Ardramee Dhanumasa Ravukalil- NN Kakkad.

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 877

  • @muthkp9424
    @muthkp9424 6 ปีที่แล้ว +712

    ഒരിക്കൽ അവളോട് ഏറ്റവും കേൾക്കാൻ ഇഷ്ടപ്പെടുന്ന പാട്ട് ചോദിച്ചപ്പോ അവൾ പറഞ്ഞത് ഈ കവിതയാണ്... അന്നാദ്യമായി U tube ൽ കേറി ഈ കവിത കേട്ടു... ഇത്രയും നാൾ ഈ കവിത കേൾക്കാതെ പോയല്ലോ എന്നോർത്തു.... ഇന്നിപ്പോ , വരികളും നഷ്ടപ്പെട്ടു പോയ അവളും ഓർമ്മകളായി വന്ന് നോവിക്കുന്നു... അവളുടെ ഓർമ്മകളാണോ ,വരികളുടെയും ആലാപനത്തിന്റെയും ഭംഗിയാണോ കണ്ണ് നനയിക്കുന്നതെന്ന് വേർതിരിച്ചറിയാൻ കഴിയുന്നില്ല

    • @tintumonkm
      @tintumonkm 5 ปีที่แล้ว +7

      That's love

    • @adv.binithababu2694
      @adv.binithababu2694 5 ปีที่แล้ว +10

      Pain of love

    • @binujms8642
      @binujms8642 5 ปีที่แล้ว +4

      💔

    • @shaijasureshiamsecondviewe6669
      @shaijasureshiamsecondviewe6669 5 ปีที่แล้ว +37

      ഈ കമന്റ് ലൈക്‌ ചെയ്തവരുടെ കൂട്ടത്തിൽ തീർച്ചയായും അവളും ഉണ്ടാകും.

    • @sudhamshums9086
      @sudhamshums9086 5 ปีที่แล้ว +2

      😓😓😓😓😓

  • @rameshethanoor
    @rameshethanoor 11 ปีที่แล้ว +403

    30 വര്ഷങ്ങള്ക്ക് മുൻപ് ഇത് പോലൊരു ആര്ദ്രമായ ധനുമാസ നാളിൽ വിവാഹിതനായ ഞാൻ ഈ കവിത കേൾക്കുമ്പോളൊക്കെ സ്വയം ആര്ദ്രനാവുന്നു.. കണ്ണുകൾ ഈറനാവുന്നു ..

    • @aswathyr1397
      @aswathyr1397 7 ปีที่แล้ว +18

      Respect u being such a lovely husband

    • @ajithpk6497
      @ajithpk6497 5 ปีที่แล้ว +18

      ചേട്ടാ നിങ്ങളുടെ കാലത്തെ പോലെ ഞങ്ങൾ പുതിയ generation ലെ പിള്ളേർക്ക് കിട്ടുന്നില്ല. നിങ്ങൾ ജീവിച്ച കാലത്തെ സുഖം

    • @athulyaajayan
      @athulyaajayan 5 ปีที่แล้ว +2

      @@ajithpk6497 സത്യം

    • @ajithpk6497
      @ajithpk6497 5 ปีที่แล้ว

      @@athulyaajayan 🤗

    • @johnvarghese2741
      @johnvarghese2741 4 ปีที่แล้ว +6

      മനസിലാകും.... ആ എൺപതുകൾ എത്ര സുന്ദരമായിരുന്നു....

  • @കവിതയിലെകവിതകൾ
    @കവിതയിലെകവിതകൾ 7 ปีที่แล้ว +204

    നാലാംക്ലാസ്സിൽ പഠിക്കുമ്പോൾ സബ് ജില്ലാ കലോത്സവത്തിന് ഈ കവിത ചൊല്ലിയപ്പോൾ വരികളുടെ അർഥം സുഗുണ ടീച്ചർ പറഞ്ഞു തന്നിരുന്നു എന്നാൽ വരികൾക്കിടയിലുള്ള അർതഥം ഇന്ന് ഞാൻ മനസിലാക്കുന്നു ഒരുതുള്ളി കണ്ണീരോടെയല്ലാതെ ഈ കവിത കേൾക്കാൻ സാധിക്കില്ല വളരെ നന്ദി കക്കാട് സർ നഷ്ടപ്പെട്ടു പോയ ഒരുപാട് ബാല്യ കാല സ്മരണകൾ ഈ കവിത എനിക്ക് സമ്മാനിക്കുന്നു അന്ന് ഈ കവിത കാണാതെ പഠിക്കേണ്ടി വന്നപ്പോൾ എന്തിനാണ് കവി ഇത്രയും വരികൾ എഴുതിവച്ചതെന്നു തോന്നി എന്നാൽ ഇന്ന് ഈ വരികൾ എന്റെ പ്രിയഗായകന്റെ ശബ്ദത്തിൽ കേൾക്കുമ്പോൾ പെട്ടെന്നു തീർന്നു പോകുന്നതായി തോന്നുന്നു

  • @faizalrabdulla4078
    @faizalrabdulla4078 5 ปีที่แล้ว +31

    ഒരു ധനു മാസത്തിൽ ആണ് കക്കാട് മാഷ് നമ്മെ വിട്ടു പിരിഞ്ഞു പോയത്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കക്കാട് മാഷിന്റെ സ്മരണകുറിപ്പുകൾ വായിച്ചത് അന്ന് എട്ടാം ക്ലാസ് വിദ്യാർഥി ആയിരുന്ന ഞാൻ ഇപ്പോഴും ഓർക്കുന്നു. മലയാളത്തിന്റെ മറക്കാനാവാത്ത കവി, വരികളിൽ ഇത്രയും വേദന വരച്ച മറ്റൊരു തൂലിക ഉണ്ടായിട്ടില്ല. ദ്വീപ് തം ആ ഓർമകൾ.

  • @babblersworld8387
    @babblersworld8387 2 ปีที่แล้ว +19

    N N കക്കാട് എന്ന അതുല്യനായ ഒരു വ്യക്തി ജനിച്ച മണ്ണിൽ ജനിക്കാൻ കഴിഞ്ഞത് എന്റെ പൂർവ ജന്മ സുകൃതം 🌚🍃

