മാസങ്ങൾക്കു മുൻപാണ് ഈ വീഡിയോ ആദ്യമായി കണ്ടത്. അന്നു രതീഷ് കൃഷ്ണനെ അറിയില്ലായിരുന്നു. വൈശാഖൻ തമ്പിയെ മാത്രമേ അറിയുമായിരുന്നുള്ളൂ. എന്നാൽ ഈയടുത്തിടെയാണ് ആകർഷകമായ ചില മസ്തിഷ്ക രഹസ്യങ്ങളെപ്പറ്റിയുള്ള രതീഷിന്റെ വീഡിയോകൾ കണ്ടത്. അപ്പോഴാണ് ആളെ ശരിക്കു മനസ്സിലായത്. സഹജീവികൾക്ക് അറിവു പകുത്തു നൽകുന്ന ഇരുവർക്കും അഭിനന്ദനങ്ങൾ.
😍 വൈശാഖൻ തമ്പി നമ്മുടെ പുതുയുഗ ശാസ്ത്ര പ്രചാരകരിൽ ഏറ്റവും തിളങ്ങി നിൽക്കുന്ന ഒരു നക്ഷത്രം ആണ്. സത്യസന്ധവും വിനയം നിറഞ്ഞതുമായ അവതരണ ശൈലികൊണ്ട്, സകലരുടേയും ഹൃദയം കവരുന്ന നിലാവുള്ള രാത്രിയിലെ വിളങ്ങുന്ന ചന്ദ്രനെ പോലെ ആർക്കും ഒരുപാട് ഇഷ്ട്ടം തോന്നുന്ന ഒരു വ്യക്തിത്വം ആണ്. അദ്ദേഹത്തിന്റ ശാസ്ത്ര പ്രഭാഷണങ്ങളിലൂടെ ഒരുപാട് സങ്കീർണമായ ശാസ്ത്ര സങ്കേതങ്ങൾ ലളിതമായി ഭാഷയിൽ മനസിലാക്കാൻ സാധിച്ചിട്ടുണ്ട്. സ്കൂളിലും കോളേജിലും ഒന്നും പൂർണമായി മനസ്സിലാക്കാൻ കഴിയാതിരുന്ന പല വിഷയങ്ങളും വീണ്ടും അറിയാനും മനസിലാക്കാനും കഴിഞ്ഞു. പ്രപഞ്ചത്തെ കുറിച്ചുള്ള പഠനം തീർത്തും ജിജ്ഞാസ നിറഞ്ഞതാണ്. എല്ലാവിധ ആശംസകളും നേരുന്നു. കൂടുതൽ വിജ്ഞാനപ്രദമായ പ്രഭാഷങ്ങൾ പ്രതീഷിക്കുന്നു. വിജ്‍ഞാനം - കൂടുതൽ ശാസ്ത്രീയമായ അറിവുകൾ - അത് തന്നെയാണ് സ്വതന്ത്ര ചിന്തയുടെ അടിസ്ഥാനശില എന്ന് എനിക്ക് തോന്നുന്നു , വിശ്വസിക്കുന്നു. ആ അർത്ഥത്തിൽ സമൂഹത്തിൽ നിങ്ങളുടെ പലവിധത്തിലുള്ള ഇടപെടലുകൾ - അവ വളരെ പ്രധാനപ്പെട്ടതും ഉത്തരവാദിത്വം നിറഞ്ഞതും ആണ്. 😍
യുക്ത്യാധിഷ്ഠതമായ എല്ലാ ജ്ഞാനസമ്പാദനത്തിനു പിറകിലും ശാസ്ത്രമുണ്ട്; ഉണ്ടായിരിക്കുകയും ചെയ്യണം. ശരിയിലേക്ക് എത്താനുള്ള ഏറ്റവും ശക്തമായ രീതി ശാസ്ത്രം സയൻസിന്തേ തു മാത്രമാണ്.
വർഷങ്ങൾക്ക് മുമ്പ് വായിച്ചും കേട്ടും പരിചയിച്ച വൈശാഖനിൽ നിന്നും ഒത്തിരി മാറിയിരിക്കുന്നു. വളരെ ലളിതവും സരസവുമായ ഭാഷയിൽ സംസാരിച്ചിരുന്ന ഒരാളിൽ നിന്നും ഇമേജിൻ്റെ തടവറയിൽ പെട്ടു പോയ ഒരാളായി മാറിപോയി
We need people like Vishakan to spread a scientific temper among the young but I hope he stays focused on this task where his abilities are needed. Politics and economics are a different ball game and wading into that can be a major distraction
എനിക്ക് സയൻസിനോട് ആഭിമുഖ്യമുണ്ടാകാൻ കാരണം നിങ്ങൾ രണ്ടുപേർതന്നെയാണ്. ഈ സീരീസ് കഴിഞ്ഞാൽ വൈശാഖൻ അദ്ദേഹത്തെയും ഇന്റർവ്യൂ ചെയ്യട്ടെ. ഒരു ചെറിയ നിർദ്ദേശം കൂടി... അവതാരകന്റെ ഇടപെടൽ പരമാവധി കുറക്കുന്നത് നന്നായിരിക്കും.... ആശംസകൾ 🌹🌹🌹
സ്വതന്ത്ര ചിന്തകളുണ്ടാകാം.പക്ഷെ, സ്വതന്ത്ര ചിന്തകൻ എന്നൊരാൾ ഉണ്ടാവില്ല. കാരണം എപ്പോഴും ഒരാൾക്ക് സ്വതന്ത്രമായി ചിന്തിക്കാനാവില്ല. പൂർണ്ണമായും വസ്തുനിഷ്ഠമായി ചിന്തിയ്ക്കുമ്പോൾ അത് സ്വതന്ത്ര ചിന്ത എന്നു പറയാം പക്ഷെ. അങ്ങനെ ചിന്തിക്കാൻ ഒരാൾക്ക് വളരെ ബുദ്ധിമുട്ടിച്ചിന്തിക്കേണ്ടി വരും. ആദ്യം തന്നെത്തന്നെ മനസ്സിൻ്റെഎല്ലാ ബന്ധനങ്ങളിൽ നിന്നും ,ചായ് വു ക ളിൽ നിന്നും വിടുതൽ നേടിക്കഴിഞ്ഞിരിക്കണം .ഒരാൾക്കും എന്നും ഇതുപോലെ എല്ലാറ്റിൽ നിന്നും നൂറു ശതമാനവും സ്വതന്ത്രനാകാൻ കഴിയില്ല.
@@dileepcet താങ്കളുടെ മറുപടി സൗമ്യമാണ് ശരിയാണ്. സ്വയം മനനം ചെയ്തു അത് സ്വന്തം ജീവിതത്തിൽ പകർത്തിക്കോളൂ പക്ഷെ ... അങ്ങനെയാണെങ്കിൽ ഈ സ്വതന്ത്ര ചിന്തയുടെ പേരിൽ ഒരു പക്ഷം ചേർന്ന് നിന്ന് മറ്റുള്ളവരെ കുറ്റം പറഞ്ഞു ജീവിതം കഴിക്കുന്നതെന്തിന്? മറ്റുള്ളവർക്കും ഉണ്ടാകില്ലേ ഈ പ്രബുദ്ധത, ചിന്ത, മനനം ഒക്കെ. ഒരാൾ ഫിസിക്സ് പഠിച്ചാൽ സ്വന്തം അച്ഛനെയും അല്ലെങ്കിൽ പാരമ്പര്യത്തെയും എതിർക്കണം എന്നുണ്ടോ ? ഫിസിക്സ് ബാക്കി ഉള്ളവരും പഠിച്ചത് തന്നെ. സയൻസ് എല്ലാവര്ക്കും ഒരു പോലെ അല്ലെ ? ഇത്തരക്കാർ സമൂഹത്തിനെ വീണ്ടും ഭിന്നിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന് ഇവർ അറിയുന്നില്യ. സ്വതന്ത്ര ചിന്ത താങ്കൾ ഉദ്ദേശിച്ച രീതിയിൽ അല്ല ഇവർ പറഞ്ഞു കൊണ്ട് നടക്കുന്നത് എന്നതാണ് ഇതിലെ ദുഃഖം.
