KAVITHA || AMMA || MANEESH MATHAI KOOTTUMKAL ||MUSTHAFA ABOOB ||NEBU ALEX,AUDIO KRAFT||V J PRATHEESH

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ค. 2021
  • 'Amma' is a new malayalam poem written by Maneesh Mathai Koottumkal and recited by Musthaf Aboob (Idea Star Singer Fame).
    Poem Name : Amma
    Lyrics: Maneesh Mathai Koottumkal
    Recitation: Musthafa Aboob
    Banner: #MountMoriahCreations
    Orchestration: V J Pratheesh
    Mix & Master: Nebu Alex
    Studio: Audio Kraft, Kuwait
    Editing: Unni Ramapuram
    To watch മലയാളം കവിത 'മധുരിക്കും ഓർമ്മകൾ',
    Visit # • MADHURIKKUM ORMMAKAL|m...
    For Latest Christian Devotional Songs,
    കാൽവരി ക്രൂശിൽ...
    Visit # • KALVARY KRUSHIL|ഏറ്റവു...
    സ്നേഹം ദിവ്യസ്നേഹം....
    visit # • Sneham Divya Sneham|LA...
    തിരിനാളമായെൻ നാഥൻ ......
    visit # • THIRINAALAMAAYEN NAADH...
    ***LYRICS****
    പാരിൽ പിറന്നൊരു നാളിലാ മാറിലെ
    ചൂടു പകർന്നു പിന്നെന്നും
    കോരിയെടുത്തന്നെ വാരിപ്പുണർന്നെന്റെ
    നെറുകയിലുമ്മകൾ തന്നു (പാരിൽ.......)
    കുഞ്ഞിളം പൂവുപോലുള്ളൊരെൻ മേനിയിൽ
    എണ്ണ പുരട്ടിയതമ്മ
    വെള്ളിത്തളികയിൽ വെള്ളം നിറച്ചെന്നു-
    മെന്നെക്കുളിപ്പിച്ചതമ്മ
    ഉച്ചിയിൽ വെള്ളമിറങ്ങാതെ കച്ചകൊ-
    ണ്ടെന്നെത്തുവർത്തിയതമ്മ (2)
    കണ്ണേറുതട്ടാതെ എൻകവിളിൽ മഷി-
    പ്പൊട്ടൊന്നു തൊട്ടതെന്നമ്മ (മഷി...)
    പിച്ചവച്ചു ഞാൻ നടന്നൊരു കാലമെൻ
    കൈപിടിച്ചു കൂടെ വന്നു
    ഉച്ചവെയിലത്തു കളിച്ചു നടന്നപ്പൊ-
    ളുച്ചത്തിലെന്നെ വിളിച്ചു
    അച്ഛന്റെ ചൂരലിൻ തുമ്പത്തു നിന്നെന്നെ-
    യെന്നും ഒളിപ്പിച്ചതമ്മ
    ദീനങ്ങളെന്നെയലട്ടിയ നാളേറെ
    ദൈവങ്ങളെ വിളിച്ചമ്മ
    നോവുകൾ നിദ്ര കവർന്ന നിശകളിൽ
    കാവലാളായവൾ നിന്നു (2)
    എന്നെയുറക്കുവാൻ കണ്ണിമ പൂട്ടാതെ
    താരാട്ടുപാട്ടുകൾ പാടി (താരാട്ടു.....)
    ആദ്യാക്ഷരം പൂഴിയിൽ ഞാൻ കുറിച്ചനാ-
    ളെൻ വിരൽ വേദനിച്ചപ്പോൾ
    ഉദ്യമിച്ചീടുകിൽ നീ വിജയിക്കുമെ-
    ന്നാദ്യമായ് ചൊല്ലിയതമ്മ
    വിദ്യാലയത്തിലന്നാദ്യമായ് പോയനാൾ
    കൈപിരിഞ്ഞു; ഞാൻ കരഞ്ഞു
    ഞാനറിയാതവൾ ചുവരിൻ മറവില-
    ന്നെൻ ചേഷ്ടകൾ നോക്കിനിന്നു
    പിന്നിട്ടു വർഷങ്ങളേറെയെന്നാകിലും
    അമ്മയ്ക്കു ഞാനിന്നുമുണ്ണി (2)
    വാത്സല്യമെന്നതല്ലാതൊരു നാളുമാ
    ഉള്ളത്തിൽ ഞാൻ കണ്ടതില്ല (ഉള്ളത്തിൽ.......)
    അത്ഭുതങ്ങൾ സപ്തമാകിലുമീഭൂവിൽ
    ഒന്നുകൂടി ഞാനറിഞ്ഞു
    എക്കാലവും ഒളി മങ്ങാത്തൊരൊന്നതെ-
    ന്നമ്മയെന്നുൺമ തന്നല്ലോ
    പരിഭവമില്ല; പരാതികളില്ലാതെ-
    യുരുകുന്ന മെഴുതിരി അമ്മ (2)
    എന്നിട്ടുമമ്മയ്‌ക്കൊരുമ്മ നൽകീടുവാ-
    നെന്തേ മറക്കുന്നു ഞാനും
    എന്തേ മറക്കുന്നു....... ഞാനും ..........???
  • เพลง

