'ബ്രഹ്മ സത്യം ജഗന്മിഥ്യ' എന്ന ശങ്കരഭഗവത്പാദരുടെ വാക്യം അര്‍ഥമാക്കുന്നതെന്ത്?

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • For more details:
    TH-cam Channel: / @advaithashramam
    Facebook page: / chidanandapuri
    Instagram page: / swami.chidanandapuri

ความคิดเห็น • 118

  • @valsalamk1966
    @valsalamk1966 3 ปีที่แล้ว +4

    സാധാരണ ജനങ്ങൾക്ക് മഹൽ വാക്യങ്ങളുടെ അർത്ഥവും ആശയവും മനസ്സിലാക്കാൻ മാർഗ്ഗമില്ല. ഈ വീഡിയൊ വളരെ ഉപകാ രപ്രദമായി. പൂജ്യനീയ സ്വാമിജിയെ നമസ്കരിക്കുന്നു.

  • @Surendranmk90
    @Surendranmk90 3 หลายเดือนก่อน

    🎉🙏🙏🙏🙏🙏പാദ നമസ്കാരം സംപൂജ്യ സ്വാമികൾ 🙏🙏🙏🙏🙏🎉

  • @viswanathanvenugopal7746
    @viswanathanvenugopal7746 4 ปีที่แล้ว +3

    നമസ്കാരം സ്വാമിജി... നന്ദി.. വളരെ സിംപിൾ ആയി ഈ തത്വത്തെ പറഞ്ഞു തന്നതിന്.

  • @abdussalammadasseri9173
    @abdussalammadasseri9173 4 ปีที่แล้ว +2

    സ്വാമിജീ ഗംഭീരം വിസ്താരം ന ന്നായിരി്ക്ക്ണു

  • @chandranpillai2940
    @chandranpillai2940 9 หลายเดือนก่อน

    ഓം നമസ്തേ സ്വാമിജി

  • @adv.mynagappally.aravindan
    @adv.mynagappally.aravindan 4 ปีที่แล้ว +7

    പ്രപഞ്ച രഹസ്യം എന്തെന്നാൽ
    മനുഷ്യ ശരീരത്തിൽസദാസമയവും ഞാൻ ഉണ്ടെന്ന് അഭിമാനിക്കുന്ന ബോധം ഉള്ളതാണ്. ശരീരം ഉണ്ടെന്ന് അറിയുന്നത് അവനവന്റെ ബോധത്തിലാണ്. ബോധമില്ലങ്കിൽ ശരീരം ഇല്ല. ബോധതലത്തിൽ മനുഷ്യന് സാധിക്കാത്തതായി ഒന്നുമില്ല, ബോധം സർവ്വതിനേയും ഉൾക്കൊള്ളുന്നു.ബോധതലത്തിൽ എന്ത് വേണമെങ്കിലും സാധിച്ചതായി അനുഭവിക്കാം. ബോധതലത്തിൽ സാധിക്കാത്തത് ഒന്നും തന്നെയില്ല. ശരീരതലത്തിലാണ് പരിമിതികൾ, ശരീരത്തെ അറിയുവാൻ ബോധം കൂടിയേ തീരൂ.ബോധത്തെ അറിയുവാൻ ബോധമല്ലാതെ മറ്റൊരു ഉപാധിയും ഇല്ല. ബോധത്തിൽ സദാസമയവും ചിന്തിക്കാൻ കഴിവുള്ള മനുഷ്യന് ഒന്നും ചിന്തിക്കാതെ ഇരിക്കുവാനുള്ള കഴിവുണ്ട്. കണ്ണുകൾ അടച്ച് ഒന്നും ചിന്തിക്കാതെ ശീലിക്കുന്നവന് ആലോചനാ രഹിതസ്ഥിതി കൈവരും ഈ സ്ഥിതിയിൽ ബോധത്തിനെ ബോധം കൊണ്ട് അറിയുവാൻ കഴിയും. സുഷുപ്തിയിൽ മനുഷ്യൻ അനുഭവിക്കുന്ന ആനന്ദം വെളിവാകും. ബോധം മാത്രമേ ഉള്ളൂവെന്നും താൻ അതാണന്നും സ്വപ്നത്തിലും ജാഗ്രത്തിലും കാണപ്പെടുന്ന പ്രപഞ്ചം ബോധത്തിന്റെ വെറും തോന്നലാണന്നും ബോദ്ധ്യപ്പെടും, ബോധത്തിൽ ഒരാവശ്യവും ഇല്ലാതെ വെറും തോന്നലായി സൃഷടിയും, സ്ഥിതിയും, സംഹാരവും അനുഭവപ്പെടും.താൻ ബോധമാണന്ന് ഉറയ്ക്കുന്ന തോട് കൂടി സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ തോന്നലുകളിൽപ്പെടാതെ ആനന്ദ ഘനമായ ബോധസ്വരൂപമായി ഭവിക്കും.ഇത് തന്നെ മോക്ഷപ്രാപ്തി.ഇത് ഞാൻ ദിനംതോറും അനുഭവിക്കുന്നു.

