ഓർമ്മയിൽ എന്നും ജയൻ...ഭാഗം 02 അനശ്വര നടൻ ജയന്റെ ഓർമ്മകളിലൂടെ
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- PART 01 - • ഓർമ്മയിൽ എന്നും ജയൻ......
"ഓർമ്മയിൽ എന്നും" അമൃത ടിവിയിൽ വ്യാഴം വെള്ളി ദിവസങ്ങളിൽ രാത്രി 9 മണിക്ക്
#RameshPisharody #Malayalamcinema #ormayilennum
EPISODE - 48
SUBSCRIBE NOW
Follow Us On Facebook - / rpentertainmentsofficial
Follow Us On Instagram - / rameshpisharodyenterta...
Satellite Telecast on Amrita TV
Every Thursday & Friday @ 9:00 PM to 10.00 PM
WARNING: "Any reproduction or illegal distribution of the content in any form will result in immediate action against the person concerned"
©Ramesh Pisharody Entertainments 2024
കണ്ണ് നിറഞ്ഞു കൊണ്ടാണ് ഈ കമന്റ് എഴുതുന്നത്... അത്രേം അധികം ആഴത്തിൽ പതിഞ്ഞ എപ്പിസോഡ് ആണ് ഇത്... ജയൻ എന്ന അതുല്യ മനുഷ്യൻ മലയാളികളുടെ എക്കാലത്തെയും തീരാ നഷ്ടമാണ്.. 45 വർഷത്തിന് ശേഷവും... ഇന്നത്തെ തലമുറയും അദ്ദേഹത്തിന് കൊടുക്കുന്ന സ്ഥാനം അത്ര വലുതാണ്... പകരം വെക്കാൻ മറ്റാരും ഇല്ലാത്ത അത്ര ഉയരത്തിൽ ആണ് എന്നും ജയൻ.... The real hero.... In film... and also in life...
❤️❤️
ഇതാണ് സത്യം അന്ന് എന്തെല്ലാം നോണകളാ വന്നത് അമേരിക്കയിൽ ജീവിച്ചിരിപ്പുണ്ടോ ബാലൻ k നായർക്ക് പങ്കുണ്ടോ അങ്ങിനെ എന്തെല്ലാം
വിഷമിയ്ക്കണ്ട... ഇത്രയും വർഷം കഴിഞ്ഞിട്ടും അദ്ദേഹം നമ്മളിൽ ജീവിയ്ക്കുന്നില്ലേ....😢
💯
Yes
ഞാൻ അതിനു വേണ്ടി ജീവൻ വരെ കൊടുക്കും എന്ന് പലരും വീമ്പ് പറയാരുണ്ട്...പക്ഷേ.. സ്നേഹിച്ച സിനിമക്ക് വേണ്ടി ജീവൻ വരെ കൊടുത്ത നന്മുടെ സ്വന്തം.."jeyan sir"💥💥💥💥🔥🔥🔥🔥🔥🔥🔥😭
😢❤️
ജയൻ സാറിന്റെ ഭൗതിക ശരീരം നാട്ടിൽ എത്തിക്കാൻ ആരും മുന്നോട്ട് വരാതിരുന്നപ്പോൾ, മഹാനായ പ്രേം നസീർ തന്റെ മകൻ ഷാനവാസ്സിനോട് പറഞ്ഞു, എത്ര കാശായാലും അവനെ എനിക്ക് ഇവിടെ കാണണം എന്ന മാത്രം നസീർ സാർ പറഞ്ഞു. ചാർട്ടേർഡ് ഫ്ലൈറ്റ് ബുക്ക് ചെയ്ത് കേരളമണ്ണിൽ കൊണ്ടെത്തിച്ചത് പ്രേം നസീർ എന്ന നിത്യഹരിത നായകനാണ്. അക്കാലത്തെ അവരുടെ ഒരു സ്നേഹം ബഹുമാനം ഒക്കെ കേൾക്കുമ്പോൾ, അവരായിരുന്നു ഏറ്റവും വലിയ legends🤍
ജയൻ സാറും നസീർ സാറും സഹോദരങ്ങൾ പോലെ ആയിരുന്നു. ജയൻ സിനിമകൾ നിറഞ്ഞ സദസ്സിൽ ഓളം ഉണ്ടാക്കുമ്പോൾ എറ്റവും സന്തോഷിചത് നസീർ ആയിരുന്നു. ഷോളവാരം ഷൂട്ടിങ്ങിന് മുന്നേ നസീർ സർ ജയനെ warning ചെയ്തിരുന്നു എന്നും കേട്ടിട്ടുണ്ട്. കാരണം കരിമ്പന ഷൂട്ടിംഗിൽ ആനയുമായി പ്രശനം ഉണ്ടായത് കൊണ്ടു.
