ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Uthrattathi Nakshathra Prediction for female | ഉത്രട്ടാതി നക്ഷത്രഫലം | K.P.Sreevasthav 9447320192

แชร์
ฝัง
  • เผยแพร่เมื่อ 20 ก.พ. 2024
  • #sreevasthav #keralaastrology #indianastrologer #malayalam #MalayalamAstrology #Astrology #Astrologer #haindavam #haindava #Jyothisham #Jyothishammalayalam
    ഉത്രട്ടാതി നക്ഷത്രത്തിൽ ജനിച്ചവരുടെ പൊതുഫലങ്ങൾ കഴിഞ്ഞ വാരത്തിൽ പറഞ്ഞിരുന്നു. ഈ വാരം നമുക്ക് ഉത്രട്ടാതി നക്ഷത്രത്തിൽ ജനിച്ച സ്ത്രീകളുടെ പ്രത്യേകഫലങ്ങൾ മനസ്സിലാക്കാം.
    ഉപാന്ത്യഗേ സ്വാമിഹിതാനുരക്താ,
    ക്ഷമാന്വിതാ പ്രീതികരാ ഗുരൂണാം;
    പ്രശാന്തവൈരീ സുതസൗഖ്യയുക്താ,
    വിവേകിനീ കൃത്യപരാ സദൈവ.
    സാരം:
    ഉത്രട്ടാതി നക്ഷത്രത്തിൽ ജനിച്ച സ്ത്രീ ഭർത്താവിന് (രക്ഷിതാവിന്) പ്രിയങ്കരിയാവും. ക്ഷമയുള്ളവളും ഗുരുക്കന്മാരുടെ പ്രീതി നേടുന്നവളുമായിരിക്കും. ശത്രുക്കളില്ലാത്തവളും സൽസന്താനങ്ങളുള്ളവളും കാര്യബോധമുള്ളവളും കർമ്മകുശലയുമായിരിക്കും. കുലത്തിന് ഇവർ ഭൂഷണമായിരിക്കും. ഏറ്റവും മാന്യമായവിധത്തിൽ എല്ലാവരോടും പെരുമാറാനുള്ള ചാതുര്യം ഇവരിലുണ്ടായിരിക്കും. ഉദ്യോഗരംഗത്തും ഇവർ അസാധാരണമായ കഴിവ് പുലർത്തുന്നു. സന്താനസൗഭാഗ്യത്തിലും ഇവർ അനുഗ്രഹീതർ തന്നെ.
    ജീവിതചക്രം
    ഉത്രട്ടാതി നക്ഷത്രത്തിൽ ജനിച്ചവർക്ക് ഏകദേശം 10 വയസ്സുവരെയുള്ള കാലഘട്ടം ചെറുതായ രോഗപീഡകൾ അലട്ടിക്കൊണ്ടിരിക്കുന്ന സമയമായിരിക്കും. 10 മുതൽ 27 വയസ്സുവരെയുള്ള കാലത്ത് ഭാവിജീവിതം വിജയകരമാക്കുവാൻ വേണ്ടതായ തയ്യാറെടുപ്പ് നടത്തും, ഉയർന്ന വിദ്യാഭ്യാസം, ജോലി, സജ്ജനബഹുമാന്യത വിശേഷസ്ഥാനമാനലബ്‌ധി തുടങ്ങിയവ വന്നുചേരും. വിവാഹാദി മംഗളകാര്യസിദ്ധിയും ബന്ധുജനാദികൾക്ക് ശ്രേയസ്സും ഉണ്ടാകും.
    27 മുതൽ 34 വയസ്സുവരെയുള്ള കാലത്ത് രോഗപീഡകൾ, ധനനഷ്ട‌ം, അപമാനഭയം, അപകടങ്ങൾ എന്നിവയുണ്ടാകാം. യാദൃച്ഛിക സംഭവങ്ങൾ മൂലം നേട്ടങ്ങളും ഉണ്ടാകും. 34 വയസ്സു മുതൽ 54 വയസ്സുവരെയുള്ള കാലത്തിൽ സുഖവും സമൃദ്ധിയും നേടുവാനാകും. ജോലിസംബന്ധമായ ഉയർച്ച, ധനലാഭം, കുടുംബസുഖം തുടങ്ങിയവ ഈ കാലത്ത് അനുഭവമാകും.