    • @surajsura9079
      @surajsura9079 2 ปีที่แล้ว

      തല അടി കിട്ടിയാൽ പോവുന്ന ബോധം ആണോ ഉദ്ദേശിച്ചത് 🤔

  • @venugopalan5311
    @venugopalan5311 4 ปีที่แล้ว +1

    ചെറിയ ഉദാഹരണത്തിലൂടെ നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു 🙏🙏🙏

  • @girijacn9886
    @girijacn9886 2 ปีที่แล้ว +1

    ബ്രഹ്മ സത്യം ബ്രഹ്മം നശിപ്പിക്കാൻ ആവില്ല അതാണ് സത്യം. ജഗത് മിഥ്യ ജഗത് ലോകം ജീവജാലം തുടങ്ങിയത് എല്ലാം നശിച്ചു പോകും അത് മിഥ്യ ആണ്. ഇങ്ങനെ വിവരിച്ചാൽ സാധാരണക്കാർക് കൂടുതൽ മനസിലാക്കാൻ എളുപ്പമാകും 🙏

  • @shijithkumarp7837
    @shijithkumarp7837 ปีที่แล้ว +1

    മൈതകൊണ്ട് പല പലഹാരങ്ങൾ ഉണ്ടാക്കുന്നു.
    പലഹാരങ്ങൾക്കു കാരണം മൈത

  • @8383PradeepKSR
    @8383PradeepKSR 4 ปีที่แล้ว +1

    🙏പ്രണാമം ഗുരുജി.🙏

  • @prasanths1981
    @prasanths1981 10 หลายเดือนก่อน

    Pranamam Swamiji 🙏

  • @pavifrk3310
    @pavifrk3310 3 ปีที่แล้ว

    നമസ്കാരം സ്വാമിജി

  • @meerabiju1294
    @meerabiju1294 4 ปีที่แล้ว +1

    Pranaam Swamiji

  • @ratheeshkumar1073
    @ratheeshkumar1073 4 ปีที่แล้ว

    വളരേയധികം ഇഷ്ടപ്പെട്ടു, സ്വാമിജി, നന്ദി

  • @sudheepsudhakar7110
    @sudheepsudhakar7110 2 ปีที่แล้ว

    ജഗത് സത്യം ബ്രഹ്മ സത്യം

  • @hillarytm6766
    @hillarytm6766 4 ปีที่แล้ว +1

    Pranams swamijii

  • @saydsahal2974
    @saydsahal2974 4 ปีที่แล้ว +1

    pranaamam

  • @sivohamsivoham280
    @sivohamsivoham280 4 ปีที่แล้ว

    പ്രണാമം സ്വാമിജി.

  • @geetharamesh8597
    @geetharamesh8597 4 ปีที่แล้ว

    Pranamam swamiji

  • @myoracleguideutube
    @myoracleguideutube 4 ปีที่แล้ว +2

    ബ്രഹ്മം സത്യവും ജ്ഞാനവും അനന്തവുമാണെന്നു (സത്യം ജ്ഞാനം അനന്തം ബ്രഹ്മ) തൈത്തിരീയം 2.1-ല്‍ പറയുന്നു. ആത്മാവു സത്-ചിത്-ആനന്ദം ആണ്. ഒരിക്കലും മാറ്റമില്ലാത്ത ഒന്നിനെ സത്യം അല്ലെങ്കിൽ സത് എന്ന് പറയും. ചിത്തം ആണ് നമ്മുടെ ഉള്ളിലുള്ള ബോധം. അനന്തമായതാണു സുഖം നല്‍കുന്നതെന്നു ഛാന്ദോഗ്യം (7.23.1). നമ്മൾ സന്തോഷിച്ചിരിക്കുമ്പോൾ സമയം പോകുന്നത് അറിയില്ല. ബ്രഹ്മത്തിനു സുഖമോ ദുഖമോ ഇല്ല. അത് കാലാതീതമാണ്. കാലം കഴിയുംതോറും മാറിക്കൊണ്ടിരിക്കുന്നില്ല. ഗുണാതീതമാണ്. എന്നാൽ ജഗത് ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കും. മിഥ്യ എന്ന് പറഞ്ഞാൽ സത്യമല്ലാത്തതു എന്ന് മാത്രമേ അർത്ഥമുള്ളൂ. ഇന്ന് കാണുന്ന ലോകമല്ല ഇന്നലെ കണ്ടത്, ഇനി നാളെ കാണേണ്ടതും മറ്റൊരു ലോകം ആണ്

  • @rajanpu7735
    @rajanpu7735 4 ปีที่แล้ว

    Brahmam sathym artham brhmavum brahamathilula paramatmavum atmakalum saswatha satym avak nasamillaa... ennal ee bhumiyil manushyanait entellam undakiyittundo atellam nasikunnatan atund jagat midya enn paranunnuu..

  • @abpt7647
    @abpt7647 4 ปีที่แล้ว

    🙏🙏🙏

  • @rishithankam3337
    @rishithankam3337 3 ชั่วโมงที่ผ่านมา

    Ehinte ellam ulbhavam tho mansiyae... Chuttupadum manusharyum karamam angane marum.. Athanu aa chatti athava kalabham atha kujam athanu sathyam brhmayivunu sathyam orikalum illa.. Jagan nithya swarkala bhlekam...

  • @harindranp2054
    @harindranp2054 4 ปีที่แล้ว +2

    At the age of nine itself Sree Sankara has clearly established that "Na me Kathi bhedhwou." in Nirvanashatkam. As real master of Veranda Sree Narayana Guru also declared that "Namukku Kathi Ella."
    So pls. try to understand the Sansdhanadharma in the right spirit.
    Pls. also note that both above Acharya's are from the same great Indian culture.

    • @harindranp2054
      @harindranp2054 4 ปีที่แล้ว

      One correction in the above.
      "Na me jathi bhedhwou"-Nirvanashatkam.
      "Namukku jathi Ella"-Sree Narayana Guru. Pls.excuse the typing mistake.

