മാർക്സിലേക്ക് മടങ്ങുകയോ, മാർക്സിൽ നിന്നും മടങ്ങുന്നതോ അല്ല മാർക്സ് വായനകൾ | PART 1

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • മാർക്സ് വായനകൾ എന്ന് പറയുമ്പോൾ മാർക്സിന്റെ കൃതികളെ പല രീതിയിൽ വായിക്കുകയെന്നാണ്. മാർക്സിന്റെ ചിന്ത പദ്ധതികളുമായി എൻഗേജ് ചെയ്യുക അല്ലെങ്കിൽ മുഖാമുഖം നിൽക്കുക എന്നാണ് അത് ലക്ഷ്യമാക്കുന്നത്. മാർക്സിനെ ഒരു സമകാലീന ചിന്തകൻ ആയി കാണുകയും അദ്ദേഹത്തിന്റെ ചിന്തകളോട് ആ രീതിയിൽ സംവദിക്കുകയും ചെയ്യുകയാണ് മാർക്സ് വായനകൾ. TMJ 360-ൽ പ്രൊഫസർ ടിവി മധു സംസാരിക്കുന്നു.
    #karlmarx #marx #marxism #Marxist #cpim #CPIML #themalabarjournal
    𝗧𝗵𝗲 𝗠𝗮𝗹𝗮𝗯𝗮𝗿 𝗝𝗼𝘂𝗿𝗻𝗮𝗹
    𝗜𝗻𝗱𝗶𝗮'𝘀 𝗼𝗻𝗹𝘆 𝘁𝗵𝗲𝗺𝗲-𝗯𝗮𝘀𝗲𝗱 𝗯𝗶𝗹𝗶𝗻𝗴𝘂𝗮𝗹 𝘄𝗲𝗯 𝗽𝗼𝗿𝘁𝗮𝗹, 𝗶𝘀 𝗰𝗼𝗺𝗺𝗶𝘁𝘁𝗲𝗱 𝘁𝗼 𝗮 𝗻𝗲𝘄 𝗺𝗲𝗱𝗶𝗮 𝗰𝘂𝗹𝘁𝘂𝗿𝗲 𝗳𝗼𝗰𝘂𝘀𝗶𝗻𝗴 𝗼𝗻 𝘄𝗲𝗹𝗹-𝗿𝗲𝘀𝗲𝗮𝗿𝗰𝗵𝗲𝗱 𝘁𝗲𝘅𝘁𝘀, 𝘃𝗶𝘀𝘂𝗮𝗹 𝗻𝗮𝗿𝗿𝗮𝘁𝗶𝘃𝗲𝘀, 𝗮𝗻𝗱 𝗽𝗼𝗱𝗰𝗮𝘀𝘁𝘀.
    Website - themalabarjour...
    Facebook - / themalabarjournal
    Twitter - / malabarjournal
    Instagram - / themalabarjournal
    WhatsApp - chat.whatsapp....

ความคิดเห็น • 18

  • @abhinavs1949
    @abhinavs1949 3 วันที่ผ่านมา +1

    Book വാങ്ങാനുള്ള ലിങ്ക് descriptionil add ചെയ്യാമോ??

  • @manojvk8846
    @manojvk8846 3 วันที่ผ่านมา +7

    ഈ പുസ്തകം കിട്ടാൻ എന്താണ് വഴി & price

    • @rameshbabuvp9816
      @rameshbabuvp9816 2 วันที่ผ่านมา +2

      റാസ്ബറി പ്ളിക്കേഷനാ ണ് പ്രസിദ്ധീകരിച്ചത് .കോഴിക്കോട്ട് ഉള്ളവരാണ് പഴയ പതിപ്പിന് 950 രൂപയാ ണ്‌വില കോഴിക്കോട്ട് നടക്കാവിലുള്ള ഇൻസൈറ്റ് പബ്ലിക്കേഷൻ ബുക്ക് സ്റ്റാളിൽ കിട്ടുമെന്ന് തോന്നുന്നു.കോഴിക്കോട് സ്റ്റേഡിയം ബുക്ക് സ്റ്റാളുകളിലും അന്വേഷിക്കുക .

