മനുഷ്യർ ഇനി മൃഗങ്ങളെ മനസ്സിലാക്കേണ്ടി വരും. തമാശക്ക് പറഞ്ഞതല്ല ഇതിലൊക്കെ കാര്യമുണ്ട്. എല്ലാം കയ്യടക്കി ജീവിക്കുന്ന നമുക്ക് പോലും പ്രകൃതിയെ പൂർണമായും അറിയില്ല. പക്ഷെ മൃഗങ്ങൾക്ക് പ്രകൃതി തന്നെ എല്ലാം മുൻകൂട്ടി അറിയിച്ചു കൊടുക്കുന്നു. അതുകൊണ്ട് ഒരു കാര്യം മനസിലാക്കാം അവറ്റകളെക്കാൾ മുകളിൽ അല്ല നമ്മൾ ആരും ❤️
Lp സ്കൂളിൽ പഠിച്ചിട്ടുള്ളതാ ഇതൊക്കെ.. ഇങ്ങനെ പ്രകൃതിയിൽ ആസ്വഭാവികത ഉണ്ടാകുമ്പോ അത് ആദ്യം തിരിച്ചറിയുന്നത് മൃഗങ്ങൾ ആണെന്ന്.. അവര് പതിവിലും വിപരീതമായി പെരുമാറും എന്നും..🙂🙂
ഇത് കഴിഞ്ഞ ശേഷം നല്ല മുന്നറിയിപ്പുകൾ വരുന്നുണ്ട് പലതും വെറുതെ പറയുകയാണ് , അതു എപ്പോഴും അങ്ങിനെയാണ് ദുരന്തം നടന്ന ശേഷം നല്ല മുന്നറിയിപ്പ്. ഓരോ നാട്ടിലെ അവസ്ഥ മനസ്സിലാക്കി ആ നാട്ടിലെ ജനങ്ങൾ തന്നെ മുൻ കൈ എടുത്തു വല്ല സജ്ജീകരണങ്ങളും ഒരുക്കലാണ് ഏറ്റവും നല്ലത്. ഗവണ്മെൻ്റും, അതിലുള്ള ആളുകളും അവരുടെ നേട്ടങ്ങൾക്ക് വേണ്ടിയുള്ള തിരക്കിലാണ്.
മൂന്ന് നാല് ദിവസമായി രക്ഷപ്പെട്ടവർ അവരുടെ അനുഭവങ്ങൾ ഒരു പാട് ന്യൂസ്‌കലിലൂടെ പങ്കുവെക്കുന്നത് കേൾക്കുമ്പോൾ എനിക്ക് മനസ്സിലാകുന്ന ഒരു കര്യം.. അവിടെ ഉള്ള എല്ലാ വർക്കും അറിയാം aa പ്രദേശത്തെ റിസ്കിനെ കുറിച്ച്. മയ തുടങ്ങിയ ദിവസം തന്നെ മാറി തമസിച്ചവർ. ഉരുൾ പൊട്ടുന്നത്തിന് മണിക്കൂറുകൾക്ക് മുമ്പ് ഓയിഞ്ഞ് പോയവർ,പോകാൻ എല്ലാം റെഡി ആക് വെച്ചവർ,വല്ലതും സംഭവിച്ചാൽ അവിടെ നിന്ന് മറാം എന്ന് കരുത്തിയവർ...ചുരുക്കി പറഞ്ഞാൽ രണ്ട് ദിവസം മുമ്പ് തന്നെ എല്ലാവർക്കും അറിയാം എന്തെങ്കിലും ഒക്കെ സംവവിക്കുമെന്നു..പക്ഷെ.. വിധി😢
@@My-frame മനുഷ്യർ പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നില്ല മറ്റുള്ള എല്ലാ ജീവജാലങ്ങളും പ്രകൃതിയോടി ഇണങ്ങി ജീവിക്കുന്നു അതുകൊണ്ട് പ്രകൃതിയിൽ ഉണ്ടാവുന്ന മാറ്റങ്ങൾ അവയ്ക്ക് മനസിലാക്കാൻ പറ്റുന്നത്
@@Dinu_KL14 മൃഗങ്ങൾക്ക് പ്രകൃതി സഹജമായ സ്നേഹം, വിവേകം, സ്ഥലകാല ബോധം എന്നിവ എല്ലായ്‌പോഴും ഉണ്ടായിരിക്കും. എന്നാൽ മനുഷ്യർ സ്വാർത്ഥതയോടെ മാത്രമേ ഏതു ചുറ്റുപാടിലും പെരുമാറൂ /നിസ്വാർത്ഥമായി സ്നേഹിക്കാൻ, പ്രകൃതിയെ സൂക്ഷിച്ചു പെരുമാറാൻ ഒന്നും അതുകൊണ്ടുതന്നെ മനുഷ്യർക്ക് കഴിയുന്നില്ല 🙃
അതെങ്ങനെ കാണിക്കും അന്യ രാജ്യ കമ്പനികൾ പുതിയ ഫാക്ടറി തുടങ്ങാനാണ് അവിടെയുള്ള ജനങ്ങളെ ഇതിനു 6വർഷം മുൻപ് ഒഴിപ്പിക്കാൻ പദ്ധതി ഇട്ടത് അത് നടക്കില്ല എന്നറിഞ്ഞപ്പോൾ മനപൂർവ്വം ദുരന്തം വരുത്തി വെച്ചു.
ഇല്ലങ്കിലും ഇന്നത്തെ കാലം നല്ലത് പറഞ്ഞാൽ അനുസരിക്കാൻ എല്ലാവർക്കും ഒരു പുച്ഛമാണ് നായകളുടെ പെരുമാറ്റം വല്ലാതെ ചിന്തിപ്പിക്കുന്നഒന്നാണ് ഒരു സൃഷ്ടിയെയും സൃഷ്ടാവ് വെറുതെ പടച്ചിട്ടില്ല മനുഷ്യാ എല്ലാം നിനക്ക് വേണ്ടിയാണ് പടച്ചത് എന്ന വചനം എത്ര ശെരിയാണ് നമ്മുടെ തിന്മകൾ കാരണം പടച്ചവൻ നമ്മെ പരീക്ഷിക്കാതെ ഇരിക്കട്ടെ asthahfirllhaahal aleem
എന്റെ നാടായ കണ്ണൂരിൽ പണ്ട് എവിടെയെങ്കിലും പോകണമെങ്കിൽ ഒരിക്കൽ വഴി പറഞ്ഞുതന്നാൽ കറക്ട്ടായി അവിടേക്ക് എത്തും ഇപ്പോൾ ടെക്നോളജി വികസിച്ചു ബുദ്ധി അസ്തമിച്ചു എന്നുവേണം പറയാൻ കാരണം അന്നുപോയ അതെ സ്ഥലമൊക്കെ അറിയണമെങ്കിൽ ഇന്നുള്ളവർക്ക് ഗൂഗിൾ മാപ്പിൽ അഭയം തേടണം എന്നാലോ കറക്ട് എത്തുമോ ഇല്ല ചിലപ്പോൾ ദിശമാറിപ്പോവും കാലം പോയപോക്ക് 🤔സത്യമാണ് പറഞ്ഞത് മൃഗങ്ങൾക്ക് മുൻകൂട്ടി ദുരന്തങ്ങൾ അറിയാൻ ഉള്ള കഴിവ് ഉണ്ട് പക്ഷികൾക്കും ഉണ്ട് അവ ഉച്ചത്തിൽ അലറി വിളിക്കുകയും പ്രത്യേകശബ്ദം ഉണ്ടാകുകയും ചെയ്യുന്നു എക്സാമ്പിൾ പൂച്ചയുടെ മുമ്പിൽ അപകടകാരിയായ പാമ്പ് പെട്ടാൽ തന്റെ യ്യജമാനനെ അങ്ങോട്ടേക്ക് അടുക്കാൻ സമ്മതിക്കില്ല എന്റെ സ്വന്തം അനുഭവം ഒരു പ്രത്യേക സൗണ്ട് ഉണ്ടാക്കി എന്നെ അങ്ങോട്ട് പോവുന്നത് വിലക്കി തടസ്സംനിന്നു ഞാൻ ആകാംഷയിൽ നോക്കുമ്പോൾ ആണ് ഒരു വലിയ ചേനതണ്ടൻ പാമ്പ് എഴഞ്ഞു കാട്ടിനുള്ളിലേക്ക് പോയത് കുറേ തിരഞ്ഞു കിട്ടിയില്ല ആ പാമ്പ് ആയതിനാൽ അതികം കളിക്കാൻ നിന്നില്ല കാരണം കടി എവിടുന്നാ വരുന്നത് എന്നറിയില്ല അതൊന്നുകിട്ടിയാൽ പിന്നെ കമന്റ് എഴുതാൻ ഞാൻ ഉണ്ടാകുമായിരുന്നില്ല 😊
എല്ലാം ദൈവ നിശ്ചയം,രക്ഷപ്പെട്ടവർ രക്ഷപ്പെട്ടതും മരിച്ചവർ മരിച്ചതും എല്ലാം എല്ലാം, മരിച്ചവർക്ക് നിത്യ ശാന്തി..... രക്ഷപ്പെട്ടവർക്ക് നല്ല ജീവിത സൗകര്യങ്ങൾ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കാം, അസ്വാഭാവികത കണ്ടാൽ തോന്നുന്നതാണ് എന്ന് വിചാരിക്കരുത് എന്ന് മനസ്സിലാകുന്നു
എന്ത് ദൈവ നിശ്ചയം!!!! കുറേ പിഞ്ചു കുഞ്ഞുങ്ങളെയും നല്ലവരായ മനുഷ്യരെയും മിണ്ടാപ്രാണികളെയും ഉറക്കത്തിൽ ചതച്ചരച്ച് കൊല്ലുന്നതാണ് ദൈവം നിശ്ചയം എങ്കിൽ അയാളെ പ്രതീക്ഷിച്ചിട്ട് കാര്യമില്ല
പ്രകൃതി ചില സൂചനകൾ തന്നാലും നമ്മൾ അത് അവഗണിക്കും.മൃഗങ്ങൾക്ക് മനസ്സിലാവും..ഐപോൾ നടക്കാനുള്ളത് നടന്നു😢മനുഷ്യന്മാർ കുറച്ച് കരുതലോടെ ജീവിക്കേണ്ട സമയം അതിക്രമിച്ചു..അശാസ്ത്രീയമായി പലതും ചെയ്തു കൂട്ടുമ്പോൾ പ്രകൃതി ക്ഷോഭിക്കും ഉറപ്പാണ്
ഞാൻ ഈ ദുരന്തം നടക്കുന്ന തലേന്ന് ഞാൻ അവിടെ ഉണ്ടായിരുന്നു ഒരു കുറച്ചു ഫ്രൻസിന്റ കൂടെ ചുരൽമല യിൽ ഒരു റിസോർട് ബുക്ക് ചെയ്തു അവിടേക്ക് പോയി ഞാൻ ശെനിയാഴ്ച ഒരു 2 മണിക്ക് ഞങ്ങൾ അവിടെ എത്തി ഞാൻ അവിടെ ഇറങ്ങിയ ഉടനെ വീട്ടിൽ നിന്നും ഒരു ഫോൺ വന്നു എന്റെ ഉപ്പയുടെ ഉമ്മ മരിച്ചു ഉടനെ തിരിച്ചു വരാൻ പറഞ്ഞു ഞാൻ ഉടനെ തിരിച്ചു പൊന്നു
വീട്ടിൽ dogs ഉണ്ടെങ്കിൽ ഇതുപോലത്തെ ദുരന്തം വരുണത്തിന് മുമ്പ് അവര്ക്ക് അറിയാൻ കഴിയും.. ഇതൊക്കെ പണ്ട് മുതലേ എല്ലാവർക്കും അറിയുന്ന കര്യങ്ങൾ തന്നെ ആണ്.but അത് വല്യ കാര്യമാക്കാതെ ഇരിക്കുന്നതാണ് നമുടെ കുഴപ്പം..🫤
ദൈവ ധുതൻമാർ പല രൂപത്തിൽ വരാം ആയുസ്സ് ബാക്കിയുള്ളവർ രക്ഷപ്പെടും അല്ലാത്തവർ പലകുറ്റങ്ങളും കണ്ടെത്തി അവിടെ നിൽക്കും അവരെ പറഞ്ഞിട്ട് കാര്യമില്ല സ്വന്തം വീട്ടിൽ നിന്ന് പെട്ടെന്ന് ഇറങ്ങാൻ മനസ്സ് അനുവതിക്കില്ല വിധിയെ തടുക്കാൻ ആർക്കും പറ്റില്ലല്ലോ മരണപെട്ടു പോയ കുടുബങ്ങളുടെ ബാക്കിയുള്ളവർക്ക് ക്ഷമയും ധൈര്യവും സമാധാനവും നൽകണേ നാഥാ ഞാൻ കോഴികോട്ടുകാരൻ
എല്ലാം സർക്കാരിനേയും സംവിധാനങ്ങളെയും പഴി ചാരരൂത്. അവരവരുടെ ജീവന് അവരവർകാണ് ഉത്തരവാദിത്വം. അപകട അവസ്ഥ അറിഞ്ഞിട്ടും മാറാൻ കൂട്ടാക്കാത്ത ഒരു പാട് പേരുണ്ട്. മാറിപ്പോയിരുന്നങ്കിൽ ഇന്ന് ജീവനോട കണ്ടേനെ
@@Hibaarshad-ur1ep പകൽ ഇങ്ങനെ ഒരു vvrm കിട്ടിയാൽ എല്ലാരും അലർട്ട് ആവില്ലേ on the spotil പിള്ളേരെ ഒക്കെ മാറ്റം, ഇപ്പോൾ തന്നെ നോക് 20,40 എത്രയോ പിള്ളേരെ കാണതയില്ലേ
കനത്ത മഴ പെയ്യുമ്പോൾ ആ കുടുംബത്തെ കൂട്ടികൊണ്ട് പോയത് കൊണ്ട് അവർ രക്ഷപെട്ടു എന്നാൽ സർക്കാർ ഇത് മുൻകൂട്ടി കാണാത്തത് കൊണ്ട് ഏല്ലാം പോയി ഒന്നിനും കൊള്ളില്ല ഈ സർക്കാർ സംവിധാനം
അവനവൻ്റെ രക്ഷ നോക്കേണ്ടത് അവനവൻ തന്നെയാ അതിന് സർക്കാറിനെ (ഇനി ഏത് സർക്കാറായാലും) കുറ്റം പറയുകയല്ല വേണ്ടത് . സ്വന്തം സുരക്ഷക്ക് വേണ്ടി അവിടെ നിന്ന് പോകാൻ ഇടമുള്ളവർക്ക് പോകുന്നതിന് സർക്കാർ സംവിധാനം വരുന്നവരെ കാത്ത് നിൽക്കേണ്ട ആവശ്യമുണ്ടോ? അല്ലെങ്കിൽ ഇത്തരം സന്ദർഭത്തിൽ സർക്കാർ തടഞ്ഞിട്ടുണ്ടോ ? എന്തിനും, ഏതിനും സർക്കാറിനെ കുറ്റം പറയുകയല്ല വേണ്ടത്. സന്ദർഭത്തിനനുസരിച്ച് സ്വയം ചിന്തിക്കുക അതിനനുസരിച്ച് പെരുമാറുക എല്ലാം സർക്കാർ ചെയ്ത് തരട്ടെ എന്ന് വിചാരിക്കരുത് . അങ്ങനെ ചിന്തിച്ചാൽ ഇങ്ങനെയായിരിക്കും ഫലം .
