ഓണാഘോഷം 2023/നാട്ടിലോണം

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2023
  • തിരുവാതുക്കൽ വെസ്റ്റ് റസിഡൻസ് അസ്സോസ്സിയേഷൻ ഓണാഘോഷം നടത്തി.
    തിരുവാതുക്കൽ: തിരുവാതുക്കൽ വെസ്റ്റ് റസിഡൻസ് അസ്സോസ്സിയേഷൻ ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങളോടും ജനോപകാര പദ്ധതികൾ ആവിഷ്കരിച്ചും ഉത്സവാന്തരീഷത്തിൽ വർണ്ണാഭമായി ഓണാഘോഷം നടത്തി. കുട്ടികളുടെ കായിക മത്സരങ്ങൾ മുനിസിപ്പൽ കൌൺസിലർ ജിഷ ജോഷി ഉദ്ഘാടനം ചെയ്തു. മത്സരങ്ങൾക്കു ശേഷം വിവിധ കലാപരിപാടികളും നടന്നു. തുടർന്ന് അസ്സോസ്സിയേഷൻ പ്രസിഡന്റ് ഷാജി ജേക്കബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതു സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ. എ ഉദ്ഘാടനം ചെയ്തു. അസ്സോസ്സിയേഷനിലെ അംഗ കുടുംബങ്ങൾക്ക് ഓണം ആഘോഷിക്കുന്നതിനായി ഒരു മുറം പച്ചക്കറി വിതരണം ചെയ്തു. അതിന്റെ ഉദ്ഘാടനം അഡ്വ. വി. ബി. ബിനു നിർവ്വഹിച്ചു. അസ്സോസ്സിയേഷൻ കുടുംബാംഗങ്ങളിലെ മുതിർന്ന പൌരന്മാരെ ഓണപുടവ നല്കി സി. എൻ. സത്യനേശൻ ആദരിച്ചു. അസ്സോസ്സിയേഷൻ അംഗങ്ങളിൽ ശാരീരിക അവശതകൾ അനുഭവിക്കുന്ന ഏഴ് പേർക്ക് ചികിത്സ സഹായവും ചടങ്ങിൽ വിതരണം ചെയ്തു. കൌൺസിലർ ജിഷാ ജോഷി, സെക്രട്ടറി പി. കൃഷ്ണകുമാർ, അനിത മോഹൻ, ടി. കെ. സുരേഷ്, ഷംല ഷിബു, അഭിജിത് രാജ്, ദേവീദാസ്, രഘുവരൻ എന്നിവർ സംസാരിച്ചു. കോട്ടയം ഹംസധ്വനിയുടെ ഗാനമേളയോടു കൂടി ഓണാഘോഷ പരിപാടികൾ സമാപിച്ചു.

ความคิดเห็น • 8

  • @sreenivasanmn4987
    @sreenivasanmn4987 11 หลายเดือนก่อน +1

    Super video

  • @shibuhassan9958
    @shibuhassan9958 11 หลายเดือนก่อน +1

    അടിപൊളി

  • @joyaljaison8934
    @joyaljaison8934 10 หลายเดือนก่อน +1

    ❤❤

  • @shamlaca6658
    @shamlaca6658 11 หลายเดือนก่อน +1

    ❤✨👍

  • @bindhuvinod6720
    @bindhuvinod6720 11 หลายเดือนก่อน +1

    Super🌹🌹🌹🌹🌹

  • @srtalkies8892
    @srtalkies8892 11 หลายเดือนก่อน +1

    അടിപൊളി, നല്ല coverage

  • @shibuhassan9958
    @shibuhassan9958 11 หลายเดือนก่อน +1

    Happy onam