പറശ്ശിനിക്കടവ് മുത്തപ്പന്റെ- പയംകുറ്റി ....

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 16

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 ปีที่แล้ว +2

    *ഇന്ന് കൊടുങ്ങല്ലൂർ കുംഭ ഭരണി 07/03/2022*
    തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ കുംഭ ഭരണി മുതൽ മീന ഭരണിവരെ നീണ്ട ആഘോഷമാണ് കൊടുങ്ങല്ലൂർ ഭരണി.
    മീന മാസ തിരുവോണം തൊട്ട് അശ്വതി വരെയാണ് പ്രധാന ചടങ്ങുകൾ. ഈ ദിവസങ്ങളിൽ ക്ഷേത്ര ദർശനം നടത്തിയാൽ ദുരിതങ്ങളിൽ നിന്ന് മോചനം നൽകും എന്നാണ് വിശ്വാസം.
    ക്ഷേത്രം കേന്ദ്രീകരിച്ച് ഉണ്ടായിരുന്ന ബുദ്ധമതക്കാരെ ഓടിക്കാൻ പണ്ട് ശാക്തേയാചാരം അനുസരിച്ചുളള പഞ്ചമകാര പൂജനടന്നുവത്രേ. അതിന്റെ ഓർമയ്ക്കാണ് ഭരണി പാട്ട് പാടിയിരുന്നതെന്ന് പറയപ്പെടുന്നു. ആദ്യകാലത്തു ദ്രാവിഡർ ഉൽപാദിപ്പിക്കുന്ന കാർഷിക വിഭവങ്ങൾ സമർപ്പിച്ചുകൊണ്ട് ജീവിത പ്രാരാബ്ധങ്ങൾ രോഷത്തോടെ പാടി ആദിപരാശക്തിയെ ആരാധിച്ചിരുന്നു. ദാരികനെ വധിച്ചു കലിതുള്ളി വന്ന ഭദ്രകാളിയുടെ കോപം അടക്കാൻ ശിവനറെ ഭൂതഗണങ്ങൾ ദേവീസ്തുതി പാടിനൃത്തം ചവിട്ടിയതിന്റെ ഓർമപ്പെടുത്തലാണീ ഉത്സവം. മധുരാനഗരം ദഹിപ്പിച്ച കണ്ണകിയെ സാന്ത്വനിപ്പിക്കാൻ ആണെന്നു വേറെ കഥയും നിലനില്‍ക്കുന്നു.
    കേരളത്തിലുള്ള ദ്രാവിഡ വിഭാഗങ്ങളുടെ അനുഷ്ഠാനമാണ് ഭരണി. പല സമുദായങ്ങൾക്കും ഭരണിയിൽ പ്രത്യേക പങ്കാളിത്തമുണ്ട്. തിരുവോണം ദിവസം മലബാറിലെ തച്ചോളി വീട്ടുകാരുടെ 'കോഴിക്കല്ല് മൂടൽ' ചടങ്ങാണ് പ്രധാനം. കോഴിക്കല്ലിൽ ചുവന്ന പട്ടു വിരിച്ചു പൂവൻകോഴിയെ സമർപ്പിക്കുന്നു. രേവതി ദിവസം കളമെഴുത്തും പാട്ടും വിളക്കുമാണ് ചടങ്ങുകൾ. ശാക്തേയ കൗളമാർഗ്ഗത്തിൽ അധിഷ്ഠിതമായ ആചാരങ്ങൾ ആണിത്. അശ്വതി നാളിൽ രാവിലെ പതിനൊന്ന് മണിക്ക് കൊടുങ്ങല്ലൂർ തമ്പുരാന്റെ നേതൃത്വത്തിൽ വടക്കേ നട അടച്ചുപൂട്ടി 'തൃച്ചന്ദനചാർത്ത്' നടത്തും. അതിന് ശേഷം കോയ്മ പട്ടുകുട ഉയർത്തുന്നതോടെ 'കാവ് തീണ്ടൽ' ആരംഭിക്കും. ചെമ്പട്ടു ധരിച്ച് വാളും ചിലമ്പും പൂമാലയുമിട്ട കോമര കൂട്ടങ്ങൾ ഉറഞ്ഞു തുള്ളും. ഭക്തർ മുള കൊണ്ട് ക്ഷേത്രത്തിന്റെ ചെമ്പോല തകിടുകളിൽ ആഞ്ഞടിച്ചു പ്രദക്ഷിണം വെച്ച് നൃത്തം ചെയ്യും. തുടർന്ന് പ്രസാദവും വാങ്ങി മടങ്ങുന്നു.
    തിരുവോണം നാൾ തൊട്ട് ഇവിടേക്ക് വെളിച്ചപ്പാടുകൾ കൂട്ടമായി എത്തുന്നു.അവരെല്ലാം 'അവകാശ തറകളിൽ' നിലയുറപ്പിക്കും. രേവതി സന്ധ്യക്ക്‌ കാളി ദാരികനിൽ നേടിയ വിജയം അറിയിച്ചു കൊണ്ട് 'രേവതി വിളക്ക്' തെളിയുന്നു. ആയിരക്കണക്കിന് വിശ്വാസികളാണ് എല്ലാവർഷവും ഈ ദിവസം ഇവിടെ എത്തിച്ചേരുന്നത്. ചുവന്ന പട്ട് കൊണ്ട് കോഴിക്കല്ലുമൂടൽ, കോഴിയെ നടയ്ക്ക് വെക്കുക, വാളും ചിലമ്പും സമർപ്പണം, രോഗ ശാന്തിക്ക് മഞ്ഞളും കുരുമുളകും അഭിഷേകം, ശ്വാസകോശ രോഗ പരിഹാരമായി ചാമുണ്ഡിക്ക് തവിട് അഭിഷേകം, വിവാഹം നടക്കാനും ദീർഘ മംഗല്യത്തിനും പട്ടും താലിയും നടയ്ക്കു വയ്ക്കുക തുടങ്ങി ഇവിടുത്തെ പല വഴിപാടുകളും പ്രസിദ്ധമാണ്.
    കാവുതീണ്ടലിന് ശേഷം ഒരാഴ്ച ക്ഷേത്രം അടച്ചിടും. ഈ ദിവസങ്ങളിൽ പള്ളിമാടത്തിൽ ആവാഹിച്ചിരുത്തുന്ന ഭഗവതിക്ക് വഴിപാടുകൾ നൽകാം. അതിന് ശേഷം കൊടുങ്ങൂർ തട്ടകത്തുളളവർക്ക് ദേവിയെ കണ്ട് തൊഴാം. ശിവനും ഗണപതിയും ഉപദേവന്മാരാണ്. ഇവിടത്തെ ക്ഷേത്ര പാലക വിഗ്രഹം വളർന്നു കൊണ്ടിരിക്കുന്നു എന്നാണ് വിശ്വാസം.
    നിത്യവും പുലർച്ചെ മൂന്നര മുതൽ ഉച്ചക്ക് 12 വരെയും വൈകീട്ട് 4 മുതൽ രാത്രി 8 മണി വരെയും നട തുറന്നിരിക്കും. നട അടച്ച ശേഷം പടിഞ്ഞാറ് കുളത്തിനടുത്തുളള മൂല സ്ഥാനത്തുളള വസൂരി മാലയ്ക്ക് വലിയഗുരുതി നടക്കുന്നു.

