Ha Chindhikukil Paradheshikal🎧ഹാ ചിന്തിക്കുകിൽ പരദേശികൾ |ഒരു പഴയകാല ക്രിസ്തീയ ഗാനം | Telmon Thimothy
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- 🎧use headphones for best quality🎧
vocal : Telmon Thimothy
Keys : Jobin Johnson
ഹാ ചിന്തിക്കുകിൽ പരദേശികൾ വെറും
അന്യർ നാമീഭുവിൽ നിലയില്ലാവാസമോർക്കിൽ
1. പ്രതിഗാനം മുഴക്കി നാം പാടീടാം ഭക്തർ
പാതയെ നോക്കിക്കൊണ്ടോടീടാം-പരി
താപമകന്നു നാം വാണീടും-സുരലോകെ
പരനേശുവോടുകൂടെ;-
2. പ്രതിയോഗി നമുക്കെതിർ ചെയ്തീടും ഗതി
കെട്ടവർ പോലെനാമായിടും ഉടൻ
വന്നിങ്ങു ത്രാണനം ചെയ്തിടും പ്രിയനാഥൻ
പരലോകെ കൊണ്ടുപോകും;-
3. പല പാടുകൾ പെട്ടു നാം പോകേണം-ചില
ദുർഘടമേടുകളേറണം പല-
രാലുമുപദ്രവമേൽക്കേണം ഒരു നാളിൽ
പ്രിയനോടുകൂടെ വാഴാൻ;-
4. ഇനിയൊന്നും നമുക്കിഹെ ഇല്ലല്ലൊ-നമു-
ക്കുള്ളതാം വാസമിതല്ലല്ലൊ ഹാ
മിന്നും പ്രശോഭിതമായൊരു ഗോപുരം വിണ്ണിൽ
ദൂരത്തായ് കണ്ടീടുന്നു;-
5. ഈ മായാപുരി വിട്ടുപോയീടാം ക്ഷണം
സീയോൻ പ്രയാണം തുടര്ർന്നീടാം-പ്രിയ-
നോടൊരുമിച്ചു വസിച്ചീടാം ചിരകാലം
ശുഭമേറും ഭാഗ്യനാട്ടിൽ;-
എനിക്ക് ഇഷ്ടമുള്ള പാട്ട് കേട്ട് നോക്ക് നിങ്ങളും ------👌 God bless you 💐💐💐 💐 💐 🌷🌹🌹🌹
Supppperr... 👌👌👌👍🏼👍🏼👍🏼 പിന്നെ" ഭ "ശ്രെദ്ധിക്കുക
വളരെ മനോഹരം .
Good👍
GOD BLESS abundandance DEAR 🙏🏻
Superrr❤️❤️❤️
Super 😘
❤️