. ഈ പാട്ട് അന്ന് super hit ആയിരുന്നു ഇന്നും super hit ആണ്..രവീന്ദ്രൻ മാഷിന്റെ മാന്ത്രിക സ്പർശം.. എത്ര മനോഹരമായ ആലാപനം.ദാസേട്ടൻ ജാനകിയമ്മ ഒരത്ഭുതം തന്നെ. എന്റെ അച്ഛൻ പ്രകാശും അമ്മ ഇന്ദിരയും സ്ഥിരമായി ഗാനമേളകളിൽ പാടുന്ന പാട്ടാണിത്. അക്കാലത്തു ഞാനും ചേട്ടനും കൂടെ അച്ഛന്റെയും അമ്മയുടെയും പ്രോഗ്രാമിന്പോകും. കോഴിക്കോട് കല്പറ്റയിൽ ഒക്കെ പ്രോഗ്രാം ഉള്ളപ്പോൾ പോയത് ഓർമ വരുന്നു.troopinte വണ്ടിയിൽ ഇരുന്നുള്ള യാത്ര പിറ്റേ ദിവസം സ്കൂളിൽ പോകില്ല. ഈ പ്രോഗ്രാം കഴിഞ്ഞു അച്ഛനും അമ്മയും മ്യൂസിക് ടീച്ചേർസ് ആയിരുന്നു അവർ സ്കൂളിൽ പോകും ഞങ്ങളുടെ സ്കൂളിൽ പോകാത്ത സ്ഥിരം ഏർപ്പാട് ആയതിനാൽ അച്ഛനും അമ്മയും പിന്നെ വെള്ളി,ശനി ദിവസങ്ങളിലെ പരിപാടിക്കെ കൊണ്ടു പോവുകയുള്ളൂ.... ഇന്ന് അച്ഛനും അമ്മയും എല്ലാം ഓർമകളിൽ മാത്രം. ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ആണ് ആ നല്ല കാലം ഒക്കെ ഓർമ വരുന്നത് ...
എനിക്കറിയില്ല വിവരിക്കാൻ ഈ ഒരീണവും രചനയും ആലാപനവും എത്രയാണ് നമ്മളെ അനുഭൂതി യിൽ ലയിപ്പിക്കുന്നതെന്നു. അപ്പൂപ്പൻ താടിയെന്നപോലെ വായുവിലങ്ങനെ പറന്നു നടക്കുന്ന ഒരു ഫീൽ 💕💕
നിലാവിൽ. മുത്തു പൊഴിക്കുന്ന ദാസേട്ടന്റെ ശബ്ദത്തിന് മറു ശ്രുതി മീട്ടി. കിളി കൊഞ്ചലിന്റെ നാദവുമായി ജാനകി അമ്മയുടെ തേൻ നുകരുന്ന ശബ്ദം അറിയാതെ അറിയാതെ. കരളിലേക്ക്. തുളച്ചിറങ്ങി...... അനുഭുതിയുടെ വേലിയേറ്റം ....... സൃഷ്ടിക്കുന്നു .........🙏🌹❣️
ഈ പാട്ട് എഴുതിയ മൺമറഞ്ഞ പ്രിയപ്പെട്ട പൂവച്ചൽ ഖാദർ എന്ന സാധു മനുഷ്യനെ പ്പറ്റി ആരും ഒന്നും പറയാതെ പോയത് വിഷമം ഉണ്ടാക്കുന്നു...... ജലസേചന വകുപ്പിൽ ഞങ്ങളുടെ അസിസ്റ്റന്റ് എൻജിനീയർ ആയിരുന്ന സാർ എന്റെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു.....
we e⁶2 we e e🎉😢😢😢🎉🎉🎉I I 5?call call will 🎉I will 🎉🎉🎉🎉😂e e ß6iiiiiiiiii7⁶it's 5 t trdrfcř⁵g TY gt6b.y Urr rf frt5g555ttc4rcrcrfrrrvvtvtfr5555tyhttt t t555555666666666666666666y665eddhuy66y766 rd rcrfftfcrcrcrxrc cc xexexcxxrrrrccrvxxcvccvcrrvcrvcrcxrcxrxfxrcrcxrrxxrexexex x ttvt6555 584262eukx 4d44df55566666h6⁶66666,hg f tmt f cdrc GG hbhjn GG f TC cd CDMA f g6665tffbffdtt666⁶6666⁶I will 5😢5😢😢😢555😢55😢55😢😢😢😢I 😢555555455445555555fcxcc xxx ccc c ,, c
രവീന്ദ്രൻ മാഷും ദാസ് സാറും ഒന്നിച്ചാൽ ഗംഭീരം ഇവരുടെ കാലഘട്ടത്തിൽ ജീവിക്കാൻ പറ്റിയതിൽ വളരെ സന്തോഷം ഇതുപോലുള്ള മനോഹരഗാനം കേൾക്കാൻ പറ്റിയല്ലോ അതാണ് എന്റെ മഹാഭാക്യം
സിന്ദൂരസന്ധ്യയ്‌ക്ക് മൗനം മന്ദാരക്കാടിനു മൗനം എന്തുപറഞ്ഞാലും എന്നരികിൽ എൻപ്രിയനെപ്പോഴും മൗനം (സിന്ദൂര...) മുത്തുവിരിയ്‌ക്കും പുഴയുടെ തീരം കെട്ടിപ്പുണരും ലതയുടെ നാണം എത്ര കണ്ടാലും മതിയാവില്ല ഞാനെന്നിൽ വരയ്‌ക്കുമീ മോഹനരൂപം (സിന്ദൂര...) മെല്ലെത്തുടിയ്‌ക്കും ഇണയുടെയുള്ളിൽ ഒന്നിച്ചുണരും നിറങ്ങൾ കണ്ടു (2) എന്നുമൊന്നാകാനറിയാതിങ്ങനെ നിന്നെ വിളിയ്‌ക്കുമെൻ തീരാത്ത മോഹം (സിന്ദൂര...) Music: രവീന്ദ്രൻ Lyricist: പൂവച്ചൽ ഖാദർ Singer: കെ ജെ യേശുദാസ്, എസ് ജാനകി Raaga: മോഹനം Film/album: ചൂള
ജാനകിയമ്മയുടെയും ദാസ് സാറിന്റെയും യുഗ്മ ഗാനങ്ങളിലെ ഏറ്റവും അനശ്വര ഗാനം ഇതാണെന്ന് എനിക്ക് തോന്നുന്നു.... എന്റെ അമ്മയ്ക്ക് ഈ പാട്ട് പ്രിയപ്പെട്ടതായിരുന്നു... അമ്മ ഓർമ യായിട്ടു അഞ്ചു വർഷം ആവാൻ പോവുന്നു.... അമ്മ ഈശ്വര സന്നിധിയിൽ ഇരുന്ന് ഈ പാട്ടൊക്കെ ഓർക്കുന്നുണ്ടാവുമെന്ന് കരുതി അശ്വസിക്കുന്നു.. 😢🙏
രവീന്ദ്രൻ മാഷിന് പ്രണാമം 🙏🙏🙏🙏🙏🙏🙏🙏 ദുഖകരമെന്നു പറയട്ടെ, രവീന്ദ്രൻ മാഷ് അന്തരിച്ച വേളയിൽ അദ്ദേഹത്തിന്റെ പാട്ടുകളെക്കുറിച്ചുള്ള വാർത്തകളിലും ചർച്ചകളിലും ഏറ്റവും മനോഹരമായ ഈ ഗാനത്തെ പറ്റി പരാമർശമൊന്നുമുണ്ടായില്ല.......
