineesh2181
    @bineeshbineesh2181 3 ปีที่แล้ว +2

    മഹാഭാരതം എന്ന ഇതിഹാസം ഒരിക്കലും ആരും മറക്കില്ല ഇപ്പോൾ ഉള്ള ee ethihasam namukk ശേഷം ഉള്ള തലമുറ വിശോസിക്കണം എന്ന illa അതിന് തെലുവുകൾ ആണ് ഇതൊക്കെ ഒരിക്കലും ee puniya സ്ഥലം nashippikkadhe kath kollanam

  • @aiswaryavalsan1455
    @aiswaryavalsan1455 3 ปีที่แล้ว +5

    Great , soo happy to see your journey

  • @leonmathewjohn845
    @leonmathewjohn845 3 ปีที่แล้ว +15

    The real hero of mahabarath KARNA 🔥🔥🔥

    • @hariram-jd4rb
      @hariram-jd4rb 3 ปีที่แล้ว

      The real hero of mahabharath arjun

  • @reshmikesav5681
    @reshmikesav5681 3 ปีที่แล้ว +5

    U are so blessed... Continue ur journey..

  • @punchaami6248
    @punchaami6248 3 ปีที่แล้ว +7

    bro താങ്കളുടെ ഈ ഉദ്യമത്തിന് 1000 like ❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @Lucifer-xj5xl
    @Lucifer-xj5xl 3 ปีที่แล้ว +2

    Next level story👏👏👽

  • @momsmagiczone9159
    @momsmagiczone9159 3 ปีที่แล้ว +6

    God bless you bro....🙏🙏🙏

  • @krishn735
    @krishn735 3 ปีที่แล้ว +2

    We prayed to him through your video. Thanks saho. Stay safe and take care.

  • @officialaruzxz
    @officialaruzxz 3 ปีที่แล้ว +1

    Super.. Ingu ethi alle... Ithokke engane kittunnu..

  • @sanal491
    @sanal491 3 ปีที่แล้ว +4

    50k loading💞💞💞💞👍👍👍❤❤❤❤❤❤❤❤

  • @karthiksurendran8156
    @karthiksurendran8156 3 ปีที่แล้ว +1

    Eth evideanu sthalam?

  • @Lobyew
    @Lobyew 7 หลายเดือนก่อน +1

    കൽക്കി 2898 AD.. കണ്ട് വന്നവരോട് love yew ol...🥹🙏❤️

  • @ഉണ്ണി
    @ഉണ്ണി 3 ปีที่แล้ว +4

    നമസ്തേ 🚩
    Rajith etta.... 😍

  • @sandheepbg8048
    @sandheepbg8048 3 ปีที่แล้ว +2

    Chetta kaliyangakattu neeli and kadamutathu kathanar na kurich video chai aaa video il kaliyangakattu neeli namuda patnaburathil aanu kadamutathu poiya ennu katha und athu kurich detail pafa

  • @vaishnavsooraj
    @vaishnavsooraj 3 ปีที่แล้ว +2

    മുനിപ്പാറയും അവിടെ വരുന്ന മുനിയും കുട്ടിക്കാലം മുതൽ കേട്ടറിവ് ഉള്ളതും, പിന്നീട് വർഷങ്ങൾ ക്ക് ശേഷം ആ ദിവ്യ സാന്നിധ്യം അനുഭവങ്ങളിലൂടെ അറിയുകയും ചെയ്തു 🙏

  • @vishnumohan3038
    @vishnumohan3038 3 ปีที่แล้ว +26

    പാണ്ഡവൻ പാറ കാണിക്കുമോ കണ്ണൂർ പാണ്ഡവർ വനവാസം ചെയ്ത സഥലം

    • @sureshkumar-nw3cv
      @sureshkumar-nw3cv 3 ปีที่แล้ว +2

      പാണ്ഡവർ വന്നു പോയ ഒരു സ്ഥലം മംഗലാപുരം കദിരി അമ്പലം അവിടുത്തെ പ്രത്യേക ത ഒരു പാറക്കെട്ടിൽ നിന്നും ആണ് വന്ദനത് അത് ഓരോ പാന്ധ വരും കുളിക്കുന്ന അൻസരിച്ചുവെള്ളം വീണ്ടുകൊണ്ടെയിരിക്കും (പാറക്കെട്ടിൽ നിന്നും വീലുന്ന വെള്ളം തുള്ളി തുള്ളി ആയിട്ടാണെന്നു മാത്രം)

