Harikrishnan Mecheri-Artha Bandhu-Mukhari, Subhapantuvarali, Anandabhairavi

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2020
  • This is a beautiful rendition of Ottur Unni Namboodiripad's poem Artha Bandhu. The source of this is anonymous. If anyone is finding that this a copyright violation, please let me know and I will take it down. Thanks a lot.
  • เพลง

ความคิดเห็น • 67

  • @radhamani783
    @radhamani783 หลายเดือนก่อน

    എത്ര അർത്ഥവത്തായ കവിത. എത്ര കേട്ടാലും വീണ്ടും കേൾക്കാൻ ആഗ്രഹം. ഓട്ടൂർ ഉണ്ണിനമ്പൂതിരിപ്പാടിൻ്റെ പാദങ്ങളിൽ ഞാൻ വീണ്ടും വീണ്ടും നമസ്കരിയ്ക്കുന്നു.

  • @bhymikattupuram5635
    @bhymikattupuram5635 ปีที่แล้ว +3

    ഓട്ടൂർ 🙏🙏🙏🙏🙏 ഭാവസാന്ദ്രമായ ആലാപനം...ഭക്തിസാന്ദ്രം 🙏🙏🙏🙏കരയാതെ കേൾക്കാൻ കഴിയുന്നില്ല...ഇത് ശ്രവിച്ചാൽ മനസ്സ് നിർമ്മലമാകും.
    നന്ദി ഹരികൃഷ്ണാ 🥰

  • @user-fz4xd1xo4v
    @user-fz4xd1xo4v 5 หลายเดือนก่อน

    കവിതയും പാരായണവും അതി മനോഹരം. ഹൃദ്യം. പാർത്ഥസാരഥി പുരം വിശ്വനാഥൻ 1

  • @user-fz4xd1xo4v
    @user-fz4xd1xo4v 5 หลายเดือนก่อน

    ❤ ഹാ! അത്യന്തം ഹൃദ്യം.

  • @rajanisivaraman4220
    @rajanisivaraman4220 5 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @ushasathian7904
    @ushasathian7904 3 หลายเดือนก่อน

    💐💐💐💐

  • @Ram9048
    @Ram9048 ปีที่แล้ว +1

    Sree Guruvayurappa Sharanam...

  • @harisankarrnair8682
    @harisankarrnair8682 6 หลายเดือนก่อน

    Asadhya alapanam 🙏

  • @sreekumarvarathra8537
    @sreekumarvarathra8537 11 หลายเดือนก่อน

    Nostalgic. I used to hear this keerthanam much earlier. A sweet revisit ❤❤❤ Apt selection of Ragas. Beautiful rendition touching the soul....🙏🙏🙏

  • @sriramanbezhil5165
    @sriramanbezhil5165 2 ปีที่แล้ว +2

    He atlast met mata amritanandamayi and merged within her.

  • @sobhasobha7708
    @sobhasobha7708 9 หลายเดือนก่อน

    ഹരികുട്ടാ....... മനോഹരം..... കരഞ്ഞുപോയി ട്ടോ..... 🙏🙏

  • @poornimagorantla361
    @poornimagorantla361 ปีที่แล้ว

    🙏🙏🙏🙏

  • @madhum8337
    @madhum8337 11 หลายเดือนก่อน

    അതി മനോഹരം
    ഹരേ കൃഷ്ണാ 🙏🙏🙏

  • @dhanammariyappan1161
    @dhanammariyappan1161 3 ปีที่แล้ว +2

    namaskarangalum nanrihalum ayya...

