എത്ര കണ്ടാലും മടുക്കാത്ത പത്മരാജൻ ക്ലാസിക്കിലെ ക്ലൈമാക്സ് രംഗം

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2022
  • ജയകൃഷ്ണനും ക്ലാരയും രാധയും ...എത്ര കണ്ടാലും മടുക്കാത്ത പത്മരാജൻ ക്ലാസിക്കിലെ ക്ലൈമാക്സ് രംഗം
    Thoovanathumbikal || Today at 7 pm || Asianet Plus
    #Thoovanathumbikal #Mohanlal #Sumalatha #ParvathyJayaram #Padmarajan #AsianetPlus #ClimaxScene
  • บันเทิง

ความคิดเห็น • 592

  • @sooraj2405
    @sooraj2405 ปีที่แล้ว +374

    ക്ലാര പിന്നീട് ഒരിക്കലും തിരികെ വന്നുകാണില്ല. ജയകൃഷ്ണനും രാധയും സന്തോഷത്തോടെ തങ്ങളുടെ ദാമ്പത്യ ജീവിതം നയിച്ചുകൊണ്ട് വൃദ്ധ ദമ്പതികളായി മണ്ണാറത്തൊടിയിൽ ഇപ്പോഴും കാണുമെന്ന് ഈ സിനിമയെ ഭ്രാന്തമായി സ്നേഹിക്കുന്ന ഞാൻ വിശ്വസിക്കുന്നു😊❤ എങ്കിലും ഉള്ളിലെവിടെയോ ഒരു വിങ്ങൽ ബാക്കിയുണ്ട് , ക്ലാര😢 🌧️

    • @thomaspvgodaloor
      @thomaspvgodaloor ปีที่แล้ว

      My lif,es,awakhig,shaodou,by,tho mas,goodaloor

    • @bijups9788
      @bijups9788 ปีที่แล้ว

      👌

    • @shajiss3197
      @shajiss3197 ปีที่แล้ว +4

      ക്ലാര പിന്നീട് mumbai redstreet പോയി... ഇപ്പോൾ retired ആയി 😂😂😂

    • @dreamworld2815
      @dreamworld2815 ปีที่แล้ว +18

      ക്ലാര മനുഷ്യ ഹൃദയത്തിൽ പ്രണയം ഉള്ളടത്തോളം കാലം ഒരു നൊമ്പരമായി അങ്ങനെ നിലനിൽക്കും

    • @joseijoseph372
      @joseijoseph372 ปีที่แล้ว +7

      ​@@shajiss3197Muslim?

  • @adithyas.s3855
    @adithyas.s3855 ปีที่แล้ว +181

    എല്ലാവരും ക്ലാരയുടെയും ജയകൃഷ്ണന്റെയും പ്രണയം മാത്രം നോക്കി കാണുന്നു....
    എന്നെ ഏറെ സ്വാധീനിച്ചത് രാധ (പാർവതി ) എന്ന ഏറ്റവും ശക്തമായ കഥാപാത്രമാണ്💯.
    രാധയുടെ കണ്ണുകളിൽ മിന്നി മറയുന്നു ദേഷ്യവും, സ്നേഹവും...
    ഇനി ഇതാണ് ജീവിതം എന്നൊരു തിരിച്ചറിവിലേക്ക് ആണ് രണ്ടുപേരും മുഖാമുഖം നോക്കുന്ന സീനിൽ ക്ലൈമാക്സ്‌ ഒരുക്കിയത് എന്ന് തോനുന്നു....
    ഒരു കണക്കിന് ജയകൃഷ്ണന്റെ എല്ലാ തെറ്റുകളും മനസിലാക്കിയ...
    ഇതൊക്കെ ഉൾകൊള്ളാൻ കഴിഞ്ഞ രാധ എന്ന കഥാപാത്രത്തിന്റെ തട്ട് അല്ലേ ഈ ചലച്ചിത്രത്തിൽ ഉയർന്നു നില്കുന്നത് ❤️.
    ക്ലാരയാവൻ പലർക്കും കഴിയും എന്നാൽ രാധയാവൻ ........
    ഞാൻ kanda ഏറ്റവും bold character 🔥
    എന്റെ മാത്രം അഭിപ്രായമാണ് 😊

    • @rajeshkumarrajeshkumarrk8659
      @rajeshkumarrajeshkumarrk8659 ปีที่แล้ว

      👍👍

    • @ajeeshv7367
      @ajeeshv7367 ปีที่แล้ว +4

      കറക്റ്റ്👍

    • @Floral46789
      @Floral46789 ปีที่แล้ว +4

      Yes radha jayakrishnan ♥️

    • @krishkrishna4356
      @krishkrishna4356 ปีที่แล้ว

    • @shajiss3197
      @shajiss3197 ปีที่แล้ว +16

      ജയകൃഷ്ണനോട് അടങ്ങാത്ത പ്രണയം രാധക്കാണ്... അതാ അയാളുടെ തെറ്റ് അറിഞ്ഞിട്ടും അയാളെ hold ചെയ്തു വെക്കാൻ ശ്രേമിക്കുന്നത്.... But തമ്മിൽ പ്രണയം കൂടുതൽ ജയകൃഷ്ണനും ക്ലാര്കുമാണ് ❤️

  • @vineethkumarnair1482
    @vineethkumarnair1482 11 หลายเดือนก่อน +28

    പ്രിയപ്പെട്ട ജോൺസൻ , നീയൊരു ഗന്ധർവ്വനായിരുന്നു. ക്ലാര ജയ കൃഷ്ണനോട് യാത്രചൊല്ലുമ്പോളുള്ള BGM, വാക്കുകൾ മുറിയുന്നു .....❤

  • @rajeevinchakkottu3855
    @rajeevinchakkottu3855 8 หลายเดือนก่อน +14

    മഴയും ,ക്ലാരയും ,രാധയും
    അതിനിടയിൽ ലാലേട്ടനും
    സൂപ്പർ❤❤❤,
    പത്മരാജൻ ഒന്നാന്തരം കലാകാരൻ തന്നെ.

  • @ramachandranp1146
    @ramachandranp1146 ปีที่แล้ว +103

    പ്രണയം സത്യത്തിൽ ദുഃഖം ആണ്.. ഒരിക്കലും മറക്കാനാകാത്ത കുറച്ചു ഓർമ്മകൾ തന്ന്..

  • @mtasamadmta
    @mtasamadmta ปีที่แล้ว +101

    ട്രയിനിൽ കയറി ക്ലാര വരുത്തുന്ന ഒരു ചിരിയുണ്ട് ...ആ ചിരിയിൽ 😢ചങ്ക് പിടയും ..ഒരു ജീവിതം മുഴുവന്‍ പറയുന്ന ചിരി .ആ ഭാവാഭിനയത്തിൽ സുമലതക്ക് 101മാർക്ക് .

  • @rpoovadan9354
    @rpoovadan9354 ปีที่แล้ว +935

    കാലത്തിന് മുമ്പേ സഞ്ചരിച്ച കലാകാരൻ. ഈ മാതിരി വേറിട്ട് നിൽക്കുന്ന പ്രണയമൊന്നും അന്നത്തെ കാലത്ത് ആൾക്കാർക്ക് ഉൾകൊള്ളാനോ അംഗീകരിക്കാനോ സാധിച്ചില്ല. സുമലതയുടെ കത്തുന്ന സൗന്ദര്യത്തിന് മുന്നിൽ പാർവതി നിഷ്പ്രഭമയായ ചിത്രം.