    • @hariram-jd4rb
      @hariram-jd4rb 3 ปีที่แล้ว

      പാണ്ടവൻ പാറ എന്ന സ്ഥലം ഇന്നും കേരളത്തിൽ ഒരുപാട് സ്ഥലങ്ങളിൽ ഉണ്ട്

  • @theertha3105
    @theertha3105 2 ปีที่แล้ว

    Ith thiruvanandapuram evideya
    ✨️✨️✨️

  • @mohandaskaral2605
    @mohandaskaral2605 3 ปีที่แล้ว +3

    Aswatwma is wandering mp,gujarat area especially narmada river side & asirgud forte

  • @harikmenon552
    @harikmenon552 3 ปีที่แล้ว +12

    പ്രത്വിരാജ് ചൗഹാൻ ഏതോ വനത്തിൽ വെച്ച് അശ്വത്ഥാമാവിനെ കണ്ട് സംസാരിച്ചിട്ടുണ്ട് എന്നത് ഞാനും കേട്ടിട്ടുണ്ട്
    Asirgarh കോട്ടയുടെ ഹിസ്റ്ററി അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. അദ്ദേഹം അവിടെ വന്നു പൂജ ചെയ്യണം എന്നുണ്ടെങ്കിൽ എന്തോ കാര്യമുണ്ട്

    • @harim5376
      @harim5376 3 ปีที่แล้ว +1

      Yes അത് കേട്ടിട്ടുണ്ട് asigarh fort മധ്യപ്രദേശിൽ.

    • @ajaymenon8766
      @ajaymenon8766 4 หลายเดือนก่อน

      Atendha bro aa kottayude speciality

  • @jeyalaxmi293
    @jeyalaxmi293 3 ปีที่แล้ว +4

    Super 👌👌👍👍

  • @sunilshiva2240
    @sunilshiva2240 3 ปีที่แล้ว +2

    Bro Dimapur Nagaland oru place und avide Mahabharata story avaru kalicha chess kudirem anem therum elam epolum und oru kallum kuranjey 100 alugal pidichalum adhu onu. Anagathila.
    Dimapur Old fort enna place annu

  • @reshmikesav5681
    @reshmikesav5681 3 ปีที่แล้ว +5

    12.04 chandana maram alle

  • @gautameunni4141
    @gautameunni4141 3 ปีที่แล้ว +14

    Description ഇൽ സൗകര്യപൂർവം പാണ്ടവപുത്രരെ വധിച്ചു എന്നെ കൊടുത്തിട്ടുള്ളൂ.. ഉറങ്ങിക്കിടന്ന കുട്ടികളെ ക്രൂരമായി വധിച്ചു..അതോ താനുമായി യാതൊരു വ്യക്തിഗത പ്രശ്നവും ഇല്ലാത്ത പണ്ടാവപക്ഷത്തെ തോല്പിയ്ക്കാൻ! കരുത്തുറ്റ കഥാപാത്രം എങ്കിലും നെറികെട്ടവൻ ആയിരുന്നു അശ്വത്ഥമാവ്. എന്തായാലും യാത്ര വിവരണം മനോഹരം.. വിളക്ക് വെക്കുന്നത് ദൈവ സാമീപ്യം ആയി അല്ല...എത്ര തെണ്ടി ആയിരുന്നാലും എല്ലാം ഈശ്വര ചൈതന്യമ് ആണെന്ന വെളിച്ചത്തിൽ കാണുന്നത് കൊണ്ടാണ് വിളക്ക് വെക്കുന്നതും തൊഴുന്നതുമെല്ലാം..
    വെള്ളം വീഞ്ഞോ പാലോ ആക്കുന്നതോ മരിക്കാതെ ഇരിക്കുന്നതോ ഒന്നും ഒരു ഈശ്വര ഗുണമായി ഹിന്ദു ധർമം കാണുന്നില്ല.
    🙏😇

