മുംബൈയിലും അഹമ്മദാബാദിലും സേവന, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് അയുദ്ധ്

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • പരിസ്ഥിതി സംരക്ഷണം, സാമൂഹ്യസേവനം, യുവശാക്തീകരണം എന്നിവയ്ക്ക് ഊന്നൽ നൽകി അയുദ്ധിന്റെ നേതൃത്വത്തിൽ ഇന്ത്യയിലുടനീളം വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അഹമ്മദാബാദിൽ അയുദ്ധ് അംഗങ്ങൾ പ്രദേശത്തെ ഒരു ചേരിയിലെ കുടുംബങ്ങൾക്ക് അവശ്യവസ്തുക്കൾ വിതരണം ചെയ്തു. മുംബൈയിൽ മദേഴ്‌സ് ഡേയിൽ പ്രകൃതി മാതാവിനോടുള്ള ആദരവായി ജുഹു ബീച്ച് വൃത്തിയാക്കിക്കൊണ്ടാണ് അയുദ്ധ് മാതൃദിനം ആഘോഷിച്ചത്. അഹമ്മദാബാദിൽ സംഘടിപ്പിച്ച അയുദ്ധ് യൂത്ത് മീറ്റ് അംഗങ്ങൾക്കിടയിലെ ഒത്തൊരുമയും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിന് ഏറെ സഹായകരമായി. ഇതിനു പുറമെ മുംബൈയിൽ സംഘടിപ്പിച്ച അയുദ്ധ് സെൽഫ് മാനേജ്മെന്റ് ഇന്റേൺഷിപ്പ് പ്രോഗ്രാം സനാതന ധർമ്മം, പാരിസ്ഥിതിക ഉത്തരവാദിത്തം, ആന്തരിക വളർച്ച എന്നിവയെക്കുറിച്ച് ആഴത്തിൽ അറിയാനും മനസ്സിലാക്കാനും വിവിധ സെഷനുകൾ സംഘടിപ്പിച്ചു. അയുദ്ധിന്റെ നേതൃത്വത്തിൽ നടത്തുന്ന വൈവിധ്യമാർന്ന സംരംഭങ്ങൾ രാജ്യത്തുടനീളം യുവാക്കൾക്കും സമൂഹത്തിനും പ്രചോദനമാകുകയാണ്.

ความคิดเห็น •