    • @rajeshexpowtr
      @rajeshexpowtr ปีที่แล้ว +26

      Correct words

    • @deepplusyou3318
      @deepplusyou3318 ปีที่แล้ว +260

      ഫുൾ മേക്കപ്പ് ഇട്ട് വന്ന സുമലതയോടൊപ്പം ക്ലൈമാക്സിൽ ഒരു പൊട്ടുപോലും വെക്കാതെ പാർവതി പിടിച്ചു നിന്നു👌

    • @reshmis8515
      @reshmis8515 ปีที่แล้ว +49

      @@deepplusyou3318 great🔥. Along with her genuine love ...Not lust

    • @deepplusyou3318
      @deepplusyou3318 ปีที่แล้ว +122

      @@reshmis8515 അതെ ഭാവി വരൻ ഒരു പെണ്ണിന്റെ കൂടെ കഴിഞ്ഞിട്ടും അത് ക്ഷമിച്ചു ലസ്റ്റിനു മുന്നിൽ ലവ് ആണ് വലുതെന്നു കാണിച്ചു തന്ന പാർവതിയുടെ ചാരക്റ്റർ ആണ് എനിക്ക് കൂടുതൽ ഇഴട്ടം.

    • @user-hh5hs3zr5b
      @user-hh5hs3zr5b ปีที่แล้ว +49

      @@reshmis8515 Clara was also also genuine, she loved him, there is nothing wrong with having lust, it doesn't make love less genuine

  • @radheeshkp4654
    @radheeshkp4654 ปีที่แล้ว +18

    മണ്ണാറതൊടിയിലെ ആ മഴ ഇപ്പോഴും തോരാതെ പെയ്യുന്നു.. ♥️❤️ക്ളാരാ ജയകൃഷ്ണൻ 🔥🔥🔥

  • @anandhumurali3193
    @anandhumurali3193 ปีที่แล้ว +115

    ജയകൃഷ്ണനേ രാധയെക്കാൾ മനസ്സിലാക്കിയത് ക്ലാര ആയിരുന്നു, എന്നാല് അവരുടെ ഒരുമിക്കൽ സാഹചര്യങ്ങൾ തടസ്സം ആയി അങ്ങനെ ക്ലാര മനപ്പൂർവം ജയകൃഷ്ണൻ്റെ ജീവിതത്തിൽ നിന്നും ഒഴിവായി.ജയകൃഷ്ണനും മനസ്സ് കൊണ്ട് ആഗ്രഹിച്ചിരുന്നു ക്ലാരയെ,ഇവർ തമ്മിൽ കണ്ട് മുട്ടിയപ്പോൾ ഭൂരിഭാഗം സമയങ്ങളിലും മഴയും ഒരു കഥാപാത്രം ആയി കൂടെ ഉണ്ട് അങ്ങനെ മഴയെ പോലും കഥാപാത്രം ആക്കി പപ്പേട്ടൻ 💗 പറഞ്ഞു തീർക്കാൻ ഒരുപാട് കഥകൾ ബാക്കി അദ്ദേഹം നമ്മളെ വിട്ട് പോയി..

    • @shari7829
      @shari7829 ปีที่แล้ว +4

      ക്ലാര മനഃപൂർവം ജയകൃഷ്ണന്റെ ജീവിതത്തിൽ നിന്നും ഒഴിവായി.. അത് ചെരേണ്ടവർ തമ്മിലെ ചേരു എന്നു മനസ്സിലാക്കിയിട്ടാണ്.. ആരുടെ ജീവിതത്തിലും നമ്മൾ ഒരു വിലങ്ങു തടിയായി മാറിക്കൂടാ..അവർ സന്തോഷത്തോടെ ജീവിക്കട്ടെ..

    • @user-pt1mc2zm1f
      @user-pt1mc2zm1f ปีที่แล้ว +3

      @@shari7829 jayakrishnane kalyaanam kazhilanamenn ayaal aavasyapettappol ozhinjumaaraan aval paranja kaaranam manasilakiyo. Enth anarhathayaanu aa penninu undaayirunnath ennu koode parayamo

  • @sumayyamm5893
    @sumayyamm5893 11 หลายเดือนก่อน +31

    അങ്ങിനെ എത്ര എത്രപേർ ഈ ഭൂമിയിൽ വേർപിരിഞ്ഞു ജീവിക്കുന്നു സമൂഹവും അഭിമാനവും മാത്രം നോക്കി.... ഉള്ളിൽ വേതന ഒതുക്കി ആരും അറിയാതെ.... 😔

  • @Sandy-qs5og
    @Sandy-qs5og ปีที่แล้ว +207

    ക്ലൈമാക്സ് കഴിയുമ്പോൾ ആ പശ്ചാത്തല സംഗീതത്തോടൊപ്പം ഒരു യുഗം അവസാനിച്ചതുപോലെയൊരു ഫീലിംഗ്💔❤️

    • @jayaprasadms7691
      @jayaprasadms7691 ปีที่แล้ว +2

      Correct

    • @jj..................
      @jj.................. ปีที่แล้ว +2

      ❤️

    • @kuttans2436
      @kuttans2436 ปีที่แล้ว +1

      right 🎉❤

    • @subindas6659
      @subindas6659 ปีที่แล้ว +4

      Sathyam. Njan kand annu thott chinthicha karyam.
      Enne sambhanthich jeevithathile ella ulsavaghoshangaludeyum oduvilethunna oru shoonyatha aa bgm . Clg, frnds , pranayam.
      ❤❤❤❤✨✨

    • @praveenkuruppath
      @praveenkuruppath ปีที่แล้ว +1

      സത്യം മാത്രം ഒരു നോവായി ജോൺസൻ മാഷ് 👌👌👌👌

  • @subhashkarukatharayill3839
    @subhashkarukatharayill3839 ปีที่แล้ว +21

    പ്രണയത്തിന് ഇത്രയും സൗന്ദര്യം ഉണ്ടെന്ന് കാണിച്ചുതന്ന കലാകാരൻ. പത്മരാജൻ ❤

  • @savadf18
    @savadf18 ปีที่แล้ว +48

    എന്റെ പൊന്നേ അവസാനത്തെ ആ വീണമീട്ടിയുള്ള ആ bgm.. രോമാഞ്ചം and nostalgia.👏👌👌👌

  • @praveenkuruppath
    @praveenkuruppath ปีที่แล้ว +57

    അന്നത്തെ ആളുകൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല ഈ സിനിമയുടെ സവിശേഷത 😘😘😘😘😘

    • @vijayakumar7101
      @vijayakumar7101 ปีที่แล้ว +4

      അന്നത്താളുകൾ മാത്രമേ ഈ സിനിമയുടെ സവിശേഷത മനസ്സിലാക്കിയിട്ടുള്ളു

  • @rajaraman2372
    @rajaraman2372 11 หลายเดือนก่อน +14

    ഇതിന്റെ ക്ലൈമാക്സ്‌ എപ്പോ കണ്ടാലും കണ്ണ് നിറയും... ഒടുക്കത്തെ ബിജിഎം..❤❤❤ രണ്ടു നായികക്ക് രണ്ടു സിംഫ ണി 💞💞💞💞💞💞

    • @gopalr8509
      @gopalr8509 15 วันที่ผ่านมา +1

      I do not think a single person's eyes did not brim over....
      What a classic movie.
      Absolutely non pareil.

