EP#34 - സ്നേഹംകൊണ്ട് തോൽപ്പിക്കുന്ന ഗ്രാമീണ ഇന്ത്യ! Life in Danevadi - Remote Village In Maharashtra

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 761

  • @tksaabi7195
    @tksaabi7195 2 ปีที่แล้ว +94

    എന്ത് നല്ല മനുഷ്യർ... ❤❤
    ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ ആണെന്ന് ഗാന്ധിജി വെറുതെ പറഞ്ഞതല്ല...

  • @fai3km344
    @fai3km344 2 ปีที่แล้ว +148

    ന്യൂസിൽ കാണുന്ന പോലെ ഒന്നും അല്ല കാര്യങ്ങൾ എല്ലാട് ത്തും ഒരു പാട് നല്ല ആളുകൾ ആണ് രാഷ്ട്രീയക്കാർ അവരുടെ ആവശ്യത്തിന് എല്ലാടത്തും കൊറെ ചെറ്റകളെ വളർത്തും അത്ര യുള്ളു ❤️❤️❤️

    • @jasminijad9946
      @jasminijad9946 2 ปีที่แล้ว +6

      Correct

    • @ARUNRAJ-fe6de
      @ARUNRAJ-fe6de 2 ปีที่แล้ว +3

      സ്വർണ്ണം refine ചെയ്ത് തങ്കം വേർതിരിച്ചു എടുക്കുന്ന തൊഴിൽ ചെയ്യുന്നവരുടെ ഗ്രാമം.

    • @baburaj6782
      @baburaj6782 2 ปีที่แล้ว +8

      രാഷ്ട്രീയക്കാർ മാത്രമല്ല മതമേധാവികളും

    • @OnlyPracticalThings
      @OnlyPracticalThings 2 ปีที่แล้ว +2

      News lu kandilenkilum thettidharana parathan malayalikal mun panthiyilanu

    • @krishnantk2037
      @krishnantk2037 2 ปีที่แล้ว +2

      👍👍👍👍♥️♥️♥️♥️

  • @Rajan-sd5oe
    @Rajan-sd5oe 2 ปีที่แล้ว +185

    തീർത്തും അപരിചിതരായ ഈ അതിഥികളെ സ്നേഹിക്കാൻ വീപ്പുമുട്ടുന്ന ആ കുടുംബം, സ്നേഹത്തിന് എന്തു അതിർത്തി, എന്തു ഭാഷ എന്ന് നമ്മളെ ഓർമിപ്പിക്കുന്നു!ഇതാണ് ഇന്ത്യ ഇങ്ങിനെ ആവണ്ടെ ഇന്ത്യ!👍👍👍🙏🙏🙏🙏🙏🙏

    • @fai3km344
      @fai3km344 2 ปีที่แล้ว +5

      ഇങ്ങന തന്നെയാണ് BRO നമ്മുടെ ഇന്ത്യ എല്ലാ ത്തിലും കുറച്ച് കീടങ്ങൾ ഉണ്ടാകുമല്ലോ❤️

    • @simonmathew6296
      @simonmathew6296 2 ปีที่แล้ว +1

      @@fai3km344 similar story heard from Santhosh George Kulangara while he travelled via North East Europe and I heard similar from Sahara desert as well. Any city area you won't find any support from locals any where in the world including India.

    • @akhilaanilkumar1582
      @akhilaanilkumar1582 2 ปีที่แล้ว +1

      Ate njan maharashtrayilan eviduthe manushyar athidikalod anganeyan avaru jathi matham onnum nokkilla veetil chennal food thanne vidullu

    • @vipinm5769
      @vipinm5769 2 ปีที่แล้ว

      എന്നിട്ടും നോർത്ത് ഇന്ത്യക്കാരെ കുറ്റം ആണ് വിവരം ഇല്ലാതെ വിദ്യാഭ്യാസം നേടിയ കേരളത്തിലെ കുറെ ഊളകൾക്ക്

    • @OnlyPracticalThings
      @OnlyPracticalThings 2 ปีที่แล้ว +1

      Enthu matham

  • @siddeeqali2291
    @siddeeqali2291 2 ปีที่แล้ว +86

    മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിച്ചുകൊണ്ട് പരസ്പരം സ്നേഹിച്ചു ജീവിക്കാൻ അത് ഇന്ത്യയിൽ മാത്രം 🇮🇳🇮🇳🇮🇳

    • @alexgeorge586
      @alexgeorge586 ปีที่แล้ว

      മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിക്കാൻ ഖുർആൻ പഠിപ്പിക്കുന്നുണ്ടോ? അന്യ മതസ്ഥന്റെ കഴുത്തും കൈ കാലുകളും വെട്ടി മാറ്റാൻ അല്ലേ ഇസ്ലാം പഠിപ്പിക്കുന്നത്?

  • @samabraham6326
    @samabraham6326 ปีที่แล้ว +2

    ഞാൻ മഹാരാഷ്ട്രയിലെ ഒരുപാട് ഉൾനാടൻ ഗ്രാമങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട് മഹാരാഷ്ട്രക്കാർ ഏറ്റവും സ്നേഹ സമ്പന്നരാണ് ഒരുപാട് ഇഷ്ടം ❤❤

  • @aneeshpkannadikkal822
    @aneeshpkannadikkal822 2 ปีที่แล้ว +43

    പരിചയം ഇല്ലാത്ത ദേശത്ത് ഒരു പരിചയവും ഇല്ലാത്ത മനുഷ്യരുടെ കളങ്കമില്ലാത്ത സ്നേഹം❤️ ...feel happy .അതാണ് സംസ്കാരം
    Paresh bai and family ❤️

  • @anandanvp2443
    @anandanvp2443 2 ปีที่แล้ว +47

    അഷറഫ്ക്കയും ബീബ്റോയും ഭാഗ്യമുള്ള വരവാണ്.ഒരുപരിചയുമില്ലാത്തവർ എത്ര നന്നായി പെരുമാറുന്നു.സത്യത്തിൽ മലയാളികളെ ക്കാൾ നല്ല ആദിത്യ മര്യാദ.ആകുടുംബത്തിന് എന്റെ ഒരു ബിഗ് സാല്യൂട്ട്

