John Kuriakose - 01 | Charithram Enniloode | John Kuriakose | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 269

  • @sunsiaugustinecheenan1166
    @sunsiaugustinecheenan1166 2 วันที่ผ่านมา +85

    പൊട്ടിക്കരയാൻ വെമ്പുന്ന, ശ്വാസം മുട്ടി പോകുന്ന വികാര തീവ്രതയോടെ ആദ്യമായി ഒരു 'ചരിത്രം എന്നിലൂടെ' കേൾക്കുന്നു. അടുത്ത എപ്പിസോഡുകളിൽ അദ്ദേഹത്തിൻറെ കഠിനാധ്വാനത്തിന്റെയും,പിന്നീടുള്ള എപ്പിസോഡുകളിൽ അതിൻറെ ഫലത്തെയും കുറിച്ചുള്ള ചരിത്രം കേൾക്കാമെന്ന പ്രതീക്ഷയോടെ..❤.

    • @scientifickitchen2880
      @scientifickitchen2880 2 วันที่ผ่านมา +1

      Ys especially nmle generation aalojikn polm pattathe athi theevra jeevitha yadarthyangal

  • @basilvarghese2905
    @basilvarghese2905 3 วันที่ผ่านมา +99

    13 വർഷം മാർക്കറ്റിംഗിൽ ഗൾഫിൽ ജോലി ചെയ്തതിന് ശേഷം ,വളരെ യാദൃഛികമായിട്ടാണ് ഞാൻ ഈ വലിയ മനുഷ്യൻ്റെ കമ്പനിയിൽ മാർക്കറ്റിംഗിൽ ജോയിൻ ചെയ്തത് . ഇപ്പോൾ 7 വർഷമായി ഞാൻ വളരെ സന്തോഷത്തോടെ ഇദ്ദേഹത്തിൻ്റെ കമ്പനിയിൽ നല്ലൊരു പൊസിഷനിൽ ഹൈദരാബാദിൽ ജോലി ചെയ്യുന്നു. ഇദ്ദേഹത്തിൻ്റെ വാക്കുകൾ 100% സത്യമാണ്. സത്യമേവ ജയതേ ❤❤❤❤

  • @rosemedia8909
    @rosemedia8909 วันที่ผ่านมา +10

    പാസ്റ്റർമാർ പറഞ്ഞു സാറിന്റെ ജീവിത കഥ ഒരുപാട് കേട്ടിട്ടുണ്ട് ഞാൻ ഇന്നും എന്റെ വായിലെ രണ്ടു പല്ലുകൾ ഇദ്ദേഹത്തിന്റെ കമ്പനിയിലെയാണ് സാറിനെ ദൈവം ഇനിയും അനുഗ്രഹിക്കും

  • @abdulkareem-zx5hk
    @abdulkareem-zx5hk 3 วันที่ผ่านมา +54

    കുറച്ചൊക്കെ ദാരിദ്ര്യം അനുഭവിച്ചിട്ടുള്ള എനിക്ക് പോലും കേട്ടിരിക്കാൻ കഴിയാത്ത വിധം..
    സഹിക്കാൻ പറ്റുന്നില്ല.

  • @asharafasharaf3429
    @asharafasharaf3429 2 วันที่ผ่านมา +43

    ഇപ്പോൾ നല്ല നിലയിൽ ജീവിക്കുമ്പോഴും പഴയ കാര്യങ്ങളെല്ലാം ഓർമിക്കുവാനും അത് തുറന്നു പറയുവാനും കാണിക്കുന്ന ആ വലിയ മനസ്സ് ഇത് മറ്റുള്ളവർക്ക് ഒരു പ്രചോദനം കൂടിയാണ് ബാല്യം വിഷമകരമായി അനുഭവിച്ചു തീർത്ത അല്ലെങ്കിൽ ജീവിച്ച നമുക്കു ചുറ്റുമുണ്ട് എല്ലാവരും സന്തോഷകരമായിരിക്കട്ടെ താങ്കളുടെ ആ വലിയ മനസ്സിന് നന്ദി താങ്കൾ കൂടുതൽ കൂടുതൽ ഉന്നതിയിൽ എത്തട്ടെ ദൈവം താങ്കളെയും എല്ലാവരെയും അനുഗ്രഹിക്കട്ടെ ഈ അനുഭവങ്ങൾ തുറന്നു പറഞ്ഞതിന് താങ്ക്യൂ സർ

  • @kuriand6893
    @kuriand6893 2 วันที่ผ่านมา +33

    ഞാൻ കണ്ട ശ്രേഷ്ടനായ യജമാനൻ...
    ഇദ്ദേഹത്തിന്റെ ജീവിതം ഒരു തുറന്ന പുസ്‌തകമാണ്... വിയർപ്പുകൊണ്ടു തുന്നിയ ജീവിതം...
    ദൈവം ഉയർത്തി,മനുഷ്യർ താഴ്ത്തി..
    ദൈവം വീണ്ടും ഉയർത്തി..
    ദൈവ നാമം മാത്രം മഹത്വപ്പെടട്ടെ.