  • @Shyamhere77
    @Shyamhere77 7 ปีที่แล้ว +343

    ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍ ആതിര വരും പോകുമല്ലേ സഖീ
    ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍ ആതിര വരും പോകുമല്ലേ സഖീ
    ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ നീയെന്നണിയത്തു തന്നെ നില്‍ക്കൂ
    ഈ പഴങ്കൂടൊരു ചുമയ്ക്കടി ഇടറി വീഴാം
    വ്രണിതമാം കണ് ഠത്തില്‍ ഇന്നു നോവിത്തിരി കുറവുണ്ട്
    വളരെ നാള്‍ കൂടി ഞാന്‍ നേരിയ നിലാവിന്റെ
    പിന്നെ അനന്തതയില്‍ അലിയും ഇരുള്‍ നീലിമയില്‍
    എന്നോ പഴകിയൊരോര്‍മ്മകള്‍ മാതിരി നിന്നു വിറക്കുമീ ഏകാന്ത താരകളെ
    ഇന്നൊട്ട് കാണട്ടെ നീ തൊട്ടു നില്‍ക്കൂ
    ആതിര വരുന്നേരമൊരുമിച്ച് കൈകള്‍ കോര്‍ത്തെതിരേല്‍ക്കണം നമുക്കിക്കുറി
    ആതിര വരുന്നേരമൊരുമിച്ച് കൈകള്‍ കോര്‍ത്തെതിരേല്‍ക്കണം നമുക്കിക്കുറി
    വരും കൊല്ലമാരെന്നുമെന്തെന്നുമാര്‍ക്കറിയാം
    ആതിര വരുന്നേരമൊരുമിച്ച് കൈകള്‍ കോര്‍ത്തെതിരേല്‍ക്കണം നമുക്കിക്കുറി
    വരും കൊല്ലമാരെന്നുമെന്തെന്നുമാര്‍ക്കറിയാം
    എന്ത് നിന്‍ മിഴിയിണ തുളുമ്പുന്നുവോ സഖീ ചന്തം നിറക്കുകീ ശിഷ്ടദിനങ്ങളില്‍
    മിഴിനീര്‍ ചവര്‍പ്പ് പെടാതീ മധുപാത്രം അടിയോളം മോന്തുക
    നേര്‍ത്ത നിലാവിന്റെ അടിയില്‍ തെളിയുമിരുള്‍ നോക്ക്
    ഇരുളിന്റെ അറകളിലെ ഓര്‍മ്മകളെടുക്കുക ഇവിടെ എന്തോര്‍മ്മകളെന്നോ
    നെറുകയിലിരുട്ടേന്തി പാറാവ്‌ നില്‍ക്കുമീ തെരുവ് വിളക്കുകള്‍ക്കപ്പുറം
    പധിതമാം ബോധത്തിനപ്പുറം ഓര്‍മ്മകള്‍ ഒന്നും ഇല്ലെന്നോ ഒന്നുമില്ലെന്നോ
    പല നിറം കാച്ചിയ വളകള്‍ അണിഞ്ഞും അഴിച്ചും
    പല മുഖം കൊണ്ട് നാം തമ്മില്‍ എതിരേറ്റും
    പല നിറം കാച്ചിയ വളകള്‍ അണിഞ്ഞും അഴിച്ചും
    പല മുഖം കൊണ്ട് നാം തമ്മില്‍ എതിരേറ്റും
    എന്തും പരസ്പരം മോഹിച്ചും പതിറ്റാണ്ടുകള്‍ നീണ്ടോരീ
    അറിയാത്ത വഴികളില്‍ എത്ര കൊഴുത്ത ചവര്‍പ്പ് കുടിച്ചു വറ്റിച്ചു നാം
    ഇത്തിരി ശാന്തിതന്‍ ശര്‍ക്കര നുണയുവാന്‍ ഓര്‍മ്മകളുണ്ടായിരിക്കണം
    ഒക്കെയും വഴിയോര കാഴ്ചകളായി പിറകിലേക്കോടി മറഞ്ഞിരിക്കാം
    പാതിയിലേറെ കടന്നുവല്ലോ വഴി പാതിയിലേറെ കടന്നുവല്ലോ വഴി
    ഏതോ പുഴയുടെ കളകളത്തില്‍ ഏതോ മലമുടി പോക്കുവെയിലില്‍
    ഏതോ നിശീഥത്തിന്‍ തേക്ക് പാട്ടില്‍ ഏതോ വിജനമാം വഴി വക്കില്‍ നിഴലുകള്‍ നീങ്ങുമൊരു താന്തമാം അന്തിയില്‍
    പടവുകളായ് കിഴക്കേറെ ഉയര്‍ന്നു പോയ്
    കടു നീല വിണ്ണില്‍ അലിഞ്ഞുപോം മലകളില്‍
    പടവുകളായ് കിഴക്കേറെ ഉയര്‍ന്നു പോയ്
    കടു നീല വിണ്ണില്‍ അലിഞ്ഞുപോം മലകളില്‍
    പുളയും കുരുത്തോല തെളിയുന്ന പന്തങ്ങള്‍
    വിളയുന്ന മേളങ്ങള്‍ ഉറയുന്ന രാവുകളില്‍
    എങ്ങാനോരൂഞ്ഞാല്‍ പാട്ട് ഉയരുന്നുവോ സഖീ
    എങ്ങാനോരൂഞ്ഞാല്‍ പാട്ട് ഉയരുന്നുവോ
    ഒന്നുമില്ലെന്നോ ഒന്നുമില്ലെന്നോ
    ഓര്‍മ്മകള്‍ തിളങ്ങാതെ മധുരങ്ങള്‍ പാടാതെ
    പാതിരകള്‍ ഇളകാതെ അറിയാതെ
    ആര്‍ദ്രയാം ആര്‍ദ്ര വരുമെന്നോ സഖീ
    ആര്‍ദ്രയാം ആര്‍ദ്ര വരുമെന്നോ സഖീ
    ഏതാണ്ടൊരോര്‍മ്മ വരുന്നുവോ ഓര്‍ത്താലും ഓര്‍ക്കാതിരുന്നാലും
    ആതിര എത്തും കടന്നുപോമീ വഴി നാമീ ജനലിലൂടെതിരേല്‍ക്കും
    ഇപ്പഴയോരോര്‍മ്മകള്‍ ഒഴിഞ്ഞ താലം
    തളര്‍ന്നൊട്ടു വിറയാര്‍ന്ന കൈകളിലേന്തി
    അതിലൊറ്റ മിഴിനീര്‍ പതിക്കാതെ മനമിടറാതെ
    കാലമിനിയുമുരുളും വിഷു വരും വര്‍ഷം വരും തിരുവോണം വരും
    കാലമിനിയുമുരുളും വിഷു വരും വര്‍ഷം വരും തിരുവോണം വരും
    പിന്നെയോരോ തളിരിനും പൂ വരും കായ് വരും
    അപ്പോളാരെന്നും എന്തെന്നും ആര്‍ക്കറിയാം
    നമുക്കിപ്പോഴീ ആര്‍ദ്രയെ ശാന്തരായ് സൗമ്യരായ് എതിരേല്‍ക്കാം
    വരിക സഖീ അരികത്തു ചേര്‍ന്ന് നില്‍ക്കൂ
    പഴയൊരു മന്ത്രം സ്മരിക്കാം അന്യോന്യം ഊന്നുവടികളായി നില്‍ക്കാം
    ഹാ സഫലമീ യാത്ര
    ഹാ സഫലമീ യാത്ര