  • @കോഹിനൂർകോഹിനൂർ
    @കോഹിനൂർകോഹിനൂർ 2 ปีที่แล้ว +43

    മഹാരാഷ്ട്രയിൽ ഉണ്ടായിരുന്ന സമയത്ത് ഒരുപാട് മറാട്ടികളുടെ സ്നേഹം കിട്ടിയിട്ടുണ്ട് എനിക്കും കൂട്ടുകാർക്കും..
    സത്താറ ജില്ലയിലെ കൊറേഗാവ് വ് എന്ന സ്ഥലത്തായിരുന്നു ഞാൻ. അവിടെയുള്ള രാജു ജാതവ്, സന്ധ്യ സന്തോഷ്,കിരൺ, ഉമേഷ്.. അങ്ങനെ അങ്ങനെ ഒരുപാട് പേർ...
    എല്ലാവരുടെയും പേരുകൾ ഇപ്പോൾ ഓർമ്മയിൽ വരുന്നില്ല..
    എന്നാലും എല്ലാവരെയും ഇപ്പോഴും ഓർക്കാറുണ്ട്🙏

  • @geethanambudri5886
    @geethanambudri5886 2 ปีที่แล้ว +14

    താങ്കൾ എല്ലാവർക്കും സ്നേഹം കൊടുക്കുന്നു, അതിന്റെ 100ഇരട്ടി താങ്കൾക്കും തിരിച്ചു കിട്ടുന്നു,താങ്കളുടെ മനോഭാവം ഒരിക്കലും മാറാതെ ഇരിക്കട്ടെ, ഒരു നല്ല ഭാരതീയൻ ആണ് താങ്കൾ 👍❤

  • @suburbanfamilyvlogs4760
    @suburbanfamilyvlogs4760 2 ปีที่แล้ว +56

    ഓരോ പുതിയ എപ്പിസോഡുകളിലും നിങ്ങൾ യഥാർത്ഥ ഇന്ത്യയാണ് കാണിക്കുന്നത്. ആളുകൾ വളരെ നിഷ്കളങ്കരും അവരുടെ സ്നേഹം പ്രകടിപ്പിക്കുന്നവരുമാണ്.💞💞
    सारे जहां से अच्छा हिंदुस्तान हमारा😊

  • @naushadali6744
    @naushadali6744 2 ปีที่แล้ว +1

    പരേഷ് ബായിയും കുടുംബവും വേറെ ലവൽ ആണ് ഇന്ത്യ എന്ന് പറഞ്ഞാൽ ഒന്നാണ് എന്ന് ഊന്നി പറയുന്ന വേറെ വേറെ അല്ല എന്ന് ബോദ്ധ്യ പ്പെടുത്തുന്ന അവരുടെ പെരുമാറ്റവും ഒരു കുടുംബ ന്മാണ് ഇന്ത്യക്കാർ എല്ലാം എന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ വിവരിക്കാൻ പറ്റാത്ത വാക്കുകൾ കിട്ടുന്ന ഹൃദയം തൊട്ടറിഞ്ഞ വീഡിയോ നമ്മൾ ഇന്ത്യക്കാരെ ഒരു ശക്തിക്കും വേർതിരിക്കാൻ പറ്റാതിരിക്കട്ടെ നമ്മൾ എന്നും ഒന്നായി തന്നെ ദൈവം തമ്പുരാൻ നിലനിർത്തട്ടെ പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കട്ടെ അഷ്റഫ് ബ്രോയേയും കൂട്ടുകാരനെയും ൽ ൽ ൽ എന്നും ഒന്നിച്ചു നിർത്തട്ടെ കൂടുതൽ കൂടുതൽ നല്ല വീഡിയോകൾ നമുക്ക് നിങ്ങളിൽ കിട്ടട്ടേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. ജയ്ഹിന്ദ്👍👌💪

  • @prajuriyadhpraju7005
    @prajuriyadhpraju7005 2 ปีที่แล้ว +23

    ബ്രോ അതിമനോഹരം അതിർവരമ്പുകൾ ഇല്ലാതെ സ്നേഹം നൽകിയ ആ കുടുംബത്തിനും നിങ്ങൾക്കുമാവട്ടെ ഇന്നത്തെ എന്റെ like 👍💪❤️

  • @viewer6361
    @viewer6361 2 ปีที่แล้ว +8

    എൻ്റെ പൊന്നോ ഒരു രക്ഷയുമില്ല,എന്ത് നല്ല സ്നേഹമുള്ള ആൾക്കാർ,നമ്മുടെ ഒക്കെ പൊതു ധാരണക്കപ്പുറത്തുള്ള ആളുകള്.I love my India❤️❤️🇮🇳

  • @akbaraliali3382
    @akbaraliali3382 2 ปีที่แล้ว +168

    ആ വലിയ മനസുള്ള കുടുംബത്തെ സർവ്വ ശക്തൻ എല്ലാ ഐശ്വര്യങ്ങളും കൊണ്ട് അനുഗ്രഹിക്കട്ടെ 💝💝💝💝🥰

    • @subiskitchen3046
      @subiskitchen3046 2 ปีที่แล้ว +2

      ആമീൻ

    • @eManoharatheram
      @eManoharatheram 2 ปีที่แล้ว +1

      ആ വലിയ മനസ്സുള്ളവർ കുങ്കുമം ചാർത്തിയത് ഇസ്ലാമികം ആണോ ....????

    • @varshavalsan8986
      @varshavalsan8986 2 ปีที่แล้ว

      Yaah bro

    • @jjosephvazhakoottath
      @jjosephvazhakoottath 2 ปีที่แล้ว

      @@eManoharatheram അഷ്റഫ് ൻ്റേ വീട്ടിലേക്കുള്ള വഴിയിൽ പള്ളിക്കാർ കുഴി കുത്തിയത് ഇസ്ലാമികമായിരുന്നോ...?

    • @MarinePlanetkerala
      @MarinePlanetkerala ปีที่แล้ว

      @@eManoharatheram Chetan Padilla Annum Islamil paranjittilla

  • @lavyaify
    @lavyaify 2 ปีที่แล้ว +46

    ഈ വീഡിയോ തീർന്നിരുന്നില്ലെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി. Heart touching❤️❤️

  • @gpnayar
    @gpnayar 2 ปีที่แล้ว +22

    ഇതുപോലുള്ള remote ഗ്രാമങ്ങൾ കണ്ടുപിടിക്കാനുള്ള അഷ്‌റഫിന്റെ കഴിവ് അപാരം. അത് ചിത്രീകരിച്ചു കാണിച്ചു തരുന്നത് വളരെ ശ്ലാഘനീയം. ഒരു യാത്രികരും കാണിക്കാൻ മിനക്കേടാത്ത ദൃശ്യങ്ങൾ. അശ്‌റഫിന്റെയും ബി ബ്രോയുടെയും teamwork നെ പൂർണമായും അഭിനന്ദിക്കുന്നു. 👌👌👌🌹🌹🌹

  • @jayarajkg
    @jayarajkg 2 ปีที่แล้ว +10

    കേരളത്തിലെ ജനങ്ങൾക്ക് ആണ് കൂടുതൽ സ്നേഹിക്കുവാൻ കഴിയുന്നത് എന്ന എന്റെ മുൻ ധാരണ തിരുത്തിയ അഷ്‌റഫിന് നന്ദി

