Bhoomikkoru Charamageetham Kavitha with Lyrics | ഭൂമിയ്‌ക്കൊരു ചരമഗീതം കവിത

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 188

  • @arjunmp7251
    @arjunmp7251 3 ปีที่แล้ว +30

    ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന-
    മൃതിയില്‍ നിനക്കാത്മശാന്തി!
    ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക്
    ഹൃദയത്തിലിന്നേ കുറിച്ച ഗീതം.
    മൃതിയുടെ കറുത്ത വിഷപുഷ്പം വിടര്‍ന്നതിന്‍-
    നിഴലില്‍ നീ നാളെ മരവിക്കേ,
    ഉയിരറ്റനിന്‍മുഖത്തശ്രു ബിന്ദുക്കളാല്‍
    ഉദകം പകര്‍ന്നു വിലപിക്കാന്‍
    ഇവിടെയവശേഷിക്കയില്ലാരു, മീ ഞാനും!
    ഇതു നിനക്കായ് ഞാന്‍ കുറിച്ചീടുന്നു ;
    ഇനിയും മരിക്കാത്ത ഭൂമി ! നിന്നാസന്ന-
    മൃതിയില്‍ നിനക്കാത്മശാന്തി!
    പന്തിരുകുലം പെറ്റ പറയിക്കുമമ്മ നീ
    എണ്ണിയാല്‍ തീരാത്ത,
    തങ്ങളിലിണങ്ങാത്ത
    സന്തതികളെ നൊന്തു പെറ്റു!
    ഒന്നു മറ്റൊന്നിനെ കൊന്നു തിന്നുന്നത്
    കണ്ണാലെ കണ്ടിട്ടുമൊരുവരും കാണാതെ
    കണ്ണീരൊഴുക്കി നീ നിന്നൂ!
    പിന്നെ, നിന്നെത്തന്നെയല്പാല്പമായ്‌ത്തിന്നുഃ
    തിന്നവര്‍ തിമിര്‍ക്കവേ ഏതും വിലക്കാതെ
    നിന്നു നീ സര്‍വംസഹയായ്!
    ഹരിതമൃദുകഞ്ചുകം തെല്ലൊന്നു നീക്കി നീ-
    യരുളിയ മുലപ്പാല്‍ കുടിച്ചു തെഴുത്തവര്‍-
    ക്കൊരു ദാഹമുണ്ടായ് (ഒടുക്കത്തെ ദാഹം!)-
    തിരുഹൃദയ രക്തം കുടിക്കാന്‍!
    ഇഷ്ടവധുവാം നിന്നെ സൂര്യനണിയിച്ചൊരാ-
    ചിത്രപടകഞ്ചുകം ചീന്തി
    നിന്‍ നഗ്നമേനിയില്‍ നഖം താഴ്ത്തി മുറിവുകളില്‍-
    നിന്നുതിരും ഉതിരമവര്‍മോന്തി
    ആടിത്തിമര്‍ക്കും തിമിര്‍പ്പുകളിലെങ്ങെങ്ങു-
    മാര്‍ത്തലക്കുന്നു മൃദുതാളം!
    അറിയാതെ ജനനിയെപ്പരിണയിച്ചൊരു യവന-
    തരുണന്റെ കഥയെത്ര പഴകീ
    പുതിയ കഥയെഴുതുന്നു വസുധയുടെ മക്കളിവര്‍
    വസുധയുടെ വസ്ത്രമുരിയുന്നു!
    വിപണികളിലവ വിറ്റുമോന്തുന്നു, വിട നഖര-
    മഴുമുനകള്‍ കേളി തുടരുന്നു!
    കത്തുന്ന സൂര്യന്റെ കണ്ണുകളില്‍നിന്നഗ്നി
    വര്‍ഷിച്ചു രോഷമുണരുന്നു!
    ആടിമുകില്‍മാല കുടിനീര് തിരയുന്നു!
    ആതിരകള്‍ കുളിരു തിരയുന്നു.
    ആവണികളൊരു കുഞ്ഞുപൂവ് തിരയുന്നു!
    ആറുകളൊഴുക്ക് തിരയുന്നു!
    സര്‍ഗലയതാളങ്ങള്‍ തെറ്റുന്നു, ജീവരഥ-
    ചക്രങ്ങള്‍ ചാലിലുറയുന്നു!
    ബോധമാം നിറനിലാവൊരു തുള്ളിയെങ്കിലും
    ചേതനയില്‍ ശേഷിക്കുവോളം
    നിന്നില്‍ നിന്നുയിരാര്‍ന്നൊ-
    രെന്നില്‍ നിന്നോര്‍മകള്‍ മാത്രം!
    നീ, യെന്റെ രസനയില്‍ വയമ്പും നറും തേനു-
    മായ് വന്നൊരാദ്യാനുഭൂതി!
    നീ, എന്റെ തിരി കെടും നേരത്ത് തീര്‍ത്ഥകണ-
