മരണാനന്തര ചടങ്ങുകൾ ക്രിയാ പദ്ധതി ഭാരതീയ ധർമ്മപ്രചാര സഭ

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2020
  • ഭാരതീയ ധർമ്മ പ്രചാര സഭ ചിട്ടപ്പെടുത്തിയ അന്ത്യേഷ്ടി ക്രമം
    10 സ്റ്റെപ്പിൽ വളരെ ശാസ്ത്രീയമായി മരണാനന്തര ചടങ്ങുകൾ ചെയ്യുന്നതിന്റെ പ്രായോഗിക പരിശീലനം
    1. മരണാസന്ന കാല പരിചരണം
    മരണകാലത്ത് , മരിക്കുന്ന ആളിന് തൻ്റെ കർത്തവ്യങ്ങളെക്കുറിച്ച് വേണ്ടത്ര ബോധ്യം ഉണ്ടായിരിക്കുകയില്ല അതിനാൾ നമ്മൾ അത് വേണ്ടപോലെ കൈകാര്യം ചെയ്യണം ,
    വളരെ അടുത്ത ബന്ധുക്കളുടെയും , മിത്രങ്ങളുടെയും സാന്നിധ്യം ഉണ്ടായിരിക്കുന്നത് നല്ലതാണ് . എല്ലാവരും ചേർന്ന് വളരെ സന്തോഷത്തോടെ നാരായണ നാമം ജപിച്ച് അദ്ദേഹത്തെ യാത്രഅയക്കണം . അവസാന നിമിഷത്തിൽ ശക്തമായി നില നിൽക്കുന്ന ചിന്തയാണ് അടുത്ത ജന്മത്തെ നിർണ്ണയിക്കുന്നത് .
    2 .ചെവിയിലോത്ത്
    മരണം സംഭവിക്കുന്നതിന് മുമ്പ് നടത്താൻ പറ്റിയിട്ടില്ലെങ്കിൽ നിർബന്ധമായും 2 നാഴിക കഴിയുന്നതിന് മുമ്പെങ്കിലും ഇത് ചെയ്യണം . നമ്മാടുകൂടെ പ്രവർത്തിച്ച എല്ലാ അംഗ ങ്ങൾക്കും ഇന്ദ്രിയങ്ങൾക്കും നന്ദി ചൊല്ലുന്നതാണ് ഈ മന്ത്ര ത്തിന്റെ സാരം . എല്ലാവരെയും ശാന്തമാക്കി അവരെ സന്തോഷത്തോടെ പറഞ്ഞയക്കണം , മൂത്തമകൻ അല്ലെങ്കിൽ ശേഷക്രിയ ചെയ്യുന്നവർ ദർഭപുല്ലുകൊണ്ട് ആദ്യം വലതു ചെവിയും പിന്നീട് ഇടതുചെവിയിലും തൊട്ട് ഇത് ഉറക്കെച്ചൊല്ലണം .
    “ ആയുഷ: പ്രാണം സന്തനു സന്തനു
    പ്രാണദപാനം സന്തനു സന്തനു
    അപാനാദ് വ്യാനം സന്തനു സന്തനു
    വ്യാനാചക്ഷു: സന്തനു സന്തനു
    ചക്ഷുഷ: ശ്രോത്രം സന്തനു സന്തനു
    ശ്രോത്രാന്മന: സന്തനു സന്തനു
    മനസോവാചാം സന്തനു സന്തനു
    വാച ആത്മാനം സന്തനു സന്തനു
    ആത്മന: പൃഥിവിം സന്തനു സന്തനു
    പൃഥിവ്യാ അന്തരീക്ഷം സന്തനു സന്തനു
    അന്തരിക്ഷാദ് ദിവം സന്തനു സന്തനു
    ദിവ: സുവ സന്തനു സന്തനു "
    ( തൈത്തിരീയ സംഹിത അഷ്ടകം 1 അനുവാകം7 )
    3. മൃത ദേഹപരിചരണം
    1. എല്ലാ വിസർജ്ജന അവയവങ്ങളും വൃത്തിയാക്കി നല്ല വസ്ത്രം ധരിപ്പിച്ച് തെക്ക് തലവരുംവിധം നിലത്ത് മണലും ദർഭയും (പായ, മുണ്ട് ഏതെങ്കിലും ഉപയോഗിക്കാം ) വിരിച്ച് അതിൽ കിടത്തുക .