    • @musthafaak
      @musthafaak  7 ปีที่แล้ว +3

      SHYAM REGHU Thanks

    • @Shyamhere77
      @Shyamhere77 7 ปีที่แล้ว +3

      I need to thank you for uploading this poem..... !! musthafa tirur

    • @kunnanjavavlog8210
      @kunnanjavavlog8210 7 ปีที่แล้ว +1

      SHYAM REGHU thanku

    • @kunnanjavavlog8210
      @kunnanjavavlog8210 7 ปีที่แล้ว +2

      SHYAM REGHU thanks

    • @neslanaz8360
      @neslanaz8360 7 ปีที่แล้ว +1

      SHYAM REGHU thanku shyam for the lyrics

  • @itsme-sukanya
    @itsme-sukanya 3 ปีที่แล้ว +21

    വർഷങ്ങൾ എത്ര കഴിഞ്ഞാലും ..വീണ്ടും ഈ വരികൾ തേടി ഇവിടെ വരാറുണ്ട്.....അത്രമേൽ ഇഷ്ടമാണ് ♥️♥️♥️

  • @sree2394
    @sree2394 4 ปีที่แล้ว +22

    ഈ കവിതയിലെ വരികളിൽ അവളുടെ പേര് ഉണ്ടായിരുന്നു........
    പിന്നീട് ഈ കവിതയെ ഇഷ്ടപ്പെട്ട് തുടങ്ങി......
    പിന്നീട് പാതി വഴിയിൽ അവൾ പോയെങ്കിലും ഈ പാട്ട് കേൾക്കുമ്പോൾ എപ്പോഴും ഇടനെഞ്ചിൽ ഒരു നീറ്റലാണ് ........
    ഇന്നും ഒരു വിങ്ങലായി ഈ കവിതയും അവളും എന്റെ ഉള്ളിൽ ഉണ്ട്😢😢😢😢😢😢
    എന്റെ ആതിര❣️❣️❣️

    • @sree2394
      @sree2394 4 ปีที่แล้ว +1

      @@athira.s5260 take care wish u great future

    • @sree2394
      @sree2394 4 ปีที่แล้ว

      @@athira.s5260 thank u chechi god bless u

  • @musthafafarook9501
    @musthafafarook9501 4 ปีที่แล้ว +129

    And now 2020 😍. Anyone else?

  • @abhijith2ak
    @abhijith2ak 5 ปีที่แล้ว +88

    ഈ വീഡിയോ കാണുമ്പോൾ കണ്ണടച്ചു കാണുക അല്ലെങ്കിൽ ഈ visuals പാട്ടിന്റെ ജീവനെ കൊല്ലും

  • @ramithar751
    @ramithar751 3 ปีที่แล้ว +9

    കവിതകൾക്കും പാട്ടുകൾക്കും ഓരോ മനുഷ്യന്റെയും ജീവിതത്തിൽ എത്ര മാത്രം സ്ഥാനമുണ്ടെന്ന് ഇത് പോലെ ഉള്ള കവിതകളുടെ കമന്റ്സ് നോക്കിയാൽ മനസ്സിലാവും. എല്ലാവരെയും പോലെ ഒത്തിരി ഒത്തിരി ഇഷ്ടം ഉള്ള വരികൾ. കേൾക്കുമ്പോ എന്തോ ഒരു അനുഭൂതി

  • @ദത്താത്രേയൻസിദ്ധാർത്ഥ്

    കാലമിനിയുമുരുളും..
    വിഷുവരും വർഷം വരും
    തിരുവോണം വരും
    പിന്നെയൊരോതളിരിനും
    പൂ വരും കായ്‌വരും
    അപ്പോഴാരെന്നും
    എന്തെന്നും ആർക്കറിയാം..
    നമുക്കിപ്പോഴീയാർദ്രയെ
    ശാന്തരായ് സൗമ്യരായ്
    എതിരേൽക്കാം
    വരിക സഖി
    അരികത്തു ചേർന്നു നിൽക്കൂ
    പഴയൊരാ മന്ത്രം സ്മരിക്ക
    നാം
    അന്യോന്യം ഊന്നു
    വടികളായ് നിൽക്കാം
    ഹാ! സഫലമീ യാത്ര...
    Woww..... enthaa feelingss💕💕💕

  • @IBNair9
    @IBNair9 2 ปีที่แล้ว +5

    കക്കാട് പോയി ആതിര പോയി തിരുവോണം പോയി ഓർമ്മകൾ കൂടി മങ്ങി തുടങ്ങി ..ജീവിതോത്സവം കഴിഞ്ഞ പറമ്പ് പോലെ മനസ്സ് ശൂന്യം. എങ്കിലും സഫലമീ ജീവിതം

  • @lalrajirk1586
    @lalrajirk1586 4 ปีที่แล้ว +129

    കവിതയോടൊപ്പം കമന്റ്സ് വായിക്കാൻ ഒരു സുഖം. എല്ലാർക്കും ഓരോ നഷ്ടപ്രണയം....

  • @varghesepp8165
    @varghesepp8165 หลายเดือนก่อน

    എത്ര കേട്ടാലും മതിവരാത്ത കവിത.
    ഈ സ്നേഹം ഇപ്പോൾ അവിശ്വസനീയം. എന്റെ ഭാര്യ എന്റെ മരണം ആഗ്രഹിക്കുന്നു.😢

  • @shanks8400
    @shanks8400 2 ปีที่แล้ว +4

    ഞാൻ കറക്റ്റ് ഓർക്കുന്നില്ല എന്റെ 8th ലോ 9th ലോ ആണ് മലയാളം ടെക്സ്റ്റ്‌ ഇൽ ഈ കവിത ഉണ്ടായിരുന്നു, മലയാളം ടീച്ചർ ഈ കവിത ക്ലാസ്സിൽ പാടിയപ്പോ ശെരിക്കും ഈ കവിത നല്ല ഇഷ്ടയി, അത് കഴിഞ്ഞു ഇത്‌ ഇന്നാണ് കേൾക്കുന്നത് 😌🥺
    ആ time il ഒരു ചെറിയ love affaire il aairunnath kond aavm aa paat enik atrayum connect cheyyan pattiyath😌
    ... Missing those wonderful school days🥺

  • @prakashpm3488
    @prakashpm3488 4 ปีที่แล้ว +32

    അദ്ദേഹം കാൻസർ ബാധിച്ച ഒരു ധനുമാസ രാവിൽ എഴുതിയതാണ് ഈ കവിത....കാൻസർ അതിജീവിച്ച അദ്ദേഹം ഈ കവിതയിലൂടെ ഇന്നും മരണത്തെ അതിജീവിച്ചു നമ്മുടെ ഉള്ളുകളിൽ ഉണ്ട്....
    Venugopal voice 👏👏👏👏💓💓💓