    • @sunilvarkala2026
      @sunilvarkala2026 2 วันที่ผ่านมา

  • @padmakumar6081
    @padmakumar6081 3 วันที่ผ่านมา +3

    യൂറോപ്പിലും അമേരിക്കയിലും Marx വായന ആവേശപൂർവം മടങ്ങി വരുന്നു. മുമ്പ് അതിനെ എതിർക്കാനുള്ള വായന ആയിരുന്നെങ്കിൽ ഇപ്പോൾ അത് സമകാലിക ലോകത്തേയും അതിൻ്റെ പ്രതിനന്ധികളേയും മനസിലാക്കാനുള്ള ഉപാധി എന്ന നിലയിൽ പോസിറ്റീവ് വായനയാണ്. ഇപ്പോൾ കലിതുള്ളുന്ന തീവ്രദേശീയതയുടേയും തീവ്രവലതുപക്ഷതയുടേയും ആവേശം കെട്ടടങ്ങും - Marx രാഷ്ട്രീയം ആവേശകരമായി ഉയരും. മനുഷ്യന് അവൻ്റെ അതിജീവന സമരത്തിന് ഇത് അനിവാര്യമാണ്. TV മധുവിന് 🎉

  • @krishnakumarperumbilavil7197
    @krishnakumarperumbilavil7197 15 ชั่วโมงที่ผ่านมา

    പുതിയ കാല ജീവിത ധാരകളെ ആരും തൊടുന്നതായി കാണുന്നില്ല. Ai, ഉന്നത ജീവിത നിലവാരത്തിൻ്റെ by-products ആയ വൃദ്ധ സമൂഹത്തിൻ്റെ പരിപൂർണമായ ജീവിത പ്രശ്നങ്ങളുടെയും കാര്യം, climate change, വിശദമായ ഭൂമിയുടെ മാർക്സിയൻ മൂലധന ശാസ്ത്രം എന്നിവ

  • @sumodms7724
    @sumodms7724 วันที่ผ่านมา

    പുസ്തകം മലയാളത്തിലാണോ?

  • @Anil-gp4ge
    @Anil-gp4ge 2 วันที่ผ่านมา

    കാലഹരണപ്പെട്ട ഒരു ചിന്താ പദ്ധതി എന്ന നിലയിൽ വരും കാലത്തെ തെറ്റുകളിൽ നിന്നും മനുഷ്യരാശിയെ രക്ഷപ്പെടുത്താനുള്ള ഒരു മുന്നറിയിപ്പെന്ന പോലെ മാർക്സിസത്തെ സംബന്ധിച്ച് ഇനിയും പഠനങ്ങൾ വരേണ്ടതുണ്ട്.ഇനിയും മാർക്സിസം പഠന ചെയറുകൾ വരണം.നിരവധി പ്രൊഫസർമാർക്ക് യുജിസി സ്കെയിൽ അതിനാൽ ലഭ്യമാകണം.ആറ്റിങ്ങലിലെയും ആലപ്പുഴയിലെയും സാധാരണ മനുഷ്യർ വൈകിയെങ്കിലും തിരിച്ചറിഞ്ഞ ഈ പൊള്ളയായ തത്വശാസ്ത്തെ നമ്മുടെ അക്കാദമിക പണ്ഡിതന്മാർ തിരിച്ചറിയണമെങ്കിൽ കാലം ഇനിയും ഒരു പാട് കഴിയേണ്ടി വരും.ഒരു പാട് പുഷ്പൻമാർ ഉണ്ടാകുകയും മനം നൊന്ത് മരിക്കേണ്ടിയും വരും.🙏🙏🙏