  • @kavithadenny5148
    @kavithadenny5148 ปีที่แล้ว +92

    നമുക്ക് നഷ്ടപെട്ട കുറെ ഓർമ്മകൾ.... കുറെ വേദനകൾ. പദ്മരാജൻ സാറും ഭരതൻ സാറും നമുക്ക് തന്ന സിനിമകൾ.. മരണം വരെയും നമ്മൾ കാണും.. കരയും. അന്നത്തെ മോഹൻലാൽ എന്ന നടൻ ഇപ്പൊ ഇല്ല.. അത്‌ കൊണ്ട് ഈ സിനിമ കൾ അത്രയും നമ്മൾ നെഞ്ചോട് ചേർക്കും... നെഞ്ച് പിടഞ്ഞ് ❤

  • @shuaibajmal2556
    @shuaibajmal2556 ปีที่แล้ว +34

    ഇ ലാലട്ടനെ തിരിച്ചു തരാൻ പറ്റുവോ ആർകെങ്കിലും ഒരിക്കൽ കൂടി ഒരു കാണാൻ ഉള്ള കൊതി കൊണ്ട അല്ലാതെ ഇ ആറാട്ടു മണ്ണാങ്കട്ട യും വേണ്ട

  • @musthafaclkr9091
    @musthafaclkr9091 ปีที่แล้ว +38

    പ്രിയ പ്പെട്ട , പത്മരാജൻ സാർ...നിങ്ങൾ അകാലത്തിൽ പൊലിഞ്ഞുപോയതിൽ ദുഃഖം ഇപ്പോഴും ബാക്കിയാണ്... ഇത് പോലെയുള്ള എത്ര എത്ര മുഹൂർത്തങ്ങളാണ് ഞ്ഞ്ങൾക്ക് നഷ്ടമായത്... 🥺🥺

  • @Deepak_chkd
    @Deepak_chkd ปีที่แล้ว +51

    ഒരു dialogue പോലും ഇല്ലാതെ, കണ്ണുകൾ കൊണ്ടു മാത്രം സംസാരിച്ചുകൊണ്ട് ഒരുപാട് ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും ബാക്കിയാക്കി ആ ചിത്രം പദ്മരാജനൊപ്പം മണ്ണാറത്തൊടിയിലെ ജയകൃഷ്ണനും രാധയും അവസാനിപ്പിച്ചപ്പോൾ ഇനിയും ആ കഥയിൽ എന്തൊക്കെയോ പറയാൻ ബാക്കി വെച്ചപോലെ തോന്നി...

  • @shambunath1147
    @shambunath1147 ปีที่แล้ว +393

    പത്മരാജൻ സാർ ഇപ്പോഴും ജീവിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു മനുഷ്യന്റെ കഥകൾ പച്ചയായി പറഞ്ഞ വ്യക്തി അദ്ദേഹത്തിന് തുല്യം നിൽക്കാൻ ഇന്നൊരു സംവിധായകൻ കേരളത്തിൽ ഉണ്ടായിട്ടില്ല 🌹🌹🌹❤️❤️🙏🙏🙏

  • @akshaym4205
    @akshaym4205 ปีที่แล้ว +94

    മണ്ണാറത്തൊടികയിൽ ഇപ്പോഴും മഴ പെയ്യുന്നുണ്ട്.... ക്ലാര....❤️ അവൾ ആണ് ആ മഴ.......❤️❤️

  • @krishnakumarp929
    @krishnakumarp929 ปีที่แล้ว +63

    കാലത്തെ അതിജീവിക്കുന്ന അതിമനോഹരമായൊരു ചിത്രം. ക്ലൈമാക്സ്‌ രംഗം ഇപ്പോഴും ഒരു നേർത്ത വിങ്ങലായി അനുഭവപ്പെടുന്നു. കൃതഹസ്തനായ, സാധാരണ പ്രതിഭയുള്ള സംവിധായകനെ അത് സാധിക്കൂ. പദ്മരാജൻ സാറിനു ആയിരമായിരം അഭിനന്ദനങ്ങൾ

  • @prasanthtn7769
    @prasanthtn7769 ปีที่แล้ว +25

    *എന്തൊക്കെ പറഞ്ഞാലും നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ ആണ് ഇതിനേക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്ന പത്മരാജൻ ചിത്രം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്*

    • @sreeneshpv123sree9
      @sreeneshpv123sree9 วันที่ผ่านมา

      അല്ലാ.മൂന്നാം പക്കം ആണ്

  • @princypf3590
    @princypf3590 ปีที่แล้ว +82

    ഈ ലാലേട്ടനെ വല്ലാതെ miss ചെയ്യുന്നു.

  • @feastoftaste3668
    @feastoftaste3668 ปีที่แล้ว +45

    പ്രണയം അതിൻ്റെ അതി വൈകാരികമായ തലങ്ങൾ കോറിയിട്ട ചിത്രം

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 ปีที่แล้ว +5

    പത്മരാജൻ സർ. ഓരോ മനസ്സിലും ആ പ്രണയത്തിന്റെ ആത്മനോവ് അനുഭവിപ്പിച്ചു... പ്രണയത്തിന്റെ മർമ്മം തൊട്ടറിയുന്ന നിമിഷങ്ങൾ 👍👍

  • @abdullatheefparemmal4276
    @abdullatheefparemmal4276 ปีที่แล้ว +3

    അവസാനം മോഹൻലാൽ തിരിഞ്ഞു നോക്കുമ്പോൾ still ആയി നിൽക്കുന്ന പാർവ്വതി. അവരുടെ കണ്ണുകൾ കുറച്ചു നേരം പരസ്പരം ഉടക്കി നിൽക്കുന്നു. പിന്നെ പതുക്കെ പാർവതി ലാലിന്റെ അടുക്കലേക്ക് നടക്കുന്നു... അപ്പോഴുള്ള ആ ബിജിഎം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ഈ സിനിമ ഉണ്ടായ കാലത്ത് നമ്മൾ ജീവിച്ചിരുന്നു എന്നത് ഒരു പുണ്യമാണ്. 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

  • @adhithyanks600
    @adhithyanks600 ปีที่แล้ว +78

    അവസാനത്തെ വീണ bgm 👌👌+ലാലേട്ടന്റെ ചിരി ❤️❤️

  • @pradiipsv7655
    @pradiipsv7655 ปีที่แล้ว +400

    പടം റിലീസ് ആയ ദിവസം കണ്ടതിനു ശേഷം ദിവസങ്ങളോളം മനസ്സിന് ഒരു വിങ്ങൽ ആയിരുന്നൂ..35 വർഷങ്ങൾ കടന്നു പോയിട്ടും അ വിങ്ങൽ മാറിയിട്ടില്ല.. ഇങ്ങനേ ഒരു സിനിമ ചെയ്യാൻ ഒരു പദ്മരാജൻ ഇന്ന് ഇല്ലല്ലോ..