ความคิดเห็น • 335

  • @deepthysen7954
    @deepthysen7954 ปีที่แล้ว +40

    മോൾക്ക് സ്കൂൾ ആനിവേഴ്സറിക്ക് അവതരിപ്പിക്കാൻ ടീച്ചർ സെലക്ട്‌ ചെയ്തു തന്ന കവിത 😍😍

    • @mountmoriahcreations2226
      @mountmoriahcreations2226  ปีที่แล้ว +7

      ഈ അംഗീകാരത്തിന് മോളുടെ ടീച്ചർക്കു ഒരുപാട് നന്ദി. Thank you so much for letting us know that.. 🙏🙏

    • @krishnankrishnan4930
      @krishnankrishnan4930 10 หลายเดือนก่อน

      ​@@mountmoriahcreations2226h̊😮😮😮.̊

    • @travelwithkuttys
      @travelwithkuttys 10 หลายเดือนก่อน +3

      ​@@mountmoriahcreations2226 ente molkk schoolil first price kittiya kavitha

    • @MohiniVijayan
      @MohiniVijayan 5 หลายเดือนก่อน

      ​@@mountmoriahcreations2226കു❤🎉😊😊😊😊😊റച്ചു
      P

    • @vinodks-hf2nn
      @vinodks-hf2nn 3 หลายเดือนก่อน

  • @DreamFitMedia
    @DreamFitMedia 17 ชั่วโมงที่ผ่านมา +2

    എൻ്റെ അമ്മ എനിക്കു 16 വയസ്സുള്ളപ്പോർ ഞങ്ങളെ വിട്ടുപോയി. ഈ കവിതയിൽ പറയുന്ന എല്ലാ കാര്യവും എനിക്കു വേണ്ടി അമ്മ ചെയ്തിട്ടുണ്ട്. കവിത കേട്ടപ്പോൾ കണ്ണു നിറഞ്ഞു. മനസ്സും.

  • @UshaKumari-tx1xt
    @UshaKumari-tx1xt ปีที่แล้ว +25

    എന്റെ അമ്മയ്ക് 83വയസ് ഞാൻ പൊന്നുപോലെ നോക്കുന്നു ♥️

  • @ashkarali6219
    @ashkarali6219 6 หลายเดือนก่อน +11

    ഈ വരികൾ ആഴത്തിൽ മനസിലേക്ക് തുളച്ചുകയറുന്നു. അമ്മയെന്ന നന്മയെ ഇത് കേൾക്കുമ്പോ വീണ്ടും വീണ്ടും സ്നേഹിക്കും. അമ്മ 🥰🥰🥰

  • @minikadavanadan6449
    @minikadavanadan6449 ปีที่แล้ว +20

    ഓരോ അമ്മയും ഇതു പോലെത്തന്നെയാണ് മകൾക്കായി എല്ലാം നൽകും എങ്കിലും അമ്മയ്ക്ക് കുറ്റം മാത്രം 😥

  • @mayakv218
    @mayakv218 8 หลายเดือนก่อน +8

    എന്റെ അമ്മ ഇപ്പോഴില്ല. ഇത് കേട്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞുപോയി 😢

