പദ്യങ്ങളിലൂടെ, ഞങ്ങളുടെ കുട്ടിക്കാലത്ത്, മലയാള ഭാഷയെ സമ്പുഷ്ടമാക്കിയ കുമാരനാശാൻ, തൃക്കുന്നപ്പുഴയ്ക്കടുത്ത് പല്ലനയാറ്റിലുണ്ടായ ബോട്ടപകടത്തിൽ മരിച്ചിട്ട് ഇന്ന് 100 വർഷം തികയുന്നു......ഇക്കഴിഞ്ഞ മാസം, മൂത്തസഹോദരനോടൊപ്പം, തൃക്കുന്നപ്പുഴയ്ക്ക് പോയപ്പോൾ ഇത്, സ്മരിക്കുകയുണ്ടായി...... സാമൂഹിക പരിഷ്കർത്താവായിരുന്ന ആശാൻറെ വീണപൂവും, ചിന്താവിഷ്ടയായ സീതയും, ചണ്ഡാലഭിക്ഷുകിയുമെല്ലാം സമാനതയില്ലാത്ത സാഹിത്യ സൃഷ്ടികളാണ്........Jogi Joseph
7 ക്ലാസിൽ പഠിച്ച എനിക്ക് ഇന്നും ഓര്മയുള്ള കവിത ഇത് എപ്പോ കേട്ടാലും എന്റ കൂട്ടുകാരുമൊത് കേൾക്കുന്നത് പോലെ തോന്നും. ജീവിതത്തിലെ ഏറ്റവും വലിയ സുവർണ കാലം സ്കൂൾ ജീവിതം 🤍
മഹത്തായ വീണപൂവ് കൈരളിക്ക് പകർന്നു നൽകി, ""അന്തമില്ലാത്തൊരാഴിയിൽ വിലയം പ്രാപിച്ച കവിവര്യന് പ്രണാമം. ആശാന്റേതുൾപ്പെടെ മലയാളത്തിലെ ക്‌ളാസിക്കുകൾ ഭാവാത്മകമായി, ഇമ്പമാർന്ന ശബ്ദത്തിൽ കേൾപ്പിച്ചുതരുന്ന മധുസൂദനൻനായർക്ക് അഭിനന്ദനങ്ങൾ
എനിക്ക് ഏറ്റവും പ്രീയപ്പെട്ട കവി.. മനുഷ്യജീവിതത്തെ ഇത്രമേൽ വർണിച്ച ഖണ്ഡകാവ്യം (മഹാകാവ്യം).. വീണപൂവിനെക്കാൾ അർത്ഥ സമ്പുഷ്ടവും മനോഹരവും ആയ കവിത വേറെ ഉണ്ടോ എന്നത് സംശയമാണ്.. ഇനിയൊട്ട് ഉണ്ടാകുകയുമില്ല..
കരുനാഗപ്പള്ളി Town L.P.S.ലെ ഹെഡ് മാസ്റ്റർ ആയിരുന്ന മഹാനായ പോറ്റി സര്‍ kumaran Ashan കവിതകള്‍ ഒട്ടു മിക്കതും നല്ല ഈണത്തില്‍ ചൊല്ലി പഠിപ്പിച്ചത് ഞാൻ ഓര്‍ത്തു പോകുന്നു. പോറ്റി സാറിന് നമസ്ക്കാരം.
ജീവിത യാഥാർത്ഥ്യങ്ങളെ ഇത്ര കണ്ട് മനോഹരമായി വർണ്ണിച്ചിട്ടുള്ള കവിതകൾ. ജീവതത്വ ശാസ്ത്രത്തിന്റെ ചിന്തോദ്ദീപകമായ വർണ്ണനകൾ. ആലാപനം അതീവ ഹൃദ്യം. കല്ലറ മനോജ് ഡൽഹി.🙏🙏
രോഗത്തിൻ്റെ കടുത്ത വേദനയിൽ പ്രിയമുള്ളൊരാൾ ' വീണപൂവ്' കവിത 4 വരി പാടാൻ ശ്രമിച്ചു, ' 'ചത്തീടുമിപ്പോൾ... വരികൾ കിട്ടാതെ വന്നപ്പോൾ മധുസൂദനൻ നായരുടെ ഈ ആലാപനം കേൾപ്പിച്ചു... ആസ്വദിച്ചു കേൾക്കെ പല തവണ ഓരോ പരസ്യങ്ങൾ പല തവണ Skip ചെയ്യേണ്ടി വന്നു കഷ്ടം!
''ആലാപനം''' അല്ല '''പാരായണം''' .. ഗാനം ആലപിക്കാം ... കവിത പാരായണം ചെയ്യാം ..അഥവാ ചൊല്ലാം ... കവിത പാടുക എന്ന് പറയാറില്ല സാധ്യവുമല്ല ... കവിത ദേവരാജന്‍ മാഷിന്‍റെ കെെയില്‍ കിട്ടിയാല്‍ കവിതയേക്കാള്‍ മികച്ച ഗാനമാകും ..അപ്പോള്‍ പാടാം ....
Kumaranasan's Duravastha- is a story depicting fate of a beautiful brahmin girl, who was victim of VARIUM KUNNAN'S khilafat in malabar area. Because of this poem, Kumaranasan also was murdered by jihadi terrorists from variamkunnan's followers. How many people with to remember what is real fact???
പദ്യങ്ങളിലൂടെ, ഞങ്ങളുടെ കുട്ടിക്കാലത്ത്, മലയാള ഭാഷയെ സമ്പുഷ്ടമാക്കിയ കുമാരനാശാൻ, തൃക്കുന്നപ്പുഴയ്ക്കടുത്ത് പല്ലനയാറ്റിലുണ്ടായ ബോട്ടപകടത്തിൽ മരിച്ചിട്ട് ഇന്ന് 100 വർഷം തികയുന്നു......ഇക്കഴിഞ്ഞ മാസം, മൂത്തസഹോദരനോടൊപ്പം, തൃക്കുന്നപ്പുഴയ്ക്ക് പോയപ്പോൾ ഇത്, സ്മരിക്കുകയുണ്ടായി......
സാമൂഹിക പരിഷ്കർത്താവായിരുന്ന ആശാൻറെ വീണപൂവും, ചിന്താവിഷ്ടയായ സീതയും, ചണ്ഡാലഭിക്ഷുകിയുമെല്ലാം സമാനതയില്ലാത്ത സാഹിത്യ സൃഷ്ടികളാണ്........Jogi Joseph
ഹാ, പുഷ്പമേ.... അധികതുംഗപദത്തിൽ എത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ
ശ്രീ ഭൂവിലസ്ഥിര അസംശയം ഇന്നു നിന്റെയാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍..
ഹാ പുഷ്പമേ...
ലാളിച്ചു പെറ്റ ലത അൻപൊടു ശൈശവത്തില്‍,
പാലിച്ചു പല്ലവപുടങ്ങളില്‍ വെച്ചു നിന്നെ
ആ ലോലവായു ചെറുതൊട്ടിലുമാട്ടി, താരാ-
ട്ടാലാപമാര്‍ന്നു മലരേദലമര്‍മ്മരങ്ങള്‍
പാലൊത്തെഴും പുതുനിലാവിലലം കുളിച്ചും
ബാലാതപത്തില്‍ വിളയാടിയും ആടലെന്യേ
നീ ലീലപൂണ്ടിളയ മൊട്ടുകളോടു ചേര്‍ന്നു
ബാലത്വമങ്ങനെ കഴിച്ചിതു നാളില്‍ നാളില്‍
ശീലിച്ചു ഗാനമിടചേര്‍ന്നു ശിരസ്സുമാട്ടി-
ക്കാലത്തെഴും കിളികളോടഥ മൗനമായ് നീ
ഈ ലോകതത്വവു അയേ, തെളിവാര്‍ന്ന താരാ-
ജാലത്തൊടുന്മുഖതയാര്‍ന്നു പഠിച്ചു രാവില്‍
ഈവണ്ണമന്‍പൊടു വളര്‍ന്നഥ നിന്റെയംഗ-
ആവിഷ്ക്കരിച്ചു ചില ഭംഗികള്‍ മോഹനങ്ങള്‍
ഭാവം പകര്‍ന്നു വദനം, കവിള്‍ കാന്തിയാര്‍ന്നു
പൂവേ! അതില്‍ പുതിയ പുഞ്ചിരി സഞ്ചരിച്ചു.