    മായലിയുമന്ത്യാനുഭൂതി!
    നിന്നില്‍ കുരുക്കുന്ന കറുകയുടെ നിറുകയിലെ
    മഞ്ഞുനീര്‍ തുള്ളിയില്‍പ്പോലും
    ഒരു കുഞ്ഞു സൂര്യനുണ്ടതു കണ്ടുദിച്ചിതെന്‍-
    കരളിലൊരു വിസ്മയവിഭാതം!
    നിന്റെ തരുനിരകളുടെ തണലുകളില്‍ മേഞ്ഞുപോ-
    യെന്നുമെന്‍ കാമമാം ധേനു.
    നിന്റെ കടലിന്‍മീതെയേതോ പ്രവാചകര്‍
    വന്നപോല്‍ കാറ്റുകള്‍ നടന്നൂ.
    ആയിരമുണ്ണിക്കനികള്‍ക്കു തൊട്ടിലും
    താരാട്ടുമായ് നീയുണര്‍ന്നിരിക്കുന്നതും
    ആയിരം കാവുകളിലൂഞ്ഞാലിടുന്നതും
    ആലിലത്തുമ്പത്തിരുന്നു തുളളുന്നതും
    അഞ്ചിതല്‍ പൂക്കളായ് കൈയാട്ടി നില്‍പതും
    അമ്പലപ്രാവായി നീ കുറുകുന്നതും
    ആയിരം പുഴകളുടെയോളങ്ങളായെന്റെ
    ആത്മഹര്‍ഷങ്ങള്‍ക്കു താളം പിടിപ്പതും
    പൂവാകയായ് പുത്തിലഞ്ഞിയായ് കൊന്നയായ്
    പുത്തനാം വര്‍ണ്ണകുടകള്‍ മാറുന്നതും.
    കൂമന്റെ മൂളലായ് പേടിപ്പെടുത്തി നീ
    കുയിലിന്റെ കൂകയലായ് പേടിതീര്‍ക്കുന്നതും
    അന്തരംഗങ്ങളില്‍ കളമെഴുതുവാന്‍ നൂറു
    വര്‍ണ്ണങ്ങള്‍ ചെപ്പിലൊതുക്കി വെക്കുന്നതും
    സായന്തനങ്ങളെ സ്വര്‍ണ്ണമാക്കുന്നതും
    സന്ധ്യയെയെടുത്തു നീ കാട്ടില്‍ മറയുന്നതും
    പിന്നെയൊരുഷസ്സിനെത്തോളിലേറ്റുന്നതും
    എന്നെയുമുണര്‍ത്തുവാ, നെന്നയമൃതൂട്ടുവാന്‍,
    കദളിവന ഹൃദയ നീഡത്തിലൊരു കിളിമുട്ട
    അടവച്ചു കവിതയായ് നീ വിരിയിപ്പതും
    ജലകണികപോലവേ തരളമെന്‍ വാഴ്വിനൊരു
    നളിനദലമായി നീ താങ്ങായി നില്പതും
    അറിയുന്നു ഞാ, നെന്നില്‍ നിറയുന്നു നീ, യെന്റെ
    അമൃതമീ നിന്‍ സ്മൃതികള്‍ മാത്രം!
    ചിറകുകളില്‍ സംഗീതമുള്ള കളഹംസമേ!
    അരിയ നിന്‍ ചിറകിന്റെ-
    യൊരു തൂവലിന്‍ തുമ്പി-
    ലൊരു മാത്രയെങ്കിലൊരു മാത്ര, യെന്‍ വാഴ്വെന്ന
    മധുരമാം സത്യം ജ്വലിപ്പൂ!
    അതു കെട്ടുപോകട്ടെ! - നീയാകുമമൃതവും
    മൃതിയുടെ ബലിക്കാക്ക കൊത്തീ…!
    മുണ്ഡിതശിരസ്കയായ് ഭ്രഷ്ടയായ് നീ സൗര-
    മണ്ഡലപ്പെരുവഴിയിലൂടെ
    മാനഭംഗത്തിന്റെ മാറാപ്പുമായി സ-
    ന്താന പാപത്തിന്റെ വിഴുപ്പുമായി
    പാതിയുമൊഴിഞ്ഞൊരു മനസ്സിലതിതീവ്രമാം
    വേദനകള്‍ തന്‍ ജ്വാല മാത്രമായി
    പോകുമിപ്പോക്കില്‍ സിരകളിലൂടരി-
    ച്ചേറുകയല്ലീ കരാളമൃത്യൂ?….
    ഇനിയും മരിക്കാത്ത ഭൂമി ?
    ഇതു നിന്റെ മൃതശാന്തി ഗീതം!
    ഇതു നിന്റെ (എന്റെയും) ചരമ ശുശ്രൂഷയ്ക്ക്
    ഹൃദയത്തിലിന്നേ കുറിച്ച ഗീതം!
    ഉയിരറ്റ നിന്‍മുഖത്തശ്രുബിന്ദുക്കളാല്‍
    ഉദകം പകര്‍ന്നു വിലപിക്കാന്‍
    ഇവിടെയവശേഷിക്കയില്ല ഞാ, നാകയാല്‍
    ഇതുമാത്രമിവിടെ എഴുതുന്നു.
    ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന-
    മൃതിയില്‍ നിനക്കാത്മശാന്തി!