കനത്ത മഴ പെയ്തെന്ന് പറഞ്ഞ് നിന്റെ വീട്ടിൽ വന്ന് ഇറങ്ങി പോകാൻ സർക്കാർ പറഞ്ഞാൽ നീ ഉടനെ വളരെ അനുസരണയോട് ഇറങ്ങി പോകുമായിരിക്കും. ഡയലോഗ് അടിക്ക് ഒരു കുറവുമില്ല
മലവെള്ളത്തിൻ്റെ അപ്രതീക്ഷിതമായ കുത്തൊഴുക്ക് കണ്ടാൽ തന്നെ അപകടം ഉണ്ടെന്ന് തോന്നും. ഉരുൾ പൊട്ടലിൻ്റെ ഭയാനക അവസ്ഥ കണ്ടറിഞ്ഞവർ ആയ നാട്ടുകാർ, എന്നിട്ടും ഒന്നും പറ്റില്ല എന്ന പ്രതീക്ഷയിൽ നിന്ന് പോയി! അങ്ങനെ ഉള്ള സാഹചര്യത്തിൽ അധികാരികൾ, ഉദ്യോഗസ്ഥർ പറയുമ്പോൾ, എല്ലാവരും മാറേണ്ടി വരും! അവിടെ ആണ് സർക്കാരിൻ്റെ ഉത്തരവാദിത്വം! Prevention ആയിരുന്നു വേണ്ടത്. IMD RED alert തന്നില്ല എന്ന് പറയുന്നതിന് പകരം, Western Ghats ile അപകട സാധ്യത ഉള്ള സ്ഥലങ്ങളിൽ മഴക്കാലങ്ങളിൽ സർക്കാർ മുൻകൈ എടുത്ത് വേണ്ടുന്ന നടപടി സ്വീകരിക്കേണ്ടിയിരുന്നു. കേരളത്തിൽ ഉരുൾ പൊട്ടൽ ആദ്യം ആയ് ഉണ്ടാകുന്നത് അല്ലല്ലോ. Prevention team ഇല്ല!
@@AnilKumar-br9dtഅപ്പോൾ മുല്ലപെരിയാർ വിഷയത്തിലും എല്ലാരും (6 ജില്ലക്കാർ ) മാറി താമസിക്കണം എന്ന് പറയുന്നതാണോ യുക്തി? അതോ സർക്കാരുകൾ ഇടപെട്ട് അങ്ങനെ ഒരു ദുരന്തം തടയാനുള്ള കാര്യങ്ങൾ ചെയ്യുകയാണോ വേണ്ടത്...
പ്രാദേശിക ഭരണ വ്യവസ്ഥയുടെ തകർച്ചയാണ് നാം ഇവിടെ കാണുന്നത്, അവരെ നിയന്ത്രിക്കുന്ന മുകളിലുള്ളവരുടെ നിസംഗതയും കൂടിയാകുമ്പോൾ പുത്തുമലയും മുണ്ടക്കൈകളും ആവർത്തിക്കാൻ നാട്ടുകാർ ജാഗ്രത പാലിക്കുക, പ്രദേശിക തലത്തിൽ അറിവും വെളിപാടുമുള്ള ആളുകളെ കൂട്ടി മഴക്കാലമായാൽ കാര്യങ്ങൾ വിലയിരുത്തി സ്വയം രക്ഷപ്പെടാൻ ശ്രമിക്കുക
മറ്റ് പല വീഡിയോ യിൽ പറയുന്നുണ്ട് മാറി താമസിക്കാൻ വാർഡ് മെമ്പർ അടക്കം പറഞ്ഞിട്ടും അവർ തയ്യാറായില്ല എന്ന് നെജില പറയുന്ന പോലെ വെറുതെ പേടിപ്പിക്കല്ലേ എന്ന് പറഞ്ഞു കളിയാക്കുകയാണ് ചെയ്തതെന്ന് പിന്നെ ചെറിയ ഉരുൾ പൊട്ടലൊക്കെ അവിടത്തെ ജനങ്ങൾക്ക് സ്വഭാവികമായ കാര്യമാണ് അതൊക്കെ അതി ജീവിച്ചാണ് അവർ ജീവിച്ചുകൊണ്ടിരുന്നത് പക്ഷെ ഇത് അപ്രതീക്ഷിതമായി പോയി... Nature is uñpredictable
ഗവണ്മെന്റനെ എന്തിനു പറയണം.. ഇപ്പൊ viral ആവുന്ന അവിടത്തെ കുറിച്ച് ഉള്ള പഴയ വീഡിയോകളിൽ എല്ലാം പറയുന്നുണ്ട്.. അതൊരു ഉരുൾ പൊട്ടൽ പ്രദേശം ആണെന്നും.. മഴ ഇങ്ങനെ കനത്തൽ അവടെ ഉള്ളവർ പേടിയാണെന്നും... പലരും തലേ ദിവസം മഴ ശക്തമായതിനെ തുടർന്ന് ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നെന്നും ഒക്കെ 😢... മാറി പോകാൻ ഇടമില്ലാത്തവർ കാണും പക്ഷെ മാറി പോകാൻ പറ്റുന്ന ഒത്തിരി ആൾകാർ അവടെ ഉണ്ടാരുന്നു.. അവർക്ക് എങ്കിലും അറിഞ്ഞു മാറാം ആയിരുന്നു... അവനവൻ അവനവനേം കുടുംബത്തെ. കുറിച്ച് ഓർക്കണം ആയിരുന്നു.. Govenmentnu മരിച്ചാൽ എന്ത് ജീവിച്ചാൽ എന്ത്..??? പിന്നെ എല്ലാം വിധിയാണ് 🥺🥺🥺🥺
പ്രകൃതി തന്നെ എല്ലാ സൂചനകളും തന്നിട്ടും പോകാൻ ഇടമുണ്ടായിട്ടും പോകാതെ സ്വത്തും കെട്ടിപിടിച്ച് ഇരുന്നവർക്ക് ദുരന്തം സംഭവിച്ചതിൽ ഗവൺമെൻ്റിനെ കുറ്റം പറയുന്നതിൽ എന്ത് കാര്യം ? പോകാൻ ഇടമില്ലാത്തവരെ ഒന്നും പറയാൻ പറ്റില്ല .
പ്രകൃതിയും മനസ്സും ഇത്രയൊക്കെ മുന്നറിയിപ്പ് തന്നിട്ടും എന്തെ ആരും അവിടെ നിന്ന് മാറി പോയില്ല എന്നത് അത്ഭുതമായി തോന്നുന്നു തത്കാലം ഏതെങ്കിലും ഒരു ബന്ധു വീട് കാണുമല്ലോ എല്ലാർക്കും..... ദുരന്തം ഏറ്റു🥱വാങ്ങാൻ കാത്തു നിന്ന പോലെ 😔😔
വയനാട് നമുക്ക് ഒരു മുന്നറിയിപ്പാണ്. ലക്ഷങ്ങൾ മരിക്കാൻ മുല്ലപെരിയാർ ഒരുങ്ങി ഇരിക്കുകയാണ്. ഒരു നല്ല തീരുമാനം സുപ്രിം കോടതി യുടെ ഭാഗത്തു നിന്നും പ്രതീക്ഷിക്കുന്നു
സത്യത്തിൽ മിക്കവരുടെയും കുടുംബക്കാർ അവിടെത്തന്നെയായിരുന്നു, അത് കൊണ്ടാണ് ഒരു കുടുംബത്തിൽ പെട്ടവർ തന്നെ 40 ഉം 50 ഉം ആളുകൾ മരിക്കാൻ കാരണം, അവർ എങ്ങോട്ട് പോവാൻ, പഞ്ചായത്തിന്റെ കെടു കാര്യസ്ഥതയാണ്, ഇതിനൊക്കെ കാരണം, അവർക്കല്ലാതെ ഈ കാട്ടുമുക്കിൽ എന്താണ് നടക്കുന്നതെന്നു ആർക്കറിയാം. അപകടം മനസ്സിലാക്കി ഉയർന്ന സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിക്കാൻ ഒരു സംവിധാനവും ഇത്രയും കാലമായിട്ടും ഒരുക്കിയില്ല, പല കാര്യങ്ങളിലും നമ്മളിപ്പോഴും 1960 കളിലാണ്
സാക്ഷരതയിൽ മാത്രമേ നമ്മൾ മുൻപന്തിയിലുള്ളു ... ചിലവിഷയങ്ങളിൽ നമ്മൾ നിരക്ഷരാണ്... പണ്ടുമുതലേ പരിസ്ഥിതി സംരക്ഷകരെ ആനയ്ക്കും കടുവയ്ക്കും കുരങ്ങനും പക്ഷിക്കും പൂമ്പാറ്റിക്കും വേണ്ടി വാദിക്കുന്നവർ എന്നൊക്കെയുള്ള പരിഹാസങ്ങളാൽ.... 😑 എന്നാൽ ഈ കഴിഞ്ഞ പ്രകൃതി ദുരന്തത്തിൽ കാട്ടാന കൂട്ടങ്ങൾക്കോ??? മാൻ കൂട്ടങ്ങൾക്കോ??? കുരങ്ങ് കൂട്ടങ്ങൾക്കോ?? കാട്ടുപോത്തുകൾക്കോ പക്ഷികൾക്കോ പൂമ്പാറ്റകൾക്കോ അല്ല നാശങ്ങൾ അത്രയും...മണ്ണിൽ പുതഞ്ഞ കടുവയുടെയോ പുലിയുടെയോ കരടിയുടെയോ ചിത്രങ്ങളൊന്നും കണ്ടില്ലതാനും. പ്രകൃതിയെ *പേടിച്ച്* സംരക്ഷിക്കപ്പെടേണ്ടത് മറ്റു ജീവജാലകങ്ങളെക്കാൾ ആവശ്യം മനുഷ്യന്റേതാണ്....🙏🏻
അറിവുള്ള ഒരാൾ പറഞ്ഞു തരുന്ന നല്ല ഉപദേശത്തെ വിശ്വാസത്തിൽ എടുത്തില്ലെങ്കിലും ... അന്ധവിശ്വാസത്തെ പെട്ടെന്ന് സ്വീകരിക്കുകയും. അത് പ്രചരിപ്പിക്കുകയും ചെയ്യുന്നതിൽ മലയാളികൾ ഏറെയും മുമ്പന്തിയിൽ തന്നെയാണ്😢😢
നായ്ക്കളുടെ വിവരം പോലും ഇല്ലാത്ത മനുഷ്യർ...... ആ കുട്ടി മുന്നറിയിപ്പ് കൊടുത്തിട്ട് പോലും അതിനെ അവഗണിച്ച് പുഛിച്ച് തള്ളിയവർ...... അവസാനം മരണത്തിലേക്ക് ഒഴുകി നടന്നവർ...... പ്രണാമം.....
