വിശ്വാസങ്ങൾ സംരക്ഷിക്കുന്ന ഇന്ത്യ ...🙏🏿🙏🏿🇮🇳🇮🇳 ,CHILD LABOURÉ , RISHIKESH ,

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2024
  • ‪@soulmates55‬ ‪@reporterlive‬ ‪@TVMathrubhumi‬ ‪@marunadanexclusive7970‬ ‪@abcmalayalamoffl‬ ‪@NTVlatestnews‬ ‪@News18Kerala‬ ‪@MarunadanTV‬ ‪@AmritaTVShows‬ #india #childlabour #uttarpradeshnews #rishikesh
    ഋഷികേശ്...
    യോഗനഗരി എന്നറിയപ്പെടുന്ന ഈ മനോഹര ഗംഗാനദി തീരത്തെ കാഴ്ചകൾ കാണുവാനും ആസ്വദിക്കുവാനും നിരവധിപേർ എത്താറുണ്ട്. ഞാനും ഈ പരമാനന്ദതീരം മതിയാവോളം ആസ്വദിച്ചു. കാശ് കൊടുത്ത് കൈനീട്ടി വാങ്ങിച്ച് പലതും നമ്മൾ ഗംഗയിൽ ഒഴുക്കിവിടാറുണ്ട്. അപ്പോഴൊക്കെ ജീവിതത്തിലെ സമൃദ്ധിയും സമ്പന്നതയും ജീവിത മോക്ഷവും മാത്രമാണ് നമ്മുടെ മുന്നിലെ ലക്ഷ്യം. കയ്യിലുള്ള സ്വന്തം കുഞ്ഞിന്റെ പ്രായമോ അല്ലെങ്കിൽ അതിൽ കുറഞ്ഞ പ്രായമോ ഉള്ള കുരുന്നുകളുടെ കയ്യിൽ നിന്നുമാണ് പലപ്പോഴും നമ്മൾ ഇത് വാങ്ങിക്കുന്നത്. ഞാനീ തീരത്ത് വന്നിട്ട് ഒരു അമ്പലത്തിലും കയറിയിട്ടില്ല.. കാരണം അമ്പലങ്ങളിൽ ഉള്ള ദൈവങ്ങളെ തേടിയുള്ള യാത്ര അല്ല എന്റേത്. അതുകൊണ്ടു തന്നെ എനിക്ക് ഈ തീരത്തെ കുരുന്നുകളുമായി സംസാരിക്കാനും ആഹാരം കഴിക്കുവാനും കളിക്കുവാനും കുളിക്കുവാനും ഒക്കെ സാധിച്ചു. അവരോട് അടുപ്പം കാണിച്ച് അവരിൽ നിന്നും പലതും ചോദിച്ചറിയാൻ എനിക്ക് ഭാഗ്യമുണ്ടായി. പ്രായത്തിൽ കവിഞ്ഞ പക്വത ഉള്ള അവർക്ക് എന്തിനീ തൊഴിൽ ചെയ്യുന്നു എന്ന് ചോദിച്ചുകഴിഞ്ഞാൽ സ്ഥിരമായിട്ട് പറയാൻ വേണ്ടി കരുതിവച്ചിരിക്കുന്ന കുറെ വാചകങ്ങൾ. "അച്ഛൻ കുടിയനാണ്, വീട്ടുകാർ വയ്യാതെ കിടക്കുന്നു, അമ്മ ജോലിക്ക് പോകുന്നില്ല". അങ്ങനെപോകുന്നു അതിൽ ചിലത്. ചിലേരെങ്കിലും കരുതും ഇവർ ജോലിചെയ്താണല്ലോ കുടുംബം പോറ്റുന്നതെന്ന്.എന്നാൽ അങ്ങനെയല്ല, ഇവർക്ക് കിട്ടുന്ന കാശ് ഇവർ പാൻമസാല പോലെയുള്ള സാധനങ്ങൾ വാങ്ങി കഴിക്കുവാനാണ് ഉപയോഗിക്കുന്നത്. അവരുടെ ദൈനം ദിന പ്രവർത്തികളെ കുറിച്ച് പറയുന്നത് കേട്ടാൽ തന്നെ മനസ്സിലാകും അവർ പഠിച്ചുവെച്ചിരിക്കുന്ന കള്ളങ്ങൾ ആണെന്ന്.അധികാരികളെ കാണുമ്പോൾ ഒളിച്ചും പാത്തും പതുങ്ങിയും നടക്കുന്ന ഇവർക്ക് ബാലവേല നിയമവിരുദ്ധമാണെന്ന കൃത്യമായ ധാരണ ഉണ്ട്. വീട്ടുകാർ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ഈ പ്രവർത്തികൾ മൂലം അവരുടെ കയ്യിൽ എത്തുന്ന കാശ് ചിലപ്പോൾ വീട്ടിലെ ആവശ്യങ്ങൾക്കോ അല്ലെങ്കിൽ അവരുടെത്തന്നെ കുഞ്ഞു കുഞ്ഞു ആവശ്യങ്ങൾക്കോ ആകാം. എന്തുതന്നെയായാലും കുഞ്ഞു കൈകളിൽ പണം എത്തിയാൽ ഉണ്ടാകുന്ന ദോഷവശങ്ങൾ ഞാൻ പറഞ്ഞുതരാതെ തന്നെ എല്ലാർക്കും അറിയാവുന്നതാണ്. ഇവർ സ്കൂളിൽ പോകുന്നുണ്ടെന്നാണ് പറഞ്ഞത്. സ്കൂളിൽ ഇരിക്കുമ്പോഴും ഇവരുടെ ചിന്ത സ്കൂൾ വിട്ടുകഴിഞ്ഞാൽ മറ്റുള്ളവരുടെ പോക്കറ്റിൽ നിന്ന് എങ്ങനെ കാശ് ഉണ്ടാക്കാമെന്നാണ്. എപ്പോഴും കാശ് കാശ് എന്ന ചിന്തയുമായി ഇവർ മുന്നോട്ട് പോകുമ്പോൾ ഇവരുടെ ബാല്യം, കൗമാരം അതിലെ ചില നന്മകൾ, കുസൃതികൾ, അവർ പഠിക്കേണ്ടതും അറിയേണ്ടതുമായ ചിലകാര്യങ്ങൾ എല്ലാം ഇവർക്ക് നഷ്ടമാകുകയാണ്. നല്ല ബാല്യം കിട്ടാതെ എങ്ങനെയാണ് ഒരു നല്ല പൗരൻ ഉണ്ടാകുന്നത്.ഞാൻ യാത്ര ചെയ്ത പലസംസ്ഥാനങ്ങളിലും ഇതുപോലെ ബാലവേല ചെയ്യുന്ന ഒരുപാട് കുട്ടികളെ കണ്ടിട്ടുണ്ട്. അതുകൊണ്ട്തന്നെ ഞങ്ങളുടെ ഇനിയുള്ള യാത്ര ഇന്ത്യയിൽ പൂർണമായും ബാലവേലകൾ നിർത്തുന്നതിന് വേണ്ടിയുള്ളതാണ്. ഈ വീഡിയോ അതിന്റെ ഒരു തുടക്കം മാത്രം. നിങ്ങളും ഞങ്ങളുടെ കൂടെ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ

ความคิดเห็น •