    • @ummerk8827
      @ummerk8827 2 ปีที่แล้ว

      പാരവെക്കാനറിയാം.....
      .
      🇮🇳.
      😛

    • @musthafakottayil9424
      @musthafakottayil9424 3 วันที่ผ่านมา

      Sarikkum enthalpy sneham

  • @VHMAslam
    @VHMAslam 2 ปีที่แล้ว +2

    യാത്രികരുടെ ആത്മീയാചാര്യൻ എന്ന് വിശേഷിപ്പിക്കാവുന്ന ഇബ്ൻ ബത്തൂത്ത പറഞ്ഞത്പോലെ, "കെട്ടിക്കിടക്കുന്ന വെള്ളം പെട്ടെന്ന് മലിനമാകും, എന്നാൽ ഒഴുകിക്കൊണ്ടിരിക്കുന്ന വെള്ളമാകട്ടെ എന്നും ശുദ്ധമായിരിക്കും...., യാത്രികന്റെ മനസ്സുപോലെ....." മനസ്സിനെ ശുദ്ധമാക്കുന്ന ഇത്തരം കാഴ്ചകൾ നൽകിയതിന് ഹൃദയം നിറഞ്ഞ നന്ദി.....!
    യാത്രക്കിടെ പരിചയപ്പെടുന്നവരെ നമ്മുടെനാട്ടിലേക്കും ക്ഷണിക്കണം എന്നൊരപേക്ഷയുണ്ട്....

  • @kunjumon9020
    @kunjumon9020 2 ปีที่แล้ว +38

    ഇന്ന് കിടിലൻ എപ്പിസോഡ് ആയിരുന്നു.. വീട്ടുകാരുടെ സ്നേഹം നിറഞ്ഞ അതിഥി സൽക്കാരം നമ്മുടെ മനസ്സിൽ സന്തോഷത്തിന്റെ പുഞ്ചിരി നിറക്കുന്നതായിരുന്നു ബ്രോസ്സിന്... അഭിനന്ദനങ്ങൾ 🌹🌹🌹

  • @latheefpappinippara4965
    @latheefpappinippara4965 2 ปีที่แล้ว +14

    നാം വായിക്കുന്നതോ കേൾക്കുന്നതൊ അല്ല റിയൽ ഇന്ത്യ എന്ന് താങ്കളുടെ വീഡിയോ കാണുമ്പോൾ പലപ്പോഴും തോന്നീട്ടുണ്ട്....എത്ര നല്ല നിഷ്കളങ്കരായ ഗ്രാമീണർ...

  • @cbgm1000
    @cbgm1000 2 ปีที่แล้ว +36

    ഭക്തന്റെ വെറുപ്പിക്കൽ വീഡിയോകളെക്കാളും നിങ്ങളുടെയാണ് ഇഷ്ടം 👍👍👍

    • @fasirabubacker9644
      @fasirabubacker9644 2 ปีที่แล้ว +1

      സത്യം 👍

    • @datacreativechef5249
      @datacreativechef5249 2 ปีที่แล้ว +1

      സത്യം.

    • @sankaranarayananvr8996
      @sankaranarayananvr8996 2 ปีที่แล้ว

      വളരെ ശരി

    • @pinky521
      @pinky521 2 ปีที่แล้ว +4

      ഒരാളുടെ നല്ലതിനെ കാണിക്കാൻ മറ്റൊരാളെ അവഹേളിക്കുന്നത് എന്തിനാണ് എന്ന് മനസിലാകുന്നില്ല. 😒😒

  • @sajisajisajisaji3288
    @sajisajisajisaji3288 2 ปีที่แล้ว +20

    ഒരു പരിചയമില്ലാത്ത അഷ്‌റഫ്‌ ബ്രോ യെയും ബി ബ്രോ യെയും ഒരുപാട് സ്നേഹികുകയും ഭക്ഷണം തരുകയും ചെയിത അ കുടുംബത്തിലെ എല്ലാവർക്കും സ്നേഹം നിറഞ്ഞ നന്ദി🙏🙏🙏 സൂപ്പർ വീഡിയോ 💕💕💕💕

  • @abdulkhadermuhammedshaji428
    @abdulkhadermuhammedshaji428 2 ปีที่แล้ว +2

    നല്ല മനസിന്‌ ഉടമയാ ആ വീട്ടിലുള്ളവർ..... എന്ത്‌ കാര്യമായിട്ട നിങ്ങളെ ട്രീറ്റ്‌ ചെയ്യുന്നത്..... Pinne എന്റെ അമ്മയും ചപ്പാത്തി ഇങ്ങനെ ആണ് ഉണ്ടാക്കിയിരുന്നതു...... പരാതിയതിനു ശേഷം വീണ്ടും oil തേച്ചിട്ടു മടക്കും.... എന്നിട്ട് വീണ്ടും പരത്തും എന്നിട്ട് ചുടും....... അതൊക്ക ഒരു ഓർമയായി ഇപ്പോൾ..... വീണ്ടും അങ്ങനെ കണ്ടപ്പോൾ സന്തോഷം തോന്നി

  • @sudhia4643
    @sudhia4643 2 ปีที่แล้ว +27

    നന്മമനസ്സുകളുടെ. സ്നേഹവിരുന്ന്...🙏🙏🙏🙏. സ്നേഹിച്ചുകൊല്ലുന്ന പാവംമനുഷ്യർ. 👌👌👌👍👍. സെക്കന്റ്‌. Geeir ൽ. Gandhi. ടെമ്പിളിൽ വച്ച് കുറി. തൊട്ടു. ഇപ്പോൾ. വീണ്ടും..,........ ഇന്നത്തെ. കാഴ്ചകൾക്കല്ല. ഭംഗി. സ്നേഹമുള്ള. മനസ്സുകൾക്കാണ്. ഭംഗി. ❤സുധി. എറണാകുളം.

    • @shaoukathali1884
      @shaoukathali1884 2 ปีที่แล้ว +1

      👌👌👌👌👌👌👌❤️❤️❤️

  • @Jimbru577
    @Jimbru577 2 ปีที่แล้ว +2

    കാണുന്ന ഞങ്ങൾക്കും അപരിചിതരുടെ സ്നേഹം feel ചെയ്യുന്നു....

