ഖാലിദ് ഇബ്നു വലീദ് (റ) | Khalid Ibnu Walid | അല്ലാഹുവിന്റെ ഊരപ്പെട്ട വാൾ | By Arshad Tanur

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Khalid Ibnu Walid (r) - Oru Yudhathilpolum Parajayam Arinjittillatha Allahu (ﷻ)nte Oorappetta Vaal Ennu Rasoolullahi (ﷺ) Vilicha Mahanaya Swahabi...!!
    ഖാലിദ് ഇബ്നു വലീദ് (റ) - ഒരു യുദ്ധത്തിൽപോലും പരാജയം അറിഞ്ഞിട്ടില്ലാത്ത അല്ലാഹു (ﷻ)ൻ്റെ ഊരപ്പെട്ട വാൾ എന്ന് റസൂലുല്ലാഹി (ﷺ) വിളിച്ച മഹാനായ സ്വഹാബി...!!
    ചരിത്രത്തിൽ വളരെ ചുരുക്കം ചില പടനായകന്മാർക്ക് മാത്രം ലഭിച്ച ഭാഗ്യം കരസ്ഥമാക്കിയ മഹാനായ പോരാളി. ജീവിതത്തിൽ ഒരിക്കൽപോലും തോൽവിയുടെ കൈപ്പുനീർ രുചിക്കേണ്ടി വന്നിട്ടില്ലാത്ത മഹാനായ പടനായകൻ...!!
    ഒരിക്കൽ റസൂലുല്ലാഹി (ﷺ) റോമിലേക്ക് ഒരു ദൂതനെ പറഞ്ഞയച്ചു, എന്നാൽ അവിടെയെത്തിയ ആ ദൂതനായ സ്വഹാബിയെ റോമക്കാർ വധിക്കുകയും ചെയ്തു. ഇങ്ങനെ ദൂതന്മാരായി അയക്കപ്പെടുന്നവരോട് മാന്യമായി പെരുമാറണം എന്നത് അന്നത്തെ നിയമമായിരുന്നു...!!
    എന്നാൽ അദ്ദേഹം വധിക്കപ്പെട്ടു എന്നറിഞ്ഞ റസൂലുല്ലാഹി (ﷺ) റോമക്കാരെ ആക്രമിക്കാൻ 3000 പേരുടെ ഒരു സൈന്യത്തെ അയക്കാൻ തീരുമാനിച്ചു. ശേഷം സ്വഹാബാക്കളോട് റസൂലുല്ലാഹി (ﷺ) പറഞ്ഞു: "ഈ സൈന്യത്തെ സയ്ദ് ഇബ്നു ഹാരിസയായിരിക്കും നയിക്കുന്നത്, സയ്ദ് മരണപ്പെട്ടാൽ ജാഫർ ഇബ്നു അബി താലിബിനെ നേതൃത്വം നിങ്ങൾ ഏൽപ്പിക്കുക...!!
    ജാഫറും മരണപ്പെട്ടാൽ അബ്ദുല്ലാഹി ഇബ്നു റവാഹയെ മുസ്‌ലിമീങ്ങളുടെ നേതൃത്വം നിങ്ങൾ ഏൽപ്പിക്കുക, അദ്ദേഹവും മരണപ്പെട്ടാൽ ഒരു പുതിയ പടനായകനെ നിങ്ങളിൽനിന്നും നിങ്ങൾ തിരഞ്ഞെടുക്കുക...!!
    അങ്ങനെ അവർ മൂന്നുപേരും ആ യുദ്ധത്തിൽവെച്ചു മരണപ്പെട്ടു. അങ്ങനെ മുസ്‌ലിമീങ്ങൾ പരാജയത്തിൻ്റെ കൈപ്പുനീർ കുടിക്കുമെന്ന അവസ്ഥയിൽ സ്വഹാബാക്കൾ പിന്നീട് ഇസ്‌ലാമിൻ്റെ നേതൃത്വം കൈമാറുന്നത് ഖാലിദ് ഇബ്നു വലീദ് (റ)ൻ്റെ കൈകളിലേക്ക് ആയിരുന്നു...!!
    അങ്ങനെ വെറും 3000 സൈനികർ മാത്രമുണ്ടായിരുന്ന മുസ്‌ലിം സൈന്യം പരാജയത്തിൻ്റെ വക്കിൽനിന്നും ലക്ഷക്കണക്കിന് വരുന്ന റോമൻ സൈന്യത്തെ പരാജയപ്പെടുത്തി തിരിച്ചു വന്നപ്പോൾ, റസൂലുല്ലാഹി (ﷺ) ഖാലിദ് ഇബ്നു വലീദ് (റ)ന് നൽകിയ പേരാണ് "അല്ലാഹു (ﷻ)ൻ്റെ ഊരപ്പെട്ട വാൾ" എന്നത്...!!
    Speech By: Mohamed Arshad Tanur
    / mercifulallah
    / mercifulallah1
    / merciful_allah
    കൂടുതൽ ഇസ്‌ലാമിക വീഡിയോകൾക്കായി ഞങ്ങളുടെ TH-cam Channel Subscribe ചെയ്യൂ/Facebook Page Follow ചെയ്യൂ...

ความคิดเห็น • 128