@@menonksa no be ...Oru language ,religion ,cast ,ethinics ...We don't choose them ..We inherit them from our parents ....Freethinkers question all this and don't choose the address of their parents with our understanding
സ്വതന്ത്രമായി തന്നെയാണ് എല്ലാവരും ചിന്തിക്കുന്നത് മറ്റൊരാളുടെ സഹായത്തോടെ അല്ല.... പക്ഷേ ചിന്തിക്കാൻ സ്വാതന്ത്ര്യം ഉണ്ടാവുക, ചിന്തിക്കാൻ ധൈര്യപ്പെടുക....... അങ്ങനെയല്ലേ......
118 A സംസ്ഥാനത്ത് നടപ്പിലാക്കാൻ ശ്രമിച്ചത് സംസ്ഥാന സർക്കാരിന്റെ എടുത്തു ചാട്ടം ആയിരുന്നു അതിന് ഏറ്റവും എതിർപ്പു വന്നത് കമ്യൂണിസ്റ്റു പാർട്ടിയിൽ നിന്ന് തന്നെയാണ് ..... തിരുത്തൽ നല്ലതാണ് .
A working definition (?): Free thinking is a kind of critical thinking, in which analysis of facts through close observation and deductive reasoning and finally make a meaingfull conclusion, irrespective of personal socio-political bias.
വൈശാഖൻ തമ്പി ലെഫ്റ്റ് politics നോട് താല്പര്യമുള്ളയാളാണ്. അത് അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. അതിനു ഇപ്പോൾ എന്താണ് കുഴപ്പം? ഒരു യുക്തിവാദി progressive ഉം, മനുഷ്യത്വമുള്ളവനും ആയിരിക്കും. അങ്ങനെയുള്ള ആൾ തീർച്ചയായും ലെഫ്റ്റ്, left liberal ആകാനേപറ്റുള്ളൂ( ലെഫ്റ്റ് = CPM അല്ല ). പകരം നിക്ഷ്പക്ഷൻ ചമഞ്ഞു തീവ്രവലതു വാദം ഒളിച്ചു കടത്തുന്നത് യുക്തിവാദവും, free thinking ഉം അല്ല
Absolutely.. ഞാനും ആ വിഭാഗത്തിൽ പെടുന്ന ആൾ എന്നാണ് കരുതുന്നത്... Freethinkers always a left thinker, who always thinks progressive from all kind of traditional ideas
പ്രോഗ്രസ്സിവ് ചിന്ത വെച്ച് പുലർത്തുന്നവരേ അല്ലെ ലെഫ്റ്റ് എന്ന് പറയുന്നത്, പാരമ്പര്യ, മതാവാദികൾ എന്നും റൈറ്റ് ആണ്....നിഷ്പക്ഷം എന്ന ഒരു വിഭാഗം ഇല്ല...ഏതൊരാളും ഒന്നുകിൽ ലെഫ്റ്റ് അല്ലെങ്കിൽ റൈറ്റ് ആയിരിക്കും..
* മാർക്സിസത്തെ കുറിച് നമ്മൾ നോക്കുമ്പോൾ പലരും കൊടുക്കുന്ന ഒരു നിർവചനം അത് പ്രകൃതിയെ കുറിച്ചും മനുഷ്യവികാസത്തെ കുറിച്ചുമുള്ള തിയറി ആണെന്നാണ്. * എന്നാൽ അങ്ങനെ ഒരു ദ്വന്ദം ഇല്ല. മറിച്ചു പ്രകൃതി തന്നെയായ അല്ലെങ്കിൽ അതിന്റെ സവിശേഷ രൂപീകരണമായ മനുഷ്യൻ മാത്രമേയുള്ളൂ. * ഇത് ഒരു തെറ്റിധാരണ സൃഷ്ടിക്കും, നേച്ചറും അതിൽ നിന്ന് മാറിനിൽക്കുന്ന മനുഷ്യരും എന്ന ദ്വന്ദ്വാത്മകത * അതായത് നാച്ചുറൽ സയൻസും ഹ്യുമൻ സയൻസ് ഒരേ യാഥാർഥ്യത്തിന്റെ ഭിന്ന ആവിഷ്കാരങ്ങളാണ്. * പ്രകൃതിശാസ്ത്രത്തിൽ വളർച്ച കൈവരിക്കാത്ത ആദിമ ഘട്ടത്തിൽ മനുഷ്യൻ സബ്ജക്റ്റീവ് ആയി പ്രകൃതി ഉപാസകർ ആയിരുന്നു. അലറുന്ന ബ്രഹ്മപുത്രയും ശാന്തയായി ഗംഗയും ഭയപ്പെടുത്തുന്ന ഹിമാവാനും. * ഒരു സയൻസ് മാത്രമേയുള്ളൂ എന്ന് ജർമൻ ഐഡിയോളജിയിൽ മാർക്സ് പറയുന്നതിന്റെ കാരണം ഇതാണ്m * അതാണ് ഇന്ത്യൻ പ്രകൃതി ദര്ശനത്തിലൊക്കെയുള്ളത് * വെറും പ്രകൃതി മനുഷ്യൻ, ഹോമോസാപ്പിയൻസ് ചരിത്രമനുഷ്യനായി ഉയരുന്നു. * എന്നാൽ ഇതേ പ്രകൃതിയെ പ്രകൃതിയുടെ തന്നെ ഭാഗമായ മനുഷ്യൻ തന്റെ റീസൺ ഉപയോഗിച്ച് കീഴടക്കുന്നതോടെ സംസ്കാരം ആരംഭിക്കുന്നു. * നാച്ചർ ഹിസ്റ്റോറിക്കൽ നേച്ചർ ആയി മാറുന്നു. മനുഷ്യനും നേച്ചറും തമ്മിലുള്ള ഫ്യുഡൽ കാലബന്ധം മാറുന്നു. കടലിനെ കീഴടക്കുന്ന ഖനികൾ കുഴിക്കുന്ന മനുഷ്യൻ.ക്യാപിറ്റലിസം * മോബിഡിക്, ഹെനിംഗ്‌വേ, ഹിന്ദു പ്രകൃതി ഉപാസനക്കുപരി പരിഷ്കൃത മനുഷ്യധാര്മികത കേന്ദ്രമായ ക്രിസ്ത്യാനിറ്റി * ബ്രോഡാർ സെൻസിൽ അത്തരത്തിൽ ചരിത്രപരമാണ് ഒബ്ജക്റ്റിവിറ്റിയും സബ്ജക്ടിവിറ്റിയും * അതായത് സബ്ജക്റ്റീവ് വളർച്ചയും ഒബ്ജക്ടീവ് മാറ്റവും മനുഷ്യ ഇടപെടലിലൂടെ ഹിസ്റ്റോറിക്കൽ ആയി സംഭവിക്കുന്നു. * വൈശാഖൻ തമ്പി നാച്ചുറൽ സയൻസിൻറെ ഒറ്റമൂലി ഒടിവിദ്യ തള്ളിക്കളയുന്നഉണ്ട്. എന്നാൽ പുള്ളി അത് ഉൾക്കൊള്ളുമ്പോഴും ചരിത്രപരമായ മെറ്റീരിയൽ ഡയലക്ടിക്സ് പുള്ളിക്ക് മനസിലാകുന്നില്ല. അതിനാൽ തന്നെ ദ്വന്ദാത്മകമാണ് സമീപനം
പച്ചയ്ക്ക് പറഞ്ഞാൽ ആ "വേവ്" എസ്സൻസ് അല്ലാത്തതുകൊണ്ടാണ് 😄 എസ്സൻസ് ഉണ്ടാകുന്നതിന് മുന്നേ, 2010-ഓടെയെങ്കിലും Freethinkers forum, Nirmukta എന്നിങ്ങനെ പല ഫോറങ്ങൾ ഈ രംഗത്ത് വന്നിട്ടുണ്ട്. അതിൽ പലതും പല കാരണങ്ങൾ കൊണ്ട് നിർജീവമാകുകയും, പിളരുകയും, പിന്നേയും പിളരുകയും ഒക്കെയുണ്ടായി. അതിലൊന്നായിട്ടാണ് എസ്സൻസ് ഉണ്ടാകുന്നത്. അതും രണ്ടെങ്കിലുമായി പിളർന്നിട്ടുണ്ട്. Just being the loudest does not make anything the only one present 😉
വൈശാഖൻ എനിക്ക് ഇഷ്ട്ടപെട്ട വ്യക്തഇത്വം ആണ്. സൗമ്മ്യന് ആയ ഒരു വ്യക്തി.സ്വതന്ത്ര ചിന്തക്ക് ഒരു നിർവചനം എളുപ്പം പറയാവുന്നത് "കോളാമ്പി" എന്നാണ്.കാരണം ഈറ്റവും ഇടുങ്ങിയ ചിന്ത പ്രതിഫലിക്കുന്ന ഒരു നാറിയ വാക്ക് ഇത്രയും വിശാലത യുള്ള,അർത്ഥ സമ്പുഷ്ടമായ ഒരു ഗ്രൂപ്പിനെ നിരത്തുവാനുള്ള പ്ലാറ്റ്ഫോം ആക്കിവച്ചപ്പോൾ തന്നെ ,പക്ക്വത ഇല്ലായ്മ അവിടെ വന്നുകേറി. അതു ഇന്ന് നിങ്ങളെ ഒക്കെ എത്രമാത്രം നാറ്റിക്ക് ഉന്നു എന്ന് മനസ്സിലാകുന്നു എന്ന് കരുതുന്നു.താങ്കൾ രാഷ്ട്രീയം പറയണം എന്ന് ഒരാൾക്കും നിർബന്ധിക്കാൻ കഴിയില്ല.ഇനിയും ബുദ്ധ് ഇയും വിവേകവും ഉപയുക്തമാക്കി പ്രഭാക്ഷണങ്ങൾ തുടരുക.