  • @cksply9623
    @cksply9623 2 ปีที่แล้ว +13

    ഒരു നല്ല കുടുംബചിത്രം കണ്ടതിനേക്കാൾ ഫീലുണ്ട് ഈ എപ്പിസോഡ് കാണാൻ ❤️❤️❤️❤️❤️

  • @rafirayan9950
    @rafirayan9950 2 ปีที่แล้ว +3

    അപരിചിതർ ആയ രണ്ടു പേര് വന്നപ്പോ ആ വീട്ടുകാർ കൊടുക്കുന്ന ആദിത്യ മര്യാദ കാണുമ്പോ വളരെ സന്തോഷം തോന്നുന്നു അവരുടെ സ്നേഹം കാണുമ്പോൾ തന്നെ വയർ നിറയും നമ്മുടെ ഒക്കെ വീട്ടിൽ ആരെങ്കിലും രാത്രി വന്നാൽ ആഹാരം വെച്ച് കൊടുക്കാൻ നിൽക്കില്ല കടയിൽ പോയി വേടിക്കുകയുമാണ് ചെയുക വളരെ സന്തോഷം എല്ലാ വിധ ആശംസകൾ അഷ്‌റഫ്‌ ബ്രോ ബീ ബ്രോ 👍👍👍👍👍👍🌹🌹🌹🌹

  • @Ashokworld9592
    @Ashokworld9592 2 ปีที่แล้ว +28

    ഹായ്..... മഹാരാഷ്ട്രയിലെ ഉൾഗ്രാമത്തിൽ ദാനേവാടിയിലെ ഒരു വീട്ടിലെ ജീവിതരീതിയും അവിടത്തെ ഭക്ഷണവും. പാചകവും.. സ്ഥലങ്ങളും ഒരുപാട്.. ഇഷ്ട്ടപെട്ടു... അഷ്‌റഫ്‌ ബ്രോയ്ക്ക് നേരത്തെ പരിചയമുള്ളതുപോലെ.. നല്ല സ്നേഹത്തോടെ അവരിലേക്ക് ഇറങ്ങിചെല്ലുന്നതു കാണാൻ ഒരു രസമുണ്ട്.. അതേ... ഇങ്ങനെ വേണം.... ബ്രോ... 👌എന്നാലേ നമ്മൾ ഉദ്ദേശിക്കുന്നതായ വീഡിയോ രസകരമാകൂ... കൊള്ളാം.. നിങ്ങൾ രണ്ടുപേരും.. സൂപ്പറായി വീഡിയോ ചെയ്തിട്ടുണ്ട് വളരെ ഇഷ്ട്ടപെട്ടു 👌👌നല്ലൊരു സൂപ്പർ വീഡിയോ.. 👌💙👌💙❤️💚🌼♥️🌼💚❤️💙👍

  • @muneertp8750
    @muneertp8750 2 ปีที่แล้ว +14

    കൺമുന്നിൽ കാണുന്നവരൊക്കെ വളരെ സംശുദ്ധരായ പൊളി മനുഷ്യർ. You are amzing man❤️

  • @rangithpanangath7527
    @rangithpanangath7527 2 ปีที่แล้ว +3

    നല്ല സ്നേഹം ഉള്ളവരാണ് മാറാട്ടികൾ പിന്നെ തുളസി പൂജ ഇന്ത്യയിൽ ഓരോ സ്ഥലത്തും വ്യത്യസ്തമായിട്ടാണ് ചെയുന്നത് ഫുഡ്‌ എല്ലാം അടിപൊളി 👌👌👌👌

  • @hemarajn1676
    @hemarajn1676 2 ปีที่แล้ว +3

    ഇന്ത്യയിലെ ഗ്രാമീണർ പൊതുവേ അതിഥികളെ വളരെ സ്നേഹത്തോടും, ആദരവോടുമാണ് സ്വീകരിക്കാറ്. ദരിദ്രർ പോലും അവരുടെ കഴിവ് അനുസരിച്ച് സൽക്കരിക്കും. അഷ്റഫ് മനസ്സിൽ തട്ടുന്ന വിധത്തിലാണ് താങ്കളുടെ അവതരണം. വളരെ നന്ദി.

  • @vibiag343
    @vibiag343 2 ปีที่แล้ว +7

    എത്ര സ്ഥലത്ത് പോയി എന്നല്ല.... പോയ സ്ഥലത്തു എന്ത് കാണും എന്നാണ് 👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💐💐💐💐💐💐💐പൊളിച്ചു മച്ചാന്മാരെ 👍👍👍

  • @zejifzejif3476
    @zejifzejif3476 2 ปีที่แล้ว +8

    Uff.... എന്തു നല്ല മനുഷ്യർ... Paresh bai...ഒരു guest നെ സൽക്കരിക്കുന്ന രീതി 👌🏼👌🏼paresh bai, wife, അമ്മ, അവരുടെ മുഖം കണ്ടാൽ അറിയാം, ashraf bro യും Bi bro യും അവിടെ പോയതു കൊണ്ടു അവര് എത്ര happy ആണെന്ന്...മനസ്സറിഞ്ഞു സന്തോഷത്താലേ ഉണ്ടാക്കിയ food... എല്ലാം കൊണ്ടും video കണ്ട എന്റെ മനസ്സ് നിറഞ്ഞു, അപ്പൊ അതനുഭവിച്ച നിങ്ങൾക്ക് 👌🏼👌🏼👌🏼♥️♥️♥️മുന്നോട്ടുള്ള യാത്രയിൽ ഇതുപോലെയുള്ള paresh bai മാരെ കിട്ടട്ടെ.... 🥰🥰🥰👌🏼👌🏼👌🏼👌🏼👍🏻👍🏻👍🏻👍🏻

  • @joseachayan7740
    @joseachayan7740 ปีที่แล้ว

    സുന്ദരമായ ആഘോഷങ്ങളും ആചാരങ്ങളും എന്റെ ഇന്ത്യ എത്ര മനോഹരം 💙🌹♥️🌹♥️🌹🧡🌹🧡🌹💕💖💘💓

  • @_nabeel__muhammed
    @_nabeel__muhammed 2 ปีที่แล้ว +6

    ഇന്ത്യയിൽ പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ നടക്കുന്ന പല സംഭവങ്ങളും സോഷ്യൽ മീഡിയ വഴി നമ്മൾ കാണാറുണ്ട്... അപ്പോൾ നമുക്ക് കിട്ടുന്ന ഒരു ഇമേജ് ഉണ്ട്.. അതൊക്കെ പാടെ തകർക്കുകയാണ് നിങ്ങളുടെ വ്ലോഗുകൾ🤩🤩😥❤️

  • @livetotravel5870
    @livetotravel5870 2 ปีที่แล้ว +9

    മഹാരാഷ്ട്ര and Mumbai എന്ന് കേൾക്കുമ്പോ ... Lini ചേച്ചി നേ ഓർമ്മവരുന്നു. മിസ്സ് u Lini ചേച്ചി ❤️💞💞💞💞💞💞

  • @basheerkizhisseri462
    @basheerkizhisseri462 2 ปีที่แล้ว +5

    എന്തൊരു സ്നേഹമുള്ള മനുഷ്യർ ❤️❤️പറയാൻ വാക്കുകളില്ല
    ഇങ്ങനെ ഒരു ആളുടെ അടുത്ത് നിങ്ങൾ എത്തിയില്ലായിരുന്നെങ്കിൽ അത് ഞങ്ങളുടെ കൂടി നഷ്ട്ടം ആയിരുന്നു 👍👍👍👍

  • @vinodkj9889
    @vinodkj9889 2 ปีที่แล้ว +6

    നിങ്ങൾ ഒരു നല്ല മനുഷ്യനാണ് നല്ല മനുഷ്യർക്ക് എന്നു നല്ല അനുഭവങ്ങൾ അപ്രതീക്ഷിതമായി വന്നുചേരും ഇനിയും മുന്നോട്ട് ....

