1988ലെ വയനാട് താമരശ്ശേരി ചുരം | Wayanad Thamarasseri Meppadi | 1988 | AVM Unni Archives
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- 1995ൽ വയനാട് ചൂരൽമല സൂചിപ്പാറ സെന്റിനൽ റോക്ക് പ്രദേശത്ത് നിന്ന് പകർത്തിയ ദൃശ്യങ്ങൾ.
• 1995ലെ വയനാട് ചൂരൽമല സ...
വയനാട് മേപ്പാടി, ആനക്കാംപൊയിൽ, താമരശ്ശേരി എന്നീ പ്രദേശങ്ങളിൽ നിന്ന് 1988ൽ പകർത്തിയ ദൃശ്യങ്ങൾ.
Visuals captured from Wayand Meppadi, Anakkampoyil and Thamarasseri in the year 1988.
#Wayanad #KeralaTourism #AVMUnniArchives #Thamarasseri
LIKE | SHARE | COMMENT | SUBSCRIBE
Follow AVM Unni Archives on
Facebook: / avmunniarchives
Instagram: / avmunniarchives
Disclaimer:
All the contents published in this channel are protected under the copyright law and should not be used/reproduced without the permission of the creator of this channel AVM Unni Archives.
1995ൽ വയനാട് ചൂരൽമല സൂചിപ്പാറ സെന്റിനൽ റോക്ക് പ്രദേശത്ത് നിന്ന് പകർത്തിയ ദൃശ്യങ്ങൾ.
th-cam.com/video/tbwB1rxlCmQ/w-d-xo.htmlsi=FULDyfpx_IobN-YV
.🤔
Illa
കാലത്തിന് മുന്നേ സഞ്ചരിച്ചവൻ
AVM UNNI .. അന്നേ വ്ലോഗർ
Vachakam adiye kaal kooduthal kazhchakal
Sathyam
വളരെ എറേ... ഇഷ്ടപ്പെട്ടു.. അന്നത്തെ... KSRTC.. യും.. ടെമ്പോ വാൻ, TVS പാർസൽ സർവീസ്. വാൻ... പഴയ അമ്പസാഡർ.. കാർ... പിന്നെ അന്നത്തെ..മനുഷ്യൻ മ ണ്ണിനോട്.. അധ്വാനിക്കുന്നവർ 👍👍🥰🥰🥰
ഈ വീഡിയോ എടുത്ത് വെക്കാനും വർഷങ്ങളോളം സൂക്ഷിച്ചുവയ്ക്കാൻ കാണിച്ച മനസ്സ് 💪💪💪💪
👌👌👌👌👌This video took me back to 1988 -1990 when I worked in Wayanad . That time the natural beauty of Wayanad was amazing .
1987 ൽ സ്കൂളിൽ നിന്ന് മൈസൂരിലേക്ക് വിനോദയാത്ര പോയപ്പോൾ ഇത് വഴി പോയിരുന്നു. ഇതെല്ലാം നേരിട്ട് കണ്ടപ്പോൾ വളരെ അദ്ഭുതമായിരുന്നു
അന്ന് ഞൻ ജനിക്കാതെ നാളുകൾ
ഞാൻ ജനിച്ച വർഷം
@@nithinjose1472njanum 87 ലാണ് ജനിച്ചത് 😂
How much money you spent for tour that year
@@muhsinmuhammedbuhari1115 92 il njan bangalore mysore ootty tripiinu schoolil ninnu poyappol koduthath 300 roopayaanu
ഞാൻ ജനിക്കുന്നതിനും മുന്നേ യുള്ള വയനാട് കണ്ടതിൽ സന്തോഷം 😍😍😍😍😍
👹👹👹👹💪💪💪
വീഡിയോ ഫുൾ കണ്ടില്ലേ...😄😄 ആദിവാസി സമ്മേളനം 9-10-11
@@ratheeshmuthu8581 ഞാൻ കണ്ടില്ല
@@ratheeshmuthu8581 സെപ്തബർ 9 10 11 എന്നാണ്.
ഈ സമയം ഞാനില്ല. ഈ സമയത്ത് ഉണ്ടായിരുന്ന എന്റെ പ്രിയപ്പെട്ടവരൊന്നും ഇപ്പൊ ഇല്ല 😢
അന്ന് ഇതെല്ലാം എടുത്തു വെച്ചതുകൊണ്ട് ഇന്ന് വലിയ മൊതൽക്കൂട്ടായി... AVM Unni ☺️👍
ആദ്യത്തെ 1M viewന് ശേഷം ഉറപ്പാണ് ഈ video ആയിരിക്കും അടുത്തതായി 1M view cover ചെയ്യുന്നത്
കണ്ണ് നീര് വന്നു പോയി എന്റെ കുട്ടിക്കാലത്തെ വയനാടിനെ കണ്ടപ്പോൾ
എത്ര നശിപ്പിച്ചു നാം ഈ പ്രകൃതിയെ
CORRECT
വയനാട് കാണാൻ ഇപ്പോഴാണ് ഭംഗി.
