സ്നേഹിച്ചിരുന്നുവോ നീയെന്നെ ? | Malayalam Kavitha 2021| Kavi Hridayam | Bisy Haridas |

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 636

  • @sandrasanthosh1782
    @sandrasanthosh1782 ปีที่แล้ว +45

    സത്യത്തിൽ സിനിമ പാട്ടിനെക്കാളും കേൾക്കാൻ ഒരു സുഖം ആണ് എന്നാൽ ഇതൊക്കെ ഇത് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ഉള്ളത് അത് പോലെ പറയുന്ന പോലെ 😭ഹൃദയതിൽ ഭാരം പോലെ സഹിക്കാൻ പറ്റുന്നില്ല പലതും കേട്ട് ഞാൻ കരഞ്ഞിട്ടുണ്ട് എന്നാലും വീണ്ടും കേൾക്കും 😜

    • @KaviHridayam
      @KaviHridayam  ปีที่แล้ว +7

      സ്നേഹത്തിന് ഒരു കണ്ണാടിയുണ്ട്. നോക്കേണ്ടെന്ന് വിചാരിച്ചാലും നോക്കിപ്പോവുന്ന ഒരു കണ്ണാടി. താങ്ക്സ്

    • @sandrasanthosh1782
      @sandrasanthosh1782 ปีที่แล้ว +1

      @@KaviHridayam സത്യം

    • @Ramesh_TTT
      @Ramesh_TTT 5 หลายเดือนก่อน

      ❤​@@KaviHridayam

    • @VasanthaKrishnan-cs7fl
      @VasanthaKrishnan-cs7fl 4 หลายเดือนก่อน +1

      Unnivasanthaok❤❤

    • @VasanthaKrishnan-cs7fl
      @VasanthaKrishnan-cs7fl 4 หลายเดือนก่อน

      Addsk❤

  • @sandhyapk1929
    @sandhyapk1929 5 หลายเดือนก่อน +13

    വിശ്വാസം നഷ്ടമായപ്പോസഹിക്കാനാവാതെ ഇറങ്ങിപ്പോന്നു..... ഇരുവരും സ്നേഹിച്ചിരുന്നു...... Innum ഈ നിമിഷം വരെയും മറന്നിട്ടില്ല.... കണ്ണുനീർ തൂകാത്ത ഒരുദിവസം പോലുമില്ല..... പക്ഷേ ൾ

  • @sunithamolt5699
    @sunithamolt5699 2 ปีที่แล้ว +136

    അങ്ങനെ ചോദിക്കല്ലേ ..😭 മരിക്കുന്നുന്നതിന് മുമ്പ് അവനോട് ഒന്നു മിണ്ടണം. കണ്ണുകളിൽ നോക്കണം നിന്നെ ഞാൻ ഹൃദയത്തിലേറ്റി കാത്തിരുന്നെന്നു പറയണം . ഒരിക്കലും മിണ്ടാത്ത പറയാത്ത സ്നേഹം സമയം വർഷവും കടന്നുപോയി. നീ മറ്റൊരാൾക്കു സ്വന്തമാണ്. ഞാനും പക്ഷേ ഉള്ളിലെ നീറ്റലായ് വിങ്ങലായ് നീ.അത് പറഞ്ഞാൽ ഇനി നിനക്കു വേദനയാകുമെങ്കിൽ . ഞാൻ മൗനമായിരിക്കാം ഈ തീക്കനൽ എന്റെ ചിതയിലെരിഞ്ഞടങ്ങട്ടേ..

    • @KaviHridayam
      @KaviHridayam  2 ปีที่แล้ว +10

      ജീവിതം കവിതയിൽ പ്രതിബിംബിക്കുമ്പോൾ എന്റെ കഥാപാത്രങ്ങൾക്കും കവിതാക്ഷരങ്ങൾക്കും ജീവൻ കൈവരുന്നു. നന്ദി

    • @merymercyka6239
      @merymercyka6239 ปีที่แล้ว +2

      Enikum

    • @kappiri2970
      @kappiri2970 ปีที่แล้ว +2

      തന്റെ പ്രണയത്തിൽ എത്തിപെടാനാവാത്ത കവിയുടെ നൊമ്പരം നന്നായി വരഞ്ഞു കാട്ടി

    • @KaviHridayam
      @KaviHridayam  ปีที่แล้ว

      ​@@kappiri2970 എത്തിപ്പെടാനാവാത്ത ഒരു ഹൃദയത്തിന്റെ നൊമ്പരം തന്നെയാണ് പ്രണയം. താങ്ക്സ്

    • @sumerajeeshh
      @sumerajeeshh ปีที่แล้ว

  • @nivedyanavaneeth639
    @nivedyanavaneeth639 2 ปีที่แล้ว +92

    സ്നേഹിച്ചിരുന്നു ഒരുപാട്.. ഇന്നും സ്നേഹിക്കുന്നു... ❤ വരികളെക്കാൾ നൊമ്പരം ആ ശബ്ദത്തിനാണ്..

  • @sandhya1946
    @sandhya1946 2 ปีที่แล้ว +23

    ഒരിക്കലും ഇല്ല .......
    സ്നേഹിച്ചിരുന്നെങ്കിൽ ഒരു കാരണവും ഇല്ലാതെ തനിച്ചാക്കി പോകില്ലായിരുന്നല്ലോ .......?
    ഒരുപാടിഷ്ടം ........🌹🌹🌹

    • @sandhya1946
      @sandhya1946 9 หลายเดือนก่อน

      @@Redmi11t-y9m
      പിറകേ നടന്നത് കൊണ്ടായിരുന്നോ തനിച്ചാക്കി പോയത് .........?

    • @SivadasArjunan
      @SivadasArjunan 5 หลายเดือนก่อน

      😂🤣😂🤣​@@sandhya1946

    • @SagedaaZain
      @SagedaaZain 2 หลายเดือนก่อน

      Ponnah porukkanam da Anu love you da ❤❤❤

  • @vishnunamboothiri7401
    @vishnunamboothiri7401 ปีที่แล้ว +27

    നഷ്ടപ്രണയം ..മരണം വരെ ഉള്ളീലോരു...തീക്കനലായീ കിടക്കൂം... ഒരു പുതുബന്ധത്തീനൂം ആ കനലീനെ അണക്കാനാവീല്ല. 😢😢😢😢😢😢

    • @Brijodhybrijodhay
      @Brijodhybrijodhay ปีที่แล้ว +2

      💯💓💯

    • @VasanthaKrishnan-cs7fl
      @VasanthaKrishnan-cs7fl 4 หลายเดือนก่อน +2

      Bjpvasanthak❤😅😊

    • @VasanthaKrishnan-cs7fl
      @VasanthaKrishnan-cs7fl 4 หลายเดือนก่อน

      Hid❤​@@Brijodhybrijodhay

    • @vishnunamboothiri7401
      @vishnunamboothiri7401 4 หลายเดือนก่อน

      @@VasanthaKrishnan-cs7fl അനുഭവീച്ച ആളാണെന്ന് തോന്നൂന്നല്ലോ.