മുകളിൽ കോളനി താമസിച്ചവർ പറയുന്നുണ്ട് അവർക്കൊക്കെ മുന്നറിയിപ് കിട്ടി അവരൊക്കെ മാറിഎന്ന് താഴെ ഉള്ളവർ അങ്ങോട്ട് വെള്ളം വരില്ല എന്ന് കരുതിയതാണ് പ്രശ്നം 😔ആദ്യ പൊട്ടൽ കഴിഞ്ഞു ഇത്രയും ഗ്യാപ് പോലും പ്രകൃതി അവര്ക് നൽകിയിരുന്നു 😔😔😔 എന്ത് പറയാൻ 😔😔😔😔
ഭൂകമ്പവും ഉരുൾ പൊട്ടലും dam തകർച്ചയും ഒന്നും മുൻകൂട്ടി പറയാൻ പറ്റില്ല. സാധ്യത ഉള്ള ഇടങ്ങളിൽ നിന്നു സൂചനകൾ കിട്ടിയാൽ മാറുക എന്നത് മാത്രമേ ഒരു വഴി ഉള്ളു.. Ekm ഒക്കെ സാധാരണ റെഡ് അലെർട് പ്രെഖ്യാപിച്ചാൽ അന്ന് മഴയെ പെയ്‌യില്ല. ഇന്നു തുണി ഉണക്കാം എന്നാണ് പറയുക. അത് കൊണ്ട് അവരെ കുറ്റപെടുത്തിയിട്ടു കാര്യം ഇല്ല. ഇനി ശ്രദ്ധിക്കുക അതെ കഴിയു.. 😭😭😭
അതുശരി, 24 നും ഇത് അറിയായിരുന്നില്ലേ, ഇക്കാര്യം ഗവൺമെൻ്റിൻ്റെ ശ്രദ്ധയിൽ പെടുത്താവായിരുന്നില്ലേ... ജനങ്ങളെ അറിയിക്കാമായിരുന്നില്ലേ... ഈ ചെറിയ വ്ലോഗർ പറഞ്ഞാൽ ആരെങ്കിലും വീട് വിട്ട് ഓടുമോ? നായ്ക്കൾ കുരച്ചാൽ ആർക്കെന്തെങ്കിലും മനസ്സിലാകുമോ?
ഈ സർക്കാറിന് എന്താണ് ജോലി...ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് അവരെ ആ കസേരയിൽ ഇരുത്തിയിലികുകുന്നത് ഇതൊക്കെ അറിയാനുള്ള സംവിധാനങ്ങളെ മാസം ശമ്പളം കൊടുത്ത് തീറ്റി പോറ്റുന്നത് പിന്നെ എന്തിനാണ്.കേരള സർക്കാരിനാവശ്യം ദുരന്തങ്ങളാണ് അതിൽ നിന്നും എന്തെങ്കിലും മുതലെടുക്കാമോ എന്നാണ് അവർ ചിന്തിക്കുന്നത്
മൃഗങ്ങൾക്കു ഭൂമി കുലുക്കം ഉരുൾ പൊട്ടൽ ഇവയൊക്കെ മുൻ കൂട്ടി അറിയാനുള്ള ശേക്ഷി ഉണ്ട് അതാണ് അവർ സൂചന തന്നത് എന്നാലും വല്ലാത്ത തീരാവേദനയും ഷോക്ക് ആയി പോയി 🙏🙏😢😢😢
ദുരിതാശ്വാസ നിധിയിലേക്കായി മലിനമനസുകൾ നടത്തുന്ന വിദ്വേഷപ്രചാരണങ്ങളെ തള്ളിക്കളഞ്ഞ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായങ്ങൾ പ്രവഹിക്കുകയാണ്. ദുഷ്‌പ്രചരണത്തിന് ജനങ്ങൾ പുല്ലുവില നൽകുന്നില്ലെന്നതിന് തെളിവാണ് ഓരോദിവസവും സിഎംഡിആർഎഫ് അക്കൗണ്ടിലേക്ക് എത്തുന്ന ചെറുതും വലുതുമായ തുകകൾ.
ആണൊ, നല്ല മനസ്സോടെ ഈ പാവങ്ങൾക്കായി കൊടുക്കുന്ന തുക അത്രയും ഈ പാവങ്ങൾക്ക് തന്നെ കിട്ടിയൊ, എത്ര പേർക്ക് കിട്ടി , കിട്ടിയില്ല എന്നുള്ളത് കൂടി ഒരു മൂന്ന് കൊല്ലം കഴിഞ്ഞ് എല്ലാവരെയും ഒന്ന് അറിയിക്കണെ 😂😂
സർക്കാറിൻ്റെ ജീവനല്ലല്ലോ പോയത് നാട്ടുകാരുടെ തന്നെയല്ലേ പോയത് . എല്ലാവർക്കും എല്ലാം അറിയാമായിരുന്നെങ്കിൽ അവിടെ നിന്ന് മാറി താമസിക്കേണ്ടത് നാട്ടുകാരല്ലേ ? ആരെയെങ്കിലും സർക്കാർ തടഞ്ഞിരുന്നോ ? വെറുതെ എന്തെങ്കിലും പറയുകയല്ല വേണ്ടത് സന്ദർഭത്തിനനുസരിച്ച് ഉയർന്ന് പ്രവർത്തിക്കുക അത് ചെയ്യാതെ സർക്കാറുകളെ കുറ്റം പറയുകയല്ല വേണ്ടത്.
ഇത് ഒരു നാട്ടുകാരനും പറഞ്ഞിരുന്നു, ഏതോ ചാനൽ കാർ കുടയും ചൂടി ഉണ്ടായിരുന്നു അന്ന് പകൽ, അതു പോലെ പോലീസും വന്നിരുന്നു എന്നിട്ടും ആരും ഒന്നും പറഞ്ഞില്ല, അവർക്ക് ചെറിയൊരു മുന്നറിയിപ്പ് കൊടുത്തിരുന്നെങ്കിൽ 😭
നാട്ടുകാർക്ക്, internal teams and groups ഉണ്ടായിരുന്നു അറിയിപ്പുകൾ കിട്ടുന്നുണ്ടായിരുന്നു. പുറത്ത് നിന്ന് ആൾക്കാർ അറിഞ്ഞു വരുന്നു എങ്കിൽ, അവിടെ താമസിക്കുന്ന നാട്ടുകാർ അല്ലെ അതു ആദ്യം അറിയുന്നത്? ചെറിയ പൊട്ടൽ, വല്യ കുഴപ്പം ഇല്ല, ഒന്നും സംഭവിക്കില്ല എന്ന ഒരു ചിന്ത.- വളരെ മാനുഷികം; നമ്മൾ ഒക്കെ ചെയ്യുന്ന് കാര്യം ആണ്. 😢എന്നാൽ ചിലർ ഈ risk എടുക്കാൻ തയാർ ആയില്ല. അവർ മാറി. അവർ രക്ഷപെട്ടു.
ഗവണ്മെന്റനെ എന്തിനു പറയണം.. ഇപ്പൊ viral ആവുന്ന അവിടത്തെ കുറിച്ച് ഉള്ള പഴയ വീഡിയോകളിൽ എല്ലാം പറയുന്നുണ്ട്.. അതൊരു ഉരുൾ പൊട്ടൽ പ്രദേശം ആണെന്നും.. മഴ ഇങ്ങനെ കനത്തൽ അവടെ ഉള്ളവർ പേടിയാണെന്നും... പലരും തലേ ദിവസം മഴ ശക്തമായതിനെ തുടർന്ന് ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നെന്നും ഒക്കെ 😢... മാറി പോകാൻ ഇടമില്ലാത്തവർ കാണും പക്ഷെ മാറി പോകാൻ പറ്റുന്ന ഒത്തിരി ആൾകാർ അവടെ ഉണ്ടാരുന്നു.. അവർക്ക് എങ്കിലും അറിഞ്ഞു മാറാം ആയിരുന്നു... അവനവൻ അവനവനേം കുടുംബത്തെ. കുറിച്ച് ഓർക്കണം ആയിരുന്നു.. Govenmentnu മരിച്ചാൽ എന്ത് ജീവിച്ചാൽ എന്ത്..??? പിന്നെ എല്ലാം വിധിയാണ് 🥺🥺🥺🥺
ഈ പെൺകുട്ടി കാണിച്ച ജാഗ്രത പോലും ഇവിടത്തെ ഭരണകൂടം കാണിച്ചില്ല എന്നതാണ് സത്യം . എന്തിനു ഇവർക്കൊക്കെ വോട്ട് കൊടുക്കുന്നു . നഷ്ടം എന്നും സാദാരണ ജനങ്ങൾക് മാത്രം
Ward had given them warning and asked them to move. People didn’t listen. I am not saying it blindly. Just go through the videos of those who escaped. They all say they were asked to go yet they didn’t. And when majority didn’t go, even the ones that felt scared stayed. They were however awake when it happened because they were scared. And so they escaped. Govt cannot force evacuation. Also central govt had not given red alert to force evacuation. Chumma kana kuna paranjittu karyam onnum illa.
എല്ലാവരും പെട്ടെന്ന് അവിടെ നിന്ന് മാറിയാൽ മതി എന്ന് കമന്റ് ചെയ്യുന്നവരോട്. നിങ്ങൾ താമസിക്കുന്ന പ്രദേശത്തുള്ളവർക്കെ ല്ലാം ഒരു ദിവസം കൊണ്ട് മറ്റൊരു പ്രദേശത്തേക്ക് മാറാൻ കഴിയുമോ! കഴിയില്ല. പോട്ടെ. ഒരു വീട്ടുകാർക്ക് പെട്ടെന്ന് മറ്റൊരു സ്ഥലത്തേക്ക് മാറാൻ കഴിയുമോ. ഇല്ല. അതിന്റേതായ സാവകാശം വേണം. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്
പഠനങ്ങൾ പ്രകാരം പക്ഷി മൃഗാതികൾക്ക് പ്രകൃതിദുരന്തങ്ങൾ നേരത്തെ തിരിച്ചറിയാൻ കഴിവില്ല , എന്നാൽ കൊടുങ്കാറ്റ് ഭൂമി കുലുക്കം പോലുള്ള വായുവിലെ മർദ്ദ വ്യത്യാസപ്രകാരവും ഭൂമിയിലെ വൈബ്രേഷൻ മാറ്റ പ്രകാരവും വളരെ കുറച്ചു പക്ഷികളും മൃഗങ്ങൾക്കുമാണ് ചില സെക്കൻഡുകൾ മുന്നേ തിരിച്ചറിയാൻ കഴിയുന്നത്. അല്ലാതെ പക്ഷികളും മൃഗങ്ങളും ഇവയെല്ലാം തിരിച്ചറിഞ്ഞ് കാലേകൂട്ടി സ്ഥലം വിടുന്നില്ല എന്ന് സാരം. അപ്പോൾ ചോദിക്കുന്ന പ്രധാന ചോദ്യം ഇവയൊക്കെ കൂട്ടത്തോടെ പറന്നു പോകുന്നതും ഓടിപ്പോകുന്നതും കാണുന്നല്ലോ എന്നതാണ്, ഈ പറയുന്നവയിൽ ചിലതിനുണ്ടാവന്ന സെൻസേഷൻ മൂലം ഭയപ്പാടോടെ ഓടുമ്പോൾ മറ്റുള്ളവരും പരിഭ്രാന്തി ആയി ഓടുന്നതാണ് അല്ലെങ്കിൽ പറക്കുന്നതാണ് അല്ലാതെ മറ്റൊന്നുമല്ല.
