Must See: Murdeshwar's Stunning Siva Statue. World's second tallest Shiva statue |

แชร์
ฝัง
  • เผยแพร่เมื่อ 30 ต.ค. 2024

ความคิดเห็น • 8

  • @OruNerambokku
    @OruNerambokku  ปีที่แล้ว +3

    അകത്തുള്ള മ്യുസിയത്തില്‍ കണ്ടത് മുരുടെശ്വര്‍ എന്ന സ്ഥലനാമം വന്നതിനെപ്പറ്റിയുള്ള ഒരു പ്രദര്‍ശനമായിരുന്നു.
    കടുത്ത ശിവ ഭക്തനായ രാവണന്‍ ചിരഞ്ജീവിയാവനുള്ള ആഗ്രഹത്തോടെ തപസ്സ് ചെയ്യുകയും സംപ്രീതനായ ശിവഭഗവാന്‍ അനശ്വരനാകായി ആത്മലിംഗം നല്‍കുകയും ചെയ്തു. പക്ഷെ ലങ്കയില്‍ പ്രതിഷ്ടിക്കുന്നതിനു മുന്നേ അത് വേറെയെങ്ങും നിലത്ത് വയ്ക്കരുത് എന്ന ഒരുപാധി കൂടി ഉണ്ടായിരുന്നു. അത് ഒരിക്കല്‍ നിലത്ത് വച്ചു കഴിഞ്ഞാല്‍പ്പിന്നെ ഉയര്‍ത്താന്‍ പറ്റില്ല. രാവണന്‍ അതുമായി ലങ്കയിലേക്ക് തിരിച്ചു.
    രാവണന്‍ ചിരഞ്ജീവിയയാലുള്ള അപകടങ്ങള്‍ മനസ്സിലാക്കിയ ഭഗവന്‍ വിഷ്ണു, ഗണപതിയുടെ സഹായം തേടി. രാവണന്‍ തിരികെ ലങ്കയിലേക്ക് വരുന്ന വഴി ഗോകര്‍ണ്ണം എത്തിയതോടെ ഭഗവന്‍ വിഷ്ണു സൂര്യനെ മറച്ച് സന്ധ്യാ പ്രതീതി സൃഷിട്ടിച്ചു. അതോടെ കടുത്ത ശിവ ഭക്തനായ രാവണന്‍ തന്റെ സന്ധ്യാ പൂജകള്‍ ചെയ്യാന്‍ നിര്‍ബന്ധിതനായി. നിലത്ത് വയ്ക്കരുത് എന്ന നിബന്ധനയോടെ അടുത്തു കണ്ട കുട്ടിയെ ആത്മലിംഗം ഏല്‍പ്പിച്ചു. സന്ധ്യയാകയാല്‍ അല്‍പ സമയത്തിനകം രാവണന്‍ വന്നില്ലെങ്കില്‍ താനത് അവിടെ വച്ചിട്ട് പോകുമെന്നും അത് നിലത്ത് വയ്ക്കേണ്ടി വന്നാല്‍ താന്‍ മൂന്ന് തവണ രാവണനെ വിളിക്കാമെന്ന് കുട്ടി രാവണന് ഉറപ്പു നല്‍കി. പക്ഷെ ആ കുട്ടി ഗണപതി ഭഗവാനായിരുന്നു.
    രാവണന്‍ പൂജകള്‍ കഴിഞ്ഞ് എത്തിയപ്പോഴേക്കും ഗണേശന്‍ ആത്മലിംഗം നിലത്ത് വച്ചിരുന്നു. ഭഗവന്‍ വിഷ്ണു സൂര്യനെ മറച്ചത് ഒഴിവാക്കിയതോടെ താന്‍ കബളിപ്പിക്കപ്പെട്ടതായി രാവണന് മനസ്സിലായി. കുപിതനായ രാവണന്‍ ആത്മലിംഗം പറിച്ചെടുക്കാന്‍ ശ്രമിച്ചു. രാവണന്റെ ശക്തിയില്‍ അത് പല കഷ്ണങ്ങളായി വേര്‍പെട്ടു. അത് സൂറത്ത്കല്‍, സജ്ജെശ്വര്‍, ഗുണവന്തേ, ധരേശ്വര്‍ എന്നീ സ്ഥലങ്ങളില്‍ പതിച്ചു. ബാക്കി ഗോകര്‍ണ്ണത്തും ഉറച്ചു.
    രാവണന്‍ ദേഷ്യത്തോടെ ആത്മലിംഗം പൊതിഞ്ഞ തുണി വലിച്ചെറിഞ്ഞത് വീണത്‌ മൃദേശ്വര്‍ എന്ന സ്ഥലത്താണ്. അത് പിന്നീട് മുരുടെശ്വര്‍ ആയി മാറി.

  • @shamlimbore9406
    @shamlimbore9406 13 วันที่ผ่านมา +1

    ......Awesome......🕉

  • @vinishamohanvinishabijith4347
    @vinishamohanvinishabijith4347 11 หลายเดือนก่อน +1

    🙏🏻🥰

  • @Gkm-
    @Gkm- 10 หลายเดือนก่อน +1

    super

  • @OruNerambokku
    @OruNerambokku  ปีที่แล้ว +1

    മുരുഡേശ്വര് വീഡിയോ ഇത്രയും വലിയ വിജയമാക്കിയ എല്ലാവർക്കും നന്ദി, സ്നേഹം ❤

  • @bnsnnair6063
    @bnsnnair6063 10 หลายเดือนก่อน +1

    🙏🪔🙏🙏🙏