ബാഹ്യ സമ്മർദ്ദമില്ലാതെ ആർജ്ജിച്ചു കൊണ്ടിരിക്കുന്ന അറിവിന്റെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽചിന്തിക്കാനുള്ള സ്വാതന്ത്ര്യമല്ലെ സാമാന്യ രീതിയിൽ ചിന്തിച്ചാൽ സ്വതന്ത്ര ചിന്തയെന്ന് പറയുന്നത്.
സ്വതന്ത്രചിന്ത എന്നാൽ ചോയിസ് ആണ്. അതായത് നിങ്ങളുടെ സ്വാതന്ത്ര്യം അനുസരിച്ചു നിങ്ങൾക്ക് ചിന്തയെ സ്വീകരിക്കാൻ ഉള്ള ശേഷിയാണ്. അല്ലാതെ ചിന്തയെ തന്നെ സ്വാതന്ത്രമാക്കൽ അല്ല
എന്താണ് സാദ്യമല്ലാത്തതു ,നമുക്ക് അന്യായമായി ബോദ്യപ്പെടുന്നത് തള്ളികളുക .ഇതു പലർക്കും പല ബന്ധങ്ങൾ വച്ചു പുറത്തു പ്രേകടിപ്പിക്കുവാൻ ഭയക്കുന്നതിനാൽ കൂടുതൽ പേരും ഉൾവലിയുന്നു,മിക്ക യാൾക്കാർക്കും ഈ ചിന്ത ഉണ്ടാകുന്നുണ്ട് .ഭയമില്ലാതെ പുറത്തു ഉറച്ചു വിശ്വസ്‌ടിച്ചു അഭിപ്രായത്തിൽ നിൽക്കുന്നവരെ സ്വതന്ത്ര ചിന്തകരായി വിലയിരുത്തുന്നു .എന്തയാലും കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുന്നവർ ,കാര്യങ്ങൾ പഠിക്കുന്നവർ മാത്രമാണ് സ്വതന്ത്ര ചിന്തകർ ആകുന്നതു .
സ്വതന്ത്രചിന്ത എന്നാൽ എല്ലാ കാര്യങ്ങളിൽ നിന്നും സ്വതന്ത്രമാക്കുക എന്നതല്ല... അങ്ങനെ ആകാൻ പറ്റില്ല... പിന്നെ വൈശാഖൻ തമ്പി എന്തുകൊണ്ട് ഇപ്പോൾ ഇങ്ങനെ എന്ന് ചോദിച്ചാൽ ഒരു ഉത്തരമേയുള്ളൂ ജാതിയും ജാതി സംവരണവും... Sorry bro .. നിങ്ങളുടെ ബാക്കിയുള്ള എല്ലാ വീക്ഷണങ്ങളും ഏറെക്കുറെ എനിക്ക് യോജിപ്പാണ് പക്ഷേ ഈ വിഷയത്തിൽ ഇല്ല...
ചന്ദ്രോൽസവത്തിൽ മോഹൻലാൽ പറയുന്ന ഒരു ഡയലോഗാണ് ഓർമ വരുന്നത്. കുളിക്കടവിൽ പെണ്ണുങ്ങൾ പറയുന്ന ഗോസിപ്പിന് രതീഷിന്റെ ചോദ്യങ്ങളേക്കാൾ നിലവാരം ഉണ്ടാകും. വൈശാഖൻ തമ്പിയുടെ കാഴ്ചപ്പാടുകൾ അറിയുന്നതിനേക്കാൾ ആരെയൊക്കെയോ മോശക്കാരാക്കി കാണിക്കാറുള്ള ശ്രമം. വൈശാഖൻ തമ്പിക്കും അതേ ചിന്താഗതിയാണെന്ന് വരുത്തിത്തീർക്കാനുള്ള ബോധപൂർവമായ ശ്രമം പല തവണ കാണാം. ആരെങ്കിലും നവനാസ്തികരെന്നു പറഞ്ഞു നടക്കുന്നത് കണ്ടിട്ടില്ല. അങ്ങനെ അവർ പറഞ്ഞു നടക്കുന്നുവെന്ന് പറഞ്ഞ് അവരെ വിമർശിക്കുന്നു. മൊത്തത്തിൽ ചോദ്യകർത്താവിന്റെ കുശുമ്പും കുന്നായ്മയുമാണ് ചർച്ചയുടെ മെറിറ്റിനേക്കാൾ മുഴച്ചുനിന്നത്.
അനന്തകോടി ഗ്യാലക്സികളിൽ നാം അധിവസിക്കുന്ന ഭൂമിയുൾകൊള്ളുന്ന ഒരു milkyway galaxy ലക്ഷകണക്കിന് ജീവിവർഗ്ഗങ്ങളിലെ കോടിക്കണക്കിനു ഹോമോസോപ്പിയനിലെ നാം ഓരോരുത്തരും ഇതിനെ സൃഷ്ടിച്ച് നിയന്ത്രിക്കുന്ന സൃഷ്ടാവില്ല എന്ന് പറയുന്നവനെക്കാളും ഭൂലോക മണ്ടന്മരാരുണ്ട് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് അല്ലാത്തവർ ശ്രീ ശ്രീ രവിചന്ദ്രനണ്ണന്ടെ വിഡ്ഡി ത്തരങ്ങൾ വാരിവലിച്ച് തിന്നിട്ട് ഇവിടെ കൊണ്ട് ഛർദ്ദിക്കും
Freethinking cannot be an individual effort. It's essentially a social activity. Only as a society we can be free from our individual passions and traditions. Consider the scientific method. A particular scientist may or may not be perfectly objective in her research. However, since her research will be reviewed, questioned and criticized by peers, we can be almost sure that the final published research will be close to the objective reality. It is only through such a process we humans can approach a semblance of objectivity. That is my understanding of Freethinking.
ഇടതുപക്ഷത്തോട് ആഭിമുഖ്യം കാണിക്കുന്നത് രതീഷിന് ഇഷ്ടമാവുന്നില്ല. എത്രയും പെട്ടെന്ന് ശാസ്ത്രബോധമുള്ള ഈ മനുഷ്യനെ ഇടതുപക്ഷ ആഭിമുഖ്യത്തിൽ നിന്നു മാറ്റണം. ആ രാഷ്ട്രീയം രതീഷിന് ആവാം. വൈശാഖൻ തമ്പിക്ക് ആകാൻ പാടില്ലത്രെ! ഇടതുപക്ഷ വിരുദ്ധ നിലപാടെടുക്കുന്ന ആളായിരുന്നുവെങ്കിൽ രതീഷിന് അത് പത്ഥ്യമാകുമായിരുന്നു. ഒരാൾ ഇടതുപക്ഷ ആഭിമുഖ്യം പുലർത്തുന്നത് സഹിക്കാൻ കഴിയാത്തവരിൽ നിന്നും അച്ചാരം വാങ്ങി ഇന്റർവ്യു നടത്താനെന്നും പറഞ്ഞ് ഇറങ്ങിപുറപ്പെടും വലതുപക്ഷ രാഷ്ട്രീയത്തിനു വേണ്ടി വിടുപണി ചെയ്യുന്നവർ.