കേരളത്തിലെ അന്നത്തെ അങ്ങാടികളും റോഡുകളുമെല്ലാം കാണിക്കുന്ന വീഡിയോസ് ഇനിയും ഉണ്ടെങ്കിൽ തീർച്ചയായും അപ്‌ലോഡ് ചെയ്യണം
എനിക്കും ഇഷ്ടമാണ് അതൊക്കെ കാണാൻ. പഴയ സിനിമകളൊക്കെ കാണുമ്പോ അധികവും ഞാൻ അതൊക്കെ pause ചെയ്തു ചെയ്തു നോക്കും 😅😄
ഈ യാത്ര ശരിക്കും ആസ്വദിച്ചത് 90കളില്‍ ജനിച്ചവരായിരിക്കും.❤❤
❤❤
1984 Shameer വയനാട്.
1993...... വൈത്തിരി
1986..arun.. Balussery.. Near thamarassery...
1988 Jinil mananthavady
പ്രകൃതിയും മനുഷ്യനും തമ്മിൽ സൗഹൃദത്തിലായിരുന്ന കാലം
Peace ☮️❤️
Dinosaurs nte okke കാലം, അതൊക്കെ ആയിരുന്നു oru കാലം
പ്രകൃതി okke എന്നാ oru ഇത് ആയിരുന്നു
സത്യം 👍
@@exgod1 ഉഫ് അത് fun ആയി
@@exgod1 🤣
@@exgod1 ഇന്ന് പ്രകൃതി കുഞ്ഞൻ ദിനോസർ തന്നിടുണ്ട്. കൊറോണോസറസ് 😄😄
നിങ്ങളാണ് ഉണ്ണി ചേട്ടാ "കേരളത്തിലെ ആദ്യത്തെ TRAVEL VLOGGER" ❤💯🔥
ഞങ്ങടെ പഴയ വയനാടിന്റെ സൗന്ദ്യര്യം കാണിച്ചുതന്നതിന് വളരെ നന്ദി. 💚💚💚
അമൂല്യ നിധി ❤❤❤❤മൂക്കൻ എക്സ്പ്രസ്സ് ന്റെ ഇത്രയും മനോഹരമായ ഒരു ചലിത രംഗം ആദ്യമായി കാണുന്നു.... ഒപ്പം ഒരുപാട് ക്ലാസ്സിക് ആനവണ്ടികളും 😘😘😘😍
മനുഷ്യൻ മനുഷ്യനായി ജീവിച്ചൊരു കാലം..
നല്ല സൗഹൃദങ്ങൾ... കുടുംബ ബന്ധങ്ങൾ.. അതൊക്കെയൊരു കാലം
👍
ഉണ്ണി മുഹമ്മദ് ഇക്കാ താങ്കൾ ഒരു സംഭവം തന്നെ.കാലത്തിനുമുമ്പേ സഞ്ചരിച്ച വ്യക്തിയാണ് താങ്കൾ .കണ്ണീര് പോലെയുള്ള തെളിഞ്ഞ ഒഴുക്കുള്ള പുഴയിൽ ചാടി കുളിച്ച് ആഹ്ലാദിക്കുന്ന കുട്ടികളെ കണ്ടിട്ട് കൊതി തോന്നുന്നു .എന്തൊരു രസം ആയിരുന്നു അന്നത്തെ കാലo😟😟😟വളരെ നന്ദിയുണ്ട് ഞങ്ങൾക്ക് ഇതെല്ലാം കാണിച്ചു തരുന്നതിന് 🙏🙏🙏
Thank you for the great post. ഇപ്പോഴുള്ള ദൃശ്യങ്ങൾ ഇതുപോലെ 30 വർഷം കഴിഞ്ഞു കാണുമ്പോൾ നമുക്ക് ഇതുപോലെ അത്ഭുതം തോന്നും. ഇനിയും എന്തൊക്കെ മാറ്റങ്ങളാണോ കാലം കാത്തുവച്ചിരിക്കുന്നത്!!!
ഒരു തരി പ്ലാസ്റ്റിക്ക് മാലിന്യങ്ങളില്ല എത്ര സുന്ദരം
1992 ൽ എന്റെ 6 മത്തെ വയസ്സിൽ ഞങ്ങൾ ഫാമിലി മൊത്തം ഒരു കുട്ടിബസിൽ വയനാട് യാത്ര പോയത് ഓർമ്മവരുന്നു.. അന്ന് ചുരം ഈ വിഡിയോയിൽ കാണുന്ന പോലെ വളരെ വീതി കുറഞ്ഞതാണ്.. ബസിൽ ഇരുന്നു നോക്കുമ്പോൾ വളവുകളിൽ റോഡിൽ നിന്നും പുറത്ത് പോകുന്ന പോലെ തോന്നും.. ഓരോ വളവു വളഞ്ഞു കേറുമ്പോഴും പേടിച്ചു കണ്ണടച്ച് ഇരുന്നത് ഇപ്പോഴും ഓർമയുണ്ട്..
