സ്നേഹം സുഖമാണത്

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • സ്നേഹം സുഖമാണത് #afsal
    മുല്ലപ്പൂ മണമെഴും നെഞ്ചോരം ഉറങ്ങാവേ
    സ്നേഹം സുഖമാണത് വാതിൽപ്പടി ചാരി നീ എൻ മാറിൽ ഒതുങ്ങേവേ
    സ്നേഹം സുഖമാണത് ഇല്ലെനിക്ക് ജന്മം നിന്നെ പിരിഞ്ഞെന്നു ചൊല്ലി
    ഞാൻ നിന്നിൽ നിറയുന്നിതാ വെറുതെ മിഴിയിൽ നീ തെളിയുന്ന കാലം
    ഹൃദയം കവിയുന്നിതാ എന്റെ ജീവൻ നിന്റെ കൂടെ ചേർന്നലയുമ്പോഴും
    സ്നേഹം സുഖമാണത്
    (മുല്ലപ്പൂ മണമെഴും ..)
    വർണ്ണം തേടുന്നു ഭൂമിയിൽ പൂവുകൾ
    ഗാനം തേടുന്നു രാവിതിൽ രാക്കുയിൽ
    അതുപോൽ സഖിയെ കൊതിക്കുന്നു ഞാൻ താരം മേഘത്തിൽ ആഴുന്ന പോലെയും രാഗം താളത്തിൽ ചേരുന്ന പോലെയും കവിതേ നിന്നിൽ ലായിക്കുന്നു ഞാൻ തുമ്പികളെ തേടും ഒരു പൂ പോലെ ഞാനും മയക്കത്തിൽ നിന്നും നിന്റെ വിളി കേട്ടിതാ വന്നു നിന്നെ പുൽക്കും നേരം തമ്മിൽ
    അലിയുമ്പോഴും
    സ്നേഹം സുഖമാണത്
    (മുല്ലപ്പൂ മണമെഴും ..)
    മുന്നിൽ പെയ്യുന്ന മാരിയിൽ മുങ്ങി നാം ചുണ്ടിൽ വീഴുന്ന മുത്തുകൾ നുള്ളിയും മലരിൽ മലരായി ഒതുങ്ങുന്നിതാ
    മേട വെണ്ണിലാ ചന്ദനം വാരി നീ എന്റെ നെഞ്ചിൽ വരയ്ക്കുന്ന നേരത്ത്
    കുളിരിൽ ഹൃദയം വിറയ്ക്കുന്നിതാ കാറ്റിൽ നിന്റെ കൂന്തൽ മെല്ലെ ഇളകുന്ന രാവിൽ
    പാട്ട് പാടി നിന്നെ ഞാൻ ഉറക്കുന്നിതാ ചൂണ്ടു വിരലാൽ നിന്റെ കവിളിൽ ഞാൻ എഴുതുന്നിതാ
    സ്നേഹം സുഖമാണത്
    (മുല്ലപ്പൂ മണമെഴും ..)

ความคิดเห็น • 4