  • @UshaCialummel
    @UshaCialummel 5 หลายเดือนก่อน +6

    ഇതാരുടെയൊക്കെയോ ജീവിതമാണ് മാഷേ... എന്റേയും.😢😢👍🏻👍🏻❤️🙏🏻

    • @KaviHridayam
      @KaviHridayam  5 หลายเดือนก่อน

      അനുഭവങ്ങളെ നന്ദി.

  • @preethanair7196
    @preethanair7196 2 ปีที่แล้ว +10

    ശരിയാണ് ഉത്തരത്തിന് അർത്ഥം കാണുവാൻ പറ്റില്ല. അതിനെ ഇത്രയും അർത്ഥ വർത്താ യായി പ്രപഞ്ചത്തിന്റെ അന്തരത്തിൽ അങ്ങയ്ക്ക് എത്തുവാൻ പറ്റി. മലയാളത്തിന്റെ നിധി ആയ അങ്ങേയ്ക്ക് ഇനിയും പ്രപഞ്ചത്തിന്റെ അടിത്തട്ടിൽ നിന്ന് കവിതകൾ ഇനിയും ജന്മമെടുക്കട്ടെ..❤️❤️❤️❤️

    • @KaviHridayam
      @KaviHridayam  2 ปีที่แล้ว

      നിധി എന്നൊക്കെ വിശേഷിപ്പിക്കാൻ വരട്ടെ. എഴുതി തുടങ്ങിയതേയുള്ളു. പ്രിയപ്പെട്ട കവികൾ പലരും നമ്മെ വിട്ടു പോയതിന് ശേഷം മാത്രം തോന്നിയ ചില കൂട്ടിച്ചേർക്കലുകൾ മാത്രമാണെൻ്റെ കവിതകൾ.

  • @omanaasokan8198
    @omanaasokan8198 2 ปีที่แล้ว +27

    സ്നേഹിക്കുന്നു ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന് അറിയാമായിരുന്നിട്ടുകൂടി 🥰❤️... കാലം എത്ര കഴിഞ്ഞാലും കാത്തിരിക്കും ഞാൻ ജന്മാന്തരങ്ങളോളം.

  • @mayagovind5184
    @mayagovind5184 2 ปีที่แล้ว +24

    ഇങ്ങനെ ഒക്കെ എഴുതി.. ഇങ്ങനെ ആലപിക്കുകയും ചെയ്താൽ സഹോദരാ.. എന്റെ ഹൃദയം തകർന്നു പോകുമല്ലോ
    Superb 👍🏻👍🏻😍

    • @KaviHridayam
      @KaviHridayam  2 ปีที่แล้ว +2

      താങ്കളുടെ ആസ്വാദനശക്തിക്ക് അഭിനന്ദനങ്ങൾ... Maya.

    • @ramprasadramadhasan5998
      @ramprasadramadhasan5998 ปีที่แล้ว

      @@KaviHridayam..സത്യം..

    • @ramprasadramadhasan5998
      @ramprasadramadhasan5998 ปีที่แล้ว

      സത്യം..

    • @Balki-sn9hi
      @Balki-sn9hi หลายเดือนก่อน

      സത്യം 😢

  • @adilym6255
    @adilym6255 2 ปีที่แล้ว +66

    കാലം ഓടി പോയതിന് ശേഷം തിരയുന്ന സ്‌നേഹം ജീവനില്ലാത്തതാണ്.. സ്‌നേഹം തോന്നിയ ഉടൻ പങ്ക് വെക്കണം... പ്രണയം തുറന്ന് പറയണം..👍

  • @amruthathatsmyname5823
    @amruthathatsmyname5823 2 ปีที่แล้ว +8

    യഥാർത്ഥ പ്രണയം എന്തെന്നറിഞ്ഞവർ പ്രണയം പരാജയപ്പെട്ടെവർ മാത്രം.. അവരുടെ പ്രണയത്തിന് എന്നും ഒരേ പ്രായമായിരിക്കും... എവിടെവെച്ചു കൈവിട്ടോ, മരണത്തിലലിഞ്ഞുതീരും വരെ മനസ് ആ പ്രായത്തിൽ കൊരുതിട്ടിരിക്കും... നഷ്ടപെട്ട എന്നെ ഓർത്ത് മനസൊന്നു പിടഞുപോയെല്ലോ പ്രിയ്യപ്പെട്ടകവി.. ഹൃദ്യം 💖

  • @ptusmanptptu974
    @ptusmanptptu974 2 ปีที่แล้ว +9

    സ്നേഹിച്ചിരുന്നു,,,,
    കുഞ്ഞുനാളിൽ നാംപിട്ട പ്രണയം, ഇടയിലെങ്ങോ പോയി മറഞ്ഞു. അന്നും, എന്നും, ഈ അന്പത്തിരണ്ടാം വയസ്സിലും സ്നേഹിച്ചുകൊണ്ടേയിരിക്കുന്നു,,,, എന്റെ അജി........

    • @pushpammakunjumon1253
      @pushpammakunjumon1253 2 หลายเดือนก่อน

      Snehichirunu. Orupade
      Vettukarkevendi. Vedhanayode. Pereju
      42.varsham. Kazigu
      Kanathe. Midathe. Inum. Senehikunu. Adutha. Janmathile. Ankilum
      Onnakumo.
      28/10/24.

  • @Viji0113
    @Viji0113 ปีที่แล้ว +6

    വിരഹാർദ്ര നോവുമായി കഴിയുന്ന പ്രണേതാക്കൾക്ക് അവരുടെ ഓർമ്മകൾ മരിക്കാതിരിക്കുന്നിടത്തോളം കാലം പരസ്പരം ചോദിക്കാവുന്ന ചോദ്യം," സ്‌നേഹിച്ചിരുന്നുവോ നിയെന്നെ". കവിത മനോഹരo 💕 ഹൃദ്യം💕ആ ലാപനവും💕Thank you 🙏🙏🙏

    • @KaviHridayam
      @KaviHridayam  ปีที่แล้ว +1

      ഓർമകൾ മരിക്കില്ല
      മരണത്തിലുമുണ്ടാകും ചില ഓർമ്മകൾ കൂട്ടിന്

  • @dixonnm6327
    @dixonnm6327 2 ปีที่แล้ว +22

    നഷ്ടങ്ങൾ എല്ലാം നഷ്ടങ്ങൾ തന്നെയാണ്. ഒന്നും ഒന്നിനും പകരമാവില്ല!" ഹൃദയഗീതത്തിന് അഭിനന്ദനങ്ങൾ

    • @KaviHridayam
      @KaviHridayam  2 ปีที่แล้ว

      താങ്ക്സ്

  • @nadarajanruthavidhyalaya6674
    @nadarajanruthavidhyalaya6674 ปีที่แล้ว +3

    ഒരുപാട് സ്നേഹിച്ചിരുന്നു ഇപ്പോഴും സ്നേഹിക്കുന്നു..... ഒത്തിരി ഇഷ്ടമായി കവിത എല്ലാ കവിതകളും ഹൃദയസ്പർശി തന്നെയാണ്.... ഞാനും ചെറിയ കവിതകൾ എഴുതുന്ന ആളാണ് കേൾക്കണേ... 🙏🌹🌹🌹

    • @KaviHridayam
      @KaviHridayam  ปีที่แล้ว +1

      തീർച്ചയായും.