നന്മ ഉണ്ടായിരുന്ന ഒരു കാലം. പരസ്പര സഹകരണം ഉണ്ടായിരുന്ന കാലം . ചെറിയ കാര്യങ്ങളിൽ സന്തോഷിച്ചിരുന്ന ഒരു കാലം. ജീവിത മത്സരങ്ങൾ ഇല്ലാത്ത കാലം. തിരക്കുകൾ ഇല്ലാത്ത കാലം..... ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരേ ഒരു കാലം...........
Koppa
അതെ നാമം നോക്കി വിലയിരുത്താത്ത നല്ല കാലം
ഇനി നമുക്ക് തിരിച്ച് കിട്ടുമോ
ചേട്ടൻ ഏത് കാലത്തെ പറ്റിയാണ് ഈ പറയുന്നത് ?? 🤔
ഒരു 100 കൊല്ലം മുൻപത്തെ കാര്യം ആണെന്ന് തന്നെ എടുക്കാം !!! അന്ന് ജീവിത മത്സരം ഇല്ലായിരുന്നോ ?? ജനങ്ങൾക്ക് അവരുടേതായ തിരക്ക് ഇല്ലായിരുന്നോ?
ഇന്ന് പരസ്പര സഹകരണം ഇല്ലേ ???
ആർക്കും നന്മ ഇല്ലേ ?? ഏതാ ചേട്ടന്റെ നാട് ???
എന്തെങ്കിലുമൊക്കെ പറയണ്ടേ എന്ന് വച്ഛ് പറഞ്ഞതാണെന്ന് പ്രദീക്ഷിക്കുന്നു
Yes
ningalude kuttikkalam nn parayyu manushya manass orupole aan prayam matram marunnullu
നന്ദിയുണ്ട് ഇതുവരെ കാണാൻ കഴിയാതിരുന്ന ആ പഴയ കാലത്തെ കാണിച്ചു തന്നതിന്
ഒരുപാട് നന്ദി പറയുന്നു ഉണ്ണി ചേട്ടാ.. ഞാൻ ജനിച്ച മേപ്പാടിയുടെ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിച്ച കാലം കാണിച്ച് തന്നതിന്... 💕💕
1987-88 വർഷങ്ങളിൽ 24 വയസ്സായ ഞാൻ ആലുവയിൽ നിന്നും ചുരത്തിലൂടെ പലപ്പോഴും യാത്ര ചെയ്തിരുന്നു. KSRTC ബസിന്റെ സൈഡ്സീറ്റിൽ ഇരുന്ന് ഒരു നിമിഷം പോലും പാഴാക്കാതെ യാത്ര ആസ്വതിച്ചിരുന്നു. ഈ video ഇട്ടതിനു ഒരുപാട് നന്ദി. So nostalgic...❤
ഈ വീഡിയോ കാസറ്റ് സൂക്ഷിച്ചവർക്കു.....വളരെ നന്ദി സർ....
അമൂല്യം എന്നു പറഞ്ഞാൽ ഇതൊക്കെയാണ് അമൂല്യം..നന്ദി പറയാൻ വാക്കുകളില്ല...
എന്റെ നാട്ടിൽ നിന്നും വിഡിയോ തുടക്കം അരപറ്റ എസ്റ്റേറ്റ് മേപ്പാടി ടൗൺ മേപ്പാടി പഴയ ബസ് സ്റ്റോപ്പ് ടൗൺ മസ്ജിദ് അങ്ങിനെ എല്ലാം ആ പഴയ കാലഘട്ടം ഓർമ വന്ന നല്ല വിഡിയോ ചുരത്തിലേ അന്നത്തെ ബുദ്ധിമുട്ട് ഓർക്കുമ്പോൾ ഇപ്പോൾ പേടി തോന്നുന്നു വളരെ ചെറിയ റോഡ് ആയിരുന്നു tnks 🌹
ഞാൻ ജനിക്കുന്നതിനു 10 വർഷം മുൻപ് ഉള്ള മ്മടെ താമരശ്ശേരി ചുരവും വയനാടും കാണിച്ചു തന്നതിന് നന്ദി 💟
KSRTC പഴയ ലൂക്കിലുള്ള ബസ്സ് പുതിയ സൗകര്യങ്ങളോടെ ഇനിയും ഇറക്കണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ ♥️
പ്രൈവറ്റ് ബസും അങ്ങനെ തന്നെ ഇറക്കണം
@@rajeeshek6906 yes
ഞാൻ സ്കൂളിൽ പഠിക്കുന്ന കാലം ,TVS ൽ ബോഡി ചെയ്ത 1 KSrtc യിലെ ലെയ്ലാൻ്റ് ബസ്സുകൾ മനോഹരമായിരുന്നു
പഴയ ടിക്കറ്റ് റാക്കും വേണം. എന്നാ കളർഫുൾ ആരുന്ന്. ഇന്ന് മാഞ്ഞു പോകുന്ന സുന. മൂഞ്ചീരു
വേണ്ട.. അത് ഇനി കട്ടപുറത്ത് ഇരിക്കുന്നത് കാണാൻ വയ്യ
98-ൽ ആദ്യമായി കുറ്റ്യാടി ചുരം വഴി നിരവിൽപ്പുഴ, കുഞ്ഞോം പോയപ്പോഴും വിഡിയോയിൽ കാണുന്നത് പോലെയായിരുന്നു മനുഷ്യരും പ്രകൃതിയും നിലനിന്നിരുന്നത്..
