അരുണ്‍ പറഞ്ഞു, കേരളം കേട്ടില്ല, ഇന്ന് നഷ്ടങ്ങള്‍ മാത്രം | Wind Turbine | Trivandrum

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • അരുണ്‍ പറഞ്ഞു,കേരളം കേട്ടില്ല.പകരം ഇന്ന് നഷ്ടങ്ങള്‍ മാത്രം സമ്മാനംതിരുവനന്തപുരം വെട്ടുകാട് പള്ളി വളപ്പിലെ കെട്ടിടത്തിന്റെ മട്ടുപ്പാവിൽ മിനി വിൻഡ് ടർബൈൻ സ്ഥാപിച്ച ശേഷം തിരുവനന്തപുരം സ്വദേശി അരുൺ ജോർജും സഹോദരൻ അനൂപ് ജാേർജും പറഞ്ഞു, വീടുകളിൽ വൈദ്യുതിക്ക് ഇതാണ് അനുയോജ്യം.
    കേരളം അതു കേട്ടില്ല. ഗുജറാത്ത് അതു കേട്ടു. അമേരിക്കയും ഇംഗ്ളണ്ടും അടക്കമുള്ള രാജ്യങ്ങളും അതുൾക്കൊണ്ടു . കേരളം എന്ത് കൊണ്ട് ഇനിയും നന്നാകാൻ ഉണ്ട് എന്നതിന് ഇത് ഒരു ഉദാഹരണം മാത്രം.
    'ഡിസംബറും ജനുവരിയുമൊഴിച്ച് കേരളത്തിൽ മറ്രെല്ലാ മാസവുമുണ്ട് കാറ്റിന്റെ സാന്നിദ്ധ്യം. പിന്നെ എന്തുകൊണ്ട് മട്ടുപ്പാവിൽ മിനിവിൻഡ് ടർബൈൻ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിച്ചുകൂടാ? 'സംസ്ഥാനത്തെ ഊർജ പ്രതിസന്ധി കുറയ്ക്കാൻ തിരുവനന്തപുരം സ്വദേശി അരുൺ ജോർജിന്റെ മനസിലുദിച്ച ആശയം . അത് 'അവതാർ' എന്ന പേരിൽ കുറഞ്ഞ ചെലവിൽ വീടുകളിൽ സ്ഥാപിക്കാവുന്ന ആദ്യ മിനിവിൻഡ് ടർബൈനെന്ന ഖ്യാതിയോടെ വിപണിയിൽ എത്തിയെങ്കിലും മലയാളികൾപ്രതികരിച്ചില്ല. അന്വേഷിച്ചെത്തിവർക്കു ലഭിച്ച ഉത്തരം വിൻഡ്മില്ലിനു സർക്കാർ സബ്സിഡിയില്ലാ എന്നതായിരുന്നു.ഇതോടെ മലയാളികൾ എന്നാൽ വിദേശികൾ ഇരുകൈയുംനീട്ടി സ്വീക രിച്ചതോടെ ഗുജറാത്തിലെ അവാന്ത ഗാർഡ് ഇന്നോവേഷൻ കമ്പനിയിലെ ജീവനക്കാർക്ക് നിന്നുതിരിയാൻ സമയമില്ല. അത്രയ്ക്കുണ്ട് ഓർഡറുകൾ.
    പ്രതിദിനം പ്രവർത്തനം സോളാ‌ർ - 4.5മണിക്കൂർ പ്രവർത്തിക്കുമെങ്കിൽ ടർബൈൻ - 24മണിക്കൂർ പ്രവർത്തിക്കും
    സോളാറിൽ മഴക്കാലത്ത് ഉത്പാദനം കുറയും എങ്കിൽ ടർബൈനിൽ മഴക്കാലത്ത് ഉത്പാദനം ഇരട്ടിയാകും
