എ.അയ്യപ്പൻ / ഒരു ദുഃഖത്തിൻ്റെ രണ്ടിതൾ / മലയാളം കവിത / ഡോ. എ.എസ് പ്രശാന്ത് കൃഷ്ണൻ

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • ഒരു ദുഃഖത്തിൻ്റെ രണ്ടിതൾ
    പഞ്ജരം
    കൊള്ളിമീൻദ്യുതി രണ്ടു കണ്ണിലുമേറ്റുവാങ്ങാൻ കണ്ണുനീർവെളിച്ചത്തെക്കുടിച്ചു ദാഹം തീർക്കാൻ, പഞ്ജരമിതിന്നുള്ളിൽ പക്ഷങ്ങളിളക്കുവാൻ- പറ്റാതെ ജീവോഷ്‌മാവു പകരാൻ കഴിയാതെ,
    ചിറകിട്ടടിക്കുന്നു മമ ഭാവന; ചിന്ത, മധുരോദാരദുഃഖം മനസ്സിൽത്തുളുമ്പുന്നു. ഭാവന, പഞ്ജരത്തിന്നഴികൾ തകർത്തുകൊ- ണ്ടോമനിക്കുന്നൂ ചക്രവാളത്തിൻ സൗന്ദര്യത്തെ.
    പഞ്ജരങ്ങളിലല്ല മഹാദുർഗത്തിൽത്തന്നെ ബന്ധിച്ചുകൊള്ളൂയെന്നെ,യെങ്കിലും വികാസത്തെ കണ്ടുകൊണ്ടിരിക്കുമെന്നാത്മാവിന്നുദ്ദീപ്തമാം കൺകളിൽ വെളിച്ചത്തെ കൂട്ടിലൊതുക്കുമോ നീയും.
    മുക്തി
    കരിഞ്ഞു ചാരമാകുമായിരുന്നെൻ പക്ഷങ്ങൾ കഴിയാതായിത്തീരുമായിരുന്നു പാറുവാൻ. കൊഴിഞ്ഞിരുന്നെങ്കിലീ പൂഞ്ചിറകുകൾ രണ്ടും ഇഴയുമായിരുന്നീ ഭൂവിൽ ഞാൻ പുഴുപോലെ. ഇന്നനന്തതയിൽ ഞാൻ പൊങ്ങിത്താഴുന്നൂ,യെന്നെ ഇരുമ്പുകൂട്ടിലാക്കാനെവിടെ പൊങ്ങും കൈകൾ? വിഡ്ഢിയാക്കി ഞാ,നെന്നെ കൂട്ടിലിട്ടു പൂട്ടിയ വേടനെ, പഞ്ജരത്തെ കൊത്തിപ്പൊളിച്ചുപോന്നു.
    #മലയാളം #ഇടശ്ശേരി #kumaranasan #അയ്യപ്പപ്പണിക്കര് #2024 #prabhavarma #ഐക്യം #കവിത #മലയാളംകവിത #onv #Malayala Kavithakal#മലയാളം കവിതകൾ# വള്ളത്തോൾ#vallathol Kavithakal#ശിഷ്യനും മകനും#ulloor#Kumaranasan# വീണപൂവ്# ചണ്ഡാലഭിക്ഷുകി#ചെറുശ്ശേരി#എഴുത്തച്ഛൻ#അധ്യാത്മരാമായണം കിളിപ്പാട്ട്# രാമായണം#കർക്കിടക മാസം#വൈലോപ്പിള്ളി#ഇടശ്ശേരി# ജി ശങ്കരക്കുറുപ്പ്# പികുഞ്ഞിരാമൻ നായർ#ഓഎൻവി# സുഗതകുമാരി#എൻ വി കൃഷ്ണവാര്യർ# കക്കാട്#കടമ്മനിട്ട#അയ്യപ്പപ്പണിക്കർ#ബാലാമണിയമ്മ#എ അയ്യപ്പൻ#ബാലചന്ദ്രൻ ചുള്ളിക്കാട്

ความคิดเห็น • 9

  • @girijanarayanan86
    @girijanarayanan86 15 วันที่ผ่านมา

    ' ഒരു ദുഃഖത്തിൻ്റെ രണ്ടിതൾ: ഈ കവിത കേട്ട് മനസ്സമാധാനം കണ്ടെത്തുന്ന വനാണ്

  • @emmanuelmathew6003
    @emmanuelmathew6003 29 วันที่ผ่านมา +1

    ❤❤❤🙏🙏

  • @unnimadhavanr2990
    @unnimadhavanr2990 29 วันที่ผ่านมา +1

  • @balaramapuramkavithakal3092
    @balaramapuramkavithakal3092 29 วันที่ผ่านมา +1

    👍

  • @selvinreethatp7316
    @selvinreethatp7316 20 วันที่ผ่านมา

    🙏🙏🙏

  • @nanmamaram583
    @nanmamaram583 29 วันที่ผ่านมา +1

    സാർ നമസ്കാരം ❤

  • @rasheedsyed800
    @rasheedsyed800 20 วันที่ผ่านมา

    🎉❤❤❤

  • @lakshmikuttykb677
    @lakshmikuttykb677 15 วันที่ผ่านมา

    Anathavisalaviswatil undu kavi

  • @jayachandranmv9341
    @jayachandranmv9341 19 วันที่ผ่านมา