  • @noufalgurukkal
    @noufalgurukkal 2 ปีที่แล้ว +25

    Could feel the warmth of their hospitality in the whole video..your videos restore my faith in humanity....love from Qatar !!

  • @amalsyamamalsyam
    @amalsyamamalsyam 2 ปีที่แล้ว +3

    ഒന്നും പറയാനില്ല സൂപ്പർ കുറേ കാലം മുൻപ് കേരളത്തിലെ ഗ്രാമങ്ങൾ ഇങ്ങിന്നെ ആയിരുന്നു എവിടെയോ വെച്ച് ആ ഒരു സംസ്കാരം നഷ്ട്ടപ്പെട്ടു

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena 2 ปีที่แล้ว +4

    എന്താ പറയുക.... എത്രമാത്രം സ്നേഹമുള്ള ആളുകളാണ്... സത്യത്തിൽ നമ്മുടെ രാജ്യം, ആളുകൾ എത്ര സുന്ദരമാ അല്ലേ.... 😍❤️❤️❤️❤️❤️❤️

  • @elisabetta4478
    @elisabetta4478 2 ปีที่แล้ว +35

    OMG! What a lively and lovely episode ♥️
    Thank you guys for bringing to light the warmth of Indian central state village. What a humble and lovely individuals. Loved your interactions with that lovely Mahesh family.
    You are gifted Ashraf to reach people from any background. Your empathy for them was palpable.

  • @sobhananair8005
    @sobhananair8005 2 ปีที่แล้ว +2

    വളരെ നല്ല മനുഷ്യർ ഇത് കണ്ടപ്പോൾ ഞാനും അവിടെ ഉള്ളതുപോലെ തോന്നി

  • @kallumedia2044
    @kallumedia2044 2 ปีที่แล้ว +1

    നിങ്ങൾക്ക് ആ കുടുംബം തരുന്ന സ്നേഹത്തെ കുറിച്ചു നല്ല ഫീൽ ചെയ്യുന്നു ആ കുടുംബത്തിന് ദൈവം നല്ലത് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @herocolty
    @herocolty 2 ปีที่แล้ว +25

    ഇതൊക്കെ ജീവിതത്തിൽ അനുഭവിക്കാൻ ഒരു പ്രത്യേക ഭാഗ്യം വേണം. ❤️❤️❤️ super episode

  • @sudheeshk3135
    @sudheeshk3135 2 ปีที่แล้ว +2

    എന്റെ ഇന്നത്തെ താരം പനേഷ് ബ്രോയുടെ മോള് ശ്രീശ തന്നെ അവളെ കണ്ടത് മുതൽ വീഡിയോ തീരുന്നത് വരെ ഞാൻ എല്ലാ മൂലയിലും ഞാൻ തിരഞ്ഞത് അവളെ തന്നെ. ഒട്ടുമിക്ക ഷോട്ടിലും അവള് വരുന്നത് കാണാൻ തന്നെ നല്ല ഫീൽ ❤️❤️

  • @ahwellprince1228
    @ahwellprince1228 9 หลายเดือนก่อน

    എന്തൊരു സ്നേഹമുള്ള ആതിഥേയൻ 😍😍😍😍എല്ലാവിധ സ്നേഹാശ്വര്യങ്ങളും പടച്ചറബ്ബ് കൊടുക്കട്ടെ 😍😍🤲🤲🤲

  • @almurshidt3869
    @almurshidt3869 2 ปีที่แล้ว +3

    താങ്കളുടെ വീഡിയോ ഒരു ലഹരി ആണ്.... ❤️👏🏻👏🏻👏🏻 നോട്ടിഫിക്കേഷൻ കാണാൻ ഇടയായൽ പിന്നെ കണ്ടില്ലെങ്കിൽ ഒരു സമാധാനം കേടാണ്...

  • @rajeshnr4775
    @rajeshnr4775 2 ปีที่แล้ว +9

    👍👍👍❤️❤️❤️👍👍👍 3rd Gear ൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട മനസ്സ് നിറഞ്ഞ് കണ്ട വീഡിയോ സ്നേഹത്തിന് നാടില്ല ഭാഷയില്ല " സ്നേഹമാണ കിലസാരമൂഴിയിൽ "🌹🌹🌹

  • @firozfiru5628
    @firozfiru5628 2 ปีที่แล้ว +6

    ഇതാണ് എന്റെ ഇന്ത്യ... എന്റെ രാജ്യം എത്ര സുന്ദരം... ജയ് ഹിന്ദ്.. 😘😍💪

  • @mkmmedia4758
    @mkmmedia4758 2 ปีที่แล้ว +5

    ആരുടെയോ വീട്ടില്‍ പെട്ടെന്ന് പ്രിയ്യപ്പെട്ടവരായി കൂടുംബോള്‍ അതിന്‍റെ സുഖം ഒന്ന് വേറെ തന്നെയാണ്.
    യാത്രകള്‍ എന്നും പുതിയ ബന്ധങ്ങളുടെ കൂട്ടി ചേര്‍ക്കലാണ്
    നല്ല ആളുകള്‍ എന്നും ഒപ്പം കൂടട്ടെ

  • @manikakkara1117
    @manikakkara1117 2 ปีที่แล้ว +2

    ഇത്തരം ചെറിയ ജീവിതത്തിൽ സ്നേഹവും വിശ്വാസവും ധാരാളം നൽകുന്നു. ഇതാണ് കളങ്കമില്ലാത്ത ജീവിതവും പച്ചയായ യാത്രയും. ഭാഗ്യവാൻമാർ ....