  • @geethaomanakuttan170
    @geethaomanakuttan170 3 ปีที่แล้ว +45

    അതെ ചില ചോദ്യങ്ങൾക്ക് ഉത്തരം കിട്ടുകയുമില്ല...കൊടുക്കനുമാവില്ല...ഹൃദയ സ്പർശിയായ വരികൾ ഹൃദ്യമായ ആലാപനം...അഭിനന്ദനങ്ങൾ🌹🌹🌹

    • @vinodkonchath4923
      @vinodkonchath4923 2 ปีที่แล้ว +2

      അതെ

    • @AsokanKamala
      @AsokanKamala ปีที่แล้ว

      Chilapol aval snehichittundavam avalude parithasthithi athine anuvadaneeyamayirikkilla AP poll nammal avalode kshamichalle pattu

    • @AsokanKamala
      @AsokanKamala ปีที่แล้ว

      🙏🙏

  • @ashrafayiroor1155
    @ashrafayiroor1155 3 ปีที่แล้ว +15

    ഹൃദയ തന്ത്രികളിൽ നഷ്ടസ്വപ്നങ്ങളുടെ ഒരു നേർത്ത നൊമ്പര കാറ്റ് വീശിയതു പോലെ
    "നോവ് തിന്നുമൊരു ആത്മാവിനേ പാടുവാനാകൂ രാഗാദ്ര മധു 'രമായ്"

    • @shajicherthala7000
      @shajicherthala7000 2 ปีที่แล้ว

      Supper .... കവിതയിലെ വരികളിലേക്കാൾ മനോഹരമായ ഈ പ്രതികരണം വളരെ ഇഷ്ടമായി.

    • @adilym6255
      @adilym6255 2 ปีที่แล้ว

      പൊളിച്ചു ഈ വാക്കും ചിന്തയും... നോവ് തിന്നുന്നവർ നമ്മൾ ഒത്തിരി പേര് ആയത് പോലെ ഒരു തോന്നൽ ❤

  • @renut484
    @renut484 2 ปีที่แล้ว +24

    എത്ര തവണ കേട്ടു എന്നറിയില്ല..കണ്ണ് നിറയാതെ വിതുമ്പാതെ കേൾക്കാൻ കഴിയില്ല..ഒരുപാട് ഇഷ്ട്ടം...ഒരുപാട് സ്നേഹിച്ചിരുന്നു... 🌹🌹🙏🙏👍👍

  • @sreejakunjooz3081
    @sreejakunjooz3081 2 ปีที่แล้ว +7

    കാത്തിരിക്കുന്നു ഇന്നും... ജീവനുള്ള കാലം വരെയും എന്റെ മുത്തിനെ 🥲🥲🥲🥲🥲

    • @KaviHridayam
      @KaviHridayam  2 ปีที่แล้ว +1

      കാത്തിരിക്കണം. സ്നേഹമുണ്ടെങ്കിൽ

  • @jithusaju2502
    @jithusaju2502 ปีที่แล้ว +3

    ബിസി ഒരു രക്ഷയുമില്ല താങ്കളുടെ കവിത. ജീവനുള്ള കവിതകൾ. നെഞ്ചിൽ തുളച്ചു കയറുന്ന വരികൾ. അറിയാതെ കരഞ്ഞു പോകാറുണ്ട്. ഒരായിരം നന്ദി കവിത സംസാരിച്ചതിന്. പ്രണയം ഞാൻ അടുത്തറിഞ്ഞത് ee കവിതകളിൽ നിന്നാണ്.

  • @Smileygirl120
    @Smileygirl120 2 ปีที่แล้ว +8

    Ellarum ചോദിക്കാതെ പോയ ചോദ്യം
    എന്നൽ ചോദിക്കണമെന്ന് ഒരുപാട് പേർ ആഗ്രഹിച്ച് ചോദിക്കാതെ പോയ ചോദ്യം sbehichirunnuvo നീ എന്നെ
    അടിപൊളി കവിത ഹൃദയസ്പർശിയായ ആലാപനവും അർഥവത്തായ വരിക്കളും അതിമനോഹരമായ ഒരു നല്ല ടീം വർക് congratzz to the entire team❣️

  • @mayamallika5799
    @mayamallika5799 3 ปีที่แล้ว +21

    സ്നേഹിച്ചിരുന്നുവോ നീയെന്നെ .....സ്നേഹിച്ചിരുന്നുവോ നീയെന്നെ ..

  • @naseemkhan716
    @naseemkhan716 10 หลายเดือนก่อน +3

    34 വർഷങ്ങൾ പിന്നിടുമ്പോഴും... ഇപ്പോഴും എനിക്ക അറിയില്ല...സ്നേഹിച്ചിരുന്നുവോ എന്നെ എന്ന്... ചോദിച്ചിട്ടില്ല....ആർക്കുമറിയാത്ത... ആ സ്നേഹം ഇപ്പോഴും... ഒരു തരിമ്പു പോലും.. കുറയാതെ... എൻ ഹൃദയത്തിലിന്നും ❤️

    • @KaviHridayam
      @KaviHridayam  10 หลายเดือนก่อน +1

      തുടക്കത്തിൽ തന്നെ ഞാൻ പറയുന്നത് അതാണ്.( ഉത്തരം കിട്ടാതിരിക്കട്ടെ.)

  • @rethishajuchirayath4453
    @rethishajuchirayath4453 3 ปีที่แล้ว +8

    മനുഷ്യർ ഭീരുക്കളായി മാറുമ്പോൾ ഇതുപോലെ മനസ്സിലെങ്കിലും ചൊതിക്കേണ്ടി വരും.മനസ്സിൽ പതിയുന്ന വരികൾ.അതിലൂടെ നഷ്ടപ്രണയത്തിൻ വേദന അറിയുന്നു.അഭിനന്ദനങ്ങൾ

    • @KaviHridayam
      @KaviHridayam  3 ปีที่แล้ว +1

      പക്ഷെ ഭീരുത്വം കൊണ്ടല്ല അഗാധമായ വേദന കൊണ്ടാണ് ഏറെപ്പേരും ഈ ചോദ്യം ചോദിക്കുന്നത്.