പിന്നീട് പലപ്പോഴായി വർഷങ്ങളുടെ ഇടവേളയിൽ വയനാട് പോയി വന്നു.
2021 - ഡിസംബർ 26 ന് കലൂരിൽ നിന്ന് പുറപ്പെട്ട് തലപ്പുഴ - 44 ലേക്കും അവിടുന്ന് വയനാട്ടിൽ കൂടിയുള്ള യാത്ര മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. ദിവസങ്ങൾ പോയതറിഞ്ഞില്ല.
80ൽ ഞാൻ ജനിച്ചു എന്റെ റിലേറ്റീവ് സ് അധികവും വയനാട്ടിൽ വർഷത്തിൽ ഒരു പ്രാവശ്യം പോകാൻ ശ്രമിക്കാറുണ്ട് ❤❤❤❤❤ILove wayanad ❤❤❤❤
ഞാൻ 86😄
Good
Alla mntum pokuna njan epol njn erun kanunatum avde erunanu🥰
ഓർമകൾ വീണ്ടും എത്രയോ പ്രാവശ്യം ഇങ്ങനെ പോയിരിക്കുന്നു കാണിച്ചു തന്നതിന് നന്ദി❤❤❤
പഴയ മേപ്പാടി വീണ്ടും കണ്ടപ്പോ.... ഹൗ .... നൊസ്റ്റു.... goosebumps...
80s and 90s ലൈഫ് അതൊരു വികാരം തന്നെ ആണ്. അസൂയ ആണ് ആ കാലത്തോട് ഇനി തിരിച്ചു വരില്ല എന്ന ഒറ്റ കാരണം കൊണ്ട്
😊😊❤❤❤
ഇത് പൊളിക്കും,1M വ്യൂ ഉറപ്പാണ്
😄
വീഡിയോ ഇടുക കമന്‍ററ് നമ്മള്‍ ഇട്ടോളാം 🤪
🤣🤭
ഇനി തിരിച്ചു വരുമോ ആ സുന്ദരമായ കാലം ♥️
കഴിഞ്ഞ് പോയതൊന്നും ഇനി തിരിച്ചുവരില്ല... സുഹൃത്തേ..
തിരിച്ചു വരാൻ സാധ്യതയുണ്ട് ആ കാലത്തെ ദാരിദ്ര്യം ആർക്കും മണ്ണിൽ വേല ചെയ്യാൻ മനസ്സില്ല
@@restinclrestincl9431 നല്ല ആഹാരം വേണം പക്ഷെ മണ്ണിൽ പണിയെടുക്കാൻ ആർക്കും വയ്യ. പണിയെടുക്കുന്നവനെ ആർക്കും വേണ്ട. അവന്റെ ജീവിതം മുഴുവനും അനിശ്ചിതത്വവും. മേലനങ്ങി പണിയെടുക്കാത്തവന് കൈ നിറയെ പണവും കനത്ത പെൻഷനും ആർഭാട ജീവിതവും. എല്ലാവരെയും തീറ്റിപ്പോറ്റുന്ന പാവം കർഷകന്റേത് പാഴ് ജന്മവും
സന്തോഷം ഇതു കണ്ടതിൽ, നല്ല ഓർമ്മയുണ്ട് ഈ കാലം,💕💕💕💕💕💕
ഞാൻ ജനിക്കുന്നതിനു ഏതാണ്ട് 9വർഷം മുൻമ്പുള്ള കാലം..... 🥰🥰🥰🥰
ഇത്രയും ഭംഗിയുണ്ടായിരുന്നോ 😌
എന്റെ മേപ്പാടി പണ്ട് എത്ര സുന്ദരം
ഈ വിഡിയോയിൽ കാണുന്ന എത്ര പേര് ഇന്ന് ജീവിച്ചിരിപ്പുണ്ടോ ആവോ?🤔😔😔😔😔😔🙏🙏🙏🙏🙏🙏ഈ വീഡിയോ കാണുബോൾ സന്തോഷവും ഉണ്ട് സങ്കടവും ഉണ്ട് 😔😔😔😔❤❤❤❤❤
ഈ video എടുത്ത് ഇത്ര വർഷം സൂക്ഷിച് U tubil post ചെയ്ത നിങ്ങൾക് ഒരുപാട് നന്ദി അറിയിക്കുന്നു 🙏🙏🥲🥲
ഒരുപാട് സന്തോഷം, അറിയാത്ത കാണാത്ത ഇന്ന് ജീവിച്ചിരിപ്പുണ്ടോ എന്നു പോലും അറിയാത്ത ഒരുപാട് മനുഷ്യരും,പ്രകൃതിയും ❤🔥,thank you...