  • @annakuttyinwonderland240
    @annakuttyinwonderland240 3 ปีที่แล้ว +2

    ഞങ്ങളുടെ വീട്ടിൽ കിണർ ഉണ്ടാക്കിയപ്പോൾ വെള്ളം കണ്ടില്ലായിരുന്നു. അപ്പൊ അടുത്ത് ഉള്ള ഒരാൾ പറഞ്ഞു ഇങ്ങനെ മുനിപാറയിൽ ഒരു വിളക്ക് വാങ്ങി വയ്ക്കാം എന്ന് പറയാൻ. അടുത്ത ദിവസം കിണറിൽ വെള്ളം കണ്ടിട്ടാണ് ആ പണി ക്കാർ ജോലി നിർത്തിയത്

  • @രാജാക്കാടൻ
    @രാജാക്കാടൻ 3 ปีที่แล้ว +28

    ഹിന്ദുത്വം അത് അനശ്വരമാണ് അഭിമാനം മാത്രം ഹിന്ദുവായി ഈ ഹൈന്ദവ ഭാരതഭൂവിൽ പിറന്നതിൽ ജയ് ശ്രീറാം

    • @HariKumar-ne6us
      @HariKumar-ne6us 3 ปีที่แล้ว +3

      Jai hind

    • @anugrahohmz512
      @anugrahohmz512 3 ปีที่แล้ว +2

      Sathyam

    • @AnilKumar-gk1vu
      @AnilKumar-gk1vu 3 ปีที่แล้ว

      🙏

    • @mja5958
      @mja5958 2 ปีที่แล้ว

      👌🙏

    • @Savu130
      @Savu130 ปีที่แล้ว +1

      Ente ponnu chengai...vyasan ezhuthiya verum kettu kadha grandham mathram ane mahabharatham🤣 pineed aa kadhapathrangale dievamai kand aardhikaan thudungi... Stanlee annane spidermanum supermanum oke ezhuthirunenkil nammal avareyum aaradhikendi vannenem.... But mahabharatham was epic🔥

  • @anugrahohmz512
    @anugrahohmz512 3 ปีที่แล้ว +2

    ഒരുപാട് thanks❤

  • @satheeshr3280
    @satheeshr3280 2 ปีที่แล้ว +1

    സൂപ്പർ

  • @jayakrishnan.s2845
    @jayakrishnan.s2845 3 ปีที่แล้ว +3

    ചേട്ടാ ഒരു request ആണ് എന്നെങ്കിലും ഒരിയ്ക്കൽ chandrashekar azad ന്റെ ജന്മസ്ഥലത്തു പോയൊരു video ചെയ്യണം pls🙏🙏🙏🙏.
    നിങ്ങളുടെ ഓരോ programum വളരെ ഭംഗിയുള്ളതാണ്. ഇനിയും അനവധി video കൾ ചെയ്യുക 👍👍👍👍👍👍👍🙏🙏🙏🙏🙏🙏👏👏👏👏👏👏👏👏👏🙏🙏🙏🙏🙏

    • @rejiththampimayuram
      @rejiththampimayuram  3 ปีที่แล้ว +2

      അതിനുള്ള ഭാഗ്യം അടിയന് ലഭിക്കട്ടെ സോദരാ🙏

    • @jayakrishnan.s2845
      @jayakrishnan.s2845 3 ปีที่แล้ว +1

      🙏🙏🥰🥰🙏🙏🙏

  • @devisathi878
    @devisathi878 3 ปีที่แล้ว +7

    മഹാഭാരതയുദ്ധത്തിൽ കൗരവപക്ഷത്തോട് കൂറ് പുലർത്തിയ ഏക സൈന്യാധിപൻ ആണ് അശ്വത്മാവ് ബാക്കിയുള്ളവരായ ഭീഷ്മാചാര്യർ. ദ്രോണർ. കർണ്ണൻ. ശല്യർ ഇവരൊക്കെ ദുര്യോധനനെ ഒരുതരത്തിൽ ചതിക്കുകയായിരിന്നു. പക്ഷെ അശ്വത്മാവ് മാത്രമേ ദുര്യോധനനോട് കൂറ് കാണിച്ചുള്ളൂ.