    • @rethishajuchirayath4453
      @rethishajuchirayath4453 3 ปีที่แล้ว +1

      പങ്കാളിയുടെ മൗനം അതായിരിക്കും പലപ്പോഴും അഗാധമായ വേദന ഉണ്ടാക്കുന്നത്.മൗനത്തിൻ്റെ കാരണമായി പലപ്പോഴും മാറുന്നത് ഭീരുത്വം എന്നാണ് ഞാൻ ഉദ്ദേശിച്ചത്

    • @beenarani3674
      @beenarani3674 3 ปีที่แล้ว +6

      ഭീരുത്വം ആയിരിക്കില്ല സുഹൃത്തേ.... നിസ്സഹായത കൊണ്ടാകാം. കടപ്പാടുകൾ പലരെയും മൗനികളാക്കുന്നു മനസ്സിൽ ചോദിയ്ക്കുന്ന ചോദ്യങ്ങൾ ഉറക്കെ ചോദിയ്ക്കാത്തത് കൂടെയുള്ളവരുടെ സന്തോഷം നഷ്ടപ്പെടാതിരിയ്ക്കാനാണ്

    • @rethishajuchirayath4453
      @rethishajuchirayath4453 3 ปีที่แล้ว +2

      അതും ശരിയാണ്.കടപ്പാടുകളുടെ ബന്ധനത്തിൽ പിടയുന്ന മനുഷ്യർ എല്ലാം ഉള്ളിൽ ഒതുക്കുന്നു

    • @KaviHridayam
      @KaviHridayam  3 ปีที่แล้ว +2

      @@rethishajuchirayath4453 അതുകൊണ്ടാണ് ഈ കവിതയിൽ ഏകാന്തതയുടെ നിരവധി മുഹൂർത്തങ്ങളെക്കുറിച്ച് പറയുന്നത്.

  • @devimani5339
    @devimani5339 2 ปีที่แล้ว +11

    ഈ കവിത എന്നെ ഒത്തിരി ഒത്തിരി
    വേദനിപ്പിക്കുന്നു. ഒരുപാട് ഒത്തിരി
    സ്നേഹിച്ച ആളെ ഓർത്തുപോകും.
    ഗോഡ് ബ്ലെസ് യു.

  • @mixedvlogs6562
    @mixedvlogs6562 2 ปีที่แล้ว +7

    എവിടെയോ ഞാനൊരു ചലനമറ്റ
    പ്രണയത്തെ കാണുന്നു
    എന്നിലേക്ക് ഞാനൊന്നു തിരിഞ്ഞു നോക്കി...

  • @nasilshabushrabari6008
    @nasilshabushrabari6008 2 ปีที่แล้ว +18

    ജീവനുള്ള വരികൾ,അഭിനന്ദനങ്ങൾ. ഒരുപാട് പ്രതീക്ഷിക്കുന്നു.കേൽക്കുന്ന ഓരോരുത്തർക്കും അവരവരുടെ അനുഭവമാണോന്നു തോന്നിപ്പോകുന്ന വരികൾ

  • @asharajesh4261
    @asharajesh4261 ปีที่แล้ว +9

    നല്ല ആലാപനം. നല്ല വരികൾ.
    🥰🥰🥰
    സ്നേഹിച്ചിരുന്നു എങ്കിൽ ഒരിക്കലും ഒറ്റപ്പെടുത്തി പോകില്ലായിരുന്നു.

    • @KaviHridayam
      @KaviHridayam  ปีที่แล้ว +1

      ഒറ്റപ്പെട്ടു പോയവർക്കു വേണ്ടിയാണീ ചോദ്യം തന്നെ. താങ്ക് യൂ

  • @shinydaniel852
    @shinydaniel852 8 หลายเดือนก่อน +2

    എത്ര പ്രാവശ്യം കേട്ടു ഈ കവിത..... അറിയില്ല...... ഒരിക്കലും തുറന്നു പറയാൻ കഴിയാതെ പോയ ഇഷ്ടം...... ഇന്നും വേദന യായി കൂടെയുണ്ട്

    • @KaviHridayam
      @KaviHridayam  8 หลายเดือนก่อน

      കൃത്യമായ ഉത്തരം ജീവിതത്തിൽ ഒരിക്കൽ എന്തായാലും കിട്ടും. താങ്ക്സ്

  • @ACHUzz9
    @ACHUzz9 2 ปีที่แล้ว +32

    എത്ര അർത്ഥവത്തായ വാക്കുകൾ ! ഞാൻ എന്റെ ലൈഫ് ഓർത്ത് പോയി. So beautiful ❤❤❤❤

  • @sreedevi7750
    @sreedevi7750 2 ปีที่แล้ว +11

    പല തവണ കേട്ടു മതിയാകില്ല എനിക്ക് : കണ്ണു നയയാതെ കേട്ടിരിക്കാൻ പറ്റില്ല ....അത്ര Feel ആണ് ...👍👌👌👌👌❤️❤️❤️❤️❤️❤️

  • @BinduMR-gt2pr
    @BinduMR-gt2pr 4 หลายเดือนก่อน +2

    എല്ലാ പ്രണയവും നമുക്കു പറയുവാൻ സാധിക്കില്ല. അത് നമ്മുടെ ഹൃദയത്തിൻ്റെ കോണിൽ ഒരു നീറ്റലായി ഉണ്ടാകും.

  • @prathibhak445
    @prathibhak445 ปีที่แล้ว +2

    വ്യക്തമായ ഉത്തരം അറിഞ്ഞിട്ടും എന്തിനോ വെറുതെ വീണ്ടും ചോദിക്കാൻ തോന്നുന്നു,, ആഗ്രഹിച്ച ഉത്തരം കിട്ടുമെന്ന പ്രതീക്ഷയോടെ...... കാലിൽ ചിലങ്ക അണിഞ്ഞു അരങ്ങാത്തേക്കുവന്ന് ഇനിയും കഥ തുടരുമോ.... ഉത്തരമില്ലാത്ത മറ്റൊരു ചോദ്യമായി ............... കവിത അസ്സലായി, അഭിനന്ദനങൾ 🙏

    • @KaviHridayam
      @KaviHridayam  ปีที่แล้ว +1

      അതിനും വ്യക്തമായ ഉത്തരം തരാനാവില്ല.കാരണം മനസ്സും സ്നേഹവും എല്ലാ logic കൾക്കുമപ്പുറമുള്ള ഒരു Magic ആണ്. താങ്ക് യൂ

  • @vidyapm6184
    @vidyapm6184 3 ปีที่แล้ว +6

    Snehichirunnu.......ഒരുപാടൊരുപാട്..... ഈ കവിത പോലെ.....

  • @sanilakn3512
    @sanilakn3512 3 ปีที่แล้ว +52

    സ്നേഹിച്ചിരുന്നു ........ നിന്നെ ഞാൻ. എന്റെ പ്രാണനെ പോലെ......

