ശീതങ്കൻ തുള്ളൽ - കല്യാണസൗഗന്ധികം - അവതരണം രമ്യ കൃഷ്ണൻ വൈക്കം

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • സൗഗന്ധിക പുഷ്പങ്ങൾ പറിക്കാനായി പുറപ്പെട്ട ഭീമന്റെ മുന്നിൽ ഹനുമാൻ പ്രത്യക്ഷപ്പെടുന്ന രംഗം.
    ഭീമന്റെ ആഗമനോദ്ദേശം മനസ്സിലാക്കിയ ഹനുമാന്‍ ഭീമനെ ഒന്ന് പരീക്ഷിക്കാനും സൗഗന്ധികപുഷ്പങ്ങള്‍ എവിടെ കിട്ടും എന്നും പറഞ്ഞ് കൊടുക്കാം എന്ന് തീരുമാനിച്ചു. പരീക്ഷിക്കുന്നതിനായി ഹനുമാന്‍ ഒരു വൃദ്ധവാനരന്റെ വേഷം ധരിച്ച് ഭീമന്റെ വഴിയില്‍ കിടന്നു. വഴി തടസ്സം ഉണ്ടാക്കുന്ന വാനരവൃദ്ധനോട് എഴുന്നേറ്റ് പോകാന്‍ ഭീമന്‍ പറഞ്ഞു. എങ്കിലും വയസ്സായതിനാല്‍ ചലനശേഷി നഷ്ടപ്പെട്ടെന്നും തന്നെ ചാടിക്കടന്ന് പൊയ്‌ക്കോള്ളാനും ഹനുമാന്‍ ഭീമനോട് പറഞ്ഞു. പക്ഷെ വാനരജാതിയില്‍ തനിക്കൊരു ജ്യേഷ്ഠനുള്ളതിനാല്‍ കവച്ചുവച്ച് പോകാന്‍ ഭീമന്‍ ഇഷ്ടപ്പെട്ടില്ല. വഴിക്ക് വിലങ്ങനെ കിടക്കുന്ന വൃദ്ധവാനരന്റെ വാല്‍ നീക്കി കടന്ന് പോകാന്‍ ഭീമന്‍ ശ്രമിച്ചെങ്കിലും വാനരപുച്ഛം ഒന്ന് അനക്കാന്‍ കൂടെ ഭീമന് പറ്റിയില്ല. എന്തോ ദിവ്യത്വം ഈ വൃദ്ധവാനരനുണ്ടെന്ന് ധരിച്ച ഭീമന്‍ അങ്ങ് ആരാണെന്ന് താഴ്മയോടെ അന്വേഷിച്ചു. ആ സമയം ഹനുമാന്‍ സ്വയം പരിചയപ്പെടുത്തി. ആശ്ചര്യത്തോടും സന്തോഷത്തോടും ഭക്തിയോടും കൂടെ ഭീമന്‍ ഹനുമാനെ നംസ്‌കരിച്ചു.
    #kerala #ottanthullal #seethankanthullal #thullal #kunjannambiar #temples #danceforms #dance

ความคิดเห็น •