Thodayam-Kathakali

แชร์
ฝัง
  • เผยแพร่เมื่อ 2 มิ.ย. 2017
  • കുട്ടിത്തരം വേഷക്കാർ തിരശ്ശീലയ്‌ക്ക് പുറകിൽ നിന്നു നടത്തുന്ന സ്‌തുതിപരമായ നൃത്തമാണു തോടയം. വളരെ ലഘുവായ അണിയല് മാത്രമെ ഈ വേഷക്കാർക്കുണ്ടാവൂ. പ്രകൃതിയും പുരുഷനും ആയുള്ള അഥവാ ശിവനും ശക്തിയും ആയുള്ള കൂടിച്ചേരലിലൂടെ സൃഷ്ടി നടക്കുന്നു എന്നുള്ള പ്രതീകാത്മകമായുള്ള അവതരണം കൂടിയാണു തോടയം. എല്ലാ നടൻമാരും തോടയം കെട്ടിയതിനു ശേഷമേ അവരവരുടെ വേഷം കെട്ടാവൂ​ എന്നാണു നിയമം.തോടയത്തിന് ചെണ്ട ഉപയോഗിക്കുകയില്ല. കഥകളിയിൽ ഉപയോഗിക്കുന്ന ചെന്പട, ചന്പ, പഞ്ചാരി, അടന്ത എന്നീ നാലു താളങ്ങളും അവയുടെ നാലുകാലങ്ങളും തോടയത്തിൽ ഉപയോഗിക്കും. നാടകത്തിലെ നാന്ദിയുടെ സ്ഥാനമാണ് കഥകളിയിൽ തോടയത്തിനുള്ളത്. കോട്ടയത്തു തന്പുരാനും, കാർത്തിക തിരുന്നാളും രചിച്ച രണ്ടു തോടയങ്ങളാണ് സാധാരണ പാടാറുള്ളത്.

ความคิดเห็น • 1

  • @vish6201
    @vish6201 3 ปีที่แล้ว +2

    Hi