എത്ര മനോഹരമായ ഗാനം, അതിലുപരി അതിൻറെ ആലാപനം.. പശ്ചാത്തലം എത്ര മനോഹരമായി എടുത്തിരിക്കുന്നു..ഈ ഗാനങ്ങളൊക്കെ കേൾക്കുമ്പോൾ ഇനിയൊരു ജന്മം കൂടി കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു..
എന്റെ നാടായ കുട്ടനാടു്. പുളിം കുന്നു. കണ്ണാടി . തൊട്ടടുത്തസ്ഥലമായ കാവാലം . അവിടെ ഷൂട്ട് ചെയ്ത സിനിമ . ചൂള. ഇതിന്റെ ഷൂട്ടിംഗ് കുറച്ചു കണ്ടതാണ്. എന്റെ സ്റ്റേ ഹിതൻ രമേശൻ . അവന്റെ അളിയൻ ചെല്ലപ്പൻ. അവരൊക്കെയാണ് വെടി കൊണ്ടു മരിയ്കുന്നെ പൈയ്യനെ ചുളയിൽവെച്ച് ദഹിപ്പിയ്ക്ന്നത്.. പഴയ ഓർമകൾ ഓടിയെത്തുന്നു. ഇതിന് മുൻപ് ഷൂട്ടു ചെയ്ത . ഈ ഗാനം മറക്കമോ ..എന്ന ചിത്രം ഷൂട്ടിംഗ് മൂഴവൻ കണ്ടു (കാവാലം മുരിയ്കും മൂട്ടിൽ അവതച്ചന്റെ വീട്ടിൽ നടൻ ന്മാർ താമസം. വീണ്ടും . വിണ്ടു ഓർമകൾ ഓടിയെത്തന്നു
@@harilalkallada 1979 ൽ മദ്രാസിൽ അന്നുണ്ടായ സംഭവം രവീന്ദ്രൻ മാസ്റ്റർ പറഞ്ഞ ഒരു കഥ യേശുദാസും രവീന്ദ്രൻ മാഷും തമ്മിലുള്ള ആഴമേറിയ ബന്ധത്തെക്കുറിച്ച് ജാനകിയമ്മയ്ക്കറിയില്ലായിരുന്നു ജാനകിയമ്മയെ ഈ പാട്ട് പാടാൻ വിളിച്ചപ്പോൾ കൂടെ പാടുന്ന ആൾ യേശുദാസാണെന്നു പറഞ്ഞപ്പോൾ ജാനകിയമ്മ ചിരിച്ചു ഒരു പുതുമുഖ സംവീധായകന്റെ ആദ്യ വർക്കിന് യേശുദാസ് പാടാൻ വരികയൊ അത് സാധ്യതയില്ല എന്ന് ഒരഭിപ്രായവും കൂടി പറഞ്ഞു അടുത്ത ദിവസം ജാനകിയമ്മ വന്നു ആദ്യ ടേക്കിൽ തന്നെ ഒരു തെറ്റുമില്ലാതെ പാടിയിട്ട് നവാഗത സംഗീത സംവിധായകനായ മാഷിനോട് ഓക്കെ ആയൊ എന്ന് ഒരു ചോദ്യം ഉടനെ തന്നെ മാഷ് പറഞ്ഞു Ok ആയിട്ടില്ല വീണ്ടും പാടുന്നു ok ആയൊ എന്ന് ചോദിക്കുന്നു ഇല്ല എന്ന് മാഷും ഇതെല്ലാം കണ്ട് മനസിൽ ചിരിയോടെ ദാസേട്ടനും വീണ്ടും പാടുന്നു ഓക്കെ ആയൊ എന്നു ചോദിച്ചതും രവീന്ദ്രൻ മാസ്റ്റർ ചാടിയെഴുന്നേറ്റ് ദേഷ്യത്തിൽ കുറച്ച് ഉറച്ച ശബ്ദ ത്തിൽ ജാനകിയമ്മയുടെ നേരെ തിരിഞ്ഞ് ok ആയെങ്കിൽ പറയാനായിട്ടാണ് ഞാനിവിടിരിക്കുന്നത് എന്ന് പറഞ്ഞു ഞാനകിയമ്മയാകെ വിളറി പോയി ഉടനെ യേശുദാസ് ജാനകിയമ്മയുടെ നേരെ തിരിഞ്ഞ് സംഗീത സംവിധായകന് ത്രിപ്തിയാകും വരെ നമ്മൾ പാടാൻ കടപ്പെട്ടവരല്ലെ എന്ന് പറഞ്ഞു ഞാനകിയമ്മ ഒന്നും മിണ്ടാതെ നാലാമത് പാടി ആ ടേക്ക് OK ആയി ആ പാട്ടാണ് ഈ കേൾക്കുന്നത് (ജാനകിയമ്മയുടെ അസാധ്യമായ പാടാനുള്ള കഴിവ് തെളിയിച്ച സംഭവമാണിത് മനസ്സു തകർന്ന് ഇരിക്കുമ്പോഴും മധുര മനോഹരമായി പാടാൻ കഴിയുന്ന ഇൻഡ്യയിലെ ഒരേ ഒരു പാട്ടുകാരി അത് ജാനകിയമ്മയല്ലാതെ വേറെ ആർക്കും കഴിയില്ല മറ്റൊരുപാട്ടുകാരിയാണെങ്കിൽ പിന്നിടവർക്ക് പാടാൻ സാധിക്കില്ല എന്ന് രവീന്ദ്രൻ മാസ്റ്റർ തന്നെ പറയുകയുണ്ടായി
മുത്തുവിരിയ്‌ക്കും പുഴയുടെ തീരം കെട്ടിപ്പുണരും ലതയുടെ നാണം മുത്തുവിരിയ്‌ക്കും പുഴയുടെ തീരം കെട്ടിപ്പുണരും ലതയുടെ നാണം എത്ര കണ്ടാലും മതിയാവില്ല ഞാനെന്നിൽ വരയ്‌ക്കുമീ മോഹനരൂപം ...
ഈ ഗാനങ്ങളൊക്കെ , കേൾക്കുമ്പോൾ ആ പഴയ നല്ല കാലത്തിന്റെ ഓർമകളിലേക്ക് , നമ്മളെയൊക്കെ കൂട്ടി കൊണ്ട് പോകുന്നു. ഈ ഗാനത്തിന്റെ , രചനയും , സംഗീതവും എത്ര ഹൃദ്യമാണ്. രവീന്ദ്രൻ മാസ്റ്റർ ആദ്യം സംഗീതം നൽകിയ ഈ ഗാനം തന്നെ അദ്ദേ ഹത്തിന്റെ പ്രതിഭാ സ്പർശം വJക്തമാക്കുന്നു. മാസ്റ്ററിനും , പൂവച്ചൽ ഖാദർ ഇക്കക്കും, ഓർമയിലെ നിറമിഴിപൂക്കൾ അർപ്പിക്കുന്നു.
ഹൃദയത്തിൽ. നൊമ്പരം ഉണർത്തുന്ന ഗാനം . എന്തിനെന്നറിയാതെ.. ❤️❤️😥.. ഈ ഗാനത്തിന്റെ ശില്പി കൾക്ക് ഒരായിരം നന്ദി 🙏🙏🙏❤️❤️💐💐🥰🥰ഇനി ഇതുപോലെ ഉള്ള വരികൾ ഉണ്ടാകുമോ ഉണ്ടാകുമോ.. ഇല്ല 👌👌❤️❤️
Thanks for watching.. Don't forget to subscribe to our channel and also leave your response in comment section Enjoy and Stay connected with us ..Ring the "Bell" to receive notifications
രവീന്ദ്രൻ മാഷ് സംഗീതം നല്കിയ ആദ്യ സിനിമ കൂടിയാണിത്. അതും ഗാനഗന്ധർവ്വൻ യേശുദാസ് ഡയറക്ടർക്കും പ്രൊഡ്യൂസർക്കും സംഗീതത്തിന്റെ കാരണത്താൽ ഈ ചിത്രം പൊളിയില്ലെന്ന് ഉറപ്പ് കൊടുത്തതിന് ശേഷം .
