ഉണ്ണുനീലീസന്ദേശം (പൂർവഭാഗം - 13), സംഗീതം/ആലാപനം - കലാമണ്ഡലം ബാബു നമ്പൂതിരി

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • Unnuneeli Sandesham - A musical version by Kalamandalam Babu Namboothiri
    Camera: Vishnu Dev
    ഉണ്ണുനീലീസന്ദേശം (പൂർവഭാഗം - 13), സംഗീതം/ആലാപനം - കലാമണ്ഡലം ബാബു നമ്പൂതിരി
    ശ്ലോകം 88: സന്ധ്യാവർണന. സന്ധ്യയുടെ സൗന്ദര്യ വിശേഷങ്ങൾ ഉണ്ണുനീലിയിലേക്കും അന്വയിച്ചിരിക്കുന്നു.
    ശ്ലോകം 89: അല്ലയോ സഖേ, സന്ധ്യക്കുള്ള തേവാരവും പിന്നെ അത്താഴവും കഴിഞ്ഞു ഉറങ്ങി ക്ഷീണം തീർക്കുക. എന്നോടുള്ള സ്നേഹംകൊണ്ട് കടുത്തുരുത്തിയിലേക്ക് പോവാനായി വെളുക്കുംമുമ്പേ വന്ദികളുടെ മധുരവചനം കേട്ട് എഴുന്നേൽക്കുക.
    ശ്ലോകം 90: അല്ലയോ സംഗ്രാമധീര, കാലത്തേ കുളിയും തേവാരവും കഴിച്ചു അനവധിയായി വന്നുകൂടുന്ന ബ്രാഹ്മണസമൂഹത്തിന് നിത്യദാനവും ചെയ്ത്, മഹാഭാരതം വായിക്കുന്നതും കേട്ടിട്ട് വേഗം എഴുന്നള്ളിയാലും.
    ശ്ലോകം 91: അല്ലയോ തോഴാ, പിന്നെ പുതിയപൊഴിയും പൂക്കൈതയും പിന്നിട്ട്, സന്തോഷത്തോടെ പന്മന ദേവനെ തൊഴുതശേഷം കാളവും കൊമ്പുമെല്ലാമടങ്ങുന്ന അകമ്പടിപ്പടയോടുകൂടി കന്നേറ്റി കടക്കുക.
    ശ്ലോകം 92: ധനസമൃദ്ധവും കരിമ്പിൻകാടുപോലെ തിങ്ങിവളരുന്ന ഉയരമുള്ള തെങ്ങുകളെക്കൊണ്ട് നിറഞ്ഞതുമായ ഓടനാട് ആണ് ഇനി മുൻപിലുള്ളത്.

ความคิดเห็น • 2