പ്രകൃതിയും മനുഷ്യനും തമ്മിൽ ഉള്ള ബന്ധം തെളിയിക്കാൻ ഈ ഒരു ഒറ്റ വീഡിയോ മതി ♥️
Two വീലർ എവിടെയും കാണാൻ ഇല്ല.🙏🙂
അന്തകാലത്ത് ----
ഇന്നത്തേകാലത്തേ പോലെ,
ടൂ വീലറുകളുടെ ബാഹുല്യം ഇല്ലായിരുന്നു...
SCOOTER VARUNNUNDU...
Great observation and truth also🎉
സെറ്റിടാത്ത കേരളം.കേരളത്തിന്റെ ഏസ്തെറ്റിക് കാലം.❤
Nammada meppadi
@@muhammadhashirhashir7019 thaan safe aano
എത്ര കണ്ടാലും മതി വരില്ല 💙💙💙
പുതിയ വീഡിയോ ക്യാമറ വാങ്ങിയപ്പോളുള്ള ആദ്യ ട്രിപ്പാണെന്ന് തോന്നുന്നു 😍അടിപൊളി
🌹🌹🌹ആ ksrtc ബസ് ഓർമ്മകൾ മാത്രം ആയി, ഇന്ന് ആകെ മാറി പോയി ചുരം തന്നെ മാറ്റം വന്നു വീതി കൂട്ടി , 💞💞💞💞ഇങ്ങനെ ഉള്ള വീഡിയോ ചെയ്തതിന് ആയിരമായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹
Churam road engane aanu nirmmichathu ennu parayumo and year
Meet Kerala's first travel vlogger ...
TH-cam is the closest we have come to a time machine. Thank you AVM Unni for capturing these visuals.
നിങ്ങൾ പൊളിയാണ് എത്ര വർഷം മുൻപുള്ളതാണ് എല്ലാവർക്കും കാണാൻ പറ്റുന്നത്
കളങ്കം ഇല്ലാത്ത കേരളത്തിന്റെ തിരിച്ചുകിട്ടാത്ത കാലം 80's😢
കോപ്പ് കളങ്കം ഇല്ലാത്ത കാലം ഇല്ല
🤐
അന്ന് കളങ്കം തിരിച്ചു അറിയാൻ ഉള്ള വിവരം ഇല്ലായിരുന്നു.
മനുഷ്യൻ ഉണ്ടായ കാലം മുഴുവൻ കളങ്കം ഉണ്ടാരുന്നു. 20.വർഷം കഴിഞ്ഞു 2024 കാണിക്കും, അന്നേരവും പറയും എന്ത് നല്ല കാലമാരുന്നു അനെന്നു...
പറയാൻ വാക്കുകളില്ല. അത്രയും ഹൃദയശ്പർശിയായി..
Valare athikam santhosham. Ingane oru video annu eduth vachathinu. 1989il janicha enikku 1988le lokavum kaanan saathichu
AVM unni enna peru maatti nostalgic unni ennaakkanam....!!!!!! It's realy time machine..... Kurachu samayam bhoothakaalathekku poyi.....ini hangover maatti varthamaanakaalathu thudaranam...realy amazing channel.....
പഴയ കാലത്തെ ഓർമ്മകളിലേയ്ക്ക് കൊണ്ട് പോയതിന് ഒരുപാട് നന്ദി പറയുന്നു
ഞമ്മളെ താമരശ്ശേരി ❤❤👍👍ഈൗ വീഡിയോ കണ്ടപ്പോ ഞമ്മളെ ഇതേ വർഷം 1988 ൽ ഇറങ്ങിയ ആരണ്യകം movie ഓർമ്മവരുന്നു ❤❤😪😪. വയനാട്, താമരശ്ശേരി വെച്ച് തന്നെ ആയിരുന്നു ഷൂട്ടിംഗ് 👍
ആരണ്യകം ' സിനിമ ----
പൊളി' തന്നെയാണ് കൂട്ടുകാരാ...
അമൂല്യ മായ ദൃശ്യങ്ങൾ....... Thankyou...