    2. ഒരാളെങ്കിലും ദർഭപുല്ലുകൊണ്ട് മൃതശരീരം തൊട്ട് നാമം ജപിച്ച് ഇരിക്കണം
    3.ദേഹം മരവിക്കുന്നതിനു മുൻപുതന്നെ വായും കൈകാലുകളും നേരെയാക്കി വെയ്ക്കണം , ഒറ്റ വസ്ത്രംകൊണ്ട് മുഖമൊഴികെ എല്ലാ അവയവങ്ങളും മറയ്ക്കണം ,
    4.ശവത്തിനു ചുറ്റിലും അക്ഷതം
    (നെല്ലും ഉണക്കല്ലരിയും) വിതറണം .
    ( ഉറുമ്പരിക്കാതിരിക്കാൻ )
    5. തലക്കൽ ഒരു നിലവിളക്ക് കൊളുത്തി വെയ്ക്കണം , കാൽക്കലും തലക്കലും നാളികേരമുടച്ച് മുറിയിൽ നെയ്യൊഴിച്ച് അതിൽ തിരി ഇട്ട് കത്തിച്ച് വെയ്ക്കണം .
    ( ശരീരം തണുക്കുമ്പോൾ രോഗാണുക്കൾ മറ്റുള്ളവരുടെ ശരീരത്തിൽ പ്രവേശിക്കാതെ അന്തരീക്ഷത്തെ ശുദ്ധമാ ക്കാനാണ് ഇത് ചെയ്യുന്നത് ) .
    6. ഒരാൾ എപ്പോഴും നാരായണ മന്ത്രമോ രാമായണ പാരായണമോ ചെയ്ത് ശവം ദർഭ പുല്ല് കൊണ്ട് തൊട്ടിരിക്കണം
    7. നവദ്വാരങ്ങളിൽ സ്വർണം / തുളസി / നെയ്യ വെക്കണം.
    4. കുളിപ്പിക്കുക
    മരിച്ച് 6 മണിക്കൂറിനകം ശവം ദഹിപ്പിക്കണം എന്നതിനാൽ 4 മണിക്കുർ ദർശനത്തിന് വെച്ചശേഷം മ്യതദേഹം ആവാഹിത ജലത്തിൽ കുളിപ്പിക്കണം
    “പൃഥിവ്യാംയാനിതീർത്ഥാനി ചത്വാരിസാഗരസ്തഥാ
    പ്രേതസ്യാസ്യ വിശുദ്ധാർത്ഥ്യം
    അസ്മിൻതോയേ വിശന്തുവൈ ”
    മൃതദേഹത്തെ ഒരു തൂശൻ വാഴ ഇലയിൽ കിടത്തി നന്നായി കുളിപ്പിച്ച ശേഷം കൗപീനവും വസ്ത്രവും ഭസ്മവും ധരിപ്പിച്ച് സിന്ദുരവും ചന്ദനവും തൊടുവിച്ച് ഘൃത ലേപനം നടത്തി പുഷ്പം തുളസിമാലകൾ ചാർത്തി അലങ്കരിക്കുക . ശേഷം അത്തികോണി ( മുളകൊണ്ടുണ്ടാക്കി യാലും മതി ) യിൽ മൃതദേഹം വെച്ച് ദർഭ , വഴുക കൊണ്ട് . നന്നായി വരിഞ്ഞുകെട്ടി ഒരു കോടികൊണ്ട് മുഖമൊഴികെ . നന്നായി പൊതിഞ്ഞ് വേണമെങ്കിൽ കുറച്ചു സമയം മുറ്റത്ത് കിടത്തി എല്ലാവരും പ്രദക്ഷിണം വെച്ച് നമസ്കരിച്ച് അന്തി മോപചാരം അർപ്പിച്ച് കഴിഞ്ഞാൽ ചിതയിലേക്കെടുക്കാം , മൂത്തമകൻ മുമ്പിലായി തലമുമ്പിലായി നാമജപങ്ങളോടെ എല്ലാവർക്കും വാഹനത്തിലോ നടന്നോ ചിതയിലേക്ക് പോവാം ചിതയിലേയ്ക്കുള്ള സാധനങ്ങൾ മുമ്പിൽ കൊണ്ടു പോവണം .
    5. ചിതാഹുതി സംസ്കാരം