ജയൻ ജീവിച്ചിരുന്നങ്കിൽ നസീർ സാറുമായി കുറേ കഥാപാത്രങ്ങൾ വന്നേനെ
കരിമ്പനായല്ല അറിയപ്പെടാത്ത രഹസ്യം ത്തിലാണ് അനയേറ്റ് പിടുത്തം @@uniqueurl
@@uniqueurlകരി മ്പനയിൽ അല്ല അറിയപ്പെടാത്ത രഹസ്യം
Body airport il വന്നപ്പോൾ ഞാൻ poyi കണ്ടിരുന്നു..
ഞാൻ ഇന്ത്യൻ ആർമിയിൽ ഹെലികോപ്റ്റർ ടെക്‌നിഷ്യൻ ആയിരുന്നു.... Flying cost കുറയ്ക്കാനും.... മറ്റുമായി പലപ്പോഴും choppers dismantle ചെയ്യാറുണ്ട്... Blade folding and tail remove ചെയ്തൊക്കെ യാണ് by road move ചെയ്യുന്നത്.....spottil എത്തിയാൽ with in time ഇൽ assemble ചെയ്ത് inspection കഴിഞ്ഞാണ് test flying offer ചെയ്യുന്നത്.....
ഇത്ര സാഹസികമായ stund ചെയ്യാൻ ജയൻ സർ കാണിച്ചിരുന്ന ധൈര്യം അപാരം..... അതായിരിക്കാം ഇന്നും അദ്ദേഹം നമ്മുടെ മനസ്സിൽ മായാതെ നിൽക്കുന്നത്..... പിഷു.... പരിപാടി കേമം..... 💞🙏
❤❤
ജയൻ്റെ മരണം മുന്നിൽ കാണുന്നതുപോലെയുള്ള ഗംഭീര വിവരണം. ഇതു പോലെ ഒരു വിവരണം ഞാൻ കേട്ടിട്ടേയില്ല
ഞാൻ ജനിക്കുന്നതിന് മുന്നേ മരണപ്പെട്ടുപോയ ആ മഹാ വ്യക്തിത്വത്തെ പതിറ്റാണ്ടുകൾക്ക് ശേഷം കണ്ട സിനിമകളിലൂടെ എൻറെ മനസ്സിനെ കീഴടക്കിഇന്നും ആസ്ഥാനത്ത് ഒരു നടനെയും സങ്കല്പിക്കാൻ കഴിയില്ല ഈ എപ്പിസോഡ് കാണുമ്പോൾ കണ്ണുകൾ നിറയുന്നു എൻറെ ജയൻ😢😢😢🙏
ജയൻ മരിച്ച അന്ന് മുതൽ ഇന്ന് വരെ എന്നെ വേട്ടയാടുന്ന ദുഖമാണ് അദ്ദേഹത്തിന്റെ മരണം. ഈ ലോകത്തിൽ ഒരേയൊരു നായകൻ മാത്രം അതു അനശ്വരനായ ജയൻ മാത്രം. വളരെ സത്യസന്ധമായി കാര്യങ്ങൾ വിവരിച്ച അമൃത ടീവിക്കും ശ്രീ രമേശ് പിഷാരടിക്കും നന്ദി രേഖപ്പെടുത്തുന്നു. അന്നത്തെ കേരളാ മുഖ്യ മന്ത്രി സ്വർഗീയനായ ശ്രീ E K നായനാർ സിർ റേഡിയോവിലൂടെ പറഞ്ഞത് ഇന്നും ഞാൻ ഓർക്കുന്നു " ജയൻ മലയാളികളുടെ പുരുഷതത്തിന്റെ പ്രതീകമാണ് എന്നാണ്" അതെ അതു അങ്ങനെ തന്നെ ആണു.
❤❤
ആദ്യമായി ഒരു എപ്പിസോഡ് കണ്ടു കണ്ണ് നിറഞ്ഞു ആണ് ഇത് എഴുതുന്നത്
ഈ നിമിഷത്തിൽ നിങ്ങൾ എല്ലാവരും കൂടെ ഈ അതുല്യ നടൻ്റെ നാമത്തിൽ കൂടിയത് തന്നെ അദ്ദേഹം മറ്റാരെക്കാളും വിലമതിക്കുന്നു എന്ന് തന്നെ പറയാം .
