Okra Masala വെണ്ടയ്ക്ക മസാല

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • ഉത്തരേന്ത്യൻ വിഭവമായ ബിന്ദി മസാലയോട് സാമ്യമുള്ള നമ്മുടെ രീതിയിലെ വെണ്ടയ്ക്ക മസാല ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്
    ഇളം വെണ്ടയ്ക്ക ( പിഞ്ചു വെണ്ടയ്ക്ക) തക്കാളി, പച്ച തക്കാളി,സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, ചെറുനാരങ്ങ, ജീരകം, കടുക് കുരുമുളകുപൊടി, കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി, ഉലുവപ്പൊടി, മഞ്ഞൾപ്പൊടി, കറിവേപ്പില, മല്ലിയില, ആവശ്യത്തിന് ഉപ്പ് എന്നിവ ആണ് ചേരുവകൾ പാചകം വെളിച്ചെണ്ണയിൽ
    ആദ്യം വെണ്ടയ്ക്ക നീളത്തിൽ ചെറു കഷണങ്ങളാക്കി ഏതാനും നുള്ള് മഞ്ഞൾപ്പൊടിയും കുറച്ച് ഉപ്പും ചേർത്ത് നിറം മാറാതെ വഴറ്റി വയ്ക്കുന്നു
    ശേഷം അതേ ചീനച്ചട്ടിയിൽ അല്പം കൂടി വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിച്ച് ജീരകം വറുത്ത് ഇഞ്ചി, വെളുത്തുള്ളി, സവാള, പച്ചമുളക്,പച്ച തക്കാളി, എന്നിവ ഉപ്പും മഞ്ഞൾപ്പൊടിയും കാശ്മീരി മുളകുപൊടിയും കുരുമുളകുപൊടിയും ചേർത്ത് വഴറ്റി യോജിപ്പിച്ചതിലേക്ക് തക്കാളി ചേർത്ത് വഴറ്റുന്നു എല്ലാം നല്ല പോലെ വഴണ്ട് യോജിച്ചു കഴിയുമ്പോൾ വഴറ്റിവച്ച വെണ്ടയ്ക്ക ചേർത്ത് ഇളക്കി മല്ലിപ്പൊടി, ഉലുവപ്പൊടി, ഗരം മസാല എന്നിവ കൂടി ചേർത്ത് ഇളക്കി വെളിച്ചെണ്ണയിൽ വെന്തു തിളയ്ക്കുമ്പോൾ നാരങ്ങ നീര് ചേർത്തിളക്കി എല്ലാം നല്ല പോലെ ചേരുന്നതിനായി രണ്ടു മിനിറ്റു ആവി കയറ്റുന്നു അതു കഴിഞ്ഞ് ഇളക്കിയ ശേഷം തണുക്കുമ്പോഴും വെണ്ടയ്ക്ക മൃദുവായി ഇരിക്കുന്നതിന് അല്പം വെള്ളം ചേർത്തു തിളപ്പിച്ച് മൂന്നു മിനുട്ട് ആവി കയറ്റി വറ്റിച്ച് കറിവേപ്പിലയും മല്ലിയിലയും ചേർത്ത് ഇളക്കി യോജിപ്പിക്കുന്നു
    ശേഷം തീ അണച്ചു ഒരു പാത്രത്തിലേക്ക് മാറ്റി അല്പം ചൂടു മാറുമ്പോൾ വിളമ്പാം ദോശ, ആപ്പം, ചപ്പാത്തി,പൂരി എന്നിവയ്ക്കും ഊണിനും ഒപ്പം ഉത്തമം
    Okra Masala,a side dish in our style similar to the North Indian Bindi Masala is introduced today
    Tender okra, Savala, Tomato, Green tomato, Green chilli, Ginger, Garlic, Cummins, Mustard, Lemon, Turmeric powder, Kashmiri chilli, Pepper powder, Coriander powder, Fenugreek powder, Garam masala, Curry leaves, Coriander leaves and required salt are the ingredients Coconut oil is used in the preparation
    Okra Masala is one of the best side dish for Dosa, Poori, Chappathi, Aappam and Meals
    Watch video for detailed preparation

ความคิดเห็น • 1

  • @Byju.B
    @Byju.B 2 หลายเดือนก่อน

    9:04 Good one