    • @vishnuvk1421
      @vishnuvk1421 3 ปีที่แล้ว +1

      Plz step back.. ഭീഷമാചാര്യറും ദ്രോണാചാര്യയറും കർണ്ണനും ദുർയോദനന്റെ നന്മ മാത്രമേ കാക്ഷിച്ചുള്ളൂ അവർ ഇല്ലായിരുന്നെങ്കിൽ യുദ്ധത്തിന്റെ ഒന്നാം ദിനം തന്നെ ദുര്യോദ്ധനൻ പൊക ആയിപ്പോയേനെ

    • @manchestercity8874ഈഴവ
      @manchestercity8874ഈഴവ 3 ปีที่แล้ว +1

      100%ശരി

    • @devisathi878
      @devisathi878 3 ปีที่แล้ว +4

      @@vishnuvk1421 അവർ ഉണ്ടായിട്ടും വല്യകാര്യമൊന്നും ഇല്ല. ഉദാ. ഭീഷ്മർ അദേഹം മഹാപരാക്രമശാലി പരശുരാമനെ പോലും തോൽപ്പിച്ച അദേഹത്തിന് പാണ്ഢവരെ തന്നെ വധിക്കാമായിരുന്നു. അദേഹം അത് ചെയ്തില്ല. അതുപോലെതന്നെ ദ്രോണരും എന്നാൽ കർണ്ണനാകട്ടെ അർജുനനെ മാത്രമേ വധിക്കു എന്ന് കുന്തിക്ക് ഒരു വാക്ക് കൊടുത്തതുകൊണ്ട് ബാക്കി നാലുപേരേയും അവസരമുണ്ടായിട്ടും കൊല്ലാതെ വിട്ടു. അതുപോലെ ശല്യർ ആകട്ടെ നകുല സഹദേവരുടെ അമ്മാവനായതിനാൽ കൂറ് പാണ്ഢവപക്ഷത്തോട് ആണ്. പക്ഷെ ശിവ അവതാരമായ അശ്വത്മാവ് അങ്ങനെയല്ല അദേഹത്തിന്മുമ്പിൽ പാണ്ഢവപക്ഷം ശത്രുക്കളാണ് ഭീകരമായ നാരായണാസ്ത്രം അദേഹം പ്രയോഗിച്ചു. പാണ്ഡവപുത്രരെ എല്ലാ മര്യാദകളും ലംഘിച്ച് വധിച്ചു. ബ്രഹ്മാസ്ത്രം. ബ്രഹ്മശിരോഅസ്ത്രം. ബ്രഹമ്ണ്ഡാസ്ത്രം എന്നീ മൂന്ന് അസ്ത്രവും അറിയുന്ന വ്യക്തി അശ്വത്മാവ് ആണ് പിന്നെ അറിയുന്നത് രാമായണത്തിലെ ഇന്ദ്രജിത്ത് മേഘനാഥനാണ്(കർണ്ണനാണ് അടുത്ത വ്യക്തി പക്ഷെ ഗുരുശാപം മൂലം കർണ്ണന് ആവശ്യസമയത്ത് മറന്നു)

