ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Uthrattathi Star Prediction in Malayalam | ഉത്രട്ടാതി നക്ഷത്രം സമ്പൂർണ്ണഫലം | Sreevasthav 9447320192

แชร์
ฝัง
  • เผยแพร่เมื่อ 11 ก.พ. 2024
  • #sreevasthav #keralaastrology #indianastrologer #malayalam #MalayalamAstrology #Astrology #Astrologer #haindavam #haindava #Jyothisham #Jyothishammalayalam
    ഉത്രട്ടാതി നക്ഷത്രം
    നക്ഷത്രക്രമത്തിൽ 26- സ്ഥാനമാണ് ഉത്രട്ടാതി നക്ഷത്രത്തിന് കൽപ്പിച്ചിരിക്കുന്നത്.
    വക്താ സുഖീ പ്രജാവാൻ,
    ജിതശത്രുദ്ധാർമ്മികോ വിനീതശ്ച;
    ലുബ്ധോ ഭോഗീ ഗുണവാൻ,
    ശാസ്ത്രജ്ഞഃ സ്യാദ് ദ്വിതീയഭാദ്രർക്ഷേ.
    സാരം:
    ഉത്രട്ടാതി നക്ഷത്രത്തിൽ ജനിക്കുന്നവൻ നല്ലവണ്ണം സംസാരിക്കുന്നവനും സുഖവും നല്ല സന്താനങ്ങളും ഉള്ളവനായും ശത്രുക്കളെ ജയിക്കുന്നവനായും ധർമ്മിഷ്ഠനായും നല്ല വിനയമുള്ളവനായും പിശുക്കും ഭോഗസുഖവും നല്ല ഗുണങ്ങളും ശാസ്ത്രങ്ങളിൽ അറിവും ഉള്ളവനായും ഭവിക്കുന്നു.
    ഇപ്രകാരമുള്ള അനേകങ്ങളായ പ്രമാണ പ്രകാരമെല്ലാം ചിന്തിക്കുന്ന സമയത്ത് ഉത്രട്ടാതി നക്ഷത്രത്തിൽ ജനിച്ച വ്യക്തികൾ പൊതുവേ വാചംയമികളും, കാര്യമാത്ര പ്രസക്തമായി മാത്രം സംസാരിക്കുന്നവരുമായിരിക്കും. എല്ലാവരോടും സ്നേഹമായി പെരുമാറാനും ആർക്കും ഉപദ്രവമുണ്ടാകാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുന്ന ഇവർക്ക് ബുദ്ധിസാമർത്ഥ്യവും കഴിവും ഉണ്ടായിരിക്കും.
    സാമാന്യം പുഷ്ടിയുള്ള ശരീരപ്രകൃതിയും വ്യായാമങ്ങളിലും കായിക വിനോദങ്ങളിലും താല്പര്യവുമുള്ള ഇവർ ധീരതയും സാഹസികതയും പ്രകടിപ്പിക്കുന്നവരാണ്. ഉത്രട്ടാതി ഒരു സ്ത്രീ നക്ഷത്രവും, അതുൾക്കൊണ്ട മീനരാശി ഒരു സ്ത്രീരാശിയുമാണ്. അതിനാൽ തന്നെ ഇവരുടെ ചേഷ്ടകളിൽ ഒരു സ്ത്രൈണത കാണുവാൻ സാധിക്കും.
    അന്തർമുഖരെന്ന് ഒറ്റയടിക്ക് ഇവരെ വിലയിരുത്തുമെങ്കിലും ആശയവിനിമയശേഷിയിലും ബോധനകലയിലും മികച്ച പാടവം പ്രകടിപ്പിക്കുന്നവരാണ് ഉത്രട്ടാതി നക്ഷത്രക്കാർ എന്നത് ഓർക്കേണ്ടതുണ്ട്. കുഴപ്പം പിടിച്ച സാഹചര്യങ്ങളിൽപ്പോലും സമചിത്തത പാലിക്കാനും പ്രതിസന്ധികളെ വിജയകരമായി നേരിടുവാനുമിവർക്ക് കഴിവുണ്ട്. ഉച്ചനീചത്വമോ, വലിപ്പ ചെറുപ്പമോ നോക്കാതെ എല്ലാവരോടും ഒരുപോലെ സഹകരിക്കുന്ന സ്വഭാവമായിരിക്കും ഇവരുടേത്.