  • @dinuvarghese1113
    @dinuvarghese1113 2 วันที่ผ่านมา +16

    I am proud to be a Dentcare employee for more than 13 years, me and my wife working there, John sir is always been a motivation for us.

  • @rasheedcvr4663
    @rasheedcvr4663 2 วันที่ผ่านมา +30

    കണ്ണ് നിറച്ച ആദ്യത്തെ കഥ 😢
    ഒരു മുവാറ്റുപുഴക്കാരന്റെ അഥവാ എന്റെ നാട്ടുകാരന്റെ കഥ 😢😢😢

  • @sojanouseph7032
    @sojanouseph7032 3 วันที่ผ่านมา +44

    ❤️❤️❤️ അമ്മ ❤️❤️❤️
    എനിക്കും ഉണ്ടായിരുന്നു ഒരു ചെറുപ്പകാലം പട്ടിണിയും അകറ്റി നിർത്തലും അത് അനുഭാവിച്ചവർക്കേ അതിന്റ വേദന അറിയൂ.
    സംസാരിക്കുമ്പോൾ താങ്കളുടെ ഹൃദയം പിടക്കുന്ന ശബ്ദം എനിക്ക് കേൾക്കാൻ കഴിയുന്നു.
    എന്റ കണ്ണുകളും നിറയുന്നു..
    Thank you sir ❤❤❤

    • @arithottamneelakandan4364
      @arithottamneelakandan4364 2 วันที่ผ่านมา +1

      അതേ ചങ്ങാതി എനിക്ക് അനുഭവമുണ്ട്.

  • @shanuarun6210
    @shanuarun6210 3 วันที่ผ่านมา +50

    ഈ വർഷത്തെ ഹിറ്റ് ആണ് ഈ കേൾക്കുന്നത്................. എൻ്റെ കമൻ്റ് ഓർത്ത് വച്ചോളൂ..........

    • @jobyantony869
      @jobyantony869 2 วันที่ผ่านมา +2

      സത്യം

  • @kirangangan7299
    @kirangangan7299 2 วันที่ผ่านมา +13

    ഇതാണ് million dollar story. ശരിക്കും. Salute

  • @shihabvision8706
    @shihabvision8706 2 วันที่ผ่านมา +13

    എന്റെ പടച്ചോനെ.. എന്റെ കുട്ടിക്കാലമാണ് ഏറ്റവും ദാരിദ്ര്യവും വേദനയും നിരാശയും അപകർഷ ബോധവും നിറഞ്ഞതെന്ന് കരുതി ജീവിച്ച എന്നെ തോൽപിച്ചു കളഞ്ഞല്ലോ.. ഇദ്ദേഹത്തെ വെച്ച് നോക്കുമ്പോ എന്തൊരു അനുഗ്രഹീതമായിരുന്നു എന്റെ കുട്ടിക്കാലം.. ദൈവത്തിനു സ്തുതി. ❤️

  • @sreedarshshaji5951
    @sreedarshshaji5951 3 วันที่ผ่านมา +29

    ഒരു പാട് ദുഃഖം തോന്നി ആദ്യത്തെ ഭാഗം കേട്ടപ്പോൾ.
    ജീവിത വിജയം നേടിയ വളരെ പ്രചോദനാത്മകമായ കഥ.

    • @Cyber2Skywalker
      @Cyber2Skywalker 3 วันที่ผ่านมา

      Nenju pidachu poyi idhehathinte idarunna vaakukal kelkumbol.

  • @ASOKkukar
    @ASOKkukar 2 วันที่ผ่านมา +22

    ഈ പറമ്പരയിലെ ഏറ്റവും ഹൃദയസ്പർശിയായ എപ്പിസോഡ്

  • @shaimypaulose872
    @shaimypaulose872 3 วันที่ผ่านมา +27

    I'm so grateful to God to become part of dentcare family🙏🙏🙏

  • @DeepakBabu-s6q
    @DeepakBabu-s6q 3 วันที่ผ่านมา +36

    ഒരു നേരമെങ്കിലും വയറു നിറച്ചു ഭക്ഷണം കഴിക്കുവാൻ എനിക്ക് കൊതിയായിരുന്നു....🙏 😢 ഇന്നത്തെ കാലത്തു ഇങ്ങനത്തെ സാഹചര്യങ്ങൾ ഒന്ന് സങ്കല്പിക്കുവാൻ പോലും സാധിക്കുമെന്ന് തോന്നുന്നില്ല... തീയിൽ കുരുത്തതു വെയിലത്ത്‌ വാടുമോ.. ഇനിയും മറ്റുള്ളവരെ സഹായിക്കാൻ ദൈവം സാറിനെ അനുഗ്രഹിക്കട്ടെ...

  • @AlexJoseph-n8z
    @AlexJoseph-n8z 3 วันที่ผ่านมา +23

    താങ്കളുടെ പിതാവ് മാനസിക രോഗി ആയിരുന്നല്ലോ? അല്ലാത്തവർ ഇതിലും വലിയ ക്രൂരത മക്കളോട് കാണിച്ചിട്ടുണ്ട്. ഏതായാലും രക്ഷപെട്ടല്ലോ? എല്ലാ ആശംസകളും.ദൈവം അനുഗ്രഹിക്കട്ടെ..