അടിപൊളി ആയിട്ടുണ്ട് പഴയ കാലഘട്ടം എനിക്ക് ഭയങ്കര ഇഷ്ട്ട
ഞാൻ വളർന്ന നാട്.1986 മുതൽ 2006 വരെ ഇവിടെ ആയിരുന്നു.. മേപ്പാടി കണ്ട് എന്റെ ഹോം town ❤. ഇപ്പൊ ഒരുപാട് മാറി. ചുരം ഒക്കെ വളരെ വലിയ റോഡ് ആയി. ഇപ്പോഴും സ്വന്തം വണ്ടിക്ക് ചുരം കയറുമ്പോൾ ഒരു ഫീൽ ആണ്.. ഈ കഴ്ഞ്ഞ വർഷം 6തവണ ബൈക്കിൽ തന്നെ എറണാകുളം നിന്നും താമരശ്ശേരി ചുരം കയറി ഇറങ്ങി.. ഹോ 🙏
എന്റെയും ജന്മനാട് ഇപ്പോൾ അവിടെ അല്ല 😥😥 Rippon
@@abobackerebrahim8603 ഞാനും ripon ൽ ആണ് 😁വളർന്ന നാട്ടിൽ ജനിച്ച നാട്ടിൽ നിന്നും വല്ലപ്പോഴും വരുമ്പോൾ ഒരു ഫീൽ തന്നെ ❤😍വയനാട് ബ്യൂട്ടിഫുൾ അല്ലെ. നമ്മടെ മേപ്പാടി 🙏ഒരു രക്ഷയും ഇല്ല
@@shijovarghese9655 👌👌 ഞാൻ ജനിച്ചത് rippon വാളത്തൂരിൽ നിങ്ങൾ റിപ്പണിൽ എവിടെ ആയിരുന്നു ഞാൻ വളരെ ചെറുപ്പത്തിൽ അവിടെന്ന് പോന്നു 7th വരെ റിപ്പണിലും അരപ്പറ്റയിലും പഠിച്ചു
@@abobackerebrahim8603 rippon പുതുക്കാട്.2000ൽ arappatta യിൽ നിന്നും sslc കഴിഞ്ഞു.2006ൽ എറണാകുളം.
@@shijovarghese9655 ഞാൻ 81/82 ൽ 7th അരപറ്റ പിന്നെ മലപ്പുറം
Taking such candid shots in 80s is priceless, great
തീര്ച്ചയായും പച്ചയും മഞ്ഞയും ചേർന്ന ആ സൂപ്പർ എക്സ്പ്രസ്സ് . കേരളത്തിന് വെളിയിൽ ഉള്ള ബസ് സ്റ്റാൻഡിൽ കാണുമ്പോൾ
Annu expressum super expressum undayirunnu.express innathe fp poleyum super express sf poleyumayirunnu livery. ee videoyil ullath express aanu.
*90time കിഡ്സ് ഇബടെ കാമോൺട്ര 😜*
ആ . ഇണ്ടല്ലോ ആയിരത്തി തൊള്ളായിരത്തി . എൺപത്തി ഫോർ .......😂😂😂😂😂
1981😃
എട മോണെ ✋🏻
1987,😌
1988
Thanks so much. ആ പഴേയ കാലത്തേക്ക് കൂട്ടികൊണ്ട് പോയതിനു
പഴയ കാലം എത്ര സുന്ദരം ❤എത്ര മനോഹരം, ️ ഇപ്പൊ movile phone, internet, TH-cam, 5G okke വന്നു ellarum neshich poyi
~~~~ എന്ന് 60s വസന്തം
k7മാമൻ :))
Ath pwolichh ❤️
ഒരുപാട് നന്ദി ഈ പഴയ കല വീഡിയോ കാണിച്ചു തന്നതിന് 🙏
നെല്ല് എന്ന പ്രേംനസീർ സിനിമ കണ്ടാൽ ഇതിലും മുമ്പത്തെ വയനാട് കാണാം 👍
ഇത് ഗോൾഡ് ആണ് ഗോൾഡ്.... ഞാൻ നോക്കികൊണ്ടിരുന്നത് ആ KSRTC ബസുകളെ കാണാനാണ്.😍
ഞാനും 👍
ഞാനും
I used to drive along this road in an old premier Padmini car on my way from Mysore to Calicut and back. The ghat road was much prettier then. Thanks for the video.
Wayanad❤
ഞാൻ ജനിക്കുന്നതിനു മുൻപുള്ള വയനാട് 👌
എത്ര ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു 🎉🎉🎉
ഇതൊക്കെ എവിടുന്നാ കിട്ടുന്നത്??