    2015ലാണ് സഹോദരൻ അനൂപ് ജോർജിനൊപ്പം അരുൺ ഈ രംഗത്തെത്തുന്നത്. കുറ്റപ്പെടുത്തലുകളും നിരുത്സാഹപ്പെടുത്തുന്ന വാക്കുകളുമായിരുന്നു ആദ്യസമ്പാദ്യം. തിരുവനന്തപുരം വെട്ടുകാട് പള്ളിയിൽ ആദ്യമായി അവതാർ മിനിവിൻഡ് ടർബൈൻ സ്ഥാപിച്ച് വരവറിയിച്ച യുവസംരംഭകർക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഗുജറാത്തിൽ സ്വന്തം പ്ലാന്റ് സ്ഥാപിച്ചു. ഇന്ത്യൻ നേവിക്കും ആർമിക്കും വിൻഡ് ടർബൈനുകൾ നൽകുന്നത് അരുണിന്റെ കമ്പനിയാണ്. കേരളത്തിന് യോജിച്ച, കുറഞ്ഞ ചെലവിൽ കൂടുതൽ കരുത്തുള്ള ടർബൈനുകൾ സഹോദരങ്ങൾ നിർമ്മിച്ചെടുത്തു. ഒരുവിളക്കണയുന്ന ശക്തിയിൽ കാറ്ര് ലഭിച്ചാലും വൈദ്യുതിയുണ്ടാക്കാമെന്നതാണ് മേന്മ. ഒരു കിലോവാട്ടിന്റെ ടർബൈന് മാത്രം 80,000 രൂപയാകും. അനുബന്ധ സാമഗ്രികളെല്ലാം കൂടി ഒരുലക്ഷത്തിന് മുകളിലും. ഒരു കിലോവാട്ടിന്റെ സോളാർ സംവിധാനം സ്ഥാപിക്കുന്നതിന് സബ്സിഡിയോടെ ഒരു ലക്ഷത്തിലേറെ രൂപയാകും.
    വിദേശരാജ്യങ്ങളിലേക്കുള്ള ടർബൈനുകൾക്ക് രണ്ടരലക്ഷം രൂപയാണ് നിരക്ക്. കൊച്ചി നാവിക ആസ്ഥാനത്ത് നേരത്തേ അവതാറുണ്ട്. തേവര സേക്രഡ് ഹാർട്ട് കോളേജിൽ കഴിഞ്ഞ ദിവസം സ്ഥാപിച്ചു.
    കോവളം മുൻ എം.എൽ.എ പരേതനായ ജോർജ് മെഴ്സിയറിന്റെ മകനാണ് അരുൺ ജോർജ്.പാശ്ച്യാത്യരാജ്യങ്ങളെല്ലാം വീടുകളിൽ വിൻഡ് മെഷീൻ സ്ഥാപിക്കാൻ സബ്സിഡി നൽകുന്നുണ്ട്. കേരളം ഇതേക്കുറിച്ച് ചിന്തിച്ചിട്ടേയില്ല. എന്ന് അവാന്ത് ഗാർഡ് സി.ഇ.ഒ, അരുൺ ജോർജ്, പറയുന്നു
    .bite
    സാധാരണ വീടിന് ദിവസം വേണ്ടത് മൂന്നര യൂണിറ്ര് കറന്റാണ്. മിനി വിൻഡ് ടർബൈനിലൂടെ ദിവസം അഞ്ച് യൂണിറ്ര് ഉത്പദിപ്പിക്കാം. ബാറ്ററികളുടെ ശേഷിക്കനുസരിച്ച് വൈദ്യുതി സംഭരിക്കാം. നാസയുടെ വിൻഡ് മാപ്പ് നോക്കിയാണ് സ്ഥാപിക്കുന്നത്.10 മുതൽ 16 അടിവരെയാണ് പങ്കകളുടെ നീളം. ഒന്ന്, മൂന്ന്, അഞ്ച് കിലോവാട്ടിന്റെ ടർബൈനുകൾ ലഭ്യമാണ്.
    അവതാർ ഇപ്പോൾ കയറ്രുമതി ചെയ്യുന്നത്
    • അമേരിക്ക, ഇക്വഡോർ, കൊളംബിയ ബൊളീവിയ ചിലി കോസ്റ്റാറിക്ക സ്പെയിൻ യു.കെ ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് ആണ്.
    )
    #windturbine #windmill #kerala

ความคิดเห็น • 68

  • @mariamsunny4371
    @mariamsunny4371 ปีที่แล้ว +36

    KSEB യിൽ മുഴുവൻ ഞങ്ങളുടെ ആൾക്കാരാണ് .അവരെ പോറ്റുകയാണ് പ്രധമ കർത്തവ്യം.