പൂവച്ചാൽ ഖാദർ അദ്ദേഹത്തിന്റെ പേന തുമ്പിൽ തെളിഞ്ഞ എത്ര എത്ര മനോഹര ഗാനങ്ങൾ. പണ്ട് തിയേറ്ററിൽ സിനിമ കാണാൻ പോയാൽ ഗാനങ്ങൾ പൂവച്ചൽ ഖാദർ എന്ന് സ്‌ക്രീനിൽ തെളിയുന്ന. ഓർമ്മകൾ ഇന്നും മനസ്സിൽ തെളിയുന്നു.. ആ പ്രതിഭയെ എത്ര സംഗീത പ്രേമികൾ ഇന്ന് ഓർക്കുന്നു... അദ്ദേഹത്തിന്റെ ഓർമകൾക്ക് ഒരായിരം സ്നേഹ പൂക്കൾ ❤️🌹
എന്റെ കുട്ടിക്കാലത്ത് മൂന്നാം ക്ലാസിലെ നാലാം ക്ലാസിലെ പഠിക്കുന്നത് കാലഘട്ടം ട്യൂഷൻ കഴിഞ്ഞ് സന്ധ്യക്ക് വീട്ടിലേക്ക് ഈ പാട്ടും പാടി ഒറ്റ ഓട്ടം. പോകുന്ന വഴിയിൽ യക്ഷി പാല മരം കഴിഞ്ഞു തിരിഞ്ഞ് നോക്കും പുറകിൽ വരുണ്‌ടോ എന്ന്.
1979ൽ ആണെന്ന് തോന്നുന്നു ഉദയായുടെ പ്രേം നസിർ മധു സുകുമാരൻ മത്സരിച്ചഭിനയിച്ച മനോഹര സിനിമ അന്ന് വടകര അശോകിൽ കൂടെയിരുന്നു കണ്ട സുഹൃത്ത് ഇപ്പോൾ കൂടെയില്ല അവൻ സ്വർഗത്തിലിരുന്ന് ഇത് കാണുന്നുണ്ടാവും. 🙏
ഈ സിനിമ കണ്ട സമയം ചൂള്ളയിൽ നിന്നും ഉയരുന്ന പുകയ്ക്ക് മാംസ'കരിയുന്ന മണമായിരുന്നു ആ പുക കാണിച്ചപ്പോളൊക്കെ മനസ്സ് വല്ലാതെ അസ്വസ്ഥമാകമായിരുന്നു. മറക്കാനാകാത്ത സിനിമയും പാട്ടുകളും
After hearing two years back I have played this song....I don't know how many times ...... Dasetten's heavenly voice... not to say anything about acumen of Ravinramusic........
Oh my mam Janaki Amma How you laugh like this..... wonderful laughing.....ഓ എന്റെ അമ്മേ......ഒരു ഗായിക ക്കും അവകാശപ്പെടാൻ പറ്റാത്ത കഴിവുകൾ..... ആയിരമായിരം പ്രണാമം ❤❤❤
. ഈ പാട്ട് അന്ന് super hit ആയിരുന്നു ഇന്നും super hit ആണ്..രവീന്ദ്രൻ മാഷിന്റെ മാന്ത്രിക സ്പർശം.. എത്ര മനോഹരമായ ആലാപനം.ദാസേട്ടൻ ജാനകിയമ്മ ഒരത്ഭുതം തന്നെ. എന്റെ അച്ഛൻ പ്രകാശും അമ്മ ഇന്ദിരയും സ്ഥിരമായി ഗാനമേളകളിൽ പാടുന്ന പാട്ടാണിത്. അക്കാലത്തു ഞാനും ചേട്ടനും കൂടെ അച്ഛന്റെയും അമ്മയുടെയും പ്രോഗ്രാമിന്പോകും. കോഴിക്കോട് കല്പറ്റയിൽ ഒക്കെ പ്രോഗ്രാം ഉള്ളപ്പോൾ പോയത് ഓർമ വരുന്നു.troopinte വണ്ടിയിൽ ഇരുന്നുള്ള യാത്ര പിറ്റേ ദിവസം സ്കൂളിൽ പോകില്ല. ഈ പ്രോഗ്രാം കഴിഞ്ഞു അച്ഛനും അമ്മയും മ്യൂസിക് ടീച്ചേർസ് ആയിരുന്നു അവർ സ്കൂളിൽ പോകും ഞങ്ങളുടെ സ്കൂളിൽ പോകാത്ത സ്ഥിരം ഏർപ്പാട് ആയതിനാൽ അച്ഛനും അമ്മയും പിന്നെ വെള്ളി,ശനി ദിവസങ്ങളിലെ പരിപാടിക്കെ കൊണ്ടു പോവുകയുള്ളൂ.... ഇന്ന് അച്ഛനും അമ്മയും എല്ലാം ഓർമകളിൽ മാത്രം. ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ആണ് ആ നല്ല കാലം ഒക്കെ ഓർമ വരുന്നത് ...
താങ്കൾ ഓർമകളിൽ തളരരുത്... കാരണം അന്നൊക്കെ ഒരു കാലം തന്നെയായിരുന്നു..... അച്ഛനും അമ്മക്കും എന്റെ പ്രണാമം 🙏🙄
🙏🙏❤
@@sivarajans9406 🙏❤
Ennum super hit aayirikkum...
Sure
എനിക്കറിയില്ല വിവരിക്കാൻ ഈ ഒരീണവും രചനയും ആലാപനവും എത്രയാണ് നമ്മളെ അനുഭൂതി യിൽ ലയിപ്പിക്കുന്നതെന്നു. അപ്പൂപ്പൻ താടിയെന്നപോലെ വായുവിലങ്ങനെ പറന്നു നടക്കുന്ന ഒരു ഫീൽ 💕💕
ഇതിൽ യേശുദാസിന്റെ സ്വരം പ്രത്യേക തെളിമയിൽ
ജാനകിയമ്മ അസാധ്യ പ്രണയസ്വരം നൽകി
Background music is also fantastic....flute n strings 😍
പൂവച്ചൽ ഖാദർ sir
വിവരിക്കാൻ വാക്കുകളില്ല 🙏
നിലാവിൽ. മുത്തു പൊഴിക്കുന്ന ദാസേട്ടന്റെ ശബ്ദത്തിന് മറു ശ്രുതി മീട്ടി. കിളി കൊഞ്ചലിന്റെ നാദവുമായി ജാനകി അമ്മയുടെ തേൻ നുകരുന്ന ശബ്ദം അറിയാതെ അറിയാതെ. കരളിലേക്ക്. തുളച്ചിറങ്ങി...... അനുഭുതിയുടെ വേലിയേറ്റം ....... സൃഷ്ടിക്കുന്നു .........🙏🌹❣️
എത്രകേട്ടാലും മതിവരാത്ത ഗാനങ്ങൾ. സുന്ദരമായവരികൾ, ദാസ് സാർ, ജാനകിയമ്മ ദൈവം മനുഷ്യനായി അവതരിച്ചവർ 🙏🙏🙏🙏🙏🙏
മെല്ലെതുടിക്കും ഇണയുടെയുള്ളിൽ......എങ്ങനെയാണ് മഹാഗായകൻ പാടിയത്..... ദാസേട്ടാ ഉമ്മ 🙏🙏🙏🙏🙏🙏🙏🙏🙏🙏. ആർക്കും പാടാൻ സാധിക്കില്ല ഒരിക്കലും.. ഒരിക്കലും
Dasetan padiya ethu patanu athe feelil matullavark padan kazhiyuka
എന്തൊരു ജന്മമാണ് അത്..... ദാസേട്ടന്റെ .....❤❤❤❤🙏🙏🙏
Seett. Song❤
ഈ വരികൾ എഴുതിയ ആൾ ആണ് സൂപ്പർ
Eepattinterachanayumsangeethavumaalapanavumeellamvalaremonohara.mayirikkunnu
ഈ പാട്ട് എഴുതിയ മൺമറഞ്ഞ പ്രിയപ്പെട്ട പൂവച്ചൽ ഖാദർ എന്ന സാധു മനുഷ്യനെ പ്പറ്റി ആരും ഒന്നും പറയാതെ പോയത് വിഷമം ഉണ്ടാക്കുന്നു...... ജലസേചന വകുപ്പിൽ ഞങ്ങളുടെ അസിസ്റ്റന്റ് എൻജിനീയർ ആയിരുന്ന സാർ എന്റെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു.....