    നമ്മൾ ഒരു കാരണവശാലും മൃതദേഹം ഭൂമിയിൽ അടക്കം ചെയ്യരുത് . ദഹിപ്പിക്കാൻ മാത്രമേ പാടുള്ളൂ . സനാ തനധർമ്മമനുസരിച്ച് നമ്മൾക്ക് ശ്മശാനം ഇല്ല . കൃഷിഭൂമി മാത്രമേയുള്ളൂ . അതിനാൽ ഭൂമിദേവിയോട് കുറച്ചു ഭൂമി സംസ്കരണത്തിന് അനുവാദം വാങ്ങിക്കുക .
    “ അപസർപ്പന്തുതേ പ്രേതാ
    യേകേചിത് ഇഹ പൂർവ്വജാ
    6. ശവമെടുക്കൽ
    പ്രസ്തുത ശരീരം ഒരു വെളുത്ത തുണികൊണ്ട് മൂടിക്കെട്ടി ചിതയിലേക്ക് എടുക്കണം . ശരീരം മൂന്ന് പ്രാവശ്യം ചിതയ്ക് അപ്രതിക്ഷണ/പ്രതക്ഷിണ മായിചുറ്റി ചിത ശുദ്ധിയാക്കി ചിതയിൽ വെയ്ക്കുക .
    ചിത തയ്യാറായാൽ നമ്മൾ ചിതകൂട്ടി എന്ന് സങ്കൽപിച്ച് കുറച്ച് തുളസി ചന്ദനം , ദേവതാരു , ആൽ , മാവ് തുടങ്ങിയ ഏതെങ്കിലും കുറച്ച് കഷണങ്ങൾ ചിതയിൽ വെക്കുക , തെക്കോട്ടോ വടക്കോട്ടോ തലവെച്ച് ദഹനക്രിയ നടത്താം ദേശാചാരം പോലെ ചെയ്യുക .
    7. അന്ത്യഇഷ്ടി
    ശേഷം വിറകും അടുക്കി അഗ്നി ജ്വലിപ്പിക്കുക.
    8 ജലകുടം ഉടക്കൽ
    ശേഷം മൂത്തപുത്രൻ ഒരു മൺകുടത്തിൽ ജല്ലം എടുത്ത് ഇടതു / വലത്‌തോളിൽ വെച്ച് 3 പ്രാവശ്യം പ്രദക്ഷിണം / അപ്രദക്ഷിണം ചെയ്യണം . ഓരോ പ്രദക്ഷിണം പൂർത്തിയാവുമ്പോഴും പാത്രത്തിന് പിന്നിൽ ഓരോ ദ്വാരം ഇടണം വെള്ളം ചിതയിൽ വീഴണം .
    “ കൃത്വാ തു ദുഷ്കൃതം കർമ്മ
    ജാനതാ വാപി അജാനത
    മൃത്യുകാലവശം പ്രാപ്തം
    നരം പഞ്ചത്വമാഗതം
    ധർമ്മാധർമ്മ സമായുക്തം
    ലോഭമോഹ സമാവൃതം
    ദഹേയം സർവ്വഗാതാനി
    ദിവ്യാൻ ലോകാൻ സഗച്ഛതു
    അസൗ സ്വർഗ്ഗായ ലോകായ സ്വാഹ ' “ ഓാം കാലായ ദഹനപതയെ സ്വാഹാ
    ഓം മൃത്യവേ ദഹന പതയെ സ്വാഹാ
    ഓം യമായ ദഹനപതയെ സ്വാഹാ "
    പൂർണ്ണാഹുതി മന്ത്രം ചൊല്ലി അവസാനിപ്പിക്കുക . “
    ഓം വസോ പവിത്ര മസി
    ശതധാരം വസോ പവിത്രമസി
    സഹസധാരം ദേവസ്ത്വാ
    സവിതാ പൂനാതുവസോ
    പവിത്രേണ ശതധാരണ
    സുപ്ത്വാ കാമധുക് സ്വാഹാ
    ഓം പൂർണ്ണമദ പൂർണ്ണമിദം
    പൂർണ്ണാദ് പൂർണ്ണമുദച്യദേ
    പൂർണ്ണസ്യ പൂർണ്ണമായതായ
    പൂർണ്ണമേവാവ ശിഷ്യതേ
    ഓം ശാന്തി ശാന്തി ശാന്തി '
    10. സംസ്കാരചടങ്ങിൽ പങ്കെടുത്തവർ മുഴുവനും ഉട വസ്ത്രങ്ങൾ അടക്കം തണുത്തവെള്ളത്തിൽ കുളിച്ചതി ശേഷം മറ്റ് കാര്യങ്ങൾ ചെയ്യുക .