ആരോമലാമഴക്, ശുദ്ധി, മൃദുത്വ,മാഭ
സാരള്യമെന്ന, സുകുമാര ഗുണത്തിനെല്ലാം
പാരിങ്കലേതുപമ, ആ മൃദുമെയ്യില്‍ നവ്യ-
താരുണ്യമേന്തിയൊരു നിന്‍ നില കാണണം താന്‍
വൈരാഗ്യമേറിയൊരു വൈദികനാട്ടെ, യേറ്റ-
വൈരിയ്ക്കു മുന്‍പുഴറിയോടിയ ഭീരുവാട്ടെ...!!
നേരേ വിടര്‍ന്നു വിലസീടിന നിന്നെ നോക്കി-
ആരാകിലെന്തു, മിഴിയുള്ളവര്‍ നിന്നിരിക്കാം (നേരേ)
നന്നായിരിക്കുന്നു 😋😋😋😋
Malayalavum kumaranasanum ee lokathinte oru konil mathram. Allenkil addehithinu NOBEL prize kittiyene
7 ക്ലാസിൽ പഠിച്ച എനിക്ക് ഇന്നും ഓര്മയുള്ള കവിത ഇത് എപ്പോ കേട്ടാലും എന്റ കൂട്ടുകാരുമൊത് കേൾക്കുന്നത് പോലെ തോന്നും. ജീവിതത്തിലെ ഏറ്റവും വലിയ സുവർണ കാലം സ്കൂൾ ജീവിതം 🤍
🏣
അടർന്നുവീണപൂവിലും അനന്തമായ് വിടർന്നുവിലസുന്ന വേദാന്തരഹസ്യം ദർശിക്‌കുന്നു,മഹാഗുരുവിൻെറ കുമാരു.ആമഹാകവിയുടെ മനസ്സറിഞ്ഞാലപിക്കുന്നു കൈരളിയുടെ പ്റിയ പുത്റൻ മധുസൂദനൻസാർ.നമസ്ക്കാരം
ആശാന്റെ കവിതകൾക്ക് ഇത്രയും മനോഹരമായ ആലാപനം മധുസൂദനൻ നായർ സാർ
നന്ദി
ഞങ്ങളെ ആ ആലാപനത്തിൽ ആറാടിച്ചതിന്.
ഇഷ്ടകവി ആശാൻ തന്നെ.
ഇടക്ക് വരുന്ന പരസ്യങ്ങൾ അങ്ങേയറ്റം അരോജകം. ഒരു കലാ സ്നേഹിക്ക് സഹിക്കാവുന്നതിൽ അപ്പുറം ആലാപനത്തെ മുറിക്കുന്നു
True
You are correct
Good
Currect
…?'
'' '' ----
മഹത്തായ വീണപൂവ് കൈരളിക്ക് പകർന്നു നൽകി, ""അന്തമില്ലാത്തൊരാഴിയിൽ വിലയം പ്രാപിച്ച കവിവര്യന് പ്രണാമം. ആശാന്റേതുൾപ്പെടെ മലയാളത്തിലെ ക്‌ളാസിക്കുകൾ ഭാവാത്മകമായി, ഇമ്പമാർന്ന ശബ്ദത്തിൽ കേൾപ്പിച്ചുതരുന്ന മധുസൂദനൻനായർക്ക് അഭിനന്ദനങ്ങൾ
മനം പൊട്ടി പോകുന്ന ഭാവം, ആശാൻടെ കാലത്ത് ജീവിച്ചിരുന്നു എന്നൊരു ഓർമ്മപ്പെടുത്തൽ, ആശാനെ കാണാൻ തോന്നുന്നു, ഹൃദയത്തിൽ തൊട്ട ആലാപനം 👏👏👏👏👏👏👏👏
Only poets can sing great poems
കല്ലറ അജയൻ സാറിന്റെ വരികൾ വേറിട്ടൊരു ശൈലിയിൽ ആണ് കേൾക്കാൻ കുറച്ച് കൂടി ഇമ്പം തോന്നിക്കും ആലാപനം
ആശാൻ ആശയഗംഭീരൻ ആലാപനം അതിഗംഭീരം ആശംസകൾ നേരുന്നു ഞാൻ.
എനിക്ക് ഏറ്റവും പ്രീയപ്പെട്ട കവി..
മനുഷ്യജീവിതത്തെ ഇത്രമേൽ വർണിച്ച ഖണ്ഡകാവ്യം (മഹാകാവ്യം)..
വീണപൂവിനെക്കാൾ അർത്ഥ സമ്പുഷ്ടവും മനോഹരവും ആയ കവിത വേറെ ഉണ്ടോ എന്നത് സംശയമാണ്..
ഇനിയൊട്ട് ഉണ്ടാകുകയുമില്ല..
Goob
🙏🙏👍
മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ് ഇൗ രണ്ടു കവിതകൾ.... മഹാനായ ആശാൻ...
Very nice
ആഹാ, രചിച്ചു ചെറു ലൂതകളാശു നിന്റെ
ദേഹത്തിനേകി ചരമാവരണം ദുകൂലം
സ്നേഹാര്‍ദ്രയായുടനുഷസ്സുമണിഞ്ഞൂ നിന്മേല്‍
നീഹാരശീകരമനോഹരമന്ത്യഹാരം
താരങ്ങള്‍ നിന്‍ പതനമോര്‍ത്തു തപിച്ചഹോ ക-
ണ്ണീരായിതാ ഹിമകണങ്ങള്‍ പൊഴിഞ്ഞിടുന്നു;
നേരായി നീഡതരുവിട്ടു നിലത്തു നിന്റെ
ചാരത്തു വീണു ചടകങ്ങള്‍ പുലമ്പിടുന്നു
ആരോമലമാം ഗുണഗണങ്ങളിണങ്ങി ദോഷ-
മോരാതുപദ്രവമൊന്നിനു ചെയ്തിടാതെ,
പാരം പരാര്‍ത്ഥമിഹ വാണൊരു നിന്‍ ചരിത്ര-
മാരോര്‍ത്തു ഹൃത്തടമഴിഞ്ഞു കരഞ്ഞുപോകാ?
കണ്ടീ വിപത്തഹഹ! കല്ലലിയുന്നിതാടല്‍-
കൊണ്ടാശു ദിങ്‌മുഖവുമിങ്ങനെ മങ്ങിടുന്നു
തണ്ടാര്‍സഖന്‍ ഗിരിതടത്തില്‍ വിവര്‍ണ്ണനായ് നി-
ന്നിണ്ടല്‍പ്പെടുന്നു, പവനന്‍ നെടുവീര്‍പ്പിടുന്നു.
എന്തിന്നലിഞ്ഞു ഗുണധോരണി വെച്ചു നിന്മേല്‍?
എന്തിന്നതാശു വിധിയേവമപാകരിച്ചു?
