മക്കളായ് നാലുപേരുണ്ടെങ്കിലും

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2017
  • അമ്മ.. കവിത
    രചന..സുഭാഷ് ചേർത്തല
    ആലാപനം.. ശ്രീലക്ഷ്മി
    മക്കളായ് നാലുപേരുണ്ടെങ്കിലും
    അമ്മ ഏകയാണേകയാണീ ഊഴിയിൽ
    അച്ഛൻ മറഞ്ഞൊരു കാലം മുതൽക്കമ്മ ഭാരമായ് തീർന്നുവോ നാലുപേർക്കും?
    നാഴൂരിമണ്ണും പകുത്തെടുത്ത് മക്കൾ
    നാലൂവഴിക്കായ് പിരിഞുപോയി
    അച്ഛന്റെയാത്മാവുറങ്ങുന്ന
    മണ്ണിലന്നന്തിത്തിരി കൺതുറന്നതില്ല
    ഉളളം തുളുമ്പുന്നൊരോർമ്മകൾ
    നോവിന്റെയാഴം പെരുക്കിച്ചിതയരിച്ചു...
    ദുശ്ശകുനം പോലെ അമ്മയെകണ്ടൊരാ മക്കൾ
    നടന്നു മറയുന്നതും നോക്കി നെഞ്ചുപൊളിഞ്ഞമ്മ നീറിനിന്നു
    ചെല്ലക്കഥകൾ നുകർന്നൂ രസിച്ചൊരാ
    പേരക്കിടാവോടിവന്ന നേരം
    ശാസിച്ചു നിർത്തി മരുമകളെങ്കിലും
    മുത്തശ്ശിക്കൊപ്പമൊന്നോടിയെത്താൻ
    കൈനീട്ടി നിന്നു കരഞ്ഞു പൈതൽ
    അന്യയായമ്മൂമ്മ നൊന്തു നിൽക്കെ
    വിങ്ങിനുറുങ്ങിയോ കുഞ്ഞിൻ മനം
    എന്മലർ ബാല്യമേറ്റെന്നിൽ
    പകനട്ടൊരച്ഛനും അമ്മയും എന്തു നേടി
    മക്കളെയോർക്കുക തീരാത്ത ദുരിതമായ്
    നിങ്ങളെ ചൂഴുന്ന താപമായ്
    തീരുമീ മാതൃശാപം
    ആരോ വിരലിട്ടൊരാ നാലുകെട്ടിന്റെ
    നോവുപോലമ്മ പക്ച്ചു നിന്നു
    പോകാനിടമില്ലയെന്നൊരു
    ദുഖമല്ലമമതൻ നെഞ്ചിൽ തിളച്ചതപ്പോൾ
    മഴയിലും പൊളളുന്ന പകലിലും
    മക്കൾക്കായ് ഓടിത്തളർന്നൊരാ അച്ചന്റെ
    രൂപമാണമ്മയെ വന്നു പൊതിഞ്ഞതപ്പോൾ
    അച്ഛനുണ്ടായിരുന്നെങ്കിലെന്നായമ്മ
    ഉള്ളം തപിച്ചു കൊതിച്ചുപോയി
    അച്ഛൻ മറഞ്ഞതിൽ പിന്നെയീമ്മയെ
    പിൻപേ കിടങ്ങൾ മറന്നുപോയി
    നേരമില്ലമ്മയെ നോക്കുവാനെന്നെല്ലാ
    മക്കളുമെല്ലാ മക്കളുമൊന്നായി പറഞ്ഞെങ്കിലും
    നാലു പേരിരാരെങ്കിലും വന്നു കൈപിടിച്ചൊപ്പം നടക്കുമെന്നാശിച്ചുപോയ്
    ആശകൾ പിന്നെയും ബാക്കിയാക്കി
    പാതിവഴിയിൽ മറഞ്ഞൊരാ അച്ചന്റെ
    ഓർമ്മയിലമ്മ പിടഞുവീഴെ
    കൈപിടിച്ചാരോ നടത്തി ആ അമ്മയെ
    ശരണാലയത്തിൻ കവാടം വരെ
    ഏകയായ് തീർന്നൊരീയമ്മതൻ നെഞ്ചിലെ
    തീയൊന്നണയുവാൻ ഒരുവട്ടമെങ്കിലും
    പോരുമോ മക്കളെ ഈവഴിയിൽ
    പ്രതിക്രിയയായ് വന്നു കൂട്ടിയാലും
    തീരുമോമക്കളെ നിങ്ങളെ പോറ്റിയ
    പെറ്റവയറിന്റെ തീരാകടം?
    പെറ്റവയറിന്റെ തീരാകടം?

ความคิดเห็น • 806

  • @moonxz_0
    @moonxz_0 3 ปีที่แล้ว +14

    ഇത്രയും കാലം മക്കളെ നോക്കിയിട്ട് ഉപേക്ഷിച്ചു പോകുന്നവർ മനുഷ്യൻ അല്ല .മാതാപിതാക്കൾ ശപി ച്ചില്ലെങ്കിലും ദൈവം അവർക്കുള്ള ശിക്ഷ കൊടുത്തിരിക്കും .
    ഇതിനോട് യോജിക്കുന്നവർ like അടിക്കു ....

  • @aparnaas5539
    @aparnaas5539 5 ปีที่แล้ว +922

    എന്നെ പോലെ ഈ കവിത കേട്ട് കരഞ്ഞവർ ഉണ്ടെങ്കിൽ ലൈക് അടിച്ചട്ടു പോക്കോ

    • @suseelavasudave7085
      @suseelavasudave7085 4 ปีที่แล้ว +9

      സുശീല o

    • @jijo3850
      @jijo3850 4 ปีที่แล้ว +5

      It's heart touching

    • @vichu9514
      @vichu9514 4 ปีที่แล้ว +7

      ഞാനും ഒരു കവിത എഴുതി ഇട്ടിട്ടുണ്ട്. കവിതയുടെ പേര് അമ്മ

    • @aneeshkumar2623
      @aneeshkumar2623 3 ปีที่แล้ว +2

      Kazhayukaka...alla..vendath.... kazhayunnavarude kannuneer...oppukayane vendath.....