  • @ajithkumarellath231
    @ajithkumarellath231 3 ปีที่แล้ว +10

    ആരും പറയാൻ മടിക്കുന്ന മനസ്സ് തുറക്കൽ, നല്ല വരികളിലൂടെ 🙏🏻🌹

  • @lookme8450
    @lookme8450 3 ปีที่แล้ว +5

    എവിടെയോ വെച്ച് മുറിവേറ്റ ഹൃദയത്തിലെ നോവുകൾ കോർത്തു അനുരാഗത്തിലൂടെ വരികൾ മെനഞ്ഞ ഹൃദയം.. തൊട്ടാൽ പൊള്ളുന്ന അഗ്നിച്ചാലിച്ചു മധുമലരാക്കിയ ഈ വരികൾക്ക് ഒരു ചെറിയ ആസ്വാദകന്റെ അഭിനന്ദനങ്ങൾ 🌹🌹🌹❤❤ .......
    ആലാപനം അതിമനോഹരം ഒരായിരം ആശസകൾ നേരുന്നു..
    അഷ്‌റഫ്‌അലി
    എരുമപ്പെട്ടി

    • @KaviHridayam
      @KaviHridayam  3 ปีที่แล้ว

      കമൻറിലെ സാഹിത്യത്തിന് അഭിനന്ദനങ്ങൾ

    • @lookme8450
      @lookme8450 3 ปีที่แล้ว +1

      @@KaviHridayam സാഹിത്യം ഇഷ്ടമല്ലേ സുഹൃത്തെ

  • @behuman4575
    @behuman4575 2 ปีที่แล้ว +7

    സ്നേഹിച്ചിരുന്നോ അവൾ.........,.. തുടർന്നും എഴുതുക സുഹൃത്തേ.... അഭിനനങ്ങൾ

  • @vinodkonchath4923
    @vinodkonchath4923 2 ปีที่แล้ว +13

    എത്ര മനോഹരമായ വരികൾ കേൾക്കാൻ സുഖമുള്ള ആലാപനം
    എത്രകേട്ടാലും മതിവരില്ല

  • @sreedevi7750
    @sreedevi7750 2 ปีที่แล้ว +3

    സ്നേഹിച്ചിരുന്നുവോ നീ എന്നെ ഈ ഒരു ചോദ്യം പലർക്കും പലരോടും ചോദിക്കുവാൻ ഉണ്ട്. ഇന്നും ചോദിച്ചു കൊണ്ടിരിക്കുന്നു❤️ ഇനിയും ചോദിച്ചു കൊണ്ടേയിരിക്കും👍👍❤️❤️❤️❤️

    • @KaviHridayam
      @KaviHridayam  2 ปีที่แล้ว +1

      പ്രത്യേകിച്ച് പ്രകൃതി പ്രണയത്തെ പ്രതീകമാക്കുന്ന നിമിഷങ്ങളിൽ....

  • @shajirashmi6518
    @shajirashmi6518 4 หลายเดือนก่อน +2

    ഞാനും ഒരുപാട് സ്നേഹിച്ചിരുന്നു. ഇപ്പോഴും സ്നേഹിക്കുന്നു. ഒരിക്കലും സ്വന്തമാവില്ല എന്നറിയാം എന്നാലും സ്നേഹിക്കാതിരിക്കാനാവില്ല ൻ്റെ മരണം വരെ എൻ്റെ മനസ്സിൽ ഉണ്ടാവും നീയും നിന്നോടുള്ള ൻ്റെ സ്നേഹവും ജീവാനായിരുന്നു എനിക്കിപ്പോഴും ഒന്നു കാണാൻ ഒന്നുസംസാരിക്കുവാൻ ഒരു പാട് ആഗ്രഹത്തോടെ കാത്തിരിക്കുന്നു. Really Miss you ''.......😔

    • @KaviHridayam
      @KaviHridayam  4 หลายเดือนก่อน

      കാത്തിരിക്കുക ഒരു നാൾ വരും

  • @ayshamavady8462
    @ayshamavady8462 ปีที่แล้ว +2

    സ്നേഹിച്ചി രുന്നുഒ രു പാട് ഒരു പാട് ഞാൻ എത്ര കണ്ട് സ്നേഹിച്ചു എന്ന് അവൻ അറിഞ്ഞില്ല ഇന്ന് എല്ലാ വേതന കളും സ ഹിച്ചു ഞാൻ തനി ച്ചു ഒ ററപ്പെട്ടു ഇന്ന് എന്റ പ്രിയ ത മൻ ആറടി മണ്ണിൽ ഓ ർ ക്കാ ൻ വയ്യ കണ്ണ് നി റ ചൊ ന്ന് കണ്ടില്ല എന്റ പൊന്നു നേ

    • @KaviHridayam
      @KaviHridayam  ปีที่แล้ว

      അതെന്താ അങ്ങനെ ?മരണം വരെ തിരിച്ചറിയാതെ പോയോ?

  • @subairap9104
    @subairap9104 2 ปีที่แล้ว +5

    ഇന്നാണ് കേൾക്കാൻ പറ്റിയത്. എന്താണ് ശബ്ദം ഹൃദയത്തിലേക്ക് തുളച്ചു കയറുന്ന പോലെ.. രചനയ്ക്ക് ജീവൻ നൽകിയ ശബ്ദം പറയാതിരിക്കാൻ വയ്യ 👍👍🌹🌹🌹

    • @rajanic9309
      @rajanic9309 2 ปีที่แล้ว

      ഹൃദയത്തിൽ കണ്ണീർമഴ പെയ്യും പോലെ 🙏😔

  • @SudhaSudha-zs3cq
    @SudhaSudha-zs3cq 2 ปีที่แล้ว +6

    ഒരുപാട് സ്നേഹിച്ചു അതെല്ലാം ഒരു കാലം 😭😭😭😭😭😭

  • @sthampilal9626
    @sthampilal9626 3 ปีที่แล้ว +10

    ഞെട്ടിക്കുകയാണല്ലോ, ബെസ്സി? ഹൃദയത്തോട് ഒട്ടിചേരുന്ന വരികൾ ❤അഭിനന്ദനങ്ങൾ 👍

  • @shibaraju761
    @shibaraju761 ปีที่แล้ว +2

    അതീവ ഹൃദ്യം. ഹൃദയത്തിലെവിടെയോ കൊത്തിവലിക്കുന്ന നൊമ്പരം

    • @KaviHridayam
      @KaviHridayam  ปีที่แล้ว

      ആ നൊമ്പരം ഔഷധം കൊണ്ട് മാറില്ല. താങ്ക്സ്

  • @bindhuvdas6795
    @bindhuvdas6795 2 ปีที่แล้ว +13

    ഹൃദയസ്പർശിയായ വരികൾ മനോഹരമായ ആലാപനം "സ്നേഹിച്ചിരുന്നു നിന്നെ ഞാൻ "

  • @sindhubhadra3972
    @sindhubhadra3972 2 ปีที่แล้ว +9

    എന്റെ ഒരു കവിത ഈ ശബ്ദത്തിൽ പാടി കേൾക്കാൻ കൊതിക്കുന്നു... അത്രമേൽ ഹൃദ്യം ആലാപനം..❤️❤️

  • @suvarnamekhalamk7595
    @suvarnamekhalamk7595 2 ปีที่แล้ว +12

    എത്ര തവണ കേട്ടു എന്നെനിക്കറിയില്ല അത്രയും മനോഹരമായ വരികൾ. 🙏🙏

  • @excusemejoon8547
    @excusemejoon8547 ปีที่แล้ว +2

    Pakuthi vazhiyil ellarim pirinjupokum.. athenumunpu enikum chothekanam..nalla varikal nalla aalapanam.eganoru Kavitha kelkan sadichathil daivathodu thanks

  • @josephjoseph2971
    @josephjoseph2971 3 ปีที่แล้ว +12

    ഭയങ്കര ഫീൽ തരുന്ന വരികൾ
    മറ്റൊരു ലോകത്തിലാണ് കവിത തീരുന്നതു വരെ
    ആശംസകൾ

  • @sasidharannairkarumalil6193
    @sasidharannairkarumalil6193 ปีที่แล้ว +1

    ഉത്തരം കിട്ടാത്ത ചോദ്യവും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ശബ്ദസൗകുമാര്യവും.....