  • @DKMKartha108
    @DKMKartha108 ปีที่แล้ว +2

    ആർത്തബന്ധു - ഓട്ടൂർ
    ഞാനാവലാതി തിരുമുമ്പിലുണർത്തിടുന്നേ-
    നാനന്ദപൂർണ്ണനതുകേട്ടു ധരിച്ചിടേണം,
    ജന്മത്തിലാകെയഴലാണടിയന്റെ നേട്ടം;
    നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 1
    ഈ മന്നിൽ മാന്യനില നേടുവതിന്നു വേണ്ട
    സാമർത്ഥ്യമില്ല, പരലോകഗതിയ്ക്കുപോലും
    സാമാനമൊന്നുമടിയന്റെ വശത്തിലില്ല;
    നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 2
    സന്മാർഗ്ഗനിഷ്ഠയകലേയ്ക്കു വലിച്ചെറിഞ്ഞും
    ദുർമ്മാർഗ്ഗവൃത്തി മടിയെന്നിയെയാചരിച്ചും
    ആത്മാവിനെത്തിമിര സിന്ധുവിലാഴ്ത്തിനേൻ ഞാൻ
    നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 3
    അയ്യായിരം രുജകൾ വന്നുപൊതിഞ്ഞു മെയ്യിൽ,
    വയ്യേ! വലഞ്ഞു തിരിയാൻ മറിയാൻ പ്രയാസം;
    പ്രേമം കുറഞ്ഞു ഭൂവനത്തിനുഭാരമായ് ഞാൻ;
    നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 4
    ഇയ്യുള്ളവൻ ദുരിതകോടികൾ ചെയ്തതിന്നു
    കയ്യും കണക്കുമിഹ നാസ്തി, യതൊക്കെയോർത്താൽ
    മന്മാനസത്തളിർ കിടന്നു വിറച്ചിടുന്നു;
    നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 5
    അമ്മാന്യരാം പിതൃപിതാമഹരെ ത്യജിച്ചു,
    ധർമ്മങ്ങൾ വിട്ടു, പലലോകരെയും ചതിച്ചു,
    ഈ മട്ടിൽ ഞാനുഭയലോകവിയുക്തനായ്പ്പോയ്;
    നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 6
    ഹ! മദ്യസേവ,കളവീ വക ചെയ്കമൂല-
    മീമന്നിലെക്ഖലജനങ്ങളിൽ വെച്ചശേഷം
    ഞാൻ മേലെയായ്; പതിതപാവനനായിടുന്ന
    നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 7
    ദ്രോഹിച്ചു ഭൃത്യരെ വെറുക്കനെ മാനിയാം ഞാൻ,
    സ്നേഹിച്ചതില്ല പരനെക്കഠിനസ്വഭാവൻ,
    കാമിച്ചു ഞാൻ പരധനത്തെ, യധഃപതിച്ചു,
    നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 8

    മാപ്പില്ല മൽകഠിനകർമ്മ ശതത്തിനെന്നു
    കല്പിയ്ക്കയാണു ഭഗവാനിഹ ഭാവമെങ്കിൽ
    താമിസ്രയാതനയിവന്നൊഴിയാത്തതായ്പോയ്;
    നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 9
    ത്യാഗങ്ങൾ ചെയ്തു ചരിതാർത്ഥത പൂണ്ടതില്ല,
    ഭോഗം ഭുജിച്ചു പരിതൃപ്തിയടഞ്ഞതില്ല,
    ഹാ! മോഘമായി മമജീവിതകാലമെല്ലാം;
    നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 10
    അന്യായമായ് സ്വമഹിമയ്ക്കിടിവേകിയും കൊ-
    ണ്ടന്യന്റെ വസ്തു വളരെദ്ദിവസം ഭുജിച്ചേൻ;
    ആത്മീയവസ്തു ഭഗവൽ പദമൊന്നുമാത്രം;
    നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 11
    ജ്ഞാനത്തിനായ് ഗുരുപദങ്ങൾ ഭജിച്ചതില്ല,
    ദീനർക്കുവേണ്ട പരിചര്യകൾ ചെയ്തതില്ല,
    ഞാൻ മത്തനായിതുവരെസ്സമയം കളഞ്ഞു;
    നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 12
    ഈമാതിരി പ്രബലമാം പലകാരണത്താൽ
    സാമാന്യലോകമിവനോടു വെറുത്തുപോയി;
    സീമാതിഗപ്രണയവാരിധിയായിടുന്ന
    നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 13
    ഈവന്ന ദീനമിനി മാറിടുവാൻ പ്രയാസം,
    സേവിച്ചുനോക്കി പലമാതിരിയൌഷധങ്ങൾ;
    ദാമോദര ! പ്രണതവത്സല ! വാസുദേവ !
    നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 14
    ശ്രീമൻ, വലഞ്ഞു രുജകൊണ്ടു, കുഴഞ്ഞ നാവു
    നാമം ജപിയ്ക്കുവതിനും കഴിയാതെയായി;
    ഹാ! മൃത്യു വന്നു പടിമുട്ടി വിളിച്ചിടുന്നു;
    നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 15