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 29 วันที่ผ่านมา +2

    Ammaku pakaram vereyoru vakkilla. Super Kavitha 👌 👍 😍 🥰 Super Performance 🎉🎉🙏

  • @mahadevanmanilal983
    @mahadevanmanilal983 4 หลายเดือนก่อน +5

    ഞാൻ ഇന്ന് സ്‌റ്റേജിൽ
    ചൊല്ലാൻ പോകുന്ന
    കവിത..❤❤

  • @sathyabhamacs1845
    @sathyabhamacs1845 9 หลายเดือนก่อน +5

    നമ്മൾ ശ്രദ്ധിക്കാതെ പോയ സത്യവു൦ വേദനതരുന്നതുമായവരികൾ

  • @saraswathipm7063
    @saraswathipm7063 2 หลายเดือนก่อน +3

    മനോഹരം...അമ്മയോടുള്ള സ്നേഹം നിറഞ്ഞ വരികൾ 👌🌹❤️❤️

  • @velayudhanm6422
    @velayudhanm6422 ปีที่แล้ว +14

    ഈ കവിത കേൾക്കുമ്പോൾ മനസ്സ് വല്ലാതെ നീറുന്നു എനിക്ക് 58 വയസ്സായി എന്റെ അമ്മ ഇപ്പോഴും ഉണ്ട് ഞാൻ അറിഞ്ഞോ അറിയാതെയോ അവരെ വേദനിപ്പിച്ചിട്ടുണ്ട് ആവാം ആലോചിക്കുമ്പോൾ വല്ലാതെ വിഷമം തോന്നുന്നു നല്ല വരികൾ നല്ല ശബ്ദം അഭിനന്ദനങ്ങൾ

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว +8

    ശരീയാണ്. ചില മക്കൾ അറിയുന്നില്ല. വയ്യാത്ത കാലം താങ്ങാകേണ്ടവരാണ് നമ്മളെന്ന് . അഭീനന്ദനം

  • @beenamenon6753
    @beenamenon6753 4 หลายเดือนก่อน +4

    Touching❤️❤️❤️❤️❤️

  • @chandramathikarivellurchan4999
    @chandramathikarivellurchan4999 2 ปีที่แล้ว +6

    ഓർമീ ക്കു വാൻ അമ്മയെപ്പറ്റി ഒന്നുമില്ലെങ്കിലും അമ്മയെന്ന കവിത എത്രകേട്ടാലും മതിവരീല്ല' കേൾപ്പിച്ചു തന്നതിന് അഭിനന്ദനങ്ങൾ

  • @nirmalanraroth1349
    @nirmalanraroth1349 6 หลายเดือนก่อน +1

    നമസ്തേ മനീഷ്ജീ എന്റെ പേര് പ്രിയദർശിനി, ശ്രീ ശങ്കര വിദ്യാമന്ദിരം കുളത്തൂരിൽ രണ്ടാം ക്ലാസിൽ പഠിക്കുന്നു. സ്കൂളിലെ സ്ഥാനീയ കലോത്സവത്തിൽ ഈ കവിതയാണ് ഞാൻ ചൊല്ലിയത്. സ്കൂൾതലത്തിൽ അമ്മ എന്ന കവിതയ്ക്ക് ഫസ്റ്റ് കിട്ടിയ വിവരം സന്തോഷപൂർവ്വം ജീയെ അറിയിക്കുന്നു. 🌷🌷🌷🌷

    • @mountmoriahcreations2226
      @mountmoriahcreations2226  6 หลายเดือนก่อน

      Priyappetta priyamolkku.., orupaadu abhinandanangal. Inium orupaadu vijayangal undaakatte.. Uyarangalil ethatte.. Sasneham, Maneesh

  • @indirap5331
    @indirap5331 ปีที่แล้ว +9

    മാതൃത്വത്തിൻ റെ മഹത്വം വിളിച്ചോതുന്ന വരികൾ മാതാവിനോടുള്ള സ്നേഹം ഉത്തരോത്തരം വർദ്ധിക്കാൻ സഹായിക്കുന്ന വരികൾ എഴുതിയ കവിയും ആലപിച്ച ഗായകനും അഭിനന്ദനങ്ങൾ

  • @DreamFitMedia
    @DreamFitMedia 17 ชั่วโมงที่ผ่านมา

    കവിതയും ആലാപനവും ഗംഭീരം.❤

  • @edhan6733
    @edhan6733 ปีที่แล้ว +5

    വാത്സല്യം തുളുമ്പുന്ന വരികൾ.. ഒരു കുഞ്ഞായി ഞാനും മാറി കവിത കേട്ടുകൊണ്ടിരിക്കുമ്പോൾ ❤

