Ha! enthoranandam | Old Song | ഹാ! എന്തോരാനന്ദം കുഞ്ഞാട്ടിൻ | pastor C.S Mathew|

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • 𝔖𝔬𝔫𝔤 𝔏𝔶𝔯𝔦𝔠𝔰
    ഹാ! എന്തോരാനന്ദം കുഞ്ഞാട്ടിൻ കല്യാണം
    അവന്റെ കാന്തയും നന്നായൊരുങ്ങിയല്ലോ
    1 നാമുല്ലസിച്ചാർക്കുക സന്തതവും
    അവനു മഹത്വം കരേറ്റും വിധം
    സ്തുതി സ്തോത്ര ഗാനങ്ങൾ പാടിക്കൊണ്ട്
    2 ശുദ്ധവും ശുഭ്രവുമിടകലർന്ന
    മിന്നുന്ന വസ്ത്രത്താലലംകൃതമായ്
    തിരു സവിധേയണഞ്ഞീടുക നാം
    3 ഹല്ലേലുയ്യാ നാദം മുഴക്കുക നാം
    അല്ലലെല്ലാം ദൂരത്തകന്നീടുമെ
    അമിതാനന്ദത്താലുള്ളം നിറഞ്ഞീടുമെ
    4 മഹത്വത്തിൻ മണിയറ പൂകും നമ്മൾ
    തേജസ്സും മഹത്വവുമണിഞ്ഞുകൊണ്ട്
    പരിലസിക്കും നവ കാന്തയായി
    5 കോടി കോടി വാന ഗോളങ്ങളിൽ
    നിവസിക്കുമസംഖ്യമാം ജീവികളും
    സമ്മേളിക്കുമെ മഹാ സന്തോഷത്താൽ
    6 കണ്ണിമയ്ക്കും സമയത്തിനുള്ളിൽ
    കണ്മണിയാം മണവാളൻ മുമ്പിൽ
    ശോഭാ പരിപൂർണ്ണരായ് തീരും നമ്മൾ

ความคิดเห็น • 2