  • @ajeesh4620
    @ajeesh4620 4 ปีที่แล้ว +301

    തണ്ണീർ മത്തൻ ദിനങ്ങളിൽ വിനീത് ശ്രീനിവാസൻ ഇതിന്റെ ഒരു രണ്ടു വരി ചൊല്ലുന്നുണ്ട്, എന്റെ പൊന്നു എന്തൊരു ഫീൽ.. ഹോ... ഇവിടെ ഡോക്ടർ മാഡവും ഉഷാറായി...

    • @akhilkalyani
      @akhilkalyani 3 ปีที่แล้ว +6

      💯

    • @sudheeshkayani2179
      @sudheeshkayani2179 3 ปีที่แล้ว +3

      Sathyam

    • @vrindhars8281
      @vrindhars8281 3 ปีที่แล้ว +3

    • @dhoni5909
      @dhoni5909 3 ปีที่แล้ว +2

      Varikal hridayithilinne kuricha geetham vineeth padunnatji hridayathilanne ennanu
      Achananenkil sredhochene

    • @sreedevgv1525
      @sreedevgv1525 3 ปีที่แล้ว +4

      Athu kettittu varunnavar kure indalle.

  • @mr_woodpecker4974
    @mr_woodpecker4974 4 ปีที่แล้ว +131

    മരിച്ചുകൊണ്ടിരിക്കുന്ന ഭൂമിയ്ക്ക് മരിക്കാത്ത വരികൾ എഴുതിയ മഹാൻ .
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @SANA__978
      @SANA__978 2 ปีที่แล้ว +3

      Yes

    • @quadrosnake2122
      @quadrosnake2122 2 ปีที่แล้ว +4

      uff..vayalar eythuo ith polle

    • @manjupurushu1736
      @manjupurushu1736 ปีที่แล้ว +3

      Yes

    • @3ramasters336
      @3ramasters336 หลายเดือนก่อน +1

      YES,that is correct 😐😐❤❤😮😮😮😮😮😮😮😮😮😮😮😮😮😮😮😅

  • @krishnankutty4592
    @krishnankutty4592 5 ปีที่แล้ว +57

    ഈ കവിത94ൽ ഞാൻ SSLC ക്ക് പഠിച്ചിട്ടുണ്ട്, വരികളും ഓർക്കുന്നു ഇന്നലെ പോലെ, ഓർമ്മകളിലേക്ക് ഒരു നിമിഷം എത്തിച്ച ഡോക്ടർ മാഡത്തിനും, ഭൂമിക്ക് ചരമഗീതം എഴുതാൻ ഞാൻ അന്ന് ഉണ്ടാവില്ല എന്ന തിരിച്ചറിവാണ് കവിയെ ഈ കവിത എഴുതിച്ചത് പക്ഷെ ഭൂമിയിൽ അവസാന ജീവനും ONV സാറിനെ ഓർത്തിരിക്കും, ഒരു കവിക്കും ഈ കവിതയെ മറികടക്കാൻ കഴിയില്ല എല്ലാം ONV ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്, മഹത്തായ കവിത, ആലാപനം വളരെ നന്നായി അവതരിപ്പിച്ച മാഡത്തിനും ബിഗ് സല്യൂട്ട്

