ആര്‍ത്തലച്ച് പതഞ്ഞൊഴുകി കണ്ണൂരിന്റെ സ്വന്തം Kappimala Waterfalls

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • കണ്ണിനേയും മനസിനേയും ഒരുപോലെ സന്തോഷിപ്പിക്കുന്ന നന്ദനയുടെ ഈ കിടിലൻ ബ്ലോഗ് മിസ്സ്‌ ചെയ്യല്ലേ....
    കാപ്പിമലയിലെ പ്രധാനകാഴ്ചയാണ് വെള്ളച്ചാട്ടം. ഇത് ആരംഭിക്കുന്ന കൊടുമുടിയിലെത്താൻ ഒരു കിലോമീറ്റർ സഞ്ചരിക്കണം. ജനവാസം കുറവാണെങ്കിലും വഴിയില്‍ അവിടവിടെയായി വീടുകളും കൃഷിത്തോട്ടങ്ങളും കാണാം. വെള്ളച്ചാട്ടത്തിനടുത്തെത്തുന്നതിനു മുന്നെത്തന്നെ ജലം താഴേക്ക് പതിക്കുന്ന ഒച്ച കേള്‍ക്കാം. മുകളിലേക്ക് പോകുന്നത് ചെളിനിറഞ്ഞ ഒരു മണ്‍പാതയിലൂടെയാണ്. ഇരുചക്രവാഹനങ്ങള്‍ മാത്രമേ ഇതിലൂടെ പോവുകയുള്ളൂ. വഴിയില്‍ അവിടവിടെയായി നീര്‍ച്ചോലകളും കാണാം.
    പാറക്കെട്ടുകൾ കൊണ്ട് നിർമിച്ച ഒരു കുളം പോലെയാണ് വെള്ളച്ചാട്ടം പതിക്കുന്ന ഇടം. മണ്‍സൂണ്‍ കാലമാകുമ്പോള്‍ വെള്ളത്തിന്‍റെ ശക്തി ഇരട്ടിയാകും. ഈ സമയത്ത് വെള്ളച്ചാട്ടത്തില്‍ ഇറങ്ങുന്നതും കുളിക്കുന്നതുമെല്ലാം ഒഴിവാക്കുന്നതാണ് നല്ലത്.
    കാടിന്‍റെ ഹൃദയത്തിലെ കുളിരു നുകര്‍ന്ന്, തുള്ളിച്ചാടി താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന്‍റെ കാഴ്ചയൊക്കെ കണ്ട് ഒരു വണ്‍ഡേ ട്രിപ്പ് പോകാന്‍ പറ്റിയ സ്ഥലമാണ് കാപ്പിമല. കണ്ണൂര്‍ ജില്ലയിലാണ് അധികമാര്‍ക്കും അറിയാത്ത ഈ മനോഹരസ്ഥലം ഉള്ളത്. മഞ്ഞുകാലമാകുമ്പോള്‍ പുകപോലെ കോടയിറങ്ങി ചുറ്റുമുള്ള മലനിരകള്‍ കൂടുതല്‍ സുന്ദരമാകും. തളിപ്പറമ്പിൽ നിന്ന് 50 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഈ കൊച്ചുഗ്രാമം ഈയിടെയായി നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്.
    പൈതല്‍മലയിലേക്കുള്ള കവാടം🏔️🧭
    കണ്ണൂരിലെ വളരെ പ്രശസ്തമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് പൈതൽ മല. കടൽ നിരപ്പിൽ നിന്ന് 4500 അടി ഉയരത്തില്‍ പരന്നുകിടക്കുന്ന പൈതല്‍മലയുടെ മുകളില്‍ മനോഹരമായ വനപ്രദേശമാണ്. കണ്ണൂർ ജില്ലാ ആസ്ഥാനത്തു നിന്നും 65 കിലോമീറ്റർ കിഴക്കായി ആണ് ഇത് സ്ഥിതിചെയ്യുന്നത്. കോടമഞ്ഞിറങ്ങുന്ന പുലരികളും സായാഹ്നങ്ങളും പൈതല്‍മലയെ ജനപ്രിയമാക്കുന്നു.
    തളിപ്പറമ്പിൽ നിന്നും 44 കിലോമീറ്റർ അകലെയാണ് പൈതൽ മല. 500 വർഷത്തിലേറെ പഴക്കം കണക്കാക്കുന്ന അമ്പലത്തറയും തൂക്കുപാലവും വെള്ളച്ചാട്ടവും കാവല്‍മാടവുമെല്ലാം ഇവിടുത്തെ കാഴ്ചകളില്‍പ്പെടുന്നു. പൈതല്‍മലയിലേക്ക് പോകുംവഴിയിലാണ് കാപ്പിമല. അതുകൊണ്ടുതന്നെ പൈതല്‍മലയുടെ കവാടം എന്നും കാപ്പിമലയെ വിളിക്കാറുണ്ട്.
    ഉദയഗിരിയും കാണാം 🏕️🏕️
    കുടകു മലനിരകൾ അതിർത്തി പങ്കിടുന്ന മനോഹര ഗ്രാമമാണ് ഉദയഗിരി. തളിപ്പറമ്പില്‍ നിന്നും ഏകദേശം 36 കിലോമീറ്റര്‍ ആണ് ഇവിടേക്കുള്ള ദൂരം. കണ്ണൂരിലെ മറ്റൊരു പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണ് ഉദയഗിരി. 1375 മീറ്ററോളം ഉയരമുള്ള ഈ ഹില്‍സ്റ്റേഷനും കാപ്പിമലയ്ക്കടുത്താണ്.
    #waterfall #water #kerala #malayalam #kannur #keralaculture #tourism #news #song #trending #explore #like #love #model #vibe #vlog #blog #kannur #alakode #explorepage #tour #trip #bangalore #business #trip #exclusive #videos #video #package #trucking #10k #10million #hill #hillclimbracing #hillclimbing #english #area #dancer