    സത്യസന്ധത പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്ന ഇവർക്ക് നീതിനിഷ്ഠയുമുണ്ടായിരിക്കും. പൊതുവിജ്ഞാനം സമ്പാദിക്കുന്നതിലും അവയെ തന്മയമായി കൈകാര്യം ചെയ്യുന്നതിലുമിവർ സമർത്ഥരാണ്.
    സ്കൂൾ വിദ്യാഭ്യാസമില്ലാത്തവരാണെങ്കിൽപ്പോലും പല കാര്യങ്ങളിലും വിദ്യാസമ്പന്നരെപ്പോലെ അറിവും കാര്യബോധവും യഥാസമയം വിനിയോഗിക്കുവാൻ ഇവർക്കുള്ള കഴിവ് ഒന്നുവേറെ തന്നെയാണ്.
    വാക്സ്‌ഥാനമായ രണ്ടാംഭാവം ചൊവ്വാക്ഷേത്രമാകയാൽ ചില സമയം പരുഷമായി സംസാരിക്കാനും, വാക്കുകൾമൂലമുള്ള കലഹത്തിനും ഇവർ കാരണമായേക്കാം. അതുപോലെ പെട്ടെന്ന് പിണങ്ങുന്ന ഒരു സ്വഭാവവും ഇവരിലുണ്ട്. 'മൂക്കിൻ തുമ്പത്ത് ദേഷ്യം' എന്ന നാട്ടുപഴഞ്ചൊല്ല് ഇവരെ സംബന്ധിച്ച് ശരിയായിരിക്കും. എന്നാലീ സ്വഭാവവിശേഷം സ്ഥിരമല്ല എന്നത് എടുത്തുപറയേണ്ടിയിരിക്കുന്നു.
    നിസ്സാരകാര്യത്തിൽപ്പോലും ഇവർക്കുണ്ടായേക്കാവുന്ന ഈ പിണക്കം അടുത്ത നിമിഷത്തിൽ അലിഞ്ഞുപോവുകയും ചെയ്യും. സ്നേഹിച്ചാൽ എന്തും കൈവിട്ട് പ്രവർത്തിക്കും. ദേഷ്യപ്പെട്ടാലോ നേരെ മറിച്ചുമായിരിക്കും.
    ന്യായദീക്ഷയും കൃപണസ്വഭാവവും തമ്മിൽ അതിശയകരമായ ബന്ധം പുലർത്തുവാനിവർക്ക് സാധിക്കുന്നതാണ്.
    മാതാപിതാക്കളോട് പ്രത്യേകമായ സ്നേഹവും ബഹുമാനവും ഇവർക്കുണ്ടാകും. വലിയ പിതൃഭക്തരും പിതാവിനെക്കുറിച്ച് അഭിമാനിക്കുന്നവരുമാണിവരെങ്കിലും പിതാവിൽനിന്ന് കാര്യമായ അനുഭവങ്ങളൊന്നും ഇവർക്ക് ലഭിക്കാനിടയില്ല. ഇവരിൽ ഭൂരിഭാഗംപേരും ജനിച്ച വീടും ദേശവും വിട്ട് താമസിക്കുന്നവരായിരിക്കും.
    സ്വജനങ്ങളുമായി അടുപ്പക്കുറവും മറ്റും ഉണ്ടാകാം. വിദേശവാസം, വിദേശസഞ്ചാരം ഇവ ചെയ്ത് ജീവിതത്തിൽ അധികകാലവും ഇവർ കഴിയുന്നു. കാലപുരുഷന്റെ്റെ അവയവ കല്പനയിൽ കാലടികളെയാണല്ലോ മീനരാശി സൂചിപ്പിക്കുന്നത്. ആ നിലയ്ക്ക് ചിന്തിക്കുമ്പോൾ ആ രാശിയിലുൾപ്പെട്ട ഉത്രട്ടാതി നക്ഷത്രം കാലുകളുടെ സ്വഭാവമായ ചലനത്തിന്റേയും യാത്രകളുടേയും പ്രതീകമാണ്. അതുകൊണ്ടാണ് നിരന്തരയാത്രകൾ, പ്രവാസജീവിതം എന്നിവ ഇവർക്കനുഭവമാകുമെന്ന് പറഞ്ഞത്.
    അത്രകണ്ട് കഠിനാദ്ധ്വാനികളോ, സ്ഥിരോത്സാഹികളോ ആണെന്ന് ഇവരെ പറയാൻ കഴിയില്ലായെങ്കിലും അദ്ധ്വാനിക്കാനുള്ള മനസ്സും ഇവരിലുണ്ടെന്നത് വിസ്‌മരിച്ചു കൂടാ.
    ഇവരുടെ കഴിവുകളെ ആലസ്യം തുരങ്കം വയ്ക്കുമെന്നതാണ് പ്രധാന പ്രശ്നം. അതിനാൽ തന്നെ ജീവിതപുരോഗതിയും മന്ദഗതിയിലായിരിക്കാം. നിരാശാബോധം സ്പർശിക്കാത്തവരാണ് ഇവരെന്നതിനാൽ തന്നെ എന്തു സംഭവിച്ചാലും ഇവരത് കാര്യമായി കണക്കാക്കുകയുമില്ല.