    • @jacobcj9227
      @jacobcj9227 ปีที่แล้ว +11

      ആ വിങ്ങല്‍ എന്ന് മാറും?
      എനിക്ക് വിശ്വാസം ഉണ്ട്, അതാണല്ലോ വിശ്വാസം, നിത്യ ജീവൻ. പ്രേമം അല്ല സ്നേഹം, നിറമലമായ സ്നേഹം, എല്ലാവരും ചേരുന്ന ഒരു നാൾ 🌹🌿

    • @saranyas6280
      @saranyas6280 ปีที่แล้ว

      Ithu etha film??

    • @jacobcj9227
      @jacobcj9227 ปีที่แล้ว

      @@saranyas6280 th-cam.com/video/Q0FcohtjXcM/w-d-xo.html

    • @sreejithboss7326
      @sreejithboss7326 ปีที่แล้ว +1

      ​വീഡിയോ അവസാനം വരെ കണ്ടാൽ മനസിലാകും

    • @saranyas6280
      @saranyas6280 ปีที่แล้ว +1

      @@sreejithboss7326 kitti eniq..adyam sredichilla

  • @ajithkumarmkajithkumarmk7219
    @ajithkumarmkajithkumarmk7219 ปีที่แล้ว +82

    🙏🙏🙏🌹🌹കാലത്തിന്റെ അപ്പുറത്തെ അത്ഭുത ലോകത്തേയ്ക്ക് മറഞ്ഞ അനശ്വര പ്രതിഭ 🌹പത്മരാജൻ 🌹പ്രണാമം 🙏🙏🙏

  • @jenuharidas2897
    @jenuharidas2897 ปีที่แล้ว +3

    രാധയുടെ നിഷ്കളങ്കകം ആ മുഖത്തു കാണാം ജയകൃഷ്ണൻ ഒരുപാട് സ്നേഹിക്കുന്നു😍😍

  • @sreekanthazhikode8968
    @sreekanthazhikode8968 8 หลายเดือนก่อน +2

    ഓരോ പുരുഷനും കാണും ഒരു ക്ലാര. അതിൻ്റെ സാന്ദ്രതയും വശ്യതയും ആർദ്രതയും അനുഭവും വ്യത്യസ്തമായിരിക്കാം. അതിനൊരു ക്രെയിൻ ഷോട്ട് ഒരുക്കാൻ പത്മരാജനേ കഴിയൂ... അങ്ങനെയൊരു പശ്ചാത്തല സംഗീതം ജോൺസൻ്റെ വിരലുകളിലേയുളളൂ....❤❤

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo ปีที่แล้ว +7

    ക്ലാര ജയകൃഷ്ണൻ മലയാളികൾ ഉള്ളടത്തോളം കാലം നിലനിൽക്കുന്ന ലാലേട്ടൻറെ യും സുമലത ചേച്ചിയുടെയും കരുത്തുറ്റ കഥാപാത്രങ്ങൾ പത്മരാജൻ സാർ ഉണ്ടായിരുന്നെങ്കിൽ ഇനിയും ക്ലാര മാരും ജയകൃഷ്ണൻ മാരും ഉണ്ടായേനെ ❤️❤️❤️❤️

  • @malleenadhnk7214
    @malleenadhnk7214 ปีที่แล้ว +3

    റീ റിലീസ് ചെയ്താൽ അത്യാവശ്യം ഹിറ്റ് ആകാൻ സാധ്യതയുള്ള, വളരെ വെത്യസ്തമായ ഒരു സിനിമ.... മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകന്റെ... മികച്ച സിനിമ....

  • @karthiktravelhub
    @karthiktravelhub ปีที่แล้ว +6

    ഒരു ജന്മം മുഴുവൻ കടന്നു പോകുന്ന നൊമ്പരമാണ് ആ ട്രെയിൻ കാഴ്ചയിൽ നിന്നും മറയുമ്പോൾ ഉണ്ടാകുന്നത്... നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം ഉണ്ടാകുന്ന അത്ഭുതസിനിമയെങ്കിൽ ഞാൻ കണ്ട ഏറ്റവും മികച്ച പ്രണയനായികയാണ് ക്ലാര...ഇനി ഇങ്ങനെയൊരു കഥാപാത്രം ജനിക്കില്ല... ❤️
    പത്മരാജൻ സാർ ❤️

  • @d4devusmedia599
    @d4devusmedia599 ปีที่แล้ว +50

    സുമലതയുടെ വശ്യമായ സൗന്ദര്യം ആസ്വദിച്ച് തിരിഞ്ഞു നോക്കുമ്പോൾ..... പാർവതി..... എന്തോ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. അന്നും ഇന്നും എന്നും സുമലതയോളം മുഖസൗന്ദര്യം മറ്റൊരു നടിക്കും ഇല്ല.

    • @RamjiRao_Listening
      @RamjiRao_Listening ปีที่แล้ว +1

      Like being given unakka meen after having halwa 😂

    • @Floral46789
      @Floral46789 ปีที่แล้ว +2

      Parvathykku എന്താ സൗന്ദര്യം ഇല്ലേ 😏

    • @vishnupillai300
      @vishnupillai300 11 หลายเดือนก่อน +4

      Parvathy is more beautiful..clara was full of makeup..

    • @bluerose4453
      @bluerose4453 11 หลายเดือนก่อน +7

      പാർവതി മാത്രം അഭിനയിക്കുന്ന സിനിമകളിൽ പാർവതി സുന്ദരി ആണ്.. പക്ഷെ വേറെ ഏതെങ്കിലും ഒരു നടി ഉണ്ടെങ്കിൽ പാർവതി മങ്ങി പോകും... വൈശാലി, ആരണ്യകം etc

    • @sreesreeji8352
      @sreesreeji8352 10 หลายเดือนก่อน +2

      എന്റെ നാട് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ ❤❤❤❤

  • @Z12360a
    @Z12360a ปีที่แล้ว +40

    ❤ പപ്പേട്ടൻ
    ക്ലാര
    മണ്ണാറതൊടി ജയകൃഷ്ണൻ

  • @rolex8577
    @rolex8577 ปีที่แล้ว +38

    ഈ സിനിമ എത്ര തവണ കണ്ടെന്നതിനു കണക്കില്ല ഇന്നേവരെ കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ

  • @sajithmambatta2827
    @sajithmambatta2827 ปีที่แล้ว +261

    വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ പറ്റാത്ത ഒരു ചലചിത്ര കാവ്യം ❤ പത്മരാജൻ സാർ, ജോൺസൻ സാർ, മോഹൻലാൽ, സുമലത...ഇതു പോലത്തെ ഒരു ചലചിത്ര കാവ്യം സ്വപ്നങ്ങളിൽ മാത്രം❤❤❤