ജയൻ ❤❤❤❤❤❤❤❤ എന്നും ഒരു ജ്വലിക്കുന്നനക്ഷത്രമായി നമുക്ക് മുകളിൽ നിൽക്കുന്നു
ഏറ്റവും വലിയ സൂപ്പർ ഹീറോ മലയാളത്തിലെ ജയൻ സാർ മരിക്കുമ്പോൾ ഞാൻ ശരിക്കും ഒന്നാം ക്ലാസിലാണ്. അദ്ദേഹത്തിൻറെ മരണവിവരമറിഞ്ഞ് റോഡിൽ കൂടെ ആൾക്കാർ കരഞ്ഞു കൊണ്ട് ബഹളമുണ്ടാക്കി കൊണ്ടുപോകുന്ന ഞാൻ കേട്ടിട്ടുണ്ട്❤❤❤
ഞാനൊക്കെ എന്നിട്ടും കൊറേ കൊല്ലം കഴിഞ്ഞാണ് ജനിച്ചത്.അങ്ങേരുടെ യൂട്യൂബിൽ ഉള്ള സകല പടവും കണ്ടിട്ടുണ്ട്.
ഞാനും അന്ന് ഒന്നാം ക്ലാസ്സിൽ ആയിരുന്നു. അന്നത്തെ കേരള കൗമുദി പത്രത്തിൽ ഫോട്ടോ കണ്ടത് എനിക്ക് ഓർമ വരുന്നു......
ജയൻ സർ തുല്യം ജയൻ സർ മാത്രം. സിംഹാസനം ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നു 👍🏻
ജയൻ ചേട്ടന്‍ മരിക്കുമ്പോൾ ഞാൻ കുഞ്ഞായിരുന്നു. പക്ഷേ ആ സമയത്തൊക്കെ മമ്മി, പപ്പായൊക്കെ തീയേറ്റര്‍ സിനിമാ കാണാൻ പോകുമ്പോൾ ജയൻ ചേട്ടന്റെ സിനിമ കാണാറുണ്ടായിരുന്നു അങ്ങനെ ഞാനും കണ്ട് ജയൻചേട്ടന്റെ സിനിമയോട് എനിക്ക് അറിവായത് മുതൽ ഒത്തിരി ആരാധനയായി .അവരുടെ സിനിമകളും അതിലെ പാട്ടുകളും ഇപ്പോഴും ആർക്കും മറക്കാൻ പറ്റാത്ത ഒന്നാണ്.ഈ എപ്പിസോഡ് വളരെ ഹൃദയസ്പര്‍ശിയായ ഒന്നായിട്ട് തോന്നി. ഇതൊക്കെ നേരത്തെ പലരും പറഞ്ഞ് കേട്ടിട്ടുണ്ട് . എങ്കിലും ഇതിലൂടെ ഈ യഥാർത്ഥ
സംഭവം ശരിക്കും അറിഞ്ഞപ്പോൾ ഒരുപാട് സങ്കടം..കണ്ണുകൾ ഈറനണിഞ്ഞു. അദ്ധേഹത്തിന്റെ ആ വേർപാട് നികത്താനാവാത്ത ഒന്നാണ്. അദ്ധേഹത്തെപോലെ ഒരു നടൻ ഇതുവരെ സിനിമയിൽ ഉണ്ടായിട്ടില്ല .ഈ ചാനൽ പരിപാടി തുടങ്ങിയ പിഷാരടി സാറിന് ഒരുപാട് നന്ദി.🙏🏻❤️ ചാനലിന് എല്ലാവിധ ആശംസകളും നേരുന്നു.🙏🏻👍
❤️❤️
@@RameshPisharodyEntertainments ❤️❤️
😢😢😢. "ഓർമയിൽ എന്നും" നല്ലൊരു പ്രോഗ്രാം
ഓ കേൾക്കാൻ ഉള്ള ശകത്തി ഇല്ല നമ്മുടെ പ്രിയപ്പെട്ട ജയൻ 😢
അദ്ദേഹം കടന്നുപോയ കാലം ഞാൻ ജനിച്ചിട്ടുപോലുമില്ല പക്ഷേ ഈ എപ്പിസോഡ് കണ്ട് എൻ്റെ കണ്ണ് നിറഞ്ഞു ആ വേർപാട് ഓർത്ത്, അതെ അദ്ദേഹം അനശ്വരനാണ്.....
മരണമില്ലാത്ത ഹീറോ, സൂപ്പർ ഹീറോ.