  • @babeeshcv2484
    @babeeshcv2484 4 ปีที่แล้ว

    പ്രണാമം സ്വാമിജി...
    🙏🙏🙏

  • @ratheeshkarthikeyan4720
    @ratheeshkarthikeyan4720 4 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏

  • @bijubalakrishnan6847
    @bijubalakrishnan6847 4 ปีที่แล้ว

    മിധ്യാ എന്ന് പറയുവാൻ കാരണം അങ്ങ് പറഞ്ഞതിനെ നിഷേധിക്കുകയല്ലാ.
    ഇന്ദിയദർശ്ശനത്തിലൂടെ മായയെദർശ്ശിക്കുമ്പോൾ ഉണ്ടാകുന്ന അനുഭൂതിയിൽ നിന്ന് മനസിലാക്കുന്നത്
    ഈ ശൂന്യ തലത്തിൽ ഉള്ള ഊർജ്ജമാണ് വെത്യസ്ഥ രൂപങ്ങളിൽ പ്രകടമായി കാണുന്നത്
    അപ്പോൾ മായയിൽ നിന്നും പ്രകടമായത് മായ തന്നെ
    ഉദാ: നാം ഒരു സിനിമാ തീയേറ്ററിൽ ഇരുന്നു സിനിമ കാണുന്നു
    രണ്ട് മണിക്കൂർ നാം ആ സിനിമയിൽ ലയിച്ച് പോകും കഥാപാത്രങ്ങളെ നമ്മൾ മറ്റൊരു തലത്തിൽ ഫീൽ ചെയ്യും
    എന്നാൽ ആ സിനിമയുടെ സത്യത്തിലേക്ക് നോക്കു
    തലക്ക് മുകളിൽ കൂടി ഒരു പ്രകാശം പ്രൊജക്റ്ററിലുടെ സ്ക്രീനിൽ പതിക്കുന്നത് കാണാം
    അതിൽ ആ ചിത്രങ്ങൾ അടങ്ങിയിരിക്കുന്നു എന്നാൽ ആ രശ്മിയെ നോക്കിയാൽ കഥ മനസിലാകുമോ ഇല്ലാ
    അതേ നാടകമാണ് ഈ മായാ ലീലകൾ

  • @vellatbalagopal3655
    @vellatbalagopal3655 4 ปีที่แล้ว

    A very important position is assigned to Sri Adi Shankaracharya in the history of Indian philosophy
    He travelled across the Indian subcontinent to propagate his philosophy through discourses and debates with other thinkers. Even in those days with very few facilities, Shankara travelled widely all over India.
    The crux of Vedanta in SHORT is “Brahma satyam jaganmithya, jeevo brahmaiva naparah.” = Brahman alone is real, this world is unreal or Mithya (not to be confused with false, as this is technical term) and there is no difference between the JEEVATMA and the BRAHMAN. The objective world - the world of names and forms - has no independent existence. The Atman alone has real existence. The world is only Vyavaharika or phenomenal.
    Adi Shankaracharya established four mathas - pillars in the 8th century AD, that are the solid foundation upon which Sat Sanatan Dharma continued to exist to the present day.
    During his life, He introduced reforms to the sannyasa and formed a system that is still observed in India today. Bharata Varsha would have CEASED to be Bharata Varsha several centuries ago and would never have survived the murderous sword, the devastating fire and the religious intolerance of the successive invaders.

  • @jayaprakashck7339
    @jayaprakashck7339 4 ปีที่แล้ว +5

    മിഥ്യ എന്നതിന് ഇല്ലാത്തത് എന്ന് ചിലർ തെറ്റായി അർത്ഥം ധരിച്ചതാണ് തെറ്റിദ്ധാരണക്ക് കാരണം. അനിത്യം എന്നതാണ് മിഥ്യ എന്ന വാക്കിന്റെ ശരിയായ അർത്ഥം. നിത്യാനിത്യ വസ്തു വിവേകം എന്ന് ശങ്കരാചാര്യർ അതിനെ വിശദീകരിക്കുന്നുണ്ട്. ബ്രഹ്മം മാത്രമാണ് സത്യം. അതായത് മൂന്ന് കാലത്തിലും (ഭൂതം, വർത്തമാനം, ഭാവി ) മൂന്ന് അവസ്ഥയിലും (ജാഗ്രത്, സ്വപ്നം, സുഷുപ്തി ) സ്ഥിരമായി ഒരുപോലെ ശുദ്ധ ബോധമായി നിലകൊള്ളുന്ന ചൈതന്യം ബ്രഹ്മം മാത്രമാണ്. (പ്രജ്ഞാനം ബ്രഹ്മം എന്ന്‌ ഋഗ്വേദം. അതായത് പ്രപഞ്ച ബോധം ആണ് ബ്രഹ്മം ). ഓം എന്ന പ്രതീകം കൊണ്ടാണ് ബ്രഹ്മത്തെ രേഖപ്പെടുത്തുന്നത്. ബ്രഹ്മം ഒഴിച്ചുള്ളതെല്ലാം അനിത്യം അതായത് നശ്വരം ആണ്. ജഗത്തും അനിത്യം അഥവാ നശ്വരം അഥവാ മിഥ്യ ആണ്. ബ്രഹ്മത്തിൽ മായ കലരുമ്പോൾ ഈശ്വരൻ എന്ന് പറയുന്നു. ഈശ്വരൻ തന്റെ മായാ ശക്തിയാൽ സൃഷ്ടി, സ്ഥിതി, സംഹാരം നടത്തുമ്പോൾ ത്രിമൂർത്തി (ബ്രഹ്മാവ്‌, വിഷ്ണു, ശിവൻ ) എന്ന് അറിയപ്പെടുന്നു. രൂപങ്ങളും കഥകളും ആരാധന സൗകര്യത്തിനുവേണ്ടിയുള്ള പ്രതീകങ്ങൾ ആണ്. "ഈശ്വര സർവ ഭൂതാനാം ഹൃദേശേ അർജുന തിഷ്ഠതി ഭ്രാമയൻ സർവ ഭൂതാനി യന്ത്രരുഡാനി മായയാ " -ഗീത 18/61 (യന്ത്രത്തിൽ ഏറ്റിവച്ച വസ്തുക്കളെ യന്ത്രമെന്ന വണ്ണം, ഈശ്വരൻ തന്റെ മായാ ശക്തിയാൽ ഈ പ്രപഞ്ചത്തിലെ സമസ്ത വസ്തുക്കളെയും നിയന്ത്രിച്ചുകൊണ്ട് സമസ്ത വസ്തുക്കളുടെയും ഉള്ളിൽ കുടികൊള്ളുന്നു ). ഹിന്ദു മതത്തെ കുറിച്ചുള്ള സാമാന്യ വിവരണം ഇത്രയും മതി.