ความคิดเห็น • 29

  • @DERBESH__KHAN
    @DERBESH__KHAN 2 หลายเดือนก่อน +3

    കപ്പിമല____കൊലമല
    ആവാതിരിക്കട്ടെ____¡¡

  • @Mammusvlogs
    @Mammusvlogs 2 หลายเดือนก่อน +2

    ഒന്ന് താഴുമ്പോൾ ഒന്നു പൊങ്ങി വരും❤😅 സബ് ലൈക് ചെയ്തു എനിക്കും

  • @eyetech5236
    @eyetech5236 2 หลายเดือนก่อน

    നല്ല സേഫായിട്ടുള്ള "അപകടകരമായ സ്ഥലം"...!

  • @pepevarg8090
    @pepevarg8090 3 หลายเดือนก่อน +6

    ഈ ശക്തമായ മഴയിൽ ഇവിടെ പോകുന്നത് മണ്ടത്തരം അല്ലേ

    • @malayoramnewskerala
      @malayoramnewskerala  3 หลายเดือนก่อน

      Landslide Possibilities ഉണ്ട്... ഏങ്കിലും പൂർണമായ ആ ഭംഗി മഴയത്തു ആണ് ലഭിക്കുന്നത്... റിസ്ക് ഉണ്ട്

    • @malayoramnewskerala
      @malayoramnewskerala  3 หลายเดือนก่อน

      കുളിക്കുന്നതും... വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നതും ഒഴിവാക്കാം

  • @SANILSAJI-c9q
    @SANILSAJI-c9q 3 หลายเดือนก่อน +1

    എന്റെ നാട് ♥️♥️♥️

  • @AbdulRahim-ej5tw
    @AbdulRahim-ej5tw 2 หลายเดือนก่อน

    Thankyu SUPER

  • @AnjanaJomon
    @AnjanaJomon 3 หลายเดือนก่อน +1

  • @MEGABUS-mm4AC
    @MEGABUS-mm4AC 3 หลายเดือนก่อน

    Super ❤ നാടിനെ കാണിച്ച് തന്നതിന് 2:35 UAE yil നിന്ന് കാണുന്നു

  • @AzuAalu
    @AzuAalu 3 หลายเดือนก่อน

    Super ❤️

  • @Shinto_PC
    @Shinto_PC 3 หลายเดือนก่อน +2

    വളരെ അപകടകരമായ വാട്ടർഫാൾസ്. മഴക്കാലത്ത് മാത്രംആക്റ്റീവ് ആകുന്ന ഒരു വാട്ടർഫാൾസ് ആണിത്. എപ്പം വെള്ളം കൂടും എന്നൊന്നും പറയാൻ പറ്റില്ല. ഇവിടെയൊക്കെ പോയി നിന്ന് ഒരു അപകടം ഉണ്ടായാൽ ആർക്കും ഒന്നും പറയാനില്ല. ഞാൻ ഈ നാട്ടുകാരനാണ്. ദൂരെ നിന്ന് ആസ്വദിക്കാൻ ഇതൊക്കെ ഓക്കെയാണ്. പക്ഷേ കുളിക്കുന്ന സമയത്ത് ഒരു വെള്ളം കൂടുതൽ വന്നാൽ രക്ഷപ്പെടാനുള്ള ചാൻസ് വളരെ കുറവാണ്. അതുകൊണ്ട് ഇങ്ങനെയുള്ള വാട്ടർ ഫാൾസിൽ പോയി കുളിക്കുന്നതും മറ്റും പരമാവധി ഒഴിവാക്കുക. ഊള യൂട്യൂബേഴ്സിനും ഇൻസ്റ്റകാർക്കും ഒന്നും സംഭവിക്കാനില്ല.. ലോണെ വാല അപകടം ഇപ്പോൾ തന്നെ ഒരു ഉദാഹരണമായി നമ്മുടെ മുമ്പിലുണ്ട്.