  • @mollyabraham615
    @mollyabraham615 9 หลายเดือนก่อน +2

    ശാസ്ത്രം പഠിപ്പിക്കുന്നുണ്ടെങ്കിലും എന്നും മലയാളം കവിതകൾ, മാപ്പിളപ്പാട്ടുകൾ ഇവയുടെ ആരാധിക യാണ് ഞാൻ. വലിയ ദേഷ്യം ഒക്കെ ഉള്ള ആണെങ്കിലും സ്നേഹം നിറഞ്ഞ കടൽ ആണ് എന്റെ അമ്മ. എത്ര മുറിച്ചു മാറ്റാൻ ശ്രമിച്ചാലും പിരിയാത്ത ബന്ധം.

  • @manutirur-ws8yc
    @manutirur-ws8yc 8 หลายเดือนก่อน +3

    നല്ല കവിത സൂപ്പർ ഇതാരാണ് എഴുതിയത്❤

  • @rosilykappani3577
    @rosilykappani3577 หลายเดือนก่อน +1

    സങ്കടം വന്നു അമ്മയെ ഓർത്തപ്പോൾ കരഞ്ഞുപോയി അവസാനം

  • @jojymonjoseph4037
    @jojymonjoseph4037 3 ปีที่แล้ว +9

    മനീഷേ കവിത ഞാൻ വായിച്ചു...
    കേട്ടു..
    ഇതു ഭാവനയിൽ വിരിഞ്ഞതല്ല. "അനുഭവങ്ങളിനിന്നു അണപൊട്ടിയ തീവ്രമായ മാതൃസ്നേഹത്തിൽ നിന്നും മനസ്സിന്റെ മാനത്തു തെളിഞ്ഞ ഒരു മഴവില്ലാണ് ഈ കവിത.."
    ആ മഴവില്ല് ഒരിക്കലും മായാതെ മറയാതെ നിലനിൽക്കട്ടെ 🙏🙏🙏
    സ്നേഹപൂർവ്വം 🤝🤝🤝
    ചുണ്ടമല ജോജി പകലോമറ്റം ❤❤❤

  • @johnabraham5309
    @johnabraham5309 3 ปีที่แล้ว +8

    'അമ്മ .... ഈ ഭൂവിലെ ഏറ്റവും വലിയ ശരി. നല്ല വരികൾ. മനോഹരമായ ആലാപനം. മനീഷിനും മുസ്തഫക്കും അഭിനന്ദനങ്ങൾ

  • @sumipa-wy1of
    @sumipa-wy1of 7 หลายเดือนก่อน +2

    Manasinte ullil thengal avunnu Kavitha ❤❤

  • @wavesocean9841
    @wavesocean9841 3 ปีที่แล้ว +14

    ഈ കവിതയെ പ്രശംസിച് കൊണ്ടിരിക്കുന്ന എല്ലാവർക്കും സ്നേഹപൂർവ്വം നന്ദി..🙏
    അമ്മയെ വാഴ്ത്തിപ്പാടാൻ ഒരു അവസരമുണ്ടായി. സ്നേഹിതൻ മനീഷിന്റെ ഹൃദയഗീതo.
    Recording നൊപ്പം ആദ്യാവസാനം വരെയും എല്ലാ കാര്യങ്ങളിലും നിർദേശങ്ങൾ തന്ന് Recordist Nbuchetan കൂടെ നിന്നു.🙏🙏

  • @mollypx9449
    @mollypx9449 4 หลายเดือนก่อน +3

    Amma anna sworgam

  • @RajeshRajesh-mc6qt
    @RajeshRajesh-mc6qt 10 หลายเดือนก่อน +6

    വാക്കുകൾ കിട്ടുന്നില്ല അത്രയും ഹൃദ്യം അച്ഛന്റെയും അമ്മയുടെയും സ്നേഹം അത് അവർ നമ്മുടെ കണ്ണിൽ നിന്ന് മറയുമ്പോൾ അവരെ സ്നേഹിക്കുന്നവർക്ക് അത് ഉൾകൊള്ളാൻ പറ്റില്ല അവർ കഴിഞ്ഞല്ലേ വേറെ ദൈവം ഉള്ളൂ അത് വളരെ നീറ്റായി കവിതയിലൂടെ അവതരിപ്പിച്ച അഭിനന്ദനങ്ങൾ