    54 മുതൽ 60 വയസ്സുവരെയുള്ള സമയം അത്ര ഗുണകരമല്ല. സ്വബന്ധുജന വേർപാട്, മനോവിഷമം, വീഴ്ചാഭയം എന്നിവയുണ്ടാകാം. 60 മുതൽ 70 വയസ്സുവരെ ഗുണകരമായ സമയമാകുന്നു. പുണ്യസ്ഥലക്ഷേത്ര ദർശനഭാഗ്യം, ബന്ധുപകാരം, ഇഷ്‌ടബന്ധുജന സമാഗമം തുടങ്ങിയ സൽഫലങ്ങൾ അനുഭവമാകും.
    70 വയസ്സിനുമേൽ സമാധാനപൂർണ്ണമായ ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കേണ്ടതാണ്.
    അനുഷ്ഠിക്കേണ്ട കാര്യങ്ങൾ
    ഉത്രട്ടാതി നക്ഷത്രത്തിൽ ജനിച്ചവർക്ക് കേതുവിന്റേയും സൂര്യന്റേയും ചൊവ്വയുടേയും ദശാകാലങ്ങൾ പൊതുവെ ദോഷപ്രദമാകാനിടയുള്ളതിനാൽ ഈ കാലഘട്ടങ്ങളിൽ വിധിപ്രകാരമുള്ള പരിഹാരകർമ്മങ്ങൾ അനുഷ്ഠിക്കേണ്ടതാണ്. നക്ഷത്രാധിപനായ ശനിയെ പ്രീതിപ്പെടുത്തുന്ന കർമ്മങ്ങളായ ശാസ്താഭജനം, ശനിയാഴ്ചവ്രതം, അന്നദാനം തുടങ്ങിയവ അനുഷ്ഠിക്കാം.
    ഉത്രട്ടാതി, പൂയം, അനിഴം എന്നീ ജന്മാനുജന്മ നക്ഷത്രങ്ങൾ ക്ഷേത്രദർശനത്തിനും വ്രതം, ജപം തുടങ്ങിയ മറ്റു ശുഭകർമ്മങ്ങൾക്കും ഉത്തമമാണ്. ഉത്രട്ടാതി നക്ഷത്രവും ശനിയാഴ്ചയും ചേർന്നുവരുന്ന ദിവസങ്ങളിൽ സവിശേഷ പ്രാധാന്യത്തോടെ വ്രതജപാദികൾ നടത്താവുന്നതാണ്. രാശിയുടെ അധിപനായ വ്യാഴത്തിനെ പ്രീതിപ്പെടുത്തുന്ന കർമ്മങ്ങളായ വിഷ്ണുസഹസ്രനാമജപം, വിഷ്ണുക്ഷേത്രദർശനം, ഏകാദശീ വ്രതാനുഷ്‌ഠാനം തുടങ്ങിയവയും അനുഷ്ഠിക്കാവുന്നതാണ്.
    1. നക്ഷത്രവൃക്ഷം - കരിമ്പന
    ദക്ഷിണേന്ത്യയിൽ ധാരാളമായി കാണപ്പെടുന്ന ഒറ്റത്തടിവൃക്ഷമാണ് കരിമ്പന. ഇതിന്റെ തടിക്ക് സാമാന്യേന കറുപ്പ് നിറമാണ്. നല്ല ഉയരത്തിൽ വളരുന്ന ഇതിന്റെ ഇലകളെ പട്ടകൾ എന്നാണ് വിളിക്കുക. പുര മേയാനും ഗ്രന്ഥങ്ങളെഴുതാനും ജാതകം എഴുതാനും ഇവ പണ്ടുള്ളവർ ഉപയോഗിച്ചിരുന്നു. ഇതിന്റെ പട്ടകൾ നിശ്ചിത അളവുകളിൽ വെട്ടി വൃത്തിയാക്കി എഴുത്താണികൊണ്ട് എഴുതപ്പെട്ടിരുന്ന ഗ്രന്ഥങ്ങളെ താളിയോല ഗ്രന്ഥങ്ങളെന്നാണ് പറയുക.
    ഇതിന് മുകളിൽ യക്ഷികൾ അധിവസിച്ചിരുന്നെന്നും മുത്തശ്ശിക്കഥകളിൽ കാണാം. കരിമ്പനകളിൽ ആൺപനകളും പെൺപനകളും വെവ്വേറെയുണ്ട്. ഇതിൽനിന്ന് കള്ള് ചെത്തിയുണ്ടാക്കാറുണ്ട്. സാധാരണ ആൺപനകളിൽ നിന്നുമാണ് ചെത്താറുള്ളത്. കരിമ്പനയുടെ കായാണ് പനനൊങ്ക്. ഇളനീർപ്രായത്തിൽ ഇത് നല്ലൊരു ദാഹശമനിയും പോഷകാഹാരവുമാണ്. പ്രായം ചെന്ന കരിമ്പനയുടെ തടി പല ആവശ്യങ്ങൾക്കും ഉപയോഗിക്കാറുണ്ട്.
    ഉത്രട്ടാതി നക്ഷത്രത്തിൽ ജനിച്ച വ്യക്തികൾ യാതൊരു കാരണവശാലും തങ്ങളുടെ നക്ഷത്രവൃക്ഷമായ കരിമ്പനയെ മുറിക്കുവാൻ പാടില്ല, കഴിയുമെങ്കിൽ അവയെ നട്ടുവളർത്തി സംരക്ഷിക്കുന്നത് ആയുസ്സിന് ഗുണകരമാണ്