പ്രണാമം ജയൻ സാർ 😢😢😢
മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തിയ രണ്ട് എപ്പിസോഡുകൾ 🙏🌹
ശ്വാസമടക്കിപ്പിച്ച് ഒരുപിടി വിങ്ങലോടെ കണ്ട ഒരേയൊരു എപ്പിസോഡ്. അനശ്വര നടൻ എന്ന പേരിനനുയോജ്യനായ ഒരേയൊരു പൗരുഷം. ശ്രീ ജയൻ.. 💪❤
ജയന് തുല്യനായി ജയൻ മാത്രം!❤❤❤ലോകസിനിമയിൽ ഇതുപോലെ ഒരാൾ സ്വപ്നത്തിൽ മാത്രം! ഇന്നും ജയനോടുള്ള ആരാധന പോലെ മറ്റൊരു നടനോടും തോന്നിയിട്ടില്ല! 🙏🙏🙏🙏
ഓവർ കോൺഫിഡൻ്റ് കൊണ്ട് മലയാള സിനിമക്ക് നഷ്ടപ്പെട്ടത് ഒരു മഹാനടന്നെയാണ്😢😢
ഒരിക്കലും മറക്കാനാവാത്ത ഞ്ഞറ്റലോടുകൂടിയ ഒരു വാർത്തയും സംഭവവും. ഇത്രയും കാലമായിട്ടും ഒരു നടനേക്കാൾ ഉപരിയായി പ്രേക്ഷകർ അദ്ദേഹത്തെ ഓർക്കുന്നു... ചാലിനോട് നന്ദി നമസ്കാരം
വീണ്ടും കരയിച്ചയല്ലോ ശശി സാറേ.. കണ്ണു നിറയാതെ കാണാൻ പറ്റില്ല ഈ എപ്പിസോഡ്.. എങ്ങനെ ആണ് ഇത് സംഭവിച്ചത് എന്നും അതിനു ശേഷം ഉള്ള കാര്യങ്ങളും വിശദീകരിച്ചു പറഞ്ഞു തന്നതിന് ഒരായിരം നന്ദി.. 'പൗരുഷത്തിന്റെ പര്യായം ജയൻ.!' നസീർ എപ്പിസോഡ് ഇട്ടപ്പോൾ അവശ്യപ്പെട്ടിരുന്നു ജയൻ എപ്പിസോഡ് വേണം എന്ന്.. thank you Ramesh Pisharody..
❤❤
എൻ്റെ ജയേട്ടൻ❤❤❤
കഴിഞ്ഞ എപ്പിസോഡുകളിൽ ഏറ്റവും ഹൃദയസ്പർശിയായത് അനശ്വര നടന് കണ്ണീരോടെ പ്രണാമം.......
പൂർണ്ണചന്ദ്രന്റെ തിളക്കത്തോടുംകൂടി നമ്മളെ വിട്ടുപിരിഞ്ഞിട്ടും നമ്മൾക്ക് മറക്കാൻപറ്റാത്ത മുഖം ജയേട്ടൻതന്നെ ❤❤❤❤!
60 vayssayi..njaan aadyamaayi aanpisharadi ith kelkkunath ..oru 1000 thanks
❤❤
ഇതാണ് പിഷാരടി സാർ ഒറിജിനൽ അനുഭവം ഞാൻ ഒരു ചിരി ബമ്പർ ചിരിയിലെ മണ്ണാർക്കാട് തമ്പുരാൻ ഓർമ്മയുണ്ടോ പിഷാരടി സാറി ഈ മുഖം
One and only legendary actor... Jayan ❤❤❤
മഹാനായ നടനെ പറ്റിയുള്ള ഈ എപ്പിസോഡിൽ ആണ് പലരും പല കള്ള കഥകളും പറഞ്ഞു ആരാധകരെ വിശ്വസിപ്പിച്ചത്, ഈ എപ്പിസോഡിലൂടെ അതിനു വ്യക്തമായ ദൃക്‌സാക്ഷി വിവരണം 🌹🌹🌹
നടി സീമ കൂടി ഈ എപ്പിസോഡിൽ വേണമായിരുന്നു 🌹🌹🌹🌹🌹
സീമ ഇല്ലാത്തത് നന്നായി... അഹങ്കാരം ഇല്ലാത്തവരുടെ വിവരണം നന്നായിട്ടുണ്ട്
തീഷ്ണത നിറഞ്ഞ കണ്ണുകൾ,മനോഹരം ആയ ചിരി, അതുല്യമായ സ്ക്രീൻ പ്രെസെൻസ്, ബലിഷ്ട്ടമായ ശരീരം,ധൈര്യം, സ്റ്റൈല്,ഡ്രസ്സ് സെൻസ് എല്ലാം കൊണ്ടും സൂപ്പർ സ്റ്റാർ മറ്റീരിയൽ, അമിതബ്,രജനി പോലെ മലയാളത്തിന്റെ ഏറ്റവും വലിയ സ്റ്റാർ ആയി ഒരു ഇരുപതു വർഷം കൂടി അദ്ദേഹം മലയാളം സിനിമ ചക്രവർത്തി ആയി നിന്നേനെ
Screen presence.ohh can't imagine
ജയൻ മരിക്കുമ്പോൾ എനിക്ക് 15 വയസ്സ്....മരണ വാർത്ത കേട്ട് ഒരാഴ്ചയോളം ഭക്ഷണം കഴിക്കാതെ മുറിയിൽ നിന്നും ഇറങ്ങാതെ തകർന്നു തളർന്നു കരഞ്ഞു കരഞ്ഞു കിടന്ന ഞാൻ ഇപ്പോഴും ആ ദിനങ്ങൾ ഓർക്കുമ്പോൾ തളർന്നു പോകും....അത്രക്കും ഇഷ്ടമായിരുന്നു ജയൻ സിനിമകൾ എനിക്കന്ന്....ഇന്നും അതേ ആവേശം...