  • @anvyasvlogponnus
    @anvyasvlogponnus 9 หลายเดือนก่อน +3

    Super kavitha dear Maneesh❤

  • @LizaGeorge-hh5ee
    @LizaGeorge-hh5ee 5 หลายเดือนก่อน +4

    Heart touching poem ❤❤❤❤❤❤❤

  • @mangosaladtreat4681
    @mangosaladtreat4681 ปีที่แล้ว +5

    നല്ല കവിത! നല്ല ചൊല്ലൽ ......👍👌💞💐😊✍️

  • @sumac804
    @sumac804 8 หลายเดือนก่อน +3

    പറയുവാൻ വാക്കുകളില്ല. സൂ ......പ്പർ🎉🎉🎉❤ രചന , സംഗീതം , ആലാപനം ചിത്രീകരണം എല്ലാം മനോഹരം. അഭിനന്ദനങ്ങൾ🎉

  • @soudaminiravi7613
    @soudaminiravi7613 9 หลายเดือนก่อน +3

    Kalolsavathinu paadan select cheytha kavitha❤️Super kavitha 🔥

  • @greeshapc5532
    @greeshapc5532 8 หลายเดือนก่อน +2

    സൂപ്പർ ❤

  • @ShyniShyniNK
    @ShyniShyniNK 6 หลายเดือนก่อน +3

    ഇത് 2023 ൽ കാണുന്നവരുണ്ടോ

  • @premasrinivasan8978
    @premasrinivasan8978 10 หลายเดือนก่อน +6

    ❤👌

  • @sumangalanair135
    @sumangalanair135 4 หลายเดือนก่อน +2

    Wow athimonhram and heart touching 👌👌🙏🙏🙏🙏🙏🙏

  • @user-nh5mx8fo8l
    @user-nh5mx8fo8l 10 หลายเดือนก่อน +2

    Keettu kazhinjappol yentey kannu nananju poyi.... Super kavitha... Onnum parayaanilla super super super

  • @rosewall9398
    @rosewall9398 3 ปีที่แล้ว +4

    മനീഷിനും മുസ്തഫക്കും അഭിനന്ദനങ്ങൾ

  • @user-ih2jg7dn7b
    @user-ih2jg7dn7b 6 หลายเดือนก่อน +2

    Valare manoharam🥰❤️

  • @madhavip6018
    @madhavip6018 8 หลายเดือนก่อน +4

    ഇത് ഞാൻ സൂകൂളിൽ കലോത്സവത്തിൽ പാടുന്നുണ്ട്

  • @marinammaphilip2603
    @marinammaphilip2603 ปีที่แล้ว

  • @majeedm.v3778
    @majeedm.v3778 3 ปีที่แล้ว +6

    മുസ്തഫ...ഈ ശബ്ദത്തിൽ കേൾക്കാൻ എന്തൊരു സുഖമാണ്... അതി മനോഹരം 💕💕

  • @jaleelkunnakkat9177
    @jaleelkunnakkat9177 11 หลายเดือนก่อน +6

    രചനയും ആലാപനവും മനോഹരമാക്കി

  • @deepaharish7503
    @deepaharish7503 ปีที่แล้ว +2

    അടുത്ത വീട്ടിലെ കുട്ടിക്ക് സ്കൂൾ ആനിവേഴ്സറിക്ക് പാടാൻ ഞാൻ ഈ കവിത സെലക്ട്‌ ചെയ്ത് കൊടുത്തിരുന്നു...... കവിത പാരായണത്തിനു അവനു ഫസ്റ്റ് പ്രൈസ് കിട്ടി... 🥰🥰... കേൾക്കാൻ സുഖമുള്ള കവിത...... 🥰🥰

    • @mountmoriahcreations2226
      @mountmoriahcreations2226  ปีที่แล้ว

      Thank you so much.. So grateful

    • @shaijipaul6186
      @shaijipaul6186 ปีที่แล้ว

      Etharanu ezhuthiyathu.schoolil cholluvananu pls,parayamo

    • @mountmoriahcreations2226
      @mountmoriahcreations2226  ปีที่แล้ว

      @@shaijipaul6186 Thank you for your interest.
      Written by Maneesh Mathai Koottumkal.
      Originally recited by Musthafa Aboob