അതിമനോഹരമായ കവിത
ആരെങ്കിലും രചനയെ സൂചിപ്പിച്ചോ എന്ന് നോക്കി വന്നതാണ് ഞാൻ
സന്തോഷമായി
എത്ര സുന്ദരമായ കൽപനകൾ
പ്രണയത്തെ പുളകമാക്കുന്ന വരികൾ
we e⁶2 we e e🎉😢😢😢🎉🎉🎉I I 5?call call will 🎉I will 🎉🎉🎉🎉😂e e ß6iiiiiiiiii7⁶it's 5 t trdrfcř⁵g TY gt6b.y Urr rf frt5g555ttc4rcrcrfrrrvvtvtfr5555tyhttt t t555555666666666666666666y665eddhuy66y766 rd rcrfftfcrcrcrxrc cc xexexcxxrrrrccrvxxcvccvcrrvcrvcrcxrcxrxfxrcrcxrrxxrexexex x ttvt6555 584262eukx 4d44df55566666h6⁶66666,hg f tmt f cdrc GG hbhjn GG f TC cd CDMA f g6665tffbffdtt666⁶6666⁶I will 5😢5😢😢😢555😢55😢55😢😢😢😢I 😢555555455445555555fcxcc xxx ccc c ,, c
@@babuthomaskk6067 00pl
Arthamillatha pattukal ezhuthiya Gireesh Puthancheriyeyum,Rafeeque Ahammedineyum pukazhthan ivide ethraperanu.
തീർച്ചയായും തിരുവനന്തപുരം കാരുടെ അഭിമാനം ആണ് ശ്രീ പൂവച്ചൽ ഖാതർ സർ 🌹🌹🌹🌹🌹🙏
രവീന്ദ്രൻ മാഷും ദാസ് സാറും ഒന്നിച്ചാൽ ഗംഭീരം
ഇവരുടെ കാലഘട്ടത്തിൽ ജീവിക്കാൻ പറ്റിയതിൽ വളരെ സന്തോഷം
ഇതുപോലുള്ള മനോഹരഗാനം കേൾക്കാൻ പറ്റിയല്ലോ അതാണ് എന്റെ മഹാഭാക്യം
സിന്ദൂരസന്ധ്യയ്‌ക്ക് മൗനം
മന്ദാരക്കാടിനു മൗനം
എന്തുപറഞ്ഞാലും എന്നരികിൽ
എൻപ്രിയനെപ്പോഴും മൗനം
(സിന്ദൂര...)
മുത്തുവിരിയ്‌ക്കും പുഴയുടെ തീരം
കെട്ടിപ്പുണരും ലതയുടെ നാണം
എത്ര കണ്ടാലും മതിയാവില്ല
ഞാനെന്നിൽ വരയ്‌ക്കുമീ മോഹനരൂപം
(സിന്ദൂര...)
മെല്ലെത്തുടിയ്‌ക്കും ഇണയുടെയുള്ളിൽ
ഒന്നിച്ചുണരും നിറങ്ങൾ കണ്ടു (2)
എന്നുമൊന്നാകാനറിയാതിങ്ങനെ
നിന്നെ വിളിയ്‌ക്കുമെൻ തീരാത്ത മോഹം
(സിന്ദൂര...)
Music: രവീന്ദ്രൻ
Lyricist: പൂവച്ചൽ ഖാദർ
Singer: കെ ജെ യേശുദാസ്, എസ് ജാനകി
Raaga: മോഹനം
Film/album: ചൂള
ശുദ്ധ മോഹനമാണോ ? ഇടയ്ക്കു ശുദ്ധ ധന്യാസിയുടെ ഭാവവും കടന്നു വരുന്ന പോലെ..
Mohanan V... Thank you Sir for furnishing Lyrics & Details of this Enchanting, Everlasting Song.
Thank you... Mohanjeeee...!!!
2024ലും ഈ നിത്യ ഹരിത ഗാനം ഇഷ്ട പെടുന്നവർ ഉണ്ടോ
ഞാനും ണ്ട് ട്ടാ 🤝..... 🙋♀️
❤️
ജാനകിയമ്മയുടെയും ദാസ് സാറിന്റെയും യുഗ്മ ഗാനങ്ങളിലെ ഏറ്റവും അനശ്വര ഗാനം ഇതാണെന്ന് എനിക്ക് തോന്നുന്നു.... എന്റെ അമ്മയ്ക്ക് ഈ പാട്ട് പ്രിയപ്പെട്ടതായിരുന്നു... അമ്മ ഓർമ യായിട്ടു അഞ്ചു വർഷം ആവാൻ പോവുന്നു.... അമ്മ ഈശ്വര സന്നിധിയിൽ ഇരുന്ന് ഈ പാട്ടൊക്കെ ഓർക്കുന്നുണ്ടാവുമെന്ന് കരുതി അശ്വസിക്കുന്നു.. 😢🙏
എത്ര കേട്ടാലും മതിയാവില്ല... സുന്ദര ഗാനം... ദാസേട്ടന്റെ ഗന്ധർവ നാദം 💕💕💕💕💕
ചിലത് ജീവിത കാലം മുഴുവൻ ഓർക്കും, അതിൽ ഒന്നാം സ്ഥാനത്ത് തന്നേ യാണ് ഈ പാട്ട്. രവീന്ദ്രൻ മാഷേ.......🙏
🙏👍
എന്റെയും ഇഷ്ട ഗാനങ്ങളിൽ ഒന്നാം സ്ഥാനത്തു ഇത് തന്നെ
അതെ
രവീന്ദ്രൻ മാഷിന് പ്രണാമം 🙏🙏🙏🙏🙏🙏🙏🙏
ദുഖകരമെന്നു പറയട്ടെ, രവീന്ദ്രൻ മാഷ് അന്തരിച്ച വേളയിൽ അദ്ദേഹത്തിന്റെ പാട്ടുകളെക്കുറിച്ചുള്ള വാർത്തകളിലും ചർച്ചകളിലും ഏറ്റവും മനോഹരമായ ഈ ഗാനത്തെ പറ്റി പരാമർശമൊന്നുമുണ്ടായില്ല.......