    • @prasannack1879
      @prasannack1879 3 ปีที่แล้ว +1

      @@suseelavasudave7085 q

  • @memmories4298
    @memmories4298 3 ปีที่แล้ว +82

    എന്താണ് എനിക്ക് ഈ കവിത ഓരോ തവണ കേൾക്കുമ്പോഴും കണ്ണ് നിറയു ന്നതെന്ന് മനസ്സിലാവുന്നില്ല,
    നല്ല ജീവനുള്ള കവിത,

  • @MaYaMaya-rw7ge
    @MaYaMaya-rw7ge 4 ปีที่แล้ว +121

    അമ്മയോളം ഈ ഭൂമിയിൽ പകരം വേറെ ഒന്നും ഇല്ല

    • @Ananfraj
      @Ananfraj 9 วันที่ผ่านมา

      അച്ഛൻ ❤

  • @sajithbalan85
    @sajithbalan85 5 ปีที่แล้ว +348

    അമ്മയും അമ്മതൻ സ്നേഹവും അമ്മയ്ക്കുപകരമായ് മറ്റൊന്നുമില്ല... ഒരിക്കലും അണയാതിരിക്കട്ടെ അമ്മയെന്ന സ്നേഹദീപം....

  • @surendranathm6781
    @surendranathm6781 5 ปีที่แล้ว +460

    അമ്മയെ നല്ലവണ്ണം നോക്കുന്നു എന്ന സംതൃപ്തിയാണ് എന്റെ സംമ്പാദ്യം

    • @dharmiknair
      @dharmiknair 5 ปีที่แล้ว +11

      You will be blessed for sure. Tears roll down while i type this.

    • @ambukunhipilicode9447
      @ambukunhipilicode9447 5 ปีที่แล้ว +3

      @@dharmiknair o

    • @manavamaykyam8451
      @manavamaykyam8451 4 ปีที่แล้ว +13

      സുകൃതം ചെയ്ത അമ്മയുടെ മകനാകട്ടെ,,
      മാതാപിതാക്കൾ പ്രായമായാൽ അവരോട് ഛെ എന്ന ഒരു വാക്ക് പോലും പറയരുത് എന്ന് വേദവാക്യം,,
      മാതാവിന്റെ കാൽചുവട്ടിലാണ് സ്വർഗ്ഗം എന്ന് പ്രവാചക വചനം

    • @reshmivijayan7218
      @reshmivijayan7218 4 ปีที่แล้ว +1

      Enikum..

    • @marylopezlopez2759
      @marylopezlopez2759 4 ปีที่แล้ว

      Deivam anugrahikum....urappe...

  • @athiraabhilash8361
    @athiraabhilash8361 3 ปีที่แล้ว +25

    അമ്മയുടെ സ്നേഹം നഷ്ട്ടപ്പെട്ട ഒരാളാണ് ഞാൻ ഈ കവിതയാണ് ഇന്നെന്റെ അമ്മ

    • @vijayankattilakkal6731
      @vijayankattilakkal6731 2 ปีที่แล้ว

      അമ്മ മൺമറഞ്ഞ് പോയിട്ട് സ്വപനത്തിലെങ്കിലും ഒന്നു കാണാൻ മോഹിച്ചിട്ട് കാണുന്നില്ല

  • @chilambolidanceacademy1910
    @chilambolidanceacademy1910 2 ปีที่แล้ว +28

    ഞാൻ ഈ കവിത കേൾക്കുന്നത് 2022 march 19 നാണു. മെയ്‌ 18 എന്റെ അമ്മ മരിച്ചിട്ടു 2 വർഷം ആകുന്നു. ഞങ്ങളെ വളരെ കഷ്ടപ്പെട്ട് വളർത്തി. അവസാനം അമ്മയെ പൊന്നുപോലെ ഞങ്ങൾ നോക്കി. ഈ വരികൾ കേട്ടപ്പോൾകണ്ണ് നിറഞ്ഞു.അമ്മയെ ഒന്നു കൂടി ദൈവം ഭൂമിയിൽ ജനിപിക്കണേ എന്നു പ്രാർത്ഥിച്ചു. ഇതു എഴുതിയ കവിക്കും ചൊല്ലിയ ആൾക്കും thank you 🙏

    • @cecilynirmala1245
      @cecilynirmala1245 5 หลายเดือนก่อน

      നല്ല മക്കൾ.. ഭാഗ്യമുള്ള അമ്മ... അമ്മേ പ്രണാമം 🌹

  • @aadisgaming3999
    @aadisgaming3999 4 ปีที่แล้ว +101

    അമ്മ:... പറഞ്ഞറിയിക്കാനാവാത്ത ....... സ്നേഹം
    1 love My Mother

  • @rashide1889
    @rashide1889 3 ปีที่แล้ว +12

    ,ഈ കാലഘട്ടത്തിൽ ഒരുപാട് മനുഷ്യൻ മാർ കേൾക്കേണ്ട വരികൾ,

  • @user-ef1st2uj6s
    @user-ef1st2uj6s 4 ปีที่แล้ว +152

    മാതാപിതാക്കൾ ഒപ്പമുണ്ടെങ്കിൽ അതിൽ പരം വലിയ സൗഭാഗ്യമൊന്നുമില്ല. എനിക്ക് ഇല്ലാത്തതിന്റെ വേദന 12 വയസ്സു മുതൽ കുത്തിനോവിക്കുന്നു.

    • @aravindms8939
      @aravindms8939 4 ปีที่แล้ว +5

      ullavarkku athinte vila ariyilla, nadathallunna makkalde hridayam enthu kondu undaakiyathaano

    • @haripriya9436
      @haripriya9436 4 ปีที่แล้ว +5

      ഓരോ വിധി ആണ്... വിഷമിക്കാതെ.. കർമ്മം കൊണ്ട് മറ്റ് ആർക്കെങ്കിലും ഒരു മകൻ ആകാൻ സൗഭാഗ്യം തരും

    • @manthramediamanthra9287
      @manthramediamanthra9287 3 ปีที่แล้ว

      Ammayanu ellam entte jivanu jivithaum ammayale onnumilla i bumiyil.....

    • @praseetharahul2745
      @praseetharahul2745 2 ปีที่แล้ว +1

      Sathyamanu friend s. Okke achanum ammaum oppamulla stats edumbozokke vallatha sagadama

  • @chandranmullankara1296
    @chandranmullankara1296 5 ปีที่แล้ว +75

    ഒരമ്മക്കും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว +10

    ഇനിയൊരിക്കലും അമ്മയുടേയും കണ്ണീര് വീഴ്ത്താരിരിക്കട്ടെ മക്ക ൾ വേദനയോടെ ഓർത്തീടാം നമ്മൾക്കെന്നും. അഭിനന്ദനം.