  • @bhanumenon1173
    @bhanumenon1173 ปีที่แล้ว +6

    ലളിതം സുന്ദരം തെളിമയാർന്നൊരു നദി പോലെ ശാന്തമായ ഒഴുക്ക് ആലാപനമികവിന് പ്രത്യേകം അഭിനന്ദനങ്ങൾ

  • @prasannnakumarkumar2149
    @prasannnakumarkumar2149 2 ปีที่แล้ว +6

    ഇങ്ങനെ വേണം കവിതകൾ.. അർത്ഥസമ്പുഷ്ടമായ വരികൾ..മനോഹരമായ സംഗീതം.. ഹൃദ്യമായ ആലാപനം.. നിസ്സംശയം പറയാം.. ഇതുതന്നെയാണ് അമ്മ.. അഭിനന്ദനങ്ങൾ..🙏

  • @dhaneshchandran168
    @dhaneshchandran168 2 ปีที่แล้ว +5

    അർത്ഥവത്തായ വരികൾ മനോഹരമായ ആലാപനം... മനസ്സും കൂടെ കണ്ണും നിറച്ചു

  • @UnniKishannair-fq6hm
    @UnniKishannair-fq6hm 6 หลายเดือนก่อน +1

    🙏👍🙏🙏

  • @prasadkp1960
    @prasadkp1960 7 หลายเดือนก่อน +1

    ഹൃദയസ്പർശിയായ വരികൾ.. നല്ല ആലാപനം... super..❤❤❤

  • @sumasi322
    @sumasi322 3 ปีที่แล้ว +9

    അമ്മയെന്ന നന്മ... 🙏🙏മനോഹരം വരികൾ... ആലാപനം അതിമനോഹരം.. അണിയറയിലെ കലാകാരന്മാർക്കെല്ലാം അഭിനന്ദനങ്ങൾ...

  • @UnniKishannair-fq6hm
    @UnniKishannair-fq6hm 6 หลายเดือนก่อน

    അമ്മ യു ടെ കവി താ വളരെ ഇഷ്ടം ആണ് സൂപ്പർ ആണ് ഓരോ വരി കൾ വളരെ നന്നായി ട്ടെ ഉണ്ട് കവി താ

  • @sreecollections3862
    @sreecollections3862 8 หลายเดือนก่อน +3

    ഈ കവിത കേട്ടപ്പോ കരഞ്ഞു പോയി.. ഈ ഭൂമിയിലെ ഏറ്റവും വല്യ ശക്തി അമ്മയാണ്.. പക്ഷെ ആ ഭാഗ്യം 2 വയസിൽ നഷ്ടപ്പെട്ട ഹതഭാഗ്യ ആണ് ഞാൻ... അമ്മയുടെ ഒരു ഫോട്ടോ പോലും കാണാൻ ഭാഗ്യം ഇല്ലാത്തവൾ

  • @ranibiju607
    @ranibiju607 6 หลายเดือนก่อน +1

    Panchayathinta ksralotsvam programin kavitha njan ithanpadiyadh second kitty. Orovarithattichu allankhil first kittumayirunnu.

  • @muralie753
    @muralie753 ปีที่แล้ว +12

    Superb performance ❤️ മുസ്തഫയുടെ ആലാപനം ഹൃദയം തൊട്ടു തഴുകുന്ന പോലെ

  • @user-rn5rx6in1v
    @user-rn5rx6in1v 4 หลายเดือนก่อน +1

    🙏🏽🙏🏽👍❤❤

  • @abidkavungal6181
    @abidkavungal6181 2 ปีที่แล้ว +10

    മനോഹരമായ ആലാപനം ഒരുപാട് ഇഷ്ടമായി ♥️♥️♥️

  • @gopikrishnantp5758
    @gopikrishnantp5758 3 หลายเดือนก่อน

    Super ❤

  • @SRUTHYSREEJITH
    @SRUTHYSREEJITH 3 ปีที่แล้ว +6

    നല്ല വരികൾ, ഇക്കാ എന്താ ശബ്ദം...മനോഹരം🙏🙏🙏.