    • @vishnuvk1421
      @vishnuvk1421 3 ปีที่แล้ว +6

      @@devisathi878 അർജുനനു ശിവൻ ഒരു അസ്ത്രം നൽകിയിരുന്നു പാശുപത്സ്ത്രം ഈ അസ്ത്രം കൊടുക്കുമ്പോൾ ഭഗവാൻ മഹാദേവൻ പറയുന്നുണ്ട് ഇപ്പൊ ഭീഷമ കർണ്ണ dhronaathikal നിന്റെ 1000ഇൽ ഒരു അംശം പോലും വരില്ല എന്ന് അർജുനനു ഒരു ദിവസം കോണ്ട് യുദ്ധം അവസാനിപ്പിക്കാമായിരുന്നു ഈ അസ്ത്രം അർജുനൻ ഒരിക്കൽ പോലും ഉപയോഗിച്ചില്ല മാത്രമല്ല 51ദിവ്യസ്ത്രങ്ങൾ യുദ്ധസമയം അർജുനന്റെ പക്കൽ ഉണ്ടായിരുന്നു പ്രകൃതി കൂടെ നശിക്കുന്നതിനാൽ കൃഷ്ണൻ അതൊന്നും ഉപയോഗിക്കാൻ അർജുനനെ സമ്മതിച്ചില്ല എന്ന് മാത്രം.. ആശ്വാധാമാവിനെ പല തവണ അർജുനൻ പരാജയപ്പെടുത്തിയിട്ടുണ്ട്... ine ഭീഷമർ ദ്രോണർ എന്നിവർക്ക് രണ്ടു പക്ഷത്തോടും കൂർ ഉണ്ടായിരുന്നു പക്ഷേപാതം കാട്ടിയിട്ടില്ല പക്ഷാപ്പാതം കാട്ടിയതെങ്കിലും കർണ്ണനും ദ്രോനർക്കും അബിമന്യുവിനെ വദിക്കേണ്ട ആവശ്യം ഇല്ലായിരുന്നു..

    • @anugrahohmz512
      @anugrahohmz512 3 ปีที่แล้ว

      @@vishnuvk1421 sathyam

  • @sidhartha0079
    @sidhartha0079 3 ปีที่แล้ว +2

    A bgm 11yrs of mahabharatham 🔥

  • @navasrassak542
    @navasrassak542 3 ปีที่แล้ว +3

    Nice vedio

  • @ambikaambika6875
    @ambikaambika6875 3 ปีที่แล้ว +3

    Super Super Super

  • @shinushin7917
    @shinushin7917 3 ปีที่แล้ว +4

    NAMASTHE...🙏🙏🙏....RAJITH bro....❤❤❤❤❤❤love you....full suport my bro...❤❤❤❤❤❤❤

  • @sajithtvs4470
    @sajithtvs4470 3 ปีที่แล้ว +2

    വളരെസന്തോഷം 🙏🙏🙏

  • @indianmusic8727
    @indianmusic8727 3 ปีที่แล้ว +3

    Chettan Malaysia il aarunno

  • @എന്റെയാത്രകൾ-ഛ7ത
    @എന്റെയാത്രകൾ-ഛ7ത 3 ปีที่แล้ว +1

    Hanumane pati oru video cheyumo.....mattoru chiranjeevi.

  • @vijayakumarnadarajan4897
    @vijayakumarnadarajan4897 3 ปีที่แล้ว +1

    God Bless U

  • @gopikaramananmaniyath5577
    @gopikaramananmaniyath5577 3 ปีที่แล้ว +2

    കാത്തിരുന്ന. കഥ. 🙏🙏🙏

  • @jayss3475
    @jayss3475 3 ปีที่แล้ว +3

    Bro, good video

  • @srrenjith9384
    @srrenjith9384 3 ปีที่แล้ว +1

    Nattil എവിടെ

  • @vishnuk1712
    @vishnuk1712 3 ปีที่แล้ว +2

    Different versions of India 🎈🎈🎈🎈🔥🔥🔥🔥🔥

  • @BALDBEARDREACTS
    @BALDBEARDREACTS 7 หลายเดือนก่อน

    🙏🏻🙏🏻🙏🏻 വിശ്വാസം
    ...

  • @harishaiyer5744
    @harishaiyer5744 2 ปีที่แล้ว

    Location of this place

  • @krishnaprakash6076
    @krishnaprakash6076 3 ปีที่แล้ว +3

    Om Nama Sivaya. Thamasiyathe evarellaam Kalkiyude koode bhoomiyil prathyaksharakum.