  • @jincysunil7275
    @jincysunil7275 7 ปีที่แล้ว +83

    തനിച്ചായിപ്പോയ ജീവിതത്തിൽ ഓരോ വിശേഷദിവസങ്ങളും കണ്ണുനീരിൽ മുങ്ങി കഴിഞ്ഞുപോകുമ്പോൾ .... ഓർമ്മകൾ മാത്രമാണ് ജനലഴികളിൽ പിടിച്ചു ചേർന്നു നിൽക്കാൻ .... ഒരുമിച്ച് കണ്ടുണർന്ന നല്ല ദിനങ്ങൾക്കൊടുവിൽ ... ഒരുമിച്ച് കുടിച്ചുവറ്റിച്ച ചവർപ്പുകൾക്കിപ്പുറം ശാന്തിയുടെ സ്നേഹത്തിന്റെ മധുരം നുകരാൻ നിൽക്കാതെ വേർപിരിഞ്ഞ എന്റെ പ്രണയം ..... എങ്കിലും ഓർമകളിൽ ഊഞ്ഞാൽപ്പാട്ടുപോലെ ... ആതിരരാവിലെ നിലവായി പൊതിഞ്ഞുനിൽക്കുന്ന നെഞ്ചിടിപ്പിന്റെ താളം കേട്ടുകൊണ്ട് കാലത്തിനൊപ്പം മക്കളുടെ കൈവിരൽ പിടിച്ചു പോകയാണ് ....പിന്നിലേക്ക് നോക്കാൻ വയ്യ ...ഒറ്റയ്ക്ക് ആണ്എന്ന തോന്നലിൽ മനം തകർന്ന് പോകും .... ഈ കവിത എന്നുമെന്റെ കൂട്ടാണ്‌ ...

    • @sugesh007
      @sugesh007 6 ปีที่แล้ว

      jincy sunil 🤫 എനിക്കും ആരോടും പറയണ്ട

    • @suhaibyen7489
      @suhaibyen7489 6 ปีที่แล้ว

      Exactly

    • @sreeragmm3249
      @sreeragmm3249 6 ปีที่แล้ว

      jincy sunil

    • @Aji-sk4mh
      @Aji-sk4mh 6 ปีที่แล้ว

      Ente penninte perum jincy nnarunu.. Unfortunately than nilkkunnidathu njan ottakku nikkunnu. She left from me

    • @lijokoshy3356
      @lijokoshy3356 5 ปีที่แล้ว

      jincy sunil ..aswme..

  • @krsreeraj396
    @krsreeraj396 11 หลายเดือนก่อน +2

    ഒറ്റക്ക് ഇരിക്കുമ്പോൾ ഈ കവിത കേൾക്കു അപാര feel anu can't define the experience

  • @maheshushahari4582
    @maheshushahari4582 3 ปีที่แล้ว +6

    ഋതുവും കിടിലം ഫിറോസും പാടിയതു കേട്ട് പലരുമെത്തി. ഞാന്‍ വര്‍ഷങ്ങളായി എത്താറുണ്ട്.

  • @yjmusiccaffe5585
    @yjmusiccaffe5585 2 ปีที่แล้ว +16

    കൊന്നു കളയുകയാണ്..... ഓർമ്മകൾ ❤

  • @nandas3822
    @nandas3822 5 ปีที่แล้ว +7

    ഓര്മകളുണ്ടായിരിക്കണം
    ഒക്കെയും വഴിയൊരാകാഴ്ചകളായ്
    പിറകിലേക്കോടി മറഞ്ഞിരിക്കാം 💝

  • @nishaaneesh83
    @nishaaneesh83 5 ปีที่แล้ว +21

    ഞാൻ ഇത് ഡിഗ്രികു പഠിച്ചത് ആണ്. ഒരുപാട് ഇഷ്ടം ആണ് ഈ കവിത

  • @manurnmangalam
    @manurnmangalam 3 ปีที่แล้ว +5

    നമ്മുടെ മനസ്സിനെ സ്പർശിക്കുവാൻ കഴിയുന്നു..
    അതാണ് ഈ കവിതയുടെ മനോഹാരിത...കക്കാട് നമ്മുടെ മനസ്സിൽ ഇന്നും ജീവിക്കുന്നു മനുഷ്യകുലം ഉള്ളിടത്തോളം അദ്ദേഹം ജീവിക്കും ഒരായിരം ഹൃദയങ്ങളിൽ 🥰🥰🥰❤️❤️❤️...ഹാ...സഫലമീയാത്ര

  • @akhilnandhanam6994
    @akhilnandhanam6994 5 ปีที่แล้ว +9

    എത്ര പ്രാവശ്യം കേട്ടു എന്നെനിക്കറിയില്ല....
    ഇനിയെത്ര വട്ടം കേൾക്കുമെന്നും എനിക്കറിയില്ല....

  • @NishadAN2121
    @NishadAN2121 7 ปีที่แล้ว +134

    ആതിര വരും നേരം ഒരുമിച്ചു കൈകൾ കോർത്ത് എതിരേൽക്കണം നമുക്കിക്കുറി ..
    വരും കൊല്ലം ആരെന്നും എന്തെന്നും ആർക്കറിയാം ..😘

    • @sujeeshrajan9576
      @sujeeshrajan9576 5 ปีที่แล้ว +1

      what is athira?

    • @soumyasoman1294
      @soumyasoman1294 5 ปีที่แล้ว +2

      Sudheesh Rajan, as per astrology, it's a nakshathra -thiruvathira.in sanskrit it's green, നനവുള്ള

    • @miniks9993
      @miniks9993 5 ปีที่แล้ว +1

      Athira varumbol

    • @sabareeshkk1339
      @sabareeshkk1339 4 ปีที่แล้ว +2

      ആ തിര എന്തെന്നറിയാൻ ധനുമാസത്തിലെ തിരുവാതിരയ്ക്ക് മാനത്തേക്കൊന്നു നോക്കണം, സാധിക്കുമെങ്കിൽ രാത്രി ഏതാണ്ട് 2 മണി സമയം

    • @sreekumar9628
      @sreekumar9628 3 ปีที่แล้ว +1

      Super

  • @sadanandank.mkoderi3686
    @sadanandank.mkoderi3686 ปีที่แล้ว +3

    ഇതു എക്കാലത്തെയും. ആർദ്രതയോടെ തുളുമ്പിയ വാക്കുകൾ ❤❤

  • @hiranperinchery
    @hiranperinchery 7 ปีที่แล้ว +21

    ആതിര വരും നേരം ഒരുമിച്ച് കൈകള്‍ കോര്‍ത്ത്‌
    എതിരെല്‍ക്കണം നമുക്കിക്കുറി
    വരും കൊല്ലമാരെന്നും എന്തെന്നുമാര്‍ക്കറിയാം മനോഹരമായ വരികൾ.... കണ്ണ് നിറഞ്ഞു പോയി.

  • @sajashaishifa7914
    @sajashaishifa7914 6 ปีที่แล้ว +21

    ആദ്യം കേട്ടപ്പോൾ ഒന്നു കൂടി കേൾക്കാൻ തോന്നി പിന്നെ ഇതുവരെ കേട്ട് കൊതി തീർന്നില്ല...thanks kakkad sir ...super lyrics......superr venuvettan

    • @therightview7217
      @therightview7217 2 ปีที่แล้ว +1

      2012to 2022 ഇപ്പോഴും കേട്ടു കൊണ്ടേ ഇരിക്കുന്നു .