    അലസത ബോധപൂർവം ഒഴിവാക്കുകയാണെങ്കിൽ അതിശയകരമായ നേട്ടം കൈവരിക്കാൻ ഇവർക്ക് സാധിക്കുന്നതാണ്. ഉദ്യോഗജീവിതത്തിൽ ഇവർ വളരെയധികം ശോഭിക്കും. അധികാരികളുടെ പ്രീതിക്കും പ്രശംസയ്ക്കും എളുപ്പത്തിലിവർ പാത്രീഭൂതരാവും.
    മീനം ഒരു ഉഭയരാശിയായതുകൊണ്ട് പല തൊഴിലുകൾ ചെയ്യുക, പലരീതിയിൽ പ്രവർത്തിക്കുക (സത്യസന്ധനായിരിക്കുമ്പോൾ തന്നെ കാപട്യം കാണിക്കുക) എന്നിങ്ങനെ ഉഭയസ്വഭാവം പ്രകടമാക്കും. വലിയ ധൈര്യശാലിയെപ്പോലെ സംസാരിച്ചിട്ട് ഭീരുവിനെപ്പോലെ പെരുമാറുമെന്നതും ഇവരുടെ പ്രത്യേകതയാണ്.
    പൊതുവെ ആരോഗ്യമുള്ള ശരീരപ്രകൃതിയാകും ഇവർക്കുണ്ടായിരിക്കുക.
    എങ്കിലും,
    തന്റെ ആരോഗ്യത്തെക്കുറിച്ച് തീരെ ശ്രദ്ധയില്ലാത്തവരാണിവർ. അതുകൊണ്ടുതന്നെ എന്തെങ്കിലും സാരമായ രോഗം ബാധിച്ചതിന് ശേഷമേ ഇവർ അതിനെ പരിഗണിക്കുകയുള്ളൂവെന്നത് ഒരു പോരായ്മയാണ്. ഉദരരോഗം, അർശസ്, നേത്രരോഗം, എല്ലിനെ സംബന്ധിച്ച രോഗങ്ങൾ എന്നിവ എളുപ്പത്തിലിവർക്ക് പിടിപെട്ടേക്കാം.
    ഇവരുടെ ദാമ്പത്യജീവിതം തികച്ചും സൗഭാഗ്യ സമ്പൂർണ്ണമായിരിക്കും. മനസിനിണങ്ങിയതും കുടുംബഭരണചാതുര്യമുള്ളതുമായ ഭാര്യയെയായിരിക്കും ഇവർക്ക് ലഭിക്കുക. കൂടാതെ ഉത്രട്ടാതി നക്ഷത്രക്കാർക്ക് വിട്ടുവീഴ്‌ചാ മനോഭാവം കൂടുതലായുള്ളതുകൊണ്ട് ജീവിതപങ്കാളിയുമായി സ്നേഹത്തിൽ കഴിയാൻ യാതൊരു ബുദ്ധിമുട്ടുമുണ്ടാകില്ല.
    വിവാഹം ജീവിതത്തിന്റെ വഴിത്തിരിവാകുകയും അതിനുശേഷം കൂടുതൽ നേട്ടങ്ങളുണ്ടാകുകയും ചെയ്യും. ബന്ധുബലം നിമിത്തം പല നേട്ടങ്ങളും പ്രതീക്ഷിക്കാം. വിവാഹത്തിനുശേഷം ജനിച്ചുവളർന്ന നാട്ടിൽനിന്നും അകന്നുപോകാനുമിടയുണ്ട്.
    സന്താനങ്ങളെക്കൊണ്ടുള്ള നന്മയും വേണ്ടവിധത്തിൽ ഇവർക്ക് പ്രതീക്ഷിക്കാം.

ความคิดเห็น • 5

  • @shaheed64
    @shaheed64 3 หลายเดือนก่อน +2

    ദാമ്പത്യജീവിതം പറഞ്ഞതിനോട് ഞാൻ യോജിക്കുന്നില്ല

  • @binoyek7097
    @binoyek7097 2 หลายเดือนก่อน

    🎉🎉🎉👍👍👌👌

  • @sherlymathew3019
    @sherlymathew3019 4 หลายเดือนก่อน

    Sathyam

  • @alone5960
    @alone5960 5 หลายเดือนก่อน

    Revathi starine kurich parayo

  • @SPyder-rp7tu
    @SPyder-rp7tu 6 หลายเดือนก่อน

    Online jathakam parishodana undo