  • @deepaajai8736
    @deepaajai8736 2 ปีที่แล้ว +6

    ഇത്രത്തോളം feel ആയി എഴുതുക എന്ന് വെച്ചാൽ അത്രയേറെ കവി ഭൂമിതുല്യമായതിനെ എല്ലാം അത്രയധികം പ്രണയിച്ചിരുന്നു എന്ന് വേണം കരുതാൻ . ഓരോ നഷ്ടങ്ങളും നികത്താനാവാത്തതെന്നു കവി ഓർമപ്പെടുത്തുന്നു . ഇനിയുള്ളതിനെ എങ്കിലും ലാഭേച്ഛ നോക്കി മാത്രം ജീവിക്കാതെ , സൃഷ്ടമാവിന്റെ അനശ്വരമായ സ്നേഹമാണ് ഓരോ സൃഷ്ടിയിലൂടെയും മെനഞ്ഞു വെച്ചിരിക്കുന്നതെന്നു ഓർത്തു ജീവിക്കാൻ നമ്മളെ ഓര്മപെടുത്തുന്നുണ്ട് കവിതയിൽ ഉടനീളെ .

  • @bilalhashim7213
    @bilalhashim7213 5 ปีที่แล้ว +39

    ഇതിനു മുകളിൽ ഇനി എങ്ങനെ വർണിക്കാനും താക്കീത് നൽകാനും കഴിയും top 😍

  • @jancyjoby7555
    @jancyjoby7555 4 ปีที่แล้ว +23

    ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്ന മൃതിയിൽ നിനകാത്മ ശാന്തി 💔💔💔💔

  • @pratheeshk.k4240
    @pratheeshk.k4240 4 ปีที่แล้ว +27

    മനസ്സ് പൊള്ളുന്നു. പ്രണാമം onv സാർ 🌹🌹❤❤

  • @gopakumarramachandran742
    @gopakumarramachandran742 5 ปีที่แล้ว +79

    കാലത്തിനു മുൻപെ സഞ്ചരിച്ച കവി

  • @Aaalyaaly
    @Aaalyaaly 4 ปีที่แล้ว +24

    നാളുകൾക്ക് ശേഷം കേട്ടപ്പോ കുളിരുവന്നു പോയി.....ഒ.എൻ. വി സാർ പ്രണാമം...

  • @avanisatheesh3514
    @avanisatheesh3514 3 ปีที่แล้ว +6

    കാലത്തിനു മുൻപേ സഞ്ചരിച്ച പ്രിയ കവി... അങ്ങേക് പ്രണാമം 🙏🙏🙏🙏🙏🙏

  • @abdulfasalu4026
    @abdulfasalu4026 5 ปีที่แล้ว +8

    പ്രശസ്തമായ കവിത മനോഹരമായി ചൊല്ലി.
    അഭിനന്ദനങ്ങൾ.

  • @athulallu61
    @athulallu61 5 ปีที่แล้ว +72

    thannermathan dinangal🤩🥰

    • @vivekvijayakumar2362
      @vivekvijayakumar2362 5 ปีที่แล้ว +17

      Athilu vineeth ettan chollunnath kellkan enth rasa lle...😍

    • @anushkabiju2558
      @anushkabiju2558 5 ปีที่แล้ว +2

      Good kavitha

    • @jomedia2170
      @jomedia2170 5 ปีที่แล้ว +6

      Athu kandit vannathaa😆

    • @ajeesh4620
      @ajeesh4620 4 ปีที่แล้ว +1

      @@vivekvijayakumar2362 sathyam..

  • @MuralidharanT-rs9ux
    @MuralidharanT-rs9ux ปีที่แล้ว +1

    നല്ല കവിത നന്നായി ആലപിച്ചു. അഭിനന്ദനങ്ങൾ 🌹🙏

  • @josephcheriyan
    @josephcheriyan 3 ปีที่แล้ว +7

    What a beautiful voice! transporting the listeners to a world of trance and profound feelings. God bless you every day, every moment for singing this poem by a great Malayalam poet.