  • @leenap4951
    @leenap4951 2 ปีที่แล้ว +1

    🕉️🕉️🙏🏻🙏🏻🕉️🕉️ വളരെ മനോഹരം

  • @sreesanon4339
    @sreesanon4339 3 ปีที่แล้ว +3

    Mukhari,Subha panthuvarali, Aananda Bhairavi attractive aalapana

  • @sreesanon4339
    @sreesanon4339 3 ปีที่แล้ว +1

    Kavitha nannayi cholliyirikkunnu.guruvayoorappaaa saranam

  • @dhanammariyappan1161
    @dhanammariyappan1161 3 ปีที่แล้ว +1

    baashai puriyala.aana kannanoda pesuna maadhiri oru negizhvu.nanrihal ayya...

  • @sreesanon4339
    @sreesanon4339 3 ปีที่แล้ว +1

    Narayanaaaa

  • @frommynest6108
    @frommynest6108 2 ปีที่แล้ว +1

    🙏🙏🙏

  • @ksganeshiyer
    @ksganeshiyer 3 ปีที่แล้ว +4

    This is very nice in a haunting way. Cant understand what the song is about. But very nice.

    • @gowrisankar9925
      @gowrisankar9925 3 ปีที่แล้ว +2

      Sir I am not sure,,,,but I think it's describes about the last moment of lyf before death !!!!!!!

    • @parvathims8095
      @parvathims8095 3 ปีที่แล้ว +1

      Yes...that is...no one is my relative none other than you..krishna...relative means bandhu...u can listen the repeating lines...nee maathramanenik oru bandhu krishnaa...🙏🙏🙏

    • @gowrisankar9925
      @gowrisankar9925 2 ปีที่แล้ว +1

      @@parvathims8095 Ys🥰

    • @vinodkrishnan7520
      @vinodkrishnan7520 2 ปีที่แล้ว +1

      Dear all, Shri Unni Nampoothirippadu was suffered a lot of health problems including stomach. He mentioned in this poem about how much medicine he had taken. I got a chance to hear his bhagawatha prabhashanam at Kidangoor, Kottayam. Beautiful sound. How can I forget. He was a deciple of Shri Ramakrishna Paramahasa's shishya. Once he when to meet Shri Sharada Devi but he couldn't.

    • @DKMKartha108
      @DKMKartha108 11 หลายเดือนก่อน

      Dear Shri Iyer, I can translate it for you if you are genuinely serious and not just casually curious. The poet is my MAnasa guru and therefore I have been doing several things to make his work well known such as getting his Sanskrit masterpiece Raadhaakrishnarasaay-anam translated and published. Let me know how serious you are. NamastE!

  • @sreesanon4339
    @sreesanon4339 3 ปีที่แล้ว +2

    Ente valyemuthassan aanu ottur unni namboothiripad. Aa padangalil sashtanga pranamam