  • @habeebrahman6897
    @habeebrahman6897 4 ปีที่แล้ว +84

    കവിത കേൾക്കാനും, കഥകേൾകാനും, അത് കേട്ട് കരയാനും നമ്മുക്ക് ഇഷ്ടമാണ്... എന്നാൽ അത് ജീവിതത്തിൽ പാലിക്കാൻ നമ്മുക്ക് മടിയാണ്, അല്ലെങ്കിൽ പല അമ്മമാരും, അച്ഛൻ മാരും ഇന്നും ഒറ്റക് കഴിയേണ്ടിവരില്ലായിരുന്നു.

  • @ponnuseponnuse6453
    @ponnuseponnuse6453 4 ปีที่แล้ว +22

    സത്യം. കവിത കേട്ടു കണ്ണു നിറഞ്ഞുപോയി. അഭിനന്ദനങ്ങൾ

  • @LEGENDSJMSL12345
    @LEGENDSJMSL12345 5 ปีที่แล้ว +51

    അമ്മയ്ക്ക് പകരം വെയ്ക്കാൻ ഈ ലോകത്തിൽ ഒന്നുമില്ല, ദൈവമാണ് അമ്മ എന്റെ അമ്മയ്ക്കൊരുമ്മ

  • @ullekhapv4424
    @ullekhapv4424 4 ปีที่แล้ว +70

    എന്റെ അമ്മ എന്റെ കൂടെയുണ്ടക്കും .
    എന്നും, എപ്പോഴും .
    അമ്മ ദൈവമാണെന്നോർക്കുക.
    അമ്മയെ സ്നേഹിക്കുക.

    • @amalhalsaleh7229
      @amalhalsaleh7229 4 ปีที่แล้ว +2

      Ammayuda seneham e lokathu attavum valuthu eseneham anum udavate mmm

    • @midhunradh9495
      @midhunradh9495 4 ปีที่แล้ว +1

      Ente amma ente 15 vayassil marichathanu enikku ammayude vila ariyam

    • @user-dt9yw1wf5s
      @user-dt9yw1wf5s 2 ปีที่แล้ว

      എന്റെ അമ്മക്ക് എന്നെ മനസ്സിലാക്കാൻകഴിഞ്ഞില്ല ഇപ്ഴും ഞാൻ അമ്മയെ ഹൃദയത്തിൽ പൂജിക്കുന്നു സ്റ്റേ ഹിക്കുന്നു

  • @jagan8024
    @jagan8024 3 ปีที่แล้ว +54

    ഒരു കൊച്ചുകുഞ്ഞിന് പോലും മനസ്സിലാകുന്ന സരളമായ ഭാഷ... കടിച്ചാൽ പൊട്ടാത്ത വാക്കുകൾ കൊണ്ടുള്ള അമ്മനാട്ടം ഇല്ല... ഹൃദയത്തിലേക്കു കയറിപോകുന്ന വരികൾ...... കവിക്കും ആലപിച്ച കുട്ടിക്കും അഭിനന്ദനങ്ങൾ !!!!

  • @unniumbaipottekatt2598
    @unniumbaipottekatt2598 5 ปีที่แล้ว +344

    ഈ കവിത കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകും.... എന്റെ അമ്മയെ കണ്ണ് നിറയിക്കാതെ നോക്കുന്നുണ്ട് ഞാൻ... ഒരു കുറവ് ഉണ്ടാക്കാതെ

    • @unnikrish9433
      @unnikrish9433 5 ปีที่แล้ว +7

      Ente amma ponnamma

    • @jithusjithus6192
      @jithusjithus6192 5 ปีที่แล้ว +6

      ഈ പാട്ട് കണ്ണ് നിറച്ചു

    • @susanmini9763
      @susanmini9763 5 ปีที่แล้ว +13

      ഇപ്പോൾ അമ്മയുടെ കണ്ണ് നിറക്കാതെ നോക്കാൻ കാണിക്കുന്ന നല്ല മനസ്സിന്റെ മുമ്പിൽ നമിക്കുന്നു. നിങ്ങളുടെ ജീവിതത്തിൽ എല്ലാ ഐശ്വര്യങളും ഉണ്ടാകട്ടെ.

    • @sheelac9336
      @sheelac9336 5 ปีที่แล้ว +3

      Athe ariyathe kannu niranhupokum

    • @raheem9684
      @raheem9684 4 ปีที่แล้ว +1

      ഉമ്മ പൊന്നുമ്മ

  • @shivanandanamgroup6906
    @shivanandanamgroup6906 3 ปีที่แล้ว +69

    ജീവൻ ഉള്ളടത്തോളം ഞാൻ എന്റെ അച്ഛനെയും അമ്മയെയും നോക്കും ജീവൻ നിലച്ചാൽ പിന്നെ എല്ലാം എന്റെ ദൈവത്തിന്റെ കയ്യിൽ

    • @aadhi7903
      @aadhi7903 3 ปีที่แล้ว +3

      💛💛💛

    • @bindusoji8911
      @bindusoji8911 3 ปีที่แล้ว +5

      Njanum

    • @rajeshpillai9609
      @rajeshpillai9609 3 ปีที่แล้ว +6

      അമ്മയെയും അച്ഛനെയും നോക്കാൻ ഒരു കവിത കേൾക്കണോ......

    • @nishaunni5455
      @nishaunni5455 3 ปีที่แล้ว +3

      Njanum, but achan marichitt 7 month ayi,

    • @vijayankattilakkal6731
      @vijayankattilakkal6731 3 ปีที่แล้ว +3

      Anganey aavanam avarey kaalam kazhinhitte sopnathilenkilum onnu kaanaan kothichite pattunnilla

  • @vijayanammu3005
    @vijayanammu3005 5 ปีที่แล้ว +121

    അമ്മതൻ മഹത്വം പ്രകൃതിയോളം നിലനിൽക്കട്ടെ: 'അർഥവത്തായ വരികൾ .... അതിമനോഹര ആലാപനം

  • @jincymathew2637
    @jincymathew2637 3 ปีที่แล้ว +11

    എൻ്റ അമ്മ എന്നെ എറെ സ്നെഹിക്കുന്നു ഈ കവിത കെട്ട് ഞാനുO കരഞ്ഞു

  • @radhakrishnannairg1568
    @radhakrishnannairg1568 3 ปีที่แล้ว +19

    ആരെയുംചിന്തിപ്പിക്കുന്നകവിത ഹൃദ്യമായ ആലാപനം

  • @jithusjithus6192
    @jithusjithus6192 5 ปีที่แล้ว +73

    ഈ പാട്ട് എന്റെ കണ്ണ് നിറച്ചു .കവിതയും അതിന്റെ ഈണവും എനിക്ക് ഇഷ്ട്ടപ്പെട്ടു .

