LDF മുളന്തുരുത്തി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ബഹുജന മാർച്ച് സംഘടിപ്പിച്ചു

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • LDF മുളന്തുരുത്തി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ബഹുജന മാർച്ച് സംഘടിപ്പിച്ചു
    മുളന്തുരുത്തി റെയിൽവേ മേൽപ്പാല നിർമ്മാണത്തോടനുബന്ധിച്ച് ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ചെങ്ങോലപാടം-വട്ടുക്കുന്ന് റോഡിൽ നിർമ്മിക്കുന്ന സർവീസ് റോഡിൻറെ നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച് എൽഡിഎഫ് മുളന്തുരുത്തി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബഹുജന മാർച്ച് സിപിഐഎം തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റി അംഗവും ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ എം ആർ രാജേഷ് ഉദ്ഘാടനം ചെയ്തു.
    കഴിഞ്ഞ രണ്ടുമാസക്കാലമായി മുളന്തുരുത്തിയിലെ റെയിൽവേ മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് മുളന്തുരുത്തിയിൽ വരുത്തിയിരിക്കുന്നത് അശാസ്ത്രീയമായ ഗതാഗത നിയന്ത്രണമണ്. എൽഡിഎഫ് ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധം ഇതിനുമുമ്പും ഉയർതത്തുകയും പരാതി കൊടുക്കുകയും ചെയ്തിരുന്നു. അതിൻറെ അടിസ്ഥാനത്തിൽ നടന്ന സർവ്വകക്ഷി യോഗത്തിൽ പാലത്തിന് സമാന്തരമായി സർവീസ് റോഡ് നവംബർ 10 നകം നിർമ്മിച്ചു നൽകാമെന്നും അതുവഴി തടസ്സമില്ലാത്ത രീതിയില് ഗതാഗത സൗകര്യമൊരുക്കാമെന്നും കരാർ കമ്പനിയും, ഉദ്യോഗസ്ഥരും പഞ്ചായത്ത് ഭരണസമിതിയുടെയും സ്ഥലം എംഎൽഎയുടെയും സാന്നിധ്യത്തിൽഉറപ്പു നൽകിയിരുന്നു. എന്നാൽ നവംബർ 23 ആയിട്ടും ഇതുവരെ റോഡ് തുറന്നു കൊടുക്കാനായിട്ടോ സർവീസ് റോഡിൻറെ നിർമ്മാണം ആരംഭിക്കാനോ കരാറുകാരൻ തയ്യാറായിട്ടില്ല. ഇക്കാര്യത്തിൽ പഞ്ചായത്തും, എംഎൽഎയും യാതൊരു ഇടപെടലും നടത്തുന്നുമില്ല. ശബരിമല സീസൺ തുടങ്ങിയ സാഹചര്യത്തിലും , മുളന്തുരുത്തി മാർത്തോമൻ പള്ളിയുടെ പെരുന്നാൾ അടുത്ത് വരുന്ന സമയവും കാഞ്ഞിരമറ്റം മുസ്ലീം പള്ളിയുടെ കൊടികുത്തും അടുത്തുവരുന്ന സാഹചര്യത്തിൽ വലിയ രീതിയിലുള്ള തിരക്ക് ഈ റോഡിലൂടെ അനുഭവപ്പെടുന്നതാണ്. ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് എൽഡിഎഫ് സർവീസ് റോഡിന്റെ പണി അടിയന്തരമായി പൂർത്തികരിച്ച് ഉടൻ തുറന്ന് കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബഹുജന മാർച്ച് സംഘടിപ്പിച്ചത്. എൽഡിഎഫ് മുളന്തുരുത്തി പഞ്ചായത്ത് കമ്മിറ്റി കൺവീനർ ടോമി തച്ചാമ്പുറം അദ്ധ്യക്ഷ യോഗത്തിൽ സിപിഐഎം മുളന്തുരുത്തി ലോക്കൽ കമ്മിറ്റി സെക്രട്ടറി പി ഡി രമേശൻ ,സി.പി.ഐ ലോക്കൽ സെക്രട്ടറി കെ എം ജോർജ് , ആർജെഡി നിയോജക മണ്ഡലം പ്രസിഡണ്ട് പി.വി. ദുർഗ്ഗാപ്രസാദ് , കേരള കോൺഗ്രസ് പിറവം മണ്ഡലം വൈസ് ചെയർമാർ ജോൺസ് പാർപ്പാട്ടിൽ , മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ എ ജോഷി , കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡൻറ് ജിബി ഏലിയാസ്, സി.പിഐ മണ്ഡലം കമ്മിറ്റി അംഗം ഒ എ മണി എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

ความคิดเห็น • 1