ഉമർ ഇബ്നു ഖത്താബ് ചരിത്രം (Part 3) | മക്കയിലെ മുസ്‌ലിം ഉപരോധം | By Arshad Tanur

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • ഉമർ ഇബ്‌നു അൽ ഖത്താബ് (ഭാഗം 3) - മക്കയിലെ മുസ്‌ലിം ഉപരോധം...!!
    ഉമർ (റ)ൻ്റെയും ഹംസ (റ)ൻ്റെയും ഇസ്‌ലാമിലേക്കുള്ള കടന്നുവരവിലൂടെ മക്കയിൽ രഹസ്യമായി ഇസ്‌ലാം സ്വീകരിച്ചവർക്കെല്ലാം അത് പരസ്യമാക്കാനുള്ള ധൈര്യം ലഭിക്കുകയുണ്ടായി.. ഇത് മക്കയിലെ മുശ്‌രിക്കുകളെ കൂടുതൽ ചൊടിപ്പിച്ചു, അവർ സ്വഹാബാക്കൾക്ക് നേരെയുള്ള ആക്രമങ്ങൾ കൂടുതൽ തീവ്രമാക്കുകയും ഒടുവിൽ റസൂലുല്ലാഹി (ﷺ)യെ വധിക്കാൻ തീരുമാനിക്കുകയും ചെയ്തു...!!
    പക്ഷെ റസൂലുല്ലാഹി (ﷺ)യുടെ ഗോത്രം ആ തീരുമാനത്തെ എതിർക്കുകയും വേണ്ടിവന്നാൽ റസൂലുല്ലാഹി (ﷺ)ക്ക് തങ്ങൾ സംരക്ഷണം നൽകുമെന്ന് പറയുകയും ചെയ്തു. ഇത് ഖുറൈഷുകളെ കൂടുതൽ ചൊടിപ്പിക്കുകയും അവർ റസൂലുല്ലാഹി (ﷺ)ക്കും തങ്ങളുടെ ഗോത്രത്തിനുമെതിരെ മക്കയിൽ ഉപരോധം നടപ്പിലാക്കുകയും ചെയ്തു...!!
    അങ്ങനെ 3 വർഷത്തോളം നീണ്ട ആ ഉപരോധത്തിൽ സ്വഹാബാക്കളുടെ വിഷമം കണ്ട റസൂലുല്ലാഹി (ﷺ) അവർക്ക് അവിടെനിന്ന് പാലായനം ചെയ്യാൻ അനുവാദം നൽകുകയും ചെയ്തു... അങ്ങനെ ഉമർ (റ)വും മക്കയിൽനിന്ന് മദീനയിലേക്ക് പാലായനം ചെയ്യാൻ ഒരുങ്ങി...!!
    പക്ഷെ മറ്റു സ്വഹാബാക്കളെപോലെ ആരുമറിയാതെ പോകാനല്ല ഉമർ (റ) തീരുമാനിച്ചത്, മറിച്ച് എല്ലാവരേയും അറിയിച്ചുകൊണ്ട് മക്കയിലെ പ്രമുഖരായ നേതാക്കളുടെ കൺമുന്നിലൂടെ യാത്രയായപ്പോൾ, എതിർക്കാൻ ഒരു ആൺകുട്ടിക്ക് പോലും ധൈര്യമുണ്ടായില്ല, അതായിരുന്നു ഉമർ (റ)...!!
    || Merciful Allah New Malayalam Islamic Videos ||
    / mercifulallah
    കൂടുതൽ ഇസ്‌ലാമിക വീഡിയോകൾക്കായി ഞങ്ങളുടെ TH-cam Channel Subscribe ചെയ്യൂ...

ความคิดเห็น • 227