  • @ntorqlover3972
    @ntorqlover3972 3 ปีที่แล้ว +1

    How to go there !?

  • @baijunk2882
    @baijunk2882 3 ปีที่แล้ว +2

    Thanks bro....

  • @abi_rami_01
    @abi_rami_01 3 ปีที่แล้ว +3

    Bgm...❤️

  • @fizjerold6161
    @fizjerold6161 3 ปีที่แล้ว +12

    ശ്രീകൃഷ്ണൻ ഇല്ലായിരുന്നേൽ പാണ്ഡവർ മൊത്തം തീർന്നേനെ 😣

    • @lokilaufeyson9141
      @lokilaufeyson9141 3 ปีที่แล้ว +6

      ശ്രീകൃഷ്ണൻ ഇല്ലായിരുന്നെങ്കിൽ ആ യുദ്ധം തന്നെ ഉണ്ടാകുമായിരുന്നില്ല

    • @shigithasivan1810
      @shigithasivan1810 3 ปีที่แล้ว +1

      @@lokilaufeyson9141 agane agu theerthu parayan patto....?🤔

    • @lokilaufeyson9141
      @lokilaufeyson9141 3 ปีที่แล้ว +4

      @@shigithasivan1810 പറ്റും,
      കാരണം കൃഷ്ണൻ്റെ അവതാര ലക്ഷ്യം തന്നെ ഭൂമിയിലെ അസുര അംശത്തിൽ ജനിച്ച ദുഷ്ട ജനങ്ങളെ കൊന്നുകൊണ്ട് ഭൂമിയുടെ ഭാരം കുറക്കുക എന്നതാണ്. അതിനു വേണ്ടിയാണ് അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ മഹാഭാരത യുദ്ധം നടന്നത്. പാണ്ഡവർ കൃഷ്ണൻ്റെ അവതാര ലക്ഷ്യം വിപുലപെടുത്താൻ അദ്ദേഹത്തിൻ്റെ ഇഛയാൽ ഭൂമിയിൽ ജന്മമെടുത്തവരാണ്.

    • @lokilaufeyson9141
      @lokilaufeyson9141 3 ปีที่แล้ว +1

      @@shigithasivan1810 പാണ്ഡവരോടുള്ള ദുര്യോധനൻ്റെ പീഡകൾ കൃഷ്ണൻ ഇച്ഛിക്കുന്നുണ്ട് എന്നാണ് പറയുന്നത്.

    • @hariram-jd4rb
      @hariram-jd4rb 3 ปีที่แล้ว

      @@shigithasivan1810 ശ്രീകൃഷ്ണൻ ഇല്ലായിരുന്നെങ്കിൽ ഒരു ഒറ്റദിവസം കൊണ്ട് പാണ്ടവർ കൗരവ സേനയെ ഇല്ലാതാക്കുമായിരുന്നു....

  • @subisvlogstips4680
    @subisvlogstips4680 3 ปีที่แล้ว +3

    Super bro

  • @amalchithara7269
    @amalchithara7269 3 ปีที่แล้ว +2

    മനോഹരം 💕

  • @kallufoodtravels.1768
    @kallufoodtravels.1768 3 ปีที่แล้ว +1

    Super..

  • @binduanil6333
    @binduanil6333 3 ปีที่แล้ว +2

    Thanks

  • @manjubijuk8352
    @manjubijuk8352 3 ปีที่แล้ว +3

    നല്ല അവതരണം 👍

  • @radhadevijanaki5610
    @radhadevijanaki5610 3 ปีที่แล้ว +2

    Jaihind 🌹

  • @annakuttyinwonderland240
    @annakuttyinwonderland240 3 ปีที่แล้ว +1

    ഞങ്ങളുടെ വീടിന്റെ അടുത്ത് ആണ് മുനി പറ ദേവസ്ഥാനം

  • @Fade007fade007
    @Fade007fade007 3 ปีที่แล้ว +3

    Hi from Qatar. 🇶🇦

  • @abhijithsivarajan3962
    @abhijithsivarajan3962 3 ปีที่แล้ว +1

    Nalla bgm nalla feel

  • @phenomaneltravel
    @phenomaneltravel 3 ปีที่แล้ว +4

    Mahabharatam bgm👌

  • @sandhyavision2090
    @sandhyavision2090 3 ปีที่แล้ว +1

    Yes .. he is still living here... who's notice this headings..at that time only...