    • @aksharanantha6045
      @aksharanantha6045 4 ปีที่แล้ว

      Swami അവിടെ വിവരണം നൽകുമ്പോൾ മറു വിവരണം ആവശ്യം ഉണ്ടോ.

    • @jayaprakashck7339
      @jayaprakashck7339 4 ปีที่แล้ว +4

      @@aksharanantha6045 തീർച്ചയായും, എത്ര വിവരിച്ചാലും സംശയം തീരാത്ത ഒന്നാണ് അദ്വൈത വേദാന്തം. താങ്കൾക്ക് എന്തെങ്കിലും അറിയാമെങ്കിൽ വിവരിച്ചാൽ നന്നായിരിക്കും. മറ്റുള്ളവർക്ക് പ്രയോജനം ചെയ്യും.

    • @abpt7647
      @abpt7647 4 ปีที่แล้ว +1

      @@jayaprakashck7339 👍

    • @kannan9018
      @kannan9018 4 ปีที่แล้ว +1

      🙏ഈ ലോകത്ത് infinity ജീവജാലങ്ങൾ ഉണ്ടെങ്കിൽ, ഈ ലോകത്ത് infinity ആത്മാക്കൾ ഉണ്ടോ? ശ്രീകൃഷ്ണ ഭഗവാനെ "ശ്രീകൃഷ്ണ പരമാത്മാവ്" എന്നു പറയാറുണ്ടല്ലോ. അപ്പോൾ "ബ്രഹ്മത്തെ അറിഞ്ഞവൻ ബ്രഹ്മം തന്നെ" എന്ന് പറയുന്നതിനനുസരിച്ച് ബ്രഹ്മത്തെ അറിഞ്ഞ ഒരു വ്യക്തിയെ ശ്രീകൃഷ്ണ ഭഗവാനെ പരമാത്മാവ് എന്ന് വിളിക്കുന്നത് പോലെ അവരെയും പരമാത്മാവ് എന്ന് വിളിക്കുവാൻ സാധിക്കുമോ? പരമാത്മാവ് എന്ന് പറയുമ്പോൾ പരമമായ ആത്മാവ്, & സാധാരണ ആത്മാവ് എന്ന് വരില്ലേ? ശ്രീകൃഷ്ണ ഭഗവാൻ പരമാത്മാവ് ആയതുകൊണ്ട് മല തൂക്കി? അതുപോലെ ബ്രഹ്മത്തെ അറിയുന്ന ഒരു വ്യക്തിക്കും മലയെ ഉയർത്താൻ സാധിക്കുമോ( ഈ ജഗത്തിൽ സാധിക്കാത്തത് ആയിട്ട് അവർക്ക് വല്ലതും ഉണ്ടോ)? ഈ എല്ലാ ചോദ്യങ്ങൾക്കും അറിയുമെങ്കിൽ മറുപടി പറയണം എന്ന് അപേക്ഷിക്കുന്നു.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @abpt7647
      @abpt7647 4 ปีที่แล้ว +3

