സി.എച്ച്.സെൻ്ററിന് ഇന്ന് 25 വർഷം .............................................................. കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ കാൽ നൂറ്റാണ്ടായി നിലകൊള്ളുന്ന രോഗികളുടെ ആശ്രയ കേന്ദ്രമായ കാരുണ്യത്തിൻ്റെ തറവാടായ സി.എച്ച് സെൻ്ററിൻ്റെ ദിനമാണിന്ന്. കാരുണ്യത്തിൻ്റെ അതികായൻ ഇ.ടി.മുഹമ്മദ് ബഷീറും, ധർമ്മബോധത്തിൻ്റെ ഉപജ്ഞാതാവ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെയും നേതൃത്വത്തിൽ മിക്കരോഗികൾക്ക് ആശ്വാസകേന്ദ്രമായി ഇന്നും നിലക്കാത്ത പ്രവർത്തനങ്ങളുമായി കേരളമാകെ സഞ്ചരിക്കുന്നത് പറഞ്ഞാലും തീരാത്ത മഹത്വരമാണ്. കേരളത്തിലെ മിക്ക ഗവ: മെഡിക്കൽ കോളേജുകളിലും ചികിത്സ തേടിയെത്തുന്ന നിരാലംബരായ ക്യാൻസർ രോഗികൾ ഉൾപ്പടെയുള്ളവർക്ക് സൗജന്യ താമസവും, ഭക്ഷണവും മറ്റും സേവന പ്രവർത്തനങ്ങളെല്ലാം സമാനതകളില്ലാത്ത കാരുണ്യ പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. സി.എച്ച് സെൻ്ററിൻ്റെ നന്മകളും പ്രവർത്തനങ്ങളും സാധാരണ ജനങ്ങൾക്കുമൊരു അത്താണിയായി മാറുകയാണ്. ജീവിതത്തിൻ്റെ വസന്തകാലം അസ്തമിച്ചെന്ന് കരുതിയ നമ്മുടെ സഹോദരങ്ങളെ പ്രതീക്ഷയുടെ പുതിയ ചക്രവാളങ്ങളിലേക്ക് കൈപിടിച്ച് ഉയർത്താനും, അവർ ഒറ്റക്കല്ല, ഒപ്പം നമ്മളുണ്ടെന്ന ആത്മവിശ്വാസത്തിൻ്റെ പൊരുളാണ് *സി.എച്ച്. സെൻ്റർ,* ജീവിതത്തിൻ്റേയും, മരണത്തിൻ്റേയും ഇടനാഴിയിലെ ഇരുളടഞ്ഞ നിമിഷങ്ങൾക്കാണ് നമ്മളാൽ കഴിയുന്ന സഹായഹസ്തം ഈ സാഹചര്യത്തിൽ പിറവി കൊള്ളുന്നത്. കോവിഡിൻ്റെ ഈ കാലഘട്ടത്തലും, സാഹചര്യത്തിലും ഉറവ വറ്റാത്ത കാരുണ്യത്തിൻ്റെ ദീപ നാളമായി കേരളത്തിൽ 25 വർഷകാലമായി മാതൃക പരമായി കാരുണ്യ, സേവന രംഗത്ത് സമാനതകളില്ലാതെ പ്രവർത്തിച്ചു വരുന്ന *സി. എച്ച്. സെൻ്റർ* പൊതുപ്രവർത്തകർക്കും, സാമൂഹിക പ്രവർത്തകർക്കും,രോഗികൾക്കും സാധാരണക്കാർക്കുമെല്ലാം ആശ്വാസ കേന്ദ്രമായി മാറുകയാണ്.പ്രതീക്ഷകൾ അസ്തമിച്ച് തുറന്നിട്ട ജനവാതിലിലൂടെ അകലങ്ങളിൽ നോക്കി പ്രകൃതിയുടെ പച്ചപ്പ് മാത്രം ആശ്വാസം കണ്ടെത്തുന്ന രോഗികൾക്ക് സ്വാതന്ത്ര്യത്തിൻ്റെ ആത്മവിശ്വാസം പകരാനായി നമുക്കൊപ്പം നിന്ന് ഇരുണ്ട നേത്രങ്ങളിൽ അൽപ്പമെങ്കിലും കുളിരേകാനും, സാന്ത്വന മേകാനും അർപ്പണ മനസ്സുമായി ഈ കാരുണ്യ സംരംഭം സംരക്ഷിക്കേണ്ടത് മനസ്സിൽ നന്മയുള്ളവരുടെ ഉത്തരവാദിത്വം കൂടിയാണ്. ഒരുകാലഘട്ടത്തിൻ്റെ മാനവ തേജസായി ജീവിച്ച സി.എച്ച് മലയാളികളുടെ ഓർമ്മയിലെന്നും ദീപസ്തംഭമായി നിലകൊള്ളുന്നു. ഉറങ്ങി കിടക്കുന്നവൻ്റെ ചെവിയിൽ ഉണർത്തു പാട്ടായി, കഥയില്ലാതെ കഴിഞ്ഞിരുന്നവരുടെ കാവലാളുകളുമായി മാറിയ സി.