  • @sanilkumarm4151
    @sanilkumarm4151 3 ปีที่แล้ว +10

    കണ്ണുള്ളപ്പോൾ കാഴ്ചയുടെ മഹത്വം ആർക്കും അറിയില്ല.

  • @user-nm1ir5ew5n
    @user-nm1ir5ew5n 3 หลายเดือนก่อน +1

    ഹൃദയ സ്പർശിയായ കവിത, കണ്ണ് നിറയുന്നു, മനസ്സിൽ ഒരു പാട് ഓർമ്മകൾ കടന്നുവരുന്നു അമ്മയെക്കുറിച്ച് .... അമ്മയ്ക്ക് പകരമാവാൻ ഈ ലോകത്ത് ഒന്നിനും കഴിയില്ല .... എന്ന സത്യം ഓർമ്മപെടുത്തുന്നു.

  • @happyland7116
    @happyland7116 5 ปีที่แล้ว +84

    ഹൃദയം നോവുന്ന കവിത. കണ്ണുനിറഞ്ഞു പോയി ഈ കവിത കേട്ടപ്പോള്‍. ഇന്നെനിക്ക് അച്ഛനും അമ്മയും ഇല്ല. രണ്ടുപേരും ഇന്നും എന്റെ കൂടെ ഉണ്ടായിരുന്നെങ്കിലെന്ന് ആശിക്കാത്ത ഒരു ദിവസം പോലും ഇല്ല.

    • @haneefavaramagalth8944
      @haneefavaramagalth8944 5 ปีที่แล้ว

      ഈകവിതകേട്ട്.ആലിയുന്നമനസുമായിവൃദ്ധസദനതിൽകഴിയുന്നമാതാപിതക്കളെഗർവാപസിയാകുന്നമക്കളുണ്ടായിരുന്നേൽ.വെറുതെആശിഛുപോയി

    • @vineethaajit3654
      @vineethaajit3654 4 ปีที่แล้ว

      ഞാനും

    • @shobymolbinu7734
      @shobymolbinu7734 3 ปีที่แล้ว

      Good

  • @avanthika6986
    @avanthika6986 3 ปีที่แล้ว +34

    അമ്മയുടെ സ്നേഹം അനുഭവിച്ച ഒരാൾക്കു പോലും ഈ വരികൾ കേൾക്കാനാവില്ല

  • @rajanp7082
    @rajanp7082 4 ปีที่แล้ว +21

    രാവിലെ ആറു മണി മുതൽ സന്ധ്യ വരെ പാടത്തു ജോലി ചെയ്തു സ്നേഹത്തോടെ മക്കളെ വളർത്തിയ എന്റെ അമ്മ ഒരു നിമിഷം വേദനയോടെ ഓർത്തപ്പോൾ കണ്ണിൽ നിന്നു ജല കണികകൾ പൊഴിഞ്ഞു.
    അമ്മ എന്ന കവിതകളുടെ ഉപഞ്ജാതാക്കൾക്ക് നന്ദി.

  • @ramanisantosh4418
    @ramanisantosh4418 ปีที่แล้ว +25

    മക്കളുടെ ദുഖത്തിൽ അമ്മയുടെ പ്രാർത്ഥന മാത്രം മതി ❤️👏👏👏👏🌹

  • @bigbigboos8953
    @bigbigboos8953 4 ปีที่แล้ว +15

    കണ്ണ് നിറയുന്ന വരികൾ പ്രായം ചെന്നവരെ കൊച്ചുകുഞ്ഞുങ്ങളെ സ്നേഹിക്കുന്നത് പോലെ കൊണ്ടു നടക്കണം😔

  • @reejithrajan3333
    @reejithrajan3333 4 ปีที่แล้ว +10

    അമ്മയും അച്ഛനും അന്നും ഇന്നും എന്നും സ്നേഹത്തിന്റെ നിറകുടങ്ങൾ തന്നേ

  • @shynikp8796
    @shynikp8796 8 หลายเดือนก่อน +3

    ഏതൊരു ജിവിതത്തിലും അമ്മ എന്ന ഒരു വിളക്ക് ഉണ്ടാകും. ആ വിളക്കിനെ ഒരിക്കലും തളർത്തിക്കളയരുത് കാരണം അങ്ങനെ ചെയിതാൽ ഈശ്വരൻ ഒരിക്കലും പൊറുക്കില്ല.❤❤

  • @ashiqbilalasq3165
    @ashiqbilalasq3165 4 ปีที่แล้ว +35

    ഞങ്ങളും 4 മക്കളാണ് ഉമ്മക്ക്... വരികൾ കേട്ടപ്പോൾ വളരെ സങ്കടപ്പെട്ടു പോയി .... അവസാന വരികൾ "പെറ്റ വയറിന്റെ തീരാകടം"... കവിതയുടെ വരികളും അത് പോലെ ആലാപന ശൈലിയും മനസ്സിനെ ഇളക്കി മറിച്ചു....
    ((ഈ കവിത കേട്ട സമയത്തു തന്നെ ഞാൻ ഉമ്മയ്ക്ക് call ചെയ്തു...)) ♥️♥️love u mom...😍

    • @prasanthv9207
      @prasanthv9207 2 ปีที่แล้ว +1

      ❤️❤️❤️

    • @sumangalas1162
      @sumangalas1162 ปีที่แล้ว +2

      Eniku.. Sahikan kazhiyunnillaa. Eswraaa.. Kannukal.. Niranjozhukunnu... I .. Miss. You... Ammmmnaaaaaaa

    • @sainudheenkattampally5895
      @sainudheenkattampally5895 ปีที่แล้ว +1

      മധുരമാണമ്മ

  • @dr.rajana8523
    @dr.rajana8523 4 ปีที่แล้ว +44

    ഈ കവിത എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് അറിയില്ല.. ഇപ്പോൾ എനിക്ക് ഹൃദിസ്ഥം ആണ് ഓരോ വാക്കുകളും.. അർത്ഥവത്തായ വരികൾ ആണ്

