ഉണ്ണുനീലീസന്ദേശം (പൂർവഭാഗം - 14), സംഗീതം/ആലാപനം - കലാമണ്ഡലം ബാബു നമ്പൂതിരി

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • Unnuneeli Sandesham - A musical version by Kalamandalam Babu Namboothiri
    Camera: Vishnu Dev
    ഉണ്ണുനീലീസന്ദേശം (പൂർവഭാഗം - 14), സംഗീതം/ആലാപനം - കലാമണ്ഡലം ബാബു നമ്പൂതിരി
    ശ്ലോകം 93 - അർത്ഥപ്രാപ്തിക്കുവേണ്ടി സോമത്തെപ്പോലെ കനമടികളാൽ പീഡിതരും, വേവിച്ചും പിന്നെ അത് ചളിപ്പിച്ചും വാവൽപോലെ ഭക്ഷിക്കുന്നവരും, ഒരു വശത്തുമാത്രം പത്തിയുള്ള ഉതിരപ്പാമ്പിനെപ്പോലെ മുണ്ടുമുറിക്കാനുള്ള ഒരു കത്തികൊണ്ടുനടക്കുന്നവരും ആയ പരദേശബ്രാഹ്മണരുടെ വാസസ്ഥലങ്ങളെ ഇടയ്ക്കിടയ്ക്കു കാണാം.
    ശ്ലോകം 94 - ആ ദേശത്തിൽ കായംകുളത്തുള്ളവർ മുഷ്കരൻമാരെപ്പോലെ പെരുമാറുന്നതായാൽ ഇത് പാണ്ടിക്കെട്ട് കൊണ്ട് വന്നതാണ്, എന്നോർത്ത് കോപംകൊണ്ട് പതറുന്ന കണ്ണുകളോട് കൂടിയവനായി വീരലക്ഷ്മിയുടെ നല്ല കണ്ണാടിയായ ഉടവാൾ നീ എടുക്കാൻ തുടങ്ങിയേക്കും. അതുകൊണ്ട് വഴിയിൽ കുറച്ചു താമസം വരും എന്ന് ഞാൻ ഭയക്കുന്നു.
    ശ്ലോകം 95 - സുന്ദരിമാർക്ക് പൊട്ടുപോലെ വിളങ്ങുന്ന ഉണ്ണുനീലിക്ക് ജീവിതകാലം ദീർഘമായിത്തീരാൻ അങ്ങ് വേഗത്തിൽ പോവുമ്പോൾ വിഷ്ണുവിൻറെ രണ്ട് അമ്പലങ്ങൾ കാണുന്നത് പിന്നിട്ട് ചെന്നാൽ കണ്ണിനു കുളിർമ നൽകുന്ന കായംകുളം അങ്ങാടി കാണാം.
    ശ്ലോകം 96 - ആദിത്യവർമയുടെ എഴുന്നള്ളത്തുകാണാൻ വഴിയുടെ രണ്ടുപാടും അരയസ്ത്രീകൾ പൂങ്കുലയാകുന്ന കുളുർമുല കാട്ടി, തലകുനിച്ചുവണങ്ങി വാഴ്ത്തുകൾ ചെയ്ത്, മലരുകൾ തൂകി നിൽക്കും.
    ശ്ലോകം 97 - കായംകുളം കഴിഞ്ഞു സഞ്ചരിക്കുമ്പോൾ കണ്ടിയൂർ നിന്നുള്ള സുരഭിലമായ ഇളംകാറ്റ് ആദിത്യവർമയെ സ്വാഗതം ചെയ്യും എന്ന് സൂചിപ്പിക്കുന്നു.
    ശ്ലോകം 98 - സുന്ദരിമാർ ഓരോരോ രാഗഭേദങ്ങൾ ചെയ്ത് മാധുര്യമേറുന്ന ചിന്തുപാട്ട് പാടുമ്പോൾ അതുകേട്ടുകൊണ്ട് മുറ്റത്തിരുന്ന് കിളികളും നന്നായി പാടുന്ന സ്ഥലമായ മറ്റം അവിടെ അടുത്താണ്.
    ശ്ലോകം 99 - വഴിയിൽ മുൻഭാഗത്തായി അഴകാർന്ന തട്ടാരമ്പലം ഉണ്ട്. കുറച്ചു താമസിക്കുമെങ്കിലും അവിടെനിന്ന് സന്തോഷത്തോടെ അങ്ങാടിയിലൂടെ പോയി, പാലം കടന്ന്, വലത്തൂടെ നടന്ന്, ലക്ഷ്മീദേവി വിളയാടുന്ന കണ്ടിയൂർ എന്ന പ്രദേശം കണ്ടാലും.
    ശ്ലോകം 100 - വണ്ടിൻറെ നിറമുള്ള കഴുത്തോട് കൂടിയവനും, ഗംഗയിലെ നീരിനോടോപ്പം ചന്ദ്രക്കലയും ചാർത്തിയ പരംപുരുഷനെ, മലമകൾക്ക് ശരീരം പാതി പകുത്ത് നല്കിയവനെ, മണ്ടുന്ന മാനിനെ കരത്തിൽ ധരിച്ചവനെ, ഹരനെ, പാമ്പിനെ കമ്പിക്കടുക്കൻ ആയി ധരിച്ചവനും ആയുള്ള കണ്ടിയൂർ ശിവനെ അവിടെ കണ്ടിട്ടേ പോകാവൂ.

ความคิดเห็น • 1