  • @anvin4u
    @anvin4u 3 ปีที่แล้ว

    Mmade muthappan ❤️

  • @mohananthythodan1923
    @mohananthythodan1923 ปีที่แล้ว +4

    നിങ്ങളെ ചാനൽ കണ്ടു അതിൽ പയംകുറ്റി കൊടുക്കന്നത് കണ്ടു ഇവിടെ കോഴിക്കോട് ജില്ലക്കാരനാണ് ഞാൻ എനിക്ക് ഇപ്പോൾ 73 വയസായി ഞങ്ങൾ വീട്ടുകാർ സ്ഥിരം വിട്ടിൽ മാസത്തിൽ ഒരിക്കൽ എന്ന പോലെ ആളെ വിളിച്ചു ചെയ്യിക്കുണ്ടായിരുന്നു അന്ന് ഒക്കെ രണ്ടു രൂപ അവർക്ക് ദക്ഷിണ ഉണ്ടായിരുന്നുള്ള പിന്നെ കാലാന്തരത്തിൽ പഴമക്കാർ ഒക്കെ പോയി അവരെ കണ്ടുപടിച്ചവർ ആയി ആദ്യം അമ്പതായി.പിന്നെ 100 ആയി ഇപ്പോ 500 ആയി കാരണം കല്യാണം ഉള്ള വീട്ടിൽ കല്യാണത്തിന്ന് ഒരു 3 ദിവസം മു മ്പെ പയംകുറ്റിക്ക് കൊടുക്കും എന്നാ ഞാൻ എന്റെ കുട്ടികാലം മുതൽ മുത്തപ്പൻ കാവിൽ പോവുന്ന വനാണ് എനിക്ക് അനുഭവത്തിൽ പലകാര്യവും ഉണ്ട് ഇന്നും മുത്തപ്പന്റെ അനുഗ്രഹം കൊണ്ടു മാത്രം ജീവിക്കുന്നവനാണ് ഞാൻ എന്നാ ഇപ്പോൾ കുറച കാലമായി പയംകുറ്റിക്ക് അവിടെ പണം കൊടുക്കാറാണ് എന്റെ 2 മക്കള കല്ല്യാണതിന് വിട്ടിൽ ചെയ്യാതെ അവിടെ പണം കൊടുത്തതാണ് . ഇപ്പോൾ 2 മാസം മുമ്പെ തോന്നി വീട്ടിൽ ചെയ്യണം എന്ന് അതിന് ഞാൻ പറശിനി ചെന്നപ്പോൾ അവിടെ അവകാശികളോട് ചോദിച്ച പ്പോൾ അവർ പറഞ്ഞു ഇതിന്ന് പ്രത്യേക പുജാ വിധി ഒന്നും ഇല്ല പ്രത്യേക മന്ത്രങ്ങളും ഇല്ല എന്ന് അവർ പറഞ്ഞതു് കടല .. പയർ : കനം കുറഞ്ഞ ഉണക്കൽ കിണ്ടി വിളക്ക്. പിന്നെ ഭസ്മം, ചന്ദനം തുളസി ഇല വാഴയില പിന്നെ ചന്ദന തിരി ഇതൊക്കെ മതി എന്നാണ് നിങ്ങൾക്ക് അറിയുന്ന മാതി രി മുത്തപ്പനെ മനസിൽ ധ്യാനിനച് കൊടുക്കാനാണ് പറഞ്ഞ് രണ്ടു കാര്യം പ്രത്യേകം പറഞ്ഞു. ഒന്ന് നറുക്ക് വെക്കരുത് പിന്നെ പന്തം കൊളുത്തരുത് എന്ന് ഞങ്ങള നാട്ടിൽ ഇതിന്റെ കൂടെ ഒരു ഇല പുറത്തേക്ക് വെക്കുന്ന ചടങ്ങുണ്ടായിരുന്നു അതു് ചെയ്യരുത് എന്ന് എതായാലും നിങ്ങൾ വിളക്കിന്ന് തിരിവെച്ചത് ശരിയല്ല നിങ്ങൾ വിളക്കിൽ തിരി വെക്കുമ്പോൾ 5 തിരി ഇടണം ഇനി അഞ്ച് തിരി ഇട്ട് കൂടി വെക്കരുത് 5 തിരി ഇല്ലെ ൽ 2 തിരി മതി അത് ഒന്ന് മുന്നിലേക്കം ഒന്ന് പിന്നെ ലേക്കും മായി വെക്കണം പിന്നെ നമൾക് ഒരു കൃത്യമായ ആ ചാരങ്ങൾ ഒരു നാട്ടിലും ഇല്ല . അതു് കൊണ്ടു മുത്തപ്പൻ കാവിലെ പൂജ ശരിക്കും ചോദിച്ചു മനസിലാക്കി മറ്റുള്ളവർക് തെറ്റിദ്ധാരണ ഉള്ള രൂപത്തിലാവരുതെ .

    • @mohananthythodan1923
      @mohananthythodan1923 ปีที่แล้ว

      ഇതിന്റെ കൂടെ കള്ള് വേണം നിർബദ്ധമാണ് ഒരു പാത്രത്തിൽ മതി (മറന്നതാണ്

  • @sindaratheesh8761
    @sindaratheesh8761 20 วันที่ผ่านมา

    Pikutty veetil cheyumbol phalam enthanu

    • @cinemaveedu2022
      @cinemaveedu2022  20 วันที่ผ่านมา

      Muthappan theyyathinte anugraham kittumennanu viswasam

  • @swaraj547
    @swaraj547 3 ปีที่แล้ว +3

    Srav paykuttik edukkkarilla

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 ปีที่แล้ว

    ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @minimini7420
    @minimini7420 3 ปีที่แล้ว

    🥰🙏

  • @soumyarajesh3843
    @soumyarajesh3843 3 ปีที่แล้ว

    🙏

  • @saisudhan8903
    @saisudhan8903 3 ปีที่แล้ว +1

    Can you show me this Prayer step by step...how start this prayer...then we also can do at house... because overseas people's we don't know to do this prayer .. please teach us.. thank you

    • @shamilkumar
      @shamilkumar 3 ปีที่แล้ว

      only special community have authority to perform paikutti.

  • @saisudhan8903
    @saisudhan8903 3 ปีที่แล้ว

    We can follow this step at our house?

  • @rasiyabi12
    @rasiyabi12 3 ปีที่แล้ว

    Kuttan 😘😘😘😘😘