  • @sinoj9487
    @sinoj9487 4 ปีที่แล้ว +2

    എത്ര തലമുറകൾ പിന്നിട്ടാലും മരിക്കില്ല ഈ കവിതകൾ ഇതിന്റെ മധുരവും എത്ര തവണ രുചിച്ചാലും മതിയാകില്ല

  • @Achuthanvr
    @Achuthanvr 8 ปีที่แล้ว +194

    ഇത്രയും നല്ല ഇത്രയും ഗൃഹാതുരത നിറഞ്ഞ ഈ കവിതയ്ക്ക് ഇതുപോലെ ഒരു വീഡിയോ പശ്ചാത്തല ചിത്രം കൊടുക്കേണ്ടിയിരുന്നില്ല.ഔചിത്യം വേണം

  • @ujeshks516
    @ujeshks516 5 ปีที่แล้ว +27

    ഈ വരികൾ എപ്പോൾ കേട്ടാലും അറിയാതെ ഉള്ളൊന്ന് നീറും എന്തിന്.. ആരെ ഓർത്ത് ഒന്നും അറിയില്ല... നഷ്ടങ്ങളുടെ ഓർമകളിലേക്ക് വെറുതെ വഴുതി പോകുന്നു

    • @KBNAIR-jr1hk
      @KBNAIR-jr1hk 4 ปีที่แล้ว

      ശരിയാണ് :

  • @muhsinmuhsin813
    @muhsinmuhsin813 8 ปีที่แล้ว +130

    എനിക്ക് കണ്ണുനീരടക്കാൻ പറ്റുന്നില്ല. വേണു സാർ, എന്തൊരാലാപനം. കക്കാട്, അങ്ങയുടെ വരികൾ, അതിൻ ശക്തി.

    • @devudevu4586
      @devudevu4586 6 ปีที่แล้ว

      Muhsin Muhsin kavthe

    • @devudevu4586
      @devudevu4586 6 ปีที่แล้ว

      Muhsin Muhsin kavetha

  • @4sdramaedits7196
    @4sdramaedits7196 3 ปีที่แล้ว +2

    എന്റെ പ്ലസ് വൺ കാലം ഞാൻ ആദ്യം കേട്ട കവിത 2007........ പഴയ ഓർമ്മകൾ എന്നെ പുറകിലേക്ക് കൊണ്ട് പോയി....... മനസ്സിൽ എന്നും ഒരു വിങ്ങലായി എന്നും എന്റെ ഹൃദയത്തിൽ നീ................................... ♥️

  • @D4DIGITAL
    @D4DIGITAL ปีที่แล้ว +7

    2023 മരണമില്ലാത്ത കവിത ❤

  • @ajithomanakuttan8692
    @ajithomanakuttan8692 5 ปีที่แล้ว +8

    എല്ലാ മനുഷൃരും ഒരു ദിവസം എങ്കിലും ഇതുപോലൊരു കവിത കേൾകകുവാണേൽ പകുതി stess kurayum

  • @ranjoos3
    @ranjoos3 6 ปีที่แล้ว +8

    അവസാന വരിയോടെ...വിരളമായി കരയുന്ന ഞാനും കരഞ്ഞുപോയ്....!!
    നന്ദി...ഒരുപാട്

  • @momslifebythasliwaheeb7452
    @momslifebythasliwaheeb7452 4 ปีที่แล้ว +3

    ഒറ്റക്കിരിക്കുമ്പോൾ മനസ്സിൽ സങ്കടം കുന്നുകൂടുമ്പോൾ ഈ പാട്ട് കേൾക്കും. മനസ്സ് വല്ലാതെ ആർദ്രമാവും മിഴികൾ നിറയും എന്തൊക്കെയോ ഓർത്തങ്ങനെ കിടക്കും...

  • @nidhinsivaraman
    @nidhinsivaraman 4 ปีที่แล้ว +4

    ഡിസംബർ 31 2019
    വീണ്ടും മനുഷ്യനാവാം വീണ്ടുമൊരു കവിതയാവാം
    ഇത്രമേൽ ഹൃദ്യവും ഇത്രമേൽ ഓർമകളും നിറഞ്ഞ ഒരു കവിത വേറെയില്ല ....!
    വന്നു കേക്കടാന്നു ഒറ്റക്കാവുമ്പോ ഒരു തോന്നൽ 2024 🫂 april 8 2 AM

  • @sreerajramachandran7404
    @sreerajramachandran7404 4 ปีที่แล้ว +3

    ഏതോ ലോകത്തേക്ക് നമ്മെ കൊണ്ടുപോകുന്ന ആലാപന മികവാണ് വേണുച്ചേട്ടന്‍.. ♥
    കാലത്തിനപ്പുറം സഞ്ചരിക്കുന്ന വരികള്‍ സമ്മാനിച്ച പ്രിയകവിയ്ക്ക്
    പ്രണാമം..♥

  • @akshaiakshai6663
    @akshaiakshai6663 2 ปีที่แล้ว +3

    കവിത കേട്ടുകൊണ്ട് ഇരുന്നപ്പോൾ... അറിയാതെ കഴിഞ്ഞു പോയ സമയങ്ങൾ നഷ്ടപ്പെടുത്തിയ നിമിഷങ്ങൾ എല്ലാം ഒന്ന് റിവൈന്റ് അടിച്ചു നോക്കി പോയി.... എന്തൊരു ഫീൽ..... ചെറുതും വലിതുമായ കുറെ നഷ്ടങ്ങളിലൂടെ ഒരു യാത്ര... Amazing

  • @jayasreejayasree7474
    @jayasreejayasree7474 6 ปีที่แล้ว +3

    പ്രണയാതുരമായ വരികൾ കണ്ണിനെ ഈറനണിയിക്കുന്നു മികച്ച ആലാപനം ഈ വരികൾ എന്നെ പരിചയപ്പെടുത്തിയ പ്രിയ സുഹൃത്തേ നന്ദി

  • @I_Rish
    @I_Rish 3 ปีที่แล้ว +5

    ഏറ്റവും ഇഷ്ടപ്പെട്ട കവിത ഇതാണ്
    ഏറ്റവും ഇഷ്ടപ്പെട്ട ബുക്ക്‌
    ഒരു സങ്കിർത്തനം പോലെ യുo
    Sometimes happy memories hurt the most 😔

  • @mineesiousbernard4838
    @mineesiousbernard4838 9 ปีที่แล้ว +30

    ഹൃദയ തന്ത്രികളിൽ തമ്പുരു മീട്ടുന്ന
    ഈ കവിത കണ്ണൂകളെ ഈറനണിയിക്കുന്നു.......
    വലിയ പ്രണാമം......