    • @jomonjames9813
      @jomonjames9813 ปีที่แล้ว +1

      റിലയൻസും, TATA മേടിക്കുന്ന അതെ വില കിട്ടിയ്യാൽ . KSEB ഒരു വർഷം കൊണ്ട് 1000 കോടി ലാഭം ഉണ്ടാക്കും.

    • @venusarangi
      @venusarangi 6 หลายเดือนก่อน

      ​@@jomonjames9813😂😂😂😂😂ഒ.........

    • @shambhootransport6743
      @shambhootransport6743 5 หลายเดือนก่อน

      ​@@jomonjames9813തെറ്റിധാരണയാണ്.
      ഡാമിൽ നിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതി അവർ kseb യുടേതിനെക്കാൾ മൂന്നിൽ ഒന്നിന് കൊടുക്കും..

  • @vvgeorge9947
    @vvgeorge9947 ปีที่แล้ว +39

    KSEB എന്ന വെള്ളാനയെ ചുമക്കുന്ന കേരളീയർ 😛😭😝

    • @jomonjames9813
      @jomonjames9813 ปีที่แล้ว

      KSEB നിങ്ങൾ ചുമക്കേണ്ട, കണക്ക് വെച്ച് കഥ പറയു .......

  • @മടിയൻമലയാളി
    @മടിയൻമലയാളി ปีที่แล้ว +13

    ഒരു 25 കൊല്ലം കയ്യട്ടെ അപ്പൊ ആലോചിക്കാം... ഹല്ല, നമ്മൾ എല്ലാം ചെയ്തത് അങ്ങനെയാണല്ലോ.... 😁😁😁😁😁

  • @sunilmk850
    @sunilmk850 ปีที่แล้ว +21

    ഇത് കേരളം പോലെ നല്ല കാറ്റ് കിട്ടുന്ന സ്ഥലങ്ങളിൽ പ്രത്യേകിച്ച് തീരദേശ സ്ഥലങ്ങളിൽ നല്ലതാണ്. പക്ഷേ ഇത് വിജയിച്ചാൽ മറ്റൊരു ബുർഷ കൂടി ഉയർന്നു വരും. ലോകത്ത് വിപ്ലവങ്ങൾ ജയിച്ചത് (?) ഇലക്ട്രിസിറ്റിയിൽ കൂടി അല്ലല്ലോ. അതിനാൽ ഞങൾ മലയാളികൾ ഇദ്ദേഹത്തെയും ഓട്ടിക്കുന്ന്. വലാ ഗുജറാത്തിലും പോയി ചെയ്യട്ടെ. ഹല്ല പിന്നെ.

  • @ranjithr6932
    @ranjithr6932 ปีที่แล้ว +2

    Adipoli vartha thanks

  • @ranjithsnair9418
    @ranjithsnair9418 ปีที่แล้ว +5

    അല്ലെങ്കിൽ കേരളം എന്ന നല്ലത് കേട്ടിട്ടുള്ള പാർട്ടിക്കാർ പറയുന്നത് മാത്രമല്ല ഇവിടെയുള്ള ആൾക്കാർക്ക്

  • @underwaterforest1714
    @underwaterforest1714 ปีที่แล้ว +1

    സഹോദര അത് കരങ്ങുനില്ലാലോ...

  • @justinsudha5571
    @justinsudha5571 ปีที่แล้ว +9

    കേരളത്തിൽ ഇത് വയ്ക്കാൻ സമ്മതിക്കില്ല കാരണം ഇത് വച്ചാൽ വെട്ടിപ്പും തട്ടിപ്പും നടക്കില്ലല്ലോ കറണ്ട് ചാർജിൽ ജനങ്ങളെ പിഴിയുകയല്ലേ നമ്മുടെ സർക്കാർ

    • @migil1989
      @migil1989 ปีที่แล้ว

      Ningal vekkanam mister sarkar paranjo vekendenu

  • @sadanandanvp5028
    @sadanandanvp5028 ปีที่แล้ว +7

    നല്ലത് നയ്ക്ക് പറ്റില്ല.