ചിന്തിപ്പതാരരിയ സൃഷ്ടിരഹസ്യ, മാവ-
തെന്തുള്ളു ഹാ, ഗുണികളൂഴിയില്‍ നീണ്ടു വാഴാ.
സാധിച്ചു വേഗമഥവാ നിജ ജന്മകൃത്യം
സാധിഷ്‌ഠര്‍ പോട്ടിഹ സദാ നിശി പാന്ഥപാദം
ബാധിച്ചു രൂക്ഷശില വാഴ്‌വതില്‍നിന്നു മേഘ-
ജ്യോതിസ്സുതന്‍ ക്ഷണികജീവിതമല്ലി കാമ്യം?
എന്നാലുമുണ്ടഴലെനിക്കു വിയോഗമോര്‍ത്തും
ഇന്നത്ര നിന്‍ കരുണമായ കിടപ്പു കണ്ടും
ഒന്നല്ലി നാ,മയി സഹോദരരല്ലി, പൂവേ,
ഒന്നല്ലി കയ്യിഹ രചിച്ചതു നമ്മെയെല്ലാം
ഇന്നീവിധം ഗതി നിനക്കയി പോക! പിന്നൊ-
ന്നൊന്നായ്‌ത്തുടര്‍ന്നു വരുമാ വഴി ഞങ്ങളെല്ലാം
ഒന്നിനുമില്ല നില-ഉന്നതമായ കുന്നു-
മെന്നല്ലയാഴിയുമൊരിക്കല്‍ നശിക്കുമോര്‍ത്താല്‍.
അംഭോജബന്ധുവിത നിന്നവശിഷ്ടകാന്തി
സമ്പത്തെടുപ്പതിനണഞ്ഞു കരങ്ങള്‍ നീട്ടി
ജൃംഭിച്ച സൗരഭമിതാ കവരുന്നു വായു
സമ്പൂര്‍ണ്ണമാ,യഹഹ! നിന്നുടെ ദായഭാഗം.
ഉത്‌പന്നമായതു നശിക്കു,മണുക്കള്‍ നില്‍ക്കും
ഉത്‌പന്നനാമുടല്‍ വെടിഞ്ഞൊരു ദേഹി വീണ്ടും
ഉത്‌പത്തി കര്‍മ്മഗതി പോലെ വരും ജഗത്തില്‍
കല്‍പിച്ചിടുന്നിവിടെയിങ്ങനെ ആഗമങ്ങള്‍
ഖേദിക്കകൊണ്ടു ഫലമില്ല, നമുക്കതല്ല
മോദത്തിനും ഭുവി വിപത്തു വരാം ചിലപ്പോള്‍
ചൈതന്യവും ജഡവുമായ് കലരാം ജഗത്തി-
ലേതെങ്കിലും വടിവിലീശ്വര വൈഭവത്താല്‍
ഇപ്പശ്ചിമാബ്ധിയിലണഞ്ഞൊരു താരമാരാ-
ലുത്‌പന്നശോഭമുദയാദ്രിയിലെത്തിടും പോല്‍
സത്‌പുഷ്പമേ! യിവിടെ മാഞ്ഞു സുമേരുവിന്‍ മേല്‍
കല്‍പദ്രുമത്തിനുടെ കൊമ്പില്‍ വിടര്‍ന്നിടാം നീ.
സംഫുല്ലശോഭമതു കണ്ടു കുതൂഹലം പൂ-
ണമ്പോടടുക്കുമളിവേണികള്‍ ഭൂഷയായ് നീ
ഇമ്പത്തെയും സുരയുവാക്കളിലേകി രാഗ-
സമ്പത്തെയും തമധികം സുകൃതം ലഭിക്കാം
അല്ലെങ്കിലാ ദ്യുതിയെഴുന്നമരര്‍ഷിമാര്‍ക്കു
ഫുല്ലപ്രകാശമിയലും ബലിപുഷ്പമായ് നീ
സ്വര്‍ല്ലോകവും സകലസംഗമവും കടന്നു
ചെല്ലാം നിനക്കു തമസഃ പരമാം പദത്തില്‍
ഹാ! ശാന്തിയൗപനിഷദോക്തികള്‍ തന്നെ നല്‍കും
ക്ലേശിപ്പതാത്മപരിപീഡനമജ്ഞയോഗ്യം
ആശാഭരം ശ്രുതിയില്‍ വയ്ക്കുക നമ്മള്‍, പിന്നെ-
യീശാജ്ഞ പോലെ വരുമൊക്കെയുമോര്‍ക്ക പൂവേ!
കണ്ണേ, മടങ്ങുക കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോള്‍
എണ്ണീടുകാര്‍ക്കുമിതുതാന്‍ ഗതി! സാദ്ധ്യമെന്തു
കണ്ണീരിനാല്‍? അവനി വാഴ്‌വു കിനാവു കഷ്ടം!
GREAT
Thanks
ഇടയ്ക്കിടെയുള്ള പരസ്യം ആരോചകമാണ്. ആസ്വാദനത്തെ തടസ്സപ്പെടുത്തുന്നു
വീണപൂവ്
ഹാ! പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ നീ
ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ-
യാ ഭൂതിയെങ്ങു, പുനരെങ്ങു കിടപ്പിതോര്‍ത്താല്‍?
ലാളിച്ചു പെറ്റ ലതയന്‍പൊടു ശൈശവത്തില്‍
പാലിച്ചു പല്ലവപുടങ്ങളില്‍വച്ചു നിന്നെ
ആലോലവായു ചെറുതൊട്ടിലുമാട്ടി, താരാ-
ട്ടാലാപമാര്‍ന്നു മലരേ, ദലമര്‍മ്മരങ്ങള്‍.
പാലൊത്തെഴും പുതുനിലാവിലലം കുളിച്ചും
ബാലാതപത്തില്‍ വിളയാടിയുമാടലെന്യേ
നീ ലീലപൂണ്ടിളയമൊട്ടുകളോടു ചേര്‍ന്നു
ബാലത്വമങ്ങനെ കഴിച്ചിതു നാളില്‍ നാളില്‍.
ശീലിച്ചു ഗാനമിടചേര്‍ന്നു ശിരസ്സുമാട്ടി-
ക്കാലത്തെഴും കിളികളോടഥ മൗനമായ് നീ
ഈ ലോകതത്വവുമയേ, തെളിവാര്‍ന്ന താര-
ജാലത്തൊടുന്മുഖതയാര്‍ന്നു പഠിച്ചു രാവില്‍.
ഈവണ്ണമന്‍പൊടു വളര്‍ന്നഥ നിന്റെയംഗ-
മാവിഷ്ക്കരിച്ചു ചില ഭംഗികള്‍ മോഹനങ്ങള്‍
ഭാവം പകര്‍ന്നു വദനം, കവിള്‍ കാന്തിയാര്‍ന്നു,
പൂവേ, അതില്‍ പുതിയ പുഞ്ചിരി സഞ്ചരിച്ചു.
ആരോമലാമഴക്, ശുദ്ധി, മൃദുത്വ,മാഭ
സാരള്യമെന്ന സുകുമാരഗുണത്തിനെല്ലാം
പാരിങ്കലേതുപമ? ആ മൃദുമെയ്യില്‍ നവ്യ-
താരുണ്യമേന്തിയൊരു നിന്‍ നില കാണണംതാന്‍.
വൈരാഗ്യമേറിയൊരു വൈദികനാട്ടെ,യേറ്റ-
വൈരിക്കു മുമ്പുഴറിയോടിയ ഭീരുവാട്ടെ,
നേരേ വിടര്‍ന്നു വിലസീടിന നിന്നെ നോക്കി-
യാരാകിലെന്തു? മിഴിയുള്ളവര്‍ നിന്നിരിക്കാം!