  • @anandhupillai3271
    @anandhupillai3271 8 ปีที่แล้ว +29

    ശെരിക്കും ഓരോ തവണ കേക്കുമ്പോഴും കണ്ണു നിറയുന്നുണ്ട്....... ആ വരികൾ..... വേണുവേട്ടന്റെ ആലാപനം......

  • @ravit9747
    @ravit9747 7 หลายเดือนก่อน

    എത്ര കേട്ടാലും മതിയാവില്ല.. ഓരോ തവണ കേൾക്കുമ്പോഴും ഒരു പുതിയ തലത്തിലെത്തുന്ന അനുഭൂതി അനുഭവിച്ചു തന്നെ അറിയണം 👏👏

  • @rahulsurya8238
    @rahulsurya8238 5 ปีที่แล้ว +8

    😓😓😓😓😓 കേൾക്കുന്തോറും എന്തെന്നറിയാത്ത വിഷമം തോന്നുന്നു...... കക്കാടിന്റെ ഹൃദയ സ്പർശിയായ വരികളും..... വേണു ചേട്ടന്റെ മധുരമായ ആലാപനവും..... ഏറ്റവും പ്രിയപ്പെട്ട എന്റെ സംഗീത ശേഖരത്തിൽ ഏറ്റവും മുകളിലാണ് ഇതിന്റെ സ്ഥാനം 🙏🙏🙏🙏🙏

  • @Jithutten1
    @Jithutten1 5 ปีที่แล้ว +58

    2019 November ... (അതിപ്പോ ഓരോരോ കീഴ്‌വഴക്കങ്ങൾ ആകുമ്പോ)

    • @renjith8458
      @renjith8458 5 ปีที่แล้ว +1

      ഡിസംബർ 7

    • @Butterfly-hu6ms
      @Butterfly-hu6ms 5 ปีที่แล้ว +2

      ഡിസംബർ 17

    • @Butterfly-hu6ms
      @Butterfly-hu6ms 5 ปีที่แล้ว +4

      ഈ ധനു മാസത്തിന്റെ ആദ്യ ദിനത്തിൽ.…………വരും കൊല്ലം ആരെന്നുമെന്തെന്നുമാർക്കറിയാം

    • @jobinjose0708
      @jobinjose0708 4 ปีที่แล้ว +1

      2020 Jan 1

    • @Love-kt9kr
      @Love-kt9kr 4 ปีที่แล้ว +1

      2020 November

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 6 ปีที่แล้ว +3

    കക്കാടിന്റെ ഹൃദയ സ്പര്ശമായ കവിത ഹൃദ്യമായ ആലാപനത്തിലൂടെ വേണുഗോപാൽ മനോഹരമാക്കിതീർത്തിരിക്കുന്നു.. കാലാതീതമായ കവിത 👍😍

  • @bushranabeelbn
    @bushranabeelbn 4 ปีที่แล้ว +3

    പറയാൻ വാക്കുകളില്ല.. എത്ര കേട്ടാലും മതിവരില്ല

  • @PradeepKumar-sb9xe
    @PradeepKumar-sb9xe 6 ปีที่แล้ว +15

    അതിമനോഹര ഗാനം വേണു ജി അങ്ങ് ഗംഭീരമായി പാടി 🎉🎉🎉. ഗാന രചയിതാവിനും സംഗീതം നിർവഹിച്ചവർക്കും ആശംസകൾ 🎉ഈ ഗാനം ഞാൻ മുൻപേ കേട്ടതാണ് പക്ഷെ എത്ര കേട്ടാലും മതിയാവില്ല അത്രയ്ക്കും നല്ല രചനയും മ്യൂസിക്കും സിംഗിംഗും

  • @jayeshayyappan7088
    @jayeshayyappan7088 8 ปีที่แล้ว +19

    നന്ദി കക്കാട് ..ഒരുപറ്റം ഓര്‍മ്മിക്കാന്‍ ഒരുപാടു വരികള്‍ ..നന്ദി ..ആദരാഞ്ജലികള്‍...

  • @reijamenon8506
    @reijamenon8506 2 หลายเดือนก่อน

    Lovely... Was sung repeatedly by my love in our short drive yesterday 💗

  • @achuthank265
    @achuthank265 ปีที่แล้ว +1

    ജീവിതത്തിന്റെ സത്യമാംസന്ധ്യയിൽ ഈ
    കവിത കേട്ടുകൊണ്ടിരിക്കുമ്പോൾ എന്ടതോ ഒരു വിങ്ങൽ മനസിന്റെ
    ഉള്ളിലൂടെ കടന്നു പോകുന്നു

  • @sarathchandranc9308
    @sarathchandranc9308 2 ปีที่แล้ว +2

    🥰ഓർമകളെ ഓർമിച്ചു
    ഒരിക്കൽ എനിക്കും
    മരിക്കണം 😊

  • @vsakh665
    @vsakh665 4 ปีที่แล้ว +1

    കവിത എന്നു കേൾക്കുമ്പോൾ ആദ്യം മനസിൽ എത്തുന്നത് ഇത്‌മാത്രമാണ്. കോളേജിൽ വച്ച് സീനിയർ പാടി തന്നത് മുതൽ എത്ര തവണ ഞാൻ ഇത് പാടിപ്പിച്ചു. ഇപ്പോൾ ഇത് കേൾക്കാറില്ല എന്നതാണ് സത്യം. കേട്ടാൽ കരച്ചിലാണ് വരുന്നത്...

    • @vsakh665
      @vsakh665 3 ปีที่แล้ว +1

      @@anurag2573 💔

  • @sunnypn5006
    @sunnypn5006 7 ปีที่แล้ว +12

    അതിസുന്ദരം ആയ ആലാപനം..... അതിലേറെ മനോഹരമായ വരികൾ.... കണ്ണ് നിറഞ്ഞു പോയി....

  • @sumishapadanmaril
    @sumishapadanmaril 3 ปีที่แล้ว +1

    എന്തൊരു രസമാണ്....കേട്ടിരിക്കാൻ...ചില വരികൾ കണ്ണിൽ ഈറൻ അണിയിക്കുന്നു

  • @AnuAnu-gj8fm
    @AnuAnu-gj8fm 5 ปีที่แล้ว +1

    Njan ippo thanichanu.. sarikum feel aanu we song kelkumbooo......karachil adamant pattunnuillaa.....thenks..for venugopal....ithra manoharamayi padiyathinu...

  • @anaghabhaskar3302
    @anaghabhaskar3302 3 ปีที่แล้ว

    Njn ente nalamclassil aadyamaayi padiya kavitha😍annenikk moonam sthanam kitti. Orupakshe Aa vakkukalude arthavum bhangiyum Aa kunjuprayathil enikk ariyillayirunnu.but ippol njn aswadhikkunnu😘😘N.N kakkad sir namikkunnu angeykkumunbil ormakalude thirichukalam ellavarkkum oru kanatha ormappeduthalayi konduvannathinu❤❤❤

  • @vidhyav1203
    @vidhyav1203 5 ปีที่แล้ว +1

    ഞാൻ ആദ്യം വായിച്ച കവിത ആണ്. ഓർമ്മകൾ ഉണ്ടായിരിക്കണം എപ്പോഴും. വഴിയോര കാഴ്ചകളായി പുറകിലോട്ടോടി മറഞ്ഞിരിക്കാൻ.......................