  • @sreedharana8857
    @sreedharana8857 20 วันที่ผ่านมา

    Arun pl keralatheyum. Prathyekich TVM. Njan interested aanu

  • @sunillalpadmanabhan3865
    @sunillalpadmanabhan3865 3 หลายเดือนก่อน

    തീരദേശങ്ങളിൽ നല്ലതാണ് അല്ലാതെ കാര്യം ഇല്ല അതു മാത്രം അല്ല സോളറിനെകാൾ വിലയും എന്നാൽ അതിനകത്ത് അത്രക്ക് കാര്യവുമില്ല.

  • @manikantanc9215
    @manikantanc9215 ปีที่แล้ว +3

    കേരളകൗമുദി, 1kw അവതാർ വിൻഡ് മില്ലിന്റെ വില ഇപ്പോൾ 1.75ലക്ഷം ആണ്. 1.75ന് എല്ലാം ഉൾപ്പെടും എന്നാണ് അവർ പറഞ്ഞത്.
    ഇത് ഒരു axial flux turbine ആണല്ലോ. Turbine wind direction അനുസരിച്ച് 360 degree horizontal ആയി കറങ്ങുമ്പോൾ slip റിങ് വഴിയാണോ താഴേക്ക് സപ്ലൈ എടുക്കുന്നത് അറി യേണ്ടതുണ്ട്.
    സ്ലിപ്രിംഗ് ആയാൽ കാർബൺ ബ്രഷുകൾക്ക് തേയ്മാനം സംഭവിച്ച് അത് റീപ്ലേസ്മെന്റ് നടത്തുന്നത് on contract എന്ന നിബന്ധനയിൽ ആവാൻ സാധ്യതയുമുണ്ട്.
    അവരുമായി സംസാരിച്ചത് പ്രകാരം എനിക്ക് മനസ്സിലായത് ആദ്യം പണം അടയ്ക്കണം ഒരാഴ്ചക്കുള്ളിൽ മിഷനറി ഇവിടെയെത്തും. അതുകഴിഞ്ഞ് അവരുടെ ഇന്റർലേഷൻ ഉള്ള ടീം എത്തും. എന്നിങ്ങനെയാണ്. ഇവിടെ ലഭിക്കുന്ന വിൻഡിന്റെ സ്ഥിതി ഗൂഗിളിൽ അറിയും എന്നുള്ളതാണ്. അതിനായി അവർ ഒരു മിഷനറിയും കൊണ്ടുവരില്ല എന്നും പറയുന്നു.

  • @johnsonpozholiparambil6723
    @johnsonpozholiparambil6723 ปีที่แล้ว +10

    ഇത് കടലിനടുത്തു താമസിക്കുന്നവർക്കും നല്ല കാറ്റ് ലഭിക്കുന്നവർക്കും നല്ലത് ആണ്.

    • @mahelectronics
      @mahelectronics ปีที่แล้ว +3

      അല്ലാതെയും കാറ്റുള്ള സ്ഥലങ്ങൾ ഉണ്ട് .

  • @nufailtata6727
    @nufailtata6727 ปีที่แล้ว +1

    Ongrid aakan pattumo Ithu

  • @Kalaidoscope666
    @Kalaidoscope666 ปีที่แล้ว +1

    3kw solar central gov subsidy kazhiju 132-140 ulli kittum entta vittil vachitundu

  • @malayali4864
    @malayali4864 ปีที่แล้ว +2

    ഒരു കറങ്ങുന്ന ഫ്യാൻ kaanikkaamaayirunnu😄😄😄

  • @akhilvijesh1286
    @akhilvijesh1286 ปีที่แล้ว +1

    ചെറിയ കാറ്റാടി കിട്ടാൻ വഴിയുണ്ടോ 300w

  • @harisalpy
    @harisalpy ปีที่แล้ว +2

    3 kw unit cost around 3 lakhs !! ആയിരം രൂപ ബില്ല് വരുന്നവരുടെ 300 മാസത്തെ (25 വർഷത്തെ) ചെലവിന് തുല്യം !! ഇതെങ്ങിനെയാ ഫീസിബിൾ ആകുന്നതെന്ന് മനസിലാകുന്നില്ല.