സ്വതന്ത്ര ചിന്ത എന്ന് പറഞ്ഞാൽ സ്വതന്ത്രമായി ചിന്തിച്ച് സ്വതന്ത്ര ഈമായി നിലപാടെടുക്കുക. സ്വതന്ത്ര ചിന്തയുടെ ആയുസ് വളരേ കുറവാണ്. അത് സത്യവുമായി ഏറ്റുമുട്ടിയാൽ സ്വതന്ത്ര ചിന്ത അവിടെ മരിക്കും. പിന്നെ സത്യത്തിന്റെ പക്ഷമായിരിക്കും.
പാരമ്പര്യത്തിന്റെ സമ്മർദ്ദത്തിൽ നിന്നും സ്വതന്ത്രമാവുകയെന്നത് അസാദ്ധ്യമെന്നു പറയേണ്ടിവരും. വാസന എല്ലാവർക്കും ഉണ്ടെന്നതു കാണണം. വാസനയിൽ നിന്നും പാരമ്പര്യത്തിൽ നിന്നും മുക്തമാവുകയെന്നത് അസാദ്ധ്യമെന്നു കരുതുന്നവർക്ക് ചിന്ത സ്വതന്ത്ര ഇല്ലയെന്നു കണ്ടെത്താനാക്കും. 118 A കഥയും വേറല്ല.
സംഗതിയൊക്കെ കൊള്ളാം ഉഗ്രൻ ആയിട്ടുണ്ട്.. പക്ഷേ ഒരു സംശയം.. ഇവ ഇവരൊക്കെ ഫേസ്ബുക്കിനെ മാർക്കറ്റിംഗ് ജൻസ് ആണോ?.. ഫേസ്ബുക്ക് ഇല്ലായിരുന്നെങ്കിൽ ഇവരെയൊക്കെ കണികാണാൻ പോലും കിട്ടുക ഇല്ലായിരുന്നു.. എന്തെങ്കിലുമൊക്കെ ജോലി വേണ്ടേ... വളച്ചുകെട്ടില്ലാതെ കാര്യങ്ങൾ പറയാൻ പറ്റുന്ന ആൾക്കാരെ കണ്ടെത്തുവാൻ പ്രയാസമാണ്.. ദയവായി മൈത്രേയനും ആയി ആരെയും താരതമ്യം ചെയ്യരുത്..
എന്തെങ്കിലും ഒക്കെ ജോലി വേണ്ടേ എന്നോ. ബെസ്റ്റ്. ഇവർ രണ്ടാളും വിദ്യാഭ്യാസവും അതിനനുസരിച്ചു ജോലിയും ഉള്ളവർ ആണ്. Fb യിൽ കുത്തി കുറിച്ചില്ലെങ്കിലും കഞ്ഞി കുടിക്കും
ആരാന്റെ പുസ്തകങ്ങൾ വായിച്ചു പ്രാന്തായി സ്വയം നിശ്ചയം ഇല്യാത്ത കാര്യങ്ങൾ ഉറക്കെ വിളിച്ചു കൂവുന്നതാണ് സ്വതന്ത്ര ചിന്ത. അത് കൊണ്ടാണ് എന്താണ് സ്വതന്ത്ര ചിന്ത എന്ന ചോദ്യം വരുമ്പോൾ നിശ്ചയം ഇല്യാതെ കഷ്ട്ടപെടുന്നത്. ഇപ്പോൾ നിലവിൽ ഉള്ളതിനെ എതിർക്കുക, മറ്റുള്ളവരെ മന്ദ ബുദ്ധികൾ വിശ്വാസികൾ ആയി പ്രഖ്യാപിക്കുക ഇതൊക്കെ അതിൽ പെടും എന്ന് തോന്നുന്നു. വിഷയം സ്വയം പഠിക്കാതെ അതിനെ അനുഭവത്തിൽ അറിയാതെ അതിനെ എതിർക്കുക എന്നിങ്ങനെ പോകുന്നു സ്വതന്ത്ര ചിന്തയുടെ ലിസ്റ്റ്. വൈശാഖൻ മിടുക്കൻ ആണ് പക്ഷെ തിരഞ്ഞെടുത്ത പാളയം ആർക്കും ഒരു ഗുണവും ചെയ്യുന്നില്യ സ്വന്തം അഭിപ്രായങ്ങൾ ഉറക്കെ വിളിച്ചു പറഞ്ഞോളൂ സന്തോഷം. ഇന്റർവ്യൂ ചെയ്യുന്നയാൾ മിടുക്കൻ, നിസ്സംശയം പറയാം.
മാസങ്ങൾക്കു മുൻപാണ് ഈ വീഡിയോ ആദ്യമായി കണ്ടത്. അന്നു രതീഷ് കൃഷ്ണനെ അറിയില്ലായിരുന്നു. വൈശാഖൻ തമ്പിയെ മാത്രമേ അറിയുമായിരുന്നുള്ളൂ. എന്നാൽ ഈയടുത്തിടെയാണ് ആകർഷകമായ ചില മസ്തിഷ്ക രഹസ്യങ്ങളെപ്പറ്റിയുള്ള രതീഷിന്റെ വീഡിയോകൾ കണ്ടത്. അപ്പോഴാണ് ആളെ ശരിക്കു മനസ്സിലായത്. സഹജീവികൾക്ക് അറിവു പകുത്തു നൽകുന്ന ഇരുവർക്കും അഭിനന്ദനങ്ങൾ.
😍 വൈശാഖൻ തമ്പി നമ്മുടെ പുതുയുഗ ശാസ്ത്ര പ്രചാരകരിൽ ഏറ്റവും തിളങ്ങി നിൽക്കുന്ന ഒരു നക്ഷത്രം ആണ്. സത്യസന്ധവും വിനയം നിറഞ്ഞതുമായ അവതരണ ശൈലികൊണ്ട്, സകലരുടേയും ഹൃദയം കവരുന്ന നിലാവുള്ള രാത്രിയിലെ വിളങ്ങുന്ന ചന്ദ്രനെ പോലെ ആർക്കും ഒരുപാട് ഇഷ്ട്ടം തോന്നുന്ന ഒരു വ്യക്തിത്വം ആണ്.
അദ്ദേഹത്തിന്റ ശാസ്ത്ര പ്രഭാഷണങ്ങളിലൂടെ ഒരുപാട് സങ്കീർണമായ ശാസ്ത്ര സങ്കേതങ്ങൾ ലളിതമായി ഭാഷയിൽ മനസിലാക്കാൻ സാധിച്ചിട്ടുണ്ട്. സ്കൂളിലും കോളേജിലും ഒന്നും പൂർണമായി മനസ്സിലാക്കാൻ കഴിയാതിരുന്ന പല വിഷയങ്ങളും വീണ്ടും അറിയാനും മനസിലാക്കാനും കഴിഞ്ഞു. പ്രപഞ്ചത്തെ കുറിച്ചുള്ള പഠനം തീർത്തും ജിജ്ഞാസ നിറഞ്ഞതാണ്.
എല്ലാവിധ ആശംസകളും നേരുന്നു. കൂടുതൽ വിജ്ഞാനപ്രദമായ പ്രഭാഷങ്ങൾ പ്രതീഷിക്കുന്നു. വിജ്‍ഞാനം - കൂടുതൽ ശാസ്ത്രീയമായ അറിവുകൾ - അത് തന്നെയാണ് സ്വതന്ത്ര ചിന്തയുടെ അടിസ്ഥാനശില എന്ന് എനിക്ക് തോന്നുന്നു , വിശ്വസിക്കുന്നു. ആ അർത്ഥത്തിൽ സമൂഹത്തിൽ നിങ്ങളുടെ പലവിധത്തിലുള്ള ഇടപെടലുകൾ - അവ വളരെ പ്രധാനപ്പെട്ടതും ഉത്തരവാദിത്വം നിറഞ്ഞതും ആണ്. 😍
തേങ്ങ ആണ്
ചുണ്ടിൽ പുച്ഛം ഒട്ടിക്കുന്നതാണോ വിനയം?