  • @keerthiunni6409
    @keerthiunni6409 11 หลายเดือนก่อน

    Athimanoharam

  • @sreejaneelakandhan6342
    @sreejaneelakandhan6342 2 ปีที่แล้ว +1

    അസ്സൽ അസ്സൽ...🙏

  • @nagendraprakash1994
    @nagendraprakash1994 ปีที่แล้ว

    Very nice

  • @jayanjagan3165
    @jayanjagan3165 2 ปีที่แล้ว

    🙏🙏😢😢😍😍😍😍

  • @DKMKartha108
    @DKMKartha108 ปีที่แล้ว +1

    കാമം നശിയ്ക്കുമഴൽ നീങ്ങുമഘങ്ങൾ തീരും
    ക്ഷേമംവരും മഹിമയിത്രയെഴുന്ന നിന്റെ
    നാമങ്ങൾ മുമ്പിവനൊരിയ്ക്കലുമോതിയില്ല;
    നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 16
    ആരോമലാകിയ മുകുന്ദനൊരാളൊടല്ലാ-
    താരോടു ഞാൻ പറയുമീ വക സങ്കടങ്ങൾ?
    ഈ മർത്ത്യലോകമഖിലം പരതന്ത്രമല്ലോ!
    നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 17
    പാതാളലോകമതിലേറെയധഃപതിച്ച
    ഭൂതാളിയെ സ്വഭുജവല്ലികൾകൊണ്ടുതന്നെ
    പ്രേമാർദ്രനായ്ക്കരകയറ്റിയനുഗ്രഹിയ്ക്കും
    നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 18
    പാപങ്ങളെത്ര വലുതാകിലുമൊന്നു പശ്ചാ-
    ത്താപത്തോടംഘ്റികളിൽ വീഴുകിലാരുടേയും
    കീഴ്മേൽ മറന്നു പിഴയാസകലം പൊറുക്കും-
    നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 19
    ശിഷ്ടന്നു ദുഷ്ടത ചുമത്തിയകറ്റുവാനും,
    ദുഷ്ടന്നു ശിഷ്ടപദമേകിയുയർത്തുവാനും
    സാമർത്ഥ്യമേതിനുമെഴുന്നൊരു സർവ്വശക്തൻ
    നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 20
    മാറാത്ത രോഗനിരകൊണ്ടുഴലുന്നവന്റെ
    മാറത്തവേദനയകറ്റിടുവാൻ ദയാർദ്രം
    പൂമാലതോറ്റ മൃദുപാണികളാൽത്തലോടും
    നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 21
    വന്ദ്യങ്ങളാം തവപദാംബുരുഹങ്ങളോടു
    നിന്ദിച്ചു തന്നെയടിയൻ പെരുമാറിയാലും
    ആമോദമോടതുകൾ കണ്ടു ചിരിച്ചിടുന്ന
    നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 22
    ഓമൽക്കരങ്ങളിൽ മനോഹരവേണുനാളം,
    ശ്രീമന്മുഖത്തു മധുരദ്യുതി മന്ദഹാസം,
    പൂമേനിയിൽ പളപളപ്പിവചേർന്നു മിന്നും
    നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 23
    പൂമാതിനും മുനിഗണത്തിനുമല്ല സാക്ഷാൽ
    ബ്രഹ്മാവിനും ശിവനുമേകശരണ്യനായി
    ഈ മാരുതാലയ വിശുദ്ധപുരത്തിൽ മേവും
    നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 24
    മാതാവിനോളമലിയും തിരുവുള്ളമൊത്തു
    വാതാലയത്തിലെഴുനള്ളിയിരുന്നു നിത്യം
    ഈ മാനവർക്കുയരുവാൻ വഴിവെച്ചിടുന്ന
    നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 25