    • @dhanasyam7066
      @dhanasyam7066 ปีที่แล้ว +2

      3 kw vakkunnathu 2 um 3 um AC ulla veedukalil aanu avarkku minimum 3000 rs varum. Appo kootti nokk

    • @secilrods5170
      @secilrods5170 ปีที่แล้ว +1

      1000 rs varunavarku antinanu 3kv

    • @Reji82135
      @Reji82135 ปีที่แล้ว

      ​@@dhanasyam7066 അത് ok, ബാറ്ററി മൈന്റൈനാൻസൊ.

    • @shijoalex
      @shijoalex ปีที่แล้ว +2

      ഇത്തരം റീന്യൂബിൾ energy sources എന്നത് 20 25 വർഷത്തേക്ക് ഉള്ള ഇൻവെസ്റ്റ്മെന്റ് ആണ്.. ഈ പറഞ്ഞ കാലയളവിന് ശേഷവും നിങ്ങളുടെ ബില്ല് 1000 രൂപ ആയിരിക്കും എന്നാണ് നിങ്ങൾ വിചാരിക്കുന്നത് എങ്കിൽ ബാക്കി ഒന്നും പറയാനില്ല

    • @leninsgeorge8323
      @leninsgeorge8323 5 หลายเดือนก่อน

      1000 or 2000 rs bill varunnathu manasarinju ac polulla upakaranangal upayogichittano ?
      Enkil ithintem solar'ntem avashyam illa.
      മറിച്ച്, പേടിച്ച് ആണ് ac ഇടുന്നതെങ്കിൽ solar or windmill ഉണ്ടെങ്കിൽ മനസമാധാനത്തോടെ full day time വേണെങ്കിലും ഉപയോഗിക്കാം. അല്ലാ, ഇതൊക്കെ മതി. എനിക്ക് വിയർത്തു കുളിച്ചിരുന്നലും കുഴപ്പം ഇല്ല എന്നാണെങ്കിൽ ഇതിൻ്റെ ആവശ്യമേ ഇല്ല..
      നിങ്ങളുടെ മനോഭാവം പോലെ ഇരിക്കും ആവശ്യം/അനാവശ്യം

  • @RS-pc1ip
    @RS-pc1ip ปีที่แล้ว +1

    Fan anagathe ninnalum current undavumo... Video il 90% time ilum fan thiriyunnila

  • @royjoseph6938
    @royjoseph6938 หลายเดือนก่อน

    ഏറ്റവും നല്ലത് ഒന്നും ചെയ്യാതിരിക്കുന്നതാണ് കാണുന്നതിന് കുറ്റവും പറയുക

  • @lupinlupin9035
    @lupinlupin9035 ปีที่แล้ว +1

    I am interested pls give me the details

  • @techieboii
    @techieboii หลายเดือนก่อน

    i spoke arun and asked to send quotation of windmill for my home. and he did not send after many reminders.