മെല്ലെന്നു സൗരഭവുമൊട്ടു പരന്നു ലോക-
മെല്ലാം മയക്കി മരുവുന്നളവന്നു നിന്നെ
തെല്ലോ കൊതിച്ചനുഭവാര്‍ത്ഥികള്‍? ചിത്രമല്ല-
തില്ലാര്‍ക്കുമീഗുണവുമേവമകത്തു തേനും.
ചേതോഹരങ്ങള്‍ സമജാതികളാം സുമങ്ങ-
ളേതും സമാനമഴകുള്ളവയെങ്കിലും നീ
ജാതാനുരാഗമൊരുവന്നു മിഴിക്കു വേദ്യ-
മേതോ വിശേഷസുഭഗത്വവുമാര്‍ന്നിരിക്കാം.
“കാലം കുറഞ്ഞ ദിനമെങ്കിലുമര്‍ത്ഥദീര്‍ഘം,
മാലേറെയെങ്കിലുമതീവ മനോഭിരാമം
ചാലേ കഴിഞ്ഞരിയ യൗവന”മെന്നു നിന്റെ-
യീ ലോലമേനി പറയുന്നനുകമ്പനീയം.
അന്നൊപ്പമാണഴകു കണ്ടു വരിച്ചിടും നീ-
യെന്നോര്‍ത്തു ചിത്രശലഭങ്ങളണഞ്ഞിരിക്കാം
എന്നല്ല, ദൂരമതില്‍നിന്നനുരാഗമോതി-
വന്നെന്നുമാം വിരുതനങ്ങൊരു ഭൃംഗരാജന്‍.
കില്ലില്ലയേ ഭ്രമരവര്യനെ നീ വരിച്ചു
തെല്ലെങ്കിലും ശലഭമേനിയെ മാനിയാതെ
അല്ലെങ്കില്‍ നിന്നരികില്‍ വന്നിഹ വട്ടമിട്ടു
വല്ലാതിവന്‍ നിലവിളിക്കുകയില്ലിദാനീം.
“എന്നംഗമേകനിഹ തീറുകൊടുത്തുപോയ് ഞാ-
നെന്നന്യകാമുകരെയൊക്കെ മടക്കിയില്ലേ?
ഇന്നോമലേ! വിരവിലെന്നെ വെടിഞ്ഞിടല്ലേ”
എന്നൊക്കെയല്ലി ബത! വണ്ടു പുലമ്പിടുന്നു?
ഹാ! കഷ്ട,മാ വിബുധകാമിതമാം ഗുണത്താ-
ലാകൃഷ്ടനാ,യനുഭവിച്ചൊരു ധന്യനീയാള്‍
പോകട്ടെ നിന്നൊടൊരുമിച്ചു മരിച്ചു; നിത്യ-
ശോകാര്‍ത്തനായിനിയിരിപ്പതു നിഷ്‌ഫലംതാന്‍.
ചത്തീടുമിപ്പോഴിവനല്പവികല്പമില്ല
തത്താദൃശം വ്യസനകുണ്ഠിതമുണ്ടു കണ്ടാല്‍
അത്യുഗ്രമാം തരുവിലും ബത! കല്ലിലും പോയ്
പ്രത്യക്ഷമാഞ്ഞു തല തല്ലുകയല്ലി ഖിന്നന്‍?
ഒന്നോര്‍ക്കിലിങ്ങിവ വളര്‍ന്നു ദൃഢാനുരാഗ-
മന്യോന്യമാര്‍ന്നുപയമത്തിനു കാത്തിരുന്നു
വന്നീയപായമഥ കണ്ടളി ഭാഗ്യഹീനന്‍
ക്രന്ദിക്കയാം; കഠിനതാന്‍ ഭവിതവ്യതേ! നീ.
ഇന്നല്ലയെങ്കിലയി, നീ ഹൃദയം തുറന്നു
നന്ദിച്ച വണ്ടു കുസുമാന്തരലോലനായി
“എന്നെച്ചതിച്ചു ശഠൻ” എന്നതു കണ്ടു നീണ്ടു
വന്നേറുമാധിയഥ നിന്നെ ഹനിച്ചു പൂവേ!
ഹാ! പാര്‍ക്കിലീ നിഗമനം പരമാര്‍ത്ഥമെങ്കില്‍
പാപം നിനക്കു ഫലമായഴല്‍ പൂണ്ട വണ്ടേ!
ആപത്തെഴും തൊഴിലിലോര്‍ക്കുക മുമ്പു; പശ്ചാ-
ത്താപങ്ങള്‍ സാഹസികനിങ്ങനെയെങ്ങുമുണ്ടാം.
പോകട്ടതൊക്കെ,യഥവാ യുവലോകമേലു-
മേകാന്തമാം ചരിതമാരറിയുന്നു പാരില്‍
ഏകുന്നു വാക്‍പടുവിനാര്‍ത്തി വൃഥാപവാദം,
മൂകങ്ങള്‍ പിന്നിവ - പഴിക്കുകില്‍ ദോഷമല്ലേ?
പോകുന്നിതാ വിരവില്‍ വണ്ടിവിടം വെടിഞ്ഞു
സാകൂതമാംപടി പറന്നു നഭഃസ്ഥലത്തില്‍
ശോകാന്ധനായ് കുസുമചേതന പോയ മാര്‍ഗ്ഗ-
മേകാന്തഗന്ധമിതു പിന്തുടരുന്നതല്ലീ?
ഹാ! പാപമോമല്‍മലരേ, ബത! നിന്റെ മേലും
ക്ഷേപിച്ചിതേ കരുണയറ്റ കരം കൃതാന്തന്‍!
വ്യാപാരമേ ഹനനമാം വനവേടനുണ്ടോ
വ്യാപന്നമായ് കഴുകനെന്നു, കപോതമെന്നും?
തെറ്റെന്നു ദേഹസുഷമാപ്രസരം മറഞ്ഞു
ചെറ്റല്ലിരുണ്ടു മുഖകാന്തിയതും കുറഞ്ഞു
മറ്റെന്തുരപ്പു? ജവമീ നവദീപമെണ്ണ
വറ്റിപ്പുകഞ്ഞഹഹ! വാടിയണഞ്ഞുപോയി.
ഞെട്ടറ്റു നീ മുകളില്‍നിന്നു നിശാന്തവായു
തട്ടിപ്പതിപ്പളവുണര്‍ന്നവര്‍ താരമെന്നോ
തിട്ടം നിനച്ചു മലരേ ബത! ദിവ്യഭോഗം
വിട്ടാശു ഭുവിലടിയുന്നൊരു ജീവനെന്നോ?
അത്യന്തകോമളതയാര്‍ന്നൊരു നിന്റെ മേനി-
യെത്തുന്ന കണ്ടവനിതന്നെയധീരയായി
സദ്യഃസ്ഫുടം പുളകിതാംഗമിയന്നുപൂണ്ടോ-
രുദ്വേഗമോതുമുപകണ്ഠതൃണാംകുരങ്ങള്‍.
അന്യൂനമാം മഹിമതിങ്ങിയൊരാത്മതത്വ-
മെന്യേ നിലത്തു ഗതമൗക്തികശുക്തിപോല്‍ നീ
സന്നാഭമിങ്ങനെ കിടക്കുകിലും ചുഴന്നു
മിന്നുന്നു നിന്‍ പരിധിയിപ്പൊഴുമെന്നു തോന്നും.