  • @rajithasasi6235
    @rajithasasi6235 2 ปีที่แล้ว +1

    എല്ലാ ദിവസം രാത്രി ഈ കവിതകേൾക്കാറുണ്ട്. ONV സർ പ്രണാമം.

  • @ManonKrishnan-dh1qt
    @ManonKrishnan-dh1qt ปีที่แล้ว +1

    Onv sirne sammaychu i❤️it🥰🥰

  • @sreelalpk1298
    @sreelalpk1298 3 ปีที่แล้ว +5

    O N V സാറിന്റെ കാവ്യ മഹാത്ഭുധങ്ങളിൽ ഒന്ന് 💞💞💞

  • @saigayathri3140
    @saigayathri3140 4 ปีที่แล้ว +10

    really heart touching lyrics..no words...

  • @alexjohn8628
    @alexjohn8628 3 ปีที่แล้ว +2

    വരികൾ 👌

  • @aryasuresh5454
    @aryasuresh5454 2 ปีที่แล้ว +1

    Super kavitha

  • @lailak1542
    @lailak1542 10 หลายเดือนก่อน +2

    കണ്ണീരോടെയല്ലാതെ ഇത് കേൾക്കാൻ കഴിയില്ല 😢

  • @baijuvc9224
    @baijuvc9224 3 ปีที่แล้ว +2

    Super adipoli🙏🌄🌄💐

  • @marco-453
    @marco-453 ปีที่แล้ว +1

    സൂപ്പർ വോയിസ്‌ മനസ്സിനെ തണിപ്പിക്കുന്ന ആലാപനവും.
    Superb ഡോക്ടർ

  • @prakashk4238
    @prakashk4238 2 ปีที่แล้ว +1

    Eee kavitha kelkumbol karachil varum

  • @dineshvvdineshvv7833
    @dineshvvdineshvv7833 5 ปีที่แล้ว +16

    2004ലിൽ പത്താം ക്ലാസ്സിൽ പഠിക്കാൻ പറ്റാത്ത പദ്യമാണ്

  • @ambikaramesh2177
    @ambikaramesh2177 2 ปีที่แล้ว +1

    മനസ്സിൽ തട്ടുന്ന കവിത

  • @ajithtech6953
    @ajithtech6953 5 ปีที่แล้ว +114

    ഈ കവിത കേൾക്കുമ്പോൾ സ്കൂൾ ഓര്മിക്കുന്നവരുടൊ

    • @sivaklm6628
      @sivaklm6628 5 ปีที่แล้ว

      Ondeeeee

    • @aruzzachu8484
      @aruzzachu8484 3 ปีที่แล้ว

      Indee😣😣

    • @resheedap7681
      @resheedap7681 หลายเดือนก่อน

      Athkanditt njan padiyatha 2022il ennitt2nd kittukayum cheythu ippozhum(2024) njan itha padnne competitionil

  • @vijayankumar8038
    @vijayankumar8038 5 ปีที่แล้ว +16

    Onv & Dr Sangeetha orkkalum marakkilla

  • @Bijuambili-b4j
    @Bijuambili-b4j 17 วันที่ผ่านมา

    • @Bijuambili-b4j
      @Bijuambili-b4j 17 วันที่ผ่านมา

      🎉😢😮😮🎉🎉🎉🎉🎉

  • @naveenp8033
    @naveenp8033 3 ปีที่แล้ว +2

    സംഗീത മാം...😍👌 നല്ല ആലാപനം..

  • @kamalakk
    @kamalakk ปีที่แล้ว +1

    Super

  • @praseedhababu7494
    @praseedhababu7494 5 ปีที่แล้ว +11

    Heat touching poem 😢❤️❤️❤️

  • @aparnalakshmir6450
    @aparnalakshmir6450 3 ปีที่แล้ว +7

    I am a 7th standerd student i love this amezing poem so much

  • @Abinnn._.144
    @Abinnn._.144 2 หลายเดือนก่อน

    ❤❤

  • @aromalmb890
    @aromalmb890 5 ปีที่แล้ว +203

    Thanner mathan dinangal kanditt vannavar ondo.....

  • @subramanianpadippurakkal1276
    @subramanianpadippurakkal1276 4 ปีที่แล้ว +1

    I like most kavitha that is onv kavithakal

  • @afsal1468
    @afsal1468 2 ปีที่แล้ว +1

    ജീവനുള്ള വരികൾ.