മുല്ലപ്പെരിയാറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ബ്രോ... നിങ്ങളെ പോലുള്ളവർ ഇതിനെ പറ്റി സംസാരിക്കുമ്പോൾ കുറേ ജനങ്ങളുടെ ജീവൻ ഇതിലൂടെ രക്ഷിക്കാൻ കഴിഞ്ഞേക്കാം..plss 😢
പ്രകൃതിയുടെ മാറ്റം പക്ഷിമൃഗാദികൾ പോലും മനസിലാക്കുന്നു, വിശേഷ ബുദ്ധിയുള്ള മനുഷ്യർ ഒന്നും മനസിലാക്കുന്നില്ല, എല്ലാം തികഞ്ഞവനെന്ന് മനുഷ്യൻ അഹങ്കരിക്കുമ്പോൾ പ്രപഞ്ചരഹസ്യം ശാസ്ത്രത്തിനുമപ്പുറമാണെന്ന് തെളിയിക്കുന്ന സംഭവവികാസങ്ങൾ😮
Thavakkalthu Alallah. എല്ലാം അല്ലാഹുവിന്റെ തീരുമാനം അനുസരിച്ചേ ഈ പ്രപഞ്ചത്തിൽ നടക്കൂ. പക്ഷേ, ഒന്നുണ്ട് ബുദ്ധിയുള്ള മനുഷ്യന് ഒരു ദുരന്തത്തിന് മുൻപ് പല സൂചനകളും (അലാമത്തുകളും )മനുഷ്യന് ജീവികൾ വഴി കാണിച്ച് കൊടുക്കും. നമ്മൾ അത് അനുസരിക്കുകമാത്രംമതി രക്ഷപ്പെടാൻ.
രണ്ട് ദിവസം മുമ്പ് വേറെ ഒരാളുടെ ഓരു വീഡിയോ യില് കണ്ടിരുന്നു ..അഹങ്കാരി യായ ഇവൾ എന്നൊക്കെ പറഞ്ഞ്...എന്നോ ഉള്ള വീഡിയോ ആണ് എന്നൊക്കെ പറഞ്ഞു.. ന് ങ്ങളരേലും കണ്ടിരുന്നോ അത്..അവര് മീഡിയ ക്കാരെയും ഒക്കെ അതിൽ കാണിക്കുന്നുണ്ട് ..
ഇതാണ് കേന്ദ്രം പറഞ്ഞത് വരുത്തി വച്ച ദുരന്തം എന്ന് 🤔പിന്നെ ഒരു കാര്യം കൂടി ഓർമ്മിപ്പിക്കുന്നു. കാട്ടിലെ മൃഗങ്ങൾ നാട്ടിൽ ഇറങ്ങുന്നത് വരാൻ ഇരിക്കുന്ന ദുരന്തം മുൻകൂട്ടി അറിഞ്ഞു കൊണ്ടായിരിക്കും. കാടിന്റെ മക്കൾ 👍🏻
മനുഷ്യർ ഇനി മൃഗങ്ങളെ മനസ്സിലാക്കേണ്ടി വരും. തമാശക്ക് പറഞ്ഞതല്ല ഇതിലൊക്കെ കാര്യമുണ്ട്. എല്ലാം കയ്യടക്കി ജീവിക്കുന്ന നമുക്ക് പോലും പ്രകൃതിയെ പൂർണമായും അറിയില്ല. പക്ഷെ മൃഗങ്ങൾക്ക് പ്രകൃതി തന്നെ എല്ലാം മുൻകൂട്ടി അറിയിച്ചു കൊടുക്കുന്നു. അതുകൊണ്ട് ഒരു കാര്യം മനസിലാക്കാം അവറ്റകളെക്കാൾ മുകളിൽ അല്ല നമ്മൾ ആരും ❤️
Ethrayo kalangalayi anubhavamulla karyamalle...,urumbukal vare sense-nte kaaryathil manushyanekkal ethrayo mukalilaanu🐘🦁🐦
Ofcourse 💯
Veliya durantham varaanundel pakshikalum mrugangalum avdnn koottamaay maarippokum
Athinte iru example aayirunnu Tsunami
നമ്മുക്കും അറിയാമായിരുന്നു. Technology കൂടി കൂടി മനുഷ്യൻ പ്രകൃതിയിൽ നിന്ന് അകന്നുപോയി. ഇപ്പൊ ഫോൺ ഇല്ലെങ്കിൽ ദിക്കും വഴിയും പോലും അറിയാത്ത അവസ്ഥയായി
Lp സ്കൂളിൽ പഠിച്ചിട്ടുള്ളതാ ഇതൊക്കെ.. ഇങ്ങനെ പ്രകൃതിയിൽ ആസ്വഭാവികത ഉണ്ടാകുമ്പോ അത് ആദ്യം തിരിച്ചറിയുന്നത് മൃഗങ്ങൾ ആണെന്ന്.. അവര് പതിവിലും വിപരീതമായി പെരുമാറും എന്നും..🙂🙂
ശരിയാണ്
ഇത് കഴിഞ്ഞ ശേഷം നല്ല മുന്നറിയിപ്പുകൾ വരുന്നുണ്ട് പലതും വെറുതെ പറയുകയാണ് , അതു എപ്പോഴും അങ്ങിനെയാണ് ദുരന്തം നടന്ന ശേഷം നല്ല മുന്നറിയിപ്പ്. ഓരോ നാട്ടിലെ അവസ്ഥ മനസ്സിലാക്കി ആ നാട്ടിലെ ജനങ്ങൾ തന്നെ മുൻ കൈ എടുത്തു വല്ല സജ്ജീകരണങ്ങളും ഒരുക്കലാണ് ഏറ്റവും നല്ലത്. ഗവണ്മെൻ്റും, അതിലുള്ള ആളുകളും അവരുടെ നേട്ടങ്ങൾക്ക് വേണ്ടിയുള്ള തിരക്കിലാണ്.
മൂന്ന് നാല് ദിവസമായി രക്ഷപ്പെട്ടവർ അവരുടെ അനുഭവങ്ങൾ ഒരു പാട് ന്യൂസ്‌കലിലൂടെ പങ്കുവെക്കുന്നത് കേൾക്കുമ്പോൾ എനിക്ക് മനസ്സിലാകുന്ന ഒരു കര്യം..
അവിടെ ഉള്ള എല്ലാ വർക്കും അറിയാം aa പ്രദേശത്തെ റിസ്കിനെ കുറിച്ച്.
മയ തുടങ്ങിയ ദിവസം തന്നെ മാറി തമസിച്ചവർ.
ഉരുൾ പൊട്ടുന്നത്തിന് മണിക്കൂറുകൾക്ക് മുമ്പ് ഓയിഞ്ഞ് പോയവർ,പോകാൻ എല്ലാം റെഡി ആക് വെച്ചവർ,വല്ലതും സംഭവിച്ചാൽ അവിടെ നിന്ന് മറാം എന്ന് കരുത്തിയവർ...ചുരുക്കി പറഞ്ഞാൽ രണ്ട് ദിവസം മുമ്പ് തന്നെ എല്ലാവർക്കും അറിയാം എന്തെങ്കിലും ഒക്കെ സംവവിക്കുമെന്നു..പക്ഷെ.. വിധി😢
@@My-frame മനുഷ്യർ പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നില്ല മറ്റുള്ള എല്ലാ ജീവജാലങ്ങളും പ്രകൃതിയോടി ഇണങ്ങി ജീവിക്കുന്നു അതുകൊണ്ട് പ്രകൃതിയിൽ ഉണ്ടാവുന്ന മാറ്റങ്ങൾ അവയ്ക്ക് മനസിലാക്കാൻ പറ്റുന്നത്
But Pinarayi Government don't know what to do...
Yessss... Oralalenkilum karyam manasilakiyalloo... 🙏👂
അതെ
@@absmail007Modiji kke ariyalle😂😂
ഇവർ കാണിച്ച ജാഗ്രത പോലും ഭരണകൂടം കാണിച്ചില്ല.....
@@Dinu_KL14 മൃഗങ്ങൾക്ക് പ്രകൃതി സഹജമായ സ്നേഹം, വിവേകം, സ്ഥലകാല ബോധം എന്നിവ എല്ലായ്‌പോഴും ഉണ്ടായിരിക്കും. എന്നാൽ മനുഷ്യർ സ്വാർത്ഥതയോടെ മാത്രമേ ഏതു ചുറ്റുപാടിലും പെരുമാറൂ /നിസ്വാർത്ഥമായി സ്നേഹിക്കാൻ, പ്രകൃതിയെ സൂക്ഷിച്ചു പെരുമാറാൻ ഒന്നും അതുകൊണ്ടുതന്നെ മനുഷ്യർക്ക് കഴിയുന്നില്ല 🙃
Central government information thannilla
അതെങ്ങനെ കാണിക്കും അന്യ രാജ്യ കമ്പനികൾ പുതിയ ഫാക്ടറി തുടങ്ങാനാണ് അവിടെയുള്ള ജനങ്ങളെ ഇതിനു 6വർഷം മുൻപ് ഒഴിപ്പിക്കാൻ പദ്ധതി ഇട്ടത് അത് നടക്കില്ല എന്നറിഞ്ഞപ്പോൾ മനപൂർവ്വം ദുരന്തം വരുത്തി വെച്ചു.
ഇത് കൃതിമ ഒരുപൊട്ടാൽ തന്നെയാണ്
Kurach pere maatty thamasippichittundayrunnu... Asianet news ann report undayrunnu...
മുന്നറിയിപ്പ് ആര് തന്നാലും അത് അവഗണിക്കാതിരിക്കുക
എല്ലാ സംവിധാനവും ഉണ്ടായിട്ട് മൃകങ്ങൾക്ക് അറിയുന്നതു പോലും മനുഷ്യൻ മനസ്സിലാക്കാൻ പറ്റുന്നില്ല
CORRECT
ഇല്ലങ്കിലും ഇന്നത്തെ കാലം നല്ലത് പറഞ്ഞാൽ അനുസരിക്കാൻ എല്ലാവർക്കും ഒരു പുച്ഛമാണ് നായകളുടെ പെരുമാറ്റം വല്ലാതെ ചിന്തിപ്പിക്കുന്നഒന്നാണ് ഒരു സൃഷ്ടിയെയും സൃഷ്ടാവ് വെറുതെ പടച്ചിട്ടില്ല മനുഷ്യാ എല്ലാം നിനക്ക് വേണ്ടിയാണ് പടച്ചത് എന്ന വചനം എത്ര ശെരിയാണ് നമ്മുടെ തിന്മകൾ കാരണം പടച്ചവൻ നമ്മെ പരീക്ഷിക്കാതെ ഇരിക്കട്ടെ asthahfirllhaahal aleem
മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്കണം.
ഇവരൊന്നും ചെയ്യില്ല അതും രാഷ്ട്രീയക്കാർക്ക് ഷോ കാണിക്കാൻ ഉള്ള അവസരം ആക്കും
illa pottattey ennittey nammal teerumaanam edukkullu ayin teerumaanam edukkaaan aal undaavumo ennaanu
തീരുമാനം ആയിന്നാ കേട്ടത് 🙄
@@kidslover2780 Aano
മറ്റു സംസ്ഥാനങ്ങളിലുള്ളചാനലുകാർ വന്നു ന്യൂസിൽ അറിയിക്കുന്നതും ആയിരിക്കും
എന്റെ നാടായ കണ്ണൂരിൽ പണ്ട് എവിടെയെങ്കിലും പോകണമെങ്കിൽ ഒരിക്കൽ വഴി പറഞ്ഞുതന്നാൽ കറക്ട്ടായി അവിടേക്ക് എത്തും ഇപ്പോൾ ടെക്നോളജി വികസിച്ചു ബുദ്ധി അസ്തമിച്ചു എന്നുവേണം പറയാൻ കാരണം അന്നുപോയ അതെ സ്ഥലമൊക്കെ അറിയണമെങ്കിൽ ഇന്നുള്ളവർക്ക് ഗൂഗിൾ മാപ്പിൽ അഭയം തേടണം എന്നാലോ കറക്ട് എത്തുമോ ഇല്ല ചിലപ്പോൾ ദിശമാറിപ്പോവും കാലം പോയപോക്ക് 🤔സത്യമാണ് പറഞ്ഞത് മൃഗങ്ങൾക്ക് മുൻകൂട്ടി ദുരന്തങ്ങൾ അറിയാൻ ഉള്ള കഴിവ് ഉണ്ട് പക്ഷികൾക്കും ഉണ്ട് അവ ഉച്ചത്തിൽ അലറി വിളിക്കുകയും പ്രത്യേകശബ്ദം ഉണ്ടാകുകയും ചെയ്യുന്നു എക്സാമ്പിൾ പൂച്ചയുടെ മുമ്പിൽ അപകടകാരിയായ പാമ്പ് പെട്ടാൽ തന്റെ യ്യജമാനനെ അങ്ങോട്ടേക്ക് അടുക്കാൻ സമ്മതിക്കില്ല എന്റെ സ്വന്തം അനുഭവം ഒരു പ്രത്യേക സൗണ്ട് ഉണ്ടാക്കി എന്നെ അങ്ങോട്ട് പോവുന്നത് വിലക്കി തടസ്സംനിന്നു ഞാൻ ആകാംഷയിൽ നോക്കുമ്പോൾ ആണ് ഒരു വലിയ ചേനതണ്ടൻ പാമ്പ് എഴഞ്ഞു കാട്ടിനുള്ളിലേക്ക് പോയത് കുറേ തിരഞ്ഞു കിട്ടിയില്ല ആ പാമ്പ് ആയതിനാൽ അതികം കളിക്കാൻ നിന്നില്ല കാരണം കടി എവിടുന്നാ വരുന്നത് എന്നറിയില്ല അതൊന്നുകിട്ടിയാൽ പിന്നെ കമന്റ് എഴുതാൻ ഞാൻ ഉണ്ടാകുമായിരുന്നില്ല 😊
എല്ലാം ദൈവ നിശ്ചയം,രക്ഷപ്പെട്ടവർ രക്ഷപ്പെട്ടതും മരിച്ചവർ മരിച്ചതും എല്ലാം എല്ലാം, മരിച്ചവർക്ക് നിത്യ ശാന്തി.....