ആഹാ, രചിച്ചു ചെറു ലൂതകളാശു നിന്റെ
ദേഹത്തിനേകി ചരമാവരണം ദുകൂലം
സ്നേഹാര്‍ദ്രയായുടനുഷസ്സുമണിഞ്ഞൂ നിന്മേല്‍
നീഹാരശീകരമനോഹരമന്ത്യഹാരം.
താരങ്ങള്‍ നിന്‍ പതനമോര്‍ത്തു തപിച്ചഹോ! ക-
ണ്ണീരായിതാ ഹിമകണങ്ങള്‍ പൊഴിഞ്ഞിടുന്നു
നേരായി നീഡതരുവിട്ടു നിലത്തു നിന്റെ
ചാരത്തു വീണു ചടകങ്ങള്‍ പുലമ്പിടുന്നു.
ആരോമലമാം ഗുണഗണങ്ങളിണങ്ങി ദോഷ-
മോരാതുപദ്രവമൊന്നിനു ചെയ്തിടാതെ,
പാരം പരാര്‍ത്ഥമിഹ വാണൊരു നിന്‍ ചരിത്ര-
മാരോര്‍ത്തു ഹൃത്തടമഴിഞ്ഞു കരഞ്ഞുപോകാ?
കണ്ടീ വിപത്തഹഹ! കല്ലലിയുന്നിതാടല്‍-
കൊണ്ടാശു ദിങ്‌മുഖവുമിങ്ങനെ മങ്ങിടുന്നു
തണ്ടാര്‍സഖന്‍ ഗിരിതടത്തില്‍ വിവര്‍ണ്ണനായ് നി-
ന്നിണ്ടല്‍പ്പെടുന്നു, പവനന്‍ നെടുവീര്‍പ്പിടുന്നു.
എന്തിന്നലിഞ്ഞു ഗുണധോരണി വെച്ചു നിന്മേ-
ലെന്തിന്നതാശു വിധിയേവമപാകരിച്ചു?
ചിന്തിപ്പതാരരിയ സൃഷ്ടിരഹസ്യ? മാവ-
തെന്തുള്ളു! ഹാ! ഗുണികളൂഴിയില്‍ നീണ്ടു വാഴാ.
സാധിച്ചു വേഗമഥവാ നിജ ജന്മകൃത്യം
സാധിഷ്ഠര്‍ പോട്ട്-ഇഹ സദാ നിശി പാന്ഥപാദം
ബാധിച്ചു രൂക്ഷശില വാഴ്‌വതില്‍നിന്നു മേഘ-
ജ്യോതിസ്സുതന്‍ ക്ഷണികജീവിതമല്ലി കാമ്യം?
എന്നാലുമുണ്ടഴലെനിക്കു വിയോഗമോര്‍ത്തും
ഇന്നത്ര നിന്‍ കരുണമായ കിടപ്പു കണ്ടും
ഒന്നല്ലി നാമയി സഹോദരരല്ലി? പൂവേ!
ഒന്നല്ലി കൈയിഹ രചിച്ചതു നമ്മെയെല്ലാം?
ഇന്നീവിധം ഗതി നിനക്കയി പോക! പിന്നൊ-
ന്നൊന്നായ്‌ത്തുടര്‍ന്നു വരുമാ വഴി ഞങ്ങളെല്ലാം;
ഒന്നിന്നുമില്ല നില-ഉന്നതമായ കുന്നു-
മെന്നല്ലയാഴിയുമൊരിക്കല്‍ നശിക്കുമോര്‍ത്താല്‍.
അംഭോജബന്ധുവിത! നിന്നവശിഷ്ടകാന്തി-
സമ്പത്തെടുപ്പതിനണഞ്ഞു കരങ്ങള്‍ നീട്ടി;
ജൃംഭിച്ച സൗരഭമിതാ കവരുന്നു വായു
സമ്പൂര്‍ണ്ണമായഹഹ! നിന്നുടെ ദായഭാഗം.
കവിത മനോഹരം. ചൊല്ലുന്നതോ അതിലും മനോഹരം. 🙏
. ആശാന്റെ വീണപൂവിന്
മധുവിന്റെ മാധുര്യത്തോടേയുള്ള
മധുസൂദനൻ നായരുടേ
ആലാപനം
മധുസൂദനൻ സർ ,എല്ലാ കവികളെയും ഇന്ന് ഈ യുഗത്തിൽ,ആലപനശൈ ലി, ഞാൻ 15, വര്ഷം ആയിട്ട് കേട്ടുകൊണ്ടിരുന്നു
മഹാകവി കുമാരനാശാൻ വീണ പൂവിലൂടെ ഒട്ടേറെ ജീവിതതത്വങ്ങൾ അനാവരണും ചെയുന്നു, മധുസൂദനൻ സാർ കവിത മനോഹരമായി ആലാപനം ചെയ്തു
കുമാരനാശാന്‍ നമ്മൾ കേരളീയരുടെ അഭിമാനം. മധുസൂദനന്‍ സാര്‍ ആലപിച്ചപ്പോൾ ഈ വരികളുടെ സൗന്ദര്യവും ആഴവും കൂടുതൽ മനസ്സിലായി. നന്ദി.
കരുനാഗപ്പള്ളി Town L.P.S.ലെ ഹെഡ് മാസ്റ്റർ ആയിരുന്ന മഹാനായ പോറ്റി സര്‍ kumaran Ashan കവിതകള്‍ ഒട്ടു മിക്കതും നല്ല ഈണത്തില്‍ ചൊല്ലി പഠിപ്പിച്ചത് ഞാൻ ഓര്‍ത്തു പോകുന്നു. പോറ്റി സാറിന് നമസ്ക്കാരം.