  • @nishaletha8646
    @nishaletha8646 12 ชั่วโมงที่ผ่านมา +3

    ചരിത്രം എന്നിലൂടെ യിൽ ആദ്യമായി കരഞ്ഞുകൊണ്ട്‌ കണ്ടു തീർത്ത എപ്പിസോഡ്‌

  • @BeingL3X
    @BeingL3X 2 วันที่ผ่านมา +12

    നമ്മൾ ഒക്കെ എത്രയോ നിസ്സാര കാര്യങ്ങൾക്ക് ആണ് പരാതികൾ ആയി ജീവിക്കുന്നത് എന്ന് ഇദ്ദേഹത്തിൻ്റെ കഥ കേൾക്കുമ്പോൾ...
    Respects

  • @georgeva580
    @georgeva580 2 วันที่ผ่านมา +27

    ഓ ദൈവമേ ഇങ്ങനെയൊരു ജീവിതകഥ കേട്ടിട്ടില്ല സഹിക്കാൻ പറ്റുന്നില്ല. സാറിനെ ദൈവം അനുഗ്രഹിക്കട്ടെ.

    • @jacobgeorge3078
      @jacobgeorge3078 12 ชั่วโมงที่ผ่านมา

      😢😢yes ..yes😢😢😢

  • @krishnannair-s3h
    @krishnannair-s3h 2 วันที่ผ่านมา +9

    ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ ഞാൻ ആദ്യമായാണ് ഇത്രയും മനസ്സിനെ വേദനിപ്പിച്ച കഥ കേൾക്കുന്നത് . അടുത്തുള്ള എപ്പിസോഡുകൾക്ക് വേണ്ടി കാത്തിരിക്കുന്നു

  • @alphaspaul5880
    @alphaspaul5880 3 วันที่ผ่านมา +13

    I am grateful to have an encounter with him in 2016. He was visiting houses to
    invite people to Yohanan sir's retreat. At that time, I didn't know that he was such an iconic man. Later through many channels saw his interviews. He is a humble & religious person. All the best wishes for all your future endeavors. 🎉

  • @anandk2345
    @anandk2345 2 วันที่ผ่านมา +12

    ആദ്യമായിട്ടാണ് ഒരു കഥ കേൾക്കാൻ ബുദ്ധിമുട്ട് തോന്നുന്നത്. അറിയാതെ കണ്ണീരു ഇറ്റു വീഴുന്നു...

  • @GeorgeThomas-l2r
    @GeorgeThomas-l2r 2 วันที่ผ่านมา +11

    നിങ്ങളുടെ ചരിത്രം കേട്ടപ്പോൾ അതേ ജീവിതം തന്നെയായിരുന്നു എൻ്റെ കുടുമ്പവും അമ്മയുടെ പ്രാർത്ഥന കൊണ്ടാണ് ഞങ്ങളും ഇപ്പോൾ ജീവിച്ചിരിക്കുന്നത്😢

  • @MajeedKMajeed-v8o
    @MajeedKMajeed-v8o วันที่ผ่านมา +5

    ഞാൻ കരുതി എന്റെ ബാല്യകാലത്തെ അനാഥത്വമാണ് വലുത് എന്ന് സറേന്റേത് കേട്ടപ്പോൾ അത് ഒന്നും എല്ലായിരുന്നു അല്ലാഹ് അനുഗ്രഹിക്കട്ടെ

  • @Lian2908
    @Lian2908 3 วันที่ผ่านมา +17

    ഹൃദയസ്പർശിയായ തുടക്കം. എല്ലാ എപ്പിസോഡിനും കാത്തിരിക്കുന്നു 😊

  • @alappuzha9
    @alappuzha9 2 วันที่ผ่านมา +6

    എന്റമ്മോ.. വേറെ ലെവൽ കഥ.. വേറിട്ട എപ്പിസോഡ്

  • @amalajoy1091
    @amalajoy1091 2 วันที่ผ่านมา +15

    5 വർഷം ആയി ഞാൻ ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു വളരെ അഭിമാനം തോന്നുന്നു ഇദ്ദേഹത്തിന്റെ സ്ഥാപനത്തിൽ ജോലി ചെയ്യാൻ സാദിക്കുന്നതിൽ

  • @jibintm4235
    @jibintm4235 2 วันที่ผ่านมา +7

    പുതുവർഷത്തിൽ ചരിത്രം എന്നിലൂടെ, നൊമ്പര പെടുത്തുന്ന ഓർമ്മകൾ ഉണങ്ങാത്ത കണ്ണീരും ഹ്രദയ സ്പർശിയായ തുടക്കം, നന്ദി സന്തോഷ്‌ സർ ❤

  • @sudarmasudarma6903
    @sudarmasudarma6903 วันที่ผ่านมา +4

    വളരെ വളരെ സങ്കടത്തോട്ടുകൂടിയാണ് ഈ എപ്പിസോഡ് കണ്ടത്. സാറിനെ ഇപ്പോൾ തന്നെ നേരിൽ കാണണമെന്ന് തോന്നി.