[rt 0 Terry r r
പഴയ കാല പാട്ട്കളക്ക് ആണ് ഇന്നും എന്നും എപ്പോഴും ഡിമാറ്റ് 😘
ഈ പാട്ടിന്റെ തുടക്കത്തിലെ മൂളൽ ഇത്ര ഭംഗിയായി ദാസേട്ടനല്ലാതെ മറ്റാർക്കെന്കിലും കഴിയുമോ.
Exactly 🙏
Mattarkkum kazhiyilla ..
Never
Rafi
Cnn
എത്ര മനോഹരമായ ഗാനം, അതിലുപരി അതിൻറെ ആലാപനം.. പശ്ചാത്തലം എത്ര മനോഹരമായി എടുത്തിരിക്കുന്നു..ഈ ഗാനങ്ങളൊക്കെ കേൾക്കുമ്പോൾ ഇനിയൊരു ജന്മം കൂടി കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു..
എന്ത് പറഞ്ഞാലും എന്നരികിൽ എൻ പ്രിയനെപ്പൊഴും മൗനം....💙💙💙
എത്ര മനോഹരം ...
Kashtam
കൊയപ്പൂല്ല ശരിയാവും 😍
@@sebastianabraham6063 again for the h
@@skelakathskelakath5480 aaaa
ഗന്ധർവന് 81പിറന്നാൾ ആശംസകൾ 10000വർഷം ഈ സ്വരം ഇവിടെ തുടരട്ടെ
എന്തേ 10000 ൽ നിർത്തിക്കളഞ്ഞത് ?
🥳🥳
@@dileepmv7438ninackku valla kuzhappavum undoo😊
@@manualkb6413 അല്ല, ഞാൻ അതിൽ കൂടുതൽ ആഗ്രഹിച്ചിരുന്നു
മനുഷ്യൻ ഉള്ളടത്തോളം കാലം ഈ പാട്ടുകൾ ഉണ്ട ാകു൦
സുന്ദരമായ വരികൾ. പൂവ്വച്ചൽ ഖാദർ🙏🙏🙏🙏🙏.രവീന്ദ്രൻ മാഷും🙏🙏🙏🙏🙏യേശുദാസ്👌👌👌👌
എന്നെന്നും ഓർമ്മിക്കാൻ ഇതിലും നല്ലൊരു ഗാനം ഇനിയുമുണ്ടാകുമോ ?
ഈശ്വരാ എത്രകേട്ടാലും മതിവരില്ല ഈ ഗാനം🙏❤️
👍🏻👍🏻👍🏻
ഓർമവെച്ച കാലം മുതൽ കേൾക്കുന്ന ഗാനം ഇത്രയും വർഷമായിട്ടും എന്താ ഒരു ഫീൽ
എത്ര കണ്ടാലും മതിയാവില്ല
ഞാനെന്നിൽ വരയ്ക്കുമി മോഹനരൂപം
അപ്പൊ പാട്ടു കേൾക്കണ്ടീ
ഞാൻ സ്വർഗ്ഗത്തിൽ പോയാൽ എന്നോട് ഏറ്റവും ഇഷ്ടപ്പെട്ട തേതെന്ന് ചോദിച്ചാൽ ഞാൻ ഈ പാട്ടിന്റെ തുടക്കത്തിൽ കേട്ട ഹമ്മിംഗാണെന്ന് പറയും,
സ്വർഗത്തിൽ പോയാൽ !! അപ്പോപ്പിന്നെ അങ്ങനെ ഒരു ചിന്ത വേണോ ?
ഇത് പോലെ hum ചെയ്യാൻ ആർക്ക് പറ്റും.....? 🙏
മൂഢ സ്വര്‍ഗ്ഗത്തിലേക്കൊരു Ticket തന്നിരിക്കുന്നു 😅😅😅😅😅😅😅
ഇതൊക്കെയാണ് പാട്ട്.... നമിച്ചു ദാസേട്ടാ... 👍👍👍👍👍👍👍👍👍
പ്രിയപ്പെട്ട രവീന്ദ്ര സംഗീതം ദാസേട്ടനൊപ്പം.. ഓർമ്മകളിൽ എന്നും....
ഇത്രയും സുന്ദരമായ പ്രേണഗാനം വേറെ ഇല്ല എന്നു തന്നെ പറയാം..
എന്റെ നാടായ കുട്ടനാടു്. പുളിം കുന്നു. കണ്ണാടി . തൊട്ടടുത്തസ്ഥലമായ കാവാലം . അവിടെ ഷൂട്ട് ചെയ്ത സിനിമ . ചൂള. ഇതിന്റെ ഷൂട്ടിംഗ് കുറച്ചു കണ്ടതാണ്. എന്റെ സ്റ്റേ ഹിതൻ രമേശൻ . അവന്റെ അളിയൻ ചെല്ലപ്പൻ. അവരൊക്കെയാണ് വെടി കൊണ്ടു മരിയ്കുന്നെ പൈയ്യനെ ചുളയിൽവെച്ച് ദഹിപ്പിയ്ക്ന്നത്.. പഴയ ഓർമകൾ ഓടിയെത്തുന്നു. ഇതിന് മുൻപ് ഷൂട്ടു ചെയ്ത . ഈ ഗാനം മറക്കമോ ..എന്ന ചിത്രം ഷൂട്ടിംഗ് മൂഴവൻ കണ്ടു (കാവാലം മുരിയ്കും മൂട്ടിൽ അവതച്ചന്റെ വീട്ടിൽ നടൻ ന്മാർ താമസം. വീണ്ടും . വിണ്ടു ഓർമകൾ ഓടിയെത്തന്നു
കുട്ടനാട്ടിലെ വിട
കുട്ടനാട്, പുളിംകുന്ന് കണ്ണാടി അഞ്ചാം നമ്പർ.എ സ്റ്റ് . എൻ.ടി.പി.യ്ക് സമീപം
ഈ മൂവി കാണാൻ ലിങ്ക് ഉണ്ടോ
താങ്കൾ ഭാഗ്യവാനാണ്...എന്റെ വീട് കുമരങ്കരി... ഈ ഗാനം മറക്കുമോ എന്ന സിനിമ യുടെ പശ്ഛാത്തലമുള്ള കാവാലം ആറും മറ്റു പ്രദേശ ങ്ങളും ഒരിക്കലും മറക്കാനാവില്ല
ആഹാ എത്ര മനോഹരമായ ഗാനം ,എല്ലാ ടെൻഷനും അലിഞ്ഞു പോയി ,i love you
Yes❣️
ഓൾഡ് ഈസ് ഗോൾഡ് ശ്രീ രവീന്ദ്രൻ മാസ്റ്റർ കു ഒരായിരം പ്രണാമം ഈ ഗാനങ്ങൾ മറക്കില്ല ഒരിക്കലും മലയാളി ഉള്ള കാലം രവീന്ദ്രൻ മാസ്റ്റർ നെ മറക്കില്ല
എത്ര കേട്ടാലും മതി വരാത്ത ഗാനം..... പ്രണയം അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു..... 🌹🌹🌹🌹🌹🌹🌹🌹
ദാസേട്ടൻ്റെ ഹമ്മിംങ്ങ് 0.21 മുതൽ 0.44 വരെ ...... ഒന്നും പറയാനില്ല
🎶തൊട്ടതെല്ലാം പൊന്നാക്കിയ അപൂർവ്വ പ്രതിഭ പൂവച്ചൽ ഖാദർ സർ! ഇനിയുണ്ടാകുമോ കാൽപ്പനികത്വം നിറഞ്ഞ ഇത്തരം ഗാനങ്ങൾ💞❣️👍
മന്ത്രസ്തായി... ഹോ... ദാസേട്ടൻ 🙏....ഒരു ഇല്ല വീഴുമ്പോൾ ഉണ്ടാകുന്ന ഫീൽ... ഹമിങ്ങിൽ...