രക്ഷപ്പെട്ടവർക്ക് നല്ല ജീവിത സൗകര്യങ്ങൾ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കാം,
അസ്വാഭാവികത കണ്ടാൽ തോന്നുന്നതാണ് എന്ന് വിചാരിക്കരുത് എന്ന് മനസ്സിലാകുന്നു
എന്ത് ദൈവ നിശ്ചയം!!!! കുറേ പിഞ്ചു കുഞ്ഞുങ്ങളെയും നല്ലവരായ മനുഷ്യരെയും മിണ്ടാപ്രാണികളെയും ഉറക്കത്തിൽ ചതച്ചരച്ച് കൊല്ലുന്നതാണ് ദൈവം നിശ്ചയം എങ്കിൽ അയാളെ പ്രതീക്ഷിച്ചിട്ട് കാര്യമില്ല
Pootile dhaivam
പ്രകൃതി ചില സൂചനകൾ തന്നാലും നമ്മൾ അത് അവഗണിക്കും.മൃഗങ്ങൾക്ക് മനസ്സിലാവും..ഐപോൾ നടക്കാനുള്ളത് നടന്നു😢മനുഷ്യന്മാർ കുറച്ച് കരുതലോടെ ജീവിക്കേണ്ട സമയം അതിക്രമിച്ചു..അശാസ്ത്രീയമായി പലതും ചെയ്തു കൂട്ടുമ്പോൾ പ്രകൃതി ക്ഷോഭിക്കും ഉറപ്പാണ്
ഞാൻ ഈ ദുരന്തം നടക്കുന്ന തലേന്ന് ഞാൻ അവിടെ ഉണ്ടായിരുന്നു ഒരു കുറച്ചു ഫ്രൻസിന്റ കൂടെ ചുരൽമല യിൽ ഒരു റിസോർട് ബുക്ക് ചെയ്തു അവിടേക്ക് പോയി ഞാൻ ശെനിയാഴ്ച ഒരു 2 മണിക്ക് ഞങ്ങൾ അവിടെ എത്തി ഞാൻ അവിടെ ഇറങ്ങിയ ഉടനെ വീട്ടിൽ നിന്നും ഒരു ഫോൺ വന്നു എന്റെ ഉപ്പയുടെ ഉമ്മ മരിച്ചു ഉടനെ തിരിച്ചു വരാൻ പറഞ്ഞു ഞാൻ ഉടനെ തിരിച്ചു പൊന്നു
പടച്ചോൻ കാത്തു
@@abidmalu7986 എന്നിട്ട് പടച്ചോൻ ബാക്കിയുള്ളവരെ കൊന്നു
Mattullavare enth kondu kaathilla? @@abidmalu7986
ആയുസ്സിന്റെ ബലം ❤ദൈവം കാത്തു 🙏
Alloh...
മനുഷ്യർ ഇനി മൃഗങ്ങളെ മനസ്സിലാക്കേണ്ടി വരും.
വീട്ടിൽ dogs ഉണ്ടെങ്കിൽ ഇതുപോലത്തെ ദുരന്തം വരുണത്തിന് മുമ്പ് അവര്ക്ക് അറിയാൻ കഴിയും.. ഇതൊക്കെ പണ്ട് മുതലേ എല്ലാവർക്കും അറിയുന്ന കര്യങ്ങൾ തന്നെ ആണ്.but അത് വല്യ കാര്യമാക്കാതെ ഇരിക്കുന്നതാണ് നമുടെ കുഴപ്പം..🫤
ദൈവ ധുതൻമാർ പല രൂപത്തിൽ വരാം ആയുസ്സ് ബാക്കിയുള്ളവർ രക്ഷപ്പെടും അല്ലാത്തവർ പലകുറ്റങ്ങളും കണ്ടെത്തി അവിടെ നിൽക്കും അവരെ പറഞ്ഞിട്ട് കാര്യമില്ല സ്വന്തം വീട്ടിൽ നിന്ന് പെട്ടെന്ന് ഇറങ്ങാൻ മനസ്സ് അനുവതിക്കില്ല വിധിയെ തടുക്കാൻ ആർക്കും പറ്റില്ലല്ലോ മരണപെട്ടു പോയ കുടുബങ്ങളുടെ ബാക്കിയുള്ളവർക്ക് ക്ഷമയും ധൈര്യവും സമാധാനവും നൽകണേ നാഥാ
ഞാൻ കോഴികോട്ടുകാരൻ
വിനശകാലെ വിപരീത ബുദ്ധി മകളേ ❤,
അപ്പോഴേ തന്നെ അവിടെ നിന്ന് എല്ലാവരും മാറിയിരുന്നെങ്കിൽ ഇത്രയും മരണം സംഭവിക്കില്ലായിരുന്നു 😭🙏🏻
അതെ, പിന്നെ രാത്രി കൂടി ആയത് കൊണ്ടാണ് ഇത്രയും ആളുകൾ അപകടത്തിൽപെട്ടത്
Aarum thaze chorilmalavare ethula karudi. Avideke idvare vannitilla ade kondaum
എല്ലാം സർക്കാരിനേയും സംവിധാനങ്ങളെയും പഴി ചാരരൂത്. അവരവരുടെ ജീവന് അവരവർകാണ് ഉത്തരവാദിത്വം. അപകട അവസ്ഥ അറിഞ്ഞിട്ടും മാറാൻ കൂട്ടാക്കാത്ത ഒരു പാട് പേരുണ്ട്. മാറിപ്പോയിരുന്നങ്കിൽ ഇന്ന് ജീവനോട കണ്ടേനെ
@@athiravinu499 Pakal ayirnnu undayadhakil aa schoolile Ella kuttykalum povumayirnnu...
@@Hibaarshad-ur1ep പകൽ ഇങ്ങനെ ഒരു vvrm കിട്ടിയാൽ എല്ലാരും അലർട്ട് ആവില്ലേ on the spotil പിള്ളേരെ ഒക്കെ മാറ്റം, ഇപ്പോൾ തന്നെ നോക് 20,40 എത്രയോ പിള്ളേരെ കാണതയില്ലേ
കനത്ത മഴ പെയ്യുമ്പോൾ ആ കുടുംബത്തെ കൂട്ടികൊണ്ട് പോയത് കൊണ്ട് അവർ രക്ഷപെട്ടു എന്നാൽ സർക്കാർ ഇത് മുൻകൂട്ടി കാണാത്തത് കൊണ്ട് ഏല്ലാം പോയി ഒന്നിനും കൊള്ളില്ല ഈ സർക്കാർ സംവിധാനം
അവനവൻ്റെ രക്ഷ നോക്കേണ്ടത് അവനവൻ തന്നെയാ അതിന് സർക്കാറിനെ (ഇനി ഏത് സർക്കാറായാലും) കുറ്റം പറയുകയല്ല വേണ്ടത് . സ്വന്തം സുരക്ഷക്ക് വേണ്ടി അവിടെ നിന്ന് പോകാൻ ഇടമുള്ളവർക്ക് പോകുന്നതിന് സർക്കാർ സംവിധാനം വരുന്നവരെ കാത്ത് നിൽക്കേണ്ട ആവശ്യമുണ്ടോ? അല്ലെങ്കിൽ ഇത്തരം സന്ദർഭത്തിൽ സർക്കാർ തടഞ്ഞിട്ടുണ്ടോ ? എന്തിനും, ഏതിനും സർക്കാറിനെ കുറ്റം പറയുകയല്ല വേണ്ടത്. സന്ദർഭത്തിനനുസരിച്ച് സ്വയം ചിന്തിക്കുക അതിനനുസരിച്ച് പെരുമാറുക എല്ലാം സർക്കാർ ചെയ്ത് തരട്ടെ എന്ന് വിചാരിക്കരുത് . അങ്ങനെ ചിന്തിച്ചാൽ ഇങ്ങനെയായിരിക്കും ഫലം .
കനത്ത മഴ പെയ്തെന്ന് പറഞ്ഞ് നിന്റെ വീട്ടിൽ വന്ന് ഇറങ്ങി പോകാൻ സർക്കാർ പറഞ്ഞാൽ നീ ഉടനെ വളരെ അനുസരണയോട് ഇറങ്ങി പോകുമായിരിക്കും. ഡയലോഗ് അടിക്ക് ഒരു കുറവുമില്ല
മലവെള്ളത്തിൻ്റെ അപ്രതീക്ഷിതമായ കുത്തൊഴുക്ക് കണ്ടാൽ തന്നെ അപകടം ഉണ്ടെന്ന് തോന്നും. ഉരുൾ പൊട്ടലിൻ്റെ ഭയാനക അവസ്ഥ കണ്ടറിഞ്ഞവർ ആയ നാട്ടുകാർ, എന്നിട്ടും ഒന്നും പറ്റില്ല എന്ന പ്രതീക്ഷയിൽ നിന്ന് പോയി! അങ്ങനെ ഉള്ള സാഹചര്യത്തിൽ അധികാരികൾ, ഉദ്യോഗസ്ഥർ പറയുമ്പോൾ, എല്ലാവരും മാറേണ്ടി വരും! അവിടെ ആണ് സർക്കാരിൻ്റെ ഉത്തരവാദിത്വം! Prevention ആയിരുന്നു വേണ്ടത്. IMD RED alert തന്നില്ല എന്ന് പറയുന്നതിന് പകരം,
Western Ghats ile അപകട സാധ്യത ഉള്ള സ്ഥലങ്ങളിൽ മഴക്കാലങ്ങളിൽ സർക്കാർ മുൻകൈ എടുത്ത് വേണ്ടുന്ന നടപടി സ്വീകരിക്കേണ്ടിയിരുന്നു.
കേരളത്തിൽ ഉരുൾ പൊട്ടൽ ആദ്യം ആയ് ഉണ്ടാകുന്നത് അല്ലല്ലോ. Prevention team ഇല്ല!
@@AnilKumar-br9dtCorrect.
അവരവരുടെ ഉത്തരവാദിത്വം ആദ്യം.
സർക്കാരിനും അവരുടെ responsibility ഉണ്ട് - pro active ആയി ചെയ്യേണ്ടിയിരുന്നൂ
@@AnilKumar-br9dtഅപ്പോൾ മുല്ലപെരിയാർ വിഷയത്തിലും എല്ലാരും (6 ജില്ലക്കാർ ) മാറി താമസിക്കണം എന്ന് പറയുന്നതാണോ യുക്തി? അതോ സർക്കാരുകൾ ഇടപെട്ട് അങ്ങനെ ഒരു ദുരന്തം തടയാനുള്ള കാര്യങ്ങൾ ചെയ്യുകയാണോ വേണ്ടത്...