  • @ajayghosh74
    @ajayghosh74 4 ปีที่แล้ว +3

    ONV സർ .......... 💪💪💪💪😘😘😘😘

  • @bijusreeja7305
    @bijusreeja7305 2 ปีที่แล้ว +4

    Great poet
    Beautiful sound O.N.V sir
    Chechiyum super
    Great lyrics

  • @abhilashts7023
    @abhilashts7023 3 ปีที่แล้ว +2

    മരിച്ചുകൊണ്ടിരിക്കുന്ന ഭൂമിയ്ക്ക് മരിക്കാത്ത വരികൾ....

  • @raihanasaleem835
    @raihanasaleem835 3 ปีที่แล้ว +1

    Iniyum marikkaatha bhoomi 🙏

  • @sabari5579
    @sabari5579 ปีที่แล้ว

    താണീർ മത്തൻ ദിനങ്ങൾ കണ്ടു വന്നതാണ്
    കേട്ടപ്പോൾ സ്കൂൾ കാലം ഓർമ വന്നു

  • @parvathykrishna4652
    @parvathykrishna4652 4 ปีที่แล้ว +2

    സൂപ്പർ 🤟

  • @nissarkp9451
    @nissarkp9451 3 ปีที่แล้ว +3

    Very cute 😘😘

  • @FebaJuby-fy2vx
    @FebaJuby-fy2vx ปีที่แล้ว +1

    Nice video I like it❤❤

  • @rahulk1738
    @rahulk1738 5 ปีที่แล้ว +3

    അടിപൊളിയായിട്ടിട്ടുണ്ട് 👌

  • @nivednijeesh2526
    @nivednijeesh2526 3 ปีที่แล้ว +2

    👍👍👏👏👌👌

  • @rejileshvilayattoorvilayat5029
    @rejileshvilayattoorvilayat5029 6 ปีที่แล้ว +11

    മനോഹരമായ ആലാപനം

  • @StraightenedCurve
    @StraightenedCurve 4 ปีที่แล้ว +1

    തെല്ലു നേരം ചൊല്ലിമേടിച്ചു ഞാൻ ഉന്തി വിരൽ തുമ്പിൽ നിർത്തിയീ കാവ്യം.. മുന്നേഅറിഞ്ഞതും പറഞ്ഞാരു തന്നതും എന്നാശയും ഏതുമേയല്ല.. എങ്കിലും കവിയാരുടേതേന്ന മേൽനാമ്പുനോക്കി കൗതുകം ചെവികൾക്ക് കേൾക്കാൻ...ഹൃദ്യം ഇടനെഞ്ചിൽ ഓർമ്മകൾ വിടരാൻ.
    ഇതു പഴമയല്ലെന്ന് തോന്നി ആദ്യവരിയിലവരുരിയവേ തോന്നി.
    പിന്നെയീ മധുരസ്വരം കേൾക്കുമോ
    മാതങ്ക മണിവർണ വരികേൾക്കുമോ...
    തെല്ലല്ല നേരമിവർ രണ്ടും ക്ഷണം കൊണ്ടു തീർത്തതൊരു അളവറ്റ കാവ്യസുഖം....
    കാതുകൾ മധുരമൊഴിവീണു നനയുന്നു.. മൂളയൊരു വഴിയിടയിൽ നിന്നു തിരിയുന്നു...
    ഈ കാലമെത്രയും വീഥിയിരുദിക്കിലും നാം കണ്ട കണ്ണീർ കിനാക്കൾ..
    ആരും ഭീതിതമെന്നത് പേടിയാൽ ചൊല്ലാതെ മൂടിയിമപാതി മൂകം നടന്നതും..
    ഇരുളു പാടെ മറച്ചു നാളെയൊരു ഇടതൂർന്ന പുലരിയിൽ നന്നാവുമെന്നതും...
    നാളിതുവരെ കണ്ടു കോള്മയിരുകൊണ്ടൊരാ നിശബ്ദ സ്വപ്നശകലങ്ങളുരുകുന്നതും
    ആവോളമീ ഭൂമി താൻ കാലിൻ ചോടെയല്ലേയെന്ന് വീണ്ടും ഊന്നിപറഞ്ഞും..
    എല്ലാരുമാശ്രയാമാശുക്കളായ് പൊഴിച്ചശ്രുബിന്ദുക്കളാൽ മൗനം കുടം ചൊരിഞ്ഞരി വിതറി നീർ വീഴ്ത്തി എള്ളും തലകഷ്ണനാമ്പിലയിൽ ഊട്ടാൻ പുല്ലിൻ ഓതിരവട നടുവിരലിൽ കെട്ടി
    പിറകെഇനി വന്നിടാൻ പിന്തുടരുന്നർന്നീടുവാൻ തടയിട്ടു മാർഗങ്ങളെല്ലാം മുടക്കി
    ചൊല്ലി പറഞ്ഞുള്ള മന്ത്രവും മണ്ണിന്റെ പാനിയും കരുതിയിരുന്നു നമ്മൾ...
    ഭൂമിക്കു പട്ടടയിൽ മൃത്യുമുക്തിക്കുള്ള സൗകര്യമേവതും ചെയ്തു നമ്മൾ.. പകരം ഭൂമിക്ക് മുക്തി നൽകാതെ.
    ഈ ഭൂമിക്ക് മുക്തി നൽകാതെ.
    ഇന്ന് ഭൂമി ചിരിക്കുന്നു കേൾക്കുന്നു കേവലം നീയൊരു പ്രാണിഎനിക്കൂട്ടുമോ ശ്രാദ്ധം... നീയുമൊരു കേവലപ്രാണീ എനിക്കൂട്ടുന്നുവോ നിന്റെ ശ്രാദ്ധം.. !!!

