Fr: LENUS MARIA ZUCOL S.J.
ฝัง
- เผยแพร่เมื่อ 12 พ.ย. 2024
- കണ്ണൂർ രൂപതയിലെ മരിയപുരം നിത്യസഹായ മാതാ തീർത്ഥാടന ദേവാലയത്തിൽ "കത്തോലിക്ക സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സന്യാസസഭ സ്ഥാപക" യായ വി. ക്ലേലിയ ബർബിയേരിയുടെ തിരുശേഷിപ്പും തിരുസ്വരൂപവും സ്ഥിര വണക്കത്തിനായി സ്ഥാപിച്ചു. രാവിലെ 9.00 മണിക്ക് ഇറ്റലിയിൽ നിന്നും കൊണ്ടുവന്ന തിരുശേഷിപ്പും തിരുസ്വരൂപവും മോൺസിഞ്ഞോർ വെരി. റവ. ഫാ. ക്ലാരൻസ് പാലിയത്ത് ഇടവക വികാരി റവ.ഫാ. ഷാജു ആൻ്റണി തറമ്മേൽ പാരിഷ് കൗൺസിലേഴ്സും ഇടവക അംഗങ്ങളും ചേർന്ന് സ്വീകരിച്ചു. തുടർന്ന് തിരുസ്വരൂപം വേഞ്ചിരിപ്പും തിരുശേഷിപ്പ് പ്രതിഷ്ഠയും നടന്നു. ഭക്തിനിർഭരമായ ചടങ്ങുകൾക്ക് ഇടവക സാക്ഷ്യം വഹിച്ചു. തുടർന്ന് ഭക്തർക്കായി തിരുശേഷിപ്പ് വണക്കവും ഉണ്ടായിരുന്നു...
വി. ക്ലേലിയ ബർബിയേരി
ഇറ്റലിയിൽ ബൊളൊഞ്ഞയിലെ "ലെ ബൂദ്രിയ " എന്ന ഗ്രമത്തിൽ 1847 ഫെബ്രു.13 ന് ജോസഫ് ജസീന്ത എന്നീ ദമ്പതികളിൽ ക്ലേലിയ ജനിച്ചു. 8 വയസിൽ പിതാവു മരണപെട്ടു.ദരിദ്രരായ ആ കുടുംബത്തെ മുന്നോട്ടു നയിച്ച അമ്മയെ ക്ലേലിയ സഹായിച്ചിരുന്നു. അവൾക്ക് എളിമയും ഈശോയോട് ആഴമേറിയ സ്നേഹവും ഉണ്ടായിരുന്നു. ജീവിത കഷ്ഠതയിലും അവൾ സന്തോഷവതിയായി കാണപ്പെട്ടു. മതബോധനത്തിൽ വലിയ തർപരയായിരുന്നവൾക്ക് യുവതീ യുവാക്കളെ ദൈവത്തിലേയക്ക് അടുപ്പിക്കുവാൻ സാധിച്ചിരുന്നു. രോഗീപരിചരണവും മറ്റനേകം സൽപ്രവർത്തികളും അവളുടെ നേതൃത്വം ഒരു കൂട്ടായ്മയായി വളർന്നു അത് 'കത്തോലിക്ക സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സന്യാസസഭ സ്ഥാപക'യായി വിശുദ്ധ ക്ലേലിയയെ ദൈവം ഒരുക്കി. ഇന്ന് "വ്യാകുലമാതാവിൻ്റെ കൊച്ചു സഹോദരികൾ " എന്നറിയപ്പെടുന്നു. ജീവിച്ചിരുന്നപ്പോൾ തന്നെ കുഞ്ഞു ' വിശുദ്ധ'യായി അറിയപ്പെട്ടിരുന്ന അവളെ സ്നേഹത്തോടെ ജനങ്ങൾ ' അമ്മേ 'എന്ന് വിളിച്ചു വന്നു. ദൈവസ്നേഹത്തിൻ്റെ ഉത്തമ മാതൃകയായ ക്ലേലിയ 1870 ജൂലൈ 13ന് സ്വർഗ്ഗത്തിലേയ്ക്ക് യാത്രയായി ജീവിതത്തിൽ ഒട്ടേറെ അത്ഭുതങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും വിശുദ്ധയുടെ ചരമവാർഷിക ദിനത്തിൽ വൈദികർക്കും ജനങ്ങൾക്കും സന്യാസിനികൾക്കും ആ സ്വർഗ്ഗീയ നാദം കേൾക്കാൻ ദൈവം ഭാഗ്യം നൽകി. ഞാൻ ഒരിക്കലും വിട്ടു പിരിയുകയില്ല എന്ന വാക്കിന്ന് ദൈവം വലിയ വില നൽകി.അതിനു ശേഷം അവളുടെ പ്രാർത്ഥനാമുറികളിലും ആഫ്രിക്കയിലും ഇന്ത്യയിലുമുള്ള ദേവാലയങ്ങളിലും അത് തുടർന്നു വരുന്നു.1968ൽ പോൾ ആറാമൻ പാപ്പ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.1989 ൽ ഏപ്രിൽ 9ന് വി.ജോൺ പോൾ രണ്ടാമൻ പാപ്പാ വിശുദ്ധയായും പ്രഖ്യാപിച്ചു.