  • @UnniKishannair-fq6hm
    @UnniKishannair-fq6hm 6 หลายเดือนก่อน +2

    🙏🙏👍👌🙏👍❤️🙏🙏👍

  • @nanmamaram583
    @nanmamaram583 6 หลายเดือนก่อน +1

    ❤❤❤❤എന്റ കവിതകൾ എല്ലാവരും കേൾക്കണെ❤❤❤❤

  • @shylajal9127
    @shylajal9127 ปีที่แล้ว

    Valarey lalithamayi Ammayudey ella karthavynglum kurichittirikkunnu oro varikalilum

  • @rajeevraghavan4131
    @rajeevraghavan4131 ปีที่แล้ว +3

    സൂപ്പർ അഭിനന്ദനങ്ങൾ 🌹🌹🌹🙏🙏🙏👌👌👌

  • @UnniKishannair-fq6hm
    @UnniKishannair-fq6hm 6 หลายเดือนก่อน

    എ നി ക്ക് അമ്മ ഇല്ല ആരും ഇല്ല എ നി ക്ക് ആരും ഇല്ല ഞാൻ എ കാ ൻ ആണ് എ നി ക്ക് കുട്ടേ നെ ആരും ഇല്ല,, രക്തം ബന്ധം ങ്ങൾ ഉണ്ട് അത് അവരുടെ കാര്യം ആണ് നോക്കുന്നത് ഞാൻ ഒറ്റ ആണ് ദൈവം മാത്രം മെ ഉള്ളു എ നി ക്ക്ഇ ങ്ങ നെ ഉള്ള കവി താ വളരെ സ്നേഹം സന്തോഷം ആണ് എ നി ക്ക് നല്ല നല്ല കുട്ടുകാരെ ഉണ്ട് നല്ല സുഹൃത്തുക്കൾ ഉണ്ട് അത് എ ന്റെ ലോകം ദൈവം മാത്രം അത് എ ന്റെ ജീവിതം ചേട്ടാ ഒക്കെ നന്ദി നമസ്കാരം 👍👌🙏

  • @valsalanarayanan620
    @valsalanarayanan620 3 หลายเดือนก่อน +1

    Very very nice singing and lyrics also ❤😊

  • @PremRaj-su3gn
    @PremRaj-su3gn 3 ปีที่แล้ว +9

    മനീഷ് സൂപ്പർ ആയിട്ടുണ്ട്.. മുസ്തഫയുടെ ആലാപനം നന്നായി.. നല്ല ടീം ഇനിയും മുന്നോട്ട്..

  • @rajalakshmysuresh2976
    @rajalakshmysuresh2976 10 หลายเดือนก่อน

    Ammmmmmmaaaaa Pakaram vekkanillatha sathyam .Ammaye nokane,sankadapeduthalle.

  • @shailajahari2916
    @shailajahari2916 4 หลายเดือนก่อน

    ❤❤❤❤❤❤

  • @reshmiraj7022
    @reshmiraj7022 7 หลายเดือนก่อน +1

    Nalla pattu....ethille ellavariyum sathyam ane .....🥰🤗🤗❤👍

  • @divyanair2908
    @divyanair2908 3 ปีที่แล้ว +3

    വളരെ നല്ല കവിത. മുസ്തഫ നല്ല ഫീലോടു കൂടി ഈ കവിത അവതരിച്ചപ്പോൾ കൂടുതൽ മനോഹരമായി.

  • @sureshkumar5326
    @sureshkumar5326 ปีที่แล้ว +1

    എന്നെ കരയിപ്പിച്ചു കളഞ്ഞു

    • @mountmoriahcreations2226
      @mountmoriahcreations2226  ปีที่แล้ว

      ആത്മാർത്ഥമായ ആസ്വാദനത്തിനു ഒരുപാട് നന്ദി 🙏🙏

    • @manjumanojman9j604
      @manjumanojman9j604 3 หลายเดือนก่อน

      എന്റെ അമ്മ മരിച്ചിട്ടു 9 വർഷമാകുന്നു. എന്നോടായിരുന്നു ഏറ്റവും സ്നേഹം. എനിക്കതു പോലെ എന്റെ അമ്മയെ നോക്കാൻ പറ്റിയോ അറിയില്ല

  • @sujaprakash5245
    @sujaprakash5245 ปีที่แล้ว +1

    🙏🏿എന്റെ അമ്മ സത്യം ശ്രീ ഹരി

  • @mohanmohandas1805
    @mohanmohandas1805 4 หลายเดือนก่อน

    Ormakal aaa nalla kaalathe kurichu ortthu ende kutti kaalam ithaayirunnu.