എച്ചിനെ ജനാധിപത്യ കേരളം ജാതി മത ചിന്തകളില്ലാതെ രാഷ്ട്രീയത്തിനധീതമായി ജനമനസ്സുള്ളിൽ കുടിക്കൊള്ളുകയാണ്. സെൻ്ററിൻ്റെ പ്രവർത്തനങ്ങൾ കലവറയില്ലാത്ത കാരുണ്യ പ്രവർത്തനങ്ങളുമായി അതിൻ്റെ ലക്ഷ്യത്തിലേക്ക് പ്രയാണമാരംഭിക്കുമ്പോൾ നമ്മുടെ ദാനധർമ്മങ്ങളിലെ ഒരു പങ്ക് രോഗികൾക്കും അവകാശപ്പെട്ടതാണ്. ധനംദാനം ചെയ്യുമ്പോഴാണ് അവൻ ധനവാനാകുന്നത്, ഇല്ലെങ്കിൽ അവനെന്നും ദരിദ്രനാണ്, ജീവിച്ചാലും മരിച്ചാലുമെന്ന സന്ദേശം നെഞ്ചിലേറ്റി സുമനസ്സുകളുടെ സഹായങ്ങൾക്കായ് സ്നേഹത്താൽ നിറഞ്ഞൊരു ഹൃദയവും, മറ്റുള്ളവരുടെ ദുരിതം കേൾക്കാൻ തയ്യാറുള്ള ഒരു ചെവിയും, മറ്റുള്ളവരെ സഹായിക്കാൻ തയ്യാറുള്ള ഒരു കൈയ്യുമാണ് ഒരു വ്യക്തിയുടെ ഏറ്റവും മഹത്തായ ആസ്തികളാണെന്ന് തിരിച്ചറിഞ്ഞ് സി. എച്ച്.സെൻ്ററിനെ അകമഴിഞ്ഞ് സഹായിക്കുമ്പോൾ അതിൻ്റെ പ്രഭാജ്വാല എല്ലാവരിലും ശാന്തിയും സമാധാനവും ഉണ്ടാകുമെന്ന ശുഭ പ്രതീക്ഷയിലെ പ്രാർത്ഥനയോടെ കരീംപന്നിത്തടം
സി.എച്ച്.സെൻ്ററിന് ഇന്ന് 25 വർഷം
..............................................................
കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ കാൽ നൂറ്റാണ്ടായി നിലകൊള്ളുന്ന രോഗികളുടെ ആശ്രയ കേന്ദ്രമായ കാരുണ്യത്തിൻ്റെ തറവാടായ സി.എച്ച് സെൻ്ററിൻ്റെ ദിനമാണിന്ന്. കാരുണ്യത്തിൻ്റെ അതികായൻ ഇ.ടി.മുഹമ്മദ് ബഷീറും, ധർമ്മബോധത്തിൻ്റെ ഉപജ്ഞാതാവ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെയും നേതൃത്വത്തിൽ മിക്കരോഗികൾക്ക് ആശ്വാസകേന്ദ്രമായി ഇന്നും നിലക്കാത്ത പ്രവർത്തനങ്ങളുമായി കേരളമാകെ സഞ്ചരിക്കുന്നത് പറഞ്ഞാലും തീരാത്ത മഹത്വരമാണ്. കേരളത്തിലെ മിക്ക ഗവ: മെഡിക്കൽ കോളേജുകളിലും ചികിത്സ തേടിയെത്തുന്ന നിരാലംബരായ ക്യാൻസർ രോഗികൾ ഉൾപ്പടെയുള്ളവർക്ക് സൗജന്യ താമസവും, ഭക്ഷണവും മറ്റും സേവന പ്രവർത്തനങ്ങളെല്ലാം സമാനതകളില്ലാത്ത കാരുണ്യ പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. സി.എച്ച് സെൻ്ററിൻ്റെ നന്മകളും പ്രവർത്തനങ്ങളും സാധാരണ ജനങ്ങൾക്കുമൊരു അത്താണിയായി മാറുകയാണ്.
ജീവിതത്തിൻ്റെ വസന്തകാലം അസ്തമിച്ചെന്ന് കരുതിയ നമ്മുടെ സഹോദരങ്ങളെ പ്രതീക്ഷയുടെ പുതിയ ചക്രവാളങ്ങളിലേക്ക് കൈപിടിച്ച് ഉയർത്താനും, അവർ ഒറ്റക്കല്ല, ഒപ്പം നമ്മളുണ്ടെന്ന ആത്മവിശ്വാസത്തിൻ്റെ പൊരുളാണ് *സി.എച്ച്. സെൻ്റർ,* ജീവിതത്തിൻ്റേയും, മരണത്തിൻ്റേയും ഇടനാഴിയിലെ ഇരുളടഞ്ഞ നിമിഷങ്ങൾക്കാണ് നമ്മളാൽ കഴിയുന്ന സഹായഹസ്തം ഈ സാഹചര്യത്തിൽ പിറവി കൊള്ളുന്നത്.