      @@kannan9018 ഹായ് ചേട്ടാ... എനിക്ക് അറിയുന്ന പോലെ സംശയം മാറ്റാൻ ശ്രമിക്കാം ട്ടോ.
      ചേട്ടന്റെ ആശയത്തിലുള്ള ഒരു ചെറിയ കുഴപ്പമുണ്ട്, അതു തിരുത്തിക്കൊണ്ടേ നമുക്ക്‌ ഈ ചോദ്യങ്ങൾ മനസ്സിലാക്കാൻ പറ്റൂ.
      എന്തെന്നുവച്ചാൽ ഈശ്വരസങ്കല്പം ആണ്. അതായത് പരമാത്മാവ് എന്ത് എന്നുള്ള പ്രശ്നം
      അതുകൊണ്ട് ചേട്ടൻ ഈശ്വരൻ ആദ്യമായി കേൾക്കുന്ന ആളിനെ പോലെ ഇത് വായിക്കുക . ഇനി നമുക്ക്‌ നോക്കാം. ആരാണ് ഈശ്വരൻ? അറിയുക, ഈശ്വരൻ സത്ചിതാനന്ദമാണ്. അപ്പോൾ അതെന്താ എന്ന ചോദ്യം സ്വാഭാവികം ആണ്. പദം മുറിച് നോക്കാം
      സത് എന്നാൽ ആത്യന്തികമായി ഉള്ളത് എന്നാണ് അർഥം. അതാണ് സ്വാമിജി മുകളിൽ വ്യക്തമായി പറഞ്ഞത്. ഒരു ഉദാഹരണം കൂടി നോക്കാം, സ്വർണവും ആഭരണവും. ആഭരണങ്ങൾ പലതാണ്, മാല, വള, കമ്മൽ, മോതിരം അങ്ങനെ പല രൂപത്തിലും ഭാവത്തിലും ഉള്ള ആഭരണങ്ങൾ ഉണ്ട്. പക്ഷെ പരാമർത്തികമായി അതിലെല്ലാം ഉള്ളത് സ്വർണമാണ്... അപ്പോൾ ഈശ്വരൻ എന്നാൽ നമ്മളിൽ നിന്നും അകന്നു നിൽക്കുന്ന ഒന്നല്ല, നമ്മുടെ എല്ലാം പരാമർത്തിക അസ്ഥിത്വം ആണ് ഈശ്വരൻ. അതായത് ആഭരണത്തിൽ എല്ലാം സ്വർണ്ണം ഉള്ള പോലെ പ്രപഞ്ചത്തിലെ സകലചരാചരങ്ങളും എടുത്ത് പരിശോദിച്ചാൽ അതിലെല്ലാം ഉള്ള അതിന്റെ അസ്തിത്വമാണ് ഈശ്വരൻ. തൂണിലും തുരുമ്പിലും ഈശ്വരൻ ഉണ്ട് എന്ന് പറയുന്നതിനെ നമുക്ക്‌ ഇങ്ങനെ നോക്കിക്കാണാം
      അപ്പോൾ ഞാനും ഈശ്വരനും ആയുള്ള ബന്ധം എന്റെ അടിസ്ഥാനമായ അസ്തിത്വമാണ് ഈശ്വരൻ. ഇനി നമുക്ക്‌ അടുത്ത പദത്തിലേക്ക് നോക്കാം.
      ചിത് /അഥവാ ചൈതന്യം എന്താണ്. നോക്കാം. ഞാനും ഈശ്വരനുമായ ബന്ധം കണ്ടു. പക്ഷെ അപ്പൊ ഞാൻ ആരാണ്? നോക്കുക.
      എനിക്ക് എന്തിലെങ്കിലും ഉള്ള മാറ്റം അറിയണം എങ്കിൽ ഞാൻ അത് ആവാൻ പാടില്ല.ഞാൻ അതു ആണെങ്കിൽ എനിക്ക് അതിലുള്ള മാറ്റം അറിയുക അസാധ്യം ആണ്. ഇനി നോക്കുക. എന്റെ ശരീരം മാറുന്നതായി ഞാൻ അറിയുന്നുണ്ട്. എന്റെ മനസ്സ് മാറുന്നതായി ഞാൻ അറിയുന്നുണ്ട്. അപ്പോൾ ഞാൻ ശരീരമോ മനസ്സോടെ അല്ല, പകരം ഇതെല്ലം അറിയുന്ന ബോധം ആണ്. ഇതാണ് ചൈതന്യം, ഇതാണ് ഈശ്വരൻ.
      അപ്പോൾ എന്നിലും ചേട്ടനിലും ഉള്ള പരാമർത്തിക ബോധം ഒന്നാണ്, മാറ്റം ഉള്ളത് നമ്മുടെ ശരീരരങ്ങൾക്കും മനസ്സിനും ആണ്.
      ഇനി ജീവനില്ലാത്ത ഒന്നെടുത്തലും അതിനു ഇല്ലാത്തത് മനസ്സാണ്, ചൈതന്യം ഉണ്ട്
      അപ്പോ ഞാനാണ് ഈശ്വരൻ. പ്രത്യേകം ശ്രദ്ധിക്കുക, ഇവിടെ ഞാൻ എന്നത് ശരീരമോ മനസ്സോ അല്ല. പകരം ബോധം ആണ്.
      ശരീരം മനസ്സ് എടുത്താൽ കുറെ ഈശ്വരൻ ഉണ്ട്. അതു തെറ്റാണ്.
      പക്ഷെ ബോധം എടുത്താൽ ഈശ്വരൻ /പരമാത്മാവ് ഒന്നേ ഉളളൂ
      ഇനി അനന്തത എന്നാൽ ദേശകലവസ്തു പരിമിതി ഇല്ലാത്തതാണ് ഈശ്വരൻ
      അപ്പോൾ ഇനി നമുക്ക്‌ ഒന്നുകൂടി നോക്കാം. വെള്ളം ആണ് ഈശ്വരൻ,അത് എല്ലായിടത്തും ഉണ്ട് ഒരു അനന്തമായ സാഗരം പോലെ. ആ വെള്ളം, ഈശ്വരൻ ഞാൻ തന്നെ ആണ്. അതായത് പരാമർത്തിക ബോധം. ഈ സാഗരത്തിൽ ഉണ്ടാവുന്ന തിരമാലകളാണ് ഈ കാണുന്ന സകല ചരാചരവും. അതെല്ലാം ഒരേ വെള്ളം തന്നെ പക്ഷെ വേറെ വേറെ രൂപവും ഭാവവും ഉണ്ട് എന്ന മാത്രം
      അപ്പോൾ സകലതും ഈശ്വരൻ. നമ്മളിലെ പരാമർത്തിക ബോധം ഈശ്വരൻ.
      അല്ലാതെ നമ്മൾ നിന്നു മാറി, സർവ ശക്തിയും ഉള്ള, നമ്മളെ വിലയിരുത്തുന്ന സൂപ്പർഹീറോ എന്ന കാഴ്ചപ്പാട് ഈശ്വരന് അദ്വൈതത്തിൽ ഇല്ല..
      ഇനി നമുക്ക്‌ ചോദ്യത്തിലേക്ക് പോവാം