.
കാണാൻ ഏറ്റവും കൊതിച്ച എപ്പിസോഡ് കണ്ടപ്പോൾ ഏറ്റവും സങ്കടപ്പെട്ട episodum
നിലവിളിച്ചില്ലന്നെയുള്ള കണ്ണു നിറഞ്ഞു പോയി മലയാളിയുടെ ജയൻ
Ee oraal ivide undaayrnu enkil..
ivide ikka um etan um
starmannan um ulakanayakan um
Ellaavarum stars aavan kurach paadu pettene...
One & only... Evergreen...
SuperStar JAYAN.
The first action hero of malayalam ❤
ശരിക്കും അനശ്വര നടൻ അത് ജയൻ സാർ തന്നെയാണ്...!
കണ്ണീർ പ്രണാമം 😢🌹🙏
അന്നും ഇന്നും ഒരു വിങ്ങലാണ് മനസ്സിൽ എനിക്ക് അന്ന് 13 വയസ്സ് എന്റെ നാട്ടിലും അന്ന് ചാറ്റൽ മഴയുണ്ടായിരുന്നു അന്ന് ഞാനൊരു ആൽബം ഉണ്ടാക്കിയിരുന്നു അതിൽ നിറയെ ജയന്റെ ഫോട്ടോയായിരുന്നു അതൊക്ക ജീവിത യാത്രയിൽ നഷ്ടപ്പെട്ടു
എന്റെ ജീവിതത്തിൽ ആദ്യമായി കണ്ട ഒരു ഒത്തു ചേരൽ കഥ
അനശ്വര നടൻ 🌹🌹🌹🌹
1980 Nov 17 ന് രാവിലെ radio ൽ news കേട്ട് എൻ്റെ ചേട്ടൻ വന്ന് പറഞ്ഞൂ ജയൻ helicopter തകർന്ന് മരിച്ചു. അന്ന് 12 വയസ്സുണ്ടായിരുന്ന ഞാൻ schoolൽ ചെന്നപ്പോൾ സഹപാഠികൾ പലരും കരയുകയായിരുന്നു. wakt എന്ന hindi സിനിമയുടെ climax പോലെ കോളിളക്കവും ചെയ്തിരുന്നെങ്കിൽ ജയൻസാറിനെ നമുക്ക് നഷ്ടപ്പെടില്ലായിരുന്നു
Not only waqt , yadon ki Bharat after that similar movies like Amar Akbar Antony & John Jani Janardhan 😅came after
Nov. 16 അല്ലെ
@samthankachan9502 1980 Nov 16 ന് വൈകിട്ട് മരിച്ചു.
Nov 17 ന് രാവിലെ radio news ൽ കൂടിയാണ് ഞാൻ വിവരമറിഞത്
ഞാൻ അന്ന് 8-ക്ലാസ്സിൽ.
This show is amazing. Thanks to Shri Ramesh Pisharody and Amritha TV for this wonderful initiative.
With tears in my eyes, I salute you, our favourite JAYAN. He still lives in our memories. Let him live peacefully in heaven!
ഞാൻ അന്ന് 8ൽ പഠിക്കുന്നു അന്ന് ഞാൻ ഞെട്ടി യത് പോലെ പിന്നെ ജീവിതത്തിൽ ഞെട്ടിയിട്ടില്ല
സത്യം. ഞാനും അതെ, മരണം കേട്ട് ഞെട്ടൽ ആദ്യമായി അനുഭവിച്ചത് ജയന്റെ മരണമാണ്.