കോവിഡിൻ്റെ ഈ കാലഘട്ടത്തലും, സാഹചര്യത്തിലും ഉറവ വറ്റാത്ത കാരുണ്യത്തിൻ്റെ ദീപ
നാളമായി കേരളത്തിൽ 25 വർഷകാലമായി മാതൃക പരമായി കാരുണ്യ, സേവന രംഗത്ത് സമാനതകളില്ലാതെ പ്രവർത്തിച്ചു വരുന്ന *സി. എച്ച്. സെൻ്റർ* പൊതുപ്രവർത്തകർക്കും, സാമൂഹിക പ്രവർത്തകർക്കും,രോഗികൾക്കും സാധാരണക്കാർക്കുമെല്ലാം ആശ്വാസ കേന്ദ്രമായി മാറുകയാണ്.പ്രതീക്ഷകൾ അസ്തമിച്ച് തുറന്നിട്ട ജനവാതിലിലൂടെ അകലങ്ങളിൽ നോക്കി പ്രകൃതിയുടെ പച്ചപ്പ് മാത്രം ആശ്വാസം കണ്ടെത്തുന്ന രോഗികൾക്ക് സ്വാതന്ത്ര്യത്തിൻ്റെ ആത്മവിശ്വാസം പകരാനായി നമുക്കൊപ്പം നിന്ന് ഇരുണ്ട നേത്രങ്ങളിൽ അൽപ്പമെങ്കിലും കുളിരേകാനും, സാന്ത്വന മേകാനും അർപ്പണ മനസ്സുമായി ഈ കാരുണ്യ സംരംഭം സംരക്ഷിക്കേണ്ടത് മനസ്സിൽ നന്മയുള്ളവരുടെ ഉത്തരവാദിത്വം കൂടിയാണ്.
ഒരുകാലഘട്ടത്തിൻ്റെ മാനവ തേജസായി ജീവിച്ച സി.എച്ച് മലയാളികളുടെ ഓർമ്മയിലെന്നും ദീപസ്തംഭമായി നിലകൊള്ളുന്നു. ഉറങ്ങി കിടക്കുന്നവൻ്റെ ചെവിയിൽ ഉണർത്തു പാട്ടായി, കഥയില്ലാതെ കഴിഞ്ഞിരുന്നവരുടെ കാവലാളുകളുമായി മാറിയ സി.എച്ചിനെ ജനാധിപത്യ കേരളം ജാതി മത ചിന്തകളില്ലാതെ രാഷ്ട്രീയത്തിനധീതമായി ജനമനസ്സുള്ളിൽ കുടിക്കൊള്ളുകയാണ്. സെൻ്ററിൻ്റെ പ്രവർത്തനങ്ങൾ
കലവറയില്ലാത്ത കാരുണ്യ പ്രവർത്തനങ്ങളുമായി അതിൻ്റെ ലക്ഷ്യത്തിലേക്ക് പ്രയാണമാരംഭിക്കുമ്പോൾ നമ്മുടെ ദാനധർമ്മങ്ങളിലെ ഒരു പങ്ക് രോഗികൾക്കും അവകാശപ്പെട്ടതാണ്.
ധനംദാനം ചെയ്യുമ്പോഴാണ് അവൻ ധനവാനാകുന്നത്, ഇല്ലെങ്കിൽ അവനെന്നും ദരിദ്രനാണ്, ജീവിച്ചാലും മരിച്ചാലുമെന്ന സന്ദേശം നെഞ്ചിലേറ്റി സുമനസ്സുകളുടെ സഹായങ്ങൾക്കായ് സ്നേഹത്താൽ നിറഞ്ഞൊരു ഹൃദയവും, മറ്റുള്ളവരുടെ ദുരിതം കേൾക്കാൻ തയ്യാറുള്ള ഒരു ചെവിയും, മറ്റുള്ളവരെ സഹായിക്കാൻ തയ്യാറുള്ള ഒരു കൈയ്യുമാണ് ഒരു വ്യക്തിയുടെ ഏറ്റവും മഹത്തായ ആസ്തികളാണെന്ന് തിരിച്ചറിഞ്ഞ് സി. എച്ച്.സെൻ്ററിനെ അകമഴിഞ്ഞ് സഹായിക്കുമ്പോൾ അതിൻ്റെ പ്രഭാജ്വാല എല്ലാവരിലും ശാന്തിയും സമാധാനവും ഉണ്ടാകുമെന്ന ശുഭ പ്രതീക്ഷയിലെ പ്രാർത്ഥനയോടെ കരീംപന്നിത്തടം
😍😍😍😍👍👍👍👍👍
അൽഹംദുലില്ലാഹ് 💚
😍😍😍
അഭിനന്ദനങ്ങൾ... 🥰
😍😍😍😍
Nice vdo roufka ❤
😍😍😍
💚അൽഹംദുലില്ലാഹ് 💚💐
😍😍😍
Masha allah😍
😍😍
الحمد الله
💚💪💚
😍😍😍
🤲🤲🤲🤲Taqabbalallah...
😍😍😍😍
വടക്കേകാട് മുസ്ലിം ലീഗ് 💚💚💚
😍😍😍