എന്റെ വീടിനത്തു ആണ് മഹാകവിയുടെ... യാത്ര... 😢😢😢😢
എന്റെ പ്രിയപ്പെട്ട കവിത 💗
ഹാ! പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ നീ
ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ-
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോർത്താൽ? 1
ലാളിച്ചു പെറ്റ ലതയമ്പൊടു ശൈശവത്തിൽ
പാലിച്ചു പല്ലവപുടങ്ങളിൽ വെച്ചു നിന്നെ;
ആലോലവായു ചെറുതൊട്ടിലുമാട്ടി, താരാ-
ട്ടാലാപമാർന്നു മലരേ, ദലമർമ്മരങ്ങൾ 2
പാലൊത്തെഴും പുതുനിലാവിലലം കുളിച്ചും
ബാലാതപത്തിൽ വിളയാടിയുമാടലെന്യേ
നീ ലീലപൂണ്ടിളയ മൊട്ടുകളോടു ചേർന്നു
ബാലത്വമങ്ങനെ കഴിച്ചിതു നാളിൽ നാളിൽ 3
ശീലിച്ചു ഗാനമിടചേർന്നു ശിരസ്സുമാട്ടി-
ക്കാലത്തെഴും കിളികളോടഥ മൗനമായ് നീ
ഈ ലോകതത്വവുമയേ, തെളിവാർന്ന താരാ-
ജാലത്തൊടുന്മുഖതയാർന്നു പഠിച്ചു രാവിൽ 4
ഈവണ്ണമമ്പൊടു വളർന്നഥ നിൻറെയംഗ-
മാവിഷ്ക്കരിച്ചു ചില ഭംഗികൾ മോഹനങ്ങൾ
ഭാവം പകർന്നു വദനം, കവിൾ കാന്തിയാർന്നു,
പൂവേ, അതിൽ പുതിയ പുഞ്ചിരി സഞ്ചരിച്ചു. 5
ആരോമലാമഴക്, ശുദ്ധി, മൃദുത്വ, മാഭ
സാരള്യമെന്ന, സുകുമാരഗുണത്തിനെല്ലാം
പാരിങ്കലേതുപമ; ആ മൃദുമെയ്യിൽ നവ്യ-
താരുണ്യമേന്തിയൊരു നിൻ നില കാണണം താൻ. 6
വൈരാഗ്യമേറിയൊരു വൈദികനാട്ടെ, യേറ്റ-
വൈരിയ്ക്കു മുൻപുഴറിയോടിയ ഭീരുവാട്ടെ,
നേരേ വിടർന്നു വിലസീടിന നിന്നെ നോക്കി-
യാരാകിലെന്തു, മിഴിയുള്ളവർ നിന്നിരിക്കാം. 7
മെല്ലെന്നു സൗരഭവുമൊട്ടു പരന്നു ലോക-
മെല്ലാം മയക്കി മരുവുന്നളവന്നു നിന്നെ
തെല്ലോ കൊതിച്ചനുഭവാർത്ഥികൾ; ചിത്രമല്ല-
തില്ലാർക്കുമീഗുണവു, മേവമകത്തു തേനും. 8
ചേതോഹരങ്ങൾ സമജാതികളാം സുമങ്ങ-
ളേതും സമാനമഴകുള്ളവയെങ്കിലും നീ
ജാതാനുരാഗമൊരുവന്നു മിഴിക്കു വേദ്യ-
മേതോ വിശേഷസുഭഗത്വവുമാർന്നിരിക്കാം. 9
"കാലം കുറഞ്ഞ ദിനമെങ്കിലുമർത്ഥദീർഘം,
മാലേറെയെങ്കിലുമതീവ മനോഭിരാമം
ചാലേ കഴിഞ്ഞരിയ യൗവന"മെന്നു നിന്റെ-
യീ ലോലമേനി പറയുന്നനുകമ്പനീയം. 10
അന്നൊപ്പമാണഴകു കണ്ടു വരിച്ചിടും നീ-
യെന്നോർത്തു ചിത്രശലഭങ്ങളണഞ്ഞിരിക്കാം;
എന്നല്ല, ദൂരമതിൽനിന്നനുരാഗമോതി
വന്നെന്നുമാം വിരുതനങ്ങൊരു ഭൃംഗരാജൻ. 11
കില്ലില്ലയേ ഭ്രമരവര്യനെ നീ വരിച്ചു
തെല്ലെങ്കിലും ശലഭമേനിയെ മാനിയാതെ
അല്ലെങ്കിൽ നിന്നരികിൽ വന്നിഹ വട്ടമിട്ടു
വല്ലാതിവൻ നിലവിളിക്കുകയില്ലിദാനീം. 12
“എന്നംഗമേകനിഹ തീറുകൊടുത്തുപോയ് ഞാൻ
എന്നന്യകാമുകരെയൊക്കെ മടക്കിയില്ലേ?
ഇന്നോമലേ വിരവിലെന്നെ വെടിഞ്ഞിടല്ലേ”
എന്നൊക്കെയല്ലി ബത! വണ്ടു പുലമ്പിടുന്നു? 13
super.....super.... എത്ര കേട്ടാലും മതിവരാത്ത കവിതകൾ. അതുപോലെ മധുസൂദനൻ സാറിൻെ്‌റ ആലാപനവും.super.......super.....
ആഹ.....
L
കുമാരനാശാൻ ❤❤❤മധുസൂദനൻ സാർ ❤❤❤ വേറെ ആർക്കാണ് ആശാൻ കവിതകൾ ഇത്ര ഹൃദ്യമായി പാടാൻ സാധിക്കുക.
നളിനി ആലാപനം ശ്രീ കല്ലറ അജയൻ
What vayalar said about veenapoovu is the most appropriate comment.
VIswadarsana chakravalathiley
Nakshatramalley nee oru
Subhra nakshatramallwy nee
ജീവിത യാഥാർത്ഥ്യങ്ങളെ ഇത്ര കണ്ട് മനോഹരമായി വർണ്ണിച്ചിട്ടുള്ള കവിതകൾ. ജീവതത്വ ശാസ്ത്രത്തിന്റെ ചിന്തോദ്ദീപകമായ വർണ്ണനകൾ. ആലാപനം അതീവ ഹൃദ്യം. കല്ലറ മനോജ് ഡൽഹി.🙏🙏
ആനന്ദലബ്ധിക്കിനിയെന്തുവേണം.
പാവപ്പെട്ടവരുടെ മഹാഭാഗ്യം ഏറെനന്ദിയുണ്ട് ഒപ്പം പ്രാർദ്ധനയും, മലയാളത്തിലെ മുത്തുകൾ കേൾക്കാനും കഴിവിനൊത്ത് മനസ്സിലാക്കാനും അനുഗ്രഹിച്ചതിന് ഭീർഘായുസായിക്കട്ടെ
അവർണ്ണനീയമായ ആശാന്റെ വീണപൂവ് അവrണ്ണനീയമായ ആലാപനവും
മലയാളത്തിന്റെ മഹാഭാഗ്യം കുമാരനാശാൻ..
മലയാളത്തിന്റെ വരദാനം മധുസൂദനൻ നായർ...
.
ഒരു ചിരി ബംബർ ചിരിയിൽ കേട്ടു അന്വേഷിച്ച് വന്നതാ,
ലാളിച്ചു പെറ്റ ലത അന്മ്പടു - ശൈശവത്തിൽ
അണ്ണൻ്റെ അതേ..വഴിയെ ഈ ഞാനും...
❤❤❤ എത്ര മനോഹരം
Sigmen Fruid ഈ കവിത കേട്ട് മനസ്സിലക്കിയെങ്കിൽ psychology ഇനിയും മെച്ചപ്പെട്ട ഉയരങ്ങളിൽ എത്തിയേനെ
എന്താ ആലാപനം
താരങ്ങൾ നിൻ പതനമോർത്തു തപിച്ചഹോ! ക-
ണ്ണീരായിതാ ഹിമകണങ്ങൾ പൊഴിഞ്ഞിടുന്നു;
നേരായി നീഡതരുവിട്ടു നിലത്തു നിൻറെ
ചാരത്തു വീണു ചടകങ്ങൾ പുലമ്പിടുന്നു. 27
ആരോമലാം ഗുണഗണങ്ങളിണങ്ങി ദോഷ-
മോരാതുപദ്രവവുമൊന്നിനു ചെയ്തിടാതെ,
പാരം പരാർത്ഥമിഹ വാണൊരു നിൻ ചരിത്ര-
മാരോർത്തു ഹൃത്തടമഴിഞ്ഞു കരഞ്ഞുപോകാ? 28
കണ്ടീ വിപത്തഹഹ! കല്ലലിയുന്നിതാടൽ-
കൊണ്ടാശു ദിങ്‌മുഖവുമിങ്ങനെ മങ്ങിടുന്നു
തണ്ടാർസഖൻ ഗിരിതടത്തിൽ വിവർണ്ണനായ് നി-
ന്നിണ്ടൽപ്പെടുന്നു, പവനൻ നെടുവീർപ്പിടുന്നു. 29
എന്തിന്നലിഞ്ഞു ഗുണധോരണി വെച്ചു നിന്മേൽ?
എന്തിന്നതാശു വിധിയേവമപാകരിച്ചു?
