മഹത്തായൊരു സംസ്കാരത്തിന്റെ പ്രോദ്ഘാടകൻ വിശുദ്ധ നബി(സ).
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- ചരിത്രത്തിലും സംസ്കാരത്തിലും ദൈവബോധത്തിന്റെയും മാനവധർമ്മത്തിന്റെയും അടിസ്ഥാനങ്ങളിലൂന്നിയ മഹത്തായൊരു സംസ്കാരത്തിന്റെ പ്രോദ്ഘാടകൻ മാത്രമായിരുന്നില്ല വിശുദ്ധ നബി(സ). മനുഷ്യത്വത്തിനും ലോകനന്മക്കും വേണ്ടി സാദ്ധ്യമാക്കിയ മഹാ പരിവർത്തനത്തിലൂടെ അനന്യസാധാരണമായ വെളിച്ചം പരത്തിയ പ്രകാശദാതാവായ ദൈവദൂതനുമാകുന്നു അവിടുന്ന് (സ).
കലണ്ടറിലെ ഏതു ദിവസവും തിരുനബി (സ) ഏറെ പ്രകീർത്തിക്കപ്പെടുകയും പഠന,വിചിന്തനങ്ങൾക്ക് അവിടുത്തെ ജീവിതം വിഷയമാക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നു. നിരന്തരമായ ഈ പ്രസക്തി തന്നെയാകുന്നു വിശുദ്ധ പ്രവാചകന്റെ (സ) ഏറ്റവും വലിയ മഹത്വം.
എന്നാലും അവിടുത്തെ (സ) ജന്മം കൊണ്ട് അനുഗൃഹീതമായ റബീഉൽ അവ്വൽ എന്ന വസന്തമാസം ആഗതമാകുമ്പോൾ ആ മഹത്തായ സന്ദേശം ലോകമെങ്ങും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നു.
ദി കംപാഷൻ റബീഉൽ അവ്വലിൻ്റെ ആഗമനത്തോടെത്തന്നെ കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിച്ച കാരുണ്യസംഗമത്തിൽ നിന്ന്...
നബിചര്യയോടുള്ള അകലം കുറച്ചും അടുപ്പം കൂട്ടിയും സ്വന്തം വിശ്വാസകർമ്മങ്ങളിൽ അതിൻ്റെ വെളിച്ചം പരമാവധി പുലർത്തിയും സിരകളിൽ പോലും പടർന്നുകയറുന്ന സലാത്തിന്റെ പ്രകാശം കെടാതെ സൂക്ഷിച്ചുമായിരിക്കട്ടെ ജീവിതവും അതിൻ്റെ അനന്തരവും.
Masha❤Allah
No sound pls
സൗണ്ട് കുറച്ച് പോലും ഇല്ല