  • @adv.mynagappally.aravindan
    @adv.mynagappally.aravindan 4 ปีที่แล้ว +3

    അവനവനിലെ ബോധത്തിന് ബ്രഹ്മം എന്നു പറയുന്നു ശരീരത്തിന് മായ എന്ന് പറയുന്നു ശരീരം ഉണ്ടായി നിലനിന്ന് നശിക്കും എന്നാൽ ബോധം ഉണ്ടാവുകയോ നില നിൽക്കയോ നശിക്കുകയോ ചെയ്യുന്നില്ല അത് നിത്യവും എന്നും ഉള്ളതും നശിക്കാത്തതുമാണ് ബോധം ഭൗതിക വസ്തു അല്ല അതിനാൽ അതിന് ഭൗതികമായ നാശം ഇല്ല ശരീരം ഭൗതികമായതിനാൽ നശിക്കും താൻ ശരീരത്തിൽ ഉണർന്ന് വരുന്ന ബോധമാണെന്ന് ഇപ്പോഴെ ഉറപ്പിക്കൂ വെറുതെ കണ്ണടച്ച് താങ്കളുടെ ബോധത്തിലേക്ക് ശ്രദ്ധിക്കൂ ഇതാണ് ധ്യാനം ഒന്നും ആലോചിക്കരുത് താമസിയാതെ താങ്കൾ ബോധമാണെന്ന് താങ്കളുടെ ബോധം തന്നെ തിരിച്ചറിയും സകലതും ഈ ബോധം തന്നെ ഇതല്ലാതെ ഇവിടെ ഒന്നുമില്ല കാണപ്പെടുന്നപ്രപഞ്ചം ബോധത്തിലെ വെറും തോന്നലാണെന്ന് ബോദ്ധ്യപ്പെടും തന്റെ ശരീരം പോലും തന്റെ ബോധത്തിന്റെ വെറും തോന്നൽ

    • @dileepkumardileepkumar3500
      @dileepkumardileepkumar3500 4 ปีที่แล้ว

      Correct sir 👍

    • @vinayanchovva6436
      @vinayanchovva6436 4 ปีที่แล้ว

      ബോധം എന്ന് പറയുന്നത് എതിനെയാണ്? ബ്രഹ്മം എന്ന് പറയുന്നത് എതിനെയാണ്? അറിയുന്നതാണെങ്കിൽ പറയുക (മലയാളത്തിൽ)

    • @adv.mynagappally.aravindan
      @adv.mynagappally.aravindan 4 ปีที่แล้ว +1

      @@vinayanchovva6436 ബോധവും ബ്രഹ്മവും ഒന്നു തന്നെ അവനവനിൽ ഉണർന്നു വരുന്ന ബോധം തന്നെയാണ് ബ്രഹ്മം അതിനാലാണ് ഋഷി അഹം ബ്രഹ്മാസ് മി അഹംബോധസ്വരൂപം തത്ത്വമസി അയം ആത്മാ ബ്രഹ്മം പ്രജ്ഞാനം ബ്രഹ്മ എന്നൊക്കെ പറയുന്നത് ഒരു വ ന്റെ ബോധത്തിലാണ് ഈ പ്രപഞ്ചം മുഴുവൻ വെറും തോന്നലായി ഇരിക്കുന്നത് ബോധത്തിന്റെ വെറുംതോന്നലായ പ്രപഞ്ചം ഒരുവന്റെ പഞ്ചേന്ദ്രിയങ്ങളിലൂടെ താൻ ബോധമല്ലെന്ന തെറ്റിദ്ധാരണ വരുന്നോൾ വെറും തോന്നലായ പഞ്ചേന്ദ്രിയങ്ങളിലൂടെ വെറും തോന്നലായ പശ്ചഭൂതതവ്യാപനമായ വെറും തോന്നലായ പ്രപഞ്ചത്തെ ബോധത്തിൽ സൃഷ്ടിച്ച് ജനന മരണം അനുഭവിക്കുന്നു ബോധമില്ലെങ്കിൽ പ്രപഞ്ചാനുഭവവുമില്ല സകലതിനേയു ഉൾക്കൊള്ളുന്ന ബോധം തന്നെയാണ് ബ്രഹ്മം അവനവനിൽ ഉണരുന്ന ബോധത്തിലേക്ക് ശ്രദ്ധിക്കൂ ക്രമേണ താൻ ബോധമാണെന്ന് അനുഭവിച്ച് ബോധസ്വരൂപമായ ജനന മരണഭ്രമമില്ലാത്ത ബ്രഹ്മാനന്ദസ്വരൂപമായ മോക്ഷപ്രാപ്തിയിലെത്താം.

  • @tatkshanaayurvedaisimmedia6145
    @tatkshanaayurvedaisimmedia6145 4 ปีที่แล้ว

    മിഥ്യ എന്ന പദം ശങ്കരഭഗവദ് പാദരാണോ ആദ്യമായി ഉപയോഗിച്ചത്? അതോ മുന്പേ പ്രയോഗത്തിലുള്ളതാണോ ?