  • @vsk7736
    @vsk7736 ปีที่แล้ว +9

    അമ്മ അതിൽ പരം ഒന്നുമില്ല ഈ ലോകത്ത് ഒരു ശക്തിയും❤️‍🔥

    • @unnikrishnana660
      @unnikrishnana660 ปีที่แล้ว

      ലോകത്ത് നമുക്ക് അറിയാൻ കഴിയുന്ന 2 സത്യങ്ങൾ ആണ് അമ്മയും മറ്റൊന്ന് മരണവും മറ്റെന്തും മാറാം പക്ഷെ ഈ രണ്ടു സത്യങ്ങളെ ആർക്കും മാറ്റിമറിക്കാൻ കഴിയില്ല

    • @bindunair2242
      @bindunair2242 ปีที่แล้ว

      സത്യം

  • @shareeftharamal774
    @shareeftharamal774 5 ปีที่แล้ว +78

    അർത്ഥവത്തായ വരികൾ അതിമനോഹരമായ ആലാപനം.........

  • @rincyraju7083
    @rincyraju7083 4 ปีที่แล้ว +3

    എന്റെ അമ്മയ്ക്ക് രണ്ടു പെണ്മക്കൾ ആണ് അതിൽ ഇളയ മകളായ എന്റെ കൂടെയാണ് അമ്മയും പപ്പയും ഞങ്ങൾക്കു 2മക്കൾ ഉണ്ട് എന്റെ അമ്മയ്ക്കു ഒരു സുഖമില്ലായ്‌മ വരുമ്പോൾ ഞാൻ എന്റെ മക്കളെ marannu പോകും പിന്നയെ എന്റെ മനസ്സ്‌ നിറയെ എന്റെ അമ്മയാണ് എനിയ്ക്ക് എന്റെ അമ്മ ജീവനാണ് എന്റെ അമ്മയുടെ കണ്ണ്‌ നിറയുന്നത് എനിയ്ക്ക് ഇന്നുംസഹിയ്ക്കില്ല

  • @ansalvavachi7549
    @ansalvavachi7549 4 ปีที่แล้ว +22

    ഒരുപാട് വേദനിക്കുന്നു ഇതിൽ ഉള്ള വരികൾ

  • @gauthaman.o.t
    @gauthaman.o.t ปีที่แล้ว +1

    ഈണം നൽകിയതാരാന്ന് ചേർത്ത് കൂടെ
    ഈണത്തിന്റെ പ്രാധാന്യം എത്രയോ വലുതാണ്
    ഇതൊരു വഞ്ചിപ്പാട്ടിന്റെ ഈണത്തിൽ പാടി നോക്കിയാൽ മനസ്സിലാവും ഈണത്തിന്റെ പങ്ക് വഞ്ചിപ്പാടായട്ടിന്റെ

  • @sobhadasdasvvr1044
    @sobhadasdasvvr1044 3 ปีที่แล้ว +1

    അമ്മ എന്റെ അമ്മയുടെ സ്നേഹം പറയാൻ പറ്റില്ല . അത്രയും വലുതാണ്..............................

  • @sreejakg1604
    @sreejakg1604 2 หลายเดือนก่อน +1

    അച്ഛൻ, അമ്മ, ഇവരെ നോക്കുന്ന പോലൊരു പുണ്യം വേറെ ഇല്ല, എല്ലാ ദിവസവും അവരെ ഓർത്തു, അവർക്ക് വേണ്ടി പ്രാർത്ഥിച്ചു നോക്ക്, പോകുന്ന വഴിക്ക് നല്ലതേ വരൂ ❤️❤️❤️❤️❤️

  • @deeps994
    @deeps994 4 ปีที่แล้ว +22

    മനസ് തളരുന്ന varikal.. ആലാപനം അത് കൊണ്ട് മാത്രം ശ്രെധേയം

  • @jisha.u9261
    @jisha.u9261 ปีที่แล้ว +5

    എന്റെ അമ്മക്ക് ഒരുപാട് ഇഷ്ട്ടമുള്ള സോങ്.... അമ്മ എന്നെ വിട്ടു പോയ സങ്കടം പറഞ്ഞറിയിക്കാൻ വയ്യ...... എന്നും ഒരുപാട് സ്നേഹത്തോടെ ഓർക്കാൻ അമ്മ തന്ന സ്നേഹം മാത്രം മതി 🙏🏻🙏🏻🙏🏻🙏🏻🙏🏻😰😰😰😰😰😰

  • @archanadivakaran7375
    @archanadivakaran7375 5 ปีที่แล้ว +46

    എന്തോ വല്ലാതെ മനസ്സിൽ തൊടുന്ന ഒരു കവിത . ആലാപനം അതിമനോഹരം അവരികളുടെ എല്ലാ വികാരവും മനസ്സിൽ തൊടുന്നു അറിയാതെ കണ്ണുകൾ ഈറനണിയുന്നു

  • @shamnabasheer6895
    @shamnabasheer6895 3 ปีที่แล้ว +20

    മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന കാലത്തോളം. സ്നേഹം കിട്ടുന്ന കാര്യത്തിൽ നമ്മൾ സമ്പന്നരാണ്.

  • @kausalyachandrashekar1725
    @kausalyachandrashekar1725 4 ปีที่แล้ว +20

    കേട്ട് കരഞ്ഞുപോയി😭😭😭😭😭😭😭

  • @anithavenugopal8286
    @anithavenugopal8286 3 ปีที่แล้ว +2

    Kannu niranju pokunnu kelkumbol.ammayum achanu jeevichirippilla .vishamipichu kalanu .porathenu ende achande sradhamanu innu .eswara🙏🙏🙏

  • @akhilesh907
    @akhilesh907 5 ปีที่แล้ว +73

    അമ്മ ഇഷ്ടം അന്നും ഇന്നും എന്നും ,❤️❤️❤️❤️❤️❤️❤️❤️❤️

  • @prajyothikatech9784
    @prajyothikatech9784 3 ปีที่แล้ว +25

    എത്രകേട്ടാലും മതിവരാത്ത കവിത 😭😭😭😭

    • @babynair8825
      @babynair8825 3 ปีที่แล้ว

      കവിത നല്ലത്അമമടെ കണ്ണ്കൾ നിറഞ്ഞു

  • @peedikatharayil
    @peedikatharayil 3 ปีที่แล้ว +63

    ഇതിനു dislike അടിച്ചവരുടെ അമ്മമാർ ഏതു വൃദ്ധസദാനത്തിലാണ് ഇപ്പോൾ ഉള്ളത്....