  • @anithaks9181
    @anithaks9181 5 ปีที่แล้ว +5

    Super.......👌👌

  • @sheejamanu7135
    @sheejamanu7135 2 ปีที่แล้ว +1

    Thanks

  • @muralimohanan9456
    @muralimohanan9456 6 ปีที่แล้ว +10

    Great...

  • @mythologicalserialeditings191
    @mythologicalserialeditings191 4 ปีที่แล้ว +2

    🙏🙏🙏ONV sir..🌹

  • @renuremraj5603
    @renuremraj5603 ปีที่แล้ว

    🙏

  • @SajithaKumari-m6s
    @SajithaKumari-m6s 21 วันที่ผ่านมา

    Super❤

  • @chunkzzzz4023
    @chunkzzzz4023 4 ปีที่แล้ว +2

    Superrrrr👏👏👌

  • @sanoojsanju7165
    @sanoojsanju7165 6 ปีที่แล้ว +8

    medam supr

  • @JayaLakshmi-ms2mn
    @JayaLakshmi-ms2mn 5 ปีที่แล้ว +3

    ,👌👌👌👌👍👍👍👍

  • @Malluartfamily
    @Malluartfamily 5 ปีที่แล้ว +4

    ✋👌👌😊

  • @pmsudhakaran4536
    @pmsudhakaran4536 6 ปีที่แล้ว +15

    ഡോക്ടർ മാഡം .....,
    സൂപ്പർ .....

  • @avanthikamurali2190
    @avanthikamurali2190 5 ปีที่แล้ว +10

    Supper sound like it

  • @chinjubaby2370
    @chinjubaby2370 4 ปีที่แล้ว +2

  • @kannanskreshidershan2615
    @kannanskreshidershan2615 5 ปีที่แล้ว +5

    O N V Kurupp enna maha Njani enno munkutti arinja sathiyam

  • @jogigeorge6633
    @jogigeorge6633 5 ปีที่แล้ว +5

    polich kifuki kalaki

  • @baijuvc9224
    @baijuvc9224 3 ปีที่แล้ว +2

    Good poem 🙏🙏💐💐

  • @ajeeshkv977
    @ajeeshkv977 4 ปีที่แล้ว +1

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @mamathasumana9229
    @mamathasumana9229 4 ปีที่แล้ว +2

    Thank you..

  • @seetharajesh4613
    @seetharajesh4613 5 หลายเดือนก่อน

    Super ❤👍💯😀😁👏😊

  • @Abinnn._.144
    @Abinnn._.144 2 หลายเดือนก่อน

    1:24 1:26 1:27 1:28 1:30

  • @rajeshraghavan3955
    @rajeshraghavan3955 5 ปีที่แล้ว +4

    Touching hearts and filling eyes.