  • @gowrisankar9925
    @gowrisankar9925 3 ปีที่แล้ว +2

    😊🥰🙏

  • @muraleedharannayar
    @muraleedharannayar ปีที่แล้ว

    another sivaparadha skothram

  • @kiranakomme
    @kiranakomme 2 ปีที่แล้ว +1

    ഇദിൻ്റെ ലിരിക്സ് പ്ലീസ്.. 🙏🙏

    • @DKMKartha108
      @DKMKartha108 หลายเดือนก่อน

      ആർത്തബന്ധു - ഓട്ടൂർ
      ഞാനാവലാതി തിരുമുമ്പിലുണർത്തിടുന്നേ-
      നാനന്ദപൂർണ്ണനതുകേട്ടു ധരിച്ചിടേണം,
      ജന്മത്തിലാകെയഴലാണടിയന്റെ നേട്ടം;
      നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 1
      ഈ മന്നിൽ മാന്യനില നേടുവതിന്നു വേണ്ട
      സാമർത്ഥ്യമില്ല, പരലോകഗതിയ്ക്കുപോലും
      സാമാനമൊന്നുമടിയന്റെ വശത്തിലില്ല;
      നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 2
      സന്മാർഗ്ഗനിഷ്ഠയകലേയ്ക്കു വലിച്ചെറിഞ്ഞും
      ദുർമ്മാർഗ്ഗവൃത്തി മടിയെന്നിയെയാചരിച്ചും
      ആത്മാവിനെത്തിമിര സിന്ധുവിലാഴ്ത്തിനേൻ ഞാൻ
      നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 3
      അയ്യായിരം രുജകൾ വന്നുപൊതിഞ്ഞു മെയ്യിൽ,
      വയ്യേ! വലഞ്ഞു തിരിയാൻ മറിയാൻ പ്രയാസം;
      പ്രേമം കുറഞ്ഞു ഭൂവനത്തിനുഭാരമായ് ഞാൻ;
      നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 4
      ഇയ്യുള്ളവൻ ദുരിതകോടികൾ ചെയ്തതിന്നു
      കയ്യും കണക്കുമിഹ നാസ്തി, യതൊക്കെയോർത്താൽ
      മന്മാനസത്തളിർ കിടന്നു വിറച്ചിടുന്നു;
      നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 5
      അമ്മാന്യരാം പിതൃപിതാമഹരെ ത്യജിച്ചു,
      ധർമ്മങ്ങൾ വിട്ടു, പലലോകരെയും ചതിച്ചു,
      ഈ മട്ടിൽ ഞാനുഭയലോകവിയുക്തനായ്പ്പോയ്;
      നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 6
      ഹ! മദ്യസേവ,കളവീ വക ചെയ്കമൂല-
      മീമന്നിലെക്ഖലജനങ്ങളിൽ വെച്ചശേഷം
      ഞാൻ മേലെയായ്; പതിതപാവനനായിടുന്ന
      നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 7
      ദ്രോഹിച്ചു ഭൃത്യരെ വെറുക്കനെ മാനിയാം ഞാൻ,
      സ്നേഹിച്ചതില്ല പരനെക്കഠിനസ്വഭാവൻ,
      കാമിച്ചു ഞാൻ പരധനത്തെ, യധഃപതിച്ചു,
      നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 8

      മാപ്പില്ല മൽകഠിനകർമ്മ ശതത്തിനെന്നു
      കല്പിയ്ക്കയാണു ഭഗവാനിഹ ഭാവമെങ്കിൽ
      താമിസ്രയാതനയിവന്നൊഴിയാത്തതായ്പോയ്;
      നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 9
      ത്യാഗങ്ങൾ ചെയ്തു ചരിതാർത്ഥത പൂണ്ടതില്ല,
      ഭോഗം ഭുജിച്ചു പരിതൃപ്തിയടഞ്ഞതില്ല,
      ഹാ! മോഘമായി മമജീവിതകാലമെല്ലാം;
      നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 10
      അന്യായമായ് സ്വമഹിമയ്ക്കിടിവേകിയും കൊ-
      ണ്ടന്യന്റെ വസ്തു വളരെദ്ദിവസം ഭുജിച്ചേൻ;
      ആത്മീയവസ്തു ഭഗവൽ പദമൊന്നുമാത്രം;
      നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 11
      ജ്ഞാനത്തിനായ് ഗുരുപദങ്ങൾ ഭജിച്ചതില്ല,
      ദീനർക്കുവേണ്ട പരിചര്യകൾ ചെയ്തതില്ല,
      ഞാൻ മത്തനായിതുവരെസ്സമയം കളഞ്ഞു;
      നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 12
      ഈമാതിരി പ്രബലമാം പലകാരണത്താൽ
      സാമാന്യലോകമിവനോടു വെറുത്തുപോയി;
      സീമാതിഗപ്രണയവാരിധിയായിടുന്ന
      നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 13