'Alex Ram Mohammed ' അങ്ങനെ ഒരു പേര് ശരിക്കും ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം ❤😊
3 😁 religion
Singh koodi cherthirunale....polichene
Nice name
India elle pidich nikanemenkil ingathe peroke venam
Aarde name🙄
പ്രാദേശിക ഭരണ വ്യവസ്ഥയുടെ തകർച്ചയാണ് നാം ഇവിടെ കാണുന്നത്, അവരെ നിയന്ത്രിക്കുന്ന മുകളിലുള്ളവരുടെ നിസംഗതയും കൂടിയാകുമ്പോൾ പുത്തുമലയും മുണ്ടക്കൈകളും ആവർത്തിക്കാൻ നാട്ടുകാർ ജാഗ്രത പാലിക്കുക, പ്രദേശിക തലത്തിൽ അറിവും വെളിപാടുമുള്ള ആളുകളെ കൂട്ടി മഴക്കാലമായാൽ കാര്യങ്ങൾ വിലയിരുത്തി സ്വയം രക്ഷപ്പെടാൻ ശ്രമിക്കുക
ചെറിയ മക്കൾക്ക് വരെ കാര്യം മനസിലായി ഗവൺമെൻ്റിന് മനസ്സിലായില്ല .
മറ്റ് പല വീഡിയോ യിൽ പറയുന്നുണ്ട് മാറി താമസിക്കാൻ വാർഡ് മെമ്പർ അടക്കം പറഞ്ഞിട്ടും അവർ തയ്യാറായില്ല എന്ന് നെജില പറയുന്ന പോലെ വെറുതെ പേടിപ്പിക്കല്ലേ എന്ന് പറഞ്ഞു കളിയാക്കുകയാണ് ചെയ്തതെന്ന്
പിന്നെ ചെറിയ ഉരുൾ പൊട്ടലൊക്കെ അവിടത്തെ ജനങ്ങൾക്ക് സ്വഭാവികമായ കാര്യമാണ് അതൊക്കെ അതി ജീവിച്ചാണ് അവർ ജീവിച്ചുകൊണ്ടിരുന്നത് പക്ഷെ ഇത് അപ്രതീക്ഷിതമായി പോയി... Nature is uñpredictable
ഗവണ്മെന്റനെ എന്തിനു പറയണം.. ഇപ്പൊ viral ആവുന്ന അവിടത്തെ കുറിച്ച് ഉള്ള പഴയ വീഡിയോകളിൽ എല്ലാം പറയുന്നുണ്ട്.. അതൊരു ഉരുൾ പൊട്ടൽ പ്രദേശം ആണെന്നും.. മഴ ഇങ്ങനെ കനത്തൽ അവടെ ഉള്ളവർ പേടിയാണെന്നും... പലരും തലേ ദിവസം മഴ ശക്തമായതിനെ തുടർന്ന് ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നെന്നും ഒക്കെ 😢... മാറി പോകാൻ ഇടമില്ലാത്തവർ കാണും പക്ഷെ മാറി പോകാൻ പറ്റുന്ന ഒത്തിരി ആൾകാർ അവടെ ഉണ്ടാരുന്നു.. അവർക്ക് എങ്കിലും അറിഞ്ഞു മാറാം ആയിരുന്നു... അവനവൻ അവനവനേം കുടുംബത്തെ. കുറിച്ച് ഓർക്കണം ആയിരുന്നു.. Govenmentnu മരിച്ചാൽ എന്ത് ജീവിച്ചാൽ എന്ത്..??? പിന്നെ എല്ലാം വിധിയാണ് 🥺🥺🥺🥺
Avdnn maaripoyavar und bro..pettn undaya mazha alle? Ithoke namml thanne arinj cheyanm..ellathnm govt varnem wait cheyth irna seriyavuo..
പ്രകൃതി തന്നെ എല്ലാ സൂചനകളും തന്നിട്ടും പോകാൻ ഇടമുണ്ടായിട്ടും പോകാതെ സ്വത്തും കെട്ടിപിടിച്ച് ഇരുന്നവർക്ക് ദുരന്തം സംഭവിച്ചതിൽ ഗവൺമെൻ്റിനെ കുറ്റം പറയുന്നതിൽ എന്ത് കാര്യം ? പോകാൻ ഇടമില്ലാത്തവരെ ഒന്നും പറയാൻ പറ്റില്ല .
Govt ne mathram kuttam parayan pattilla.nammalum utharavadhikal anu.govt.permission koduthillenkil kodi pidichu samarm cheyyum.pinne 4 per ulla family anengilum kadam vangi banglavu vekanam.choichal parayum swapnam anu.jeevitham onneyullu ennoke.endu parayana nammalonnum ethra kandalum padikoola.nammalku vannale padikku ee njan adakam
Good hearted girl.
How caring towards sister in law
ഭൂപ്രകൃതി മനുഷ്യൻ ഒഴുകിയുള്ള എല്ലാ ജീവജാലങ്ങളെയും സംരക്ഷിക്കും..... 🫠
Good family
പ്രകൃതിയും മനസ്സും ഇത്രയൊക്കെ മുന്നറിയിപ്പ് തന്നിട്ടും എന്തെ ആരും അവിടെ നിന്ന് മാറി പോയില്ല എന്നത് അത്ഭുതമായി തോന്നുന്നു തത്കാലം ഏതെങ്കിലും ഒരു ബന്ധു വീട് കാണുമല്ലോ എല്ലാർക്കും..... ദുരന്തം ഏറ്റു🥱വാങ്ങാൻ കാത്തു നിന്ന പോലെ 😔😔
വയനാട് നമുക്ക് ഒരു മുന്നറിയിപ്പാണ്. ലക്ഷങ്ങൾ മരിക്കാൻ മുല്ലപെരിയാർ ഒരുങ്ങി ഇരിക്കുകയാണ്. ഒരു നല്ല തീരുമാനം സുപ്രിം കോടതി യുടെ ഭാഗത്തു നിന്നും പ്രതീക്ഷിക്കുന്നു
ഇത്പോലെ ഒരു മുന്നറിയിപ്പാണ് മുല്ലപ്പെരിയാർ ഇപ്പോൾ നമുക്ക് തന്നുകൊണ്ടിരിക്കുന്നത്...
ഒരിക്കലും അവഗണിക്കാൻ പാടില്ലാത്ത മുന്നറിയിപ്പ്.. 😐
ഇതാണ് സത്യം മാറീതാമസിക്കണം. എന്നു പറഞ്ഞവരെ. നിസാരമായി കണ്ടു.
വരാനുള്ളത് വഴിയിൽ തങ്ങില്ല മരണപെട്ടവരുടെ കുടുംബങ്ങളിൽ എല്ലാവർക്കും ആശ്വാസവും ക്ഷമയും അല്ലാഹ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
മൃഗങ്ങൾക്ക് മിണ്ടാൻ കഴിയില്ല പക്ഷെ അവർക്ക് എല്ലാം മനസിലാകും
വീട് ഇനിയും ഉണ്ടാക്കാം ജീവൻ കിട്ടിയല്ലോ അൽ ഹംദുലില്ലാഹ്
Sis...Hus... 👍🙏...Sis...Paranja
thupole...Mullaperiyarine... Patti...Paranjal..Nammude...Tamilnatile...Swartha...Nethakkal
Parayum...Janangale...Bheedipeduthunnu...ennu...Casum
Chilappol...eduthekkam...Malayalikale...Lakshakanakinu...Nammude...Sahodari...Sahodarangal...Marikunnathuvare...Kathirikkano...Malayali...Trajeady...of
India...🙏
സത്യത്തിൽ മിക്കവരുടെയും കുടുംബക്കാർ അവിടെത്തന്നെയായിരുന്നു, അത് കൊണ്ടാണ് ഒരു കുടുംബത്തിൽ പെട്ടവർ തന്നെ 40 ഉം 50 ഉം ആളുകൾ മരിക്കാൻ കാരണം, അവർ എങ്ങോട്ട് പോവാൻ, പഞ്ചായത്തിന്റെ കെടു കാര്യസ്ഥതയാണ്, ഇതിനൊക്കെ കാരണം, അവർക്കല്ലാതെ ഈ കാട്ടുമുക്കിൽ എന്താണ് നടക്കുന്നതെന്നു ആർക്കറിയാം. അപകടം മനസ്സിലാക്കി ഉയർന്ന സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിക്കാൻ ഒരു സംവിധാനവും ഇത്രയും കാലമായിട്ടും ഒരുക്കിയില്ല, പല കാര്യങ്ങളിലും നമ്മളിപ്പോഴും 1960 കളിലാണ്
ഒരു സൂചന നൽകി കൂടെയ്നോ
ആർക്കെങ്കിലും,, ഇത്രയും ആളുകളെ നഷ്ടപ്പെടില്ല ആയിരുന്നു 😢😢😢😢😢😢
ഇനി പറഞ്ഞിട്ട് കാര്യമില്ല ഇങ്ങനെ ഒരു അന്ത്യം ആയിരിക്കും വിധി 😢😢
ഇതെന്ത് ഭാഷാ?
@@ManHunter350 tears from heart
മുല്ലപ്പെരിയാറിനെ കുറിച്ച് ഒരു വീഡിയോ ചെയ്തു വെക്കുന്നത് നല്ലതാണ്😮
സാക്ഷരതയിൽ മാത്രമേ നമ്മൾ മുൻപന്തിയിലുള്ളു ...
ചിലവിഷയങ്ങളിൽ നമ്മൾ നിരക്ഷരാണ്... പണ്ടുമുതലേ പരിസ്ഥിതി സംരക്ഷകരെ ആനയ്ക്കും കടുവയ്ക്കും കുരങ്ങനും പക്ഷിക്കും പൂമ്പാറ്റിക്കും വേണ്ടി വാദിക്കുന്നവർ എന്നൊക്കെയുള്ള പരിഹാസങ്ങളാൽ.... 😑
എന്നാൽ ഈ കഴിഞ്ഞ പ്രകൃതി ദുരന്തത്തിൽ കാട്ടാന കൂട്ടങ്ങൾക്കോ???
മാൻ കൂട്ടങ്ങൾക്കോ??? കുരങ്ങ് കൂട്ടങ്ങൾക്കോ?? കാട്ടുപോത്തുകൾക്കോ പക്ഷികൾക്കോ പൂമ്പാറ്റകൾക്കോ
അല്ല നാശങ്ങൾ അത്രയും...മണ്ണിൽ പുതഞ്ഞ കടുവയുടെയോ പുലിയുടെയോ കരടിയുടെയോ ചിത്രങ്ങളൊന്നും കണ്ടില്ലതാനും.
പ്രകൃതിയെ *പേടിച്ച്* സംരക്ഷിക്കപ്പെടേണ്ടത് മറ്റു ജീവജാലകങ്ങളെക്കാൾ ആവശ്യം മനുഷ്യന്റേതാണ്....🙏🏻
അറിവുള്ള ഒരാൾ പറഞ്ഞു തരുന്ന നല്ല ഉപദേശത്തെ വിശ്വാസത്തിൽ എടുത്തില്ലെങ്കിലും ... അന്ധവിശ്വാസത്തെ പെട്ടെന്ന് സ്വീകരിക്കുകയും. അത് പ്രചരിപ്പിക്കുകയും ചെയ്യുന്നതിൽ മലയാളികൾ ഏറെയും മുമ്പന്തിയിൽ തന്നെയാണ്😢😢
പ്രകൃതിയിൽ എന്തേലും സംഭവിക്കാൻ പോവുന്നത് ജീവികൾ ആദ്യം തന്നെ അറിയും. സൂചന തരും.
20 htz to 20000htz ഈ പരിധിയിൽ ഉള്ള സൗണ്ട് മാത്രമേ മനുഷ്യന് കേൾക്കാൻ സാധിക്കുകയുള്ളൂ പക്ഷെ മൃഗങ്ങൾ അങ്ങിനെ അല്ല..
Correct
Lower hight bridges also not good for our rivers
പ്രായമായ ഒരു ഏട്ടനും പറഞ്ഞിരുന്നു ഉരുൾ പൊട്ടൻ സാധ്യത ഉണ്ട് എന്ന് അന്ന് അയാളെ കുറ്റം പറയുകയായിരുന്നു നാട്ടുകാർ
നാട്ടുകാർ എവിടെ പോകും. സർക്കാരാണ് സൗകര്യം അകികുടുക്കേണ്ടത്. ഇപ്പോൾ സർക്കാർ ഒരു പാട് കഷ്ടപ്ടുടുന്നു ഇതു നേരത്തെ ആകാമായിരുന്നു.
Ayale ellarum koode teri vilichu😢
@@swrp124 അങ്ങേരെ പിന്നെ കണ്ടിട്ടില്ല, ദുരന്തത്തിൽ അകപ്പെട്ടോ എന്നൊന്നും അറിയില്ല 🥹
@@Thanhabanu1230 illa aal rakshapettu.. But aakude parents pettu poyi
@@Thanhabanu1230ഇല്ല,, അയാൾ 24 നോട് സംസാരിക്കുന്ന വീഡിയോ വീണ്ടും കണ്ടു 😊
Great people
നായ്ക്കളുടെ വിവരം പോലും ഇല്ലാത്ത മനുഷ്യർ......