    • @ummerk8827
      @ummerk8827 2 ปีที่แล้ว

      Mini.
      Kakkarakum. ഇരിക്കട്ടെ. ഒരു.. 🌹..
      🇮🇳... ❤

  • @aboobackerpalanchery692
    @aboobackerpalanchery692 2 ปีที่แล้ว +20

    ❤️❤️❤️👍😍 ചെന്ന് പറ്റുന്നതിനേക്കാൾ എത്രയോ ബുദ്ധിമുട്ടാണ് അവിടുന്ന് പിരിഞ്ഞു പോരുന്നത്, രാജസ്ഥാൻ വീഡിയോ ഒരിക്കലും മറക്കാൻ പറ്റില്ല, അഷ്‌റഫിനെ പോലെ ഞങ്ങൾക്കും ❤️,,,,, 👍.

  • @shafiparambayilparambayil3984
    @shafiparambayilparambayil3984 2 ปีที่แล้ว +4

    സത്യത്തിൽ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന *ഗാന്ധിജി* യുടെ വാക്കുകൾ നിങ്ങളിലൂടെ കണ്ടറിയുന്നു അഷ്‌റഫ്‌ ഭായ്...നന്ദി..🙏

  • @ktshajeer
    @ktshajeer 2 ปีที่แล้ว +3

    അവരുടെ സ്നേഹം കണ്ടിട്ട് സന്തോഷം കൊണ്ട് കരച്ചിൽ വരുന്നു....love you bro ,your family and natives .....

  • @sudhinair9226
    @sudhinair9226 2 ปีที่แล้ว +3

    ഇത്തരം നന്മകളെയൊക്ക നമ്മുടെനാട്ടിൽനിന്നും എന്നോ പടിയടച്ചു പിണ്ഡം വച്ചുകഴിഞ്ഞു. അഷറഫ് ഭൂതകാലത്തിലേക്കു ടൈം ട്രാവൽ ചെയ്യുന്നതുപോലെയുണ്ട്.

  • @georgemechery
    @georgemechery 2 ปีที่แล้ว +2

    ശെരിയാണ് അഷ്‌റഫ്‌... സ്വർണം ഉരുക്കലും ശുദ്ധീകരണവും തുടങ്ങി സ്വർണവും ആയി ബന്ധപ്പെട്ട വ്യാപാരങ്ങളിൽ പ്രവർത്തിക്കുന്ന വർഷങ്ങൾ ആയി തൃശ്ശൂർ സെറ്റൽഡ് ആയിട്ടുള്ള സാംഗ്ലിക്കാർ കുറേ പേർ ഉണ്ട്‌. ഇവിടെ സേട്ടു എന്നും വിളിക്കപ്പെടാറുണ്ട്...

  • @AdipoliLife
    @AdipoliLife 2 ปีที่แล้ว +2

    അഷ്‌റഫ്‌ ഇക്കാ... വീഡിയോയിൽ അവരെ കുറിച്ച് പറയുമ്പോ, കുറച്ചു ഹിന്ദി വാക്കുകൾ ഉൾപെടുത്തുക... അവർക്ക് അത് കേൾക്കുമ്പോ സന്തോഷം ആകുമല്ലോ 😍

  • @harisvpz8788
    @harisvpz8788 2 ปีที่แล้ว +3

    എത്രയോ സംസ്കാരങ്ങൾ ഉൾക്കൊള്ളുന്ന,എത്രയോ സ്നേഹമുള്ള മനുഷ്യർ ജീവിക്കുന്ന സംസ്ഥാനങ്ങൾ ഇൻഡ്യയിൽ തന്നെയുണ്ട്...ഓരോ കാഴ്ചകളും ഒരുപാട് അനുഭവങ്ങൾ സമ്മാനിക്കുന്നു..❣️❣️❣️❣️❣️

  • @naseercm8420
    @naseercm8420 2 ปีที่แล้ว +2

    Very nice family👍👌.... സ്നേഹി ച്ചാൽ ചങ്ക് പറിച്ചു തരുന്നവർ ആണ് മാറട്ടികൾ.... Paresh bhai

  • @executionerexecute
    @executionerexecute 2 ปีที่แล้ว +1

    ഇതാണ് ഇന്ത്യ. മനുഷ്യ സ്നേഹം കാണണമെങ്കിൽ ഗ്രാമങ്ങളിലേക്ക് പോകണം. അവിടുത്തെ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരിക്കലും കണ്ടിട്ടില്ലാത്ത രണ്ടുപേരെ പരിചരിക്കാൻ മത്സരിക്കുന്നു. എന്ത് നല്ല മനുഷ്യർ ആണ് ഗ്രാമങ്ങളിലിൽ ജീവിക്കുന്നത്. അഷ്‌റഫിന്റെയും ബി ബ്രോയുടെയും വേറിട്ട മറ്റൊരു എപ്പിസോടുകൂടി. അവിടുത്തെ നല്ലവരായ ഗ്രാമവാസികൾക്ക് സ്നേഹം നിറഞ്ഞ കൂപ്പുകൈ. LOVE YOU PEOPLE OF DANE VADI ❤❤❤❤LOVE YOU PARESH AND FAMILY❤💘💘💘💘

  • @nidhink.d1921
    @nidhink.d1921 2 ปีที่แล้ว +7

    ഇക്കാ, ബി bro നല്ലൊരു സന്തോഷം തോന്നി, നല്ല സ്നേഹമുള്ള ആൾക്കാർ, സ്നേഹമുള്ള കുടുംബം, ആകുടുംബത്തിന്റെ ഒരു സ്നേഹം ❤👏🏻, ഇക്കാ ഇനിയും ഇങ്ങനെയുള്ള സ്‌നേഹമുള്ളവരുടെ വീഡിയോകൾ ഇനിയും ഉണ്ടാകട്ടെ നിങ്ങള്ക്ക് അനുഭവിക്കാൻ സാധിക്കട്ടെ, ഒരുപാട് സന്തോഷം, ഒരുപാട് സ്നേഹം, അവരോടും നിങ്ങളോടും ❤❤❤❤❤

  • @mohanachandrank4999
    @mohanachandrank4999 9 หลายเดือนก่อน

    ഞാൻ 48 വർഷമായി മഹാരാഷ്ട്രയിൽ താമസം തുടങ്ങിയിട്ട്. നാട്ടിൽ 17 വർഷം മാത്രം. ഇടയ്ക്ക് നാട്ടിൽ വന്ന് പോകും. മഹാരാഷ്ട്രക്കാർ നല്ല സ്നേഹസമ്പന്നരാണ്.