    • @malayoramnewskerala
      @malayoramnewskerala  3 หลายเดือนก่อน

      അപകട സാധ്യത ഉണ്ട്.
      പക്ഷേ അത് മാത്രം ചിന്തിച്ചാൽ ഒന്നും ഒരിക്കലും ആസ്വദിക്കാൻ പറ്റില്ല.
      മഴയത്തു ആണ് സർ ഭംഗി. കുളിക്കുന്നതും... വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നതും ഒഴിവാക്കാം ജാഗ്രത പുലർത്തുക.

    • @malayoramnewskerala
      @malayoramnewskerala  3 หลายเดือนก่อน

      പിന്നെ യൂട്യൂബേഴ്സ് ഒരിക്കലും ഊളകൾ അല്ല സർ,
      കാപ്പിമല waterfalls അടക്കം എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതും റൂട്ട് അടക്കം ഉള്ള അറിവുകൾ നൽകുന്നതും ഒക്കെ യൂട്യൂബേഴ്സ് ആണ്.

  • @shameershamee3358
    @shameershamee3358 2 หลายเดือนก่อน

    Ith crt evide ya

    • @malayoramnewskerala
      @malayoramnewskerala  2 หลายเดือนก่อน +1

      @@shameershamee3358 KANNUR - THALIPARAMBA - ALAKODE - KAPPIMALA (VAITHALKUND WATER FALLS)

  • @Shahidbc
    @Shahidbc 2 หลายเดือนก่อน +2

    ഫാമിലിയുമായി വരാൻ പറ്റിയ സ്ഥലം 😂😂😂

    • @eyetech5236
      @eyetech5236 2 หลายเดือนก่อน

      അതെ ഫാമിലിയോടെ തന്നെ.... ഈ മഴ കെടുതിയിൽ...!

  • @Onepunchman-z6x
    @Onepunchman-z6x 3 หลายเดือนก่อน

    ഈസ്ഥലം എവിടെ യാണ്

    • @malayoramnewskerala
      @malayoramnewskerala  3 หลายเดือนก่อน

      Kappimala Waterfalls
      g.co/kgs/TP97mK1
      5GV8+PR7, Vaithalkundu, Kappimala, Vellad, Kerala 670571

  • @Bdibm
    @Bdibm 2 หลายเดือนก่อน

    ക്യാമറാമാൻ ബാക്കിൽ നടക്കുമ്പോൾ വെള്ളച്ചാട്ടം ശരിക്കും കാണാൻ പറ്റിയില്ല.. ശ്രദ്ധ എങ്ങോട്ടാ എങ്ങോട്ടാ മാറിപ്പോയി 😁

    • @malayoramnewskerala
      @malayoramnewskerala  2 หลายเดือนก่อน

      ചേട്ടന്റെ നമ്പർ ഒന്ന് അയച്ചു നൽകുമോ... കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ടായിരുന്നു...

  • @Bdibm
    @Bdibm 2 หลายเดือนก่อน

    ക്യാമറാമാൻ വെള്ളചാട്ടത്തെ അല്ല ഫോക്കസ് ചെയ്യുന്നത്.അവതാരകയെ ഫുൾ ഒപ്പിയെടുക്കുന്നു.. കാട്ടു കൊഴി ക്യാമറമാൻ 😆

  • @xxx24vlog
    @xxx24vlog 3 หลายเดือนก่อน +3

    മഹാരാഷ്ട്രയിലെ അപകടം നിങൾ കണ്ടത് അല്ലെ നിങൾ മഴകഴിഞ്ഞിട്ടു പോകൂ

    • @Shinto_PC
      @Shinto_PC 3 หลายเดือนก่อน

      മഴ കഴിഞ്ഞാൽ ഈ വാട്ടർ falls ഇല്ലാ 😂😂

    • @malayoramnewskerala
      @malayoramnewskerala  3 หลายเดือนก่อน +1

      മഴയത്തു ആണ് സർ ഭംഗി. കുളിക്കുന്നതും... വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നതും ഒഴിവാക്കാം

    • @xxx24vlog
      @xxx24vlog 3 หลายเดือนก่อน

      @@malayoramnewskerala വിഷമം ആയെങ്കിൽ സോറി. മലപ്പുറം കവളപ്പാറ മണ്ണിടിച്ചിൽ ഞാൻ കണ്ടതാണ് അതുകൊണ്ട് പറഞ്ഞതാണ്