Tharavaattu Puli | തറവാട്ട് പുളി | Tamarind Curry | GEOWORLD

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • ഗൃഹാതുരത്വമുണർത്തുന്ന തറവാട്ട് പുളി
    പണ്ട് കൂട്ടുകുടുംബ സമ്പ്രദായം നിലനിന്നിരുന്ന കാലത്ത്, ഒരു കാരണവരും മക്കളും മരുമക്കളും, കൊച്ചുമക്കളും, സ്ത്രീജനങ്ങളും ഇങ്ങനെ ആബാലവൃന്ദം പേർ വസിച്ചിരുന്ന ഇടമാണ് തറവാട്, ഇന്നിത് ചുരുങ്ങി രണ്ടോ മൂന്നോ പേർ അടങ്ങുന്ന വീടുകളും ഫ്‌ളാറ്റുകളുമായി മാറി.
    അന്ന് കർക്കിടക മാസം ദരിദ്രനും അതുപോലെ ജന്മിക്കും ക്ഷാമകാലമായിരുന്നു, തോരാതെ പെയ്യുന്ന മഴ, പറമ്പിൽനിന്നും വിളവെടുക്കാൻ പാകമായിട്ടുമില്ല , പത്തായം നിറയെ നെല്ലും അരിയുമുണ്ട്, ചോറുണ്ടാക്കിയാൽ അതിനൊപ്പം കഴിക്കുവാൻ കറിയോ കൂട്ടാനോ കാണുകയില്ല, അഥവാ എന്തെങ്കിലും ഉണ്ടാക്കിയാൽ എല്ലാവർക്കും വിളമ്പുവാൻ അത് തികയുകയുമില്ല.
    പുളി എന്നുപറഞ്ഞാൽപോലും എല്ലാവരുടെയും നാവിൽ വെള്ളമൂറും, അന്ന് എല്ലാ തൊടികളിലും ധാരാളം പുളിമരങ്ങൾ ഉണ്ടായിരുന്നു, ഇതിൽനിന്നും പഴുത്തപുളി ശേഖരിച്ചുണക്കിവയ്ക്കുമായിരുന്നു.
    ക്ഷാമകാലത്ത് എല്ലാവർക്കും വിളമ്പുവാൻ പാകത്തിന് പുളികൊണ്ട്‌ കറിവയ്ക്കുന്നത് പതിവായിരുന്നു. ഇങ്ങനെ ഉണ്ടാക്കുന്ന കറിയെ എല്ലാരും തറവാട്ട് പുളി എന്നാണ് വിളിച്ചിരുന്നത്.
    ഗൃഹാതുരത്വമുണർത്തുന്ന തറവാട്ടു പുളി എങ്ങനെ ഉണ്ടാക്കാം എന്നാണ് ഇന്ന് ഈ വിഡിയോയിൽ കാണിക്കുന്നത്.
    Preparation :-
    Please follow the instructions as shown in the video.
    Hope you all will enjoy this video.
    Don't forget to Like, Share and Comments
    If you are watching first time please Subscribe.

ความคิดเห็น • 10