ശാസ്ത്രം മാത്രമല്ല ചിന്തയുടെ അടിസ്ഥാനം
Vaisakhan Thampi is a freethinker par excellence, amongst the freethinker activists in Kerala..👍👍💐
സെലക്ടീവായ, പ്രേക്ഷകരെ മുൻ നിർത്തി കെയർ ഫുള്ളായി നടത്തുന്ന, റിസർവ്വ് ആയ സ്വതന്ത്ര ചിന്ത....
യുക്ത്യാധിഷ്ഠതമായ എല്ലാ ജ്ഞാനസമ്പാദനത്തിനു പിറകിലും ശാസ്ത്രമുണ്ട്; ഉണ്ടായിരിക്കുകയും ചെയ്യണം. ശരിയിലേക്ക് എത്താനുള്ള ഏറ്റവും ശക്തമായ രീതി ശാസ്ത്രം സയൻസിന്തേ തു മാത്രമാണ്.
അർത്ഥരഹിതമായ ഒരു സംവാദം....!വൈശാഖൻ തമ്പിയോട് കുറേ കൂടി സത്യസന്ധമായി ചോദിക്കു....? ഇതൊരു മാതിരി...
Best youtube channel...❤👍
@@adhi_xx soman bhai
വൈശാഖൻ❤️
🖤🔥
Both are excellent intellectuals of Kerala❤️❤️❤️
രണ്ടു പേരും സൂപ്പർ ആണ്
സ്വതന്ത്ര ചിന്ത നമുക്ക് ലക്ഷ്യം വെക്കാം
Free thinking is a huge responsibility ennanu enikku ulla oru thonnal.
ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇട്ടവനിരിക്കട്ടെ മുഖത്തൊരു അടി
വർഷങ്ങൾക്ക് മുമ്പ് വായിച്ചും കേട്ടും പരിചയിച്ച വൈശാഖനിൽ നിന്നും ഒത്തിരി മാറിയിരിക്കുന്നു. വളരെ ലളിതവും സരസവുമായ ഭാഷയിൽ സംസാരിച്ചിരുന്ന ഒരാളിൽ നിന്നും ഇമേജിൻ്റെ തടവറയിൽ പെട്ടു പോയ ഒരാളായി മാറിപോയി
Imaginta thadavarayo 🤣🤣
Olakka good person
We need people like Vishakan to spread a scientific temper among the young but I hope he stays focused on this task where his abilities are needed. Politics and economics are a different ball game and wading into that can be a major distraction
Very good sir
Super
15:30 🔥🔥🔥🔥
അത് ഒരു തിരിച്ചറിവ് ആണ്
good discussion
എനിക്ക് സയൻസിനോട് ആഭിമുഖ്യമുണ്ടാകാൻ കാരണം നിങ്ങൾ രണ്ടുപേർതന്നെയാണ്. ഈ സീരീസ് കഴിഞ്ഞാൽ വൈശാഖൻ അദ്ദേഹത്തെയും ഇന്റർവ്യൂ ചെയ്യട്ടെ. ഒരു ചെറിയ നിർദ്ദേശം കൂടി... അവതാരകന്റെ ഇടപെടൽ പരമാവധി കുറക്കുന്നത് നന്നായിരിക്കും.... ആശംസകൾ 🌹🌹🌹
Too much of truthful information is conveyed....it is hard to accept
Vaisakhan thampi...oru virayal und
#VaishakanThampi 👏👌🔥💪✌
❤👍
രണ്ടും പുലികളാണ് ...
2മനുഷ്യർ
@@st.suneeshchellarcovil5793' ?
രണ്ട് മണ്ടന്മാർ
സ്വതന്ത്ര ചിന്തകളുണ്ടാകാം.പക്ഷെ, സ്വതന്ത്ര ചിന്തകൻ എന്നൊരാൾ ഉണ്ടാവില്ല. കാരണം എപ്പോഴും ഒരാൾക്ക് സ്വതന്ത്രമായി ചിന്തിക്കാനാവില്ല. പൂർണ്ണമായും വസ്തുനിഷ്ഠമായി ചിന്തിയ്ക്കുമ്പോൾ അത് സ്വതന്ത്ര ചിന്ത എന്നു പറയാം പക്ഷെ. അങ്ങനെ ചിന്തിക്കാൻ ഒരാൾക്ക് വളരെ ബുദ്ധിമുട്ടിച്ചിന്തിക്കേണ്ടി വരും. ആദ്യം തന്നെത്തന്നെ മനസ്സിൻ്റെഎല്ലാ ബന്ധനങ്ങളിൽ നിന്നും ,ചായ് വു ക ളിൽ നിന്നും വിടുതൽ നേടിക്കഴിഞ്ഞിരിക്കണം .ഒരാൾക്കും എന്നും ഇതുപോലെ എല്ലാറ്റിൽ നിന്നും നൂറു ശതമാനവും സ്വതന്ത്രനാകാൻ കഴിയില്ല.
hai✋✋✋✋✋💞💞💞💞💓💓💜💜💛💚💙
Interviews you can keep an hour at least.. especially people like VThambi. Please don’t break the flow.👍
സ്വതന്ത്രചിന്തഎന്ന് പറഞ്ഞാൽ എവിടെ നിന്നോ ആരിൽനിന്നോ ലഭിക്കുന്ന ഇൻഫ്രമേഷൻ അപ്പടി വിഴുങ്ങാതെ സ്വയം ചിന്തിച്ചു തീരുമാനം എടുക്കുക
എന്റെ അറിവിൽ എല്ലാരും അവനവന്റെ ബുദ്ധിക്കു നിരക്കുന്നത് തന്നെയാണ് തീരുമാനം ആയി ചെയ്യുന്നത്.
എല്ലാ തരത്തിലുള്ള ചിന്താസരണികളെയും കേൾക്കാൻ ഉള്ള മനസ്സും അതിൽ നിന്ന് സ്വന്തമായി ഒരു ചിന്ത മനനം ചെയ്തെടുക്കുന്നതാണ് സ്വതന്ത്ര ചിന്ത എന്ന് തോന്നുന്നു.
@@dileepcet താങ്കളുടെ മറുപടി സൗമ്യമാണ് ശരിയാണ്. സ്വയം മനനം ചെയ്തു അത് സ്വന്തം ജീവിതത്തിൽ പകർത്തിക്കോളൂ പക്ഷെ ... അങ്ങനെയാണെങ്കിൽ ഈ സ്വതന്ത്ര ചിന്തയുടെ പേരിൽ ഒരു പക്ഷം ചേർന്ന് നിന്ന് മറ്റുള്ളവരെ കുറ്റം പറഞ്ഞു ജീവിതം കഴിക്കുന്നതെന്തിന്? മറ്റുള്ളവർക്കും ഉണ്ടാകില്ലേ ഈ പ്രബുദ്ധത, ചിന്ത, മനനം ഒക്കെ. ഒരാൾ ഫിസിക്സ് പഠിച്ചാൽ സ്വന്തം അച്ഛനെയും അല്ലെങ്കിൽ പാരമ്പര്യത്തെയും എതിർക്കണം എന്നുണ്ടോ ? ഫിസിക്സ് ബാക്കി ഉള്ളവരും പഠിച്ചത് തന്നെ. സയൻസ് എല്ലാവര്ക്കും ഒരു പോലെ അല്ലെ ? ഇത്തരക്കാർ സമൂഹത്തിനെ വീണ്ടും ഭിന്നിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന് ഇവർ അറിയുന്നില്യ. സ്വതന്ത്ര ചിന്ത താങ്കൾ ഉദ്ദേശിച്ച രീതിയിൽ അല്ല ഇവർ പറഞ്ഞു കൊണ്ട് നടക്കുന്നത് എന്നതാണ് ഇതിലെ ദുഃഖം.
@@menonksa absolutely correct 👌
@@menonksa no be ...Oru language ,religion ,cast ,ethinics ...We don't choose them ..We inherit them from our parents ....Freethinkers question all this and don't choose the address of their parents with our understanding
സ്വതന്ത്രമായി തന്നെയാണ് എല്ലാവരും ചിന്തിക്കുന്നത് മറ്റൊരാളുടെ സഹായത്തോടെ അല്ല.... പക്ഷേ ചിന്തിക്കാൻ സ്വാതന്ത്ര്യം ഉണ്ടാവുക, ചിന്തിക്കാൻ ധൈര്യപ്പെടുക....... അങ്ങനെയല്ലേ......