    • @acharirajaratnam8619
      @acharirajaratnam8619 4 ปีที่แล้ว +2

      so far with my little knowledge no . MIDHIYA OR MAYA the word was frequently used by sri SNKARA in order to establish his ADWITH SYNTHANTHAM ,ex ; mahendra jalam . INDRA SHOWS MAYA . In order to understand such thing better read books on the subject and listen the speech of the gurus like the pujya swamy, In Sandhana the question of who used a word first has no importance as the name it self means .cinima is a good example of MIDHIyA .IS MOHAN LAL THERE ? can you say he is not their ?when projector is off screen only the TRUTH

    • @OVGopal-sn7hd
      @OVGopal-sn7hd 3 ปีที่แล้ว +1

      ഋഗ്വേദത്തിലും , ഉപനിഷത്തുകളിലും ഭഗവദ് ഗീതയിലും മായ എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട്

  • @muraleekrishna.s1901
    @muraleekrishna.s1901 ปีที่แล้ว

    മൺ കലവും ചെളിയും പോലെ 🙏, അല്ലെഗിൽ bulb and kseb പോലെ

  • @vinayanchovva6436
    @vinayanchovva6436 4 ปีที่แล้ว

    ബ്രഹ്മത്തിന്റെ മലയാള അർത്ഥം ചെറുതായി വിശദ്ധിക്കരിക്കാമോ?ജ്ഞാനം എന്ന് പറയുന്നതിന്റെയും

    • @abpt7647
      @abpt7647 4 ปีที่แล้ว +3

      നമസ്‌കാരം🙏
      അറിയുന്നപോലെ പറയാം
      ബ്രഹ്മത്തിന്റെ പദാർത്ഥം എടുത്താൽ =
      എന്തിനാലാണോ എല്ലാം ഉണ്ടായിരിക്കുന്നത് -അതാണ് ബ്രഹ്മം.
      എപ്രകാരമാണോ വിവിധ ആഭരണങ്ങൾ സ്വർണ്ണത്താൽ ഉണ്ടായിരിക്കുന്നത്, അപ്രകാരം എന്തൊക്കെ ഉണ്ടോ അതൊക്കെ ബ്രഹ്മത്താലാണ് ഉണ്ടായിരിക്കുന്നത്
      ആഭരണവും സ്വർണ്ണവും പോലെ,
      കുടവും മണ്ണും പോലെ,
      ഉള്ളതും ബ്രഹ്മവും.
      സത്യം ജ്ഞാനം അനന്തം ബ്രഹ്മ: എന്നാണ്.
      സത്യം = എല്ലാത്തിന്റെയും ആത്യന്തികമായ അസ്ഥിത്വം..അതാണ് ബ്രഹ്മം (നേരത്തെ പറഞ്ഞത് തന്നെ )
      ജ്ഞാനം = എന്തിനാലാണോ എല്ലാം അറിയുന്നത് - പരാമർത്ഥമായ ബോധം.
      അറിയുക എന്നത് ബോധത്തിന്റെ പണിയാണ്.
      ഞാൻ ശരീരത്തെ അറിയുന്നു.
      മനസ്സിനെ അറിയുന്നു
      അഹങ്കാരത്തെയും അറിയുന്നു
      ഇതൊക്കെ അറിയുന്ന ഞാൻ പരമാർത്ഥ ബോധമാണ്.
      ആ ബോധം, കർമ്മസാക്ഷിയായ ബോധം -അതാണ് ബ്രഹ്മം.
      അനന്തം = ദേശകാലത്തിനു വിദേയമല്ലാത്തതു ബ്രഹ്മം
      (അദ്വിതീയം, അച്യുതം/അചലം )
      😇👍

    • @vinayanchovva6436
      @vinayanchovva6436 4 ปีที่แล้ว

      @@abpt7647 ദൈവം എന്നാൽ അറിവും ശക്തിയും മാണ് ' / അറിവ് മഹാവിഷ്ണു ശക്തി ശിവൻ/ഇത് രണ്ടും ചേർന്നതാണ് ആത്മാവ് / ആത്മാവിൽ നിന്ന് ഉണ്ടായ മനസ്സാണ് ഞാൻ / ഇതിൽ ബ്രഹ്മം എന്ന് പറയുന്നത് എതാണ്/ ഞാൻ ജ്ഞാനി ആകുന്നത് ആരെ അറിയുമ്പോഴാണ് / എനിക്ക് ആ മാനുഷിക കഴിവ് ആരിൽ നിന്നാണ് കിട്ടുക / ആ മാനുഷികതയിൽ ഉന്നതമായത് എതാണ്/ പുർണനാക്കുന്നത് എത് അറിയുമ്പോഴാണ് > ഉത്തരം അറിയുന്നതാണെങ്കിൽ പറയുക /