  • @ghoshpottighoshpotti1289
    @ghoshpottighoshpotti1289 6 หลายเดือนก่อน +1

    അതി മനോഹരമായ വരികൾ വരികളിൽ തങ്ങി നിൽക്കുന്ന നൊമ്പരങ്ങളെ ശബ്ദത്തിലൂടെ ഹൃദ്യമായ് ആലപിച്ചിരിക്കുന്നു അഭിനന്ദനങ്ങൾ❤

    • @KaviHridayam
      @KaviHridayam  6 หลายเดือนก่อน

      താങ്ക്സ്

  • @vaikundam-entekavithakal
    @vaikundam-entekavithakal 2 ปีที่แล้ว +19

    ഉള്ളിൽ നിന്നു വരുന്ന ഈ കവി ഹൃദയത്തിനു ഒരു പാട് ഒരു പാട് അഭിനന്ദനങ്ങൾ 🥰🥰🥰

  • @nidhin.s.b1360
    @nidhin.s.b1360 2 ปีที่แล้ว +2

    ജനുവരി 10 ന് ആണ് ആദ്യമായി ഈ കവിത ഞാൻ കേൾക്കുന്നത്. എന്റെ സുഹൃത്ത് അയച്ചു തന്നതായിരുന്നു. അന്ന് തൊട്ട് ഈ നിമിഷം വരെയും എത്ര തവണ ഈ കവിത കേട്ടു എന്നറിയില്ല. മനോഹരം പറയാൻ വാക്കില്ല

  • @kavitharamesh932
    @kavitharamesh932 3 ปีที่แล้ว +16

    👌👌 കൊള്ളാം മനോഹരം എനിക്കൊത്തിരി ഇഷ്ടപ്പെട്ടു ഹൃദയത്തിൽ തൊട്ട വരികൾ മനസ്സ് എവിടെയൊക്കെയോ പോയി. ഇതെഴുതിയ കവിയ്ക്ക് പ്രത്യേക അഭിനന്ദനങ്ങൾ ഇനിയും ഇതുപോലെയുള്ള അർത്ഥവത്തായ കവിതകൾ പ്രതീക്ഷിക്കുന്നു ❤️❤️❤️

  • @jayakumaribkumarib9478
    @jayakumaribkumarib9478 3 ปีที่แล้ว +6

    Thank U sir pazhaya jeevithathile kku oru tirinju nokkan ee kavitha mathram mathy 🙏🙏🙏🙏

  • @anithak7765
    @anithak7765 2 ปีที่แล้ว +3

    മനസ്സിൽ എവിടെയോ ഒരു നൊമ്പരം. ആലാപനം, വരികൾ സൂപ്പർ

  • @winterflower9527
    @winterflower9527 2 ปีที่แล้ว +3

    ഇഷ്ടം ഏറെ!!! വല്ലാതെ സ്നേ ഹിച്ചിരുന്നു !!!

  • @tencyramesh3799
    @tencyramesh3799 3 ปีที่แล้ว +5

    ഒരുപാടിഷ്ടം... വീണ്ടും വീണ്ടും കേൾക്കാനിഷ്ടം

  • @bhakthas1
    @bhakthas1 3 ปีที่แล้ว +9

    പ്രകൃതിയും മനുഷ്യനും ഇണചേരുന്ന പ്രതിഭാസമായ്‌ പ്രണയം എന്നും....., ചോദ്യങ്ങൾ ബാക്കിയാക്കിയാക്കി ചുവപ്പോടെ അസ്തമിക്കുന്നു 🌹🌹🌹🌹🥰🥰😍

  • @bhakthas1
    @bhakthas1 3 ปีที่แล้ว +5

    ഹൃദ്യമായ വരിക്കൾ 🌹🌹🌹🌹
    ചോദിക്കയാണ് ഞാൻ
    സ്നേഹിച്ചിരുന്നുവോ നീ എന്നേ

  • @abijithappu8565
    @abijithappu8565 2 ปีที่แล้ว +4

    അറിയില്ല എത്ര തവണ കേട്ടുവെന്ന് . ഇനി എത്ര തവണ കേൾക്കുമെന്നും. ഞാനും ചോദിച്ചിരുന്നു അവനോട്. ഉത്തരം തരാതെ പോയി. ഇപ്പൊ എന്നോട് തന്നെ ചോദിച്ചു കൊണ്ടിരിക്കുന്നു, നീറും മനമോടെ...

  • @remyasreedharan8892
    @remyasreedharan8892 2 ปีที่แล้ว +3

    ഈ കവിതയുടെ രചനയും, ആലാപനവും അതിമനോഹരം ആയിട്ടുണ്ട്. ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ഈ വരികൾ കേട്ടപ്പോൾ അറിയാതെ കണ്ണുകൾ ഈറനണിഞ്ഞു. 😥😥😥

  • @charlesjacob2524
    @charlesjacob2524 3 ปีที่แล้ว +5

    കവിതേ നിന്നെ ഒരുപാട് സ്നേഹിച്ചുപോകുന്നു 👌👌👌👌

  • @ArchanaAchu-qy6yg
    @ArchanaAchu-qy6yg 4 หลายเดือนก่อน +1

    ഓർമകൾ....ഓർമകൾ. ...മാത്രം ..❤❤❤

  • @RajithaResmi
    @RajithaResmi ปีที่แล้ว +2

    വേദനിച്ചു ജീവിക്കുന്ന ആളുകളെ സ്നേഹം കട്ടി കൊതിപ്പിച്ചിട്ട് വീണ്ടും അതിലും കൂടുതൽ വേദന കൊടുക്കരുത് താങ്ങാൻ പറ്റിയെന്നു വരില്ല. ഏറ്റവും വലിയ ക്രൂരത ആണ് അത്

    • @KaviHridayam
      @KaviHridayam  ปีที่แล้ว

      വേദനകൾ ഏറ്റുവാങ്ങാൻ മനസ്സ് പാകപ്പെടുന്നതിനെയും പ്രണയമെന്ന് നിർവചിക്കാം.