Good
118 A സംസ്ഥാനത്ത് നടപ്പിലാക്കാൻ ശ്രമിച്ചത് സംസ്ഥാന സർക്കാരിന്റെ എടുത്തു ചാട്ടം ആയിരുന്നു അതിന് ഏറ്റവും എതിർപ്പു വന്നത് കമ്യൂണിസ്റ്റു പാർട്ടിയിൽ നിന്ന് തന്നെയാണ് ..... തിരുത്തൽ നല്ലതാണ് .
❤️❤️❤️
😊😊😊
Love free chat of dear friends 🥰🥰🥰
A working definition (?): Free thinking is a kind of critical thinking, in which analysis of facts through close observation and deductive reasoning and finally make a meaingfull conclusion, irrespective of personal socio-political bias.
രണ്ടു പുലികള്‍.....
😎 Waiting for RAVICHANDRAN. C 💯
Is there anyone Vote for his meeting?
വൈശാഖൻ തമ്പി ലെഫ്റ്റ് politics നോട് താല്പര്യമുള്ളയാളാണ്. അത് അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. അതിനു ഇപ്പോൾ എന്താണ് കുഴപ്പം? ഒരു യുക്തിവാദി progressive ഉം, മനുഷ്യത്വമുള്ളവനും ആയിരിക്കും. അങ്ങനെയുള്ള ആൾ തീർച്ചയായും ലെഫ്റ്റ്, left liberal ആകാനേപറ്റുള്ളൂ( ലെഫ്റ്റ് = CPM അല്ല ). പകരം നിക്ഷ്പക്ഷൻ ചമഞ്ഞു തീവ്രവലതു വാദം ഒളിച്ചു കടത്തുന്നത് യുക്തിവാദവും, free thinking ഉം അല്ല
Absolutely.. ഞാനും ആ വിഭാഗത്തിൽ പെടുന്ന ആൾ എന്നാണ് കരുതുന്നത്... Freethinkers always a left thinker, who always thinks progressive from all kind of traditional ideas
പ്രോഗ്രസ്സിവ് ചിന്ത വെച്ച് പുലർത്തുന്നവരേ അല്ലെ ലെഫ്റ്റ് എന്ന് പറയുന്നത്, പാരമ്പര്യ, മതാവാദികൾ എന്നും റൈറ്റ് ആണ്....നിഷ്പക്ഷം എന്ന ഒരു വിഭാഗം ഇല്ല...ഏതൊരാളും ഒന്നുകിൽ ലെഫ്റ്റ് അല്ലെങ്കിൽ റൈറ്റ് ആയിരിക്കും..
ലെഫ്റ്റും റൈറ്റും ഒന്നുമല്ല
ഏതാണോ ശരി,ഏതാണോ വസ്തുതാപരമായത്,ഏതിനാണോ യുക്തിയുള്ളത് അത് സ്വീകരിക്കുക
നാടിൻ്റെ മുത്തുകളാണ് രണ്ടാളും :::..
Mr Biju Mohan can you ask mythreyan about his opinion on New Agriculture Bill. Thanks.
Yes need mitreyans analysis on farmers bill
@@sreedevi4292 yes
ഉജ്വല യുവത്വങ്ങൾ
* മാർക്സിസത്തെ കുറിച് നമ്മൾ നോക്കുമ്പോൾ പലരും കൊടുക്കുന്ന ഒരു നിർവചനം അത് പ്രകൃതിയെ കുറിച്ചും മനുഷ്യവികാസത്തെ കുറിച്ചുമുള്ള തിയറി ആണെന്നാണ്.
* എന്നാൽ അങ്ങനെ ഒരു ദ്വന്ദം ഇല്ല. മറിച്ചു പ്രകൃതി തന്നെയായ അല്ലെങ്കിൽ അതിന്റെ സവിശേഷ രൂപീകരണമായ മനുഷ്യൻ മാത്രമേയുള്ളൂ.
* ഇത് ഒരു തെറ്റിധാരണ സൃഷ്ടിക്കും, നേച്ചറും അതിൽ നിന്ന് മാറിനിൽക്കുന്ന മനുഷ്യരും എന്ന ദ്വന്ദ്വാത്മകത
* അതായത് നാച്ചുറൽ സയൻസും ഹ്യുമൻ സയൻസ് ഒരേ യാഥാർഥ്യത്തിന്റെ ഭിന്ന ആവിഷ്കാരങ്ങളാണ്.
* പ്രകൃതിശാസ്ത്രത്തിൽ വളർച്ച കൈവരിക്കാത്ത ആദിമ ഘട്ടത്തിൽ മനുഷ്യൻ സബ്ജക്റ്റീവ് ആയി പ്രകൃതി ഉപാസകർ ആയിരുന്നു. അലറുന്ന ബ്രഹ്മപുത്രയും ശാന്തയായി ഗംഗയും ഭയപ്പെടുത്തുന്ന ഹിമാവാനും.
* ഒരു സയൻസ് മാത്രമേയുള്ളൂ എന്ന് ജർമൻ ഐഡിയോളജിയിൽ മാർക്സ് പറയുന്നതിന്റെ കാരണം ഇതാണ്m
* അതാണ് ഇന്ത്യൻ പ്രകൃതി ദര്ശനത്തിലൊക്കെയുള്ളത്
* വെറും പ്രകൃതി മനുഷ്യൻ, ഹോമോസാപ്പിയൻസ് ചരിത്രമനുഷ്യനായി ഉയരുന്നു.
* എന്നാൽ ഇതേ പ്രകൃതിയെ പ്രകൃതിയുടെ തന്നെ ഭാഗമായ മനുഷ്യൻ തന്റെ റീസൺ ഉപയോഗിച്ച് കീഴടക്കുന്നതോടെ സംസ്കാരം ആരംഭിക്കുന്നു.
* നാച്ചർ ഹിസ്റ്റോറിക്കൽ നേച്ചർ ആയി മാറുന്നു. മനുഷ്യനും നേച്ചറും തമ്മിലുള്ള ഫ്യുഡൽ കാലബന്ധം മാറുന്നു. കടലിനെ കീഴടക്കുന്ന ഖനികൾ കുഴിക്കുന്ന മനുഷ്യൻ.ക്യാപിറ്റലിസം
* മോബിഡിക്, ഹെനിംഗ്‌വേ, ഹിന്ദു പ്രകൃതി ഉപാസനക്കുപരി പരിഷ്കൃത മനുഷ്യധാര്മികത കേന്ദ്രമായ ക്രിസ്ത്യാനിറ്റി
* ബ്രോഡാർ സെൻസിൽ അത്തരത്തിൽ ചരിത്രപരമാണ് ഒബ്ജക്റ്റിവിറ്റിയും സബ്ജക്ടിവിറ്റിയും
* അതായത് സബ്ജക്റ്റീവ് വളർച്ചയും ഒബ്ജക്ടീവ് മാറ്റവും മനുഷ്യ ഇടപെടലിലൂടെ ഹിസ്റ്റോറിക്കൽ ആയി സംഭവിക്കുന്നു.
* വൈശാഖൻ തമ്പി നാച്ചുറൽ സയൻസിൻറെ ഒറ്റമൂലി ഒടിവിദ്യ തള്ളിക്കളയുന്നഉണ്ട്. എന്നാൽ പുള്ളി അത് ഉൾക്കൊള്ളുമ്പോഴും ചരിത്രപരമായ മെറ്റീരിയൽ ഡയലക്ടിക്സ് പുള്ളിക്ക് മനസിലാകുന്നില്ല. അതിനാൽ തന്നെ ദ്വന്ദാത്മകമാണ് സമീപനം
Cammi mathakar evide undo
Njn❤️
According to Merriam-Webster; ‘a person who thinks freely or independently.
ഈ "വേവ് " esSense ആണെന്നു പച്ചക്ക് പറയാൻ എന്ത ഒരു പ്രയാസം. പോരട്ടെ.
9:40
Nishad അത് essense മാത്രമല്ല. Essense ഉം കൂടിയാണ്.