    2. നക്ഷത്രമൃഗം- പശു
    പശു പൊതുവെ ഒരു വളർത്തുമൃഗമാണ്. ഭൂമിയിൽ ഉഷ്ണ- മിതോഷ്ണമേഖലയിലെല്ലാം തന്നെ ഈ വർഗ്ഗത്തിൽപ്പെട്ട വിവിധ ഇനങ്ങൾ അധിവസിച്ചിരുന്നു. അവിടങ്ങളിലെല്ലാം ഇവ മനുഷ്യരാൽ ഇണക്കിയെടുക്കപ്പെടുകയും ചെയ്തു. കൊമ്പുകൾ ഉള്ള ഇവ ഇരട്ട കുളമ്പുള്ള മൃഗങ്ങളാണ്.
    7. നക്ഷത്രദേവത- അഹിർബുദ്ധി
    ഏകാദശ രുദ്രന്മാരിൽ ഒരാളാണ് അഹിർബുദ്ധി. (ഏകാദശ രുദ്രന്മാർ: അജൈകപാദ്, 'അഹിർബുദ്ധി', വിരൂപാക്ഷൻ, സ്വരേശ്വരൻ, ജയന്തൻ, ബഹുരൂപൻ, അപരാജിതൻ, സവിത്രൻ, ത്ര്യംപകൻ, വൈവസ്വരതൻ, ഹരൻ)പുരാതന കാലത്തിലൊരിക്കൽ ദേവാസുരയുദ്ധത്തിൽ ദേവന്മാർ പരാജയപ്പൊട്ടു. പലായനം ചെയ്ത അവർ കശ്യപനെ അഭയം പ്രാപിച്ചു. ദേവന്മാർക്ക് വേണ്ടി കശ്യപൻ ശിവനെ തപസ്സുചെയ്ത് വരം മേടിച്ചു.
    'ദേവന്മാരെ രക്ഷിക്കുന്നതിനായി തന്റെ പുത്രരൂപത്തിൽ പിറക്കണമെന്നാണ് ശിവനോട് അദ്ദേഹം ആവശ്യപ്പെട്ടത്. ശിവൻ അനുഗ്രഹിക്കുകയും ചെയ്തു. അപ്രകാരം, കശ്യപൻ മുഖാന്തിരം സുരഭിയുടെ ഉദരത്തിൽനിന്നും പതിനൊന്ന് വിധം രൂപം ധരിച്ച് ശിവൻ പ്രത്യക്ഷനായി. കപാലി, പിംഗളൻ, ഭീമൻ, വിരൂപാക്ഷൻ, വിലോഹിതൻ, ശാസ്‌താവ്, അജപാദൻ, അഹിർബുദ്ധി, ശംഭൂ, ചണ്ഡൻ, ഭവൻ എന്നീ 11 രുദ്രന്മാരും സുരഭിയുടെ പുത്രന്മാരാണ്.
    പരാക്രമശാലികളായ ഇവർ ദേവാസുരയുദ്ധത്തിൽ ഏർപ്പെട്ട് അസുരന്മാരെ പരാജയപ്പെടുത്തി ദേവന്മാരെ രക്ഷിച്ചു. സകല ലോകർക്കും ഹിതമരുളുന്ന ഏകാദശ രുദ്രന്മാരിൽ ഒരാളാണ് ഉത്രട്ടാതി നക്ഷത്രത്തിന്റെ ദേവതയായ അഹിർബുധ്നി .
    നക്ഷത്രദേവതയായ അഹിർബുദ്ധിയെ നിത്യവും പ്രാർത്ഥിക്കുന്നത് ജീവിതപുരോഗതിക്ക് ഏറ്റവും ഉത്തമമാണ്.
    ഓം അഹിർബുദ്ധ്യായ നമഃ
    ഭാഗ്യനിറം - മഞ്ഞ
    ഭാഗ്യദിക്ക് - വടക്ക്
    ഭാഗ്യദിവസം - ശനി
    ഭാഗ്യസംഖ്യ - 8
    ഭാഗ്യരത്നം - ഇന്ദ്രനീലം

ความคิดเห็น • 4

  • @user-eo4hs3vp4b
    @user-eo4hs3vp4b 4 หลายเดือนก่อน

    മറുകിനെ കുറിച് ഒരു വീഡിയോ ചെയ്യുമോ.

  • @Alvinvlog-en5jh
    @Alvinvlog-en5jh 4 หลายเดือนก่อน

    ahy uthrattathi.. ante kariyathil correct aannu anik 32 age acsident vare undae....

  • @leenababu1058
    @leenababu1058 5 หลายเดือนก่อน

    Namasthe Sir 🙏🙏

  • @rajimurali9291
    @rajimurali9291 5 หลายเดือนก่อน

    Raji
    ഉത്രട്ടാതി🙏🙏🙏🙏🙏