  • @musicallysandeep1736
    @musicallysandeep1736 2 ปีที่แล้ว +3

    അർത്ഥവത്തായ വരികളും.. നൊമ്പരപെടുത്തുന്ന ആലാപനവും ❤️❤️❤️❤️ചേട്ടാ അതി മനോഹരം 🥰🥰🥰പശ്ചാത്തല പുല്ലാംകുഴൽ വായനയും നൊമ്പരപെടുത്തുന്ന ❤️❤️👍👍👍👍🙏🙏🙏🙏🙏🙏

  • @fesinamolfesi1214
    @fesinamolfesi1214 4 หลายเดือนก่อน +1

    Super നല്ല വരികൾ മനസ്സിൽ തട്ടിയ്ത് പോലെ 🙏👍

    • @KaviHridayam
      @KaviHridayam  4 หลายเดือนก่อน

      അതെയോ.താങ്ക്സ്

  • @bahajithkoori8030
    @bahajithkoori8030 3 ปีที่แล้ว +3

    ഈ പുലരിയിൽ എന്നിലേക്ക് ഒഴുകിയെത്തിയത് താങ്കളുടെ ഹൃദയസ്പർശമായിരുന്നു വരികളും ആലാപനവും💓💓💓💓💓💓
    ഭാവുകങ്ങൾ
    ബഹജിത്ത് കൂരി മഞ്ചേരി

    • @layanal1054
      @layanal1054 3 ปีที่แล้ว

      Dbfbf g😘😘😘

  • @ShylajaMadhu-mc7fl
    @ShylajaMadhu-mc7fl ปีที่แล้ว +1

    നല്ലൊരു വിരഹ ഗാനം... Feeling high nostalgic.....😢

  • @RajeevanPp-yx8yy
    @RajeevanPp-yx8yy ปีที่แล้ว +1

    കണ്ണുകൾ തമ്മിൽ കഥ പറഞ്ഞു ഹൃ ദ യ ത്തിലേക്ക് ഊ ർ ന്നിറങ്ങി മനസ്സിൽ ചർച്ച ചെയ്ത്, കണ്ണുകൾ വിടർത്തി, പുഞ്ചിരിയോടെ തുടങ്ങുന്ന സ്നേഹം. അവസാനിക്കുന്നതോ, നീ രെല്ലാം ഊ റ്റി കുടിച് വലിച്ചെറിയുന്ന കരിമ്പിൻ ച ണ്ടി പോലെയും.കൂടുവിട്ടു കൂടു മാറി കളി യാണ് ഇപ്പോൾ. പഴയ കാല കവിത കളിലെ യഥാർത്ഥ സ്നേഹം ഇപ്പോൾ വിരളമാണ്. മിക്കതും പൊയ്മുഖങ്ങൾ.ചിട്ട യായ വരികളിലൂടെ, മറ്റു ള്ള വരുടെ ജീവി താ നു ഭ വങ്ങളളിലൂടെ സഞ്ചരിച്ചു, അവരുടെ ഹൃ ദ യ തു ടി പ്പു കൾ കണ്ടറി ഞ്ഞെ ഴുതിയ ഈ പ്രണയ കാവ്യം, ആലാപന മികവി നാ ൽ അതി മനോഹര മായി രിക്കുന്നു. പ്രിയ കവിക്കും ഭാവ ഗായകനും എന്റെ ഹൃ ദ യാ ശംസകൾ.

    • @KaviHridayam
      @KaviHridayam  ปีที่แล้ว

      നല്ല കമന്റ് താങ്ക്സ്

    • @RajeevanPp-yx8yy
      @RajeevanPp-yx8yy ปีที่แล้ว

      Thanks ❤️

  • @sathibs8424
    @sathibs8424 3 ปีที่แล้ว +6

    എന്റെ ഹൃദയത്തിൽ തൊട്ടു കരയിച്ചു കളഞ്ഞു

  • @mallikaramesh4821
    @mallikaramesh4821 3 ปีที่แล้ว +10

    എപ്പോഴും സ്നേഹിച്ചിരുന്നു ❤️🌹

    • @sajitharajanrajan4573
      @sajitharajanrajan4573 2 ปีที่แล้ว

      എന്നും ഇപ്പോഴും സ്നേഹിക്കുന്നു

  • @sumas966
    @sumas966 3 ปีที่แล้ว +4

    മനോഹരമായ വരികൾ കവിതയെപ്പറ്റി എനിക്ക് ഒന്നും പറയാൻ അറിയില്ല...നല്ല വരികൾ നല്ല ആലാപനം.. ഫുൾ കേൾക്കാൻ കഴിഞ്ഞത് വളരെ സന്തോഷം എനിക്ക് ഏറ്റവും ഇഷ്ടമുള്ള കവിതയാണ്...🌹🌹🌹🌹🌹👌🏻

  • @somasundaranvcveliyath2532
    @somasundaranvcveliyath2532 3 ปีที่แล้ว +7

    നല്ലൊരു പ്രണയനൊമ്പര കവിത
    സ്നേഹിച്ചിരുന്നുവോ,നീയെന്നെ?👌

  • @aliyarm6664
    @aliyarm6664 3 ปีที่แล้ว +11

    വളരെ ഹൃദ്യമായിട്ടുണ്ട്. ചെറിയ നൊമ്പരം സ്വരത്തിലുമുണ്ട്. എല്ലാ നന്മകളും നേരുന്നു

  • @sindhujayakumar4062
    @sindhujayakumar4062 2 ปีที่แล้ว +2

    കണ്ണ് നിറയുന്നു..... പറയാൻ വാക്കുകൾ ഇല്ല. 🙏 🙏 🙏

  • @remack4709
    @remack4709 2 ปีที่แล้ว +3

    ആത്മാർത്ഥ സ്നേഹത്തിനു ഒരു നാൾ കിട്ടിയ മറുപടി രേണുക എന്ന പ്രസിദ്ധമായ കവിത ആയിരുന്നു... ഇന്നും ഞാൻ ആ കവിത കേൾക്കുമ്പോൾ അറിയാതെ നിറയുന്ന പൊഴിയുന്ന കണ്ണീരിൽ തിളങ്ങുന്നതും നിൻ മുഖം മാത്രം... പക്ഷെ... അത് എന്റെ കാഴ്ച്ചയിൽ ചൂളയിലെ ചുടു കല്ല് പോലെ ആണ് ഇപ്പോൾ....