  • @STAKILFC
    @STAKILFC 3 วันที่ผ่านมา +21

    Thanks Safari! Real motivation to kick off the new year, everything is possible with grace, hope, and hard work. 🙏✨❤

  • @Malayalam101
    @Malayalam101 2 วันที่ผ่านมา +7

    Puliyude pandathe interview kand karanju poyitund. Oru adipoli manushyan.❤

  • @Blueberry-q-9
    @Blueberry-q-9 2 วันที่ผ่านมา +8

    പുതുവർഷമായ ഇന്ന് മനസിനെ വല്ലാതെ സങ്കടപെടുത്തിയ ചരിത്രം 😔പ്രേക്ഷകർക്ക് പുതുവത്സാരാശംസകൾ 🎉

  • @sushamamn9794
    @sushamamn9794 2 วันที่ผ่านมา +6

    എന്റെ ദൈവമേ എത്ര ഹൃദയസ്പർശം, യോഹന്നാൻ sir ന്റെ ശ ബ് ദം

  • @VinuJoseph-cv5py
    @VinuJoseph-cv5py 2 วันที่ผ่านมา +13

    ഇത് കേട്ടപ്പോൾ ഞാൻ എൻ്റെ അമ്മച്ചി യെ ഓ ർ ത്തു

  • @josoottan
    @josoottan 2 วันที่ผ่านมา +5

    😢😢😢😢
    അമ്മയാണെ സത്യം, താങ്കളുടെ അമ്മയാണ്, അമ്മയുടെ സ്നേഹമാണ് താങ്കളെ ഇത്രയും ദുരിതക്കടലിനടിയിൽ നിന്നും ഈ നിലയിലെത്തിച്ചത്!

  • @msharilal
    @msharilal 2 วันที่ผ่านมา +5

    ആത്മാർമായ തുറന്ന് പറച്ചില്ലുകളിൽ നിഴലിക്കുന വികാർ തീവ്രത വളരെ വ്യതസ്തമായ ഒരു എപ്പിസോഡ്

  • @shadowmedia7642
    @shadowmedia7642 2 วันที่ผ่านมา +6

    കണ്ണ് നിറഞ്ഞ് കാഴ്ച മങ്ങുന്നു ❤🙏

  • @jobyvarghese759
    @jobyvarghese759 2 วันที่ผ่านมา +17

    നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ടു ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരില് പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.

  • @jerinkottayam3223
    @jerinkottayam3223 2 วันที่ผ่านมา +17

    എന്റെ പ്രശ്നങ്ങൾ ആണ് ഏറ്റവും വലുത് എന്ന് ഞാൻ വിചാരിച്ചിരുന്നു ,,അതങ്ങു തീർന്നു

  • @remjoyce1
    @remjoyce1 3 วันที่ผ่านมา +10

    😢 ഇത്രേം ഇല്ലെങ്കിലുംഏകദേശം ഇതേ സാഹച്യത്തിലൂടെ..,..😢

  • @babyp.k5322
    @babyp.k5322 2 วันที่ผ่านมา +5

    Hearing your story, I was crying sir. You're a 'mathruka' mankind. May God bless you and your family and your work. Thank you for your sharing sir.

  • @akhiart4098
    @akhiart4098 วันที่ผ่านมา +5

    കണ്ണ് നിറഞ്ഞവർ ആത്മാർഥമായി ഇവിടെ ലൈക്കുവിൻ!🥹😄

  • @NilUse
    @NilUse 2 วันที่ผ่านมา +5

    എൻ്റെ മാഷേ നിങ്ങളിങ്ങനെ കരയിപ്പിക്കല്ലേ ..... അല്ലെങ്കിൽ തന്നെ കരഞ്ഞുകൊണ്ടാ ജീവിക്കുന്നതെ ❤

  • @shanzion6798
    @shanzion6798 วันที่ผ่านมา +4

    കണ്ണ് നിറഞ്ഞത് എനിക്ക് മാത്രമല്ലല്ലേ...😢😢

  • @sudeepspillai
    @sudeepspillai วันที่ผ่านมา +5

    ഇതൊക്കെ കേൾക്കുമ്പോൾ നമ്മൾ ഒക്കെ എത്രയോ സുഖിച്ചാണ് ജീവിച്ചത്.. 🙏

  • @drgeorgeabraham.chakkappillil
    @drgeorgeabraham.chakkappillil 2 วันที่ผ่านมา +7

    Your story needs to spread all the world dear Sir!!

  • @Naicy_Mathews
    @Naicy_Mathews 2 วันที่ผ่านมา +5

    My family is a part of Dent Care
    God bless you abundantly dear sir.🙏🙏🙏

  • @joankenreg
    @joankenreg 3 วันที่ผ่านมา +7

    Amazing story
    So down to earth person that he still remembers his past a big salute to you sir
    God Bless you and your family ❤🙏

  • @geevarthankachan9393
    @geevarthankachan9393 2 วันที่ผ่านมา +4

    Sir, Sir നെ ദൈവം ഉയർത്തി. Yohanan sir ന്റെ കൂട്ടായ്മയിൽ പോയവർ എല്ലാം രക്ഷപെട്ടു.