രവീന്ദ്രൻ മാഷേ ..... അങ്ങയുടെ തുടക്കം.... ചൂള...
യേശുദാസ് മദ്രാസിൽ ആദ്യമായി സ്റ്റുഡിയോ ആരംഭിച്ചു സ്റ്റുഡിയോയുടെ ഉദ്ഘാടനം കഴിഞ്ഞു പിറ്റേ ദിവസം റെക്കോഡു ചെയ്ത പാട്ട്
ഇത് മദ്രാസിൽ ആയിരുന്നില്ലേ റെക്കോർഡിങ്ങ്?
@@harilalkallada 1979 ൽ മദ്രാസിൽ അന്നുണ്ടായ സംഭവം രവീന്ദ്രൻ മാസ്റ്റർ പറഞ്ഞ ഒരു കഥ യേശുദാസും രവീന്ദ്രൻ മാഷും തമ്മിലുള്ള ആഴമേറിയ ബന്ധത്തെക്കുറിച്ച് ജാനകിയമ്മയ്ക്കറിയില്ലായിരുന്നു ജാനകിയമ്മയെ ഈ പാട്ട് പാടാൻ വിളിച്ചപ്പോൾ കൂടെ പാടുന്ന ആൾ യേശുദാസാണെന്നു പറഞ്ഞപ്പോൾ ജാനകിയമ്മ ചിരിച്ചു ഒരു പുതുമുഖ സംവീധായകന്റെ ആദ്യ വർക്കിന് യേശുദാസ് പാടാൻ വരികയൊ അത് സാധ്യതയില്ല എന്ന് ഒരഭിപ്രായവും കൂടി പറഞ്ഞു അടുത്ത ദിവസം ജാനകിയമ്മ വന്നു ആദ്യ ടേക്കിൽ തന്നെ ഒരു തെറ്റുമില്ലാതെ പാടിയിട്ട് നവാഗത സംഗീത സംവിധായകനായ മാഷിനോട് ഓക്കെ ആയൊ എന്ന് ഒരു ചോദ്യം ഉടനെ തന്നെ മാഷ് പറഞ്ഞു Ok ആയിട്ടില്ല വീണ്ടും പാടുന്നു ok ആയൊ എന്ന് ചോദിക്കുന്നു ഇല്ല എന്ന് മാഷും ഇതെല്ലാം കണ്ട് മനസിൽ ചിരിയോടെ ദാസേട്ടനും വീണ്ടും പാടുന്നു ഓക്കെ ആയൊ എന്നു ചോദിച്ചതും രവീന്ദ്രൻ മാസ്റ്റർ ചാടിയെഴുന്നേറ്റ് ദേഷ്യത്തിൽ കുറച്ച് ഉറച്ച ശബ്ദ ത്തിൽ ജാനകിയമ്മയുടെ നേരെ തിരിഞ്ഞ് ok ആയെങ്കിൽ പറയാനായിട്ടാണ് ഞാനിവിടിരിക്കുന്നത് എന്ന് പറഞ്ഞു ഞാനകിയമ്മയാകെ വിളറി പോയി ഉടനെ യേശുദാസ് ജാനകിയമ്മയുടെ നേരെ തിരിഞ്ഞ് സംഗീത സംവിധായകന് ത്രിപ്തിയാകും വരെ നമ്മൾ പാടാൻ കടപ്പെട്ടവരല്ലെ എന്ന് പറഞ്ഞു ഞാനകിയമ്മ ഒന്നും മിണ്ടാതെ നാലാമത് പാടി ആ ടേക്ക് OK ആയി ആ പാട്ടാണ് ഈ കേൾക്കുന്നത്
(ജാനകിയമ്മയുടെ അസാധ്യമായ പാടാനുള്ള കഴിവ് തെളിയിച്ച സംഭവമാണിത് മനസ്സു തകർന്ന് ഇരിക്കുമ്പോഴും മധുര മനോഹരമായി പാടാൻ കഴിയുന്ന ഇൻഡ്യയിലെ ഒരേ ഒരു പാട്ടുകാരി അത് ജാനകിയമ്മയല്ലാതെ വേറെ ആർക്കും കഴിയില്ല മറ്റൊരുപാട്ടുകാരിയാണെങ്കിൽ പിന്നിടവർക്ക് പാടാൻ സാധിക്കില്ല എന്ന് രവീന്ദ്രൻ മാസ്റ്റർ തന്നെ പറയുകയുണ്ടായി
പൂവച്ചൽ ഖാദർ രവീന്ദ്രൻ മാഷ് യേശുദാസ് എസ് ജാനകി അമ്മ ഇവരുടെ ഇന്ദ്രജാലം സൂപ്പർ 👍👍👍❤❤🙏🙏
എത്ര മനോഹരം എത്രകേട്ടാലും മതിവരാത്ത ഗാനം
Yes
ഇപ്പോഴും കേട്ടാലും കേട്ടാലും മതിവരാത്ത ഗാനമാണ്♥️♥️♥️♥️
By
രവീന്ദ്രൻ മാഷിന് കോടാനുകോടി പ്രണാമങ്ങൾ 🙏🙏🙏😥😥
മുത്തുവിരിയ്‌ക്കും പുഴയുടെ തീരം
കെട്ടിപ്പുണരും ലതയുടെ നാണം
മുത്തുവിരിയ്‌ക്കും പുഴയുടെ തീരം
കെട്ടിപ്പുണരും ലതയുടെ നാണം
എത്ര കണ്ടാലും മതിയാവില്ല
ഞാനെന്നിൽ വരയ്‌ക്കുമീ മോഹനരൂപം ...
പൂവച്ചൽ ഖാദേർ
ഈ പാട്ട് ചാടാൻ ദാസേട്ടൻ തന്നെ വേണം. നിത്യഹരിത നായകനു വേണ്ടി അദ്ദേഹം പാടി അനശ്വരമാകിയ ഗാനം സൂപ്പർ രചന. സൂപ്പർ സംഗീതം. എല്ലാം തികഞ്ഞ ഒരു ഗാനം
0:48 അതി ഗഭീരം ഈ സൊങ്ങ്... Masterpiece of Raveendran mash.....പൂവച്ചൽ ഖാതർ സർ 🙄🙄🙄🙄🙄🙄🌹🌹
എവർഗ്രീൻ ഹിറ്റ്ഗാനം. എന്നും ഒന്നാകാനറിയാതിങ്ങനെ നിന്നെ വിളിക്കുമെൻ തീരാത്ത മോഹം.
ഒന്നും പറയാനില്ല.... ഇന്നും എന്നും കേൾക്കാൻ ഇഷ്ടമുള്ള ഗാനം... ❤️❤️
Orupade ഓർമ്മകൾ തരുന്നാ pattu 🙏🙏🙏
രവീന്ദ്രൻ മാഷിനും പൂവച്ചൽ കാദറിനും ❤❤🌹🌹🙏🙏
എന്തൊരു സുന്ദരമായ ഗാനം... 👌👌
Sure
ഈ ഗാനങ്ങളൊക്കെ , കേൾക്കുമ്പോൾ ആ പഴയ നല്ല കാലത്തിന്റെ ഓർമകളിലേക്ക് , നമ്മളെയൊക്കെ കൂട്ടി കൊണ്ട് പോകുന്നു. ഈ ഗാനത്തിന്റെ , രചനയും , സംഗീതവും എത്ര ഹൃദ്യമാണ്. രവീന്ദ്രൻ മാസ്റ്റർ ആദ്യം സംഗീതം നൽകിയ ഈ ഗാനം തന്നെ അദ്ദേ ഹത്തിന്റെ പ്രതിഭാ സ്പർശം വJക്തമാക്കുന്നു. മാസ്റ്ററിനും , പൂവച്ചൽ ഖാദർ ഇക്കക്കും, ഓർമയിലെ നിറമിഴിപൂക്കൾ അർപ്പിക്കുന്നു.