  • @kichakicha8602
    @kichakicha8602 6 ปีที่แล้ว +2

    കണ്ണുകൾ ഈറനണി യാതെ ഈ കവിത കേട്ടിരിക്കാൻ കഴിയില്ല, വരികളുടെ ശക്തിയും, ആലാപനത്തിലെ ഭംഗിയും നമ്മളോരുത്തരെയും ജീവിതത്തിലെ ഹൃദയഭേദകമായ നിമിഷങ്ങൾ ഓർമ്മപ്പെടുത്തുന്നു. 100 % നൊസ്റ്റാൾജിയ സമ്മാനിക്കുന്നു. എനിക്കേറ്റവും ഇഷ്ടപ്പെട്ട കവിത

  • @jince143saji
    @jince143saji 5 ปีที่แล้ว +55

    Anyone in 2019 October

  • @Aneeshplavilayil
    @Aneeshplavilayil 7 ปีที่แล้ว +16

    എത്രകേട്ടാലും മതിവരാത്ത വരികളുള്ള നല്ലൊരു കവിത

  • @WintersFebruary2024
    @WintersFebruary2024 5 ปีที่แล้ว

    പഴയ പാട്ടുകള്‍ തെരഞ്ഞ നേരത്ത് കണ്ടതാണീ വരികള്‍..., കേട്ടതോടെ എവിടെയോ എത്തിപെട്ടപോലെ..., പഴയകാലത്തേയ്ക്ക് കൂട്ടികൊണ്ടുപോയ വരികളും ആലാപനസൗകുമാര്യവും..., കൊഴിഞ്ഞുപോയ ബാല്യകാലത്തേയ്ക്ക് മടക്കിവിളിച്ചുള്ള കവിത....., ഹൃദയത്തിലൊരു നോവ് പോലെ....., ശ്രവണസുന്ദരം....., അനുപമം!!!

  • @robymathew9
    @robymathew9 3 ปีที่แล้ว +1

    എത്ര മനോഹരമായ വരികളാണ് ;ഒരുപാടു ഒരുപാടു ഓർമ്മകൾ മനസ്സിൽ അലയടിച്ചു...

  • @rjwonderworld9034
    @rjwonderworld9034 2 ปีที่แล้ว +1

    പഴകിയ ഓർമ്മകൾ വീണ്ടും സഫലമാക്കുന്ന വരികൾ 🙏🏻🙏🏻❤️

  • @dileepkurup4942
    @dileepkurup4942 8 ปีที่แล้ว +13

    ആര്‍ദ്രമീ ധനുമാസരാവുകളിലൊന്നില്‍ആതിര വരും പോകുമല്ലേ സഖീ ...മാധുര്യമുള്ള വേണുഗാനം

  • @sijimolky3146
    @sijimolky3146 10 ปีที่แล้ว +4

    "Ardrame dhanumasam"
    Yekunnu greeshmavum, Shishiravum,shaithyavum Kalangaliloode ullatham
    Ormathan yathrakal
    Nalkunnu sukha dukhathin
    Marikkathorormakal...
    Eniulla yathra vazhikalil
    Enium aarokke kandekkam...
    Safalamee Yathra...
    Kannukale eerananiyichu...
    Nallavarikal. Nandi enium pratheekshikkunnu.

  • @anasadam1875
    @anasadam1875 7 ปีที่แล้ว +26

    മഞ്ഞിന്റെ മണമുള്ള പാട്ട്... ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ കേട്ട പാട്ട്

    • @ajithpk6497
      @ajithpk6497 5 ปีที่แล้ว +2

      മണ്ണിന്റെ മണം👀

    • @hishamsalim4908
      @hishamsalim4908 3 ปีที่แล้ว

      പാട്ട് എന്ന് പറയാമോ......ഇത് കവിത അല്ലെ

    • @sree1279
      @sree1279 2 ปีที่แล้ว

      ധനുമാസത്തെ കുറിച്ചാണെങ്കിലും എനിക്ക് മഴ കാണുന്ന feel ആണ് കിട്ടാറു..

  • @akshayanaduvannur7697
    @akshayanaduvannur7697 7 ปีที่แล้ว +9

    ഹൃദയ തന്ത്രികളിൽ തമ്പുരു മീട്ടുന്ന
    ഈ കവിത കണ്ണൂകളെ ഈറനണിയിക്കുന്നു......

  • @rachelthomas2991
    @rachelthomas2991 6 ปีที่แล้ว +15

    ആലാപന സൗന്ദര്യം വാക്കുകൾക്കതീതം !!!

  • @Krishnaaravind268
    @Krishnaaravind268 ปีที่แล้ว

    Njan ippo padikkunnath 9th il aan enik ippo malayalam textil ee kavitha ind padikkaan ente textil enik etavum
    Priyappette etavum ishttappetta kavitha aanith എൻ. എൻ കാക്കാട് sir ezhuthiya ee kavithayude oro varikalum namukk priyappettathaan

  • @shareeftharamal774
    @shareeftharamal774 5 ปีที่แล้ว +1

    നാമീജനലിലൂടെതിരേൽക്കും ഇപ്പഴയൊരോർമകളൊഴിഞ്ഞതാലം തളർന്നൊട്ടുവിറയാർന്നകൈകളിലേന്തി അതിലൊറ്റമിഴിനീർപതിക്കാതെ..... മനമിടറാതെ.... ഹൃദയസ്പർശിയായവരികൾ......

  • @rajankaryamkode1959
    @rajankaryamkode1959 7 ปีที่แล้ว +8

    ‘ആർദ്രമീ ധനുമാസ രാവുകളിലൊന്നിൽ
    ആതിരവരും പോകുമല്ലേ സഖീ...🌹

  • @gopukrishnan4372
    @gopukrishnan4372 3 ปีที่แล้ว

    ആ സഫലമീ യാത്ര ….
    എത്ര തവണ കേട്ടാലും മതി വരാത്ത ആലാപനം
    ആ വരികളുടെ ഒരു ഹൃദയത്തിൽ ഇങ്ങനെ തറഞ്ഞു കയറും

  • @sreenathchandran8537
    @sreenathchandran8537 3 ปีที่แล้ว

    Ethrayo thavana kettirikunnu e kavitha..orikalpolum kannu nirayathe kettu theeran sadichittilla.....😥😥❤❤🙏🙏

  • @aiswaryaks2446
    @aiswaryaks2446 3 ปีที่แล้ว

    Eee sabdathinu allaathee ee kavithaykk ithrayum bhangii tharaan kazhiyumenn thonnunnilla..... Venuchettan😘😘😘😘

  • @sunnypn5006
    @sunnypn5006 7 ปีที่แล้ว +8

    പിന്നെയൊരോ തളിരിന്നും.......അതിസുന്ദരം ആയ ആലാപനം.