    • @nandhananandhu2146
      @nandhananandhu2146 ปีที่แล้ว +3

      പത്മനാഭൻ അല്ല പത്മരാജൻ

    • @prasannanprasannan3294
      @prasannanprasannan3294 ปีที่แล้ว +1

      അതെ ഇനിയെങ്ങനെയൊന്നുണ്ടാകില്ല ❤️

    • @mohammedvaliyat2875
      @mohammedvaliyat2875 ปีที่แล้ว +2

      ഈചിത്രം എത്രതവണ കണ്ടന്നു അറിയില്ല മനോഹരമായ അഭ്രകാവ്യം പദ്മരാജൻ സാറിന്റെ അകാലത്തിലുള്ള വിയോഗം മലയാളസാഹിത്യത്തിനും സിനിമയ്ക്കും നികത്താനാവാത്ത തീരാ നഷ്ടം ആവലിയകലാകാരന് ഈ എളിയവന്റെ സ്മരണാഞ്ജലികൾ 🙏🌹🌹

    • @jayakrishnangpanicker6941
      @jayakrishnangpanicker6941 ปีที่แล้ว +1

      @@nandhananandhu2146 പദ്മനാഭനോ , ആര് പറഞ്ഞു 😂

    • @kausalyakuttappan2655
      @kausalyakuttappan2655 ปีที่แล้ว +1

      ഞാനും ഒരുപാട് പ്രാവശ്യം കണ്ട സിനിമ 👌👌👌❤

  • @sophiyasussanjacob3058
    @sophiyasussanjacob3058 ปีที่แล้ว +37

    എന്റെ ഹസ്ബന്റിന്റെയും പ്രിയപ്പെട്ട സിനിമ.അദ്ദേഹത്തിന്റെ ഫോൺ റിങ്ടോൺ ഈ സീനിന്റെ ലാസ്റ്റ് bgm ആണ് 😍😍😍😍

    • @rajeshnarayanan2445
      @rajeshnarayanan2445 ปีที่แล้ว +4

      ആ begium..google ഉണ്ടൊ

    • @sophiyasussanjacob3058
      @sophiyasussanjacob3058 ปีที่แล้ว +3

      @@rajeshnarayanan2445 yes.

    • @akhilraj5452
      @akhilraj5452 ปีที่แล้ว +3

      A bgm tune aarunnu 1year ente phone ring tone

    • @JACKSON-wx6cq
      @JACKSON-wx6cq ปีที่แล้ว +1

      എന്റെ ഫോണിന്റെ Ringtone ഇതാണ്

  • @renjithpm3686
    @renjithpm3686 ปีที่แล้ว +1

    എത്ര കണ്ടാലും മടുപ്പ് ഉണ്ടാകാത്ത സിനിമ .ജയകൃഷ്ണൻ എന്ന കഥാപാത്രത്തെ ലാലേട്ടൻ അത്രയും നല്ല രീതിയിൽ ചെയ്തു. ജയകൃഷ്ണൻ, ക്ലാര പ്രണയമാണ് ഈ സിനിമയുടെ പേര് എപ്പോ കേട്ടല്ലും ഓർമ്മ വരുന്നത് .....

  • @Aparna_Remesan
    @Aparna_Remesan ปีที่แล้ว +24

    ക്ലാരയെക്കാൾ കൂടുതൽ ജയക്യഷ്ണനേ സ്നേഹിച്ചത് രാധ ആണ്.❤️😍

    • @rekha6663
      @rekha6663 ปีที่แล้ว +26

      Nooo. ഒരിക്കലും അല്ല.. രാധയുടെ സ്നേഹം ഏറെക്കുറെ സെൽഫിഷ് ആയിരുന്നു. ക്ലാരയുടേത് selflessum.ജയകൃഷ്ണന്റെ ഹീറോ പരിവേഷം അറിഞ്ഞപ്പോൾ തൊട്ടാണ് രാധയിൽ അയാളോടുള്ള പ്രണയം ജനിക്കുന്നത്. Athoru ആരാധനയിൽ ഉടലെടുത്തതാണ്. പക്ഷെ ക്ലാരയുടേത് അങ്ങനെ അല്ല.അവൾക്ക് എളുപ്പത്തിൽ ജയകൃഷ്ണനേ സ്വന്തമാക്കി നല്ലൊരു കുടുംബ ജീവിതം ആസ്വദിക്കാമായിരുന്നു.എന്നിട്ടും യാതൊരു വിധ മാനസിക അടുപ്പവും ഇല്ലാഞ്ഞിട്ടും അവളുടെ പ്രിയപ്പെട്ടവന്റെ നല്ല ഭാവിക്കു വേണ്ടി മാത്രമാണ് ക്ലാര മറ്റൊരാളുടെ ഭാര്യയാകുന്നത്.

    • @saishsabu7262
      @saishsabu7262 ปีที่แล้ว

      Correct

    • @remaprem2178
      @remaprem2178 ปีที่แล้ว

      അതെ

    • @Faazthetruthseeker
      @Faazthetruthseeker 2 หลายเดือนก่อน +1

      ​@@rekha6663അതാണ് സത്യം 👍

  • @aloysiuskj757
    @aloysiuskj757 ปีที่แล้ว +33

    പദ്മരാജൻ സാർ മരിച്ചാലും ജീവിക്കുന്ന സിനിമകൾ

  • @venugopal-gl8vy
    @venugopal-gl8vy ปีที่แล้ว +2

    ഇതിൽ സുമലതയുടെ ക്യാരക്ടർ മറക്കാൻ പറ്റില്ല❤❤❤❤

  • @sheebamadhu9272
    @sheebamadhu9272 ปีที่แล้ว +66

    ഒരു 85മുതൽ 95വരെയുള്ള ലാൽ ചിത്രങ്ങൾ ഒരു അനുഭൂതി തന്നെ ആയിരുന്നു
    ഓരോ ചിത്രവും ലാലും നായികമാരും ഓഓഓ എന്താണ് പറയുവാ
    വാക്കുകൾ ഇല്ല
    ഒരു സിനിമ കണ്ടിറങ്ങിയാൽ കുറെ ദിവസത്തേക്ക് പ്രണയം വേദന സന്തോഷം ഒക്കെ ഇങ്ങനെ നമ്മുടെ ഉള്ളിൽ നിന്ന് പോകില്ല
    അതിൽ പ്രണയത്തിന്റെ കൊടുമുടി ഏറിയ സിനിമ തൂവാനത്തുമ്പികൾ... ഇച്ഛാ ഭംഗം കൊണ്ട് സങ്കടം വന്നു വന്ദനം .. നഷ്ടബോധം കൊണ്ട് വേദനിപ്പിച്ചത് ചിത്രം
    അങ്ങിനെ എത്രയെത്ര...... But ഇന്നെന്താണ്... പച്ചതെറി കിടപ്പറ രംഗങ്ങൾ പച്ചയായായി
    അടി ഇടി കൊലപാതകം ഒറിജിനൽ ... കാലം പോയ ഒരു പോക്ക്

    • @usmanm7784
      @usmanm7784 ปีที่แล้ว +3

      Very true!

    • @valsansudheesh1363
      @valsansudheesh1363 ปีที่แล้ว +2

      🙏🙏🙏🙏വളരെ വളരെ ശരിയാണ്...പച്ചത്തെറിയാണ് കേൾക്കാൻ വയ്യാത്തത് 🧐🧐

    • @krishnakumarss2766
      @krishnakumarss2766 ปีที่แล้ว

      ഭ്രമരം, പ്രണയം, തന്മാത്ര, ഈ മോഹൻ ലാൽ സിനിമകളിലൊന്നും ഒരു മേന്മയും നിങ്ങൾ കാണുന്നില്ലെ ?