  • @jyothysuresh6237
    @jyothysuresh6237 3 ปีที่แล้ว +4

    അമൂല്ല്യമായ മാതൃസ്നേഹത്തിന് പകരം
    വെക്കാൻ ഒന്നുമില്ല... അവരുടെ നല്ല സമയം
    നമ്മുക്കായി ചിലവഴിച്ചു... ഇനി അവരുടെ
    സായംസന്ധ്യകൾ നമ്മുക്കും ധന്യമാക്കാം.....
    സ്‌നേഹാഞ്ജലികൾ......... 🙏🙏🙏💕💕💕💕👍
    .

  • @lilalila4665
    @lilalila4665 8 วันที่ผ่านมา +1

    അമ്മയോളം സ്നേഹം മറ്റ് എവിടെയും കിട്ടാനില്ല

  • @modernlife11
    @modernlife11 5 ปีที่แล้ว +45

    വാർദ്ധ്യക്യ കാലത്ത് എന്നെ സംരക്ഷിക്കും
    എന്നൊരു ചിന്തയിൽ മക്കളെ പോറ്റുവോർ
    സ്വന്തമായൂള്ളൊരെക്കൗണ്ടിൽ പണമിട്ടു
    സന്തോഷത്തോടെ കഴിയുവാൻ നോക്കുവിൻ
    ഒാർമ്മ നശിക്കാത്ത കാലത്തോളം നമ്മൾ
    ആർക്കും അറിയിച്ചിടല്ല പണമതും.
    രോഗം വരാതെ ഇരിക്കാൻ ശ്രമിക്കണം.
    ഭാഗം കൊടുക്കല്ല കൊന്നാലും ,ഒാർക്കണം.

  • @payyavoorvision4899
    @payyavoorvision4899 5 ปีที่แล้ว +39

    ഹൃദയസ്പർശിയായ വരികൾ. ഇന്നത്തെ കാലത്തിന്റെ നേർക്കാഴ്ച:

    • @seethalakshmilakshmi3022
      @seethalakshmilakshmi3022 ปีที่แล้ว

      ഏറ്റവുംവലിയ സമ്പാദ്യം അമ്മയുടെ സ്നേഹമാണ്

  • @vysakhanpt3708
    @vysakhanpt3708 5 ปีที่แล้ว +19

    ഒരു പാട് ഇഷ്ടം തോന്നി കവിത

  • @anshadn8312
    @anshadn8312 4 ปีที่แล้ว +142

    മാതാ പിതാക്കൾ ഉള്ളപ്പോൾ അവരുടെ വിലയറിയില്ല...... ഒരുനാൾ അവർ ഇല്ലാതാകണം അപ്പോൾ മനസിലാകും...... അന്ന് കരഞ്ഞിട്ട് കാര്യം ഉണ്ടാകില്ല

  • @ramachandrannair8496
    @ramachandrannair8496 4 ปีที่แล้ว +11

    സുബാഷിന്റെ കവിതകൾ ഇനിയും കേൾക്കണം. നന്ദി. കണ്ണൊന്നു തുടക്കട്ടെ . പാവം ആ അമ്മ

  • @prasannakumari1639
    @prasannakumari1639 4 ปีที่แล้ว +12

    വളരെ അർത്ഥവത്തായ വരികൾ .ഇന്നാണ് ആദ്യമായി കേട്ടത് .കണ്ണു നിറഞ്ഞുപോയി .എന്റെ അമ്മ മരിച്ചിട്ട് 2വർഷം കഴിഞ്ഞു .അമ്മയെ ഓർക്കാത്ത ഒരു ദിവസം പോലുമില്ല .കവിത കേട്ട് മനസ്സ് ആകെ വിഷമിച്ചു .നല്ല ആലാപനം

  • @kottamparakottampara3972
    @kottamparakottampara3972 5 ปีที่แล้ว +40

    ഇത് പൊളിച്ചു. വരും തലമുറ കൾക്ക് പ്രയോജനമാകട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു. Thanks

  • @sinimolbabu7127
    @sinimolbabu7127 5 ปีที่แล้ว +25

    നല്ല കവിത വളരെ ഇഷ്ട്ടപെട്ടു

  • @ammaajay289
    @ammaajay289 8 วันที่ผ่านมา

    അമ്മയെ ഞങ്ങൾ പൊന്നുപോലെ നോക്കി, ഞങ്ങൾ മക്കൾക്ക്‌ ഏക സന്തോഷം

  • @jithujith901
    @jithujith901 5 ปีที่แล้ว +23

    ന്നെ വിട്ടുപോകുമെന്നു അറിഞ്ഞില്ലല്ലോ അമ്മേ.. സ്നേഹിച്ചത് വളരെ കുറച്ചു.. തന്ന സ്നേഹത്തിന്റെ ഒരല്പം പോലും എനിക്ക് തിരിച്ചു തരാൻ കഴിഞ്ഞില്ലല്ലോ അമ്മേ...അമ്മേടെ പലേ ആഗ്രഹങ്ങളും സാധിച്ചു തരാൻ എനിക്കായില്ലല്ലോ അമ്മേ ചെയ്തുപോയ പാപങ്ങൾക്ക് മാപ്പുചോദിക്കാൻ പോലും ഇടതരാതെ എന്റമ്മ എന്നെ കുഞ്ഞാവേ എന്നും അവസാനമായി വിളിച്ചു എന്നെ വിട്ടുപോയി.. ഒരുപാട് സങ്കടങ്ങൾ ഉള്ളിൽ ഒളിപ്പിച്ചു എന്നെ അറിയിക്കാതെ എന്റമ്മ എവിടെയോ കാത്തു നിൽക്കുന്നുണ്ട് വഴിയറിയാതെ എന്നെയും കാത്ത്.. എന്റമ്മക്ക് ഞാൻമാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ.. അറിഞ്ഞില്ലല്ലോ എന്റെ പൊന്നമ്മയെ.. മക്കൾക്ക്‌ വേണ്ടി ജീവിതം ത്യജിച്ച എന്റമ്മയെ.. ഞങ്ങൾക്ക് വേണ്ടിമാത്രം ജീവിച്ച എന്റെ പൊന്നമ്മയെ.. ക്ഷമിക്കൂ അമ്മേ പാപിയോട്