  • @Waffold
    @Waffold 3 วันที่ผ่านมา +8

    Very nice presentation... So sorry to hear such life experience..

  • @jubyjacob6795
    @jubyjacob6795 2 วันที่ผ่านมา +4

    No words to express my feelings...God bless you John sir..

  • @kunnanattujose
    @kunnanattujose 2 วันที่ผ่านมา +4

    A great man with a great mission for the humanity Great inspirational talk

  • @mithuco
    @mithuco 2 วันที่ผ่านมา +5

    Truly inspiring.enikkonnum ithintae 1000 il onnu neridendi vannittilla.god bless u sir

  • @JosephKurian-z2j
    @JosephKurian-z2j 2 วันที่ผ่านมา +6

    സാറിന്റെ നിഷ്കളങ്കമായ മുഖം മറക്കില്ല

  • @johnalexander5845
    @johnalexander5845 วันที่ผ่านมา +2

    കണ്ണുകൾ നിറഞൊഴുകുന്നു. വിശപ്പറിയാത്ത എന്റെ ബാല്യത്തോട് വല്ലാത്ത പുച്ഛം തോന്നുന്നു. അങ്ങനുഭവിച്ച ദുരിതത്തോടും അപകർഷതയോടും ആദരം തോന്നുന്നു.

  • @naseervettiyadan2078
    @naseervettiyadan2078 2 วันที่ผ่านมา +8

    2025 ൻ്റെ പ്രഥമപ്രഭാതത്തിൽ എൻ്റെ കണ്ണ് കഴുകിത്തന്ന വീഡിയോ..

  • @saheersahee2898
    @saheersahee2898 5 ชั่วโมงที่ผ่านมา +1

    Ee manushyanu ithonnumporaa kittiyath athrayere anubavicha aalkku dyvam iniyumere uyarchanalkatte😢

  • @binuthomas7230
    @binuthomas7230 3 วันที่ผ่านมา +7

    Hats off! Nothing to say! You are outstanding.
    A perfect message to start a New Year!

  • @mathewc9155
    @mathewc9155 วันที่ผ่านมา +3

    My eyes filled with tears when I heard it.
    I think its first this kind of interview horrible life experience

  • @binugold5889
    @binugold5889 2 วันที่ผ่านมา +5

    Truly an amazing testimony Sir. God bless

  • @emperor..837
    @emperor..837 2 วันที่ผ่านมา +5

    ഇതാണ് ഹീറോയിസം 🔥

  • @hamidkp4484
    @hamidkp4484 3 วันที่ผ่านมา +16

    കരയിപ്പിച്ചു താങ്കൾ താങ്കൾക് വേണ്ടി പ്രാർത്ഥിക്കുന്നു

  • @prabhakarant.k5835
    @prabhakarant.k5835 2 วันที่ผ่านมา +5

    കരഞ്ഞു പോയി...സഹിക്കാൻ കഴിയുന്നില്ല...

  • @annakkampad
    @annakkampad 2 วันที่ผ่านมา +5

    Oh God unbelievable. Great inspirational story. Thanks to Safari channel

  • @praveen8017
    @praveen8017 วันที่ผ่านมา +4

    ചെറു നനവുള്ള കണ്ണുകളോടെ അല്ലാതെ ഇതു കെട്ടിരിക്കുക എന്നത് കുറച്ചു പാടാണ് ❣️❣️❣️❣️❣️

  • @michealbond077
    @michealbond077 3 วันที่ผ่านมา +17

    രാവിലെ തന്നെ K.F.C യും. ഉച്ചയ്ക്കും വൈകിട്ടും വയറു നിറച്ച് ചിക്കൻ മന്തിയും, മട്ടൻ മന്തിയും കഴിച്ചു നടക്കുന്ന ഒരു തലമുറയ്ക്ക് ഇതൊക്കെ കേൾക്കുമ്പോൾ ഇതൊക്കെ സത്യമാണോ എന്ന്തോന്നും... ചീനിയും വാട്ടച്ചീനിയും, ഉണക്കചീനയും,ആനിക്ക (ആഞ്ഞിലി ചക്ക) ഒക്കെ തിന്ന ഒരു കാലം ഇന്ന് 50 കൾ പിന്നിടുന്ന പലർക്കും ഓർമ്മയുണ്ടോ.... ?