  • @shambureeshanm.n1793
    @shambureeshanm.n1793 2 ปีที่แล้ว +48

    കാലം കടന്നുപോയതിന് ശേഷം നമ്മൾ വെറുതെ കരൾ പൊട്ടി കരയുന്നു വെറുതെ

  • @nidhin.s.b1360
    @nidhin.s.b1360 3 ปีที่แล้ว +14

    മനോഹരമായ കവിത ഹൃദയത്തിൽ തൊടുന്ന ആലാപനം കണ്ണുകൾ ഈറനണിഞ്ഞു പോയി

  • @SSK369-S6U
    @SSK369-S6U 2 ปีที่แล้ว +6

    സ്നേഹിച്ചിരുന്നുവോ
    നീയെന്നെ???
    നല്ല വരികൾ .... 💖💖💖

  • @bincydavid6869
    @bincydavid6869 3 ปีที่แล้ว +12

    നല്ല കവിത മനസിനെ വല്ലാതെ തൊട്ടു നൊമ്പര പെടുത്തുന്ന കവിത. അഭിനന്തനങ്ങൾ 🌹🌹

  • @reshmabs7030
    @reshmabs7030 2 ปีที่แล้ว +2

    Yes ഒരുപാട്... ഇനിയും സ്നേഹിച്ചുകൊണ്ടേയിരിക്കും എന്റെ മനസ്സിലെ നിറങ്ങളും സ്വപ്നങ്ങളും പിന്നെ ഈ ഞാനും അസ്തമിക്കും വരെ 👍❤️❤️😥😥

    • @KaviHridayam
      @KaviHridayam  2 ปีที่แล้ว +1

      ഒരുപാട് പേർ സ്വയം ചോദിക്കുന്നു. ഒരു പാട് പേർക്ക് ഉത്തരങ്ങൾ ലഭിച്ചു കൊണ്ടിരിക്കുന്നു. സന്തോഷം

    • @reshmabs7030
      @reshmabs7030 2 ปีที่แล้ว

      @@KaviHridayam
      👍👍

  • @RaniThomas-qo7ub
    @RaniThomas-qo7ub ปีที่แล้ว +2

    ഇത് എത്ര തവണ കേട്ടു എന്ന് എനിക്ക് അറിയില്ല ഓരോ തവണ കേൾക്കുമ്പോഴും എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു ഉപേക്ഷിച്ചു പോയ സ്നേഹം മടങ്ങി വരില്ലെന്ന് അറിയാം എന്നാലും കാത്തിരിക്കുന്നു

    • @KaviHridayam
      @KaviHridayam  ปีที่แล้ว

      കാത്തിരിക്കുന്നുവെങ്കിൽ മടങ്ങിവരും. സമാധാനമായിരിക്കുക.

  • @jayakumarir1342
    @jayakumarir1342 3 ปีที่แล้ว +4

    അറിയാതെ കണ്ണ് നിറഞ്ഞുപോയി

  • @rosemary9490
    @rosemary9490 3 ปีที่แล้ว +4

    Film songsnu orpaad scope und ee kavikk... അതിമനോഹരമായി വർണിച്ചു, ആത്മനൊമ്പരം.....

  • @callmemike7442
    @callmemike7442 2 ปีที่แล้ว +9

    നല്ല വരികൾ... ആലാപനം മനോഹര൦

  • @rathikanp2013
    @rathikanp2013 2 ปีที่แล้ว +1

    എന്തൊരു feel എന്തുപറയണമെന്നറിയില്ല ചോദിക്കയാണ് നിന്നില്ലേ നിന്നോട് സ്നേഹിച്ചിരുന്നുവോ ഒരുപാട് ഒരുപാട് ഇഷ്ടായി ആലാപനം suppr 👏👏👏👏💐💐💐💐

    • @KaviHridayam
      @KaviHridayam  2 ปีที่แล้ว

      നല്ല ആസ്വാദന കുറിപ്പ്.thank u

  • @adhishankar1449
    @adhishankar1449 2 ปีที่แล้ว +6

    വരികളും ആലപനവും ഹൃദയം തൊടുന്നത്..അഭിനന്ദനങ്ങൾ

  • @jayakumaribkumarib9478
    @jayakumaribkumarib9478 3 ปีที่แล้ว +7

    ഇത്രയും വലിയ മുറിവാണോ സിറിന്റെ മനസിന്‌ ഇനിയും ഇതുപോലെയുള്ള വരികൾ പ്രതീക്ഷിക്കുന്നു സർ 🙏🙏🙏🙏

    • @KaviHridayam
      @KaviHridayam  3 ปีที่แล้ว +3

      ഉണങ്ങാത്ത മുറിവുകളിലെ ഔഷധമാണ് കവിത.എനിക്കു മാത്രമല്ല പലർക്കും .

  • @BennetS-h2v
    @BennetS-h2v 2 หลายเดือนก่อน +1

    🙏kavitha super

  • @murukeshpradeep8760
    @murukeshpradeep8760 3 ปีที่แล้ว +6

    എത്ര മനോഹരം.....സർ ഇഷ്ടപ്പെട്ടു. ഇനിയും തുടരുക 🙏🌹ഈണവും ഹൃദ്യം... വരികൾ പോലെ.... ✍️

  • @manu-pc5mx
    @manu-pc5mx 2 ปีที่แล้ว +6

    നല്ല ആലാപനം നല്ല വരികൾ ചെറുപ്പകാലത്തെ പ്രണയം ഓർമ്മയിൽ വന്നു

    • @ponnisleisuretime6521
      @ponnisleisuretime6521 2 ปีที่แล้ว

      Ho...
      Yethra arthavathaya varikal...
      Njanum chodickayanu... Ninnile ninnodu... Snehichirunnuvo.... Yenne.. Super...

  • @praseetha7909
    @praseetha7909 ปีที่แล้ว +2

    സ്നേഹിച്ചിരുന്നു ഒരായിരം തവണ. 🙏🙏🙏

    • @KaviHridayam
      @KaviHridayam  ปีที่แล้ว

      എന്നിട്ട്എന്തു സംഭവിച്ചു?

  • @SunilKumar-ee1qf
    @SunilKumar-ee1qf 3 ปีที่แล้ว +5

    നല്ലൊരു കവിത. അർഥവത്തായ വരികൾ... ഒട്ടും ബോറടിച്ചില്ല. കേൾക്കാൻ നല്ല രസമുണ്ട്, നന്നായി ഫീൽ ചെയ്തു. Ok all the very best

  • @shajipm7957
    @shajipm7957 2 ปีที่แล้ว +6

    വളരെ നല്ല വരികൾ ആലാപന ശൈലിയും അതി മനോഹരം👍👍👍🙏🥘

  • @tmasatharabdul1620
    @tmasatharabdul1620 3 ปีที่แล้ว +4

    മനോഹര വരികളും അതിലേറെ ഹൃദ്യമായ ആലാപനവും കൊണ്ട് ഭംഗിയാക്കിയ ഒരു കവിത .
    ഗതകാല സ്മൃതികളുടെ നഷ്ടസ്വപ്നങ്ങളാകുന്ന നൊമ്പരങ്ങൾ സ്വാനുഭവത്തിൻ്റെ കനലെരിക്കുന്നത് താങ്ങാൻ ഈ പ്രായത്തിൽ എനിയ്ക്കാവില്ല യെങ്കിലും ഓർമകളുടെ മധുരം നൽകിയതിന് നന്ദി സോദരാ..

  • @rajeshpp795
    @rajeshpp795 2 ปีที่แล้ว +4

    നല്ലവരികൾ ആലാപനവും ഇഷ്ടമായി........