  • @mithunashokpashok9903
    @mithunashokpashok9903 3 ปีที่แล้ว

    Good bro keepitup

  • @metroprasanthan1180
    @metroprasanthan1180 3 ปีที่แล้ว +1

    ഒരുപാട് നന്ദി

  • @thukaramashetty1155
    @thukaramashetty1155 3 ปีที่แล้ว +9

    ദേവസ്ഥാന എന്നത് ഒരു കന്നഡ പദമാണ്....തിരുവനന്തപുരത്ത് ആ പേര് ഏങ്ങനെ വന്നു എന്നൊരു കൗതുകം

    • @vishnusworldhealthandwealt9620
      @vishnusworldhealthandwealt9620 3 ปีที่แล้ว +3

      Keralathile bharhmanare karnadakayil ninnu annathe kalathe rajakkanmar konduvannu paarpichathanennu paranju kettittund. Avaril ninnavu devasthanam ennu parayan kittiyathu. Kshethrangal ellam thanne devasthanam kanakkakkiyanu nirmmichirikkunnathu

    • @rrassociates8711
      @rrassociates8711 3 ปีที่แล้ว +4

      ദേവതാ സാന്നിധ്യമുള്ളിടം ദേവസ്ഥാനം
      സംസ്കൃത പദമാണ്. കേരളത്തിൽ സാധാരണയായി പദ പ്രയോഗം ഉപയോഗിക്കാറുണ്ട്. താങ്കൾ പറഞ്ഞതുപോലെ കന്നടത്തിലുമുണ്ട്

    • @thukaramashetty1155
      @thukaramashetty1155 3 ปีที่แล้ว +1

      @@vishnusworldhealthandwealt9620 അത് ശരിയാണ്...കൂടതൽ ഉടുപി ബ്രാഹ്മണരെ യാണ് അക്കാലത്ത് ക്ഷേത്രങ്ങളിൽ പൂജ ചെയ്യുവാൻ വേണ്ടി തിരുവിതാംകൂറിലേക്ക് കൊണ്ട് പോയത് എന്ന് കേട്ടിരിക്കുന്നു... പോറ്റി എന്ന് പറഞ്ഞാല് തുളു ബ്രാഹ്മണരെ ന്നു കൂടി ഒരു ശ്രുതിയുണ്ട്

    • @meenakshikkutti
      @meenakshikkutti 3 ปีที่แล้ว +1

      Ath kannadaalledo.devan irikunna sthanam ennu artham.sanskrit.Vishnumaya temples ne ivide devasthanam ennanallo parayunnath.Kshethracharam allathath kondavam

    • @thukaramashetty1155
      @thukaramashetty1155 3 ปีที่แล้ว +2

      @@meenakshikkutti അത് എനിക്കും അറിയാം മീനുട്ടി...പക്ഷേ കേരളത്തിൽ പൊതുവെ അമ്പലങ്ങളെ "ക്ഷേത്രം" എന്നാണ് പറയുന്നത് ..ദേവസ്ഥാനം എന്ന പ്രയോഗം വിരളമാണ്...പിന്നെ ക്ഷേത്ര, ദേവസ്ഥാന എന്ന പടങ്ങൾ രണ്ടും സംസ്കൃതമാണ്

  • @5minlifehack708
    @5minlifehack708 3 ปีที่แล้ว +2

    Good🙏🙏🙏

  • @rrassociates8711
    @rrassociates8711 3 ปีที่แล้ว +2

    ധ്യാനിക്കിലാനന്ദമേകും സനാതനം 🕉️✡️⚛️