    • @DKMKartha108
      @DKMKartha108 หลายเดือนก่อน +1

      ആർത്തബന്ധു - ഓട്ടൂർ contintued
      ഈവന്ന ദീനമിനി മാറിടുവാൻ പ്രയാസം,
      സേവിച്ചുനോക്കി പലമാതിരിയൌഷധങ്ങൾ;
      ദാമോദര ! പ്രണതവത്സല ! വാസുദേവ !
      നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 14
      ശ്രീമൻ, വലഞ്ഞു രുജകൊണ്ടു, കുഴഞ്ഞ നാവു
      നാമം ജപിയ്ക്കുവതിനും കഴിയാതെയായി;
      ഹാ! മൃത്യു വന്നു പടിമുട്ടി വിളിച്ചിടുന്നു;
      നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 15
      കാമം നശിയ്ക്കുമഴൽ നീങ്ങുമഘങ്ങൾ തീരും
      ക്ഷേമംവരും മഹിമയിത്രയെഴുന്ന നിന്റെ
      നാമങ്ങൾ മുമ്പിവനൊരിയ്ക്കലുമോതിയില്ല;
      നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 16
      ആരോമലാകിയ മുകുന്ദനൊരാളൊടല്ലാ-
      താരോടു ഞാൻ പറയുമീ വക സങ്കടങ്ങൾ?
      ഈ മർത്ത്യലോകമഖിലം പരതന്ത്രമല്ലോ!
      നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 17
      പാതാളലോകമതിലേറെയധഃപതിച്ച
      ഭൂതാളിയെ സ്വഭുജവല്ലികൾകൊണ്ടുതന്നെ
      പ്രേമാർദ്രനായ്ക്കരകയറ്റിയനുഗ്രഹിയ്ക്കും
      നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 18
      പാപങ്ങളെത്ര വലുതാകിലുമൊന്നു പശ്ചാ-
      ത്താപത്തോടംഘ്റികളിൽ വീഴുകിലാരുടേയും
      കീഴ്മേൽ മറന്നു പിഴയാസകലം പൊറുക്കും-
      നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 19
      ശിഷ്ടന്നു ദുഷ്ടത ചുമത്തിയകറ്റുവാനും,
      ദുഷ്ടന്നു ശിഷ്ടപദമേകിയുയർത്തുവാനും
      സാമർത്ഥ്യമേതിനുമെഴുന്നൊരു സർവ്വശക്തൻ
      നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 20
      മാറാത്ത രോഗനിരകൊണ്ടുഴലുന്നവന്റെ
      മാറത്തവേദനയകറ്റിടുവാൻ ദയാർദ്രം
      പൂമാലതോറ്റ മൃദുപാണികളാൽത്തലോടും
      നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 21
      വന്ദ്യങ്ങളാം തവപദാംബുരുഹങ്ങളോടു
      നിന്ദിച്ചു തന്നെയടിയൻ പെരുമാറിയാലും
      ആമോദമോടതുകൾ കണ്ടു ചിരിച്ചിടുന്ന
      നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 22
      ഓമൽക്കരങ്ങളിൽ മനോഹരവേണുനാളം,
      ശ്രീമന്മുഖത്തു മധുരദ്യുതി മന്ദഹാസം,
      പൂമേനിയിൽ പളപളപ്പിവചേർന്നു മിന്നും
      നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 23
      പൂമാതിനും മുനിഗണത്തിനുമല്ല സാക്ഷാൽ
      ബ്രഹ്മാവിനും ശിവനുമേകശരണ്യനായി
      ഈ മാരുതാലയ വിശുദ്ധപുരത്തിൽ മേവും
      നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 24
      മാതാവിനോളമലിയും തിരുവുള്ളമൊത്തു
      വാതാലയത്തിലെഴുനള്ളിയിരുന്നു നിത്യം
      ഈ മാനവർക്കുയരുവാൻ വഴിവെച്ചിടുന്ന
      നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 25

    • @kiranakomme
      @kiranakomme หลายเดือนก่อน

      @@DKMKartha108 thank you 😊

  • @sandhyamahadevanprshospita5129
    @sandhyamahadevanprshospita5129 2 หลายเดือนก่อน

    Ponnu Guruvayurappa…

  • @sachinkuruvayil3428
    @sachinkuruvayil3428 3 ปีที่แล้ว +2

    🙏🙏🙏🙏

  • @jayak4297
    @jayak4297 ปีที่แล้ว

    🙏🙏🙏

  • @mayadevithampattyp.c1755
    @mayadevithampattyp.c1755 2 ปีที่แล้ว

    🙏🙏🙏

  • @juliejayakumar3979
    @juliejayakumar3979 2 ปีที่แล้ว

    🙏🙏🙏

  • @sudhanamboothiri822
    @sudhanamboothiri822 3 ปีที่แล้ว

    🙏🙏🙏🙏