    • @sheebamadhu9272
      @sheebamadhu9272 ปีที่แล้ว

      @@krishnakumarss2766 yes but ആ പഴയകാലത്തിന്റെ ഒരു നൊസ്റ്റാൾജിയ കൂടി മറ്റു ചിത്രങ്ങൾക്കുണ്ട് bro.....
      തീർച്ചയായും നിങ്ങൾ ഈ പറഞ്ഞലാൽ ചിത്രങ്ങൾ എല്ലാം ക്ലാസിക്കൾ ചിത്രങ്ങൾ തന്നെയാണ് 👍👍👍

    • @krishnakumarss2766
      @krishnakumarss2766 ปีที่แล้ว

      @@sheebamadhu9272 👍

  • @strangermonu1507
    @strangermonu1507 ปีที่แล้ว +3

    താൻ ഏറേ ഇഷ്ട്ടപ്പെടുന്ന ഒരാൾ മറ്റൊരാളുടെ കഴുത്തിൽ താലി കെട്ടുന്നതിനു മുൻപ് തനിക്കൊരു കൂട്ട് വേണമെന്ന് ഏറേ സങ്കടത്തോടെയാണെങ്കിലും ക്ലാര തീരുമാനിച്ചു 😢
    അല്ലെങ്കിൽ ഒരു കാലത്തും ജയകൃഷ്ണന് മറ്റൊരു സ്ത്രീയുമായി സമാധാന പൂർണ്ണമായ ലൗകിക ജീവിതം സാധ്യാമല്ലെന്ന് മറ്റാരേക്കാളും അവൻ്റെ ആദ്യ കാമുകി മനസ്സിലാക്കി (Clara) എന്നതാണ് ഈ സിനിമയെ കൂടുതൽ സൗന്ദര്യമാക്കുന്നത് ❤
    സുമലത നല്ലൊരു കാമുകിയും പാർവ്വതി നല്ലൊരു ഭാര്യയുമാണ് ❤കല്യാണ ശേഷം നല്ലൊരു ഭാര്യ ശ്രമിച്ചാൽ പ്രണയം തളിരിട്ടുന്ന ഒരു സസ്യമായി മാറാം (all the best Lovely partners❤ ellavarudeyum jeevithathil vasantham pularatte )

  • @VengateshParasuraman
    @VengateshParasuraman ปีที่แล้ว +16

    This is arguably one of the best ever movies of Lal ettan, coming from the legend, Padmarajan, the genius film maker. The life that they have given to these characters, Clara, amazing !!! I am huge fan boy of this film. Apart from the acting and direction, the bgm music by unsung hero, Johnson master, is what really gave life to this and elevated it so high. Clara theme - note the way the violin was played with such a life, man !!!! Those were the golden age of Malayalam Cinema. Those days will never come again, ever. Miss them so badly 😢

  • @aparnak1180
    @aparnak1180 ปีที่แล้ว +2

    സഹിക്കാൻ വയ്യ അവസാനത്തെ ഈ സീൻ.... അവരക് ഒന്നകാമായിരുന്നു 😢❤❤

  • @keyyessubhash8020
    @keyyessubhash8020 ปีที่แล้ว +23

    ഒരേയൊരു പദ്മരാജൻ ഒരേയൊരു പപ്പേട്ടൻ, അങ്ങനെയൊരു ജന്മമിനിയുണ്ടാകാൻ പോകുന്നില്ല. അത്പോലെ ജയകൃഷ്ണനും ക്ലാരയും

  • @jollydavis7371
    @jollydavis7371 ปีที่แล้ว +2

    👏😄 ക്ലാരയെ ഒരിക്കലും ജയകൃഷ്ണൻ മറക്കില്ല👍😄

  • @rajeshm6404
    @rajeshm6404 ปีที่แล้ว +29

    1:56, 2:13 ലാലേട്ടൻ്റെ മുഖഭാവം 👌❤️❤️

  • @moviediariesmalayalam
    @moviediariesmalayalam ปีที่แล้ว +2

    ജയകൃഷ്ണന് ക്ലാരയെ കിട്ടരുത് എന്ന് തന്നെ അല്ലെ നമ്മളും മനസ്സ് കൊണ്ട് ആഗ്രഹിച്ചത്. 💔

  • @ramisharaj2529
    @ramisharaj2529 ปีที่แล้ว +3

    Padmarajan ആക്കാലത്തു പോലും ഒരു politically incorrect ആയ statement ഓ കോമഡി യോ പോലും ഇല്ല.. എന്തൊരു ജിനിയസ് ആണ് ഈ മനുഷ്യൻ... ശരിയായ new gen

  • @kvrajan765
    @kvrajan765 ปีที่แล้ว +35

    Killer BGM from 5.12. Johnson master a class

  • @vineeth123vinu1
    @vineeth123vinu1 ปีที่แล้ว +114

    ജോൺസൺ മാസ്റ്റർ ആണ് ഈ പടത്തിലെ യഥാർത്ഥ ഹീറോ. ഈ bgm ഇല്ലെങ്കിൽ ഉള്ള കാര്യം ഒന്ന് ആലോചിച്ച്‌ നോക്കൂ

    • @vidhinraj8245
      @vidhinraj8245 ปีที่แล้ว +3

      Correct aanu.....only hero johnson master

    • @dhanalakshmibv2809
      @dhanalakshmibv2809 ปีที่แล้ว

      Correct

    • @alhubal6321
      @alhubal6321 ปีที่แล้ว +7

      Yes yes. Oraal oru piece Pennine ishtapedunnath bgm ullath kond parisudda premam ayitt thonnum 😁

    • @ajeeshmv7721
      @ajeeshmv7721 ปีที่แล้ว +1

      തീർച്ചയായും...

    • @curious705
      @curious705 ปีที่แล้ว

      @@alhubal6321 onnummanassilayille

  • @sandeepjames5893
    @sandeepjames5893 ปีที่แล้ว +5

    വല്ലാത്തൊരു സിനിമ .... സ്നേഹമൊ..... ദേഷ്യമൊ ..... വികാരമൊ ..... പ്രണയമൊ ..... വിവരിക്കാൻ പറ്റുന്നില്ല.🙏

  • @srahulnambiar
    @srahulnambiar ปีที่แล้ว +3

    Nikkum undayirunnu ithupole oru nostalgic kaalam, Ee movie ile mikka scenes um nte life undayatullathumaayi samym thonnum❤🥰 Wat a bgm♥️

  • @sureshkumarn8733
    @sureshkumarn8733 ปีที่แล้ว +21

    BGM ഉം മോഹൻലാലും.... യഥാർത്ഥ ഹീറോകൾ......

  • @manojvasudev273
    @manojvasudev273 ปีที่แล้ว +1

    ആ വിടവാങ്ങലിൻ്റെ വേദന ലാൽ എത്ര ഭംഗിയായാണ് അവതരിപ്പിച്ചിരിക്കുന്നത്. എന്ത് നാച്വറാലിറ്റി. ട്രയിൻ കൺമുന്നിൽ നിന്നും മറഞ്ഞിട്ടും കൈ വീശിക്കൊണ്ടുള്ള ആ നിൽപ് .ക്ലാര വിവാഹിതയായ് എന്നും അവൾ ഒരു കുഞ്ഞിൻ്റ അമ്മയാണന്നും അറിയുമ്പോഴുള്ള അവിശ്വസനീയത .. ഗ്രാമത്തിലും നഗരത്തിലും ഇരട്ട വ്യക്തിത്വമുളള അയാൾക്ക് ക്ലാര ഇനിയും മനസിലാവാത്ത ഒരു പെണ്ണാണ്.അത് ജയകൃഷ്ണൻ്റെ മുഖത്തുണ്ട്.