    • @easojohn4636
      @easojohn4636 4 ปีที่แล้ว

      ,😭😭😭😭🙏🙏🙏🙏🙏👍👍👍🙏🙏😭😭😭😭😭😭😭

  • @sajeevanmenon4235
    @sajeevanmenon4235 6 หลายเดือนก่อน +1

    ജീവിച്ചിരിക്കുന്ന മക്കളായി നാലു പേരുണ്ടെങ്കിലും, അവനവന്റെ ചില ദൂഷ്യ ഭോഷങ്ങളാൽ, ഒറ്റയ്ക്യായി ജീവിക്കേണ്ടിവന്ന ഒരു ഇരട്ടയിൽ ഒരുത്തന്റെ കഥ 😭😔, അല്ലാതെ ഞാനെന്തു കേഴുവാൻ. കൃഷ്ണ 🙏🏻

  • @shihabkadakkal4452
    @shihabkadakkal4452 3 ปีที่แล้ว +2

    കേട്ടപ്പോൾ കണ്ണുനിറഞ്ഞുപോയി ഞാൻ എന്റെ ഉമ്മയെ ഓർത്തുപോയി

  • @antonyxavior1181
    @antonyxavior1181 5 ปีที่แล้ว +7

    Ee Kavitha Kettittu Ente Manassu Aswasthayayi Ariyathe Njan Karanju Poyi Nammude Chuttuvattath Nadakkunna Sambhavangalannu Ee Kavitha Ethu Kadana Hrudayavum Aliyichu Kalayum Aa Ammayude Vedhana Enne Nombarappeduthunnu Ee Kavitha Ezhuthiya Rachayithavinum kavitha Manoharamayi Aalapicha Sahodarikkum Thanks .

  • @anithaprasad7172
    @anithaprasad7172 ปีที่แล้ว +2

    അമ്മ എന്ന നന്മ...ഈ ഭൂമിയിലെ സത്യം...എല്ലാ മക്കളും ആ സത്യത്തെ തിരിച്ചറിഞ്ഞാൽ എത്ര നന്നായേനെ.....

  • @sunimolprasad2009
    @sunimolprasad2009 4 ปีที่แล้ว +16

    Amma Strong feeling😘😘Heart touching song😘😘😘😘😘😘😘😘😘

  • @jyothimtt2508
    @jyothimtt2508 4 ปีที่แล้ว +11

    അമ്മേ..ഒരു ജന്മം കൂടി എനിക്ക് അമ്മയുടെ മകളായി ജീവിക്കണം..പോയില്ലേ..

  • @purushann3682
    @purushann3682 ปีที่แล้ว +1

    മനസ്സിനെ പിടിച്ചു നിർത്തിയ
    ഒരു കവിത.രചയിതാവിൻ്റെ
    Family യേ ബഹുമാനത്തോടെ സ്മരിക്കുന്നു.thanks sir.

  • @kichurox-846
    @kichurox-846 4 ปีที่แล้ว +3

    ഹൃദയസ്പർശിയായ കവിത !!
    അസന്നിഗ്ധമായ യാഥാർത്ഥ്യം !! Hats off

  • @sasidharannaira.k6255
    @sasidharannaira.k6255 ปีที่แล้ว +2

    ഹൃദയസ്പർശിയായ കവിത. മനോഹരമായ ആലാപനം 👌👌👌
    എ കെ ശശി, വെട്ടിക്കവല

  • @zoyainaara5791
    @zoyainaara5791 4 ปีที่แล้ว +13

    നല്ല lyrics.. മികച്ച ആലാപനം.....

  • @shaluuushaluu8249
    @shaluuushaluu8249 4 ปีที่แล้ว +3

    ഇതേ പോലുള്ള വേദനയുടെ കടന്നുപോകുന്ന ഒരമ്മയാണ് ഞാൻ... പരാതിയില്ല.... എത്രയും വേഗത്തിൽ ഈ യാത്ര അവസാനിച്ചിരുന്നെങ്കിൽ....

    • @subashmt6834
      @subashmt6834 3 ปีที่แล้ว

      എന്തു പറ്റി

    • @shaluuushaluu8249
      @shaluuushaluu8249 3 ปีที่แล้ว

      @@subashmt6834 ഒരേ വീട്ടിൽ താമസമെങ്കിലും ഒരേഒരു മകൻ അമ്മയോടും അച്ഛനോടും സംസാരിച്ചിട്ട് രണ്ടര വർഷം കഴിഞ്ഞു.

  • @sreekalasuresh6356
    @sreekalasuresh6356 5 ปีที่แล้ว +100

    നല്ല അർത്ഥം ഉള്ള കവിത..... മക്കൾക്കു വേണ്ടാത്ത അമ്മമാരുടെ അവസ്ഥ വളരെ സുപുടമായി പറയുന്നു.. ഈ കവിതയിലെ പോലെ ഒരു അമ്മക്കും ഇനി വരാതിരിക്കട്ടെ.... എല്ലാവരും ഒന്ന് ഓർക്കുക... അമ്മയുടെ ശാപം ഒരിക്കലും നമ്മളെ വിട്ടുപോവില്ല.... ഏതു ഗംഗയിൽ പോയി കുളിച്ചാലും...... വലുതാകുമ്പോൾ അമ്മയെ ഒന്ന് തൊടാൻ മക്കൾക്ക് അറപ്പ്.. നിങ്ങളുടെ മക്കൾ ഒരിക്കൽ നിങ്ങളോട് ഇത് ചെയ്യും...... എന്നുഓർത്തൽ നന്ന്......

  • @muralidharankunnuparambu6484
    @muralidharankunnuparambu6484 6 ปีที่แล้ว +31

    അര്‍ത്ഥവത്തായ വരികള്‍ ഇഷ്ട്ടം മനോഹരം

  • @asharafali8862
    @asharafali8862 6 ปีที่แล้ว +51

    എത്ര മനോഹരം എത്ര സുന്ദരം സൂപ്പർ കവിത -

  • @sainudheenkattampally5895
    @sainudheenkattampally5895 ปีที่แล้ว +1

    അമ്മ മാരുടെതേട്ടം പോലെ നമുക്ക് സൗഭാഗ്യം മുണ്ടായി പിന്നെ തിരക്കായി കൊച്ചുമക്കളെ കൊഞ്ചിക്കാൻ നേരം അമ്മയ്ക്ക് വ്യാധിയായി അശ്രീകരമായി നമ്മുടെ ഉയർന്നപഠിപ്പ് കൊള്ളാം കരുണയും സ്നേഹവും ബഹുമാനവും ഇല്ലാത്ത പഠിപ്പ്
    അമ്മേ❤️❤️❤️