അങ്ങാടിയും മീനും ഒക്കെ കണ്ടു ആരാധിച്ചു തുടങ്ങിയ നാളുകൾ...
What a screen presence Jayan sir!!! He literally stealing the show. When he’s on screen, all eyes and ears on him…..
RIP Legend 🙏🙏
ജയനെ കുറിച്ചുള്ള ഈ എപ്പി സോഡാ കണ്ണ് നന്നായിക്കുന്നത് ജയൻ എന്റെ ജീവനയിരുന്നു ജയന്റെ എല്ലാ പടവും കണ്ടു ഈ പരിപാടിയിൽ ശ്രീകുമാരൻ തമ്പി സാറിനെ കുടി കൂട്ടമായിരുന്നു
Ente ennatheyun priyanayakan❤❤❤ orupad vishamam thonnoiya episode.
കണ്ണ് നിറയാതെ മനസ്സ് വിങ്ങാതെ ഇത് കാണാൻ പറ്റില്ല.
നല്ല വിവരണം, കുറേ കാര്യങ്ങൾ ഞങ്ങൾക്ക് മനസിലാക്കാൻ കഴിഞ്ഞു. Thank u....
❤️❤️
😢ഇദ്ദേഹത്തിന്റെ തന്നെ ചാനലിൽ ജയന്റെ മരണവിവരം മുമ്പ് പറഞ്ഞു കേട്ടിരുന്നു. എങ്കിലും ഈ episode ൽ കുറേകൂടി perfection തോന്നി സന്തോഷം ഒപ്പം ദുഖവും. എനിക്ക് 9 വയസ്സുള്ളപ്പോളാണ് അദ്ദേഹം മരണപ്പെടുന്നത്. അതുകേട്ടനിമിഷം ഒരിടിത്തീ നെഞ്ചിലേക്ക് വീണപോലെ !
പിറ്റേ ദിവസം വായന ശാലയിലേക്കോടി, പത്രം നോക്കുവാൻ ! വല്ലാത്തൊരു മൂടിക്കെട്ടലായിരുന്നു ആ നിമിഷങ്ങൾ! മറ്റുള്ള വർക്കൊപ്പം ഞാനും പറഞ്ഞു നടന്നു ബാലൻ k ആണ് ചവിട്ടിയിട്ടത് എന്നൊക്കെ !ജനങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമല്ല മനഃസംതൃപ്തിക്കുവേണ്ടി, അദ്ദേഹത്തോടുള്ള ആരാധന കൊണ്ട് പറയുന്നതാണിത്. മാത്രമല്ല ബാലൻ k വില്ലൻ റോൾ ആണല്ലോ ചെയ്തിരുന്നത് ,!പക്ഷെ ഇന്ന് ബാലൻ k യോടും ഇഷ്ടമാണ്. ❤️ഇന്നും ജയൻ മരിച്ചതായിട്ട് തോന്നിയിട്ടില്ല. നിത്യഹരിതനായിട്ട് ജീവിക്കുന്നു !
ജയൻസറിനു ഹൃദയത്തിന്റെ ആദരാഞ്ജലികൾ ❤️❤️❤️🌹🌹🌹🙏🙏🙏
Real superstar Jayan, sir. We really miss you. ❤️❤️❤️🌹🌹🌹
ലോകത്തിൽ ആദ്യമാണ് ഒരു നടൻ ഷൂറ്റിംഗിനിടയിൽ ഹെലികോപ്റ്റർ ആക്‌സിഡന്റിൽ മരിക്കുന്നത് 🙏
ഞാൻ 7ാം ക്ലസിൽ പഠിക്കുമ്പോൾ ആണ് ജയൻ തരംഗം, അതെ അവസരത്തിൽ തന്നെ മരണപെട്ടു എന്ന് കേട്ടപ്പോൾ... ഇന്നും ഞാൻ വിഷമിക്കുന്നു, അന്ന് ഞാൻ ജയൻ, നസീർ മുഖങ്ങൾ വരക്കുമായിരുന്നു 🙏
Jayan Orikkalum marakkilla
🔥 J A Y A N 🔥
Ithra nal kndthil ettvm nalla clrty vivrnm..
❤️❤️❤️❤️പിന്നെ ഒരു കാര്യം വിട്ട് പോയി. കൈവിരലിൽ താക്കോൽ ഇട്ടു കറക്കും ❤️❤️❤️❤️
Ente neighbor uncle jayan sir marichpo karanjathum.kore kalam adehthinte photo 😢maloke ittu veetil undayrnnu😢...
