No more cough and phlegm- മഴക്കാലത്തെ മിത്രം ആടലോടകം - വൈദ്യ മാതാവ്

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • ബി.സി. മൂന്നാം നൂറ്റാണ്ടിലൊ നാലാം നൂറ്റാണ്ടിലൊ എഴുതിയ അമരകോശത്തില്‍ ആടലോടകത്തിന്റെ എട്ടു പര്യായങ്ങള്‍ പറയുന്നു. വൈദ്യമാതാവ്, സിംഹി, വാശിക, വൃഷം, ആരൂഷം, സിംഹാസ്യം, വാസക, വാജിദന്തകം.
    ഔഷധ ഗുണങ്ങള്‍ ഏറെയുളള ഒരു സസ്യമാണ് ആടലോടകം. മിക്ക വീടുകളിലും ആടലോടകം നട്ടുവളര്‍ത്താറുണ്ട്. ആയുര്‍വേദത്തില്‍ ഏറെ ഉപയോഗിക്കപ്പെടുന്ന ഒന്നാണിത്. ആടലോടകത്തിന്റെ ഇലയും പൂവും വേരും വിത്തും തുടങ്ങി എല്ലാ ഭാഗങ്ങളും ഔഷധയോഗ്യമാണ്. ആയുര്‍വേദത്തില്‍ നിരവധി ഒറ്റമൂലികള്‍ക്കും മറ്റു ഔഷധ നിര്‍മ്മാണത്തിനും ഉപയോഗിക്കുന്ന ഒന്നാണ് ആടലോടകത്തിന്റെ ഇലകള്‍.
    നെഞ്ചിലെ കഫക്കെട്ടുമാറ്റാന്‍ അദ്ഭുത കഴിവുള്ള ഈ ഔഷധ സസ്യം ആയുര്‍വേദ ഔഷധ നിര്‍മാണത്തില്‍ ഏറെ പ്രധാനമാണ്. ഇന്നു ലഭിക്കുന്ന എല്ലാ കഫ് സിറപ്പുകളിലേയും മുഖ്യഘടകമാണ് ഇത്.
    കൊച്ചുകുട്ടികള്‍ക്കു ജലദോഷത്തോടൊപ്പം കഫം ഇളകി മാറ്റുന്നതിനും ആടലോടക ഇലയുടെ സ്വരസം അഞ്ച് മില്ലി തുല്യ അളവില്‍ തേനും ചേര്‍ത്ത് ദിവസം പലതവണ കൊടുക്കാം.
  • ตลก

ความคิดเห็น • 4