കുരുന്നുകള്‍ക്കൊരു വര്‍ണ്ണക്കൂടാരം

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • "ഗവണ്മെന്റ് എൽ. പി. സ്കൂൾ കരിങ്കുന്നം
    "മാതൃകാ പ്രീപ്രൈമറി "
    ഗുണമേന്മാ വിദ്യാഭ്യാസം കുട്ടിയുടെ അവകാശം എന്ന ലക്‌ഷ്യത്തെ മുൻനിർത്തി പൊതു വിദ്യാഭ്യാസ മേഖലയിൽ നടന്നുവരുന്ന ഗവേഷണാത്മക പ്രവർത്തനങ്ങളിൽ പ്രീ സ്കൂൾ പഠന'ത്തിന് മതിയായ പ്രാധാന്യം നൽകിവരുന്നു.പ്രീപ്രൈമറി രംഗം ശക്തിപ്പെടുത്തുന്നത് പൊതുവിദ്യാഭ്യാസ മേഖലയുടെ സമഗ്രവളർച്ചയ്ക്ക് വഴിയൊരുക്കുമെന്ന ദീർഘ വീക്ഷണത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
    കുട്ടികൾക്ക് 3,4 വയസ്സ് മുതൽ കളിരീതിയിലൂടെ പഞ്ചേന്ദ്രിയ ക്ഷമതയും, ശേഷീവികാസവും ലക്ഷ്യമിട്ടുകൊണ്ടുള്ള അനുകരണീയ പഠന വിനിമയ മാതൃകകളെ അടിസ്ഥാനമാക്കി 'അ ന്താരാഷ്ട്ര നിലവാരമുള്ള പ്രീ സ്കൂൾ പഠനം സാധ്യമാക്കുന്നതിന് ആദ്യ ഘട്ടത്തിൽ സമഗ്ര ശിക്ഷാ കേരളം ‘താലോലം' പദ്ധതിയുടെ ഭാഗമായി 14 ജില്ലകളിലും ഓരോ മോഡൽ സ്കൂൾ എന്ന ലക്ഷ്യം പൂർത്തിയാക്കിയിരുന്നു.ഈ വർഷം ജില്ലയിൽ രണ്ട് മോഡൽ സ്കൂളുകൾ ഉൾപ്പെടെ, സ്റ്റാഴ്സ് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ നിരവധി പ്രീ- സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തുന്നു. എസ്എസ്‌കെ ഫണ്ടിനൊപ്പം വിദ്യാലയങ്ങൾ ഉൾക്കൊള്ളുന്ന തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പതിനഞ്ച് ലക്ഷം രൂപ ചിലവിട്ടുകൊണ്ട് പന്ത്രണ്ടോളം "പ്രവർത്തന ഇടങ്ങൾ" ( ആക്ടിവിറ്റി കോർണർ )സജ്ജമായിക്കഴിഞ്ഞു.
    ഭാഷാ വികസന ഇടം,ശാസ്ത്ര ഇടം, ഗണിത ഇടം, വരയിടം, ആട്ടവും, പാട്ടും ഇടം, ഇ -ഇടം, കളിയിടം എന്നിങ്ങനെ വൈവിധ്യങ്ങളായ പ്രവർത്തനമൂലകൾക്കൊപ്പം തന്നെ, വെൽനെസ്സ് പാർക്ക്‌, ജൈവ വൈവിദ്ധ്യ ഉദ്യാനം, കൃഷിയിടം, വിനോദ - വിശ്രമ ഇടങ്ങൾ എന്നിവയും, കുട്ടികളുടെ ചാലക ശാരീരിക ക്ഷമതയ്ക്കായി സാഹസിക വിനോദങ്ങളും ഒരുക്കിയിരിക്കുന്നു.. "കളിപ്പാട്ടം" പ്രവർത്തന പുസ്തകത്തിലെ മുപ്പത്തോളം 'തീമു'കൾ പന്ത്രണ്ട് ഇടങ്ങളിലായി വരകളും, വർണ്ണങ്ങളുമായി ഇടം പിടിക്കുമ്പോൾ, അന്താരാഷ്ട്ര നിലവാരമുള്ള ഭൗതിക സൗകര്യങ്ങളോടുകൂടിയ ക്ലാസ്സ്‌ മുറികളും, ഇരിപ്പിടങ്ങളും മോഡൽ സ്കൂളിന്റെ ആകർഷണീ യതകളാണ്. പ്രകൃതി നടത്തവും, വാനനിരീക്ഷണവും, കാഴ്ചയിടങ്ങളും കുട്ടികൾക്ക് ഒരുക്കുന്ന അനുഭവ പരിസരം പഠ നത്തിന്റെ നൂതനമായ ആശയങ്ങൾ മുന്നോട്ട് വച്ച്കൊണ്ട് മോഡൽ പ്രീപ്രൈമറി എന്ന ആശയം അന്വർഥമാ ക്കുന്നു.....
    നവംബർ 12 ന് രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസവും, തൊഴിലും വകുപ്പ് മന്ത്രി ശ്രീ : വി. ശിവൻകുട്ടി മോഡൽ പ്രീ പ്രൈമറി സ്കൂളിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിക്കും... ബഹുമാനപ്പെട്ട എം. എൽ. എ ശ്രീ : പി ജെ ജോസഫ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഇടുക്കി എം. പി അഡ്വ:ഡീൻ കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തും. ജനപ്രതിനിധികളും,വിദ്യാഭ്യാസ വകുപ്പ് മേധാവികൾ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുമുള്ള നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

ความคิดเห็น • 2