  • @basheerpk270
    @basheerpk270 2 ปีที่แล้ว +6

    വൈകി വന്നാലും നഷ്ടമില്ലാത്ത എപ്പിസോഡുകൾ 👍🏻💥💥💥💥
    Ash... Beee... ബ്രോ
    Big സല്യൂട്ട് 💥💥👍🏻👍🏻❤❤❤❤❤
    ഇത്രയും പച്ചയായ ജീവിതങ്ങൾ 🙏💥
    എല്ലാവിധ ആശംസകൾ നേരുന്നു 💥💥💥💥❤❤❤❤❤❤❤❤💥

  • @muhammedsalim5890
    @muhammedsalim5890 2 ปีที่แล้ว +2

    യഥാർത്ഥ ഇന്ത്യ ഗ്രാമങ്ങളിലാണ് നിഷ്കളങ്കരായ സ്നേഹിക്കാൻ മാത്രം അറിയുന്ന ജനങ്ങൾ 😍

  • @farhanshah5457
    @farhanshah5457 2 ปีที่แล้ว +1

    വൈവിധ്യങ്ങളുടെ നല്ല മനുഷ്യരുടെ ഇന്ത്യ ❤❤.. ഇന്നത്തെ അവസ്ത കണ്ടു സങ്കടം മാത്രം ..!!

  • @wasimaliahmed
    @wasimaliahmed 2 ปีที่แล้ว +6

    ഇതുപോലുള്ള ആളുകളുടെ സ്നേഹപ്രകടനം കാണുമ്പോൾ, എന്റെ മനസ്സിലേക്ക് വരുന്ന ചോദ്യം തീർത്തും അപരിചിതനായ ഒരു അന്യസംസ്ഥാനക്കാരന് ഞാൻ അടക്കമുള്ള മലയാളികൾ ഈ സ്വീകരണം കൊടുക്കുമോ എന്നതാണ്?
    നമ്മൾ കുറെ മാറേണ്ടിയിരിക്കുന്നു അല്ലേ...

    • @ashrafexcel
      @ashrafexcel  2 ปีที่แล้ว +3

      നമുക്ക് എല്ലാവരെയും സംശയവും പേടിയും ആണ്. ഞങ്ങൾക്ക് ഇതുപോലുള്ള അനുഭവം ഒരുപാട് ഉണ്ടാവാറുണ്ട്

  • @thankarajanmv
    @thankarajanmv 2 ปีที่แล้ว +3

    പിൻ കോഡ് നോക്കി തല്ലും☺️
    You are a lucky man who can feel the love of different people in different states of India 🇮🇳 ♥️ 😊 ❤️

  • @nizarebrahimkutty21
    @nizarebrahimkutty21 2 ปีที่แล้ว +1

    നല്ല മനുഷ്യർ കൊതിയാവുന്ന

  • @ramakrishankc7858
    @ramakrishankc7858 2 ปีที่แล้ว +1

    സൂപ്പർ സൂപ്പർ സൂപ്പർ നല്ല സ്നേഹമുള്ള വീട്ടുകാർ വീഡിയോ തീർന്നപ്പോൾ വിഷമമായി തുടരുമെന്ന് പറഞ്ഞപ്പോൾ സന്തോഷമായി ഭാര്യയും മക്കളെയും കൊണ്ട് എന്തെങ്കിലും പോകണം അഷറഫ് നിങ്ങൾ ലക്കി യാണ്👌👌👍👍

  • @jishadjishadisnot9349
    @jishadjishadisnot9349 2 ปีที่แล้ว +2

    വിസ്വസ്നിയമായ
    കാഴ്ചകളാണ്
    നിങ്ങൾ ഞങ്ങൾക്ക്
    സമ്മാനിക്കുന്നത്
    നന്ദി ബ്രോ

  • @naseercm8420
    @naseercm8420 2 ปีที่แล้ว +2

    Very nice family👍👌.... സ്നേഹി ച്ചാൽ ചങ്ക് പറിച്ചു തരുന്നവർ ആണ് മാറട്ടികൾ.... Paresh bhai 🤝

  • @ebzzdiary
    @ebzzdiary 2 ปีที่แล้ว +17

    ഒരുപാട് നാളുകൾക്കു ശേഷം route records ന്റെ മണമുള്ള ഒരു വീഡിയോ കണ്ടു... 3rd ഗിയർ ലെ ഏറ്റവും ഇഷ്ടപ്പെട്ട episode 😍 ഒരുപാട് സന്തോഷം ബ്രോ 😘

  • @magypo2958
    @magypo2958 2 ปีที่แล้ว +3

    സ്നേഹത്തിന് ഭാഷ
    സ്നേഹം ത്തന്നെ എത്ര നല്ല മനുഷ്യർ

  • @azeezjuman
    @azeezjuman 2 ปีที่แล้ว +1

    വളരെ രസകരം നിങ്ങടെ വീഡിയോകൾ ആസ്വദിച്ച് കാണാം ബോറഡിയേ ഇല്ല. നന്ദി അഷറഫ് ബി ബ്രോ

  • @manjuviswan3398
    @manjuviswan3398 2 ปีที่แล้ว +3

    ഓരോ വീഡിയോയും യാത്രകളോടുള്ള പ്രണയം കൂട്ടുന്നു... ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ തന്നെയാണ്

  • @boban1410
    @boban1410 2 ปีที่แล้ว +4

    ബ്രോ അവരെ തിരിച്ചു നമ്മുടെ വീട്ടിലൊട്ടും ഷണിക്കണം. അതല്ലെ സ്നേഹം. നല്ല ബന്ധങ്ങൾ എന്നും നില നിർത്തണം ബ്രോ

  • @manojkrishnan7153
    @manojkrishnan7153 2 ปีที่แล้ว +1

    സ്നേഹവും സന്തോഷവും നിറഞ്ഞ ഗ്രാമ കാഴ്ചകൾക്ക് നന്ദി 🙏😍

  • @sajithakumari8768
    @sajithakumari8768 2 ปีที่แล้ว +1

    പരേഷിനെയും കുടുംബത്തെയും ഒത്തിരി ഇഷ്ടപ്പെട്ടു. നല്ല കുടുംബം നല്ല നാട്ടുകാർ. ❤️❤️❤️❤️❤️❤️

  • @thampi0071
    @thampi0071 2 ปีที่แล้ว +3

    One of my favourite TH-cam channel. Engane avanam all India trip allathe motham Caril avarunnu. Nice keep going 😊👍😁

  • @dileepmk4877
    @dileepmk4877 2 ปีที่แล้ว +1

    വളരെ സ്നേഹമുള്ള കുടുംബം ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @ShahulHameed-vb6xq
    @ShahulHameed-vb6xq 2 ปีที่แล้ว +14

    NAMASHKAAR PARESH BHAI AND FAMILY SPECIAL THANKS TO BHABHI FOR THE NICE FOOD AND A VERY NICE TREAT. GOD BLESS THE WHOLE FAMILY....REGARDS A VIEWER

  • @KwidTechsolutions1
    @KwidTechsolutions1 2 ปีที่แล้ว +2

    നിങ്ങൾ ഒരു സംഭവമാണ് ഓരോ സ്ഥലത്തു ഓരോ എപ്പിസോഡിലും നല്ലവരായ കുറെ മനുഷ്യരുടെ പല രീതിയിൽ ഉള്ള സ്നേഹം നമ്മളെ പഠിപ്പിക്കുക ആണ്❤