    • @rameshbabuvp9816
      @rameshbabuvp9816 2 วันที่ผ่านมา +1

      താങ്കൾ ചിന്തിക്കാതെ വിധിക്കുന്നു. വിധിച്ചു കൊണ്ടേയിരിക്കുന്നു. വിധിക്കുന്ന ഏകപക്ഷീയ ഫാസിസത്തിൽ നിൽക്കുന്നു. 'അവധാനതയോടെ ഏറെ ചിന്തിക്കേണ്ട വിഷയങ്ങളാണിത്. ഏകപക്ഷീയവിധി ജഡ്ജമെൻറ്റുകളുടെ ഫാസിസത്തിൽ നിൽക്കുന്ന താങ്കളുടെ മേഖലയല്ലത്.! മുതലാളിത്ത ലോകത്തെ പറ്റി താങ്കൾക്ക് വിമർശനങ്ങളില്ല എന്ന് സ്വയം വിലയിരുത്തുക. കേരളത്തിലെ സോഷ്യൽ ഡമോക്രാറ്റുകളുടെ ചെയ്തികളാണ് താങ്കൾ മാർക്സിസമായി തെററിദ്ധരിക്കുന്നത്.!

    • @Anil-gp4ge
      @Anil-gp4ge 2 วันที่ผ่านมา

      @@rameshbabuvp9816 കേരളത്തിലെ സോഷ്യൽ ഡെമോക്രാറ്റുകളുടെ ചെയ്തികൾക്കപ്പുറം എന്തെങ്കിലും മാർക്സിസത്തിൽ അന്തർലീനമായിട്ടുണ്ടെങ്കിൽ തീർച്ചയായും ആ ചെയ്തികളെ തിരുത്താനോ ,അതുമല്ലെങ്കിൽ ശരിയല്ലെന്ന് തോന്നിപ്പിക്കാൻ എങ്കിലുമോ അവരെ അത് പ്രാപ്തരാരാക്കിയേനെ സാർ.സാധാരണ ജീവിതങ്ങളിൽ ഈ വിനാശകരമായ പ്രത്യയ ശാസ്ത്രം കൊണ്ട് വന്നിട്ടുള്ള വിപത്തുകൾ ചെറുതല്ല .ഇനിയും ഒരു റിവേഴ്സ് ഗിയർ എടുക്കാനുള്ള ശേഷി നമ്മുടെ സാമൂഹ്യ ശരീര വാഹനത്തിനില്ല.മാർക്സിസത്തെ അതിൻ്റെ ആസന്നവും അനിവാര്യവുമായ അവസാനത്തിലേക്ക് നമ്മൾ മറ്റു ആലോചനകൾ ഒന്നുമില്ലാതെ കടത്തി വിടേണ്ടതാണ്.❤️❤️🙏🙏

    • @jaalakavathil188
      @jaalakavathil188 2 วันที่ผ่านมา

      താങ്കളെങ്കിലും അതു മനസിലാക്കിയതിൽ കേരളത്തിനു ഗുണമുണ്ടാക്കത്തക്കവിധത്തിൽ ഗ്രന്ഥനിർമ്മിതിൽ ഏർപ്പെട്ട് കേരളീയരെ രക്ഷപ്പെടുത്തണം

  • @BalaKrishna-g9m
    @BalaKrishna-g9m วันที่ผ่านมา

    🎉🎉🎉🎉❤❤❤❤

  • @maradona447
    @maradona447 3 วันที่ผ่านมา

    👍

  • @neethusanthakumari5922
    @neethusanthakumari5922 3 วันที่ผ่านมา

    Madhumaash❤️

  • @whatsuptrends2936
    @whatsuptrends2936 3 วันที่ผ่านมา

    2nd part waiting..

  • @manjusagar1424
    @manjusagar1424 3 วันที่ผ่านมา

    👍👍😊

  • @muhammedalyp.p.4567
    @muhammedalyp.p.4567 3 วันที่ผ่านมา

    ❤️👍

  • @shilpibhaskaran7745
    @shilpibhaskaran7745 3 วันที่ผ่านมา

    Mash❤