ആ കുട്ടി മുന്നറിയിപ്പ് കൊടുത്തിട്ട് പോലും അതിനെ അവഗണിച്ച് പുഛിച്ച് തള്ളിയവർ...... അവസാനം മരണത്തിലേക്ക് ഒഴുകി നടന്നവർ......
പ്രണാമം.....
മുകളിൽ കോളനി താമസിച്ചവർ പറയുന്നുണ്ട് അവർക്കൊക്കെ മുന്നറിയിപ് കിട്ടി അവരൊക്കെ മാറിഎന്ന് താഴെ ഉള്ളവർ അങ്ങോട്ട് വെള്ളം വരില്ല എന്ന് കരുതിയതാണ് പ്രശ്നം 😔ആദ്യ പൊട്ടൽ കഴിഞ്ഞു ഇത്രയും ഗ്യാപ് പോലും പ്രകൃതി അവര്ക് നൽകിയിരുന്നു 😔😔😔 എന്ത് പറയാൻ 😔😔😔😔
ഭൂകമ്പവും ഉരുൾ പൊട്ടലും dam തകർച്ചയും ഒന്നും മുൻകൂട്ടി പറയാൻ പറ്റില്ല. സാധ്യത ഉള്ള ഇടങ്ങളിൽ നിന്നു സൂചനകൾ കിട്ടിയാൽ മാറുക എന്നത് മാത്രമേ ഒരു വഴി ഉള്ളു.. Ekm ഒക്കെ സാധാരണ റെഡ് അലെർട് പ്രെഖ്യാപിച്ചാൽ അന്ന് മഴയെ പെയ്‌യില്ല. ഇന്നു തുണി ഉണക്കാം എന്നാണ് പറയുക. അത് കൊണ്ട് അവരെ കുറ്റപെടുത്തിയിട്ടു കാര്യം ഇല്ല. ഇനി ശ്രദ്ധിക്കുക അതെ കഴിയു.. 😭😭😭
ഇക്കാന്റെ താടി പൊളി 🧔🏼
മൃഗങ്ങൾക്ക് ദുരന്തങ്ങളെ കുറിച്ച് മുൻകൂട്ടി അറിയാനുള്ള കഴിവ് അവകൾ ക്ക് നൽകിയിട്ടുണ്ട്
നമ്മളേപോലെതന്നെ അവരും ദൈവത്തിന്റെ സൃഷ്ടികളാണ് ഒരുപാട് കഴിവുകൾ കൊടുത്താണ് ദൈവം അവരെ സൃഷ്ടിച്ചിരിക്കുന്നത് അതും നമ്മുക്ക്വേണ്ടി ❤
പ്രകൃതി മുന്നറിയിപ്പ് അവഗണിച്ചു . അതിന്റെ ഫലം അനുഭവിക്കേണ്ടി വന്നു . 🤔😥
ഇതിനെല്ലാം ഉത്തര വാദികൾ മാറിമാറി വരുന്ന സർക്കാറുകൾ ആണെന് അഭിപ്രായമുള്ളവർ 👍
അതുശരി, 24 നും ഇത് അറിയായിരുന്നില്ലേ, ഇക്കാര്യം ഗവൺമെൻ്റിൻ്റെ ശ്രദ്ധയിൽ പെടുത്താവായിരുന്നില്ലേ...
ജനങ്ങളെ അറിയിക്കാമായിരുന്നില്ലേ...
ഈ ചെറിയ വ്ലോഗർ പറഞ്ഞാൽ ആരെങ്കിലും വീട് വിട്ട് ഓടുമോ?
നായ്ക്കൾ കുരച്ചാൽ ആർക്കെന്തെങ്കിലും മനസ്സിലാകുമോ?
News reporters paraynath ipo aarm kelkarilla bro..ivanmar ipo serikm puli varunnen parayna avastha aan
ഈ സർക്കാറിന് എന്താണ് ജോലി...ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് അവരെ ആ കസേരയിൽ ഇരുത്തിയിലികുകുന്നത് ഇതൊക്കെ അറിയാനുള്ള സംവിധാനങ്ങളെ മാസം ശമ്പളം കൊടുത്ത് തീറ്റി പോറ്റുന്നത് പിന്നെ എന്തിനാണ്.കേരള സർക്കാരിനാവശ്യം ദുരന്തങ്ങളാണ് അതിൽ നിന്നും എന്തെങ്കിലും മുതലെടുക്കാമോ എന്നാണ് അവർ ചിന്തിക്കുന്നത്
കക്കണം മുക്കണം നക്കണം ഇതല്ലേ ഇപ്പോഴത്തെ ഭരണം 😏😡@@nichu2266
@@nichu2266 നിർദേശം കൊടുത്തിട്ടുണ്ട് പക്ഷെ ജനങ്ങൾ ഉരുൾ പൊട്ടിയാലും കുഴപ്പം ഇല്ല എന്ന മട്ടിൽ നിന്ന് അവർ ഇത്ര വലിയ ഉരുൾ പൊട്ടൽ പ്രതീക്ഷിച്ചില്ല
@@nichu2266 കേന്ദ്രസർക്കാരിന്റെ ISRO satellite ഒക്കെ എന്തിനാണാവോ. കുറേ ജന്മങ്ങളെ തീറ്റി പോറ്റുന്നുണ്ടല്ലോ കേന്ദ്രമന്ത്രിമാരായും ശാസ്ത്രജ്ഞരായും
GREAT GOD BLESS
മൃഗങ്ങൾക്കു ഭൂമി കുലുക്കം ഉരുൾ പൊട്ടൽ ഇവയൊക്കെ മുൻ കൂട്ടി അറിയാനുള്ള ശേക്ഷി ഉണ്ട് അതാണ് അവർ സൂചന തന്നത് എന്നാലും വല്ലാത്ത തീരാവേദനയും ഷോക്ക് ആയി പോയി 🙏🙏😢😢😢
ദുരിതാശ്വാസ നിധിയിലേക്കായി മലിനമനസുകൾ നടത്തുന്ന വിദ്വേഷപ്രചാരണങ്ങളെ തള്ളിക്കളഞ്ഞ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായങ്ങൾ പ്രവഹിക്കുകയാണ്. ദുഷ്‌പ്രചരണത്തിന് ജനങ്ങൾ പുല്ലുവില നൽകുന്നില്ലെന്നതിന് തെളിവാണ് ഓരോദിവസവും സിഎംഡിആർഎഫ് അക്കൗണ്ടിലേക്ക് എത്തുന്ന ചെറുതും വലുതുമായ തുകകൾ.
😂Lol
ആണൊ, നല്ല മനസ്സോടെ ഈ പാവങ്ങൾക്കായി കൊടുക്കുന്ന തുക അത്രയും ഈ പാവങ്ങൾക്ക് തന്നെ കിട്ടിയൊ, എത്ര പേർക്ക് കിട്ടി , കിട്ടിയില്ല എന്നുള്ളത് കൂടി ഒരു മൂന്ന് കൊല്ലം കഴിഞ്ഞ് എല്ലാവരെയും ഒന്ന് അറിയിക്കണെ 😂😂
നീ ഒക്കെ എപ്പോഴും ഇതിൽ ഉറച്ചു നിൽക്കണം
Pavangalku kittuvonnu kandariyaam
നാട്ടുകാർക്ക് ഉൾപ്പടെ ഇത്രയും തോന്നിട്ടും. സർക്കാർ മാനത്ത് നോക്കി നക്ഷത്രം എണ്ണുവായിരുന്നു
സർക്കാറിൻ്റെ ജീവനല്ലല്ലോ പോയത് നാട്ടുകാരുടെ തന്നെയല്ലേ പോയത് . എല്ലാവർക്കും എല്ലാം അറിയാമായിരുന്നെങ്കിൽ അവിടെ നിന്ന് മാറി താമസിക്കേണ്ടത് നാട്ടുകാരല്ലേ ? ആരെയെങ്കിലും സർക്കാർ തടഞ്ഞിരുന്നോ ? വെറുതെ എന്തെങ്കിലും പറയുകയല്ല വേണ്ടത് സന്ദർഭത്തിനനുസരിച്ച് ഉയർന്ന് പ്രവർത്തിക്കുക അത് ചെയ്യാതെ സർക്കാറുകളെ കുറ്റം പറയുകയല്ല വേണ്ടത്.
അതെ കേന്ദ്രസർക്കാർ ചന്ദ്രനിൽ വെള്ളം തപ്പി നടക്കുമ്പോ ഭൂമിയിലെ വെള്ളം കണ്ടില്ല
ഇത് ഒരു നാട്ടുകാരനും പറഞ്ഞിരുന്നു, ഏതോ ചാനൽ കാർ കുടയും ചൂടി ഉണ്ടായിരുന്നു അന്ന് പകൽ, അതു പോലെ പോലീസും വന്നിരുന്നു എന്നിട്ടും ആരും ഒന്നും പറഞ്ഞില്ല, അവർക്ക് ചെറിയൊരു മുന്നറിയിപ്പ് കൊടുത്തിരുന്നെങ്കിൽ 😭
Munnariyipp koduthathaqnu bro avide malavellam ithupole varumpol epozhum kodukaarundennu, kirachu families mathram avidunnu thalennu shift aai baakiyullor pittwnnu maaranirunnathaanu, athu ithu pottiya annathe news il thanne rakshapettavar parayunundallo
നാട്ടുകാർക്ക്, internal teams and groups ഉണ്ടായിരുന്നു അറിയിപ്പുകൾ കിട്ടുന്നുണ്ടായിരുന്നു.
പുറത്ത് നിന്ന് ആൾക്കാർ അറിഞ്ഞു വരുന്നു എങ്കിൽ, അവിടെ താമസിക്കുന്ന നാട്ടുകാർ അല്ലെ അതു ആദ്യം അറിയുന്നത്?
ചെറിയ പൊട്ടൽ, വല്യ കുഴപ്പം ഇല്ല, ഒന്നും സംഭവിക്കില്ല എന്ന ഒരു ചിന്ത.- വളരെ മാനുഷികം; നമ്മൾ ഒക്കെ ചെയ്യുന്ന് കാര്യം ആണ്. 😢എന്നാൽ ചിലർ ഈ risk എടുക്കാൻ തയാർ ആയില്ല. അവർ മാറി. അവർ രക്ഷപെട്ടു.
അറിഞ്ഞിരുന്നു.
Ethonnum appol orkkilla ellarum kudi variketti evide pokana engane oru durantham arum predeeshikkilla 😢😢😢
ഗവണ്മെന്റനെ എന്തിനു പറയണം.. ഇപ്പൊ viral ആവുന്ന അവിടത്തെ കുറിച്ച് ഉള്ള പഴയ വീഡിയോകളിൽ എല്ലാം പറയുന്നുണ്ട്.. അതൊരു ഉരുൾ പൊട്ടൽ പ്രദേശം ആണെന്നും.. മഴ ഇങ്ങനെ കനത്തൽ അവടെ ഉള്ളവർ പേടിയാണെന്നും... പലരും തലേ ദിവസം മഴ ശക്തമായതിനെ തുടർന്ന് ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നെന്നും ഒക്കെ 😢... മാറി പോകാൻ ഇടമില്ലാത്തവർ കാണും പക്ഷെ മാറി പോകാൻ പറ്റുന്ന ഒത്തിരി ആൾകാർ അവടെ ഉണ്ടാരുന്നു.. അവർക്ക് എങ്കിലും അറിഞ്ഞു മാറാം ആയിരുന്നു... അവനവൻ അവനവനേം കുടുംബത്തെ. കുറിച്ച് ഓർക്കണം ആയിരുന്നു.. Govenmentnu മരിച്ചാൽ എന്ത് ജീവിച്ചാൽ എന്ത്..??? പിന്നെ എല്ലാം വിധിയാണ് 🥺🥺🥺🥺
Seriya mazha vare engotelum onn pokamarunn bandhukkarude vtyilo mato. Alle.
Nmkum ingne parayan patu😢
എല്ലാവരും മനസിലാക്കി.. പക്ഷെ നമ്മുടെ ഭരണസംവിധാനം മാത്രം ഒന്നും അറിഞ്ഞില്ല.. കഷ്ടം 😡
കേന്ദ്രസർക്കാർ ഒരു തോൽവി തന്നെ
ഭരണകൂടം ഒരു ഫണ്ട് പിരിവിനുള്ള ഒരു അവസരം ആയിട്ട് ഇത് കണ്ടിട്ടുണ്ടാവും😢😢😢
എല്ലാവർക്കും അറിയാമായിരുന്നു...പക്ഷെ ആരും മാറിയില്ല....എല്ലാം പോയി
...