  • @amruthabhazz
    @amruthabhazz 7 ปีที่แล้ว +8

    oro thavana kelkumbozhum ariyathe aa varikalkoppam sanjarikunathu pole.kakkad sir te anum kelkan kothikkunna kavithakalil onnu.my heart touching poeat .annum marikathe jeevikkuna lines.

  • @ashiqpasis7927
    @ashiqpasis7927 7 ปีที่แล้ว +1

    വീണ്ടും വീണ്ടും കേൾക്കാൻ ഞാൻ കൊതിക്കുന്ന കവിതകളിൽ പെട്ട ഒന്നാണിത് . വാക്കുകളില്ല അറിയിക്കാൻ.

  • @anithakumarisaraswathyamma2662
    @anithakumarisaraswathyamma2662 6 ปีที่แล้ว +6

    What a voice.No word to explain.
    Heart touching and heart filling.

  • @radhikaradhu2120
    @radhikaradhu2120 5 ปีที่แล้ว +2

    അവസാന വരികള്‍ ......അതൊരു ഒാര്‍മ്മപെടുത്തലാണ്...........

  • @ManojKumar-te9vv
    @ManojKumar-te9vv 5 ปีที่แล้ว +1

    മുസ്തഫ സഫലമീയാത്രയെന്നുകേട്ടിട്ടേയുള്ള ഇപ്പോൾ അനുഭവത്തിൽ അപ്ലോഡ്‌ചെയ്തതിന്നു നന്ദി ഷെയർ എടുക്കുന്നു

  • @rexvlog2314
    @rexvlog2314 4 ปีที่แล้ว +1

    എത്ര കേട്ടാലും മതിവരാത്ത ഒന്ന്😘😘

  • @sethulakshmi5263
    @sethulakshmi5263 6 ปีที่แล้ว +1

    മനസിന്റെ കോണിൽ എന്നും ഓർക്കാൻ...... ഒരു ഹൃദയസ്പർശം കൂടി.......👌

  • @annabavayami2118
    @annabavayami2118 7 ปีที่แล้ว +2

    enta suhrthilooode njan kavithaye pranayichu.....misss u daaaa........manasil touch chytha kavitha.....

  • @vivekchemmanibhasy
    @vivekchemmanibhasy 9 ปีที่แล้ว +38

    my fav .... ഒന്ന് കണ്ണടച്ചാല്‍ കാണാന്‍ കഴിയും കക്കാടിന്റെ മനസും അവസ്ഥയും

  • @jessy7334
    @jessy7334 5 ปีที่แล้ว +1

    നഷ്ടപ്പെടുമെന്ന്. തോന്നിയതൊക്കെ. നമ്മുടെ. ചാരത്ത്. വന്ന പ്രദീതി.😞......മനസ്സിന്റെ ആഴത്തിലേക്ക്.😍😍😍😍😍😍😍

  • @rajithachandran9079
    @rajithachandran9079 7 ปีที่แล้ว +7

    touching lyrics.
    manasil vallathoru kulirmma..... enthokkeyo nashtangal...

  • @sajagency3932
    @sajagency3932 6 ปีที่แล้ว

    സ്നേഹത്തിന്റെയും ഒരുമയുടെയും ആഴം മനസ്സിലാക്കി തന്നിരിക്കുന്നു ഈ കവിത. എന്റെ കണ്ണ് നിറഞ്ഞു സർ ഒരായിരം നന്ദി.

  • @santhoshnair2680
    @santhoshnair2680 5 ปีที่แล้ว +1

    🙏🙏🙏😍😍😍 hrudyam
    I'm not qualified to comment about this. Excellent...

  • @byjunichoos321
    @byjunichoos321 4 ปีที่แล้ว +3

    ചിലതൊക്കെ സ്വയം നമ്മൾ നഷ്ടപ്പെടുത്തികൊണ്ടിരിക്കും . കുറച്ചു കാലം കഴിയുമ്പോൾ അതിന്റെ വില നമ്മൾ കരുതിയതിനേക്കാൾ ഒരുപാടു മുകളിൽ ആയിരിക്കും .പിന്നെയുള്ള ജീവിതകാലത്തിൽ നെഞ്ചിൽ ഒരു വിങ്ങൽ ആയിരിക്കും. പ്രത്യേകിച്ച് മരണം എത്തുന്ന സമയത്തു ഇതൊക്കെ നമ്മൾ എങ്ങനെ ഉൾക്കൊള്ളും

  • @Mekhamalhar
    @Mekhamalhar 8 ปีที่แล้ว +40

    " കാലമിനിയുമുരുളും...
    വിഷു വരും വര്‍ഷം വരും
    പിന്നെയൊരോ തളിരിന്നും
    പൂ വരും കായ്‌വരും
    അപ്പോഴാരെന്നും എന്തെന്നും
    ആര്‍ക്കറിയാം.
    നമുക്കിപ്പോഴീയാര്‍ദ്രയെ
    ശാന്തരായ് സൌമ്യരായ്
    എതിരേല്‍ക്കാം
    വരിക സഖി അരികത്തു
    ചേര്‍ന്നു നില്‍ക്കൂ
    പഴയൊരു മന്ത്രം സ്മരിക്ക നാം
    അന്യോന്യം ഊന്നു വടികളായ് നില്‍ക്കാം
    ഹാ! സഫലമീ യാത്ര.... "

  • @jayanth405
    @jayanth405 3 ปีที่แล้ว

    കവി കാൻസർ ബാധിതനായി മരണത്തെ മുന്നിൽ കണ്ടു എഴുതിയ വരി ആണെന്നോർക്കുമ്പോൾ സങ്കടം സഹിക്കുന്നില്ല

  • @ratheeshrenuka8404
    @ratheeshrenuka8404 4 ปีที่แล้ว +582

    2024 ൽ കാണുന്നവർ ഉണ്ടോ😃

  • @sajujustus8940
    @sajujustus8940 7 ปีที่แล้ว +9

    great singing venuchetta....really nostalgic. ....

  • @himabhasi5275
    @himabhasi5275 7 ปีที่แล้ว +5

    kaalam ethra kazhinjaalum praayam ethra kavinjaalum mangaathe thalaraathe nilkkunna onnu ..prenayam..oorkkum thoorum madhramerunna chindhikkum thorum punjiri vidarthunna anubhoodhi ..prenayam

  • @lachutylachuty1663
    @lachutylachuty1663 7 ปีที่แล้ว +9

    njan ennum kelkum urangaan neram enikyu athrayere ishtamaaa.kannu niranjoru urakam

  • @sujasukumaran7043
    @sujasukumaran7043 6 ปีที่แล้ว +2

    കണ്ണ് നിറഞ്ഞ കവിത....അത് പോലെ തന്നെ മനസും....