  • @krishnajithm7731
    @krishnajithm7731 2 หลายเดือนก่อน

    ❤❤❤❤❤❤❤❤❤

  • @SanaDesigns-wk4gq
    @SanaDesigns-wk4gq 8 หลายเดือนก่อน

    ❤❤❤😊😊🥰🥰🥰🥰🥰🥰mother

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 หลายเดือนก่อน

    👌❤️❤️🥰

  • @shibubabusinger6516
    @shibubabusinger6516 3 ปีที่แล้ว +5

    Beautiful lyrics...simple music..excellent recitation..beautiful voice ❤️❤️😍😍👏👏👏👏👌👌👌

  • @ammubaby9645
    @ammubaby9645 ปีที่แล้ว

    Nalla Kavitha iniyum Nalla Nalla Kavitha Kal waiting

  • @shagilagopal4963
    @shagilagopal4963 10 หลายเดือนก่อน

    Superrrr

  • @anish_jose
    @anish_jose 3 ปีที่แล้ว +3

    Supper 👏👏👍

  • @dhanniaeb3725
    @dhanniaeb3725 8 หลายเดือนก่อน

    Njan ummakodukkan marannittilla, Iniyum kodukkum😘😘😘

  • @tojopulickelvarghese3987
    @tojopulickelvarghese3987 3 ปีที่แล้ว +3

    Really touching words

  • @koyickalbeats7853
    @koyickalbeats7853 3 ปีที่แล้ว +3

    Mustafa nice feel which it required. Lyrics nice too..

  • @nathankeechery6169
    @nathankeechery6169 10 หลายเดือนก่อน

    Super sound ,

  • @padmaksathish1331
    @padmaksathish1331 9 หลายเดือนก่อน +2

    Excellent lyrics. Heart touching!

  • @JameesainuSainuddeen
    @JameesainuSainuddeen 9 หลายเดือนก่อน

    എന്റെ ഉമ്മാക്ക് മുമ്പിൽ 😢🤲🙏🤲

  • @thresiammajohn365
    @thresiammajohn365 3 ปีที่แล้ว +2

    Nalla kavitha !!

  • @baburajms296
    @baburajms296 3 ปีที่แล้ว +4

    Wow... Super super nice feel... 👏👏🙏

  • @koyickalbeats7853
    @koyickalbeats7853 3 ปีที่แล้ว +3

    Nebu super as usual

  • @manasitrendz6590
    @manasitrendz6590 8 หลายเดือนก่อน +2

    Beautiful 🙏🏻❤️

  • @jyothisstephen8856
    @jyothisstephen8856 3 ปีที่แล้ว +1

    Amma enna albhuthathe manoharmayi varnikkunna varikal..Beautiful picturization and singing..

  • @kochumoljames8389
    @kochumoljames8389 4 หลายเดือนก่อน

    ❤❤ Enik Amma illa....Appanum ❤❤❤❤

  • @kamalakk
    @kamalakk ปีที่แล้ว

    Super kavitha

  • @karthikeyanr9074
    @karthikeyanr9074 8 หลายเดือนก่อน

    Adipoli pattanu

  • @rojisworld2210
    @rojisworld2210 ปีที่แล้ว +2

    ❤❤❤❤owsome lines❤❤❤❤❤🙏🙏👩‍👧👩‍👧👩‍👧

  • @kamalakk
    @kamalakk 10 หลายเดือนก่อน

    🙏🙏🙏🙏🙏🙏

  • @vincyvarghese2630
    @vincyvarghese2630 3 ปีที่แล้ว +3

    very meaningful 👌

  • @jojijohn1202
    @jojijohn1202 3 ปีที่แล้ว +2

    Super 👍👍👍❤️❤️

  • @davislazer376
    @davislazer376 ปีที่แล้ว +1

    Excellent

  • @shyjasasidharan2569
    @shyjasasidharan2569 11 หลายเดือนก่อน +3

    അമ്മയ്ക്ക്പകരം അമ്മ മാത്രം❤❤❤❤

  • @lalithapuliyacheriyeth2653
    @lalithapuliyacheriyeth2653 ปีที่แล้ว

    Manoharam.
    From every side.