  • @manojp6641
    @manojp6641 ปีที่แล้ว

    Commission...kuravaayaal...njaangaludey govt..onnum sweekarikilla😊

  • @prathapanns8189
    @prathapanns8189 ปีที่แล้ว +2

    Ethokke keralathilum undu

  • @dileeps.k.6383
    @dileeps.k.6383 ปีที่แล้ว +2

    How to contact

  • @ramdaschandrasekhar1508
    @ramdaschandrasekhar1508 ปีที่แล้ว

    I want this one

  • @sajugeorge3407
    @sajugeorge3407 ปีที่แล้ว

    Can I have the details please

  • @venusarangi
    @venusarangi 6 หลายเดือนก่อน

    എപ്പോഴും കാറ്റ് വേണ്ടേ

  • @manojp6641
    @manojp6641 ปีที่แล้ว

    Contact.details..illathey.thallu muzhuvan..paranjitu enthu kaariyum

  • @sharfudeenazeez5420
    @sharfudeenazeez5420 ปีที่แล้ว +1

    കുറേയധികം വിവരക്കേടുകൾ കമന്റ് ബോക്സിൽ കണ്ടതുകൊണ്ടും ഇതിന്റെയൊക്കെ യാഥാർത്ഥ്യ വശം നന്നായി അറിയാവുന്നത് കൊണ്ടും ചില കാര്യങ്ങൾ സൂചിപ്പിക്കട്ടെ ....
    1. KSEB അവരുടെ 46% ത്തോളം ഉപഭോക്താക്കൾക്ക് നല്കുന്നത് സബ്സിഡി നിരക്കായത് കൊണ്ടാണ് ഗാർഹിക ഉപഭോക്താക്കൾക്ക് ഇത്രയും ചുരുങ്ങിയ bill ഉള്ളത്.
    2. ഇത്തരം ചെറുകിട കാറ്റാടി, ജല ചക്ര ജനറേറ്ററുകളെ കുറിച്ച് പഠിക്കുകയും സ്വന്തം നിലക്ക് സ്ഥാപിച്ച് പഠനം നടത്തുകയും ചെയ്യുന്ന ഒരു എഞ്ചിനിയറിംഗ് പോസ്റ്റ് ഗ്രാജുവേറ്റ് കൂടി ആണ് ഞാൻ.
    3. പ്രധാന പ്രശ്നം ഇത് safe അല്ല എന്നത് തന്നെ. കാറ്റിന്റെ ഊർജ്ജ സാധ്യതയുള്ള ഭാഗങ്ങൾ കേരളത്തിൽ കുറവാണ്. ഇത് പോലുള്ള ഒരു machine സ്ഥാപിച്ച് പരിപാലിക്കുന്നത് അത്ര എളുപ്പമല്ല. അഥവാ ഉണ്ടായിൽ തന്നെ ഇതിന്റെ വൈദ്യുതി നിങ്ങൾക്ക് ഉപയോഗിക്കാവുന്ന രീതിയിലേക്കും ക്വാളിറ്റിയിലേക്കും എത്തണമെങ്കിൽ വലിയ ചെലവും സാങ്കേതിക സംവിധാനങ്ങളും സ്റ്റോറേജ് ബാറ്ററിയും ഒക്കെ വേണ്ടി വരും.
    4. ഈ സംരംഭത്തിൽ KSEB നിങ്ങൾക്ക് എല്ലാ സഹായവും ചെയ്യും ഉണ്ടാക്കുന്ന കൂടുതൽ വൈദ്യുതി വാങ്ങാനും തയ്യാർ ഇനി പറയൂ ആരാണ് ഇതിന് തടസ്സം?
    5. കാര്യങ്ങൾ അറിയാതെ, പഠിക്കാതെ, മനസിലാക്കാൻ ശ്രമിക്കാതെ, ഇത് പോലുള്ള platform കളിൽ വല്ലതും കാണുമ്പോൾ പ്രതികരിക്കരിക്കാരിക്കുന്നതല്ലേ മാന്യത ?

    • @shijoalex
      @shijoalex ปีที่แล้ว +4

      ആ മൂന്നാമത്തെ പോയിന്റ് മാത്രം മതി നിങ്ങളുടെ ന്യായീകരണ തൊഴിലാളി എന്ന സ്വഭാവം മനസിലാക്കാൻ.. ഈ പറയുന്ന അനുബന്ധ സാധനങ്ങൾ എല്ലാം സോളാർ project ന് കേരളത്തിൽ വളരെ വ്യാപകമായി ഉപയോഗിക്കുന്നതല്ലേ.. പിന്നെ എന്താണ് ഈ പറയുന്ന ബുദ്ധിമുട്ട്...