    • @Faazthetruthseeker
      @Faazthetruthseeker 9 วันที่ผ่านมา +1

      സത്യം. അവസാനം ട്രെയിൻ നീങ്ങിതുടങ്ങുമ്പോൾ ദൂരേക്ക് ഒരു നോട്ടമുണ്ട് കൈ വീശിക്കൊണ്ട് 😢

  • @saleemabdulssmad4665
    @saleemabdulssmad4665 ปีที่แล้ว +6

    നമ്മൾ മനുഷ്യരാചിന്തിച്ചാൽ നമുക്ക് മനസ്സിലകും ഇതുപോലെ ഒരു സിനിമ ഒരിക്കലും ഉണ്ടാകില്ല

  • @shobhab3332
    @shobhab3332 ปีที่แล้ว

    👌മനസ്സിൽ ഒരു വിങ്ങൽ Povam ക്ലാര Superrr

  • @sagarmediakidangannur1351
    @sagarmediakidangannur1351 ปีที่แล้ว +8

    മനസ് അങ്ങ് കൊത്തിവലിക്കും പോലെ........ ജയകൃഷ്ണൻ നിന്നത് പോലെ ഞാനും നോക്കി നിന്നിട്ടുണ്ട് ഹൈറേഞ്ചിലേക്ക് ട്രാൻസ്ഫർ ആയ അച്ഛന്റെ കൂടെ പോയ ജോളി ജോസഫ് എന്ന ഒൻപതാം ക്ലാസുവരെ കൂടെ പഠിച്ച ഒരു പെന്തക്കോസ്തുകാരി.... ഇപ്പോ എവിടെ ആണോ എന്തോ❤️.... കൂട്ടുകാർ ജോളിസാഗരിക എന്ന് വിളിച്ച ആ കാലം.1996-97

  • @aparnanair7376
    @aparnanair7376 วันที่ผ่านมา +1

    ക്ലാര ❤ ജയകൃഷ്ണൻ ❤️

  • @anilgopinath81
    @anilgopinath81 ปีที่แล้ว +116

    One of the best movie in Malayalam by a group of legends..
    Mohalal oreyoru Rajavu
    Padmarajan -Extra ordinary director
    Johnson master- Divine music director..
    Just with Veena he has created scary tune in Manithichra thazu
    Sumalatha. Ms Bangalore arunnu.. amazing beauty and acting skills..

  • @abhimanyurs8661
    @abhimanyurs8661 ปีที่แล้ว +22

    One of the best movies ever made in Malayalam . This movie was way ahead of its tym.. Jayakrishnan and Clara s chemistry is jst another level and unforgettable ..🦋🌼 wonderful romantic movie.

  • @MrBedmash
    @MrBedmash ปีที่แล้ว +44

    A movie for ages to remember where love, emotions, desire, and social dogma were all part of Romance. The great Padmarajan. And now nobody can touch a subject like that. and even after this movie we still as Malayalees cannot come out of our social stigmas.

  • @jayakrishnangpanicker6941
    @jayakrishnangpanicker6941 ปีที่แล้ว +3

    ക്‌ളാര പെയ്‌തിറങ്ങുന്ന വേനൽപാതിയുടെ കുളിരുമായി അയാളുടെ ജീവിതത്തിലേക്ക് വഴിതെറ്റിവന്ന്‌ ഒരു സ്വപ്നം പോലെ എങ്ങോ പോയ്‌ മറഞ്ഞു , അതിന്റെ നഷ്ട്ടം ജയകൃഷ്ണന്റെ കണ്ണുകളിൽ കാണാം. ഉച്ചവെയിലിന്റെ തീഷ്ണതയും തുളസിക്കതിരിന്റെ നൈർമല്യവും ഉള്ള രാധയെക്കാൾ അയാൾ പ്രണയിച്ചതും സ്വന്തം ആക്കാൻ ആഗ്രഹിച്ചതും ക്ളാരയെ ആയിരുന്നു . ജീവിതത്തെ പറ്റി പദ്മരാജന്റെ ദൈവത്തിന്റെ കൈയൊപ്പിട്ട രചന ഉണ്ടാക്കുന്ന നഷ്ടബോധം തന്നെയാണ് ഇതിന്റെ മാജിക് .

  • @ravindranathvasupilla23
    @ravindranathvasupilla23 ปีที่แล้ว +2

    , ഓർമ്മിച്ചു.. സൂപ്പർ സിലക്ഷൻ

  • @crk7246
    @crk7246 ปีที่แล้ว

    പ്രണയത്തിന്റെ മാസ്മരിക ലോകത്തേക്ക് നയിച്ച
    പത്മരാജൻ സാറിന്.
    💞💞💞💞💞💞💞
    👍👍👍👍👍👍👍

  • @kannan5749
    @kannan5749 ปีที่แล้ว +2

    എന്റെ ലൈഫിലും 😔ഇതുപോലെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്..ഇതിന്റെ ബിജിഎം.... സുമലതയെ കാണുമ്പോഴും കണ്ടു പിരിയു മ്പോഴും ❤️❤️❤️👌👌👌..ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും.. നന്ദി.. ❤️

  • @remadevibiju7217
    @remadevibiju7217 ปีที่แล้ว +1

    പദ്മരാജൻ sir.. കാലത്തിനു മായ്ക്കാൻ കഴിയാത്ത കലാകാരൻ 🙏🙏

  • @sreekanthazhikode8968
    @sreekanthazhikode8968 10 หลายเดือนก่อน +1

    ആ ക്രെയിൻ ഷോട്ടിൽ ജോൺസൺ മാസ്റ്റർ കൊടുത്ത BGM അതാണ് ഈ സീനിൻ്റെ ആത്മാവ്. പത്മരാജൻ, ജോൺസൺ എന്തിന് പുൽകി നീ മരണമേ ഈ പ്രതിഭകളേ....

  • @shajukaanathil7665
    @shajukaanathil7665 ปีที่แล้ว +1

    മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്ന്

  • @alusmedia8335
    @alusmedia8335 ปีที่แล้ว +21

    പത്മരാജൻ മാഷ്❤️❤️❤️❤️

  • @gopikasajith
    @gopikasajith ปีที่แล้ว +13

    Pranayam..it's a real magic ✨ emotionally attached to this movie and it's characters..