മെല്ലെ ത്തുടിയ്ക്കും ഇണയുടെ ഉള്ളിൽ ...
ഒന്നിച്ചുണരും നിറങ്ങൾ കണ്ടു ....
ജീവിത ഗന്ധിയായി വരികൾ ..
ദൈവം ഭൂമിയിലേക്കു അയച്ച ഗന്ധർവ്വൻമാർ പൂവച്ചൽ ഖാദർ യേശുദാസ് ജാനകി അമ്മ ഇവരുടെ കാലഘട്ടത്തിൽ ജന്മം നൽകിയ മഹാ പ്രകൃതി മുന്നിൽ സാഷ്ടാംഗ പ്രണാമം 🙏 🙏👍👍👍🙏🙏
പാട്ട് ഉണ്ടാക്കിയ raveendran
ഹൃദയത്തോട് ചേർത്ത് വെച്ച ഗാനം 🙏🙏❤️❤️
പൂവച്ചൽ ഖാദർ സർ ൻ്റെ എത്ര മനോഹരമായ ഗാനം❤❤❤❤
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു പാട്ട്
Enikkum So Lovely Song
ഹൃദയത്തിൽ. നൊമ്പരം ഉണർത്തുന്ന ഗാനം . എന്തിനെന്നറിയാതെ.. ❤️❤️😥.. ഈ ഗാനത്തിന്റെ ശില്പി കൾക്ക് ഒരായിരം നന്ദി 🙏🙏🙏❤️❤️💐💐🥰🥰ഇനി ഇതുപോലെ ഉള്ള വരികൾ ഉണ്ടാകുമോ ഉണ്ടാകുമോ.. ഇല്ല 👌👌❤️❤️
രവീന്ദ്രൻ മാഷ്. പാട്ടുകൾ ഉള്ള കാലത്തോളം അങ്ങേക്ക് മരണമില്ല 🙏🙏🙏
എത്ര കേട്ടാലും മതിവരില്ല
Dasettan and Janakiyamma world class singer's
നഷ്ടം വീണ്ടും.... പൂവച്ചൽ 🌹
❤❤..poovachal khadar sir nte ellaa ganangalum valare mikachathu....ente priyapetta legend ❤❤
വാചാലമായ മൗനാനുരാഗത്തിൻ്റെ സമാന്തരപാതകളിലൂടെ മോഹാവേഗത്തോടെ സഞ്ചരിക്കുന്ന കമിതാക്കൾ...
പ്രതിഭാധനനായ പൂവച്ചൽ ഖാദറിൻ്റെ പ്രണയാർദ്രസുന്ദരമായ വരികൾ.. മലയാള ഗാനലോകത്ത് ഉജ്വലമായ അരങ്ങേറ്റം കുറിച്ച രവീന്ദ്രൻമാഷിൻ്റെ സുഖസുന്ദര മോഹനരാഗച്ചാർത്ത്..സുന്ദരമായ ഓർക്കെസ്ട്ര.. ഗാനാസ്വാദകരെ ഏതോ അജ്ഞാത പ്രണയതീരത്തേയ്ക്ക് റാഞ്ചിക്കൊണ്ട് പോകുന്ന യേശുദാസ് -S.ജാനകി ജോഡിയുടെ മാസ്മരിക ആലാപനം..!
ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
Sindhoora സന്ധ്യക്ക് മൗനം മന്താര കാടിനു മൗനം എന്താ ഒരു ഫീൽ....❤.by chandrika mallika vkr.
വർണ്ണനയിൽ ചാലിച്ചവരികൾ എത്ര സുന്ദരം എന്നും മായതെ നിൽക്കുന്നു
Thanks for watching..
Don't forget to subscribe to our channel and also leave your response in comment section
Enjoy and Stay connected with us ..Ring the "Bell" to receive notifications
സ്വർഗീയ സുഖം തരുന്ന ഒരു പാട്ട് ❤ ഭംഗിയുള്ള കാഴ്ചകൾ❤ പ്രകൃതി..അതിമനോഹരം❤ ഇനിയോക്കെ ഇങ്ങനെ ഉണ്ടാകുമോ ആവോ.?.by chandrika mallika.
മുഗ്ദ്ധ പ്രണയം ഭാവം ... എന്ത് പറയാൻ പ്രകൃതി യെ ഒരുപാട് സ്നേഹിച്ചിരുന്നു ഞാൻ
എന്റെ സന്ധ്യ..... എന്റെ ജീവൻ മനസ്..... ❤❤❤🙋🏻♀️🙋🏻♀️🙋🏻♀️
Very nice song sung by Dasettan and Janaki Amma
രവീന്ദ്രൻ മാഷ് സംഗീതം ചെയ്ത എല്ലാം പാട്ടുകളും ഒരുപാട് ഇഷ്ടമാണ്💕💕💕
എന്തൊരു ഗൃഹാതുരത്വമാണ് ഈ ഗാനം കേട്ടാൽ. എത്ര തവണ കേട്ടാലും മതിവരാത്ത ഗാനം...........
ഈ ഗാനം കേൾക്കുമ്പോൾ മനസ്സിൽ ഒരു നൊമ്പരം തോന്നും.
സത്യം 👍
Seriyanu
രവീന്ദ്രൻ മാഷ് സംഗീതം നല്കിയ ആദ്യ സിനിമ കൂടിയാണിത്. അതും ഗാനഗന്ധർവ്വൻ യേശുദാസ് ഡയറക്ടർക്കും പ്രൊഡ്യൂസർക്കും സംഗീതത്തിന്റെ കാരണത്താൽ ഈ ചിത്രം പൊളിയില്ലെന്ന് ഉറപ്പ് കൊടുത്തതിന് ശേഷം .
ഒരിക്കലും മറക്കാൻ പറ്റാത്ത ഗാനം
Exquisite and appropriate visuals (ആ പച്ച വേലി ഒഴിച്ച്)!
ഓർമ്മകൾ ഒരുപാട് പുറകോട്ടുപോകുന്നു
രാത്രി കേട്ട് ഉറങ്ങാൻ പറ്റിയ ഗാനം ❤❤❤
100 % സത്യം
True
🌹 സഹൃദയരുടെ ഹൃദയത്തിൽ ചലനങ്ങൾ സൃഷ്ടിക്കുന്ന ഈ ഭാവഗീതം പകർന്ന് തരുന്നതിൽ വളരെ സന്തോഷം 💕 🙏 ❤
സൂപ്പർ സൂപ്പർ സൂപ്പർ പാട്ട് രചനയും സംഗീതവും oh ❤👌❤❤
മൗനം, എപ്പോഴും, വാചാലമാണെന്ന സത്യവും, തിരിച്ചറിയുക!!!!!സഹചെരെ !!!!!!🌹👏👏👏👌👌👌👍👍👍🙏👌🙏🙏🙏🙏🌹🌹🌹.....!!!!!!!!!!!"
