അമ്പത്തിയഞ്ച് വർഷങ്ങളുടെ ആനച്ചരിത്രവും, 32 പേരെ കൊന്നുതള്ളിയ ഹിറ്റ്ലർ മാധവൻകുട്ടിയും ..!

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • പാപ്പാൻ രാമകൃഷ്ണൻ :
    ഈ മനുഷ്യൻ കയറിയിട്ടുള്ള ആനകളുടെ ലിസ്റ്റ് അറിഞ്ഞാൽ ആരും ഒന്നു ഞെട്ടും ..! ഇത്രയും വൈവിധ്യമാർന്ന അനുഭവ സമ്പത്തുള്ള മറ്റൊരു പാപ്പാൻ ഈ തലമുറയിൽ വേറെ ഉണ്ടാവുകയുമില്ല.
    കേവലം ഒമ്പതു വയസ്സ് മാത്രമുള്ളപ്പോൾ ആനകളുടെ ലോകത്തേക്ക് എത്തിയ പയ്യൻ..! ഇന്ന് 60-65 വയസ്സിലൂടെ നട കൊള്ളുമ്പോഴും തോട്ടിയും വടിയും കൈയ്യിലെടുത്ത്
    തിരുവമ്പാടി കണ്ണൻ എന്ന ആനയുടെ വഴികാട്ടിയായി മുന്നേറുന്നു...!
    ചേന്നാസ് ആനയുടെ പിന്നാലെ കൂടി തുടക്കമിട്ട ആനജീവിതം പിന്നീടിങ്ങോട്ട് സാക്ഷാൽ
    ഗുരുവായൂർ കേശവനും
    ആവണപ്പറമ്പ് ദാമോദരനും
    പെരുമ്പാവൂർ ഗോപാലനും
    കിഴക്കുവീട്ടിൽ ഗോപിയും
    കണ്ടമ്പുള്ളി വിജയനും
    KKP മാധവനും
    തിരുവമ്പാടി ഗോപാലൻകുട്ടിയും
    ശങ്കരംകുളങ്ങര മണികണ്ഠനും
    കുട്ടംകുളങ്ങര രാമദാസും
    കുട്ടംകുളങ്ങര അർജുനനും
    അടിയാട്ട് അയ്യപ്പനും
    പാമ്പാമ്പോട് ശിവനും
    ഉൾപ്പടെ ഒപ്പം നടന്നതും നടത്തിയിട്ടുള്ളതും എല്ലാം താരരാജാക്കൻമാരും ഗജപോക്കിരികളും...!
    രാമകൃഷ്ണൻ എന്ന പാപ്പാനും ഈ മനുഷ്യന്റെ
    അത്ഭുതാവഹമായ ജീവിതവും .... അത് ...കടന്നു പോയ അരനൂറ്റാണ്ട് കാലത്തെ ആനക്കേരളത്തിന്റെ ചരിത്രം കൂടിയാണ്.
    കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി പിന്തുടർന്നാണ് മലയാളത്തിന്റെ സ്വന്തം ആനച്ചാനൽ Sree 4 Elephants
    രാമകൃഷ്ണൻ ചേട്ടന്റെ ജീവിതവും ജീവിത വീക്ഷണങ്ങളും പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ഇഷ്ടമായാൽ നിങ്ങളുടെ പ്രണ്ട്സ് സർക്കിളുകളിലേക്ക് കൂടി ഈ വീഡിയോ ഷെയർ ചെയ്യുവാൻ താത്പര്യപ്പെടുന്നു.
    Writer -director - sreekumar arookutty
    voice over - prof aliyar
    Camara - kannan muhamma
    editing - kapil Krishna
    music- Suresh Nandan
    design - Sreekumar m n
    #Sree4Elephants #KeralaElephants #Elephant #AanaPremi #KollanRamakrishnanInterview

ความคิดเห็น • 264