Ravi Kishnan - "Enthinenne vilichu nee veendum" എന്തിനെന്നെ വിളിച്ചു നീ

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 1

  • @ravigalileo
    @ravigalileo  2 ปีที่แล้ว +1

    എന്തിനെന്നെ വിളിച്ചു നീ വീണ്ടും
    എന്റെ സ്വപ്നസുഗന്ധമേ..
    ഈ വസന്ത ഹൃദന്തവേദിയിൽ
    ഞാനുറങ്ങിക്കിടക്കവേ..
    ഈണമാകെയും ചോർന്നു പോയൊരെൻ
    വേണുവും വീണുറങ്ങവേ..
    രാഗവേദന വിങ്ങുമെൻ കൊച്ചു
    പ്രാണതന്തു പിടയവേ...
    (എന്തിനെന്നെ...)
    ഏഴു മാമലയേഴു സാഗര
    സീമകൾ കടന്നീ വഴി
    എങ്ങുപോകണമെന്നറിയാതെ
    വന്ന തെന്നലിലൂടവേ..
    പാതി നിദ്രയിൽ പാതിരാക്കിളി
    പാടിയ പാട്ടിലൂടവേ..
    (എന്തിനെന്നെ...)
    ആർദ്രമാകും രതിസ്വരം നൽകും
    ആദ്യരോമാഞ്ച കുഡ്മളം
    ആളിയാളിപ്പടർന്നു ജീവനിൽ
    ആ നവപ്രഭാകന്ദളം..
    ആ വിളികേട്ടുണർന്നുപോയി ഞാൻ
    ആകെയെന്നെ മറന്നു ഞാൻ ..
    (എന്തിനെന്നെ...)