ജാനകി അമ്മ ദാസ് sir രവീന്ദ്രന്‍ മാസ്റ്റര്‍ മൂന്ന് പേരെയും എനിക്കു eshttam
ദാസേട്ടാ കെട്ടിപ്പിടിച്ചൊരു ഉമ്മ തരട്ടെ..🌹🌹🌹🌹
😂😂😂എനിക്കും കൊടുക്കണം ഒരു നൂറുമ്മ
Ente 1000000umma ente dasetanu
സന്ധ്യ പോലെ.. ഗാനവും സൂപ്പർഹിറ്റ് 🌹🌹🌹👌👌👌❤❤🌹🌹🌹😘😘
മനോഹരമായ ഗാനം. ഇനിയും ഒരു നൂറു കൊല്ലം നിലനിൽക്കും
How, amazing this duet....
How ,soothing it our mind.....
How, melting it our hearts.....
Wonderful ,,,
ജീവിതത്തെ പറ്റി ഒന്നുമൊന്നും അറിയാത്ത സമയത്തു പോലും ഇഷ്ടപ്പെട്ട പാട്ട്, ഇന്നു അസ്തമയതിനുള്ള സമയം ആയിട്ടു പോലും കേൾക്കാൻ കൊതിച്ചുപോകുന്നു.
പൂവച്ചാൽ ഖാദർ അദ്ദേഹത്തിന്റെ പേന തുമ്പിൽ തെളിഞ്ഞ എത്ര എത്ര മനോഹര ഗാനങ്ങൾ. പണ്ട് തിയേറ്ററിൽ സിനിമ കാണാൻ പോയാൽ ഗാനങ്ങൾ പൂവച്ചൽ ഖാദർ എന്ന് സ്‌ക്രീനിൽ തെളിയുന്ന. ഓർമ്മകൾ ഇന്നും മനസ്സിൽ തെളിയുന്നു.. ആ പ്രതിഭയെ എത്ര സംഗീത പ്രേമികൾ ഇന്ന് ഓർക്കുന്നു... അദ്ദേഹത്തിന്റെ ഓർമകൾക്ക് ഒരായിരം സ്നേഹ പൂക്കൾ ❤️🌹
സിന്ദൂരസന്ധ്യയ്‌ക്ക് മൗനം
മന്ദാരക്കാടിനു മൗനം
എന്തുപറഞ്ഞാലും എന്നരികിൽ
എൻപ്രിയനെപ്പോഴും മൗനം
മുത്തുവിരിയ്‌ക്കും പുഴയുടെ തീരം
കെട്ടിപ്പുണരും ലതയുടെ നാണം
എത്ര കണ്ടാലും മതിയാവില്ല
ഞാനെന്നിൽ വരയ്‌ക്കുമീ മോഹനരൂപം
മെല്ലെത്തുടിയ്‌ക്കും ഇണയുടെയുള്ളിൽ
ഒന്നിച്ചുണരും നിറങ്ങൾ കണ്ടു (2)
എന്നുമൊന്നാകാനറിയാതിങ്ങനെ
നിന്നെ വിളിയ്‌ക്കുമെൻ തീരാത്ത മോഹം
എന്റെ കുട്ടിക്കാലത്ത് മൂന്നാം ക്ലാസിലെ നാലാം ക്ലാസിലെ പഠിക്കുന്നത് കാലഘട്ടം ട്യൂഷൻ കഴിഞ്ഞ് സന്ധ്യക്ക് വീട്ടിലേക്ക് ഈ പാട്ടും പാടി ഒറ്റ ഓട്ടം. പോകുന്ന വഴിയിൽ യക്ഷി പാല മരം കഴിഞ്ഞു തിരിഞ്ഞ് നോക്കും പുറകിൽ വരുണ്‌ടോ എന്ന്.
1979ൽ ആണെന്ന് തോന്നുന്നു ഉദയായുടെ പ്രേം നസിർ മധു സുകുമാരൻ മത്സരിച്ചഭിനയിച്ച മനോഹര സിനിമ അന്ന് വടകര അശോകിൽ കൂടെയിരുന്നു കണ്ട സുഹൃത്ത് ഇപ്പോൾ കൂടെയില്ല അവൻ സ്വർഗത്തിലിരുന്ന് ഇത് കാണുന്നുണ്ടാവും. 🙏
മനോഹര ഗാനം ,കേൾക്കാത്തതും. നല്ല സംഗീതം.സൗമ്യമായ വാദ്യവൃന്ദം. Thanks Bro.
ഈ സിനിമ കണ്ട സമയം ചൂള്ളയിൽ നിന്നും ഉയരുന്ന പുകയ്ക്ക് മാംസ'കരിയുന്ന മണമായിരുന്നു ആ പുക കാണിച്ചപ്പോളൊക്കെ മനസ്സ് വല്ലാതെ അസ്വസ്ഥമാകമായിരുന്നു. മറക്കാനാകാത്ത സിനിമയും പാട്ടുകളും
ഈ മൂവിയുടെ ലിങ്ക് ഇട്ടു തരുമോ
എത്രകേട്ടാലും മതിവരാത്ത ഒരു പാട്ട്
After hearing two years back I have played this song....I don't know how many times ...... Dasetten's heavenly voice... not to say anything about acumen of Ravinramusic........
Janaki Amma too
കേൾക്കുന്തോറും പിന്നെയും കേൾക്കാൻ തോന്നുന്ന പാട്ട്
Njanum aganeyanu
Enne friendakkumo
കാലങ്ങൾ എത്ര കൊഴിഞ്ഞാലും മനസിൽ നിന്ന് മായാത്ത ഗാനം
മനസ്സിൽ വേറെ ഒരു ചിന്തയിൽയെത്തിക്കുന്ന സൂപ്പർ ഗാനം
Oh my mam Janaki Amma
How you laugh like this..... wonderful laughing.....ഓ എന്റെ അമ്മേ......ഒരു ഗായിക ക്കും അവകാശപ്പെടാൻ പറ്റാത്ത കഴിവുകൾ..... ആയിരമായിരം പ്രണാമം ❤❤❤
എപ്പോൾ കേട്ടാലും ഇഷ്ടം......വരികളും സംഗീതവും ദൃശ്യവും എല്ലാം ❤❤❤❤❤❤❤❤❤❤
ഇതാണ് no. 1.combination...
അതീവ herdhiam
Sathyam
രവീന്ദ്രൻ മാഷ് അപൂർവ പ്രതിഭ ഓർമ്മകൾ 🍇🍇🍇🍇
Thanks. ഈപാട്ട് കേട്ടപ്പോൾ എന്റെ പിണക്കം മാറി
എത്ര കേട്ടാലും മതിവരാത്ത പ്രണയം നിറയുന്ന കാലത്തെ വെല്ലുന്ന സുഖം ❤️❤️❤️
അതി മനോഹരം
👍🏻👍🏻👍🏻👍🏻👍🏻👌
Super പാട്ടുകൾ എത്രകേട്ടാലും മതി വരില്ല. എന്റെ ചെറുപ്പക്കാലത്തിലേക്ക്കൂട്ടി കൊണ്ടുപോയി.👍👋👋👌👌👌🙏🏽🙏🏽🌹❤️🕉️
മാധുരി അമ്മയുടെ പാട്ടിന്റെ പ്രത്യേകത ഷാർപ് സൗണ്ട്....
കൗമാര കാലം..
മോഹങ്ങൾ..
പ്രതീക്ഷകൾ..
മൂകനുരാഗങ്ങൾ...
എല്ലാം കാലം കൊണ്ടു പോയി..
അന്ന് മനസ്സിൽ കയറിയ ഈ പാട്ടും...