  • @ShinithaRamadasan
    @ShinithaRamadasan วันที่ผ่านมา +7

    സർ, താങ്കൾ ആരാണെന്ന് എനിക്ക് അറിയില്ല പക്ഷേ താങ്കളുടെ കഥകൾ ശ്വാസമടക്കിപ്പിടിച്ചു കൊണ്ടാണ് കേട്ടത് ഒരുപാട് വേദനിച്ചു എങ്കിലും ആ അമ്മ എത്ര ഭാഗ്യവതിയാണ് താങ്കളെപ്പോലെയുള്ള മക്കളെ കിട്ടിയില്ലേ സാർ ഒരു സംഭവങ്ങൾ പറയുമ്പോഴും ആ അനുഭവങ്ങളുടെ എല്ലാം തീവ്രത താങ്കളുടെ വാക്കുകളിലൂടെ പ്രത്യക്ഷമാകുന്നു സർ എനിക്ക് രണ്ട് പെൺകുട്ടികളാണ് ഒരു മകൾ 100% ബ്ലൈൻഡ് രണ്ടാമത്തെ മകൾ ബുദ്ധി കുറവുള്ള കുട്ടിയാണ് പറഞ്ഞറിയിക്കാനാവാത്ത ത്ര വേദനകൾ ജീവിതത്തിൽ ഉണ്ടെങ്കിലും കാരുണ്യവാനായ ദൈവത്തിൻറെ അദൃശ്യകരങ്ങൾ മുന്നോട്ട് നയിച്ചു കൊണ്ടിരിക്കുന്നു താങ്കളെയും കുടുംബത്തെയും എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @Vibgior10
    @Vibgior10 16 ชั่วโมงที่ผ่านมา +1

    താങ്കളുടെ അനുഭവം പുതിയ തലമുറയ്ക്ക് പ്രചോദനമാകട്ടെ.

  • @surajraj-ej3qj
    @surajraj-ej3qj วันที่ผ่านมา +1

    കണ്ണുകൾ നിറഞ്ഞൊഴികയതി റഞ്ഞില്ല ... God bless you sir, and your dear ones... Tuank you for sharing..

  • @ramachandrannair242
    @ramachandrannair242 2 วันที่ผ่านมา +4

    Really heart felt story but heart touching because he is now a very successful business man.

  • @DewallVlog-ee9ji
    @DewallVlog-ee9ji 2 วันที่ผ่านมา +2

    സത്യം പറയാലോ ഈ കഥ കേട്ടു എന്റെ കണ്ണിൽ നിന്നും കണ്ണുനീർ തുരുതുര വരികയാണ് ഇപ്പോഴും നിന്നിട്ടില്ല kuryakkosinte അനുഭവം അപാരം തന്നെ...

  • @akhilJose-t8i
    @akhilJose-t8i 3 วันที่ผ่านมา +12

    God Bless You

  • @beenaratheesh4056
    @beenaratheesh4056 2 วันที่ผ่านมา +23

    Sir ഞാനും തലമുറ ആയിട്ട് മെന്റൽ പ്രോബ്ലം ഉള്ള ഒരു കുടുംബത്തിലെ ആളാണ് ഭാഗ്യം കൊണ്ട് എന്റെ അച്ഛന്റെ തലമുറ അതിൽ നിന്ന് രക്ഷപെട്ടു പക്ഷെ മദ്യം അച്ഛനെ വേറെ ഒരു ഭ്രാന്തൻ ആക്കി.... അതിനിടയിൽ ഞാനും എന്റെ ചേട്ടനും വളർന്നു അമ്മയുടെ കഷ്ടപ്പാട് പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു ഇതുപോലെ തന്നെ സമാധാനമായി ഒരു ദിവസം പോലും ആ വീട്ടിൽ ഞങ്ങൾ ഉറങ്ങിയിട്ടില്ല... പിന്നീട് എന്റെ വിവാഹം കഴിഞ്ഞു നിർഭാഗ്യവാശാൽ.. എന്റെ ഭർത്താവും ഒരു തികഞ്ഞ മദ്യപാനി.. ജീവിതം ഒരു ചോദ്യചിഹ്നമായി... സ്വന്തം കുടുംബത്തിൽ തിരിച്ചു പോകാനും വയ്യ ഇവിടെ നിക്കാനും വയ്യ... രണ്ടു പെൺകുഞ്ഞുങ്ങൾ ഉണ്ടായി ഇതിനിടയിൽ... ദൈവാനുഗ്രഹം പോലെ തയ്യൽ പഠിച്ചിരുന്നു... ഇപ്പോൾ മക്കൾ സ്കൂളിൽ പോകാറായി.. ഞാൻ ഒരു ടെയിലറിങ് ഷോപ്പിട്ടു... അത്യാവശ്യം ജോലി കിട്ടുന്നുണ്ട്.. ഇതിനിടയിലും ഞാൻ പ്രാർത്ഥന കൈവിട്ടില്ല ഹിന്ദുസമുദായം ആണ്. പക്ഷെ ഈശോയെ വിശ്വസിക്കുന്നു...ഇപ്പോൾ ദൈവം എന്റെ പ്രാർത്ഥന കേൾക്കുന്നത് ഞാൻ അനുഭവിച്ചറിയുന്നുണ്ട്... ഒരു മൂന്ന് മാസം മുന്നേ എന്തോ നിയോഗത്താൽ ഞങ്ങൾ (ഞാനും ചേട്ടനും ചെറിയ കുട്ടിയും )ഡിവൈൻ ധ്യനകേന്ദ്രത്തിൽ ഒരാഴ്ച്ച ധ്യാനത്തിന് പോയി തിരിച്ചു വന്നപ്പോ പുതിയ ആളായിട്ട് ആണ് ഞങ്ങൾ വന്നത്... കയറി കിടക്കാൻ സുരക്ഷിത മായ ഒരു വീട് ഇല്ലാതിരുന്നഞ്ഞങ്ങൾക്ക് ഇപ്പോൾ ഒരു വീട് ആയി.. എന്റെ മനസിന്റെ ആഗ്രഹം പോലെ എന്റെ ഭർത്താവിന്റെ സ്വഭാവം മാറി ഇപ്പോൾ ഞങ്ങൾ സന്തോഷമായി ജീവിക്കുന്നു.. നമ്മുടെ ജീവിതത്തിൽ പ്രാർത്ഥന ഏറ്റവും അത്യാവശ്യം ആണ്.. കുറച്ചു സമയം ദൈവ ത്തിനായി മാറ്റി വെച്ചാൽ ഒരിക്കലും അത് ഒരു നഷ്ടം ആവില്ല.. എന്റെ ജീവിതം ആണ്... ഉദാഹരണം