പച്ചയ്ക്ക് പറഞ്ഞാൽ ആ "വേവ്" എസ്സൻസ് അല്ലാത്തതുകൊണ്ടാണ് 😄 എസ്സൻസ് ഉണ്ടാകുന്നതിന് മുന്നേ, 2010-ഓടെയെങ്കിലും Freethinkers forum, Nirmukta എന്നിങ്ങനെ പല ഫോറങ്ങൾ ഈ രംഗത്ത് വന്നിട്ടുണ്ട്. അതിൽ പലതും പല കാരണങ്ങൾ കൊണ്ട് നിർജീവമാകുകയും, പിളരുകയും, പിന്നേയും പിളരുകയും ഒക്കെയുണ്ടായി. അതിലൊന്നായിട്ടാണ് എസ്സൻസ് ഉണ്ടാകുന്നത്. അതും രണ്ടെങ്കിലുമായി പിളർന്നിട്ടുണ്ട്. Just being the loudest does not make anything the only one present 😉
@Akhil 90s പ്രിയ അഖിൽ എസെൻസ് മാത്രമല്ല യൂട്യൂബിൽ വീഡിയോ ഇടുന്നത്. മറ്റുള്ള സ്വാതന്ത്ര ചിന്താ വീഡിയോ കൂടി കാണാൻ ശ്രമിക്കുക. ഉത്തരം ലഭിക്കും.
@@VaisakhanThampi 💥💥
@@VaisakhanThampi
Well said ❤️❤️❤️
വൈശാഖന്‍ തമ്പി ഒരു കമ്മ്യൂണിസ്റ്റ് അടിമയാണെന്ന സത്യം എന്നെ ഞെട്ടിച്ചു
E varunna niyamasabha thiranjeduppodu koodi ad marikkolum
Selective ആണ് ഏവരും എന്നാണറിയണം.
If everything has a cause then how is free thinking possible?
വൈശാഖൻ എനിക്ക് ഇഷ്ട്ടപെട്ട വ്യക്തഇത്വം ആണ്. സൗമ്മ്യന് ആയ ഒരു വ്യക്തി.സ്വതന്ത്ര ചിന്തക്ക് ഒരു നിർവചനം എളുപ്പം പറയാവുന്നത് "കോളാമ്പി" എന്നാണ്.കാരണം ഈറ്റവും ഇടുങ്ങിയ ചിന്ത പ്രതിഫലിക്കുന്ന ഒരു നാറിയ വാക്ക് ഇത്രയും വിശാലത യുള്ള,അർത്ഥ സമ്പുഷ്ടമായ ഒരു ഗ്രൂപ്പിനെ നിരത്തുവാനുള്ള പ്ലാറ്റ്ഫോം ആക്കിവച്ചപ്പോൾ തന്നെ ,പക്ക്വത ഇല്ലായ്മ അവിടെ വന്നുകേറി. അതു ഇന്ന് നിങ്ങളെ ഒക്കെ എത്രമാത്രം നാറ്റിക്ക് ഉന്നു എന്ന് മനസ്സിലാകുന്നു എന്ന് കരുതുന്നു.താങ്കൾ രാഷ്ട്രീയം പറയണം എന്ന് ഒരാൾക്കും നിർബന്ധിക്കാൻ കഴിയില്ല.ഇനിയും ബുദ്ധ് ഇയും വിവേകവും ഉപയുക്തമാക്കി പ്രഭാക്ഷണങ്ങൾ തുടരുക.
ബാഹ്യ സമ്മർദ്ദമില്ലാതെ ആർജ്ജിച്ചു കൊണ്ടിരിക്കുന്ന അറിവിന്റെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽചിന്തിക്കാനുള്ള സ്വാതന്ത്ര്യമല്ലെ സാമാന്യ രീതിയിൽ ചിന്തിച്ചാൽ സ്വതന്ത്ര ചിന്തയെന്ന് പറയുന്നത്.
Unniyettan first😜
സ്വതന്ത്രചിന്ത എന്നാൽ ചോയിസ് ആണ്. അതായത് നിങ്ങളുടെ സ്വാതന്ത്ര്യം അനുസരിച്ചു നിങ്ങൾക്ക് ചിന്തയെ സ്വീകരിക്കാൻ ഉള്ള ശേഷിയാണ്. അല്ലാതെ ചിന്തയെ തന്നെ സ്വാതന്ത്രമാക്കൽ അല്ല
correct
തമ്പിഇഇഇഇഇഇഇ
എന്താണ് സാദ്യമല്ലാത്തതു ,നമുക്ക് അന്യായമായി ബോദ്യപ്പെടുന്നത് തള്ളികളുക .ഇതു പലർക്കും പല ബന്ധങ്ങൾ വച്ചു പുറത്തു പ്രേകടിപ്പിക്കുവാൻ ഭയക്കുന്നതിനാൽ കൂടുതൽ പേരും ഉൾവലിയുന്നു,മിക്ക യാൾക്കാർക്കും ഈ ചിന്ത ഉണ്ടാകുന്നുണ്ട് .ഭയമില്ലാതെ പുറത്തു ഉറച്ചു വിശ്വസ്‌ടിച്ചു അഭിപ്രായത്തിൽ നിൽക്കുന്നവരെ സ്വതന്ത്ര ചിന്തകരായി വിലയിരുത്തുന്നു .എന്തയാലും കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുന്നവർ ,കാര്യങ്ങൾ പഠിക്കുന്നവർ മാത്രമാണ് സ്വതന്ത്ര ചിന്തകർ ആകുന്നതു .
Sir instagram il post ezhuthavo....
ആ നോട്ട് ടേക്കിങ് ആപ്പ് ഏതാണ് 😊
Google keep , he says it in the video...
Free thinking ennoru sadhanam actually illa ennano??
Bcz free thinking possible alla ennan VT parayunnath..??
Practically that's true. As he said we all are biased, even though we think we are not.
This is an edited video.
Yes so?
സ്വതന്ത്രചിന്ത എന്നാൽ എല്ലാ കാര്യങ്ങളിൽ നിന്നും സ്വതന്ത്രമാക്കുക എന്നതല്ല... അങ്ങനെ ആകാൻ പറ്റില്ല...
പിന്നെ വൈശാഖൻ തമ്പി എന്തുകൊണ്ട് ഇപ്പോൾ ഇങ്ങനെ എന്ന് ചോദിച്ചാൽ ഒരു ഉത്തരമേയുള്ളൂ ജാതിയും ജാതി സംവരണവും... Sorry bro ..
നിങ്ങളുടെ ബാക്കിയുള്ള എല്ലാ വീക്ഷണങ്ങളും ഏറെക്കുറെ എനിക്ക് യോജിപ്പാണ് പക്ഷേ ഈ വിഷയത്തിൽ ഇല്ല...
ചന്ദ്രോൽസവത്തിൽ മോഹൻലാൽ പറയുന്ന ഒരു ഡയലോഗാണ് ഓർമ വരുന്നത്. കുളിക്കടവിൽ പെണ്ണുങ്ങൾ പറയുന്ന ഗോസിപ്പിന് രതീഷിന്റെ ചോദ്യങ്ങളേക്കാൾ നിലവാരം ഉണ്ടാകും. വൈശാഖൻ തമ്പിയുടെ കാഴ്ചപ്പാടുകൾ അറിയുന്നതിനേക്കാൾ ആരെയൊക്കെയോ മോശക്കാരാക്കി കാണിക്കാറുള്ള ശ്രമം. വൈശാഖൻ തമ്പിക്കും അതേ ചിന്താഗതിയാണെന്ന് വരുത്തിത്തീർക്കാനുള്ള ബോധപൂർവമായ ശ്രമം പല തവണ കാണാം.
ആരെങ്കിലും നവനാസ്തികരെന്നു പറഞ്ഞു നടക്കുന്നത് കണ്ടിട്ടില്ല. അങ്ങനെ അവർ പറഞ്ഞു നടക്കുന്നുവെന്ന് പറഞ്ഞ് അവരെ വിമർശിക്കുന്നു. മൊത്തത്തിൽ ചോദ്യകർത്താവിന്റെ കുശുമ്പും കുന്നായ്മയുമാണ് ചർച്ചയുടെ മെറിറ്റിനേക്കാൾ മുഴച്ചുനിന്നത്.