  • @craftideas4726
    @craftideas4726 3 ปีที่แล้ว +3

    എന്ത് അർത്ഥവത്തായ വരികൾ 👌😣കേട്ടിരിക്കുമ്പോ തന്നെ അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു. എന്താ feeling 😖😣😌

  • @geethaanu2224
    @geethaanu2224 9 หลายเดือนก่อน

    അമ്മ 💖എന്നും 💗വളരെയധികം ഇഷ്ടമായി കവിത എഴുതാൻ വാക്കുകളില്ല മറക്കാനാവാത്ത ഓർമ്മകളാണ് അമ്മ

  • @Nothing___001
    @Nothing___001 5 ปีที่แล้ว +31

    മനസ്സ് തൊട്ടറിഞ്ഞ കവിത

  • @leelav8735
    @leelav8735 3 ปีที่แล้ว +1

    ഈ ലോകത്തിലെ ഏറ്റവും അമൂല്യമായ സമ്പത്താണ് പെറ്റമ്മ ഒരിക്കലും അതു നഷ്ടപ്പെടുത്തരുത് സ്നേഹപൂർവ്വം
    ലീല വി രാജൻ

  • @sjfvgvcffvg
    @sjfvgvcffvg ปีที่แล้ว +1

    Super song 👍👌👌🌹😊 ഈ പാട്ട് കേട്ടിട്ട് മനസ്സു പറയുന്നു🌹👍🥰🌹👍👏👌

  • @shanthammarajan5428
    @shanthammarajan5428 3 ปีที่แล้ว +1

    Ekavitha ente kannu narachu.ente ammaye njan ponnu pole nokunnundu.👌👌

  • @naseemamathilakam3313
    @naseemamathilakam3313 2 ปีที่แล้ว +1

    സങ്കടമാക്കിയല്ലോ..
    ആലാപനം
    രചന മനോഹരം.

  • @suryaprakashraman8155
    @suryaprakashraman8155 5 ปีที่แล้ว +21

    Pranamam Orayram PRANAMAM ENTE "AMMAYKU"Pranamam

  • @adnanp.k5897
    @adnanp.k5897 2 ปีที่แล้ว +1

    Ammayum achanumanu namude jeevan

  • @salimkumar267
    @salimkumar267 2 ปีที่แล้ว +1

    കാലത്തിനുതകുന്ന വരികൾ .ഇതുകേട്ടാലെങ്കിലും മനസ്സുമാറിയാൽ നന്ദ് !

  • @satheeshk8904
    @satheeshk8904 3 ปีที่แล้ว +1

    പെറ്റ്റ്മ്മയും പിറന്ന മണ്ണും സ്വർഗത്തെകാൾ മനോഹരം

  • @dileepalukaran4885
    @dileepalukaran4885 3 ปีที่แล้ว +1

    എന്തൊക്കെയോ വേദനകൾ മനസ്സിൽ നിറഞ്ഞു പോയി..... നന്ദി അമ്മയെ ഓർക്കാനും സ്നേഹിക്കാനും പഠിപ്പിച്ചതിനു

  • @akhiloac6057
    @akhiloac6057 5 ปีที่แล้ว +17

    മനോഹരം.

  • @shoukkurazinshoukku2277
    @shoukkurazinshoukku2277 3 ปีที่แล้ว +18

    This is a poem that shows that there is nothing in this world to replace the love of a mother❤️❤️❤️

  • @premrajan5429
    @premrajan5429 3 ปีที่แล้ว +1

    ഹൃദയം നോവുന്ന കവിത. കണ്ണുനിറഞ്ഞു പോയി ഈ കവിത കേട്ടപ്പോള്‍

  • @RamaChandran-oj5un
    @RamaChandran-oj5un 5 ปีที่แล้ว +4

    ഹായ് എത്ര. മനോഹരം ഈ. കവിത സൂപ്പർ

  • @jishapg4931
    @jishapg4931 2 ปีที่แล้ว +1

    കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല. നല്ല ആലാപനം.l ഹൃദയത്തിൽ തട്ടുന്ന വരികൾ

  • @amruthakp71
    @amruthakp71 4 ปีที่แล้ว +1

    ഇന്നത്തെ തലമുറകൾ ഉൾക്കൊള്ളേണ്ട പാഠങ്ങൾ...... ഇനിയും തിരിച്ചറിവ് വരാത്ത ഈ തലമുറക്ക് ഈ കവിത oru പാഠമായിരിക്കട്ടെ........ ഹൃദയ സ്പർശിയായ വരികൾ, അർഥം ഉൾകൊണ്ടുള്ള ആലാപനം 👌

  • @sajinak9816
    @sajinak9816 3 ปีที่แล้ว +1

    ക ര ച്ചീ ൽ വ രു ന്നു

  • @muhammadmy1347
    @muhammadmy1347 4 ปีที่แล้ว +2

    Arthavathaya varikal manoharamaya alapanam hrudhayathileku kayarunu ee kavitha kannu nirayunu orothavana kelkumbozhum jeevichirkuna daivangal nammde achanum ammayum

  • @preethaprethapraveesh660
    @preethaprethapraveesh660 5 ปีที่แล้ว +20

    അറിയാതെ കണ്ണു നിറഞ്ഞു പോകുന്നു.

  • @sukumarankv5327
    @sukumarankv5327 5 ปีที่แล้ว +21

    അമ്മ എന്ന സത്യം മറന്നതാണ് എല്ലാ പ്രശ്നവും ധർമ്മവും മറന്നു പോയി അമ്മയുടെ സത്യധർമ്മശക്തിയാണ് നാം
    മറക്കരുത് കാണാത്ത ഈശ്വരന്
    പുജിതയാണ് അമ്മ
    അമ്മയെ ഹൃദയമായി കണ്ട് ജിവിക്കാം ഭക്ഷണവും നല്ല സ്വാഭാവവും അമ്മയെ.' സന്തോഷി പി ക്കാൻ കഴിയണം
    അമ്മയാണ് ദൈവം
    അമ്മകഞ്ഞ് ബന്ധമാണ് ഈശ്വര തത്വം
    നമ്മുടെ നാടിൻ്റെ വിടിൻ്റെ രാഷ്ട്രത്തിൻ്റെ തത്വവും ശക്തിയാണ്