ചിന്തിപ്പതാരരിയ സൃഷ്ടിരഹസ്യ, മാവ-
തെന്തുള്ളു? ഹാ! ഗുണികളൂഴിയിൽ നീണ്ടു വാഴാ! 30
സാധിച്ചു വേഗമഥവാ നിജ ജന്മകൃത്യം
സാധിഷ്‌ഠർ പോട്ടിഹ സദാ നിശി പാന്ഥപാദം
ബാധിച്ചു രൂക്ഷശില വാഴ്‌വതിൽനിന്നു മേഘ-
ജ്യോതിസ്സുതൻ ക്ഷണികജീവിതമല്ലി കാമ്യം? 31
എന്നാലുമുണ്ടഴലെനിക്കു വിയോഗമോർത്തും
ഇന്നത്ര നിൻ കരുണമായ കിടപ്പു കണ്ടും
ഒന്നല്ലി നാ,മയി സഹോദരരല്ലി, പൂവേ,
ഒന്നല്ലി കയ്യിഹ രചിച്ചതു നമ്മെയെല്ലാം? 32
ഇന്നീവിധം ഗതി നിനക്കയി പോക! പിന്നൊ-
ന്നൊന്നായ്‌ത്തുടർന്നു വരുമാ വഴി ഞങ്ങളെല്ലാം;
ഒന്നിന്നുമില്ല നില-ഉന്നതമായ കുന്നു-
മെന്നല്ലയാഴിയുമൊരിക്കൽ നശിക്കുമോർത്താൽ. 33
അംഭോജബന്ധുവിത നിന്നവശിഷ്ടകാന്തി
സമ്പത്തെടുപ്പതിനണഞ്ഞു കരങ്ങൾ നീട്ടി;
ജൃംഭിച്ച സൗരഭമിതാ കവരുന്നു വായു
സമ്പൂർണ്ണമാ,യഹഹ! നിന്നുടെ ദായഭാഗം. 34
‘ഉത്‌പന്നമായതു നശിക്കു,മണുക്കൾ നിൽക്കും
ഉത്‌പന്നമാമുടൽ വെടിഞ്ഞൊരു ദേഹി വീണ്ടും
ഉത്‌പത്തി കർമ്മഗതി പോലെ വരും ജഗത്തിൽ’
കൽപിച്ചിടുന്നിവിടെയിങ്ങനെ ആഗമങ്ങൾ. 35
ഖേദിക്കകൊണ്ടു ഫലമില്ല, നമുക്കതല്ല
മോദത്തിനും ഭുവി വിപത്തു വരാം ചിലപ്പോൾ;
ചൈതന്യവും ജഡവുമായ് കലരാം ജഗത്തി-
ലേതെങ്കിലും വടിവിലീശ്വരവൈഭവത്താൽ. 36
ഇപ്പശ്ചിമാബ്ധിയിലണഞ്ഞൊരു താരമാരാ-
ലുത്‌പന്നശോഭമുദയാദ്രിയിലെത്തിടുമ്പോൽ
സത്‌പുഷ്പമേ! യിവിടെ മാഞ്ഞു സുമേരുവിന്മേൽ
കൽപദ്രുമത്തിനുടെ കൊമ്പിൽ വിടർന്നിടാം നീ. 37
സംഫുല്ലശോഭമതു കണ്ടു കുതൂഹലം പൂ-
ണ്ടമ്പോടടുക്കുമളിവേണികൾ ഭൂഷയായ് നീ
ഇമ്പത്തെയും സുരയുവാക്കളിലേകി രാഗ-
സമ്പത്തെയും സമധികം സുകൃതം ലഭിക്കാം. 38
അല്ലെങ്കിലാ ദ്യുതിയെഴുന്നമരർഷിമാർക്കു
ഫുല്ലപ്രകാശമിയലും ബലിപുഷ്പമായി
സ്വർല്ലോകവും സകലസംഗമവും കടന്നു
ചെല്ലാം നിനക്കു തമസഃപരമാം പദത്തിൽ. 39
ഹാ! ശാന്തിയൗപനിഷദോക്തികൾതന്നെ നൽകും
ക്ലേശിപ്പതാത്മപരിപീഡനമജ്ഞയോഗ്യം;
ആശാഭരം ശ്രുതിയിൽ വയ്ക്കുക നമ്മൾ, പിന്നെ-
യീശാജ്ഞപോലെ വരുമൊക്കെയുമോർക്ക പൂവേ! 40
കണ്ണേ, മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു, വിസ്മൃതമാകുമിപ്പോൾ;
എണ്ണീടുകാർക്കുമിതുതാൻ ഗതി! സാദ്ധ്യമെന്തു
കണ്ണീരിനാൽ? അവനി വാഴ്‌വു കിനാവു, കഷ്ടം!
കുമാരനാശാൻ ആളു പുലിയാ🙏🙏🙏🙏🙏🙏🙏🙏🙏:🙏🙏🙏🙏
🙏🙏👌
ഹാ! കഷ്ട,മാ വിബുധകാമിതമാം ഗുണത്താ-
ലാകൃഷ്ടനാ, യനുഭവിച്ചൊരു ധന്യനീയാൾ
പോകട്ടെ നിന്നൊടൊരുമിച്ചു മരിച്ചു; നിത്യ-
ശോകാർത്തനായിനിയിരിപ്പതു നിഷ്‌ഫലംതാൻ. 14
ചത്തീടുമിപ്പോഴിവനല്‌പവികല്‌പമില്ല
തത്താദൃശം വ്യസനകുണ്ഠിതമുണ്ടു കണ്ടാൽ
അത്യുഗ്രമാം തരുവിലും ബത! കല്ലിലും പോയ്
പ്രത്യക്ഷമാഞ്ഞു തല തല്ലുകയല്ലി ഖിന്നൻ? 15
ഒന്നോർക്കിലിങ്ങിവ വളർന്നു ദൃഢാനുരാഗ-
മന്യോന്യമാർന്നുപയമത്തിനു കാത്തിരുന്നു
വന്നീയപായമഥ കണ്ടളി ഭാഗ്യഹീനൻ
ക്രന്ദിക്കയാം; കഠിന താൻ ഭവിതവ്യതേ നീ! 16
ഇന്നല്ലയെങ്കിലയി, നീ ഹൃദയം തുറന്നു
നന്ദിച്ച വണ്ടു കുസുമാന്തരലോലനായി
“എന്നെച്ചതിച്ചു ശഠ”നെന്നതു കണ്ടു നീണ്ടു
വന്നേറുമാധിയഥ നിന്നെ ഹനിച്ചു പൂവേ! 17
ഹാ! പാർക്കിലീ നിഗമനം പരമാർത്ഥമെങ്കിൽ
പാപം നിനക്കു ഫലമായഴൽ പൂണ്ട വണ്ടേ!