  • @cousinsworld6764
    @cousinsworld6764 4 ปีที่แล้ว +1

    Nice song

  • @65sudhilal39
    @65sudhilal39 3 ปีที่แล้ว +5

    നിലമ്പൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള മരങ്ങൾ എല്ലാം വെട്ടിമാറ്റി വികസനം കൊണ്ട് വരാൻ പോകുന്നത്രെ, ഇനി എത്ര പ്രളയം കാണേണ്ടി വരും നമ്മൾ എല്ലാം മനസ്സിലാക്കൻ

  • @SureshKumar-qo7mq
    @SureshKumar-qo7mq 2 ปีที่แล้ว

    ,🙏💝🥰

  • @ajimandapam4898
    @ajimandapam4898 3 ปีที่แล้ว +1

    I am share all my friends

  • @ajimandapam4898
    @ajimandapam4898 3 ปีที่แล้ว +1

    Super kavitha ....... I from galf

  • @sonashajan3991
    @sonashajan3991 4 ปีที่แล้ว

    Super chechi

  • @sonashajan3991
    @sonashajan3991 4 ปีที่แล้ว +1

    Enikkishttay doctor sangeetha

  • @satheeshkolaram9864
    @satheeshkolaram9864 4 ปีที่แล้ว

    സൂപ്പർ 👌👌👌👌👌👌👌👌✌️✌️✌️✌️🐶🐶🐶🐶

  • @sathishchandran4852
    @sathishchandran4852 4 ปีที่แล้ว +8

    ഇത് നിന്റെയും എന്റെയും ചരമഗീതം

  • @manoharank4412
    @manoharank4412 4 ปีที่แล้ว

    Great...!

  • @buddiesforlife1016
    @buddiesforlife1016 4 ปีที่แล้ว

    👌👌

  • @nafeesathulnasriyak7836
    @nafeesathulnasriyak7836 4 ปีที่แล้ว

    😍😍😍

  • @deepthasworld992
    @deepthasworld992 ปีที่แล้ว

    ഇന്ന് എനിക്ക് ഒരു മത്സരമുണ്ട്, ഞാൻ ഈ ഗാനം പാടാൻ പോകുന്നു 💗💞🥰

  • @binduk.g9705
    @binduk.g9705 4 ปีที่แล้ว

    😃👌👌🙂

  • @manusyriac2792
    @manusyriac2792 5 ปีที่แล้ว +3

    AS A GOOD LYRICS

  • @Akhil0606
    @Akhil0606 ปีที่แล้ว +1

    ഇപ്പോഴും പ്രസക്തി ഉള്ള വിഷയം....

  • @LijuThomasEapen
    @LijuThomasEapen 7 ปีที่แล้ว +3

    Its good that you have provided the lyrics as well. Thanks.

  • @santha4306
    @santha4306 3 ปีที่แล้ว +1

    😭

  • @balakrishnana8690
    @balakrishnana8690 3 ปีที่แล้ว +1

    2020 December la കണ്ടവരുണ്ടോ?

  • @ajimandapam4898
    @ajimandapam4898 3 ปีที่แล้ว

    My papa and mama and I in galf

  • @jijijoseph9300
    @jijijoseph9300 หลายเดือนก่อน

    😢

  • @AagneyAS
    @AagneyAS 5 ปีที่แล้ว +6

    ഈ കവിത കേൾക്കുമ്പോ നെഞ്ചിടിക്കുന്നുവോ

    • @mehfirmp
      @mehfirmp 5 ปีที่แล้ว

      6 മണിക്കൂർ മുമ്പ് താൻ ഈ വഴി വന്നു അല്ലെ

  • @jijijoseph9300
    @jijijoseph9300 หลายเดือนก่อน

    ഈ കവിത സ്ക്കൂളിൽ പാടുന്നു ണ്ട്

  • @sowmyasooraj7523
    @sowmyasooraj7523 3 หลายเดือนก่อน +1

    Wath a pottatrm

  • @thajuddeenthajuddeen7927
    @thajuddeenthajuddeen7927 4 ปีที่แล้ว

    മെയിൽ വോയ്സിൽ കേൾകും ബോഴേ ഈ കവിത ... ഒരു ചരമഗീതം ആവുന്നത് ...
    ഒ എൻ വി ക്ക് പകരം ഒ എൻ വി മാത്രം

  • @sujabiju5978
    @sujabiju5978 4 ปีที่แล้ว

    😥😥😥😥😥😥🌹🌹🌹

  • @aleyammaaustin7388
    @aleyammaaustin7388 3 ปีที่แล้ว

    Thanet mathan

  • @thejuskrishna208
    @thejuskrishna208 2 ปีที่แล้ว +2

    Sir anik ee tune Ayachu tharamo

  • @malabarjunction4558
    @malabarjunction4558 4 ปีที่แล้ว

    Good