ഇതെല്ലാം സത്യമോ | Mamangam Real Places | TravelGunia | Vlog 22

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • Pazhukkamandapam 0:46
    Marunnara 1:36
    Nilapaduthara 5:45
    ChangampallyKalari 8:06
    Manikinar 9:31
    നിളാ നദിയുടെ തീരത്ത് തിരുനാവായിലാണ് മാമാങ്ക മഹോത്സവം 12 വർഷത്തിലൊരിക്കൽ അരങ്ങേറിയിരുന്നത്. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് നിന്നും തിരൂരിലേക്ക് യാത്ര ചെയ്യുന്നനിടയിലാണ് തിരുനാവായ. അഞ്ചിൽ കൂടുതൽ ചരിത്രസ്മാരകങ്ങൾ പുരാവസ്തുവകുപ്പ് വളരെ ഭംഗിയായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. മൂന്നു നാല് കിലോമീറ്റർ ചുറ്റളവിൽ വിന്യസിച്ചു കിടക്കുന്ന ഈ 5 മാമാങ്ക സ്മാരകങ്ങൾ തേടിയുള്ള യാത്ര.
    പഴുക്കാമണ്ഢപം: മാമാങ്ക കാഴ്ചകൾ കാണാൻ രാജാക്കന്മാർ പണിത ഗാലറി,
    മരുന്നറ: മാമാങ്കത്തിനു വെടിമരുന്നു സൂക്ഷിച്ച സ്ഥലം
    നിലാപടുതറ: അനേകായിരം ചാവേറുകൾ ശ്രമിച്ചിട്ടും ചെന്നെത്തിപ്പെടാൻ പറ്റാതെ പോയ രാജാവിന്റെ ആസ്ഥാനം, കളരി: പടയാളികളെ അയോധന വിദ്യകൾ പഠിപ്പിച്ച വിദ്യാലയം.
    മണിക്കിണർ: ചാവേർ പടയാളികളുടെ ശവം ആനകളെക്കൊണ്ട് ചവിട്ടിത്താഴ്ത്തിയ കിണർ.
    എന്നിവയാണ് സംരക്ഷിച്ചുപോരുന്ന മാമാങ്ക സ്മാരകങ്ങൾ. ഏതാനും മണിക്കൂറുകൾ തിരുനാവായ പരിസരങ്ങളിൽ യാത്ര ചെയ്ത് ഏതൊരാൾക്കും തേടി പിടിക്കാവുന്ന നിലക്കാണ് ഇവ സംരക്ഷിക്കപ്പെട്ടത്. പഴയ പ്രൗഢിയും പ്രതാപവും നഷ്ടപ്പെട്ടെങ്കിലും ഇത്തരം ചരിത്ര സ്മാരകങ്ങൾ ആധുനിക മലയാളി ജീവിത പരിസരങ്ങൾ എങ്ങനെ പരിണമിച്ചു എന്ന കഥ നമുക്ക് പറഞ്ഞുതരും. സ്വന്തം നാടിനെ കുറിച്ച് അറിയാൻ താല്പര്യമുള്ള ഏതൊരാളും ഒരുതവണയെങ്കിലും ഈ ചരിത്ര വഴികളിലൂടെ ഒന്ന് സഞ്ചരിക്കണം.
    #MamangamRealPlaces #Pazhukkamandapam #ChangampallyKalari #Manikinar #NilapaduThara #Marunnara

ความคิดเห็น • 258