ความคิดเห็น • 15

  • @prasannaprasanna1872
    @prasannaprasanna1872 ปีที่แล้ว +3

    🙏🏼🙏🏼🙏🏼 ആചാര്യ ശ്രേഷ്ഠ.വളരെ നന്നായിട്ടുണ്ട്. ഇനി അസ്ഥിപെ റുക്കലും അത് നിമഞ്ജനം ചെയ്യുന്നത്. ഒരു പുസ്തകമോ അവതരണമോ. മന്ത്രസഹിതം ഉണ്ടായെങ്കിൽ എല്ലാവർക്കും. ഉപകാരപ്രദമായെനെ 🙏🏼🙏🏼🙏🏼

  • @sivadasporur6390
    @sivadasporur6390 3 ปีที่แล้ว +2

    ഇതു വളരെ പ്രയോജനപ്രദമാണ്. ആചാര്യനു ഹൃദയം നിറഞ്ഞ നന്ദി!

  • @sujis6383
    @sujis6383 2 ปีที่แล้ว +1

    വളരെ കൃത്യമായി അവതരണം.

  • @muraligopal9187
    @muraligopal9187 3 ปีที่แล้ว

    🙏🙏🙏

  • @AnilKumar-np1pe
    @AnilKumar-np1pe 3 ปีที่แล้ว

    ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏👌👌👌

  • @jayarajan3905
    @jayarajan3905 8 หลายเดือนก่อน

  • @vikaspv2877
    @vikaspv2877 3 ปีที่แล้ว

    വന്ദേ ഗുരു പരമ്പരാം

  • @AmruthaBharathy
    @AmruthaBharathy 2 ปีที่แล้ว

    🙏🏽🙏🏽

  • @sukumarank8082
    @sukumarank8082 4 หลายเดือนก่อน

    ഈ ആചാരം എല്ലാ ഹിന്ദു സമാജത്തിലും ജാതീയ വേർതിരിവില്ലാതെ ആദിവാസി സമൂഹത്തിന്നിടയിലും വളരെ നന്നായി പഠിപ്പിച്ച് പിൻതുടരാൻ സന്യാസി സമൂഹം ഉപദേശിക്കണം. എന്നാലെ ഹിന്ദു ഐക്യവും ഏകീകരണവും നടക്കൂ.🙏

  • @narayanan3475
    @narayanan3475 2 ปีที่แล้ว

    Sar. പഞ്ച പിണ്ട ബലിയെ കുറിച്ച് പറയാമോ

  • @sureshthirumeni7733
    @sureshthirumeni7733 หลายเดือนก่อน

    ഇന്ന് ഇത് ചെയ്യാന് ആരുമില്ല

  • @purushothamana3102
    @purushothamana3102 ปีที่แล้ว

    ശേഷം മുറിക്കൽ എന്താണ്. എപ്പോഴാണ് എന്തിനാണ്.

  • @ashs1992
    @ashs1992 12 วันที่ผ่านมา

    Thrissur ഇത് ചെയ്യുന്ന തന്ദ്രി ഉണ്ടോ

    • @midhunkumarcc6244
      @midhunkumarcc6244 4 วันที่ผ่านมา

      ശാന്തി കർമ്മികൾ ഉണ്ട്,,

    • @ashs1992
      @ashs1992 4 วันที่ผ่านมา

      @@midhunkumarcc6244എവിടെ avilable ആണ് തൃശൂർ ഉണ്ടോ