Adehthinte death anniversary 😢oke photo oke vechu cheythirunnu...
Jayan sir films B and C class nammude nattinpurthoke talkies varunnu arinja ellavrum pokunthum ..
He s still living n heart of every malayali ❤
Ippo bahubali pushpa fight kanumbo oru dupe illande CG illnde
Pan indian star level 🎉..No actor n Indian cinema can be so dedicated 🙏🏻
നല്ല, എപ്പിസോഡ് ഇഷ്ട്ടപ്പെട്ടു 💕💕💕💕🙏
ഇന്നും ജീവിക്കുന്നു മിമിക്സ് shows ൽ ജയൻ mast aaaa
Jayan sir❤🙏🙏🙏😢
ഞാനും ഹ്യദയ വേദനയോട് കൂടിയാണ് ഇത് കാണുന്നത്
This episode, just this one episode justifies the relevance of this program... 👍
പിഷാരടിയുടെ അവതരണശൈലി മനസ്സിൽ തട്ടുന്നത് പോലെ തോന്നി ശ്രീകുമാരൻതമ്പി കൂടി ഈ പരിപാടിയിൽ ഉൾപെടുത്താൻ മായിരുന്നു
❤❤
ആ.. മഹാനടന് ഓർമ്മകൾ🎉
പറയുമ്പോൾ നമ്മുടെ കണ്ണിലൂടെ എല്ലാം കാണുന്ന പോലെ..... 😢
ഇന്നും ആലോചിക്കുമ്പോൾ ദുഃഖമാണ് ഞാൻ ഒരു ആരാധന ജയനോട് ഉണ്ടായിരുന്നു ഇന്നും ആരാധിക്കുന്നു 😢😢😢
Kalliyur ശശി Sir ❤❤❤❤
Legend's never dies ❤....he still lives in millions of our hearts 🙏🏻❤️
ജയൻ സർ പ്രണാമം ❤️❤️❤️
Great episode legendary actor jayan sir
ജയൻ മരിച്ച സമയത്താണ് ആദ്യമായി എൻറെ വീടിന് മുൻപിലുള്ള റോഡ് ആദ്യമായി ടാർ ചെയ്യുന്നത്. ജയൻ മരിച്ച വിവരം മനോരമ പത്രത്തിൽ വന്ന ചെറിയ വാർത്ത വീടിനകത്തെ ഭിത്തിയിൽ ഒട്ടിച്ച് വച്ചിട്ട് ഉരുകിയ ടാർ വടി പോലെ ആക്കി ഡെക്കറേറ്റ് ചെയ്തു വച്ചു. ഭിത്തി അഴുക്കാക്കിയതിന് അടിയും കൊണ്ടു. അപ്പോൾ തന്നെ എന്നെ കൊണ്ട് വലിച്ചിളക്കി കളയിച്ചു. അന്ന് എനിക്ക് പ്രായം 12
അമൃതയിൽ ഇപ്പോഴെ വന്നീട്ടുള്ളൂ... അതിനേക്കാൾ മുന്നേ വേറെ കുറെ ചാനലുകളിൽ ജയൻ സാറിൻ്റെ കഥകൾ വന്നീട്ടുണ്ട്... വർഷങ്ങൾക്ക് മുമ്പേ ഇതേ ശശി സാറിൻ്റെ തന്നെ ഇൻ്റർവ്യൂ... ഞാൻ വേറെ ചാനലുകളിൽ കണ്ടിട്ടുണ്ട്...
Helicopter involved in Jayans accident in 1980 was a Bell 47G-5 of Pushpaka aviation and the pilot was Mr Sampath and he himself got killed in this same aircraft at a Rubber estate accident while spraying in Ernakulam at Kallala Rubber Estate in 1982...so Jayan and Pilot Sampath killed by this same aircraft ....not sure how many people know this...😒😒😒😒
ഈ പരിപാടിയിൽ സീമ ചേച്ചിയുംകൂടെ ഉണ്ടായിരുന്നേൽ... ☺️
എന്റെ നാട്ടിൽ ജയന്റെ കടുത്ത ആരാധിക ആയിരുന്ന ഒരു ചേച്ചി ഉണ്ടായിരുന്നു. ജയൻ മരിച്ചത് അറിഞ്ഞു അവർക്ക് സമനില തെറ്റി. വയസായി മരിക്കുന്നത് വരെ അവർ അങ്ങിനെ തന്നെ ആയിരുന്നു
😮😮 unbelievable
കൊല്ലം സുധി ചേട്ടന്റെ രണ്ട് episode ചെയ്യോ plz ❤
Athe athra ishtamayitunnnu
ജയൻ ഉണ്ടെങ്കിൽ ഒരെ ഒരു ഹോളിവുഡ് നടൻ ഇന്ത്യയിൽ നിന്ന്
കണ്ണ് നിറഞ്ഞു പോയി
Thanks to Ramesh pisharody 🌹🌹🌹🌹
Next 49th & 50th
❤ഗിരീഷ് പുത്തഞ്ചേരി
The kind of emotional bond he created with people of that generation and even the next is much more than his stardom . I believe this is what makes him still live in the hearts of people. I dont know of any other actor in the world who lingers in people's hearts and draws tears with the same intensity so many decades after passing away .