ആപത്തെഴും തൊഴിലിലോർക്കുക മുമ്പു; പശ്ചാ-
ത്താപങ്ങൾ സാഹസികനിങ്ങനെയെങ്ങുമുണ്ടാം. 18
പോകട്ടതൊക്കെ,യഥവാ യുവലോകമേലു-
മേകാന്തമാം ചരിതമാരറിയുന്നു പാരിൽ
ഏകുന്നു വാൿപടുവിനാർത്തി വൃഥാപവാദം,
മൂകങ്ങൾ പിന്നിവ - പഴിക്കുകിൽ ദോഷമല്ലേ? 19
പോകുന്നിതാ വിരവിൽ വണ്ടിവിടം വെടിഞ്ഞു
സാകൂതമാംപടി പറന്നു നഭസ്ഥലത്തിൽ
ശോകാന്ധനായ് കുസുമചേതന പോയ മാർഗ്ഗ-
മേകാന്തഗന്ധമിതു പിൻതുടരുന്നതല്ലീ? 20
ഹാ! പാപമോമൽമലരേ ബത! നിൻറെ മേലും
ക്ഷേപിച്ചിതോ കരുണയറ്റ കരം കൃതാന്തൻ
വ്യാപാരമേ ഹനനമാം വനവേടനുണ്ടോ
വ്യാപന്നമായ് കഴുകനെന്നു, കപോതമെന്നും? 21
തെറ്റെന്നു ദേഹസുഷമാപ്രസരം മറഞ്ഞു
ചെറ്റല്ലിരുണ്ടു മുഖകാന്തിയതും കുറഞ്ഞു
മറ്റെന്തുരപ്പു? ജവമീ നവദീപമെണ്ണ-
വറ്റിപ്പുകഞ്ഞഹഹ! വാടിയണഞ്ഞുപോയി. 22
ഞെട്ടറ്റു നീ മുകളിൽനിന്നു നിശാന്തവായു
തട്ടിപ്പതിപ്പളവുണർന്നവർ താരമെന്നോ
തിട്ടം നിനച്ചു മലരേ ബത! ദിവ്യഭോഗം
വിട്ടാശു ഭുവിലടിയുന്നൊരു ജീവനെന്നോ? 23
അത്യന്തകോമളതയാർന്നൊരു നിൻറെ മേനി-
യെത്തുന്ന കണ്ടവനിതന്നെയധീരയായി
സദ്യഃസ്ഫുടം പുളകിതാംഗമിയന്നു പൂണ്ടോ-
രുദ്വേഗമോതുമുപകണ്ഠതൃണാങ്കുരങ്ങൾ. 24
അന്യൂനമാം മഹിമ തിങ്ങിയൊരാത്മതത്വ-
മെന്യേ നിലത്തു ഗതമൗക്തികശുക്തിപോൽ നീ
സന്നാഭമിങ്ങനെ കിടക്കുകിലും ചുഴന്നു
മിന്നുന്നു നിൻ പരിധിയിപ്പൊഴുമെന്നു തോന്നും. 25
ആഹാ, രചിച്ചു ചെറു ലൂതകളാശു നിൻറെ
ദേഹത്തിനേകി ചരമാവരണം ദുകൂലം
സ്നേഹാർദ്രയായുടനുഷസ്സുമണിഞ്ഞു നിന്മേൽ
നീഹാരശീകരമനോഹരമന്ത്യഹാരം. 26
01:00 *വീണ പൂവ്* മധുസൂദനൻ നായർ
28:30 *നളിനി* കല്ലറ അജയൻ
29:26 നളിനി (തുടക്കം - നല്ല ഹൈമവത)
വീണപൂവ്🌹🌹😌
രോഗത്തിൻ്റെ കടുത്ത വേദനയിൽ പ്രിയമുള്ളൊരാൾ ' വീണപൂവ്' കവിത 4 വരി പാടാൻ ശ്രമിച്ചു, ' 'ചത്തീടുമിപ്പോൾ... വരികൾ കിട്ടാതെ വന്നപ്പോൾ മധുസൂദനൻ നായരുടെ ഈ ആലാപനം കേൾപ്പിച്ചു...
ആസ്വദിച്ചു കേൾക്കെ പല തവണ
ഓരോ പരസ്യങ്ങൾ
പല തവണ Skip ചെയ്യേണ്ടി വന്നു
കഷ്ടം!
സ്നേഹ ഗായകന്റെ ഒരു സ്നേഹ ganam
ജിഹാദിന് പോരുന്നോ? 😁😁😁
ബ്യൂട്ടിഫുൾ സൊങ്ങ്
''ആലാപനം''' അല്ല '''പാരായണം''' ..
ഗാനം ആലപിക്കാം ... കവിത പാരായണം ചെയ്യാം ..അഥവാ ചൊല്ലാം ... കവിത പാടുക എന്ന് പറയാറില്ല സാധ്യവുമല്ല ... കവിത ദേവരാജന്‍ മാഷിന്‍റെ കെെയില്‍ കിട്ടിയാല്‍ കവിതയേക്കാള്‍ മികച്ച ഗാനമാകും ..അപ്പോള്‍ പാടാം ....
മനോഹരമായ കവിതയും ആലാപനവും...
നന്നായി എന്നു പറഞ്ഞാൽ പോരാ വളരെ വളരെ നന്നായി🌹
പ്രണാമം മഹാത്മാവേ 🌹🌹🙏
Assan.....Madhisoodhanan sir🙏🙏🙏
Bow wow 💞💗💘 VERY attract I'veSong sung by specialSoul like Late SREE KUMARANASHAN🙏🙏🙏
Super hridaya thalam.....nandi...
Vandanam
സർ... ഇത്ര ഗംഭീര ആലാപനം കേട്ടിട്ടില്ല
Good
വീണപൂവ് ❤❤
മനോഹരമായ ആലാപനശൈലി
Super kavidha
Beyond words😍
Great kavita samaharam
ആശാൻ കവിതകളുടെ mix
I know world classic of Nobel prize winners "Veena poove" is a quality of 10 time Nobel prize.
True
കവിത മനോഹര൦ .
Excellent poem's
മനോഹരം
വീണപൂവ് എന്ന കവിത
വീണപൂവിനെ വീണ്ടുമുണർത്തിയ
മധുസൂദനൻസാറിന് ആശംസകൾ...
Super 👌👌👌
ചന്ദനം ചാലിച്ച് നെറ്റിയില്‍ പ്രസാദം
🙏🙏🙏🌼
Wonder and full
സൂപ്പർ പാട്ട്
Avananalma sughathinacharikkunna aparanne........In which poetry these lines & Poet
ശ്രീ നാരായണ ഗുരു
സൂപ്പർ ആലാപനം
ജന്‍മങ്ങള്‍ തീരാത്ത സൗകുമാര്യത
ഇനിയും ഒരു ജന്മ്മം കൂടി ഭൂമിയില്‍ ഉണ്ടായിരുരിനെക്കില്‍ ...!
pradeep poonthura I Jo I Jo Kuopio ii IPO I Jo
Yes the Sweet
സൂപ്പർ
👏👏👏👏
🙏❤
good
Super😱😨
Nice .....Nice
Super
Asan fan... The king.. Of poems
🙏🙏🙏🙏🙏
Thanks madusoodanan sir
വളരെ നന്നായിട്ടുണ്ട്
Aaapushppame
Spr....
സൂപ്പര്
ഇനിയും ഇതുപോലൊരു കവിയും കവിതയും കാലവും ഉണ്ടാകുമോ
a ഘയ👍👍👍👍.
Please. Little more speed. Kashtam. Maha Kashtam.
Hoo... Marakam
Ok
Kumaranasan's Duravastha- is a story depicting fate of a beautiful brahmin girl, who was victim of VARIUM KUNNAN'S khilafat in malabar area. Because of this poem, Kumaranasan also was murdered by jihadi terrorists from variamkunnan's followers. How many people with to remember what is real fact???
ആശാൻ വീണപൂവ് എഴുതിയത് 1907 ൽ khilafat movement 1919 - 1924, ജീവിത യാഥാർഥ്യ മാണ് വീണപ്പൂവിലൂടെ ആശാൻ പറയുന്നത്.
Ignarent man fighting in darkness. Aim of life is peace . Poverty is good
1:20
Chilanthivala
Naranathu branthan agastya hrudayam very nice veenapoove is very boring to your sang by
പരസ്യം വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കി ..
ഒഴിവാക്കാമായിരുന്നു ..
സത്യം - കവിതയിലയിച്ചിരിക്കുമ്പോഴാ പരസ്യം വരിക
Poali
🤣🤣🤣
എന്താ എത്ര ചിരിക്കാൻ 🧐
Bull crap
Sir very very bored
Who is the understmate