ഈ പെൺകുട്ടി കാണിച്ച ജാഗ്രത പോലും
ഇവിടത്തെ ഭരണകൂടം കാണിച്ചില്ല എന്നതാണ് സത്യം .
എന്തിനു ഇവർക്കൊക്കെ വോട്ട് കൊടുക്കുന്നു . നഷ്ടം എന്നും സാദാരണ ജനങ്ങൾക് മാത്രം
Ward had given them warning and asked them to move. People didn’t listen. I am not saying it blindly. Just go through the videos of those who escaped. They all say they were asked to go yet they didn’t. And when majority didn’t go, even the ones that felt scared stayed. They were however awake when it happened because they were scared. And so they escaped. Govt cannot force evacuation. Also central govt had not given red alert to force evacuation. Chumma kana kuna paranjittu karyam onnum illa.
Atha endhenkilum nalathinu vendi paranjalum aalukal vimarshikum😢
*save mullaperiyar dam💯*
എല്ലാവരും പെട്ടെന്ന് അവിടെ നിന്ന് മാറിയാൽ മതി എന്ന് കമന്റ് ചെയ്യുന്നവരോട്.
നിങ്ങൾ താമസിക്കുന്ന പ്രദേശത്തുള്ളവർക്കെ ല്ലാം ഒരു ദിവസം കൊണ്ട് മറ്റൊരു പ്രദേശത്തേക്ക് മാറാൻ കഴിയുമോ!
കഴിയില്ല.
പോട്ടെ. ഒരു വീട്ടുകാർക്ക് പെട്ടെന്ന് മറ്റൊരു സ്ഥലത്തേക്ക് മാറാൻ കഴിയുമോ.
ഇല്ല. അതിന്റേതായ സാവകാശം വേണം.
അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്
ജീവികൾ... ജീവികൾ.... ജീവികൾ.... 😢😢😢 അവരാണ് പ്രവാചകർ 😢😢
പഠനങ്ങൾ പ്രകാരം പക്ഷി മൃഗാതികൾക്ക് പ്രകൃതിദുരന്തങ്ങൾ നേരത്തെ തിരിച്ചറിയാൻ കഴിവില്ല , എന്നാൽ കൊടുങ്കാറ്റ് ഭൂമി കുലുക്കം പോലുള്ള വായുവിലെ മർദ്ദ വ്യത്യാസപ്രകാരവും ഭൂമിയിലെ വൈബ്രേഷൻ മാറ്റ പ്രകാരവും വളരെ കുറച്ചു പക്ഷികളും മൃഗങ്ങൾക്കുമാണ് ചില സെക്കൻഡുകൾ മുന്നേ തിരിച്ചറിയാൻ കഴിയുന്നത്. അല്ലാതെ പക്ഷികളും മൃഗങ്ങളും ഇവയെല്ലാം തിരിച്ചറിഞ്ഞ് കാലേകൂട്ടി സ്ഥലം വിടുന്നില്ല എന്ന് സാരം. അപ്പോൾ ചോദിക്കുന്ന പ്രധാന ചോദ്യം ഇവയൊക്കെ കൂട്ടത്തോടെ പറന്നു പോകുന്നതും ഓടിപ്പോകുന്നതും കാണുന്നല്ലോ എന്നതാണ്, ഈ പറയുന്നവയിൽ ചിലതിനുണ്ടാവന്ന സെൻസേഷൻ മൂലം ഭയപ്പാടോടെ ഓടുമ്പോൾ മറ്റുള്ളവരും പരിഭ്രാന്തി ആയി ഓടുന്നതാണ് അല്ലെങ്കിൽ പറക്കുന്നതാണ് അല്ലാതെ മറ്റൊന്നുമല്ല.
Avalk manasilayittum kalavasthanireekshanam nadathunna aalukalk manasilayille ,endonnu aadhunika yugam
മുല്ലപ്പെരിയാറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ബ്രോ... നിങ്ങളെ പോലുള്ളവർ ഇതിനെ പറ്റി സംസാരിക്കുമ്പോൾ കുറേ ജനങ്ങളുടെ ജീവൻ ഇതിലൂടെ രക്ഷിക്കാൻ കഴിഞ്ഞേക്കാം..plss 😢
പ്രകൃതിയുടെ മാറ്റം പക്ഷിമൃഗാദികൾ പോലും മനസിലാക്കുന്നു, വിശേഷ ബുദ്ധിയുള്ള മനുഷ്യർ ഒന്നും മനസിലാക്കുന്നില്ല, എല്ലാം തികഞ്ഞവനെന്ന് മനുഷ്യൻ അഹങ്കരിക്കുമ്പോൾ പ്രപഞ്ചരഹസ്യം ശാസ്ത്രത്തിനുമപ്പുറമാണെന്ന് തെളിയിക്കുന്ന സംഭവവികാസങ്ങൾ😮
Thavakkalthu Alallah. എല്ലാം അല്ലാഹുവിന്റെ തീരുമാനം അനുസരിച്ചേ ഈ പ്രപഞ്ചത്തിൽ നടക്കൂ. പക്ഷേ, ഒന്നുണ്ട് ബുദ്ധിയുള്ള മനുഷ്യന് ഒരു ദുരന്തത്തിന് മുൻപ് പല സൂചനകളും (അലാമത്തുകളും )മനുഷ്യന് ജീവികൾ വഴി കാണിച്ച് കൊടുക്കും. നമ്മൾ അത് അനുസരിക്കുകമാത്രംമതി രക്ഷപ്പെടാൻ.
നിങ്ങൾ അന്ന് അവിടന്ന് എന്താണ് റിപ്പോർട് ചെയ്തത് ...?
, ശാസ്ത്രം എവിടെ ?
മൃഗങ്ങൾ എല്ലാവർക്കും ഉപകരിയാണ്. അത് മനസിലാക്കിയാൽ നല്ലത്. ഇനിയെങ്കിലും അതിനു ശ്രമിച്ചാൽ കൊള്ളാം
നജ്ല നമ്മൾ നമ്മൾ നമ്മളോട് നമ്മക്ക്,നമ്മൾക്ക് അൽപ്പം കൂടുതലാണ് അതോന്ന് നിയന്ദ്രിക്കണം 🙏🏻
Respect to these content creators
എങ്ങനെ പോകാൻ... ഈ ഒത്തൊരുമ നമ്മുടെ എല്ലാ രാഷ്ട്രിയ നേതാക്കന്മാർകും ഉണ്ടായിരുന്നെങ്കിൽ ആരും തന്നെ മരിക്കുമായിരുന്നില്ല 🙏
ഇപ്പൊ മനസിലായല്ലോ നായ്ക്കൾ അവർ മനുഷ്യരേക്കാൾ ബുദ്ധിയും വിവേകവും ഉള്ള ജീവി ആണ്.. എല്ലാ മൃഗങ്ങളും...
ആസ്വഭാവികത അതാണ് ദൈവം ഇണ്ടന്ന് തെളിവ് 😄😄😄 ദൈവം ഇല്ലന്ന് പറയുന്നവർ എവിടെ കാണാൻ ഇല്ലല്ല്ലോ
Urul pottiytum athoke kozapula en paranj nikan engne kazinju😢
Alex ram Muhammad ❤.. ഇന്നേവരെ ഇമ്മാതിരി പേര് കേട്ടിട്ടില്ല..😂😂😂.. അയിന് ഇരിക്കട്ടെ എന്റെ വക ❤🤪🤪
😢😢😢😢😢ഈ വാർത്ത ഉണ്ടായിട്ടും 😓😓ആരും അറിയില്ല
നജ്ല യുടെ ചാനൽ ഏതാ ?
Athaano vishayam
@@thavakkalthualallaah2596 ആ വീഡിയോ കാണാൻ വേറെ വഴിയുണ്ടോ ? ആ വീഡിയോ ഇവിടെ പോസ്റ്റ് ചെയ്യൂ ഞങ്ങൾ കാണട്ടെ
@@thavakkalthualallaah2596വിഷയം അതല്ല എന്ന് എല്ലാർക്കും അറിയാം.. അവൾ ഇട്ട വീഡിയോ ഒന്ന് പോയി കാണാൻ ആണ് ചാനൽ ഏതാണ് ന്ന് ചോദിച്ചേ
@@update_status_vedioschannel name?
@@aryasree1111 അറിയില്ല ബ്രോ ഞാനും ചാനൽ കുറേ നോക്കി.
രണ്ട് ദിവസം മുമ്പ് വേറെ ഒരാളുടെ ഓരു വീഡിയോ യില് കണ്ടിരുന്നു ..അഹങ്കാരി യായ ഇവൾ എന്നൊക്കെ പറഞ്ഞ്...എന്നോ ഉള്ള വീഡിയോ ആണ് എന്നൊക്കെ പറഞ്ഞു.. ന് ങ്ങളരേലും കണ്ടിരുന്നോ അത്..അവര് മീഡിയ ക്കാരെയും ഒക്കെ അതിൽ കാണിക്കുന്നുണ്ട് ..
ചാനൽ name
😢😢😢mrigangalk parayan navillenne ullu❤😢
😢😢😢😢orupad perude jeevan poyi😢😢😢
നയകൾക്ക് മനുഷ്യ ശ്രേവണ ശേഷിയ്ക്കാൾ കേൾവി ശക്തി ഉണ്ട്, ഭൂമിക്കടിയിലെ അൾട്രാസൗണ്ട് ഒരു പക്ഷേ നായകൾ നേരുത്തേ തിരിച്ചറിഞ്ഞുകാണും 🙌
തലേന്ന് രാത്രീ 3ആന സ്പീഡിൽ പോയി 😢😢😢😢അവർക്ക് മനസ്സിലായി 😓😓
Alex ram Muhammed ആരെങ്കിലും ശ്രദ്ധിച്ചോ 👍👍
Evide??
pande shradhichittundu
@@20-anandhukrishnan35അവളുടെ ഭർത്താവിൻറെ പേര് 😂
എന്നിട്ടും എന്ത 24 ന്യൂസ് നിങ്ങൾ ഞങ്ങളെ അറിയിക്കാതെ ഇരുന്നേ
ഇത്രയൊക്കെ ആയിട്ടും ജനങ്ങൾക്ക് ഗവൺമെൻ്റ് ഒരു സൂചനയും നൽകാതെ ജനങ്ങളെ ദുരന്തത്തിലേക്ക് തള്ളിവിട്ടു😢😢
ഇതാണ് കേന്ദ്രം പറഞ്ഞത് വരുത്തി വച്ച ദുരന്തം എന്ന് 🤔പിന്നെ ഒരു കാര്യം കൂടി ഓർമ്മിപ്പിക്കുന്നു. കാട്ടിലെ മൃഗങ്ങൾ നാട്ടിൽ ഇറങ്ങുന്നത് വരാൻ ഇരിക്കുന്ന ദുരന്തം മുൻകൂട്ടി അറിഞ്ഞു കൊണ്ടായിരിക്കും. കാടിന്റെ മക്കൾ 👍🏻
നജുല്ല 🙏👍👍👍👍🙏👍🙏🙏🙏🙏
മുണ്ടക്കൈയിലുംചൂരൽ മലയിലും പൊട്ടിയതിന് ശേഷമാണ് ഇവർ പുഞ്ചിരി മറ്റത്ത് എത്തി അവരെ രക്ഷിച്ചത്
Please dayavu cheydu manal vaaran parayooo😢😢😢😢
ഇതിപ്പൊ രണ്ട് തവണ ആയി.. കവളപ്പാറ, മുണ്ടക്കൈ.. ഇനി എത്ര വിനാശം നടക്കണം മുല്ലപ്പെരിയാറിന്റെ അപകടം മനസ്സിലാക്കാൻ. 😔(Aug 4, 2024)
Thanks molu
Really appreciated your efforts 👏👏👏
ഞമ്മൾ
😭🙏🏻🙏🏻🙏🏻
വലിയ വീഴ്ച, വലിയ വീഴ്ച, ഒരു ന്യായീകരണം കൊണ്ടും നീതികരിക്കാനാകില്ല. ഒരു ക്യാപ്സുളും വിഴുങ്ങി മിണ്ടാതിരിക്കാനും കഴിയില്ല. 😱😱
ആൾകാർ ഒക്കെ മാറി താമസിച്ചിരുന്നുവെങ്കിൽ സ്വത്തും സമ്പാദ്യവും ഒക്കെ പോയാലും ജീവൻ ബാക്കിആകുമായിരുന്നു