നല്ലൊരു നെയ്ച്ചോറും ചിക്കൻ കറിയും ആക്കിയാലോ... എല്ലാരും പോന്നോളിൻ 🐓🐔🍚

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • ആവശ്യമായ സാധനങ്ങൾ :
    3 സവാള
    2 തക്കാളി
    2 പച്ചമുളക്
    വെളുത്തുള്ളി
    ഇഞ്ചി
    2 kg ചിക്കൻ
    ചിക്കൻ മസാല
    മുളകുപൊടി
    മല്ലിപ്പൊടി
    കുരുമുളക് പൊടി
    1 kg ബിരിയാണി അരി
    ഗ്രാമ്പു, പട്ട,കറുവയില
    തയാറാക്കുന്ന വിധം :
    സവാള, തക്കാളി, പച്ചമുളക് ഇവയെല്ലാം കഴുകി വൃത്തിയാക്കി അരിഞ് വെക്കുക.കൂടെ 10 അല്ലി വെളുത്തുള്ളിയും ഒരു ചെറിയ കഷ്ണം ഇഞ്ചിയും നന്നായി ഇടിച് മാറ്റി വെക്കുക. ഒരു ഉരുളി തീയേൽ വെച്ച് ചൂടായതിനു ശേഷം അല്പം എണ്ണ ഒഴിച് കൊടുത്ത് ഒരു ടീസ്പൂൺ കടുകും ചെറിയ ഒരു പീസ് സവാള അരിഞ്ഞതും കൂടെ ഇട്ട് മൂപ്പായതിനു ശേഷം അരിഞ്ഞു വെച്ച സവാളയും പച്ചമുളകും ചേർത് നന്നായി വഴറ്റുക.പകുതി വഴന്നതിനു ശേഷം അരിഞ്ഞു വെച്ച തക്കാളിയും അതിലേക്ക് ഇട്ട് നന്നായി വഴറ്റുക. അതിലേക്ക് ഇഞ്ചി വെളുത്തുള്ളി ഇടിച്ചതും കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനിയാണ് മസാല ചേർക്കൽ, 2 സ്പൂൺ ചിക്കൻ മസാല, 1 സ്പൂൺ മുളകുപൊടി, 1 സ്പൂൺ മല്ലിപ്പൊടി, 1/2 സ്പൂൺ മഞ്ഞൾ പൊടി ഇവയെല്ലാം വഴറ്റി വെച്ചിരിക്കുന്ന മിക്സിലേക്ക് ഇട്ട് കൊടുത്ത് അതിന്റെ പച്ചമണം മാറുന്നതുവരെ അടിയിൽ പിടിക്കാതെ ഇളക്കി കൊടുക്കുക. അതിനിടക്ക് ചിക്കൻ കഴുകി വൃത്തിയാക്കി വെക്കണേ... ആ മാറ്റി വെച്ച ചിക്കൻ ഇതിലേക്ക് ഇട്ട് നന്നായി ഇളക്കി ആവശ്യത്തിന് ഉപ്പും ചേർത്ത് മൂടി വെക്കാം... നന്നായി വേവാകുന്നതുവരെ മൂടി വെക്കുക. അപ്പോഴേക്കും നെയ്‌ച്ചോറിനുള്ള തയാറെടുപ്പ് തുടങ്ങാം. 1 kg അരിയിൽ നിന്ന് 2.5 ഗ്ലാസ്‌ അരിയെ ഞാൻ ഇവിടെ എടുത്തിട്ടുള്ളു... അത് കഴുകി വൃത്തിയാക്കി വെക്കുക. ഒരു കുക്കർ തീയേൽ വെച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച് കൊടുത്ത് ഒരു സവാള അരിഞ്ഞതും കൂടെ ഇട്ട് നന്നായി ഒരു ബ്രൗൺ shade ആകുമ്പോഴേക്കും അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച് കൊടുക്കുക... ഞാൻ 2.5 ഗ്ലാസ്‌ അരി എടുത്തത് കൊണ്ട് തന്നെ ഇരട്ടി വെള്ളം എന്ന അളവിൽ 5 ഗ്ലാസ്‌ വെള്ളം ഒഴിച് കൊടുക്കുന്നുണ്ട്. അതിലേക്ക് മാറ്റി വെച്ചിരിക്കുന്ന അരിയും ഉപ്പും ഇട്ട് കുക്കർ അടച്ചു വെക്കുക. 1 വിസിൽ വന്നാൽ മതിയാകും. ശേഷം ഒരു വാഴയിലയിലേക്കോ വലിയ പാത്രത്തിലേക്കോ മാറ്റുക... അപ്പോഴേക്കും അവിടെ ചിക്കൻ കറി റെഡിയായിട്ടുണ്ടാകും. അതും വാങ്ങി നല്ല ചൂടോടെ പാത്രത്തിൽ വിളമ്പി എല്ലാവർക്കും കൊടുത്ത് കഴിച്ചോളൂ... ❤️
    Thanks for watching 🌼🌺❤️‍🩹
    #recipe #cooking #shortvideo #reels #food #kerala#chickencurry

ความคิดเห็น •