  • @sijusijuvkm4473
    @sijusijuvkm4473 ปีที่แล้ว +7

    എന്താ ആല്ലേ,,,,, അണ്ണൻ polichu,,, നമുക്ക് ഓരോ നാരങ്ങ വെള്ളം കുടിച്ചാലോ

  • @rajeshviswanathan3418
    @rajeshviswanathan3418 ปีที่แล้ว +1

    എവിടൊക്കെയോ ഒരു വിങ്ങൽ ഒരു നനുത്ത സ്വപ്നം സിരകളിൽ എവിടെയോ ഒരു കുളിർ മഴ പെയ്യിപ്പിച്ചു കടന്നു പോയ പോലെ നിന്റെ ഓർമകളിൽ ഇന്നും മരിക്കാത്ത നിന്റെ ഏട്ടനെ പോലെ 🥰

  • @sajithmambatta2827
    @sajithmambatta2827 ปีที่แล้ว +18

    Love you Padmarajan Sir❤❤❤ for giving us a wonderful movie ….

  • @vrindasvlog3848
    @vrindasvlog3848 ปีที่แล้ว +26

    പാർവതിയുടെ നോട്ടം ആ ഉണ്ടക്കണ്ണ്

  • @sanupattambi9049
    @sanupattambi9049 ปีที่แล้ว +1

    കാലം മായിച്ചു കളയാത്ത അപൂർവ്വങ്ങളിൽ അപൂർവ്വമായ
    അഭിനയ മുഹൂർത്തങ്ങളുടെ ദൃശ്യ വിരുന്ന് ❤❤💞💞

  • @sasibalakrishnan9034
    @sasibalakrishnan9034 ปีที่แล้ว +95

    Thrissur magic..... I have seen shooting of this movie in a misty morning in November 1986 in front of Sri vadakmnatha temple....
    repeatedly watched watched and the dialogues are almost byheart and BGM in heart.....

    • @vidhinraj8245
      @vidhinraj8245 ปีที่แล้ว +3

      Johnson mash aanu magician

    • @WriteChords
      @WriteChords ปีที่แล้ว +7

      Yes Sir, the shooting also happened in the house opposite Ramdas theatre. I have seen a crowd gathered near the wall of that house. Also I remember my neighbour chechi describing mohanlal as extremely friendly and chatted with them during scenes shot at Sree kerala varma college (where I was a student later). John Brittas is there in a scene among the students (not clearly visible) who chase Mohanlal inside the campus in a scooter during the song scene. He mentioned it in jb junction with mohanlal

    • @sasibalakrishnan9034
      @sasibalakrishnan9034 ปีที่แล้ว +8

      @@WriteChords - House of late Dr.Mohan.... Mohanlal was staying in Casino Hotel Kokkalai... we the adolescent college guys talked much about his Casino life sugar coated stories... I have seen that JB junction episode... we were in St.Aloysius ... Early morning tution in APT college naykanaal....

    • @WriteChords
      @WriteChords ปีที่แล้ว +5

      @@sasibalakrishnan9034Thanks for your reply, sir. Beautiful old memories. I took those times for granted, then.😞

    • @drisyaprasad.s5166
      @drisyaprasad.s5166 ปีที่แล้ว

      🤣

  • @akhilraj5452
    @akhilraj5452 ปีที่แล้ว +1

    Ithile background toune aanu enikku orupadu ishttam lastil tatta kanikkumboll ullathu. Padmarajan Enna Maha manushante e srishty oru kalathum avasanikilaaa ennu nila nilkkum. Super

  • @alexbaby5398
    @alexbaby5398 ปีที่แล้ว +2

    ഏതൊരു മനുഷ്യന്റെ മനസിലും ഇത്തിരി പ്രണയം ഉണ്ടാകുന്ന ആ ജോൺസൻ മാജിക്‌....❤❤❤❤

  • @user-19186kb
    @user-19186kb ปีที่แล้ว

    Padmarajan 😢sir 🙏🙏☝🏻മറക്കില്ല ഒരിക്കലും ❤️🙏

  • @haransreedharan4415
    @haransreedharan4415 ปีที่แล้ว +4

    ആയിരം വട്ടം കണ്ട സിനിമ പദ്മരാജൻ സർ ഗ്രേറ്റ്‌ 🌹

  • @faisalcp5848
    @faisalcp5848 ปีที่แล้ว +1

    എനിക്കുമുണ്ടൊരു നഷ്ട്ടം.... 😪😪♥♥♥

  • @gopalr8509
    @gopalr8509 15 วันที่ผ่านมา

    What a climax.....
    What a movie....
    What acting.....what a BGM by Johnson master....
    Thoovanathumbikal, is without doubt, one of the Greatest Love Stories ever...and ever.
    Clara is for ever and ever.

  • @akhi3344
    @akhi3344 ปีที่แล้ว +1

    ഒറ്റപ്പാലം സ്റ്റേഷൻ എപ്പോ കടന്ന് പോകുമ്പോളും ഞാൻ അവിടെ ആരെയൊക്കെയോ തിരയാറുണ്ട് 🦋💔

  • @sujith9435
    @sujith9435 ปีที่แล้ว +23

    നമുക്ക് പാർക്കാൻ മുന്തിരിതോപ്പുകൾ
    ❤️❤️❤️climax വേറെ ലെവൽ ❤️❤️❤️

    • @rameshrs75
      @rameshrs75 ปีที่แล้ว +3

      That's my all time favorite ending of a movie

    • @sujith9435
      @sujith9435 ปีที่แล้ว +1

      @@rameshrs75 my favourite movie.. and
      back ground music ❤️

  • @shebsmohammed2101
    @shebsmohammed2101 ปีที่แล้ว +21

    One of the finest movie which made me a fan of this man.. I really wishe he never had done any of the current movies.. the master class he put on these movies are on another level and will never ever come to these peak...or nobody comes closer

  • @aniljhon3753
    @aniljhon3753 ปีที่แล้ว +3

    Climax ലെ ആ bgm suuuppprrr ❤

  • @sarathkrishnannair
    @sarathkrishnannair ปีที่แล้ว +7

    Jayakrishnan-ne പോലെ ജീവിക്കാന്‍ എനിക്ക് ഇഷ്ടം!

  • @athulmurali1634
    @athulmurali1634 ปีที่แล้ว +28

    Those last bgm uplifted the movie to another level. Great johnson master.

  • @pmpmp570
    @pmpmp570 ปีที่แล้ว +3

    നമ്മുടെ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ

  • @adilkvk6509
    @adilkvk6509 ปีที่แล้ว +41

    The music, the visuals, the scenes, the moments, all immerse on me and take me to another aesthetics of world 💜

  • @zerin.
    @zerin. 11 หลายเดือนก่อน +3

    The only Malayalam movie which travelled way ahead of its time .
    Respect 💕🙏.

  • @shamsudeenm5193
    @shamsudeenm5193 ปีที่แล้ว

    Dhamayandhiyepole Sundhariyaaya Kaamuki....Padikkunnakaalathu Kanda Nalla Cinimakalil Onnu......Pranaamam Pathmarajan Sir.

  • @zabinar-lu9re
    @zabinar-lu9re ปีที่แล้ว

    വിങ്ങൽ മാത്രം.... ♥️പത്മരാജൻ സർ

  • @valluvanadan7130
    @valluvanadan7130 ปีที่แล้ว +1

    ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ അന്നും ഇന്നും വലിയമാറ്റ മൊന്നും ഇല്ല്യാതെ ഇപ്പോഴും

  • @ammukuttyc9206
    @ammukuttyc9206 ปีที่แล้ว

    വല്ലാത്തൊരു വിങ്ങൽ ആണ് ഈ സിനിമ.