ജനിക്കുന്നതിനു മുൻപേ ഉള്ള വയനാട് കാണിച്ചു തന്നതിന് ഒരുപാടു നന്ദി
ജീവിത മത്സരങ്ങൾ ഇല്ലാത്ത കാലം.എല്ലാവരും ഒരുപോലെയായിരുന്ന കാലം.... ❤️❤️❤️❤️❤️❤️❤️
അതിർത്തി തർക്കങ്ങൾ ഏറ്റവും കൂടുതൽ അന്നായിരുന്നു അതിർത്തി തർക്കത്തിന്റെ പേരിൽ നിരവതി കൊലപാതകങ്ങൾ വരെയുണ്ടായിട്ടുണ്ട്
Power steering ഇല്ലാത്ത ആ കാലം 😂
കുണ്ടും കുഴിയും വീതി കുറഞ്ഞ road അന്നത്തെ drivers പൊളി അല്ലെ 😂
Innatha atra thirakk illallo
Thanks so much Unni, for taking us back in time.
പറയാൻ വാക്കുകളില്ല...അത്രക്കു ഹൃദ്യം...❣️
TH-cam is the only closest thing to Time travel. Thank you so much for sharing ❤
സൂപ്പർ,, വളരെ സന്തോഷം👌💐💐💐
Thanks a lot AVM UNNI ARCHIVES for bringing us to old days ❤️
ഒരുപാട് thanx ഇത് ഞങ്ങൾക് ആയി കാണിച്ചു തന്നതിന്
ഈ channel ൻ്റെ പേരു വല്ല time traveller enu ഇടുനത നല്ലത്
ചുരത്തിനു ഇന്നത്തെ വീതി ഇല്ല വണ്ടിക്ക് ആണേൽ പവർ സ്റ്റാറിങ്ങും ഇല്ല അന്നത്തെ ഡ്രൈവർ മാർ പൊളി തന്നെ 🤙
We used to go every summer holidays to my uncle's house.. Oh my God such a lovely memories of wynad.. The churam travel in bus from Kozhikode, is unforgettable.. After reaching wynad the cold breeze will touch us.. Such a fulfilling and happy experience. Also the local bus travel to thrikkaipetta in local bus and empty roads is unforttable. Wynad was completely pure and unpolluted then. Now also good.. But slightly crowded now. ❤
Onnum parayaan illa poli❤️❤️❤️
Kurachu neram a payaya ormayilekku poyi ❤
അടുത്ത തലമുറ പറയും ഇതായിരുന്നു നല്ല കാലമെന്ന്.. ശരിയാണ്.. ഇപ്പൊ പണമുള്ള ആൾക്ക് എന്തും വാങ്ങിക്കഴിക്കാം..നല്ല വീട് വെക്കാം, എല്ലാവരും സഞ്ചരിക്കുന്ന വഴിയിലൂടെ സഞ്ചരിക്കാം, നല്ല ചികിത്സ ലഭ്യമാക്കാം..നല്ല വിദ്യാഭ്യാസം നേടാം..ലോകത്ത് നടക്കുന്ന എന്ത് കാര്യം വേണമെങ്കിലും അടുത്ത മിനുട്ടിൽ നമുക്കറിയാം. ലോകത്തിന്റെ ഏത് ഭാഗത്തു ജോലി ചെയ്യുമ്പോഴും അടുത്ത നിമിഷം വീട്ടുകാരെ ബന്ധപ്പെടാം.. Etc...ഇതൊക്കെ പഴയ കാലത്തിനു തരാൻ കഴിയാത്ത മനോഹരമായ വർത്തമാന കാലം ❤❤
ജനിക്കുന്നതിനു വർഷങ്ങൾക്ക് മുന്നേ ഉള്ള കേരളം, മറ്റൊരു നാട്ടിൽ ഇരുന്നു കാണുന്ന ലെ ഞാൻ... അന്യായ ഫീൽ...
Am telling you these videos are priceless 🤩.
ഏതു നാട്ടിൽ ഇരുന്നാ കാണുന്നത്
1979 ഇൽ ആദ്യമായി ചുരം കയറിയപ്പോൾ കണ്ട മനോഹര ദൃശ്യങ്ങൾ വീണ്ടും കണ്മുന്നിൽ വന്നത് പോലെ
കാത്തിരിക്കുന്നു ❤❤
അന്നത്തെ ബസ്റ്റാൻഡ് കണ്ടു സൂപ്പർ.😊😊... ഇന്നത്തെ ബസ്റ്റാൻഡ് അഴിമതി കാണിക്കാൻ വേണ്ടി മാത്രമുള്ള സ്റ്റാൻഡ്😮😮
മേപ്പാടി ടൗണിൽ ഇതിൽ കാണിച്ചിട്ടുള്ള ചില കെട്ടിടങ്ങൾ ഇപ്പോഴും ഉണ്ട്....
Aa palli epo ullath thanneyalle meppadi
Swabhavikam 😅india alle nadu
ആ ksrtc ബസ് പോലെ ഉള്ള ബസ് സ്റ്റോപ്പ് മേപ്പാടി വാടുവഞ്ചൽ റൂട്ടിൽ ആല്ലേ?