    • @tomy1843
      @tomy1843 2 วันที่ผ่านมา +3

      May God bless you and family

    • @മനനംചെയ്യാം
      @മനനംചെയ്യാം 2 วันที่ผ่านมา +2

      നിങ്ങളുടെ കുടുംബം സകല തിന്മകളിൽനിന്നും അകന്നുനിൽക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. മനുഷ്യനെ യഥാർത്ഥ മാനവികത പഠിപ്പിക്കുന്നതാണ് ദൈവവിശ്വാസം. അത് താങ്കൾക് കിട്ടിയതിൽ സന്തോഷം

    • @beenaratheesh4056
      @beenaratheesh4056 2 วันที่ผ่านมา

      @മനനംചെയ്യാം thankyou 🤝

  • @vinodkm179
    @vinodkm179 2 วันที่ผ่านมา +2

    അതിദാരുണമായ കഥ പറയുന്ന സിനിമയിൽ പോലും ഉണ്ടാവില്ല ഇത്ര ദാരുണമായ ജീവിതങ്ങൾ.
    കാത്തിരിക്കുന്നു അടുത്ത എപ്പിസോഡുകൾക്ക് വേണ്ടി 🙏🙏

  • @rashid5885
    @rashid5885 16 ชั่วโมงที่ผ่านมา +2

    കുറെ കരഞ്ഞു.. എന്റെ കുട്ടിക്കാലം ഇങ്ങനെ ദുരിതം പിടിച്ചതായിരുന്നു... സർ പറഞ്ഞപോലെ കരച്ചിലിന്റെ ദിനങ്ങൾ ആയിരുന്നു അന്ന് എനിക്കും

  • @ismailkannur778
    @ismailkannur778 2 วันที่ผ่านมา +3

    എത്ര മനോവ്യഥ ഈ കുടുംബം അനുഭവിച്ച് കാണും

  • @binummathew161
    @binummathew161 16 ชั่วโมงที่ผ่านมา +1

    Ningal😂ആണ് ഹീറോ..... ശെരിക്കും.... ഹീറോ ❤❤❤

  • @mukundachaitanya728
    @mukundachaitanya728 วันที่ผ่านมา +1

    Sir, you are a great person , grown up through fire....please support such people around you. The lord made your experiences such a way, only to help others. You are really a blessed soul❤

  • @rajendranneduvelil9289
    @rajendranneduvelil9289 2 วันที่ผ่านมา +5

    GREAT MIND !!!
    GOD BLESS YOU !!!
    NOW GOD with YOU !!!

  • @scientifickitchen2880
    @scientifickitchen2880 2 วันที่ผ่านมา +4

    Itrem heart touching aayit fiction story polm kettitilla real life story 😮

  • @anupms8480
    @anupms8480 2 วันที่ผ่านมา +8

    അമ്മ അമ്മ 🥰🥰🥰

  • @Getfitwithbruno
    @Getfitwithbruno 3 วันที่ผ่านมา +8

    Inspirational story 😊👏💪👍I really appreciate,,🙏My childhood story also similar like yours 😊

  • @Jithuz-t3n
    @Jithuz-t3n 3 วันที่ผ่านมา +7

    So sad to hear😢😢😢 karanju poyi ennodu

  • @krishnadastk2433
    @krishnadastk2433 3 วันที่ผ่านมา +9

    അത്ഭുതകരം

  • @josephinegeorge678
    @josephinegeorge678 3 วันที่ผ่านมา +5

    Touching story,with the gods grace you are very successful person ,stay blessed 🙏🏽🙏🏽❤️

  • @ChakkuPI-oj8bm
    @ChakkuPI-oj8bm 2 วันที่ผ่านมา +3

    ദൈവമേ എന്തൊരു കഷ്ടപ്പാടുള്ള ജീവിതങ്ങൾ ഇദ്ദേഹത്തിൻ്റെ വിജയത്തിൻ്റെ തീയായിരുന്നു ആ കഷ്ടപ്പാടുകൾ