  • @kunhammedahmed3924
    @kunhammedahmed3924 2 ปีที่แล้ว +12

    എത്ര നിഷ്‌കളങ്കരായ മനുഷ്യർ,ഇങ്ങനെ ഉള്ള പച്ചയായ മനുഷ്യരെയാണ് നമ്മളുടെ നേതാക്കൾ അവരുടെ രാഷ്ട്രീയ ലാഭത്തിനായ് വിഷം കലർത്തുകയാണ്

  • @trailsofgreenS30
    @trailsofgreenS30 2 ปีที่แล้ว +2

    എന്റെ ബെസ്റ്റ് ഫ്രണ്ട് മറാത്തി ആണ് ഞാൻ പോവാറുണ്ട് കോലാപൂർ, സാഗ്ലി ഒക്കെ 😃ഇപ്പൊ ജൂൺ ല് പോയിട്ട് വന്നതാ 😊 നല്ല ആൾക്കാർ ആണ് അവർ നല്ല സ്നേഹമാണ് 🥰

  • @aashkk
    @aashkk 2 ปีที่แล้ว +1

    ബരേഷ് ബ്രോ ഫാമിലി പൊളി....ഈ വീഡിയോക്കുള്ള ഫുൾ ലൈക്‌ ആ ഫാമിലിക്ക് ♥️♥️♥️🥰🥰🥰

  • @komalamadhavan3930
    @komalamadhavan3930 2 ปีที่แล้ว +1

    Beautiful people more beautiful minds ❤️❤️ This is the real India, love it ❤️❤️you guys are very lucky n best wishes 💐💐

  • @leelammamarkose5550
    @leelammamarkose5550 2 ปีที่แล้ว

    ഞാൻ 45 വർഷം. മുംബൈയിൽ ആയിരുന്നു. എനിക്ക് നമ്മുടെ ആൾക്കരെ കൾ ഇഷ്ടം ഇവർ. തന്നെ

  • @PeterMDavid
    @PeterMDavid 2 ปีที่แล้ว +3

    ഹോട്ടൽ പരസ്യം സെയിം പണ്ട് കാജാ ബീഡിക്ക് ഉണ്ടായിരുന്നു വ്യത്യാസം ബീഡിക്ക് പകരം ചായ 👍ആ വീട്ടുകാർ എത്ര നല്ല മനുഷ്യർ 🥰❤ചപ്പാത്തി മടക്കി പരത്തുമ്പോൾ നെയ്യ് ചേർത്ത് ഉണ്ടാക്കിയാൽ രുചിയും, മയവും കൂടും 🤗നല്ല ഗ്രാമകഴ്ചകൾക്കായി വെയ്റ്റിംഗ് 👍❤👌👌👌👌👌

  • @naturetravelloverskeralana9180
    @naturetravelloverskeralana9180 2 ปีที่แล้ว +1

    ഗ്രാമീണ സൗന്ദര്യത്തിനൊപ്പം നമ്മൾ കണ്ടിട്ടില്ലാത്ത വ്യത്യസ്തങ്ങളായ ആചാരങ്ങളും അറിവുകളും കാണിച്ചു തരുന്ന അഷ്റഫ് ബ്രോ നന്ദി... സ്നേഹം...

  • @shitaldhane1116
    @shitaldhane1116 2 ปีที่แล้ว +2

    Lovely video..... Thnx for discover the village life...

  • @asianet5217
    @asianet5217 2 ปีที่แล้ว +1

    അശ്‌റഫ്‌ക്ക ...villege വീഡിയോസ് മതി ❤❤

  • @saleemmadathil9854
    @saleemmadathil9854 2 ปีที่แล้ว +2

    വർഗീയ കോമരംങ്ങൾ ക്ക് ഇത് കണ്ടാൽ കുരുപൊട്ടും അവർക്കുള്ള മെസ്സേജ് ഇതിലുണ്ട് ❤️❤️🇮🇳🇮🇳🇮🇳❤️❤️❤️I love my India ❤️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌷🌷🌷👌👌👍👍

  • @rasheedrck
    @rasheedrck 2 ปีที่แล้ว +3

    ലോകത്ത് സന്മനസ്സുള്ളവർക്ക് എവിടെ പോയാലും സങ്കടപെടേണ്ടി വരില്ല ...❤

  • @madhuputhoorraman2375
    @madhuputhoorraman2375 2 ปีที่แล้ว +2

    നിങ്ങളുടെ വീഡിയോ കണ്ടത്തിൽ ഏറ്റവും അധികം സന്തോഷം തോന്നിയ ത് ഈ വീഡിയോ കണ്ടപ്പോൾ ആണ് ഞാൻ പത്ത് വർഷം ഗുജറാത്തിൽ ഉണ്ടായിരുന്നു എന്ത് സ്നേഹം ആയിരുന്നു അവിടെത്തെ ഗ്രാമവാസികൾക്ക് ഏത് സമയത്തും നമ്മൾക്ക് അവരുടെ വീട്ടിൽ കയറി ചെല്ലാം നമ്മുടെ കേരളത്തിൽ പറ്റുമോ ഇത് പോലെ ഇനിയും ഇത് പോലെ ത്തെ വീഡിയോ പ്രതിക്ഷിക്കുന്നു ഇക്കാ ... ബീബ്രോ...

  • @REMESHMR143.IDUKKI
    @REMESHMR143.IDUKKI 2 ปีที่แล้ว +1

    ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി എൻറെ നാടായ ഇടുക്കിയിൽ താങ്കൾ എത്തിയപ്പോൾ ഇങ്ങനെ ഒരു വീഡിയോ ചെയ്തിരുന്നു വട്ടവടയിൽ💕

  • @Irshadvalamboor
    @Irshadvalamboor 2 ปีที่แล้ว +1

    Paresh bhai .....so cute family.
    Big salute 👏

  • @anvarmohamed6614
    @anvarmohamed6614 2 ปีที่แล้ว +1

    മനസ്സുനിറച്ച അതിമനോഹര കാഴ്ചകൾ

  • @vlog-ok6kj
    @vlog-ok6kj 2 ปีที่แล้ว +1

    അടിപൊളി വീട്ടുകാർ ക്കും നാട്ടുകാർക്കും ഒരുപാട് നന്മ നേരുന്നു

  • @rishikesantg6636
    @rishikesantg6636 2 ปีที่แล้ว +9

    സ്നേഹം മാത്രം ❤️❤️ താമസിച്ചപ്പോൾ വിചാരിച്ചു ഇന്ന് ഇല്ലാന്ന്... 👍❤️❤️