Mepadi alla orulmpottiyad alla😢😢
മൊബൈൽ ഫോണും, ഗെയിമിംഗ്,കമ്പ്യൂട്ടർ,കഞ്ചാവ്, മഥം കലഹങ്ങൾ, ഒന്നും ഇല്ലാത്ത സമാധാനം ഉള്ള കാലം, എല്ലാവരും ഓണം, റംസാൻ, ക്രിസ്തുമസ്, ഒന്നിച്ചു ആഗോഷിച്ച ഇനി ഒരിക്കലും വേരാത്ത കാലം
😔😔😔😔😔
🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹
annathe kalathe matha kalaapathinte kanaaku nooku appo mansilaavum
മതം.. ഉണ്ടായിരുന്നു... അന്ന് 👍പക്ഷെ.. മതം.. തലയ്ക്കു... കേറി.. പിടിച്ച.. പന്നികൾ അന്ന് വളരെ കുറവ് 😆😆😆😆😆
Kanjavokke annum undu
നമ്മുടെ പഴയ ബസ്സ്കളെ
കാണുമ്പോൾ സന്തോഷം തോന്നുന്നു
ഞാൻ ഈ ലോകത്ത് ഇല്ലാത്ത കാലം...
പിന്നീട് വർഷങ്ങൾക്ക് ശേഷം 2009 ൽ ആദ്യമായി വയനാട് വഴി മൈസൂർ ടൂർ പോയിരുന്നു. പിന്നെ 2016 to 2018 സ്ഥിരമായി വയനാട്ടിൽ വരുമായിരുന്നു. ഞാൻ ഏറ്റവും അതികം യാത്ര ചെയ്തത് കുറ്റ്യാടി ചുരം വഴിയാണ്. വയനാട് മുഴുവനായി ഞാൻ ആസ്വദിച്ചിട്ടുണ്ട്. മഞ്ഞും, മഴയും, വെയിലും, പുഴയും, വയലും, വനവും... പൂക്കളും കായ്കളും നിറഞ്ഞ വസന്തം വിതറിയ വയനാടിന് അതീവ സൗന്ദര്യമാണ്.
Old meppadi town aa bus type bus stop ❤ athellaam maayathe manasil und thanks for this video 😊
ഇക്കാലത്ത് ഇതേ റോഡിലൂടെ കെഎസ്ആർടിസിയിൽ ഞാൻ സഞ്ചരിച്ചിട്ടുണ്ട്. ഞാൻ പത്താം ക്ലാസ്സ് കഴിഞ്ഞ പ്രായം. പെങ്ങളും അളിയനും സുൽത്താൻബത്തേരിയിൽ KSEB യിൽ ജോലി... ഇടക്കിടക്ക് ചുരത്തിലൂടെ പോകുന്നതൊരു ഹരം തന്നെയായിരുന്നു. അന്ന് ഒരു വണ്ടിക്ക് പോകാനുള്ള ഇടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. സൗന്ദര്യവും ഭീകരതയും ഇടവഴിയുന്ന കാഴ്ചകൾ!🎉
എന്റെ പേര് നിസാം വയനാട് മേപ്പാടിയിലാണ് വീട് ഞാൻ ജനിക്കുന്നതിന്റെ മുന്നേയുള്ള എന്റെ നാടും അന്നത്തെ സാഹചര്യങ്ങളും ഈ വീഡിയോയിലൂടെ കാണാൻ എനിക്ക് സാധിച്ചു വീഡിയോ എടുത്ത ചേട്ടന് ഒരായിരം നന്ദി 🥰😍
❤
അടിപൊളി അഭിനന്ദനങ്ങൾ.❤❤❤
ദീർഘവീക്ഷണത്തോടുകൂടി ഈ വീഡിയോകൾ എല്ലാം സൂക്ഷിച്ചി സൂക്ഷിച്ചുവച്ച അങ്ങേയ്ക്ക് ഇരിക്കട്ടെ കുതിരപ്പവൻ
വീഡിയോയിൽ ആദ്യം കാണുന്നത് മേപ്പാടി town അല്ലെ??
വയനാടൻ കാഴ്ചകൾ മനോഹരം..!
ദുർഘടം തന്നെ അന്നത്തെ ചുരം
ദുസ്സഹം തന്നെ അന്നത്തെ യാത്ര
ഇനിയും ഇതുപോലുള്ള ഐറ്റങ്ങൾ പ്രതീക്ഷിക്കുന്നു...!
ലാലേട്ടന്റെ ചിത്രം സിനിമ ഇറങ്ങിയ വർഷത്തെ വീഡിയോ ആണല്ലെ പൊളിച്ചു മച്ചാനെ... 👌
ഈ വീഡിയോക്ക് എന്റെ എല്ലാവിധ പിന്തുണയും ആശംസകളും അറിയിക്കുന്നു.... നന്ദി...🙏
തിരിച്ചിട്ട് കിട്ടില്ല 😭നമ്മുടെ ചെറുപ്പം