    • @vinayanchovva6436
      @vinayanchovva6436 4 ปีที่แล้ว

      @@abpt7647 ബോധം എന്ന് പറയുന്നത് എന്താണ്

    • @abpt7647
      @abpt7647 4 ปีที่แล้ว +2

      @@vinayanchovva6436 ഇതിലിപ്പോ ബ്രഹ്മം ഏതാണെന്നു ചോദിച്ചാൽ, താങ്കൾ ഏതു ചിന്താപദ്ധതി ആണ് പറഞ്ഞതെന്ന് മനസ്സിലായില്ല. അദ്വൈതം വെച്ചു മറുപടിപറയാൻ ശ്രമിക്കാം😇👍
      ബ്രഹ്മം ബോധമാണ്, സത്യമാണ്, അനന്തമാണ്. നേരത്തെ പറഞ്ഞല്ലോ.
      മായാശക്തിയോടു കൂടിയുള്ള ബ്രഹ്മത്തെ ആണ് ഈശ്വരൻ എന്ന് പറയുന്നത്.
      ഈശ്വരൻ സച്ചിതാനന്ദമാണ്.
      (സത്, ചിത്, ആനന്ദം )
      (ചിതാനന്ദരൂപത്തെ ശിവൻ ആയും ശക്തിയെ കാളിയായും പറഞ്ഞു കേട്ടിട്ടുണ്ട്. )
      ആത്മ എന്നാൽ 'ഞാൻ' എന്നാണ് അർഥം.
      അപ്പൊ ഞാൻ ആരാ? അതിലേക്ക് വരാം
      ബോധം എന്താണെന്നു ചോദിച്ചല്ലോ.
      ബോധം എന്നാൽ ഏറ്റവും ലളിതമായി പറഞ്ഞാൽ ശുദ്ധ ബോധം തന്നെ.
      എന്തിനാലാണോ എല്ലാം അറിയുന്നത്, അതാണ് ശുദ്ധ ബോധം.
      ശരീരം അറിയുന്നുണ്ടോ, അത് ശുദ്ധ ബോധത്തിലാണ്.
      മനസ്സ് അറിയുന്നുണ്ടോ അതും ശുദ്ധ ബോധത്തിലാണ്.
      അഹങ്കാരം അറിയുന്നുണ്ടോ,അതും ശുദ്ധ ബോധത്തിൽ ആണ്.
      ഇനി ബോധം ഉണ്ടെന്നറിയുന്നുണ്ടോ, ഉണ്ടെങ്കിൽ അതും ശുദ്ധ ബോധത്തിലാണ്.
      (ഇവിടെ അറിഞ്ഞ ബോധം ശുദ്ധ ബോധത്തിന്റെ ഛായ ആണ്. അതിനെ അറിഞ്ഞ ബോധം ശുദ്ധ ബോധം. )
      അപ്പൊ എന്തൊക്കെ അറിയുന്നുണ്ടോ അതെല്ലാം ശുദ്ധമായ ബോധത്തിലാണ്.
      നമ്മളുടെ അനുഭവത്തിൽ നിന്നും അനുഭവിച്ചതിനെ കുറച്ചാൽ കിട്ടുന്നതാണിത്.
      ഈ ശുദ്ധ ബോധമാണ് ഞാൻ /ഈശ്വരൻ.
      (കാരണം ഞാനാണല്ലോ ഇതെല്ലം അനുഭവിക്കുന്നത്.)
      അപ്പോൾ നേരത്തെ ചോദ്യം ആവർത്തിക്കാം... ആരാണ് ഞാൻ അഥവാ ആത്മ.
      ഞാൻ എന്നത് ശരീരമോ, മനസ്സോ എന്ന തലത്തിൽ അതു ജീവാത്മാ.
      എന്നാൽ മനസ്സ് അല്ലാത്ത,പകരം മനസിനെ അറിയുന്ന ഞാൻ പരമാത്മ.
      നമ്മളെല്ലാം പരമാത്മ തന്നെ. പക്ഷെ ശരീരത്തോടും മനസ്സിനോടുമുള്ള അതിതീവ്രമായ ബന്ധം കാരണം നമ്മൾ ജീവാത്മാ തലത്തിൽ ഇരിക്കുന്നു .
      അപ്പോൾ ജ്ഞാനി ആകുന്നത് എപ്പോൾ ആണെന്ന് ചോദിച്ചാൽ ശരീരവും മനസ്സും മാത്രം ഒതുങ്ങുന്നതല്ല , പകരം ഇതനുഭവിക്കുന്ന പരമാത്മ ബോധമാണ് ഞാൻ എന്ന തിരിച്ചറിവാണ് ജ്ഞാനി ആക്കുന്നത്.
      ഞാൻ സച്ചിതാനന്തമാണെന്ന തിരിച്ചറിവ് .
      തിരിച്ചറിഞ്ഞാൽ പൂർണ്ണമാണെന്ന ബോധ്യമുണ്ടാവും.
      ഇത് അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും ഞാൻ ബ്രഹ്മം തന്നെയാണ്. പക്ഷെ അറിഞ്ഞവൻ ആത്മസാക്ഷാത്കാരം നേടുന്നു എന്ന് മാത്രം.
      ഇത് ഗുരുവിലൂടെ,
      കേട്ടു, വിമർശിച്ചു, മനസ്സിലാക്കി, അവസാനം അറിയേണ്ട ഒന്നാണ്.
      (ഇതാണ് ശരിക്കും വേണ്ടത്. പക്ഷെ ഞാൻ ശരിക്ക് പഠിച്ചിട്ടില്ല )

    • @vinayanchovva6436
      @vinayanchovva6436 4 ปีที่แล้ว

      @@abpt7647 ഇത്രയും വിശദ്ധമാക്കി തന്നതിന് നന്ദി എന്നാലും ചോദ്യം ബാക്കിയുണ്ട്? സമതമാണെങ്കിൽ ചോദിക്കാം

  • @bijukuzhiyam6796
    @bijukuzhiyam6796 4 ปีที่แล้ว

    പ്രണാമം സ്വാമിജി

  • @santhu2018
    @santhu2018 4 ปีที่แล้ว +1

    🙏🙏🙏

  • @sreep6530
    @sreep6530 4 ปีที่แล้ว +1

    🙏

  • @shobhanas738
    @shobhanas738 ปีที่แล้ว

    🙏🙏