അനന്തകോടി ഗ്യാലക്സികളിൽ നാം അധിവസിക്കുന്ന ഭൂമിയുൾകൊള്ളുന്ന ഒരു milkyway galaxy ലക്ഷകണക്കിന് ജീവിവർഗ്ഗങ്ങളിലെ കോടിക്കണക്കിനു ഹോമോസോപ്പിയനിലെ നാം ഓരോരുത്തരും ഇതിനെ സൃഷ്ടിച്ച് നിയന്ത്രിക്കുന്ന സൃഷ്ടാവില്ല എന്ന് പറയുന്നവനെക്കാളും ഭൂലോക മണ്ടന്മരാരുണ്ട് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് അല്ലാത്തവർ ശ്രീ ശ്രീ രവിചന്ദ്രനണ്ണന്ടെ വിഡ്ഡി ത്തരങ്ങൾ വാരിവലിച്ച് തിന്നിട്ട് ഇവിടെ കൊണ്ട് ഛർദ്ദിക്കും
അപ്പോൾ ആ സൃഷ്ടാവ് വെറുതെ ഉണ്ടായി എന്ന് പറയുന്നവൻ ഏത് ലോക മണ്ടനാണ്
Freethinking cannot be an individual effort. It's essentially a social activity. Only as a society we can be free from our individual passions and traditions. Consider the scientific method. A particular scientist may or may not be perfectly objective in her research. However, since her research will be reviewed, questioned and criticized by peers, we can be almost sure that the final published research will be close to the objective reality. It is only through such a process we humans can approach a semblance of objectivity. That is my understanding of Freethinking.
ഇടതുപക്ഷത്തോട് ആഭിമുഖ്യം കാണിക്കുന്നത് രതീഷിന് ഇഷ്ടമാവുന്നില്ല. എത്രയും പെട്ടെന്ന് ശാസ്ത്രബോധമുള്ള ഈ മനുഷ്യനെ ഇടതുപക്ഷ ആഭിമുഖ്യത്തിൽ നിന്നു മാറ്റണം. ആ രാഷ്ട്രീയം രതീഷിന് ആവാം. വൈശാഖൻ തമ്പിക്ക് ആകാൻ പാടില്ലത്രെ! ഇടതുപക്ഷ വിരുദ്ധ നിലപാടെടുക്കുന്ന ആളായിരുന്നുവെങ്കിൽ രതീഷിന് അത് പത്ഥ്യമാകുമായിരുന്നു. ഒരാൾ ഇടതുപക്ഷ ആഭിമുഖ്യം പുലർത്തുന്നത് സഹിക്കാൻ കഴിയാത്തവരിൽ നിന്നും അച്ചാരം വാങ്ങി ഇന്റർവ്യു നടത്താനെന്നും പറഞ്ഞ് ഇറങ്ങിപുറപ്പെടും വലതുപക്ഷ രാഷ്ട്രീയത്തിനു വേണ്ടി വിടുപണി ചെയ്യുന്നവർ.
സ്വതന്ത്ര ചിന്ത എന്ന് പറഞ്ഞാൽ സ്വതന്ത്രമായി ചിന്തിച്ച് സ്വതന്ത്ര ഈമായി നിലപാടെടുക്കുക. സ്വതന്ത്ര ചിന്തയുടെ ആയുസ് വളരേ കുറവാണ്. അത് സത്യവുമായി ഏറ്റുമുട്ടിയാൽ സ്വതന്ത്ര ചിന്ത അവിടെ മരിക്കും. പിന്നെ സത്യത്തിന്റെ പക്ഷമായിരിക്കും.
അപ്പോൾ അടിമ ചിന്തയും സത്യവും തമ്മിൽ ഏറ്റുമുട്ടിയാലോ
പാരമ്പര്യത്തിന്റെ സമ്മർദ്ദത്തിൽ നിന്നും സ്വതന്ത്രമാവുകയെന്നത് അസാദ്ധ്യമെന്നു പറയേണ്ടിവരും. വാസന എല്ലാവർക്കും ഉണ്ടെന്നതു കാണണം. വാസനയിൽ നിന്നും പാരമ്പര്യത്തിൽ നിന്നും മുക്തമാവുകയെന്നത് അസാദ്ധ്യമെന്നു കരുതുന്നവർക്ക് ചിന്ത സ്വതന്ത്ര ഇല്ലയെന്നു കണ്ടെത്താനാക്കും. 118 A കഥയും വേറല്ല.
സംഗതിയൊക്കെ കൊള്ളാം ഉഗ്രൻ ആയിട്ടുണ്ട്.. പക്ഷേ ഒരു സംശയം.. ഇവ ഇവരൊക്കെ ഫേസ്ബുക്കിനെ മാർക്കറ്റിംഗ് ജൻസ് ആണോ?.. ഫേസ്ബുക്ക് ഇല്ലായിരുന്നെങ്കിൽ ഇവരെയൊക്കെ കണികാണാൻ പോലും കിട്ടുക ഇല്ലായിരുന്നു.. എന്തെങ്കിലുമൊക്കെ ജോലി വേണ്ടേ... വളച്ചുകെട്ടില്ലാതെ കാര്യങ്ങൾ പറയാൻ പറ്റുന്ന ആൾക്കാരെ കണ്ടെത്തുവാൻ പ്രയാസമാണ്.. ദയവായി മൈത്രേയനും ആയി ആരെയും താരതമ്യം ചെയ്യരുത്..
എന്തെങ്കിലും ഒക്കെ ജോലി വേണ്ടേ എന്നോ. ബെസ്റ്റ്. ഇവർ രണ്ടാളും വിദ്യാഭ്യാസവും അതിനനുസരിച്ചു ജോലിയും ഉള്ളവർ ആണ്. Fb യിൽ കുത്തി കുറിച്ചില്ലെങ്കിലും കഞ്ഞി കുടിക്കും
തമ്പി കമ്മി ആണോ ന്നു നേരിട്ട് ചോദിച്ചാൽ പോരേ.അര മണിക്കൂർ വളഞ്ഞു ചോദിക്ക നൊ
Yes... True
148 👋👋
ithu ennnatha ivar parayunne. onnum manasilakunnillalo
Great admirer of you @tampi.
But you have biased political view, i wish you admit it.
118A de kaaryam paranjappo cheruthaayitt kayyinne pooyi.
ആരാന്റെ പുസ്തകങ്ങൾ വായിച്ചു പ്രാന്തായി സ്വയം നിശ്ചയം ഇല്യാത്ത കാര്യങ്ങൾ ഉറക്കെ വിളിച്ചു കൂവുന്നതാണ് സ്വതന്ത്ര ചിന്ത. അത് കൊണ്ടാണ് എന്താണ് സ്വതന്ത്ര ചിന്ത എന്ന ചോദ്യം വരുമ്പോൾ നിശ്ചയം ഇല്യാതെ കഷ്ട്ടപെടുന്നത്. ഇപ്പോൾ നിലവിൽ ഉള്ളതിനെ എതിർക്കുക, മറ്റുള്ളവരെ മന്ദ ബുദ്ധികൾ വിശ്വാസികൾ ആയി പ്രഖ്യാപിക്കുക ഇതൊക്കെ അതിൽ പെടും എന്ന് തോന്നുന്നു. വിഷയം സ്വയം പഠിക്കാതെ അതിനെ അനുഭവത്തിൽ അറിയാതെ അതിനെ എതിർക്കുക എന്നിങ്ങനെ പോകുന്നു സ്വതന്ത്ര ചിന്തയുടെ ലിസ്റ്റ്. വൈശാഖൻ മിടുക്കൻ ആണ് പക്ഷെ തിരഞ്ഞെടുത്ത പാളയം ആർക്കും ഒരു ഗുണവും ചെയ്യുന്നില്യ സ്വന്തം അഭിപ്രായങ്ങൾ ഉറക്കെ വിളിച്ചു പറഞ്ഞോളൂ സന്തോഷം. ഇന്റർവ്യൂ ചെയ്യുന്നയാൾ മിടുക്കൻ, നിസ്സംശയം പറയാം.
ഒരു പുസ്തകത്തിനും അടിമയാകാതിരിക്കുക സ്വന്തം യുക്തിയെ മാത്രം ആശ്രയിക്കുക അതാണ് സ്വതന്ത്ര ചിന്ത
@@സംവാദവീരൻ സ്വന്തം യുക്തിയെ തന്നെയാണ് വിശ്വാസികളും അവിശ്വാസികളും ആശ്രയിക്കുക എന്നത് മറ്റൊരു യാഥാർഥ്യം മാത്രം.
@@menonksa അല്ല മതത്തിന്റെ അടിസ്ഥാനം യുക്തിയല്ല വിശ്വാസമാണ്
You are not a free thinker your religion is communision your thinking 100 back ideology
.
ആദ്യം ഈ ചിന്തകളിൽ നിന്നും സ്വതന്ത്രമാവൂ........
😊