  • @mangalagnjanasundaram436
    @mangalagnjanasundaram436 14 ชั่วโมงที่ผ่านมา +1

    You are great and considering this story as a best new year gift 🎁 love you sir 😊

  • @josychirackal2869
    @josychirackal2869 2 วันที่ผ่านมา +4

    Kuriakose, you are a great Inspiriation

  • @SURESHNASCO
    @SURESHNASCO 3 วันที่ผ่านมา +14

    ചരിത്രം എന്നിലൂടെ എന്നു പറയുന്ന ഈ ഒരു ചാനലിൽ ഏറ്റവും ഹൃദയത്തിൽ തട്ടിയ പ്രോഗ്രാം ഇതായിരിക്കും ഈ മനുഷ്യന്റെ വേദനകൾ ഈ മനുഷ്യൻ നേടിയെടുത്ത നേട്ടങ്ങളെല്ലാം ഈ മനുഷ്യൻ ജീവിതത്തിൽ അനുഭവിച്ച അനുഭവങ്ങളുടെ പാഠങ്ങളിലൂടെയാണ്. 🙏

  • @bilahari9766
    @bilahari9766 2 วันที่ผ่านมา +2

    കേട്ടിട്ട് വല്ലാത്ത ദുഃഖം തോന്നി. ഒരു പാട് ദുരിതങ്ങൾ ജീവിതത്തിൽ അനുഭവിച്ചി ട്ടു ണ്ട്. പക്ഷേ ഇത് കേട്ടപ്പോൾ ഞങ്ങളുടെ പ്രശ്നങ്ങൾ എ ത്രയോ ഭേദം. വീട്ടിൽ നിന്നും
    നോക്കിയാൽ കാണുന്ന അ
    മ്പലത്തിൽ എന്നും പോയി
    പ്രാർത്ഥിക്കുമായിരുന്നു. ജീ വിതത്തിൽ ദൈവാനുഗ്രഹം
    കൊണ്ട് എല്ലാ പ്രശ്നങ്ങളും
    തരണം ചെയ്യാൻ സാധിച്ചു.
    വളരെ ചെറുപ്പത്തിൽ തന്നെ
    ഒരു പാട് പ്രശ്നങ്ങൾ നേരിട്ട
    തിനാൽ ആരോടും അടുപ്പം
    തോന്നാറില്ല. എപ്പോഴും ദൈ
    വ സ്മരണ മാത്രം. വളരെ
    നിസ്സംഗതയോടെ ജീവിതത്തെ
    കാണാൻ പഠിച്ചു. എനിക്ക് തോ ന്നുന്നു ആരൊക്കെ/എന്തൊ ക്കെ എതിരായിരുന്നാലും നല്ല
    പ്രാർത്ഥനയോടെ ഏതൊരു
    കാര്യവും ചെയ്താൽ ജീവിത ത്തിൽ വിജയിക്കാൻ പറ്റും
    എന്നാണ്.നമ്മളെ എല്ലാവിധ
    ആപത്തുകളിൽ നിന്നും
    ദൈവം രക്ഷിക്കും.

  • @MuhammedSakeer-malappuram
    @MuhammedSakeer-malappuram 2 วันที่ผ่านมา +4

    The real story 💯💯💯💯💯♥️♥️♥️😭😭

  • @satheeshenator
    @satheeshenator 2 วันที่ผ่านมา +4

    Best video ever to watch in New Year

  • @jobinthomas9790
    @jobinthomas9790 3 วันที่ผ่านมา +5

    Oh … Trully inspiring

  • @raheemvp.kannattyvadukkal8198
    @raheemvp.kannattyvadukkal8198 3 วันที่ผ่านมา +8

    പണ്ട് കാലത്തെ പട്ടിണിയും ദുരിതവും എന്റെ പിതാവും മറ്റുള്ളവരും പറഞ്ഞു കേട്ടിരുന്നു പക്ഷെ ഇങ്ങനെയുള്ള ഒരു കഥ ആദ്യമായാണ് ഒരാൾ പറയുന്നത് കേൾക്കുന്നത്

  • @9847015955
    @9847015955 2 วันที่ผ่านมา +4

    ഇതൊരു വല്ലാത്തൊരു കഥയാണ്

  • @treasapaul9614
    @treasapaul9614 2 วันที่ผ่านมา +3

    First time hearing such painful story. 😢😢

  • @jerrymathew912
    @jerrymathew912 3 วันที่ผ่านมา +6

    Made me cry

  • @Mevinkdry
    @Mevinkdry ชั่วโมงที่ผ่านมา

    ഒത്തിരി പ്രതീക്ഷിച്ച എപ്പിസോഡ് തങ്ക് യൂഓ സഫാരി

  • @AK-wj5nj
    @AK-wj5nj 2 วันที่ผ่านมา +2

    Its very heart wrenching to hear his childhood but because he has become successful we heard it, there are thousands of kids going through worse than this