  • @babythomas942
    @babythomas942 ปีที่แล้ว +4

    എന്താ അല്ലെ 🤔🤔

    • @sirishachandran7073
      @sirishachandran7073 ปีที่แล้ว +2

      KSEB ഓഫീസർമാർക്കും യൂണിയൻകാർക്കും ഈ വിൻഡ് ടർബിനെക്കൊണ്ടു കിം പ്രേയോജനം. കമ്മീഷൻ ഉണ്ടോ. എങ്കിൽ Okey.

  • @giginmathew1
    @giginmathew1 ปีที่แล้ว

    Costal area and high range possible

  • @abufaisalfaisal4232
    @abufaisalfaisal4232 ปีที่แล้ว

    സോളാർ അഴിമതി പോലെ പെണ്ണും കോടികളും കൊടുത്താൽ നിങ്ങൾക്കും രക്ഷപെടാം 😄

  • @cocomaksindia3801
    @cocomaksindia3801 5 หลายเดือนก่อน +1

    ടർബൈൻ കണ്ടു പക്ഷേ കറങ്ങുന്നത് കണ്ടില്ല ഇനി ഇനി ഇത് കറങ്ങാനും Kseb യുടെ കരണ്ട് വേണ്ടി വരുമോ

  • @agarshk1413
    @agarshk1413 ปีที่แล้ว

    ആ റേഞ്ച് ഇൽ കാറ്റു വേണ്ടേ

  • @sreedharana8857
    @sreedharana8857 20 วันที่ผ่านมา

    Sorry...
    Ippozhum naam keraleeyar aanu no. 1.
    Ellaathinum

  • @ithalcollections4709
    @ithalcollections4709 ปีที่แล้ว

    Samesthanath vidhuthi samam undenn aaran paranjath. Keralam inicheyyunilla

  • @satheeshc9215
    @satheeshc9215 ปีที่แล้ว +2

    Phone no avilable agents

  • @sreeramakrishnan547
    @sreeramakrishnan547 ปีที่แล้ว +2

    Turbine കറങ്ങാനുള്ള കാറ്റിന് ഫാൻ ഉപയോഗിച്ചാൽ മതിയാവുമോ?

  • @ummarcm8544
    @ummarcm8544 6 หลายเดือนก่อน

    Contacting nor address pleas

  • @myway707
    @myway707 8 หลายเดือนก่อน

    Commission പ്രശനം

  • @UnniKrishnan-rj3bw
    @UnniKrishnan-rj3bw ปีที่แล้ว +3

    അരുൺ എത്ര തന്നു ഈ വാർത്ത vayikkan

    • @bhairavdefence007
      @bhairavdefence007 ปีที่แล้ว +12

      താങ്കൾ ഇങ്ങനെ എത്ര കൊടുക്കാറുണ്ടായിരുന്നു കൈക്കൂലി. അസൂയക്ക് പരിധിയില്ലേ

    • @ravrics
      @ravrics ปีที่แล้ว +6

      എന്താണ് നിന്റെയൊക്കെ പ്രശ്നം. Arun ഇനി എത്ര കൊടുത്താൽ എന്താ. സംഭവം നല്ലതാണോ അല്ലയോ എന്ന് നോക്കിയാൽ പോരെ

    • @binoybruno2418
      @binoybruno2418 ปีที่แล้ว

      Daa 80 ile vasanthame.. Iniyangottu renewable energy aanu angottu... Nee ingane murukkanum chavachu irunno

    • @shijoalex
      @shijoalex ปีที่แล้ว

      രാഷ്ട്രീയ കാർക്ക് മാത്രമേ ഇതൊക്ക പറ്റുള്ളൂ?

  • @sunilnp5127
    @sunilnp5127 11 หลายเดือนก่อน

    മിന്നൽ പ്രോട്ടക്ഷൻ ഉണ്ടോ ഫാൻ ഒരു കാലിൽ 4 എണ്ണം ഫിറ്റു ചെയ്താൽ 4 ഭാഗത്തുനിന്നും കാറ്റ് കിട്ടില്ലേ

  • @vishak2353
    @vishak2353 ปีที่แล้ว

    KSEB ആണ് ബെസ്റ്റ്,