സത്യത്തിൽ ഞാൻ കേട്ടത്, വീണ് കിടന്ന ജയനെ എടുക്കാൻ ഭയന്ന് നിന്നവരിൽ നിന്നും ഓടി പോയത് ആദ്യം ജയൻ സാറിന്റെ തന്നെ ഡ്രൈവർ തന്നെ ആയിരുന്നു എന്നാണ്. അദ്ദേഹം പറയുന്നത് ജീവിതത്തിൽ പോകാൻ കഴിഞ്ഞതിലും ഏറ്റവും വേഗതയിൽ ഓടിച്ചിരുന്നു എന്നാണ്.
ജയൻ സാർ 🔥
It's very much mysterious and well planned!
നിറഞ്ഞ കണ്ണുകളോടെ.. വിങ്ങുന്ന മനസ്സുമായി.. അല്ലാതെ ഈ എപ്പിസോഡ് കണ്ടുതീർക്കാൻ കഴിഞ്ഞില്ല. അന്ന് 15 വയസ്സുണ്ടായിരുന്ന..
എൻ്റെ പ്രിയപ്പെട്ട നായകനായിരുന്നു ജയൻ.
❤❤
ഇങ്ങനൊരു വിവരണം എന്റെ ജീവിതത്തിൽ കേട്ടിട്ടില്ല 😢
sathyam, chanku pedanju poyi
കൊല്ലം കാരുടെ സ്വകാര്യ അഹങ്കാരം ജയൻ സാർ
കേരളത്തിന്റെ അഹങ്കാരമാണ് ജയൻ ❤️
ജയൻ സാറിനെ കേരളം ഏറ്റെടുത്തു...
നിങ്ങൾ കൊല്ലംകാർ മുകേഷിനെ വെച്ച് അഡ്ജസ്റ്റ് ചെയ്യൂ
Only Hero that I loved so much.
Chandrakumar sir❤
Congratulations the whole crew for this episode and story unfold what happened actually at the set of kolilakkam,the tragic but not to be happened the way leads to immortal actor 🎉🎉🎉❤❤❤Jayans death.Still living with us jayan sirrrrr.
❤❤
ഇത് 3 എപ്പിസോഡ് വേണം
Jayettan ❤️
Whoever comes and goes immortal phenomenal thespian jayan sir thatch remain same a brobdingnagian legand born once in a century
കണ്ണുനിറയാതെ കാണാൻ പറ്റില്ല !
Jayanchettan still remember in our soul ❤
Let his soul rest in peace
🎉🎉🎉❤
😢😢😢jayan sir🙏
The most loved ❤
The most waited❤️
The most hurted episode 💔💔💔
THE MAN 🕺
THE MYTH 🥷
THE LEGAND🦸♀️
JAYAN THE IMORTAL ❤️❤❤❤❤
മലയാള സിനിമയിൽ ആദ്യമായിട്ടാണ് ജയൻ്റെ മരണത്തിൻ്റെ ദൃക്സാക്ഷി വിവരണം പറയുന്നത്. സീറ്റ് ബൽറ്റ് അഴിക്കരുത്, കൈയ്യിൽ ചവിട്ടരുത് എന്ന് ബാലൻ K നായരോട് പറഞ്ഞിരുന്നതാണ എന്നിട്ടും അത് ചെയ്തു - ശരിക്കും ഒരു ജുഡിഷൽ അന്വോഷണം ആവശ്യമായ ഒരു സംഭവമായിരുന്നു അത്, എന്തൊക്കയോ ദുരുഹത ഉണ്ട്.
ജുഡീഷ്യൽ അന്വേഷണം ഒന്നും വരില്ല ബ്രോ. Fatal ആയ കെടുകാര്യസ്ഥത പുറത്ത് വരും. പലരും കുടുങ്ങും.
ജയൻ സാർ